Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label wife. Show all posts
Showing posts with label wife. Show all posts

റിപ്പര്‍ചന്ദ്രനെ കത്തികാട്ടി വിരട്ടിയ ലക്ഷ്മി നിര്യാതയായി

Written By kvarthapressclub on 15 Jun 2013 | 6:54 pm

കാസര്‍കോട്: ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്ന റിപ്പര്‍ ചന്ദ്രനെ ഒറ്റയ്ക്ക് നേരിട്ട് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയ കാസര്‍കോട് സി.പി.സി.ആര്‍.ഐ.  കടപ്പുറത്തെ കെ. ലക്ഷ്മി (84) നിര്യാതയായി. പരേതനായ അപ്പയ്യ വൈദ്യരുടെ ഭാര്യയാണ്.

നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  കൊലപാതക പരമ്പര നടത്തി നാട്ടുകാരുടെ പേടിസ്വപ്‌നമായ റിപ്പര്‍ ചന്ദ്രന്‍ ലക്ഷ്മിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയെ ആക്രമിക്കാനൊരുങ്ങിയ റിപ്പറിനെ കത്തികൊണ്ട് നേരിട്ട ലക്ഷ്മിയെ ഭയന്ന് റിപ്പര്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി കൊലപാതക കേസുകളിലെ പ്രതിയായ  റിപ്പര്‍ ചന്ദ്രനെ പിടികൂടി പിന്നീട് തൂക്കിലേറ്റിയിരുന്നു.

Ripper Chandran, Lakshmi, Dead, Kasaragod, Attack, Childrensപ്രഭാവതി, ഗംഗാധരന്‍, രത്‌നാകരന്‍, ബാലകൃഷ്ണന്‍, ഹരിശ്ചന്ദ്രന്‍, പ്രകാശന്‍, ദിനേശന്‍, വസന്തന്‍, പരേതയായ സുമിത്ര, ജഗദീശന്‍ എന്നിവര്‍ ലക്ഷ്മിയുടെ മക്കളാണ്. കമലാക്ഷന്‍, ദാമോദരന്‍, യശവന്തി, സാവിത്രി, ചന്ദ്രിക, ഹേമലത, സരോജിനി, അഹല്യ, കുശല, ശോഭ എന്നിവര്‍ മരുമക്കളാണ്.

Keywords: Ripper Chandran, Lakshmi, Dead, Kasaragod, Attack, Childrens, Wife, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
6:54 pm | 0 comments

വിവാഹ തട്ടിപ്പുവീരനെ ആദ്യഭാര്യയും വീട്ടുകാരും നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി

Written By kvarthakgd1 on 10 Jun 2013 | 3:10 pm

കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പുവീരനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി. കണ്ണപുരം സ്വദേശിയായ ഫര്‍ണിച്ചര്‍ വ്യാപാരി കെ. വിജയനെ (47)യാണ് അജാനൂര്‍ കൊളവയലിലെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും ആദ്യ ഭാര്യ കണ്ണപുരത്തെ ടി.വി രമയുടെ വീട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിലേല്‍പിച്ചു.

ആദ്യ ഭാര്യ രമയുമായി വിജയന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പിണങ്ങി കഴിയുകയാണ്. പാപ്പിനിശേരിയിലും കണ്ണൂര്‍ തളാപ്പിലും വിവാഹം ചെയ്തതിന് ശേഷമാണ് അജാനൂര്‍ കൊളവയലിലെ യുവതിയെ നാലാം വിവാഹം ചെയ്തത്.
Kanhangad, Police, Wife, Husband, Hosdurg, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News

മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താന്‍ രമയും വീട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊളവയലില്‍ ഒരു യുവതിയെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവിടെ കഴിയുകയുമാണെന്നും അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രമയും വീട്ടുകാരും സ്ഥലത്തെത്തി വിജയനെ കയ്യോടെ പിടികൂടിയ ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പരസ്ത്രീ ബന്ധത്തെ എതിര്‍ത്തപ്പോഴാണ് വിജയന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. വിജയനുമായുള്ള ബന്ധത്തില്‍ രമയ്ക്ക് മൂന്ന് മക്കളുണ്ട്.

Keywords: Kanhangad, Police, Wife, Husband, Hosdurg, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:10 pm | 0 comments

ഭാര്യയെ ഉലക്ക കൊണ്ട് അടിച്ചു കൊന്ന കേസ്; ഭര്‍ത്താവ് കുറ്റക്കാരന്‍

Written By kvarthakgd1 on 8 Jun 2013 | 4:47 pm

കാസര്‍കോട്: പിഞ്ചുമക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ ഉലക്ക കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 12 ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) പ്രസ്താവിക്കും.

വയനാട്, വെള്ളമുണ്ട സ്വദേശിയും രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോടംകുളത്ത് താമസക്കാരനുമായ പി.ജെ ടോമി എന്ന ജോര്‍ജി (38) നെയാണ് ശിക്ഷിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആറ്, നാല്, രണ്ട് എന്നിങ്ങനെ പ്രായമുള്ള മൂന്ന് മക്കളുടെ മുന്നില്‍ വെച്ച് ഭാര്യ ജോളിയെ (26) ഉലക്ക കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്.
Wife, Murder-case, Court, Husband, Police, Kasaragod, Kerala, Kerala News, International News.

Keywords: Wife, Murder-case, Court, Husband, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:47 pm | 0 comments

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ് സി.ഐ. അട്ടിമറിച്ചതായി ഭാര്യ

Written By kvarthaksd on 31 May 2013 | 4:00 pm

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) രാഷ്ട്രീയ വിരോധം കാരണം ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ആദൂര്‍ സി.ഐ ടി.പി രഞ്ജിത്ത് അട്ടിമറിച്ചതായി ഭാര്യ കെ.പി പ്രഫുല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2008 മാര്‍ച്ച് 27 ന് സന്ധ്യയ്ക്കാണ് സുഹൃത്തക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കുണ്ടാര്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് കാര്‍ തടഞ്ഞ് രാഷ്ട്രീയ വിരോധം കാരണം കാറിന്റെ മുന്‍ സീറ്റിലിരിക്കുകയായിരുന്ന ബാലനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.

നാലു മക്കളുള്ള തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭര്‍ത്താവെന്ന് ഭാര്യ പറഞ്ഞു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ഐ. ടി.പി രഞ്ജിത്ത് കള്ള സാക്ഷികളെയാണ് കേസില്‍ ഉള്‍പെടുത്തിയത്. കോടതിയില്‍ കേസിന്റെ വിചാരണ നടത്തുന്നതിനിടയില്‍ ബാലനെ കുത്തുന്നത് കണ്ടെന്നും പ്രതികളെ അറിയില്ലെന്നുമാണ് സാക്ഷി മൊഴി നല്‍കിയത്. കേസില്‍ തുടക്കം മുതല്‍ തന്നെ സി.ഐയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ സി.ഐ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചത്.

വ്യാജ സാക്ഷികളെ ഉണ്ടാക്കി വ്യാജ മൊഴി രേഖപ്പെടുത്തി കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാനാണ് ശ്രമം നടത്തിയത്. അക്രമത്തിന് അന്നത്തെ കാറഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായിരുന്ന ബി.ജെ.പി നേതാവ് എം. ജയകരയായിരുന്നു നേതൃത്വം നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഓബി എന്ന രാധാകൃഷ്ണനാണ് കടലാസില്‍പൊതിഞ്ഞ കത്തി കൊണ്ട് കുത്തിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. എന്നാല്‍ കുറ്റപത്രം സമര്‍പിച്ചപ്പോള്‍ അക്രമികളെ നയിച്ച ജയകരനെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഓബി എന്ന രാധാകൃഷ്ണനും, കുമാരന്‍, ദിലീപ്, വിജയന്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.

കുത്തേറ്റ ബാലനെ അതേ കാറില്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തന്നെ കുത്തിയവരുടെ പേരുവിവരങ്ങള്‍ ബാലന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ബാലന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകും ചെയ്തിരുന്നു. പിന്നീട് കാറില്‍ മുള്ളേരിയയിലെ കൃഷ്ണ ക്ലിനിക്കിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുളിയാര്‍ കോട്ടൂരില്‍ വെച്ചാണ് ബാലന്‍ മരിച്ചത്.

Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News.
Kundar Balan
കാറില്‍ കൂടെയാത്ര ചെയ്തിരുന്ന സി. ഇബ്രാഹിമെന്ന സുഹൃത്തിനോടും ബാലന്‍ കുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ബാലനെയും കൊണ്ട് കാര്‍ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുള്ളേരിയ ടൗണിനടുത്ത് വെച്ച് കാറിന് നേരെ ചിലര്‍ കല്ലെറിഞ്ഞ് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഭാര്യ പറയുന്നു. തങ്ങളുടെ മൊഴി കണക്കിലെടുക്കാതെയാണ് സി.ഐ കേസ് അന്വേഷിച്ച് പ്രഹസനമാക്കിയത്.

സി.ഐയുടെ കേസിലെ ഇടപെടല്‍ മൂലം കേസിന്റെ ശരിയായ രീതിയിലുള്ള അന്വേഷണം സാധ്യമാകാത്തതിനാല്‍ കുണ്ടാര്‍ ബാലന്റെ മാതാവ് ശീലാവതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിലും കേസിന്റെ ശരിയായ അന്വേഷണത്തിന് ഇടപെട്ടിട്ടില്ലെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു.

സി.ബി.ഐ അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ബാലന്റെ വിധവ പ്രഫുലയും ബാലന്റെ സഹോദരന്‍ പി. നാരായണനും സഹോദര പുത്രന്‍ പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ബാലന്റെ മക്കളായ അഭിജിത്ത് രാജ്, അനുശ്രി, അവിശ് രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News.

Keywords: Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:00 pm | 0 comments

ഭര്‍ത്താവിന്റെ മദ്യപാനം; യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു

Written By Kvarthakgd on 21 May 2013 | 7:27 pm

കാഞ്ഞങ്ങാട്: കുഞ്ഞിനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി വീടുവിട്ടു. തൃക്കരിപ്പൂര്‍ കാലിക്കടവിലെ രതീഷിന്റെ ഭാര്യ ശാരിക(25)യാണ് അഞ്ച് വയസുള്ള മകള്‍ ശിവാനിയെ ഉപേക്ഷിച്ച് നാടുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് മടിക്കൈ ഭൂതാനം സ്വദേശിനിയായ ശാരികയെ കാലിക്കടവിലെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്.

രതീഷ് മദ്യലഹരിയില്‍ വീട്ടിലെത്തിയതിനെ ശാരിക ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പെട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ ശാരിക ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് ശാരികയുടെ വീട്ടുകാര്‍ കാലിക്കടവിലെ വീട്ടിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ ശാരിക എങ്ങോട്ട് പോയെന്ന കാര്യം തങ്ങള്‍ക്കറിയില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും മറുപടി നല്‍കി. ശാരികയുടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല.

ചൊവ്വാഴ്ച രാവിലെ ശാരിക സഹോദരിയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ച് തന്നെ ഇനി അന്വേഷിക്കേണ്ടെന്നും സുരക്ഷിതമായ സ്ഥലത്താണ് താനുള്ളതെന്നും അറിയിച്ചു. വീട്ടുകാര്‍ തിരിച്ച്
Husband, Liquor drinking, Wife, Child, Missing, House, Trikaripur, Kalikadavu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമായി. തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

അതേ സമയം ശാരികയുടെ തിരോധാനം സംബന്ധിച്ച് ഭര്‍ത്താവ് രതീഷും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ശാരികയെ രതീഷ് വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടാണ് മദ്യപാനത്തിന്റെ പേരിലുള്ള കുഴപ്പങ്ങള്‍ തുടങ്ങിയത്.

Keywords: Husband, Liquor drinking, Wife, Child, Missing, House, Trikaripur, Kalikadavu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:27 pm | 0 comments

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു

Written By kvarthaksd on 13 May 2013 | 10:47 am

കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. ബേഡകം അരിങ്ങാട്ടെ കൃഷ്ണന്റെ മകളും രാജപ്പന്റെ ഭാര്യയുമായ വിജയലക്ഷ്മി (42) ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍വെച്ചാണ് സംഭവം.

അരിങ്ങാട്ടെ കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്ററും കൂലിപ്പണിക്കാരിയുമാണ് വിജയലക്ഷ്മി. ദേഹമാസകലം മര്‍ദനമേറ്റ വിജയലക്ഷ്മി കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News.
Keywords: Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:47 am | 0 comments

ഭര്‍ത്താവിനെ തേടിയെത്തിയ സെയില്‍സ്‌ഗേളായ ഭാര്യയ്ക്ക് മര്‍ദനം

Written By kvarthaksd on 11 May 2013 | 1:32 pm

കാസര്‍കോട്: ഭര്‍ത്താവിനെ തേടിയെത്തിയ ഭാര്യയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദനം. കണ്ണൂര്‍ മഞ്ഞംപാറ പെരുവളത്ത് പറമ്പിലെ കിണാക്കുള്‍ ഹൗസില്‍ ഫരീദിന്റെ മകള്‍ കെ. റുബീന (29) യ്ക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവായ മൊഗ്രാല്‍പുത്തൂര്‍ മുനീര്‍ മന്‍സിലില്‍ എ.എം. സിദ്ദിഖിന്റെ വീട്ടിലെത്തിയപ്പോഴാണ് സിദ്ദിഖിന്റെ രണ്ട് സഹോദരങ്ങളും ഭാര്യയും ചേര്‍ന്ന് റുബീനയെ മര്‍ദിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് റുബീന ഭര്‍ത്താവിനെ തേടിയെത്തിയത്. 2000 മാര്‍ച് രണ്ടിനാണ് റുബീനയും സിദ്ദിഖും തമ്മിലുള്ള വിവാഹം നടന്നത്. കണ്ണൂരിലെ ഒരു കടയില്‍ സെയില്‍സ് ഗേളാണ് റുബീന. ഏഴു വര്‍ഷമായി ഭര്‍ത്താവ് ചെലവിന് നല്‍കുകയോ തന്നെയും 12 വയസുള്ള മകളെയും ഏഴ് വയസുളള മകനെയും സംരക്ഷിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന റുബീന പറയുന്നു.

Attack, Wife, Husband, Mogral Puthur, Brothers, Kasaragod, Kerala, Kerala News, International News, National News.വിവാഹം കഴിഞ്ഞ ശേഷമാണ് ഭര്‍ത്താവിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോള്‍ സിദ്ദിഖ് മൂന്ന് വിവാഹം കഴിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞെന്നും റുബീന വെളിപ്പെടുത്തി. വിവാഹ സമത്ത് 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നതായും സിദ്ദിഖിനെതിരെയുള്ള കേസ് കണ്ണൂര്‍ പോലീസിലും തലശ്ശേരി കുടുംബകോടതിയിലും നിലവിലുണ്ടെന്നും റുബീന പറഞ്ഞു.

Keywords: Attack, Wife, Husband, Mogral Puthur, Brothers, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:32 pm | 0 comments

സോണിക്കുട്ടിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം: മൂന്നുമാസം പിന്നിട്ടിട്ടും കാരണം അജ്ഞാതം

Written By kvarthapressclub on 6 May 2013 | 8:16 pm


ഹിമ എ


കാസര്‍കോട്: നാലംഗ കുടുംബത്തെ കാറില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തിന്റെ ദുരൂഹത മൂന്നുമാസം കഴിഞ്ഞിട്ടും നീങ്ങിയില്ല. കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിനു സമീപത്ത് താമസിച്ചിരുന്ന കാസര്‍കോട് ഭെല്ലിലെ ഇലക്ട്രീഷ്യന്‍ സോണിക്കുട്ടി(45) ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സ് ത്രേസ്യാമ്മ(38), മക്കളായ ടി.എസ്.ജെറിന്‍(12), ജുവല്‍ സോണി(10) എന്നിവരെയാണ് കാറിനകത്ത് ജനുവരി 29 ന് മരിച്ചനിലയില്‍ കാണപ്പെട്ടത്. മായിപ്പാടി പേരാല്‍ കണ്ണൂര്‍ റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.

പോലീസ് അന്വേഷണത്തില്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം സോണിക്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും സോണിക്കുട്ടിയെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച സംഗതി എന്താണെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. കടബാധ്യതയെ തുടര്‍ന്ന് മനോനില തകരാറിലായതിനാലാണ് സോണിക്കുട്ടി കൊലപാതകവും ആത്മഹത്യയും  നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

എന്നാല്‍ എല്ലാ കടബാധ്യതയും തീര്‍ക്കാനുള്ള സാമ്പത്തികശേഷി ഇയാള്‍ക്കുണ്ടായിരുന്നു. കുഡ്‌ലുവിലെ രണ്ടുനില വീടോടുകൂടിയ പറമ്പും മറ്റു സ്ഥലങ്ങളിലുള്ള റബര്‍തോട്ടവും സോണിക്കുട്ടിക്കും ഭാര്യയ്ക്കുമുള്ള സര്‍ക്കാര്‍ ജോലിയും എല്ലാം വെച്ചുനോക്കുമ്പോള്‍ സോണിക്കുട്ടിക്കുണ്ടെന്നുകരുതുന്ന കടബാധ്യത നിസാരമാണ്. അപ്പോള്‍ കടബാധ്യത മാത്രമായിരിക്കില്ല സോണിക്കുട്ടിയെ കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയമാണ്  ഉയരുന്നത്.

ഭാര്യയേയും മക്കളേയും ഏറെ സ്‌നേഹിച്ചിരുന്ന സോണിക്കുട്ടി അവരെ ക്രൂരമായ നിലയില്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കാറിലിട്ട് സ്വയം കാറോടിച്ച് മായിപ്പാടിയില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് തീകൊളുത്താനും ശ്രമിച്ചിരുന്നു. അതിനിടെ ശ്വാസം മുട്ടിയാണ് സോണിക്കുട്ടി മരിച്ചതെന്നാണ് പോലീസ് നിഗമനം.

ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു സോണിക്കുട്ടിയുടെ മക്കളായ ജെറിനും, ജുവല്‍ സോണിയും. ജെറിന്‍ ഏഴാംതരത്തിലും ജുവല്‍സോണി അഞ്ചാംക്ലാസിലും പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊലപാതകം  അരങ്ങേറിയത്. പഠനത്തിലും , പാഠ്യേതര  പ്രവര്‍ത്തനങ്ങളിലും മിടുക്കരായ കുട്ടികളെ കുറിച്ച് സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നല്ല മതിപ്പായിരുന്നു.

സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു സോണിക്കുട്ടി. ഇദ്ദേഹത്തെ കുറിച്ച് ഭെല്ലിലെ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ത്രേസ്യാമ്മയെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. ഇങ്ങനെയുള്ള ഒരു കുടുംബത്തിന്റെ ദാരുണാന്ത്യം സംഭവിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അതിന്റെ ദുരൂഹത നീങ്ങാത്തത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായ ഓര്‍മയായി നിലനില്‍ക്കുന്നു.

