Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃതമായി സൂക്ഷിച്ച റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി

മുന്‍സിപ്പാലിറ്റി പരിധിയിലുള്ള റേഷന്‍ കടകളില്‍ നിന്നും അരിയും മറ്റു സാമഗ്രിക സാധനങ്ങളും കടത്തിക്കൊണ്ടുപോയി സ്വകാര്യ Kasaragod, Ration Shop, Kerala, NYL, District, Sideeq Cherangai, Kerala News, International News, National News, Gulf News, Health News,
കാസര്‍കോട്: സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച ഒമ്പത് ചാക്ക് റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മാര്‍ക്കറ്റ് കുന്നിന് സമീപത്തെ കെട്ടിടത്തില്‍നിന്നാണ് അരി പിടിച്ചത്. ഒമ്പത് ചാക്കുകളിലായി നിറച്ചിരുന്ന 430 കിലോഗ്രാം അരിയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ. മോഹനന്‍, കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.വി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

റേഷന്‍ കടകളില്‍ വിതരണത്തിനുള്ള അരിയുടെ ചാക്കുകളില്‍ എഫ്.സി.ഐയുടെ സീല്‍ പതിച്ചിറ്റുണ്ട്. പിടിച്ചെടുത്ത അരി ഫോര്‍ട്ട് റോഡിലെ 74ാം നമ്പര്‍ റേഷന്‍കടയിലേക്ക് മാറ്റി. സംഭവത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കേസ് ജില്ലാകലക്ടറുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം ആലംപാടിയിലെ റേഷന്‍ കടയില്‍ റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പ് കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സാധാരണക്കാര്‍ക്ക് വിതരണം ചെയ്യേണ്ട അരി ഇത്തരത്തില്‍ മുതലാളിമാര്‍ക്ക് മറിച്ചുവില്‍ക്കുന്നത് പലപ്പോഴും പിടിക്കപ്പെടാറില്ല. ഇതിലൂടെ ലക്ഷങ്ങളാണ് റേഷന്‍ കട ഉടമകളും വ്യാപാരികളും അടിച്ചുമാറ്റുന്നത്. പലപ്പോഴും അധികൃതര്‍ നടപടി കര്‍ക്കശമാക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ആലംപാടിയില്‍ നാട്ടുകാരുടെ യഥാസമയത്തുള്ള ഇടപെടല്‍ മൂലമാണ് റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞത്.

റേഷനരി മറിച്ചുവില്‍ക്കുന്നതിനെതിരെ നാഷണല്‍ യൂത്ത് ലീഗ് രംഗത്തുവന്നു. കാസര്‍കോട്ട് പ്രമുഖ വ്യാപാരിയും ലീഗ് നേതാവുമായ മുതലാളിയെ രക്ഷിക്കാന്‍ വേണ്ടി സാധനങ്ങള്‍ പിടിച്ചെടുത്തത് ഗോഡൗണ്‍ കോമ്പൗണ്ടിന്റെ പുറത്ത് വെച്ചാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി എന്‍.വൈ.എല്‍. ജില്ലാ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ ആരോപിച്ചു.

 Kasaragod, Ration Shop, Kerala, NYL, Districtഇതിനെതിരെ ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് എന്‍.വൈ.എല്‍. പരാതി നല്‍കി. ഇത്തരം മറിച്ചുവില്‍പന തടയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എന്‍.വൈ.എല്‍. ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Ration Shop, Kerala, NYL, District, Sideeq Cherangai, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment