ഖത്തറിലെ പണമിടപാട് തര്‍ക്കം: ആശുപത്രിയില്‍ നിന്ന് യുവാവിനെ കാറില്‍ റാഞ്ചി

കാസര്‍കോട്: ഖത്തറിലുണ്ടായ ലക്ഷങ്ങളുടെ പണമിടപാട് തര്‍ക്കത്തിന്റെ പേരില്‍ ആശുപത്രിയില്‍ നിന്നും യുവാവിനെ കാറില്‍ റാഞ്ചി. മണിക്കൂറുകളോളം ബന്ദിയാക്കപ്പെട്ട യുവാവിനെ പിന്നീട് പോലീസെത്തി മോചിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബദിയഡുക്ക വിദ്യാഗിരി കന്യാന ഹൗസിലെ ഇബ്രാഹിമിന്റെ മകനും കൊപ്ര മൊത്ത വ്യാപാരിയുമായ മുഹമ്മദ് റഫീഖിനെ (25) യാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ നിന്നും റാഞ്ചിയത്.

സംഭവം ആശുപത്രിയിലും ഏറെ നേരം ആശങ്കയ്ക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായി. പോലീസിന് ആദ്യം ആശുപത്രിയില്‍ നിന്നും ഒരാളെ റാഞ്ചിയെന്ന വിവരം മാത്രമാണ് ലഭിച്ചത്. സംഭവത്തിന് അല്‍പം മുമ്പ് ആശുപത്രിയില്‍ ഒരു നേഴ്‌സുമായി രണ്ട് യുവാക്കള്‍ വാക്ക്തര്‍ക്കത്തിലേര്‍പെട്ടിരുന്നു. നേഴ്‌സിനെയാണ് തട്ടിക്കൊണ്ടു പോയതെന്ന പ്രചരണമാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.

വാക്ക് തര്‍ക്കത്തിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് പോയ നേഴ്‌സ് താമസിക്കുന്ന അടുക്കത്ത്ബയലിലോ സ്വന്തം വീടായ ഉദുമയിലോ എത്താതിരുന്നത് ആശങ്ക പരത്തി. ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതും സംശയങ്ങള്‍ വളര്‍ത്തി. മഴയായതിനാല്‍ ഉദുമയിലേക്കുള്ള ബസ് കിട്ടാന്‍ വൈകിയതിനാലാണ് ഇവരെ തട്ടി കൊണ്ടു പോയതെന്ന പ്രചരണം ഉയര്‍ന്നത്. പിന്നീടാണ് ആശുപത്രിയില്‍ രോഗിക്കൊപ്പം സഹായിയായ കൊപ്ര മൊത്ത വ്യാപാരി മുഹമ്മദ് റഫീഖിനെയാണ് തട്ടി കൊണ്ടു പോയതെന്ന് വ്യക്തമായത്.

സുഹൃത്തായ ഫാറൂഖാണ് റഫീഖിനെ ഒരു കാര്യം സംസ്‌ക്കാരിക്കാനുണ്ടെന്ന് പറഞ്ഞ് ആശുപത്രിക്ക് പുറത്തേക്ക് വിളിപ്പിച്ചത്. താഴെയെത്തിയ മുഹമ്മദ് റഫീഖിനെ ആറംഗ സംഘം നാനോ കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രോഗിക്ക് ചോറ് വാങ്ങാനാണെന്ന് പറഞ്ഞാണ് റഫീഖ് പുറത്തിറങ്ങിയത്. ഏറെ വൈകിയിട്ടും റഫീഖിനെ കാണാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ ലഭിച്ചപ്പോള്‍ ഫോണെടുത്ത ഒരാള്‍ റഫീഖിനെ കൊല്ലുമെന്നും കാല്‍ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയപ്പോഴാണ് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിച്ചത്. റഫീഖിന്റെ സഹോദരന്‍ ബഷീറുമായി കുമ്പളയിലെ ഹാജിക്ക എന്നയാള്‍ ഖത്തറില്‍ 21 ലക്ഷം രൂപയുടെ പണമിടപാട് നടത്തിയിരുന്നു.

Attack, Youth, Kidnap, Police, Hospital, Adkathbail, Nurse, Kumbala, Case, Kasaragod, Kerala News, International News.
Muhammed Rafeeque
ബഷീര്‍ വഴി 30 ലക്ഷം രൂപ ഹാജിക്കയ്ക്കും നല്‍കിയിരുന്നു. ഉപ്പളയിലുള്ള ഒരാളാണ് പണം നല്‍കിയത്. ഇതിന് തിരിച്ച് ചെക്കും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് ബഷീറിന്റെ സഹോദരനായ കൊപ്ര വ്യാപിരിയായ മുഹമ്മദ് റഫീഖിനെ ആറംഗ സംഘം കാറില്‍ റാഞ്ചിക്കൊണ്ടു പോയത്.

ഒരു മണിക്കൂറോളം കാറില്‍ കറക്കിയ റഫീഖിനെ കുമ്പള നായിക്കാപ്പിലെത്തിച്ച് ഒരു കാട് പിടിച്ച സ്ഥലത്ത് ബന്ദിയാക്കുകയായിരുന്നു. പീന്നീട് പോലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. റഫീഖിന്റെ പരാതിയില്‍ ഫാറൂഖ്, സുബൈര്‍, കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Attack, Youth, Kidnap, Police, Hospital, Adkathbail, Nurse, Kumbala, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post