Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘത്തെ തടഞ്ഞതിനെ ചൊല്ലി നഗരത്തില്‍ സംഘര്‍ഷാവസ്ഥ

ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞതിനെ ചൊല്ലി നഗരത്തില്‍ Clash, Bike, Merchant, Police, Protest, Vehicle, Police-station, Kasragod, Kerala, Malayalam News.
കാസര്‍കോട്: ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞതിനെ ചൊല്ലി നഗരത്തില്‍ സംഘര്‍ഷാവസ്ഥ. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പോസ്റ്റ് ഓഫീസ്-മെഹബൂബ് തിയറ്റര്‍ റോഡിലാണ് സംഭവം.

തെറ്റായ ദിശയില്‍ വരികയായിരുന്ന ബൈക്കിനെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം പോലീസിന് ഈ സ്ഥലത്ത് എന്താണ് കാര്യമെന്ന് ചോദിച്ച് പട്രോളിംഗ് സംഘത്തെ തടഞ്ഞത്. പിന്നീട് പോലീസും വ്യാപാരികളും തമ്മിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പോലീസ് കടയടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വ്യാപാരികളുടെ പരാതി.

വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍, സി.ഐ പ്രേംസദന്‍, എസ്.ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. വ്യാപാരികള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും അതേസമയം നമ്പര്‍ പ്ലേറ്റ് മറച്ചും സ്റ്റിക്കര്‍ ഒട്ടിച്ചും അമിതവേഗതയിലും നിയമം ലംഘിച്ചും പോകുന്ന ബൈക്കടക്കമുള്ള വാഹനങ്ങള്‍ പിടികൂടുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.

Clash, Bike, Merchant, Police, Protest, Vehicle, Police-station, Kasragod, Kerala, Malayalam News.കെ.എല്‍ 01 ബി.കെ 9562 നമ്പര്‍ പട്രോളിംഗ് ബൈക്കാണ് തടഞ്ഞത്. എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ സുജിത്തും വിനോദുമാണ് ബൈക്കിലുണ്ടായിരുന്നത്. അതിനിടെ പുലിക്കുന്ന് റോഡിലെ വാഹന സ്റ്റിക്കര്‍ കടയില്‍ എത്തിയ പോലീസ് സംഘം കടയുടമയെ പീഡിപ്പിക്കുന്നത് വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. സ്റ്റിക്കര്‍ ഒട്ടിച്ച് പോയ ഒരു ബൈക്ക് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

എന്നാല്‍ സ്റ്റിക്കര്‍ ഒട്ടിച്ചു പോകുന്ന വാഹനങ്ങളുടെ വിവരം നല്‍കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും മറ്റുള്ളവരുടെ വാഹനം സ്‌റ്റേഷനില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോഴാണ് കട അടപ്പിക്കാനും മറ്റും പോലീസ് ശ്രമിച്ചത്.

Keywords: Clash, Bike, Merchant, Police, Protest, Vehicle, Police-station, Kasragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

1 comment

  1. ഘുന്ധാ പോലീസ്കാരെ നിങ്ൻഘൽക്‌ വെരെ ജൊലിയൊന്നും ഇല്ലെ ???????