ദിവാകരന്‍ വിഷ്ണുമംഗലത്തിന് അവാര്‍ഡ്

ദിവാകരന്‍ വിഷ്ണുമംഗലത്തിന് അവാര്‍ഡ്

കാസര്‍കോട്: (www.kasargodvartha.com 07.11.2014) കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ സംഘടനയായ സംസ്‌ക്കാരയുടെ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ വി.കെ. ഉണ്ണിക്കൃഷ്ണന്‍ സ്മാരക അവാര്‍ഡ് കവി ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ രാവോര്‍മ്മ എന്ന കവിതാ സമാഹാരത്തിന്. ദിവാകരന്റെ പുതിയ കാവ്യസമാഹാരമാണിത്. 10,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ 11ന് കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കാഞ്ഞങ്ങാട് മാവുങ്കാലിനടുത്ത വിഷ്ണുമംഗലം സ്വദേശിയായ ദിവാകരന്‍ ഭൂശാസ്ത്ര വകുപ്പിന്റെ കണ്ണൂര്‍ ഓഫീസില്‍ ജിയോളജിസ്റ്റാണ്. ഇടശ്ശേരി അവാര്‍ഡ്, വൈലോപ്പിള്ളി സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്‌മെന്റ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേരത്തേ ലഭിച്ചിട്ടുണ്ട്.  നിര്‍വ്വചനം, പാഠാവലി, ജീവന്റെ ബട്ടണ്‍, ധമനികള്‍, മുത്തശ്ശി കാത്തിരിക്കുന്നു എന്നിവ മറ്റു കവിതാസമാഹാരങ്ങളാണ്.

Award, Kasaragod, Kerala, Divakaran Vishnumangalamനാട്ടുനന്മയും, പച്ചപ്പും, മൂല്യങ്ങളോടുള്ള പ്രതിപത്തിയും, സ്‌നേഹം വറ്റുന്നതിലെ ആകുലതകളും, ഗൃഹാതുരത്വവും ദിവാകരന്റെ കവിതകളുടെ പ്രത്യേകതയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Award, Kasaragod, Kerala, Divakaran Vishnumangalam. 

Advertisement:

0 Comments: