Join Whatsapp Group. Join now!
Aster MIMS 10/10/2023

മേല്‍പറമ്പ് ഇടവുങ്കാലില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി

മേല്‍പറമ്പ് ഇടവുങ്കാലില്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി Clash, Melparamba, Police, Bike, Injured, Kerala, Kattakkal, Malayalam News, Kerala Vartha, Kasaragod News, Kasaragod vartha.
Clash, Melparamba, Police, Bike, Injured, Kerala, Kattakkal, Malayalam News, Kerala Vartha, Kasaragod News, Kasaragod vartha.
File Photo
കാസര്‍കോട്: മേല്‍പറമ്പ് ഇടവുങ്കാലില്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സംഘര്‍ഷത്തിനിടെ ബൈക്കില്‍ പോവുകയായിരുന്ന മൈക്ക് ഓപ്പറേറ്ററായ യുവാവിനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചു.

വള്ളിയോട്ടെ ഫായിസ് (20) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഇയാളെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നബിദിനത്തോടനുബന്ധിച്ച് ഇവിടെ സ്ഥാപിച്ച തോരണങ്ങള്‍ നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരിലാണ് വാക്ക്തര്‍ക്കമുണ്ടായത്. ഇവരെ പിരിച്ചുവിടുന്നതിന് വേണ്ടിയാണ് പോലീസ് ലാത്തിവീശിയത്. പിന്നീട് ഇവിടെ സ്ഥാപിച്ച തോരണങ്ങളെല്ലാം പോലീസ് നീക്കംചെയ്തു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

ഫായിസിന്റെ ബൈക്ക് പൂര്‍ണമായും അടിച്ച് തകര്‍ത്തിരുന്നു. വൈകിട്ട് ആറ് മണി വരെ മാത്രമാണ് തോരണം സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. പോലീസ് നിര്‍ദേശിച്ചിട്ടും ഇവ മാറ്റാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ട് ഇവ നീക്കം ചെയ്തത്.

Keywords: Clash, Melparamba, Police, Bike, Injured, Kerala, Kattakkal, Malayalam News, Kerala Vartha, Kasaragod News, Kasaragod vartha.

Post a Comment