മഞ്ചേശ്വരത്ത് സംഘര്‍ഷം; കല്ലേറില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരം
Dec 31, 2012, 21:00 IST
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറില്‍ കലാശിച്ചു. കല്ലേറില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി മഞ്ചേശ്വരം സുങ്കതകട്ടയിലാണ് കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാര്‍ ഡ്രൈവര്‍ സുങ്കതകട്ടയിലെ മഹേഷി (28) നാണ് പരിക്കേറ്റത്. മഹേഷിനെ മംഗലാപുരം വെന്റ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം കുരുടപ്പദവില്‍ അയ്യപ്പ വിളക്കിനോടനുബന്ധിച്ച് നടന്ന ആധ്യാത്മിക പ്രഭാഷണത്തിനിടെ ഹിന്ദു-മുസ്ലിം സമുദായങ്ങളില്‍പെട്ട യുവാക്കള്‍ വഴി തെറ്റിപ്പോകുന്നതായി പ്രഭാഷകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുണ്ടാര്‍ രവീശതന്ത്രി പരാമര്‍ശം നടത്തയിരുന്നു. ഇതില്‍ പ്രകോപിതരായ ചിലര്‍ രവീശതന്ത്രിയുടെ കാറെന്ന് കരുതി കല്ലേറ് നടത്തുകയായിരുന്നു വെന്നാണ് സൂചന. എന്നാല്‍ ആഘോഷ കമ്മിറ്റി ഭാരവാഹിയും ആര്.എസ്.എസ്. വിഭാഗ് സഹകാര്യ വാഹകുമായ സുബ്രറായ ഭട്ടിന്റെ കാറിനാണ് കല്ലേറു കൊണ്ടത്. കാറിന്റെ ഗ്ലാസ് തകര്‍ന്നാണ് കാറോടിച്ചിരുന്ന സുബ്രായ ഭട്ടിന്റെ മകന്‍കൂടിയായ മഹേഷിന് ഗുരുതരമായി പരിക്കേറ്റത്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ കുമ്പള സി.ഐ ടി.പി. രഞ്ജിത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രശ്നം ഇരു വിഭാഗവും സംസാരിച്ച് ഒത്തു തീര്‍പാക്കി. ഇതിന്റെ പേരില്‍ കേസോ മറ്റു നടപടികളിലേക്കോ നീങ്ങേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.

Keywords: Manjeshwaram, Clash, Driver, Car, Stone, Injured, Mangalore, hospital, Police, Kasaragod, Kerala, Kerala Vartha, Kerala News.