മുംബൈയില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ വിദേശമദ്യം കടത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയില്‍

ചെറുവത്തൂര്‍: മുംബൈയില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ വിദേശമദ്യം കടത്തിയ യുവാവിനെ ചെറുവത്തൂരില്‍ വെച്ച് ചന്തേര പോലീസ് അറസ്റ്റുചെയ്തു. മാവില കടപ്പുറത്തെ കെ. മുഹമ്മദ് റിയാസിനെയാണ് (25) ചന്തേര എസ്.ഐ. പി.ആര്‍. മനോജും സംഘവും അറസ്റ്റുചെയ്തത്.

തിങ്കളാഴ്ച രാവിലെ 7.15 മണിയോടെ മുംബൈയില്‍ നിന്നും എത്തിയ അക്ബര്‍ ട്രാവല്‍സ് ബസില്‍ മദ്യം കടത്തുമ്പോഴാണ് മുഹമ്മദ് റിയാസ് പിടിയിലായത്. ബസില്‍ കാഡ്‌ബോര്‍ഡ് പെട്ടിയിലായി സൂക്ഷിച്ച മദ്യം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം എത്തി ഇറക്കുമ്പോഴാണ് പ്രതി പോലീസിന്റെ പിടിയിലായത്. സ്ഥിരമായി റിയാസ് മദ്യം കടത്തിവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

92 കുപ്പി വിദേശമദ്യമാണ് യുവാവില്‍ നിന്നും പിടികൂടിയത്. മുംബൈയിലേക്ക് വിവാഹത്തിനുള്ള വസ്ത്രമെടുക്കാന്‍ സുഹൃത്തിനോടൊപ്പം പോയതെന്നാണ് പ്രതി പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍ ഇത് കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചെറിയ വിലയ്ക്ക് മദ്യംവാങ്ങി മാവിലക്കടപ്പുറത്തെത്തിച്ച് വില്‍പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് സൂചന. മദ്യം കടത്തലിന് ബസ് ജീവനക്കാരുടെ സഹായമുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

ടൂറിസ്റ്റ് ബസുകളില്‍ നികുതിവെട്ടിച്ച് ഇലക്ട്രോണിക്‌സ് സാധനങ്ങളും വസ്ത്രങ്ങളും മറ്റും കടത്തുന്നതായുള്ള പരാതികളും ഉയര്‍ന്നിട്ടുണ്ട്.
Cheruvathur, Police, Liquor, Seized, Bus, Mumbai, Kerala, Arrest, Riyas

Also read:
കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

Keywords: Cheruvathur, Police, Liquor, Seized, Bus, Mumbai, Kerala, Arrest, Riyas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

1 Comments

  1. പടന്ന ഈൾ അല്ല മാവില കടപ്പുറം ....വെറുതെ നാട്ടിനെ പറയിപ്പിക്കല്ലേ .......

    ReplyDelete

Post a Comment

Previous Post Next Post