തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2014) കടലില്‍ മത്സ്യ ബന്ധനത്തിനിടെ തോണിയില്‍ നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സാമിക്കുട്ടിയുടെ മകന്‍ നാരായണ(53)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തീരക്കടലിലാണ് അപകടം.

Kanhangad, Drown, Boat accident, Kerala, Sea, Narayana, Fisherman drowned

Kanhangad, Drown, Boat accident, Kerala, Sea, Narayana, Fisherman drowned.പത്തോളം മത്സ്യത്തൊഴിലാളികളോടൊപ്പം തോണിയില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു നാരായണന്‍. കരയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കടലില്‍ വെച്ച് നാരായണന്‍ തോണിയില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പെട്ടെന്നുള്ള തിരമാലയില്‍ തോണി ഉലഞ്ഞപ്പോഴാണ് നാരായണന്‍ തെറിച്ച് കടലിലേക്ക് വീണത്. മൃതദേഹം പേസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നാരായണന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment

Previous Post Next Post