city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി

ഉദുമ: ഉദുമ പടിഞ്ഞാറില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 20 ഓളം വരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പിച്ചു. വെട്ടേറ്റ ഉദുമ പടിഞ്ഞാറിലെ കുഞ്ഞമ്പുവിന്റെ മകന്‍ സജിത്ത് (35), കുട്ട്യന്റെ മകന്‍ കെ. അനീഷ് (27) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി
സജിത്ത്

ഞായറാഴ്ച രാത്രി 11.30 മണിയോടെ ഉദുമ പടിഞ്ഞാറില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോയി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോള്‍ വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുദ്ധങ്ങളുമായി ഇരുപതോളംവരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി
അനീഷ്

സജിത്തിനാണ് തലയ്ക്ക് സാരമായി വെട്ടേറ്റത്. ഇരുമ്പുവടികൊണ്ട് അടിയേറ്റ് ദേഹമാസകലം പരിക്കുണ്ട്. അനീഷിന് നെറ്റിയിലാണ് മുറിവേറ്റത്. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Also read:
വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍

Keywords:  Attack, Udma, Kasaragod, CPM, Injured, Hospital, Youth congress, Kerala, Police, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL