Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിലും സഹോദരിയുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: പൈവള്ളിഗെ പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിലും സഹോദരിയുടെ വീട്ടിലും കോഴിക്കോട്ട് നിന്നെത്തിയ വിജിലന്‍സ് സംഘം ഒരേ സമയം റെയ്ഡ് നടത്തി. പൈവള്ളിഗെ പഞ്ചായത്ത്  സെക്രട്ടറി താരാനാഥിന്റെ മധൂര്‍ പറക്കിലയിലെ വീട്ടിലും അമ്മങ്കോട്ടെ സഹദോരയുടെ വീട്ടുമാണ് കോഴിക്കോട്ടുനിന്നുമെത്തിയ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്.
2005-06 വര്‍ഷത്തില്‍ പൈവള്ളിഗെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന താരാനാഥ് 42 ഓളം വര്‍ക്കുകളില്‍ വഴിവിട്ട് കരാറുകാരെ സഹായിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും, അക്കൗണ്ട് ജനറലും നടത്തിയ ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വ്യാജ ബില്ലും മറ്റുമുണ്ടാക്കി പദ്ധതികളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായാണ് പരാതി. നേരെത്തെ ഇത് സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും 10 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന ക്രമക്കേടായതിനാല്‍ അന്വേഷണം വിജിലന്‍സിന് കൈമാറുകയുമായിരുന്നു. ഒരു കമ്പനിയുടെ ബില്ലുകള്‍ ഫോട്ടോ സ്റ്റാറ്റെടുത്ത് വ്യാജമായുണ്ടാക്കി ലക്ഷങ്ങളുടെ ക്രമക്കേടാണ് നടത്തിയത്. റോഡ്, കെട്ടിട നിര്‍മ്മാണം തുടങ്ങിയ നിരവധി പ്രവൃത്തികളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 10, 80, 000 രൂപയുടെ നിര്‍മ്മാണ പ്രവൃത്തിയിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. റെയ്ഡിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.





















Keywords: Kasaragod, Panchayath, Secretary , House, vigilance raid