city-gold-ad-for-blogger
Aster MIMS 10/10/2023

റോഡില്‍ അലഞ്ഞുതിരിയുന്ന യുവതികളെ മേക്കപ്പ് ചെയ്ത് സുന്ദരികളാക്കി വാണിഭം; അനാശാസ്യ സംഘം സജീവം

കാസര്‍കോട്: (www.kasargodvartha.com 27.11.2014) റോഡില്‍ അലഞ്ഞ് തിരിയുന്ന യുവതികളേയും വശീകരിച്ചെടുക്കുന്ന പെണ്‍കുട്ടികളേയും മേക്കപ്പും പുത്തന്‍ വസ്ത്രങ്ങളും വേഷങ്ങളും അണിയിപ്പിച്ച് സുന്ദരികളാക്കി അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം മെഹബൂബ് തീയേറ്ററിന് സമീപം ഇത്തരം സംഘത്തില്‍പെട്ട യുവതിയേയും കൂടെ കറങ്ങിയ 50 കാരനേയും പോലീസ് പിടികൂടിയതോടെയാണ് നാട്ടില്‍ നടക്കുന്ന പുതിയ വ്യഭിചാര ശൃംഖലകളുടെ ചുരുളഴിഞ്ഞത്.

കൊല്ലം സ്വദേശിനിയായ 35 കാരിയേയാണ് മേക്കപ്പ് ചെയ്ത് ചെറുപ്പക്കാരിയാക്കി ഒരു ബ്രോക്കര്‍ 50 കാരന് കാഴ്ചവെക്കാനായി കൊണ്ടുപോയത്. ഇതിനിടയില്‍ കാര്‍ നിയന്ത്രണംവിട്ട് ഒരു യുവാവിന്റെ ദേഹത്ത് ഉരസിയതാണ് സംഘം പിടിയിലാകാന്‍ കാരണം. സംഭവം നടന്നപ്പോള്‍ ആളുകള്‍ ഓടിക്കൂടുകയും കാറിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരേയും കൊല്ലം യുവതിയേയും ചോദ്യംചെയ്യുന്നതിനിടെ ബ്രോക്കര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ഉയര്‍ന്നത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി 50 കാരനേയും യുവതിയേയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

രക്ഷപ്പെട്ട ബ്രോക്കറാണ് പെണ്‍വാണിഭ സംഘത്തിന്റെ സൂത്രധാരനെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനാശാസ്യത്തിനും മറ്റുമായി കറങ്ങുന്ന യുവതികളേയാണ് കോളജ് വിദ്യാര്‍ത്ഥികളും മറ്റുമാക്കി വിലപേശി വാണിഭത്തിന് ഉപയോഗിക്കുന്നത്.

റോഡില്‍ അലഞ്ഞുതിരിയുന്ന യുവതികളെ മേക്കപ്പ് ചെയ്ത് സുന്ദരികളാക്കി വാണിഭം; അനാശാസ്യ സംഘം സജീവം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL