city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലുവില്‍ കോഴിയങ്ക സ്ഥലത്ത് പോലീസ് റെയ്ഡ്; 2 കോഴികളെ പിടികൂടി

കുഡ്‌ലുവില്‍ കോഴിയങ്ക സ്ഥലത്ത് പോലീസ് റെയ്ഡ്; 2 കോഴികളെ പിടികൂടി കാസര്‍കോട്: കുഡ്‌ലു പെരിയടുക്കത്ത് കോഴിയങ്ക സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് അങ്കകോഴികളെ പിടികൂടി. കോഴിയങ്കം നടത്തി വന്നവര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് കോഴിയങ്കം നടക്കുന്ന വിവരമറിഞ്ഞ് പോലീസ് റെയ്ഡിനെത്തിയത്.

 പോലീസ് അടുത്തെത്തിയപ്പോള്‍തന്നെ കോഴിയങ്കത്തിലേര്‍പെട്ടവരെല്ലാം കടന്നു കളഞ്ഞു. ഇതിനിയില്‍ സ്ഥലത്ത് ബാക്കിയായ രണ്ട് കോഴികളെ കസ്റ്റഡിയിലെടുത്തത്.

ഇവയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി ലേലം ചെയ്തു വില്‍ക്കും. ആയിരങ്ങള്‍ ബെറ്റ് വെച്ചാണ് കോഴിയങ്കം അരങ്ങേറുന്നത്. ഒരു വര്‍ഷം മുമ്പ് ബേഡകത്ത് കോഴിയങ്കത്തിനിടെ പറന്നു പൊങ്ങിയ അങ്കകോഴിയുടെ വാള്‍കൊണ്ട് ഒരാള്‍ മരിച്ചിരുന്നു. ഉത്സവ ആഘോഷങ്ങളുടെയും വാവു ദിനങ്ങളുടെയും ഭാഗമായി പലയിടത്തും കോഴിയങ്കമെന്ന ചൂതാട്ടം നടന്നു വരുന്നുണ്ട്.

Keywords:  Arrest, Police, Kudlu, Police-Raid, Court, Bedakam, Festival, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL