city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫുകാരനെ യുവതിക്കൊപ്പം നഗ്‌നചിത്രമെടുത്ത കേസ്: 3 പേര്‍കൂടി പ്രതികള്‍

കാസര്‍കോട്: (www.kasargodvartha.com 30.05.2014) കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ചിത്രമെടുത്ത് പണംതട്ടിയ കേസില്‍ മൂന്ന് പേരെകൂടി പോലീസ് പ്രതിചേര്‍ത്തു. അബൂബക്കര്‍ സിദ്ദിഖ് എന്ന ബേക്കൂര്‍ സിദ്ദിഖ്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് അന്വേഷസംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. രണ്ട് യുവതികളടക്കം അഞ്ചുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതികളായ ഉവൈസ് (22), മാങ്ങാട് വാടക ക്വാര്‍ട്ടേഴ്‌സിലെ ഷാനി എന്നുവിളിക്കുന്ന സമീന (24) എന്നിവര്‍ക്കൊപ്പം കേസില്‍ പ്രധാനപങ്കാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ വഹിച്ചതെന്ന് പോലീസറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പരാതിക്കാരനായ കാഞ്ഞങ്ങാട് ചിത്താരി വലിയവളപ്പില്‍ അബ്ബാസ് ഇവരുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു.

ഏപ്രില്‍ 24ന് ഉച്ചയ്ക്ക് ചിത്താരിയിലെ ഗള്‍ഫുകാരനായ അബ്ബാസിനെ ചൗക്കി സി.പി.സി.ആര്‍ഐയ്ക്ക് അടുത്ത ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികള്‍ വിളിച്ചുവരുത്തുകയും നഗ്‌നചിത്രമെടുക്കുകയും അവിടെയുണ്ടായിരുന്ന ഏഴംഗസംഘം ബ്ലാക്ക്‌മെയില്‍ചെയ്ത് പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ നഗ്‌നനാക്കിയ ശേഷം സംഘത്തിലെ ഒരു യുവതിയാണ് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തത്. അബ്ബാസിന്റെ നഗ്‌നചിത്രം ഒളിക്യാമറയിലൂടെ പകര്‍ത്തിയത് കാണിച്ചായിരുന്നു ഭീഷണി.

30 ലക്ഷം രൂപയാണ് സംഘം ചോദിച്ചത്. അത്രയും തുക ഇല്ലെന്നു പറഞ്ഞപ്പോള്‍ ഏഴു ലക്ഷം രൂപ മതിയെന്നായി. ഇത് രാത്രി ഒന്‍പതു മണിക്ക് എത്തിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ആസമയം കൈയ്യിലുണ്ടായിരുന്ന 17,000 രൂപയും വാച്ചും അമ്പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ഫോണും സംഘം തട്ടിയെടുത്തു. പിന്നീട് അബ്ബാസ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഗള്‍ഫുകാരനെ യുവതിക്കൊപ്പം നഗ്‌നചിത്രമെടുത്ത കേസ്: 3 പേര്‍കൂടി പ്രതികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ ടിക്കറ്റ് കലക്ടര്‍ തള്ളിയിട്ടു: യുവതി മരിച്ചു
Related News: 
ഷമീന 2 വര്‍ഷം മുമ്പത്തെ ഖത്തര്‍ വ്യവസായിയുടെ വീട്ടിലെ മോഷണക്കഥയിലെ നായിക

ഷമീനയും കൂട്ടാളികളും നഗ്ന ചിത്രമെടുത്ത് 50 ഓളം പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി സൂചന



Keywords : Kasaragod, Arrest, Case, Robbery, Chithari, Gold, Photo, Cheating case: 3 more charged.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL