ആയിരങ്ങളുടെ കൂട്ടുപ്രാര്‍ത്ഥനയോടെ റംസാന്‍ പ്രഭാഷണം സമാപിച്ചു

കാസര്‍കോട്: ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ ക്യാമ്പയിന്റെ ഭാഗമായി നടന്ന റംസാന്‍  പ്രഭാഷണം സമാപിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍ നഗറില്‍ സ്ത്രീകളും പുരുഷന്‍മാരുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത ഭക്തി നിര്‍ഭരമായ കൂട്ടുപ്രാര്‍ത്ഥനയോട് കൂടിയാണ് സമാപനം കുറിച്ചത്.

സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പ്രഭാഷണത്തിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു.
സമാപന കുട്ടുപ്രാര്‍ത്ഥനയ്ക്ക് കര്‍ണാടക-മുഡികര സംയുക്ത ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍
അല്‍ ബുഖാരി കുന്നുങ്കൈ നേതൃത്വം നല്‍കുന്നു.
ഓലമുണ്ടൊവ് എം.എസ്. തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ബാസ് ഫൈസി പുത്തിഗെ, ബഷീര്‍ വെള്ളിക്കോത്ത്, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, ബഷീര്‍ ഉളിയത്തടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മുനീര്‍ ഫൈസി ഇടിയടുക്ക, മൊയ്തീന്‍ ചെര്‍ക്കള, ലത്വീഫ് കൊല്ലമ്പാടി, എം.പി.കെ. പള്ളങ്കോട്, ശമീര്‍ കുന്നുംങ്കൈ, സലാം ഫൈസി പേരാല്‍, ഖലീല്‍ ഹസനി ചൂരി, ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, SKSSF, Kerala, Ramzan Speach, End, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment

Previous Post Next Post