തുടര്‍ച്ചയായ മൂന്നാം നാളും KSRTC ബസ് കല്ലെറിഞ്ഞ് തകര്‍ത്തു; ഡ്രൈവര്‍ക്ക് ഗുരുതരം

കാസര്‍കോട്: തുടര്‍ച്ചയായി മൂന്നാം ദിവസവും കാസര്‍കോട്ട് കെ.എസ്.ആര്‍.ടി.സി. ബസ് കല്ലെറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം - കാസര്‍കോട് റൂട്ടിലോടുന്ന കെ.എ. 19 എഫ്. 2787 നമ്പര്‍ കര്‍ണാടക സ്‌റ്റേറ്റ് ആര്‍.ടി.സി. ബസിന് നേരെയാണ് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍വെച്ച് കല്ലേറുണ്ടായത്.

കല്ലേറില്‍ ബസ് ഡ്രൈവര്‍ മംഗലാപരത്തെ അജപ്പയ്ക്ക് (35) ഗുരുതരമായി പരിക്കേറ്റു. കല്ലേറില്‍ അജപ്പയുടെ വാരിയെല്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കാറിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചൗക്കിയില്‍ വെച്ചാണ് കേരള സ്‌റ്റേറ്റ് ആര്‍.ടി.സി. ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.

സംഭവത്തില്‍ കര്‍ണാടക സ്‌റ്റേറ്റ് ആര്‍.ടി.സി. ട്രാഫിക് കണ്‍ട്രോളര്‍ ബാലകൃഷ്ണ ഷെട്ടിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ടാം തവണയാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തകര്‍ക്കപ്പെടുന്നത്.
Kasaragod, Kerala, Bus, KSRTC-bus, Stone pelting, Case, Complaint, Protest

ഒരുകേസിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ചൗക്കിയില്‍ തുടര്‍ചയായി രണ്ട് ദിവസം ബൈക്കില്‍ വന്ന സംഘമാണ് ബസുകള്‍ എറിഞ്ഞുതകര്‍ത്തത്. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഈ റൂട്ടില്‍ എല്ലാ കെ.എസ്.ആര്‍.ടി. ബസുകളും പോലീസ് സംരക്ഷണത്തോടെയാണ് ഓടിച്ചത്. പോലീസ് നിരീക്ഷണം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമണം നടത്തിയത്. അക്രമണത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

Related News:
ചൗക്കിയില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലേറ്

Also read:
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജൂബിലി സമ്മേളനം ഡല്‍ഹിയില്‍; വിവാദം, പരിഹാസം
Keywords: Kasaragod, Kerala, Bus, KSRTC-bus, Stone pelting, Case, Complaint, Protest, Stonewalling at KSRTC buss; Driver injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post