തീരദേശ പോലീസ്  സ്‌റ്റേഷന്റെ ഭിത്തി തകര്‍ത്ത് മണല്‍ കടത്തിയ നാല് പേര്‍ അറസ്റ്റില്‍

തീരദേശ പോലീസ് സ്‌റ്റേഷന്റെ ഭിത്തി തകര്‍ത്ത് മണല്‍ കടത്തിയ നാല് പേര്‍ അറസ്റ്റില്‍

Kasaragod, Arrest, Police-station, Sand-export, Sand mafia
കാസര്‍കോട്: കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷന്റെ ഭിത്തി തകര്‍ത്ത് മണല്‍ കടത്തിയ നാല് പേര്‍ അറസ്റ്റില്‍. തളങ്കരയില്‍ തീരദേശ പോലീസ് സ്‌റ്റേഷന്റെ ഭിത്തി തകര്‍ത്ത് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മണല്‍ കടത്തുകയായിരുന്ന ഏഴ് തോണികളും പിടികൂടിയിട്ടുണ്ട്. അബ്ദുല്‍ നാസര്‍, ദേവദാസ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് തീരദേശത്തുനിന്നും അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരുമ്പോഴാണ് അനധികൃതമായി പോലീസ് സ്‌റ്റേഷന്റെ ഭിത്തി തുരന്ന് മണല്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചത്.

കാസര്‍കോട് എ.എസ്.പി., പി.കെ. ഷിബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെരുമ്പളയില്‍ അനധികൃത മണല്‍കടത്തു കേന്ദ്രം തകര്‍ക്കുകയും സ്പീഡ് ബോട്ട് അടക്കം നിരവധി തോണികള്‍ പിടികൂടുകയും ചെയ്തിരുന്നു.

Keywords: Kasaragod, Arrest, Police-station, Sand-export, Sand mafia


0 Comments: