city-gold-ad-for-blogger
Aster MIMS 10/10/2023

മഅ്­ദ­നി­യു­ടെ മോ­ച­ന­ത്തി­ന് അ­ടി­യന്തി­ര ന­ടപ­ടി ആ­വ­ശ്യ­പ്പെ­ട്ട് 'മാ­നി­ഷാദ'

മഅ്­ദ­നി­യു­ടെ മോ­ച­ന­ത്തി­ന് അ­ടി­യന്തി­ര ന­ടപ­ടി ആ­വ­ശ്യ­പ്പെ­ട്ട് 'മാ­നി­ഷാദ'
കാസര്‍കോ­ട്: അബ്ദുല്‍ നാസര്‍ മഅ്ദനി നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പൊളിച്ചെഴുതാന്‍ സമയമായി എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജെ.എം.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാനിഷാദ' മനുഷ്യാവകാശ സമ്മേളനത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ­ മത നേതാക്കള്‍ അഭിപ്രായപ്പെ­ട്ടു.

ജാതി­മത രാഷ്ട്രീയ കൊടികള്‍ ഇല്ലാതെ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ നടത്തുന്ന സമരത്തിന് പിന്തുണ ഏറുന്നു എന്നതാണ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളുടെ ബാഹുല്യവും, ആയിരക്കണക്കിന് ബഹുജനങ്ങള്‍ സമ്മേളനത്തിലൂടെയും അണിനിരന്നതിലൂടെ തെളിയിക്കുന്നതെന്നും നേതാക്കള്‍ സൂചിപ്പി­ച്ചു. തമിഴ്‌­നാട് പോലീസ് അറസ്റ്റ് ചെയ്ത് 10 വര്‍ഷം കോയമ്പത്തൂര്‍ ജയിലിലടക്കുകയും നീതിപീഠം നിരപരാധിയെന്ന് കണ്ടെത്തി മോചിപ്പിച്ചതിന് ശേഷം വീണ്ടും രണ്ടര വര്‍ഷമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ബാംഗ്ലൂര്‍ ജയിലില്‍ പാര്‍പ്പിക്കുകയും, കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമാവുകയും ചെയ്യുകവഴി ഗുരുതരമായ രോഗങ്ങള്‍ക്ക് വിധേയനായി കഴിയേണ്ടി വ­രു­ന്ന മ­അ്­ദ­നി­യെ മോ­ചി­പ്പി­ക്കാന്‍ അ­ടി­യ­ന്തിര ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് സ­മ്മേള­നം ആ­വ­ശ്യ­പ്പെട്ടു.

കെട്ടിച്ചമച്ച കൃത്രിമ കഥകളും കൃത്രിമ സാക്ഷികളെയും അണിനിരത്തി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അനന്തമായി മഅ്ദനിയെ ജയിലലടച്ച് ജീവച്ഛവമാക്കി ഉന്മൂലനം ചെയ്യാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅ്ദനി തീവ്രവാദിയോ, ഭീകരവാദിയോ അല്ല, എന്നാല്‍ മഅ്ദനിയുടെ മരണം തടവറയിലാണ് സംഭവിക്കുന്നതെങ്കില്‍ നമ്മുടെ രാജ്യത്ത് വന്‍ ദുരന്തത്തിന് അത് കാരണമാകും. ജാമ്യവും നീതിയുമാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മഅ്ദനിയുടെ കാര്യത്തില്‍ ഇവ രണ്ടും പാലിപ്പിക്കപ്പെടുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ മഅ്ദനിയുടെ മോചനവും മെച്ചപ്പെട്ട ചികിത്സയും അദ്ദേഹത്തിന് നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

മഅ്­ദ­നി­യു­ടെ മോ­ച­ന­ത്തി­ന് അ­ടി­യന്തി­ര ന­ടപ­ടി ആ­വ­ശ്യ­പ്പെ­ട്ട് 'മാ­നി­ഷാദ'

ജെ.എം.എഫ്. ചെയര്‍മാന്‍ അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി സംസാരിച്ചു. ജെ.എം.എഫ്. കണ്‍വീനര്‍ അജിത്കുമാര്‍ ആസാദ് വിഷയാവതരണ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറി അഡ്വ. തോമസ് ബാബു മുഖ്യ പ്രഭാഷണം ന­ടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലി­യാര്‍, മുന്‍ മന്ത്രി ചെര്‍ക്കളം അ­ബ്ദുല്ല, കെ.പി. സതീഷ് ചന്ദ്രന്‍ (ജില്ലാ സെക്രട്ടറി സി.പി.എം.), എ.പി. അബ്ദുല്‍ വഹാബ് (ജനറല്‍ സെക്രട്ടറി ഐ.എന്‍.എല്‍), പി. ഗംഗാധരന്‍ നായര്‍ (കെ.പി.സി.സി. നിര്‍വാഹക സമിതി യോഗം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (അസി. അമീര്‍ ജമാഅത്തെ ഇസ്ലാമി, കേരള), ഹേമാനന്ദ ഷെട്ടി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കര്‍ണാടക) സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈ. പ്രസി. വെല്‍ഫയര്‍ പാര്‍ട്ടി), ടി. മുഹമ്മദ് വേളം (സംസ്ഥാന ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി), പി.എ. മുഹമ്മദ്കുഞ്ഞി (ജില്ലാ പ്രസി. ഐ.എന്‍.എല്‍), റഹീം ബെണ്ടിച്ചാല്‍ (ജില്ലാ പ്രസി. ഐ.എന്‍.എല്‍), സി.കെ. പ്രദീപ് (സാമൂഹ്യ പ്രവര്‍ത്തകന്‍), പ്രെഫ. ടി.ടി. ജേക്കബ് (ജില്ലാ പ്രസിഡണ്ട് വെല്‍ഫയര്‍ പാര്‍ട്ടി), യു.പി. സിദ്ദീഖ് മാസ്റ്റര്‍ (ജില്ലാ പ്രസി. ജമാഅത്തെ ഇസ്ലാമി, ഐ.എസ്. സക്കീര്‍ ഹുസൈന്‍ (പി.ഡി.പി. ജില്ലാ പ്രസിഡണ്ട്), ജാഫര്‍ സാദിഖ് (എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി), ഇബ്രാഹിം ഫൈസി ജെഡിയാര്‍ (ജില്ലാ പ്രസി. എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ബെള്ളൂര്‍, നാരയണന്‍ പെരിയ (സാമൂഹ്യ പ്രവര്‍ത്തകന്‍), അബ്ദുല്‍ ലത്തീഫ് കുമ്പള (ജില്ലാ പ്രസി. സോളിഡാരിറ്റി), ഡി. ശ്യാമപ്രസാദ് (മെമ്പര്‍ തുളു അക്കാദമി), ഹസന്‍ കൊട്ടിയാടി, പി.സി. ബാവ (ജില്ലാ പ്രസി. കെ.എച്ച്.ആര്‍.എ), റഷീദ് ബേക്കല്‍ (പി.സി.എഫ്. സെന്‍ട്രല്‍ കമ്മിറ്റി), എ.കെ. ബഷീര്‍ വിക്ടോറിയ തുടങ്ങിയ വിവിധ രാഷ്ട്രീയ മത­ സാംസ്­കാരിക മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു. ജെ.എം.എഫ്. ജനറല്‍ കണ്‍വീനര്‍ പി.എം. സുബൈര്‍ പടുപ്പ് സ്വാഗതവും, ജെ.എം.എഫ്. ട്രഷ­റര്‍ പി.കെ. അബ്ദുല്ല നന്ദിയും പ­റഞ്ഞു.

Keywords: Kerala, Kasaragod, Abdul Nasar Madani, PDP, Chairman, Kanthapuram A.P Aboobacker Musliyar, Cherkalam Abdulla, INL, SSF, JMF, SKSSF, IUML, Malayalam News, Kerala Vartha, Malayalam Vartha, Kerala News, Manishada, KPCC.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL