മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; ബദിയടുക്കയിലെ ഡോക്ടര്‍ ദമ്പതികളും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗലാപുരം: (www.kasargodvartha.com 30.08.2014) മുന്നറിയിപ്പില്ലാതെ ഡാം തുറന്നു. വിനോദ സഞ്ചാരത്തിനെത്തിയ ബദിയടുക്കയിലെ ഡോക്ടര്‍ ദമ്പതികളും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂഡുബിദ്രി ഹന്നെറാഡു കാവാലുവിലെ സോഹാം മിനി ഹൈഡല്‍ പദ്ധതിക്കുവേണ്ടി പണിത ഡാമാണ് വെള്ളിയാഴ്ച മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്.

ഡോക്ടര്‍ ദമ്പതികളും അവരുടെ മകളും ഇവിടെ വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു. ഡാമിന് കീഴേ നില്‍ക്കുന്ന സമയത്ത് മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഗേറ്റ് തുറന്നുവിടുകയായിരുന്നു. ശക്തമായി കുത്തിയൊലിച്ച വെള്ളത്തില്‍ ഇവര്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഒരു പൊങ്ങുതടിയില്‍പിടിച്ച് ഇവര്‍ ഒരുവിധം കരയിലെത്തുകയായിരുന്നു.


സംഭവം ശ്രദ്ധയില്‍പെട്ട ചിലര്‍ ഡാം അധികൃതരുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ ഒഴുക്ക് കുറക്കുകയായിരുന്നു. ശക്തമായ മഴയില്‍ ഡാം നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നുവിട്ടത്. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നതാണ് പ്രശ്‌നമായത്. മരണ മുഖത്തുനിന്ന് ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത്.
Family, Dam, Moodbidri, Doctor, Couple, Daughter, Badiadka, Kasargod, Family of three has near-death experience in Moodbidri as dam gates open

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment

Previous Post Next Post