യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
May 23, 2012, 10:48 IST
കാസര്‍കോട്: യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. അരമങ്ങാനത്തെ കൃഷ്ണന്റെ മകന് ഭാസ്ക്കരനെയാണ്(45) ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അരമങ്ങാനത്തെ പ്രദീപന്, സുജിത്ത്, അനന്തന്, രാജു എന്ന രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചത്.
അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന സഹോദരനെ ശുശ്രൂഷിക്കാന്‍ പോയപ്പോഴാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഭാസ്ക്കരനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പോലീസ് കേസെടുക്കുകയും ചെയ്തു.
Keywords: Kasaragod, Youth, Attack, Kerala