സമസ്ത സമ്മേളനം: പ്രചരണോദ്ഘാടനം ഞായറാഴ്ച; പ്രമുഖ നേതാക്കളെത്തുന്നു

കാസര്‍കോട്: 2012 ഫെബ്രുവരിയില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടക്കുന്ന സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ എട്ടിന് മാലിക്ദീനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. സമസ്ത ജില്ലാപ്രസിഡന്റ് ഖാസി ടി.കെ.എം ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തും. എം.എ ഖാസിം മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 'പ്രവാചക നിന്ദയും വിവാദകേശവും' എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.

Keywords: Kasaragod, SKSSF, Malappuram, Malik Deenar, Samastha(E.K).

Post a Comment

Previous Post Next Post