കാസര്‍കോട് ഡി.വൈ.എസ്.പി യുടെ ചുമതല വഹിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ്  ഡി.വൈ.എസ്.പി കെ.രഘുരാമന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കേസിന്റെ അന്വേഷണം ഇപ്പോള്‍ നടത്തുന്നത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ്.

Sonykkutty, Family, Murder-case, Kasaragod, മൂന്ന് കൊലപാതകവും ഒരു ആത്മഹത്യയും ആണിതെന്നും സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിനുപിന്നിലെന്നും മൊത്തമായി പറഞ്ഞ് കേസിന്റെ ഫയല്‍ തിടുക്കത്തില്‍ കെട്ടിവെച്ചിരിക്കുകയാണ് പോലീസ്.
എന്നാല്‍ ഏറെ ദുരൂഹത ഉയര്‍ത്തിയ ഒരു കുടുംബത്തിന്റെ ദാരുണമായ അന്ത്യത്തിന്റെ നിജസ്ഥിതി ഇനിയും പുറത്തുവരാത്തത്  സമൂഹത്തില്‍ തീരാത്ത മുറിവായി അവശേഷിക്കുന്നു.

Related News: 
കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തു

കാറിലെ കൂട്ടമരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; സ്‌പെഷല്‍ ടീം രൂപീകരിച്ചു

സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം

കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും

കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍

Keywords: Sonykkutty, Family, Murder-case, Kasaragod, Wife, Hospital, Husband, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:16 pm | 0 comments

ഭാര്യയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്

Written By Kvarthakgd on 5 May 2013 | 3:43 pm

കാസര്‍കോട്: ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഷാന്‍ബോഗ് കോംപൗണ്ടിലെ പത്മിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഞ്ഞമ്പുവിനെതിരെയാണ് കേസ്.

കലക്ടറേറ്റിലെ ജീവനക്കാരിയാണ് പത്മിനി. കുഞ്ഞമ്പു തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പത്മിനിയുടെ പരാതി.

Keywords: Wife, Harassment, Husband, Case, Adkath bail, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:43 pm | 0 comments

ഭര്‍ത്താവ് മരിച്ചതിന്റെ അഞ്ചാം നാള്‍ ഭാര്യയും മരിച്ചു

Written By kvarthaksd on 26 Apr 2013 | 2:34 pm

മധൂര്‍: ഭര്‍ത്താവ് മരണപ്പെട്ടതിന്റെ അഞ്ചാം നാള്‍ ഭാര്യയും മരിച്ചു. പട്ട്ളയിലെ മൊയ്തീന്‍ കുഞ്ഞി മൗലവിയുടെ ഭാര്യ നഫീസ (73) യാണ് മരിച്ചത്.

ഇവരുടെ ഭര്‍ത്താവ് മൊയ്തീന്‍ കുഞ്ഞി അഞ്ച് ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. മക്കള്‍: അഷ്‌റഫ്, പരേതയായ ബീഫാത്വിമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, സഫിയ.
Husband, Wife, Treatment, Kasaragod, Kerala News, International News, National News, Gulf News.
Keywords: Husband, Wife, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:34 pm | 0 comments

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു

Written By Kvarthakgd on 22 Apr 2013 | 4:44 pm

കാഞ്ഞങ്ങാട്: യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിയൊടിച്ചു. ചിത്താരി ചാമുണ്ഡിക്കുന്നിലെ വി. രാജു (48) വിന്റെ ഇടതുകാലാണ് തല്ലിയൊടിച്ചത്. സാരമായി പരിക്കേറ്റ രാജുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് ശ്രീറാം ഫൈനാന്‍സിലെ ജീവനക്കാരനായ ചാമുണ്ഡിക്കുന്നിലെ സൂര്യനാണ് തന്നെ ആക്രമിച്ചതെന്ന് രാജു പരാതിപ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. രാജുവിന്റെ ഭാര്യയുടെ മൊബൈല്‍ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തുന്ന സൂര്യന്റെ നടപടിയെ രാജു നേരത്തെ ചോദ്യം ചെയ്തിരുന്നു. താക്കീത് നല്‍കിയിട്ടും സൂര്യന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു.
Mobile phone, Message, Husband, Wife, Leg, Broken, Chithari, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കഴിഞ്ഞദിവസം വീട്ടിലേക്ക് പോകുമ്പോള്‍ സൂര്യന്‍ രാജുവിനെ തടഞ്ഞുനിര്‍ത്തുകയും ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.

Keywords: Mobile phone, Message, Husband, Wife, Leg, Broken, Chithari, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:44 pm | 0 comments

ഭാര്യയുടെ മര്‍ദനം; ചെത്ത് തൊഴിലാളി ആശുപത്രിയില്‍

Written By kvarthaksd on 13 Apr 2013 | 11:05 am

കാസര്‍കോട്: ഭാര്യയുടെയും സഹോദരന്മാരുടെയും മര്‍ദനമേറ്റ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെത്ത് തെഴിലാളിയായ അരമങ്ങാനം ഉലൂജിയിലെ ഭവ്യനാണ് (39) മര്‍ദനമേറ്റത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കഞ്ഞി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടപ്പോഴുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് ഭവ്യന്‍ പരാതിപ്പെട്ടു.

 Wife, Attack, General-Hospital, Kasaragod, Kerala, Kerala News, International News, National News.
Keywords: Wife, Attack, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



11:05 am | 0 comments

ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട്ടില്‍ മോഷണം

Written By kvarthapressclub on 9 Apr 2013 | 6:59 pm

ഉപ്പള: ഗള്‍ഫുകാരന്റെ പൂട്ടയിട്ട വീട്ടില്‍  മോഷണം. ബങ്കള മഞ്ചേശ്വരം പൊയ്യക്കണ്ടത്തെ ഉദയന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉദയന്‍ ഗള്‍ഫിലായതിനാല്‍ ഭാര്യയും മകനും വീടുപൂട്ടി മംഗലാപുരത്തെ ബന്ധുവീട്ടില്‍ പോയതായിരുന്നു.

തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നനിലയില്‍ കാണപ്പെട്ടത്. പിന്നീട് നടന്ന തെരച്ചിലിലാണ്  5,000 രൂപ  മോഷണം പോയതായി മനസിലായത്. മഞ്ചേശ്വരം പോലീസില്‍ പരാതി
നല്‍കിയിട്ടുണ്ട്.

House-robbery, Manjeshwaram, Mangalore, Wife, Son, Police, Complaint, Kerala, Kerala News, International News,
File Photo
Keywords: House-robbery, Manjeshwaram, Mangalore, Wife, Son, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:59 pm | 0 comments

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Written By kvarthapressclub on 3 Apr 2013 | 1:46 pm

പുത്തിഗെ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  മുന്നൂരിലെ മുഹമ്മദ് (50) മരിച്ചു. എസ്. വൈ.എസ് കുമ്പള സോണ്‍ എക്‌സിക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍  പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ടാണ്  മരണം സംഭവിച്ചത്. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാര്യ.
 
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ചറല്‍ സെക്രട്ടറിയുമായ അബ്ദുൽ സലീം, മുജീബ് (സൗദി), അബ്ദുര്‍ റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത്  മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്‌കാരത്തിനു നേത്യത്വം നല്‍കി.

Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News,
Muhammad Munnoor

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, വാഹിദ് സഖാഫി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, SYS activist Muhammed Munnoor passes away
1:46 pm | 0 comments

നെല്ല്കുത്ത് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി തൊഴിലാളി സ്ത്രീ മരിച്ചു

Written By kvarthakgd1 on 30 Mar 2013 | 5:49 pm

Payyannur, Woman, Wife, Death, Obituary, Kerala, Flour Mill, Shall, Jisha, Malayalam News, Kerala News, International News
പയ്യന്നൂര്‍: നെല്ല്കുത്ത് യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാള്‍ കുടുങ്ങി മില്‍ ജീവനക്കാരി മരിച്ചു. പാണപ്പുഴയിലെ പൊയിന്‍ അനിലിന്റെ ഭാര്യ കപ്പണക്കാല്‍ ജിഷ(25)യാണ് മരിച്ചത്.

പാണപ്പുഴ പോസ്റ്റ് ഓഫീസിന് സമീപത്തെ ജ്യോതി റൈസ് മില്ലില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. മില്ലിലെ ജീവനക്കാരിയായ ജിഷ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ചൂരിദാറിന്റെ ഷാള്‍ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു. ഷാള്‍ പിന്നീട് ജിഷയുടെ കഴുത്തില്‍ കുടുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിന് ഇടയാക്കിയത്.

പ്രാപ്പൊയിലിലെ കക്കോട്ടെ എ. ഗോവിന്ദന്റെയും കപ്പണക്കാല്‍ ജാനകിയുടെയും മകളാണ്. മക്കള്‍: അരുണിമ, ആബിത്രയ, സഹോദരന്‍: പരേതനായ ലിജീഷ്.

Keywords: Payyannur, Woman, Wife, Death, Obituary, Kerala, Flour Mill, Shall, Jisha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:49 pm | 0 comments

ഒളിച്ചോടിയ ഭാര്യയെ തേടിയെത്തിയ ഗള്‍ഫുകാരന്‍ കാമുകനെ ഓടിച്ചു പിടികൂടി

Written By kvarthaksd on 28 Mar 2013 | 7:15 pm

Wife, Arrest, Kumbala, Ravaneshwaram, Court, Case, Auto Driver, Police, Passport, Kasaragod, Kerala, Kerala News, International News.
കുമ്പള: കാമുകനോടൊപ്പം ഒളിച്ചോടിയ ഭാര്യയെ തേടിയെത്തിയ ഗള്‍ഫുകാരന്‍ കാമുകനെ ഓടിച്ചു പിടിച്ചു. സംഭവം കുമ്പളയില്‍ മണിക്കൂറുകളോളം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം അരങ്ങേറിയത്. കാഞ്ഞങ്ങാട് രാവണേശ്വരം പാണന്തോട് സ്വദേശിയായ ഗള്‍ഫുകാരനാണ് ഭാര്യയെ തേടി കുമ്പളയിലെത്തിയത്.

അയാളുടെ ഭാര്യ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതു സംബന്ധിച്ച് ഇയാള്‍ നല്‍കിയ പരാതിയില്‍ ഭാര്യയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനെ കൈയ്യൊഴിഞ്ഞ് കാമുകനോടൊപ്പം പോയി. ഭാര്യ പോകുമ്പോള്‍ തന്റെ രണ്ട് ലക്ഷം രൂപയും വിസയും പാസ്‌പോര്‍ട്ടും കൊണ്ടു പോയതായി പിന്നീട് ഭര്‍ത്താവ് പരാതിപ്പെട്ടു.

എന്നാല്‍ യുവതിയെ കണ്ടെത്താനോ രേഖകള്‍ തിരിച്ച് കിട്ടാനോ നടപടി ഉണ്ടായില്ല. ഇതിനെതുടര്‍ന്ന് ഗള്‍ഫിലേക്ക് പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട ഭര്‍ത്താവ് ഭാര്യയെയും കാമുകനേയും കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തി. അതിനിടെ ഭാര്യയും കാമുകനും കുമ്പളയിലുണ്ടെന്ന വിവരമറിഞ്ഞ് ഭര്‍ത്താവ് അവിടെ എത്തുകയും ഭാര്യയുടെയും കാമുകന്റെയും ഫോട്ടോ ഓട്ടോ ഡ്രൈവര്‍മാരെ കാണിച്ച് സംശയനിവാരണം നടത്തുകയും ചെയ്തു.

ആളെ കണ്ടാലറിയാമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഭര്‍ത്താവിനെ അറിയിച്ചു. അയാള്‍ സ്ഥിരമായി ടൗണില്‍ ഇളനീര്‍ കുടിക്കാനെത്തുന്ന സ്ഥലത്തേക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ ഭര്‍ത്താവിനെ കൊണ്ടു പോവുകയും അപ്പോഴേക്കും കാമുകന്‍ അവിടെ ഇളനീര്‍ കുടിക്കാന്‍ എത്തുകയും ചെയ്തിരുന്നു. കാമുകിയുടെ ഭര്‍ത്താവിനെ അപ്രതീക്ഷിതമായി കണ്ട കാമുകന്‍ പരുങ്ങുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ ഭര്‍ത്താവ് അയാളെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് തടഞ്ഞ് വെക്കുകയും ചെയ്തു.

ചോദ്യം ചെയ്തപ്പോള്‍ താനും ഭാര്യയും ആരിക്കാടി കടവത്തെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസമെന്ന് കാമുകന്‍ സമ്മതിച്ചു. പിന്നീട്  നാട്ടുകാരുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യാകാമുകനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പോലീസ് അവിടേക്ക് ഭാര്യയെ വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ റേഷന്‍കാര്‍ഡ് ഭര്‍ത്താവ് പിടിച്ചുവെച്ചതായി യുവതി പോലീസിനോട് പറഞ്ഞു.

അത് പച്ചക്കള്ളമാണെന്നും തന്റെ പാസ്‌പോര്‍ട്ടും വിസയും തിരിച്ചു നല്‍കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ഭര്‍ത്താവ് പോലീസിനോട് കേണപേക്ഷിച്ചു. ഒടുവില്‍ മണിക്കൂറുകളോളം നീണ്ട ചര്‍ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം യുവതി ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടും വിസയും തിരിച്ചു നല്‍കാന്‍ തയ്യാറായി. അതോയെയാണ് നാടകീയ രംഗങ്ങള്‍ക്ക് തിരശ്ശീല വീണത്.

Keywords: Wife, Arrest, Kumbala, Ravaneshwaram, Court, Case, Auto Driver, Police, Passport, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


7:15 pm | 0 comments

കുടുംബകോടതിയില്‍ അക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍

 Family, Court, Youth, Arrest, Natives, Wife, Ernakulam, Police, Complaint, Kerala,Kerala News, International News, National News, Gulf
കാസര്‍കോട്: കുടുംബകോടതിയില്‍ അക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 വര്‍ഷത്തോളമായി കാസര്‍കോട്ട് താമസിച്ചുവരുന്ന ആലുവ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ സജീര്‍ (41) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്ക് ഭാര്യ ജുബീനയുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് നിലവിലുള്ളതായി പറയുന്നു. അത് സംബന്ധിച്ച ചില കാര്യങ്ങള്‍ അറിയാനാണ് സജീര്‍ കോടതിയിലെത്തിയത്. അവിടെയെത്തിയ സജീര്‍ ജീവനക്കാരോട് തട്ടിക്കയറുകയും കസേര വലിച്ചെറിയുകയുമായിരുന്നു. സംഭവത്തില്‍ കോടതി ജീവനക്കാരന്‍ രഘുനാഥ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസ് സജീറിനെ അറസ്റ്റ് ചെയ്തത്.

Keywords: Family, Court, Youth, Arrest, Natives, Wife, Ernakulam, Police, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
4:53 pm | 0 comments

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

Written By kvarthapressclub on 27 Mar 2013 | 6:03 pm

Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
File photo
മേല്‍പറമ്പ്: മുസ്ലീം ലീഗ് ചെമ്പരിക്ക ശാഖാ പ്രസിഡന്റ് സി.കെ. ബഷീറിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തി. അക്രമം തടയാനെത്തിയ ബഷീറിന്റെ ഭാര്യ ഷബാനയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ കാലിനു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസില്‍  പരാതി നല്‍കി.

പരിക്കേറ്റ ഷബാനയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെമ്പരിക്ക വാര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്-നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

Keywords: Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:03 pm | 0 comments

ഹൊസങ്കടി സ്വദേശിയടക്കം രണ്ടംഗ കവര്‍ച്ചാ സംഘം മംഗലാപുരത്ത് അറസ്റ്റില്‍

Lieu,Theft, Hosangadi, Manjeshwaram, Natives, Mangalore, Arrest, Wife, Police, Laptop, Father, Brothers, Court, Kerala,Kerala News, International News

മംഗലാപുരം:   4.8 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളുമടക്കം മോഷ്ടിച്ച സംഘത്തെ ചൊവ്വാഴ്ച കദ്രി പോലീസ് പിടികൂടി. ബന്തറിലെ മുനീര്‍ അഹ്മദ് എന്ന ഗുഡ്‌സ് മുനീര്‍, മുന്ന എന്ന നിതിന്‍(57), മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം (67) എന്നിവരെ ശിവ്ബാഗില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തു.

ബള്‍മട്ട, ബെജായിലെ സ്‌മൈല്‍ ഡെന്റല്‍ ക്ലിനിക്ക്, പി.വി.എസ് കമ്പ്യൂട്ടര്‍ സെന്റര്‍, കാപ്പിക്കാട് ഉറുവ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സംഘം മോഷ്ടിച്ചത്.

നാല് എല്‍.സി.ഡി, രണ്ട് ക്യാമറ, എട്ട് ലാപ്‌ടോപ്,മൂന്ന് മൊബൈല്‍ ഫോണ്‍,
ഹെഡ് ഫോണ്‍ എന്നീ ഇലക്ട്രോണിക് സാധനങ്ങള്‍ അടക്കം 4,84,690 രൂപയുടെ സാധനങ്ങളാണ് പോലീസ് പിടികൂടിയത്. മോഷണം നടത്തിയ സ്ഥലത്തു നിന്നും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെടുത്തു.

Lieu,Theft, Hosangadi, Manjeshwaram, Natives, Mangalore, Arrest, Wife, Police, Laptop, Father, Brothers, Court, Kerala,Kerala News,

പിടികൂടിയ  മോഷ്ടാക്കള്‍ മറ്റു കേസുകളിലും പ്രതികളാണ്. മുനീറിന്റെ ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീറിനെ പോലീസ് പിടികൂടിയത്. മുനീറിന്റെ പിതാവ് അസീസും, സഹോദരനും മോഷണത്തില്‍ പങ്കാളികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Lieu,Theft, Hosangadi, Manjeshwaram, Natives, Mangalore, Arrest, Wife, Police, Laptop, Father, Brothers, Court, Kerala,Kerala News, International News,

Photos: Dayanand Kukkaje

Keywords: Lieu,Theft, Hosangadi, Manjeshwaram, Natives, Mangalore, Arrest, Wife, Police, Laptop, Father, Brothers, Court, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
12:33 pm | 0 comments

അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു

Written By kvartha delta on 22 Mar 2013 | 6:30 pm

Kanhangad, Train, Death, suicide, Obituary, Wife, Kerala, Rajesh, Malayalam news, Kerala News,
കാഞ്ഞങ്ങാട്: അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു. കല്ലൂരാവിയിലെ പരേതനായ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ്(30) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 3.40 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപത്തുള്ള റെയില്‍പാളത്തിലാണ് അപകടം. തീവണ്ടി വരുന്നതിനിടിയില്‍ അപസാമരം ഉണ്ടാവുകയും ആളുകള്‍ എത്തുന്നതിനു മുമ്പ് തീവണ്ടി തട്ടുകയുമായിരുന്നു. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഭാര്യ: കല്ലുരാവിയിലെ ഷീജ. മക്കള്‍: നന്ദന, വന്ദന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാധ, സീത, രാജന്‍.

(Updated)

Keywords: Kanhangad, Train, Death, suicide, Obituary, Wife, Kerala, Rajesh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:30 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories