Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label ullal. Show all posts
Showing posts with label ullal. Show all posts

സ്ത്രീയെ കാറിടിച്ചതിനെ ചൊല്ലി ഉള്ളാളില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്, ബസുകള്‍ തകര്‍ത്തു

Written By kvarthakgd1 on 22 Apr 2013 | 12:16 pm

ഉള്ളാള്‍: മധ്യവയസ്‌കയായ സ്ത്രീക്ക് കാറിടിച്ച് പരിക്കേറ്റതിനെ ചൊല്ലി ഉള്ളാള്‍ കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പോലീസ് ലാത്തിവീശി ഓടിച്ചു. ഞായറാഴ്ച സന്ധ്യയ്ക്കാണ് സംഭവം.

രണ്ട് കുട്ടികളോടൊപ്പം ഉള്ളാള്‍ ബീച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഖദീജുമ്മ (42) എന്ന സ്ത്രീക്കാണ് കാറിടിച്ച് പരിക്കേറ്റത്. മാസ്‌ക്കട്ടയിലെ ഗണേഷ് എന്നയാള്‍ ഓടിച്ച കാറാണ് ഇവരെ ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ഗണേഷിനെ കൈയ്യേറ്റം ചെയ്തു. സംഭവം ഗണേഷ് ഫോണിലൂടെ അയാളുടെ സുഹൃത്തുക്കളെ അറിയിക്കുകയും സ്ഥലത്ത് ഓടിക്കൂടിയ പത്തോളം പേര്‍ മുക്കച്ചേരി സ്വദേശിയായ ഹബീബ് (27) എന്ന യുവാവിനെ മര്‍ദിക്കുകയും ചെയ്തു.

Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News,

ഇയാള്‍ ആശുപത്രിയിലേക്ക് ഓടിപ്പോയാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആള്‍കൂട്ടം തമ്മില്‍ കല്ലേറ് നടത്തുകയും 44 -ാം നമ്പര്‍ റൂട്ടിലോടുന്ന അശ്വിനി ട്രാവല്‍സ് എന്ന ബസിനു നേരെ മുക്കച്ചേരിയില്‍ വെച്ച് കല്ലെറിയുകയും ചെയ്തു. ശ്രീദുര്‍ഗ ട്രാവല്‍സ് എന്ന ബസിനു നേരെ ഭഗവതി നഗറില്‍ വെച്ചും കല്ലേറുണ്ടായി. പിന്നീട് ജനക്കൂട്ടം രണ്ട് ചേരികളായി തിരിഞ്ഞ് ഉള്ളാള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News, ലാത്തിച്ചാര്‍ജില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ബെല്‍മ സ്വദേശികളായ മുസ്തഫ, ഹനീഫ എന്നിവരെ സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. അതിര്‍ത്തി സുരക്ഷാ സേനാ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. മെയ് അഞ്ചിന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ചിലര്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കുകയാണെന്ന് സംശയം ഉര്‍ന്നിട്ടുണ്ട്.

Keywords: Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:16 pm | 0 comments

കര്‍ണാടകാ തെരഞ്ഞെടുപ്പ്: മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസിന്

Written By kvarthapressclub on 11 Mar 2013 | 9:00 pm

Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations

മംഗലാപുരം: കര്‍ണാടകയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാര്‍ച്ച് ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം. മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് കയ്യടക്കി. 60 തദ്ദേശ സ്ഥാപനങ്ങളില്‍ 35 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബി.ജെ.പിയെ അപേക്ഷിച്ച് 20 സീറ്റുകളാണ്  കോണ്‍ഗ്രസ് അധികം നേടിയത്. മുന്‍ മേയര്‍ ഗുല്‍സാര്‍ ബാനുവിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 645 വോട്ടുകള്‍ നഷ്ടമായി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി അയാസ് 1745 വോട്ടോടെയാണ് ഗുല്‍സാര്‍ ബാനുവിനെ പരാജയപ്പെടുത്തിയത്. 

ഗുല്‍സര്‍ ബാനു കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ അഴിമതിയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കി എന്നതിന് തെളിവാണ് കോണ്‍ഗ്രസിന്റെ വിജയമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്  മുമ്പ് ഭരിച്ചതിനെക്കാള്‍ മെച്ചപ്പെട്ട  ഒരു ഭരണമായിരിക്കും ഇനി നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉഡുപ്പിയിലെ 35 തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ കോണ്‍ഗ്രസ് 22 ഉം ബി.ജെ.പി 12 സീറ്റും നേടി.

സീറ്റുനില: മംഗലാപുരം- ബി.ജെ.പി-20, കോണ്‍ഗ്രസ് -35, ജെ.ഡി(എസ്) 2, സി.പി.ഐ-1, സ്വതന്ത്രന്‍  -1, മറ്റുള്ളവര്‍-1

പുത്തൂര്‍: ബി.ജെ.പി-12, കോണ്‍ഗ്രസ്-15,
മൂഡബിദ്രെ : ബി.ജെ.പി-5, കോണ്‍ഗ്രസ്-14, സി.പി.ഐ-1

ബണ്ട്വാള്‍: ബി.ജെ.പി- 5, കോണ്‍ഗ്രസ്- 13, ജെ.ഡി.എസ്-1, സ്വതന്ത്രന്‍- 1, മറ്റുള്ളവര്‍ -3

ഉള്ളാള്‍ : ബി.ജെ.പി-7, കോണ്‍ഗ്രസ-് 17, സ്വതന്ത്രന്‍ -2, മറ്റുള്ളവര്‍-1

സുള്ള്യ: ബി.ജെ.പി-12, കോണ്‍ഗ്രസ്- 5, സ്വതന്ത്രന്‍- 1

ബെല്‍ത്തങ്ങാടി: ബി.ജെ.പി-2, കോണ്‍ഗ്രസ്- 9

ഉഡുപ്പി: ബി.ജെ.പി-12, കോണ്‍ഗ്രസ്- 22, സ്വതന്ത്രന്‍-1

കുന്താപുരം: ബി.ജെ.പി-12, കോണ്‍ഗ്രസ്-9, സി.പി.ഐ-2

കാര്‍ക്കള: ബി.ജെ.പി-11, കോണ്‍ഗ്രസ്-12

സാലിഗ്രാമ: ബി.ജെ.പി-8, കോണ്‍ഗ്രസ്-6 .



Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations

Keywords: Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations
9:00 pm | 6 comments

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Written By Kvarthakgd on 3 Mar 2013 | 4:25 pm

Rape, Muddiness, Girl, Arrest, Mangalore, Ullal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മംഗലാപുരം: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ രണ്ട് പേരെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പെര്‍ണടുക്കയിലെ റസാഖ്, ഉള്ളാള്‍ കെ.സി റോഡിലെ ഇസ്മാഈല്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ നാലിന് ഉള്ളാള്‍ കെ.സി റോഡിന് സമീപത്തെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മാതാവ് വീട്ടിലില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പിറ്റേന്ന് വീട്ടിനടുത്ത് ഇറക്കിവിടുകയായിരുന്നു. റസാഖിനെ വീട്ടില്‍ നിന്നും ഇസ്മാഈലിലെ ബാംഗ്ലൂരില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Rape, Muddiness, Girl, Arrest, Mangalore, Ullal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
4:25 pm | 0 comments

കെ.എം. മുഹമ്മദ് ഹാജി നിര്യാതനായി

Written By kvarthaksd on 29 Dec 2012 | 4:19 pm

Karnataka, Merchant, Thayalangadi, Ullal, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കര്‍ണാടകയിലെ പ്രമുഖ മരമില്‍ വ്യവസായി കെ.എം. മുഹമ്മദ് ഹാജി കോളിക്കര (79) നിര്യാതനായി. തായലങ്ങാടി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ഉള്ളാള്‍ കോട്ടേക്കാറിലായിരുന്നു താമസം. കര്‍ണാടക സോ മില്‍സ്, വുഡ്‌ലാന്റ് ബോര്‍ഡ്‌സ്, കെ. മുഹമ്മദ് ആന്റ് കമ്പനി തുടങ്ങി നിരവധി വ്യവസായ സ്ഥപനങ്ങളുടെ ഉടമയാണ്.

കോളിക്കര അബ്ദുല്‍ ഖാദര്‍ ഹാജി ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. നിരവധി മത കാര്യസ്ഥാപനങ്ങളുടെ സാരഥിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹവ്വാബി. മക്കള്‍: ഫാത്വിമ, സുഹറ, സഫിയ, മൈമൂന, അബ്ദുല്ല, ഖദീജ, സത്താര്‍, സമദ്, റഹീം, നജീബ. മരുമക്കള്‍: എ.എച്ച. മഹമൂദ് ഹാജി, ബി.എം. അബ്ദുല്‍ ഖാദര്‍ ദേലമ്പാടി, സ്വാലിഹ്, അബ്ബാസ് ദേര്‍ളക്കട്ട, സിറാജ് തലപ്പാടി, ഹമീദ് ദേര്‍ളക്കട്ട, ഷബാന, സബീഹ, ഫര്‍നാസ്, സഫീന. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഹവ്വാബി, ബീവി, ഖദീജ.

Keywords: Karnataka, Merchant, Thayalangadi, Ullal, Kasaragod, Kerala, Kerala Vartha, Kerala News.
4:19 pm | 0 comments

ഉള്ളാളില്‍ നിന്നും കാണാതായ വള്ളവും വലയും കാഞ്ഞങ്ങാട്ട് കണ്ടെത്തി

Written By Kvarthakgd on 9 Aug 2012 | 11:22 am

കാഞ്ഞങ്ങാട്: ഉള്ളാളില്‍നിന്നും കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ ഫൈബര്‍ വള്ളവും വലയും കാഞ്ഞങ്ങാട്ട് കണ്ടെത്തി. ബത്തേരിക്കല്‍ കടപ്പുറത്തുനിന്ന് ബുധനഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. വള്ളം കമിഴ്ന്ന നിലയിലായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സയ്യിദ് മദനിയെന്ന ഫൈബര്‍ വള്ളം കടലിലിറക്കിയത്. ഇറക്കിയ ഉടനെ തന്നെ കടല്‍ക്ഷോഭിച്ചതിനാല്‍ മറിയുകയായിരുന്നു. മഞ്ചേശ്വരം സ്വദേശികളായ മനോഹരന്‍,ബാലന്‍, സനൂജ്, ജോണ്‍സണ്‍ എന്നിവര്‍ കടലില്‍ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാന്‍ പോയ മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടിരുന്നു.

കാണാതായ വള്ളത്തിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ കാഞ്ഞങ്ങാട് ഭാഗത്ത് വള്ളം കടലില്‍ ഒഴുകുന്നത് കണ്ടത്. മത്സ്യത്തൊഴിലാളികളായ ബത്തേരിക്കലിലെ പ്രകാശന്‍, ധന്യന്‍,ബി.കെ.രാജന്‍, കെ.ടി. രാഘവന്‍,കെ.സി. നാരായണന്‍, ബി. മിത്രന്‍ തുടങ്ങിയവുടെ നേതൃത്വത്തിലാണ് വള്ളം കരക്കടുപ്പിച്ചത്. രണ്ട് എഞ്ചിനുകളും വലയും ഇതിനകത്തുണ്ടായിരുന്നു.

Keywords: Fiber boat, Missing, Found, Kanhangad, Ullal, Kasaragod
11:22 am | 0 comments

ഉപേ­ക്ഷി­ച്ച ബൈ­ക്ക് മോഷ­ണം പോയത്‌: നി­രവ­ധി ക­വര്‍­ച്ച­കള്‍­ക്ക് തു­മ്പാ­കും

Written By Kvarthakgd on 5 Aug 2012 | 4:25 pm

കാസര്‍­കോട്: കാസര്‍­കോ­ട് റെ­യില്‍­വെ സ്‌­റ്റേഷ­ന് സ­മീപ­ത്തെ കു­റ്റി­ക്കാ­ട്ടില്‍ ഉ­പേ­ക്ഷി­ച്ച നി­ല­യില്‍ ക­ണ്ടെത്തി­യ പള്‍­സര്‍ ബൈ­ക്ക് കര്‍­ണാ­ട­ക­യില്‍ നി­ന്ന് മോഷ­ണം പോ­യ­താ­ണെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാക്കി. കാസര്‍­കോട്ടും മറ്റും ന­ട­ന്ന നി­രവ­ധി ക­വര്‍­ച്ച­കള്‍­ക്ക് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തി­ല്‍ തു­മ്പ് ല­ഭി­ച്ചി­ട്ടുണ്ട്.

ഉ­ള്ളാള്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ അ­തിര്‍­ത്തി­യില്‍ നി­ന്ന് ഒ­ന്ന­ര­മാ­സം മു­മ്പാണ് കെ.എ 19 ഡ­ബ്ല്യു 701 ന­മ്പര്‍ ബൈ­ക്ക് മോഷ­ണം പോ­യത്. ഉ­ട­മ ഉ­ള്ളാള്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രുന്നു. ബൈ­ക്ക് ഉ­പേ­ക്ഷി­ച്ച­നി­ല­യില്‍ ക­ണ്ട വാര്‍­ത്ത മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ അ­റി­ഞ്ഞ് ഉ­ള്ളാള്‍ പോ­ലീ­സ് കാസര്‍­കോ­ട്ടെ­ത്തി­ ബൈ­ക്ക് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. തീ­വ­ണ്ടി­ക­ളില്‍ മോഷ­ണം ന­ട­ത്തു­ന്ന സം­ഘ­മാ­ണ് ബൈ­ക്ക് ക­വര്‍­ന്ന­തെ­ന്ന് സം­ശ­യി­ക്കുന്നു. പി­ടി­ച്ചു­പ­റി­ക്ക് ശേ­ഷം മോ­ഷ്ടിച്ച ബൈ­ക്കില്‍ ര­ക്ഷ­പ്പെ­ട്ട­താ­യാ­ണ് സം­ശ­യി­ക്കു­ന്നത്.

Keywords: Bike, Railway station, Kasaragod
4:25 pm | 0 comments

ഉള്ളാള്‍ മദനി അറബി കോളേജ് സനദ്ദാന സമ്മേളനം വ്യാഴാഴ്ച

Written By Kvarthakgd on 12 Jun 2012 | 10:22 am

ഉള്ളാള്‍: ഉള്ളാള്‍ സയ്യിദ് മദനി അറബി ക്കോളേജ് 42-ാം വാര്‍ഷികവും 33-ാം സനദ്ദാന സമ്മേളനവും ജൂണ്‍ 14 ന് മദനി കോംപൗണ്ടില്‍ നടക്കും. രാവിലെ 9 മണിക്ക് സയ്യിദ് മദനി ട്രസ്റ്റിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെയും ദഅ്‌വാ കോളേജിന്റെയും ഉദ്ഘാടനം സമസ്ത പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദു റഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ നിര്‍വഹിക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന മദനി സംഗമത്തില്‍ ഉലമാ ഉമറാ ബാധ്യത എന്ന വിഷയത്തെ കുറിച്ച് ബഷീര്‍ ഫൈസി വെണ്ണക്കോട് ക്ലാസെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മംഗലാപുരം തഖ്‌വാ പള്ളി പരിസരത്ത് നിന്ന് വാഹനാകമ്പടിയോടെ പണ്ഡിതന്മാരെയും നേതാക്കളെയും ഉള്ളാളത്തേക്ക് ആനയിക്കും.

2.30 ന് നടക്കുന്ന സനദ്ദാന സമ്മേളനം താജുല്‍ ഉലാമ സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് അതാവുള്ള തങ്ങള്‍ ഉദ്യാപുരം, സയ്യിദ് ചെറുക്കുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ , താഴേക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദു റഹിമാന്‍ സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിഖ്‌കോട്, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, അഹ്മദ് ബാവ മുസ്‌ലിയാര്‍, മെച്ചമ്പാടി അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍, കെ.പി. ഹുസൈന്‍ സഅദി, എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഫാസില്‍ റസ് വി കാവല്‍ക്കട്ട, അബ്ദു റഷീദ് മദനി, എസ്.പി. ഹംസ സഖാഫി, അബ്ദു റഷീദ് സൈനി, യു.ടി. ഖാദിര്‍ എം.എല്‍.എ, സി.എം. ഇബ്രാഹീം, വൈ. അബ്ദുല്ല കഞ്ഞി യേനപ്പോയ, മുംതാസലി തുടങ്ങിയവര്‍ പ്രസംഗിക്കും. യു.എസ്. ഹംസ സ്വാഗതം പറയും.

Keywords: Ullal, Arabic, College, Conference, Kasaragod
10:22 am | 0 comments

മഞ്ഞനാടി അല്‍ മദീനയില്‍ ജാമിഅ സഅദിയ്യ സമ്മേളന പ്രചാരണം

Written By irf Kvartha on 20 Dec 2011 | 9:04 pm

മഞ്ഞനാടി അല്‍ മദീനയില്‍ നടന്ന ജാമിഅ സഅദിയ്യ സമ്മേളന പ്രചാരണ പരിപാടിയില്‍ സ്ഥാപന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍ സംസാരിക്കുന്നു.
മഞ്ഞനാടി: ദക്ഷിണ കന്നട ജില്ലയിലെ പ്രമുഖ ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമായ മഞ്ഞനാടി അല്‍മദീനയില്‍ ജാമിഅ സഅദിയ്യ അറബിയ്യയുടെ 42-ാം വാര്‍ഷിക സനദ്് ദാന സമ്മേളന പ്രചാരണത്തിനു തുടക്കം കുറിച്ചു.
സ്ഥാപന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ അബ്ദുര്‍ റഹ്്മാന്‍ മദനി പടന്ന ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്അദിയ്യയെ പരിചയപ്പെടുത്തി.
സ്ഥലം എം എല്‍ എ. യു ടി ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ എസ് കരീം, സന്തോഷ്‌കുമാര്‍ റൈ, മഞ്ഞനാടി, കൊണാജെ, നരിക്കുന്നി പഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മാഈല്‍ ദൊഡ്ഡമന, ഷൗക്കത്ത് ഹാജി, ഇസ്മാഈല്‍ മീനങ്ങോടി, അല്‍ മദീന സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി, സ്‌കൂള്‍ പ്രസിഡന്റ് ഹാജി സാധു കുഞ്ഞി മാസ്റ്റര്‍, മംഗലാപുരം ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ ഡയറക്ടര്‍ കെ എം കെ മഞ്ഞനാടി, മുദരിസ് മുനീര്‍ സഅദി കൊളക്കേരി, ദഅ്‌വാ കോളജ് പ്രിന്‍സിപ്പല്‍ യൂനുസ് അഹ്‌സനി നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ ജി അബൂബക്കര്‍ സ്വാഗതവും അബ്ദുര്‍ റശീദ് വയനാട് നന്ദിയും പറഞ്ഞു.

Keywords: Jamiyya Sa-adiya, Manjanadi, Mangalore, Karnataka, Thokkott, Ullaal.
9:04 pm | 0 comments

അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥി ആശുപത്രിയില്‍

Written By kvarthaksd on 23 Nov 2011 | 10:55 am

ഉള്ളാള്‍: അധ്യാപകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരേക്കളയിലെ ഹസനബ്ബയുടെ മകനും ഹരേക്കള രാമകൃഷ്ണ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്‌റുദ്ദീ(16)നെയാണ് കബഡി മത്സരത്തിലെ വിജയമാഘോഷിച്ചതിന് അധ്യാപകന്‍ മര്‍ദ്ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ത്ഥി ദേര്‍ളകട്ടയിലെ ഏനപ്പോയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുളവടി കൊണ്ടാണ് മര്‍ദ്ദിച്ചതെന്ന് പറയുന്നു.
അധ്യാപകന്‍ വസന്ത് കുമാറിനെതിരെ വിദ്യാര്‍ത്ഥിയുടെ പിതാവ് കൊണാജെ പോലീസില്‍ പരാതി നല്‍കി.



Keywords: Ullal, Teacher, Beat, Student, Hospital, ഉള്ളാള്‍, വിദ്യാര്‍ത്ഥി, മര്‍ദ്ദനം 
10:55 am | 0 comments

നിര്‍ത്തിയിട്ട മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു

Written By kvarthaksd on 7 Oct 2011 | 12:13 pm

ഉള്ളാള്‍: നിര്‍ത്തിയിട്ട മത്സ്യബന്ധന ബോട്ടകള്‍ക്ക് തീപിടിച്ച് ആറ് ലക്ഷത്തോളം നഷ്ടം. മുഖവീരപട്‌നയിലെ ഗംഗധാര പുത്രന്റെയും, രഞ്ജിത്ത് കോട്ടയുടെയും ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ഉള്ളാള്‍ കോട്ടപുറത്ത് വെച്ച് വ്യാഴാഴ്ച തീപിടിച്ചത്. തൊട്ടടുത്ത ഓയില്‍ പ്രോസസിംഗ് യൂണിറ്റില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് പോലീസ് കരുതുന്നു.ആയുധ പൂജയോടനുബന്ധിച്ചുള്ള പൂജകളും മറ്റു ചടങ്ങുകളും നടത്തി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബോട്ടുകള്‍. ഉള്ളാള്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Keywords: Ullal, Fishing-Boat, Fire, ഉള്ളാള്‍, തീ പിടിച്ചു, മത്സ്യബന്ധന ബോട്ടുകള്‍
 
12:13 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories