മദ്യപിച്ച് ബസ് സ്റ്റാന്‍ഡില്‍ പരാക്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു

കാസര്‍കോട്: മദ്യപിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പരാക്രമം നടത്തിയ യുവതിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഒടയഞ്ചാല്‍ സ്വദേശിനിയും പൊയിനാച്ചില്‍ താമസക്കാരിയുമായ 40 കാരിയാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ മംഗലാപുരത്ത് നിന്നും കാസര്‍കോട്ടെത്തിയ സ്വകാര്യ ബസില്‍വെച്ചാണ് യുവതി പരാക്രമം നടത്തിയത്. ഒരാള്‍ തന്നെ തല്ലിയെന്ന്പറഞ്ഞ് ഡോറിനടുത്ത് തടസ്സമായി നിന്ന് ആളുകളെ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുകയും പിന്നീട് യാത്രക്കാരെയും മറ്റുള്ളവരേയും തെറിയഭിഷേകം നടത്തുകയുമായിരുന്നു.
Woman, Liquor, Drinking, Bus, Violent, Kasaragod, Police, Arrest

ബസ് യാത്രതുടരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. പിന്നീട് വനിതാപോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുമ്പും ഇതേരീതിയില്‍ യുവതി പരാക്രമം നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Also read:
ഫയലുകള്‍ കാണാതായ സംഭവം: തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണോയെന്ന് സുപ്രീം കോടതി

Keywords: Woman, Liquor, Drinking, Bus, Violent, Kasaragod, Police, Arrest, Kerala, Bus Stand, Bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post