കുട്ടികളെ സ്‌കൂളിലേക്ക് അയക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലിസില്‍ പ്രധാനാധ്യാപകന്റെ പരാതി

കുമ്പള: (www.kasargodvartha.com 27/02/2015) കുട്ടികളെ സ്‌കൂളിലേക്ക് അയക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലിസില്‍ പ്രധാനാധ്യാപകന്റെ പരാതി. മൊഗ്രാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് കുമ്പള പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഒന്നാം തരം വിദ്യാര്‍ഥിയായ ഒരു കുട്ടിയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് കുട്ടികളേയും പഠനത്തിനായി അയക്കുന്നില്ലെന്നാണ് ആരോപണം. കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതെ ബാലവേല ചെയ്യിപ്പിക്കുകയാണെന്നാണ് ആക്ഷേപം.

കുട്ടികള്‍ സ്‌കൂളിലേക്ക് വരാത്തതിനെതുടര്‍ന്ന് രക്ഷിതാക്കളോട് പലതവണ വിവരം അറിയിച്ചിട്ടും എത്തിച്ചില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പലസ്ഥലങ്ങളിലായി ജോലിക്ക് നിര്‍ത്തിയകാര്യം വ്യക്തമായത്. ഇതാണ് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ട് നേരത്തെ തന്നെ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് കുട്ടികളെ ജോലിക്കയക്കുന്നതാണ് പരാതിക്കിടയാക്കിയിട്ടുള്ളത്.
Kasaragod, Student, Headmaster, Complaint, Parents, Police, Kerala, Complaint against parents

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment

Previous Post Next Post