ക്വാറി സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം: ജില്ലാ വികസനസമിതി
Feb 28, 2015, 09:24 IST
കാസര്‍കോട്: (www.kasargodvartha.com 28/02/2015) ക്വാറി സമരം മൂലം സര്‍ക്കാര്‍ മേഖലയിലെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യമേഖലയിലെയും എല്ലാ നിര്‍മ്മാണപ്രവൃത്തികളും സ്തംഭിച്ചിരിക്കുന്നതിനാല്‍ സമരം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന് എംഎല്‍എ(ഉദുമ) പ്രമേയം അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന് എംഎല്‍എ (തൃക്കരിപ്പൂര്‍) അനുവാദകനായി. മഴയ്ക്ക് മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട റോഡ്, ബില്‍ഡിംഗ് പ്രവൃത്തികള്‍ സമരം മൂലം തടസ്സപ്പെടുന്നതായി യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, കാസര്‍കോട് നഗരസഭാ ചെയര്മാന് ടി.ഇ അബ്ദുളള , നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ വി. ഗൗരി, എഡിഎം എച്ച് ദിനേശന് സബ് കളക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Meeting, Kerala, Quarry, Strike.
Advertisement: