city-gold-ad-for-blogger
Aster MIMS 10/10/2023

ട്രെയിനില്‍ നിന്നിറക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന 560 കുപ്പി വിദേശമദ്യം പിടിച്ചു

കാസര്‍കോട്: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്നു ഓട്ടോറിക്ഷയില്‍ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന 560 കുപ്പി ഗോവന്‍ നിര്‍മിത വിദേശ മദ്യം പോലീസ് പിടികൂടി. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ ആറ് മണിയോടെ തായലങ്ങാടിയില്‍ വെച്ചാണ് അഡീഷണല്‍ എസ്.ഐ വിജയ കരിയപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യം പിടിച്ചത്. 180 മില്ലീ ലിറ്റര്‍ വീതമുള്ള മദ്യം രണ്ട് ചാക്കുകളിലായാണ് നിറച്ചിരുന്നത്.

ട്രെയിനില്‍ നിന്നിറക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന 560 കുപ്പി വിദേശമദ്യം പിടിച്ചു
കെ.എല്‍.14 ജി 6653 നമ്പര്‍ ആപ്പെ റിക്ഷയിലാണ് മദ്യം കടത്തിയത്. പോലീസിനെ കണ്ടപ്പോള്‍ റിക്ഷയിലുണ്ടായിരുന്നവര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ട്രെയിനില്‍ കൊണ്ടുവന്ന മദ്യം റിക്ഷയില്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി അവിടെനിന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ആളുകളാണ് ഓടിപ്പോയതെന്ന് പോലീസ് സംശയിക്കുന്നു.

മദ്യവും, റിക്ഷയും ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റി. ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്ക് മദ്യം കടത്തുന്നത് അടുത്തിടെയായി വര്‍ധിച്ചിരിക്കുകയാണ്.

ട്രെയിനില്‍ നിന്നിറക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന 560 കുപ്പി വിദേശമദ്യം പിടിച്ചു

ട്രെയിനില്‍ നിന്നിറക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന 560 കുപ്പി വിദേശമദ്യം പിടിച്ചു

Also Read: 
ഇസ്രത്ത് ജഹാന്‍: അമിത് ഷായെ ചോദ്യം ചെയ്തു
Keywords : Kasaragod, Train, Liquor, Police, Auto-rickshaw, Kerala, Thayalangadi, Railway Station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL