city-gold-ad-for-blogger
Aster MIMS 10/10/2023

മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: മറാഠി ജനവിഭാഗത്തെ വീണ്ടും പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നകാര്യത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറാഠി സംരക്ഷണസമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായയിരുന്നു മുഖ്യമന്ത്രി. ഈ ആവശ്യം ഉന്നയിച്ച് ഇനി ആരും തനിക്ക് നിവേദനം നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളും വിഭാഗിയതയും ഇല്ലാതാക്കുന്നതിനാണ് വീണ്ടും ഈ വിഷയത്തെകുറിച്ച് പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനെതിരെ മറ്റു പട്ടിക വര്‍ഗ വിഭാഗക്കാരില്‍ നിന്നും കടുത്ത എതിര്‍പ് ഉണ്ടായിരുന്നു. ശ്രദ്ധിക്കാതെയും പഠിക്കാതേയും പരിശോധിക്കാതെയും ഈ വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടാല്‍ അതിനെതിരെ പ്രതിഷേധം ശക്തമാകും.

എല്ലാ കാര്യങ്ങളും പരിശോധിച്ച് അനുകൂല തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വേഗത്തിലുള്ള തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജനാധിപത്യ രീതിയിലുള്ള അഭിപ്രായ സമന്വയം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി. കരുണാകരന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി. ജോസ്, അഡ്വ. സുബ്ബയ്യറൈ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

Photos: R.K. Kasaragod

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Maratti Welfare Committee, Kerala, Oommen Chandy, inauguration, State conference, CM inaugurate Maratti conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL