Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label suicide. Show all posts
Showing posts with label suicide. Show all posts

യുവ ഗായിക റൈമയുടെ മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

Written By kvarthaksd on 10 May 2013 | 4:32 pm

ഉദുമ: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രന്റെ (23) മരണം മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെന്ന് ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു. റൈമയെ മരണത്തിലേക്ക് നയിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും എസ്.ഐ. പറഞ്ഞു.

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് റൈമയെ മാനസികമായി തളര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് റൈമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു.

Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News.നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് പരിപാടികളിലും ചാനലുകളിലും ഗാനം ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്ത കഴിവുള്ള കലാകാരിയായിരുന്നു റൈമ. അതു കൊണ്ടുതന്നെ റൈമയുടെ മരണം സുഹൃത്തുക്കള്‍ക്കും അവരോടൊപ്പം പരിപാടികളില്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലുണ്ടാക്കി.

Related News:  യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:32 pm | 0 comments

യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthaksd on 9 May 2013 | 7:11 pm

കാസര്‍കോട്: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രനെ (23) വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി സ്‌റ്റേജ് പരിപാടികളിലും ആല്‍ബങ്ങളിലും ചാനലുകളിലും ഗാനം ആലപിച്ച റൈമ പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടകര മെഗേരി സ്വദേശിയും ഉദുമ എ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യപാകനുമായ ചന്ദ്രന്‍ മാസ്റ്റര്‍-ഭാമ ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളായി നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്.

വേനലവധിക്ക് റൈമയും കുടുംബവും രണ്ടാഴ്ചയായി വടകരയിലെ വീട്ടിലായിരുന്നു ചെലവഴിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ പിതാവ് ചന്ദ്രന്‍ മാസ്റ്ററോടൊപ്പം നാലാംവതുക്കലിലെ വാടക ക്വട്ടേഴ്‌സിലെത്തിയതായിരുന്നു. പിതാവ് സ്‌കൂളിലേക്ക് പോയ സമയത്ത് ക്വട്ടേഴ്‌സില്‍ തനിച്ചായ റൈമയെ ക്വട്ടേഴ്‌സിനകത്ത് കിടപ്പുമുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറി അകത്തും നിന്നും പൂട്ടിയ നിലയിലായിരുന്നു.

Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News.ഒന്നര വര്‍ഷം മുമ്പ് റൈമയുടെ വിവാഹം കഴിഞ്ഞിരുന്നു. കോഴിക്കോട്ടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമാണ് ഇവര്‍ ഒന്നിച്ച് ജീവിച്ചത്. ഇതിന് ശേഷം ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തടുര്‍ന്ന് റൈമ പിതാവിനോടൊപ്പം ഉദുമയിലായിരുന്നു താമസം. ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യബന്ധം തകര്‍ന്നതിലുള്ള മനോവിഷമം കാരണം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച റൈമ കൈരളി ചാനലിന്റെ റിയാലിറ്റിഷോയിലും പങ്കെടുത്തിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ റൈമ സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച കലാകാരിയായ റൈമയുടെ മരണം കുടുംബത്തേയും നാട്ടുകാരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

അമല്‍ ചന്ദ്രന്‍ ഏക സഹോദരനാണ്. ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു.

Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:11 pm | 1 comments

ഓട്ടോഡ്രൈവര്‍ റോഡരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

Written By kvartha delta on 1 May 2013 | 1:45 pm

കാസര്‍കോട്: ഓട്ടോഡ്രൈവറെ റോഡരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മധൂര്‍ ബൈനടുക്കയിലെ ചോയിമണിയാണി - മാനക്ക ദമ്പതികളുടെ മകന്‍ ഹരിശ് ചന്ദ്രനെയാണ് (38) വീടിനുസമീപത്തെ റോഡരികിലുള്ള മഹാഗണി മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.

ബദിയടുക്കയിലെ സഹോദരിയുടെ വീട്ടിലാണ് അവിവാഹിതനായ ഹരിശ് ചന്ദ്രന്‍ താമസിക്കുന്നത്. ഉളിയത്തടുക്ക ഓട്ടോസ്റ്റാന്‍ഡിലാണ് ഓട്ടോ പാര്‍ക്ക്‌ചെയ്യുന്നത്. മധൂരിലെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് ചൊവ്വാഴ്ച ഹരിചന്ദ്രന്‍ ബദിയടുക്കയില്‍ നിന്നും പോയത്. എന്നാല്‍ ഹരിശ് ചന്ദ്രന്‍ ചൊവ്വാഴ്ച മധൂരിലെ വീട്ടിലെത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെ ഇതുവഴിപോയ ബൈക്ക് യാത്രക്കാരാണ് ഹരിശ് ചന്ദ്രനെ തൂങ്ങി മരിച്ചതായി ആദ്യം കണ്ടത്.

കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍: കൃഷ്ണന്‍, ബാലചന്ദ്രന്‍, ഭാഗീരഥി, തുളസി.

Keywords: Auto Driver, Suicide, Obituary, Madhur, Kasaragod, Kerala, Harish Chandran, Bike Rider, Passenger, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

1:45 pm | 0 comments

രോഗിയായ യുവതി ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthaksd on 26 Apr 2013 | 11:18 am

കാസര്‍കോട്: രോഗിയായ യുവതിയെ ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ചാല്‍ പുതുക്കോളിയിലെ ഉദയ ശേഖറിന്റെ ഭാര്യ പി. ശ്രീവാണിയാ (30) ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ മുറിയോടു ചേര്‍ന്നുള്ള കുളിമുറിയിലാണ് ശ്രീവാണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News.അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അസുഖത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രജ്വല്‍, പ്രസ്തുതി എന്നിവര്‍ ശ്രീവാണിയുടെ മക്കളാണ്.

Keywords: Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:18 am | 0 comments

മണിപ്പാല്‍ ലോഡ്ജ് മുറിയില്‍ മരിച്ചത് കാഞ്ഞങ്ങാട്ടെ റിട്ട. അധ്യാപകന്‍

Written By Kvarthakgd on 22 Apr 2013 | 4:45 am

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മണിപ്പാല്‍ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം കാഞ്ഞങ്ങാട്ടു നിന്നും കാണാതായ റിട്ട. അധ്യാപകന്‍ അട്ടേങ്ങാനം ചെന്തളത്തെ വാണിയംപുരയിടത്തില്‍ വി.എന്‍. ജോര്‍ജാണെന്ന് (68) ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ അജ്ഞാത മൃതദേഹമെന്ന നിലയില്‍  സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ ഫോട്ടോകളും വസ്ത്രങ്ങളും തിരിച്ചറിഞ്ഞാണ് മരിച്ചത് വി.എന്‍. ജോര്‍ജാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്.

അട്ടേങ്ങാനം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ജോര്‍ജ് വിരമിച്ചത്. തന്റെ മൃതദേഹം മണിപ്പാല്‍ മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ആത്മഹത്യാ കുറിപ്പില്‍ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടക പോലീസ് മൃതദേഹം മണിപ്പാല്‍ ആശുപത്രിക്ക് വിട്ടുകൊടുത്തിരുന്നു. ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ മണിപ്പാലിലെത്തി ജോര്‍ജിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

ഏപ്രില്‍ 15 ന് ഉച്ചയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ജോര്‍ജിനെ കാണാതായത്. മംഗലാപുരം ആശുപത്രിയില്‍ പോയി ഭാര്യ മേരിയോടൊപ്പം ചെന്നൈ മെയിലില്‍ കാഞ്ഞങ്ങാട്ട് വണ്ടിയിറങ്ങിയതിന് ശേഷമാണ് ജോര്‍ജ് അപ്രത്യക്ഷമായത്.

ഭാര്യ വണ്ടിയില്‍ നിന്ന് ഇറങ്ങിയെങ്കിലും ജോര്‍ജ് ഇറങ്ങാതെ മാറിനില്‍ക്കുകയായിരുന്നു.
പിന്നീട് അന്വേഷിച്ചപ്പോഴാണ് ജോര്‍ജിനെ കാണാതായ വിവരം വ്യക്തമാകുന്നത്. ഇതിനുശേഷം ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈയടുത്ത നാള്‍ ജോര്‍ജ് പുതിയൊരു വാഹനം വിലക്കെടുത്തിരുന്നു. ഡ്രൈവിംഗ് വശമില്ലാത്തതിനാല്‍ ജോര്‍ജിന് വാഹനം ഓടിക്കാന്‍ കഴിയാതെ പോയി. ഇതില്‍ ജോര്‍ജിന് കടുത്ത നിരാശയുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതും നടന്നില്ല.
Kanhangad, Manipal, Lodge, Suicide, Rtd, Teacher, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

മക്കള്‍: റോയി (അമേരിക്ക), റോണി (കുവൈത്ത്), റോബി (ഖത്തര്‍), റീന (കോട്ടയം).

Keywords: Kanhangad, Manipal, Lodge, Suicide, Rtd, Teacher, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:45 am | 0 comments

യുവതിയുടെ ആത്മഹത്യ; ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

Written By kvarthakgd1 on 14 Apr 2013 | 11:30 am

കാസര്‍കോട്: യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. ആദൂരിലെ കട്ടിപ്പാറയില്‍ ചിറ്റേയി-അപ്പുടു ദമ്പതികളുടെ മകള്‍ കെ. അനിത(36)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ഭര്‍ത്താവ് ബാലകൃഷ്ണന്റെ പീഡനം മൂലമാണ് അനിത ആത്മഹത്യ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭര്‍ത്താവിനെതിരെ നേരത്തെ ബന്ധുക്കള്‍ ആദൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണന്‍ ഇതുവരെയായി ആറു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ബാലകൃഷ്ണനെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Kasaragod, Family, Suicide, Oommen Chandy, Kerala, Letter, Police, Complaint, Husband, Balakrishnan, Anitha, Malayalam News, National News, Kerala News,

Keywords: Kasaragod, Family, Suicide, Oommen Chandy, Kerala, Letter, Police, Complaint, Husband, Balakrishnan, Anitha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:30 am | 0 comments

ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍

Written By kvarthaksd on 12 Apr 2013 | 2:47 pm

മഞ്ചേശ്വരം: മജിബയല്‍ കൊഡ്ഡെയിലെ തോമസിന്റെ മകള്‍ അനിത ഡിസൂസ (30) യെ ഭര്‍തൃവീട്ടുപരിസത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കൊണാജെ എല്യാര്‍പദവിലെ ഭര്‍ത്താവ് എലിയാസ് ഡിസൂസയുടെ വീട്ടില്‍ നിന്നും അനിതയെ കാണാതായത്.

അന്വേഷണത്തിനിടയിലാണ് മൃതദേഹം വീട്ടുപരിസത്തെ കിണറ്റില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു. 10 വര്‍ഷം മുമ്പായയിരുന്നു വിവാഹം. സെര്‍വിന്‍ ആണ് മാതാവ്. മക്കള്‍: അക്ഷല്‍, എഡ്‌വിന്‍. സഹോദരങ്ങള്‍: വിജയ, ശാന്തി.

Suicide, Well, husband, Missing, Marriage, KasaragodKeywords: Suicide, Well, husband, Missing, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:47 pm | 0 comments

യുവ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

Written By Kvarthakgd on 7 Apr 2013 | 12:06 pm

കുറ്റിക്കോല്‍: യുവ കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വെള്ളിയടുക്കത്തെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രവീന്ദ്രന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ ഗള്‍ഫിലായിരുന്ന രവീന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തി കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടുവരികയായിരുന്നു.

Raveendran, Suicide, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.അമ്മ: നാരായണി. ഭാര്യ: നളിനി. മകള്‍: അനാമിക. സഹോദരങ്ങള്‍: പി മാധവന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗം), രമണി (ബാര), പി. ഗോപിനാഥന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍
കമ്മിറ്റിയംഗം, കുറ്റിക്കോല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), പത്മിനി, വിലാസിനി (പെരിയ), ശശി. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Raveendran, Suicide, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:06 pm | 0 comments

ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തി

Written By kvarthaksd on 2 Apr 2013 | 12:37 pm


കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണിയിലെ സുബ്ബട്ട- ജയകുമാരി ദമ്പതികളുടെ മകന്‍ ശിവപ്രസാദിനെ (23) യാണ് ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയിലെ ഫാനില്‍ ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.

Suicide, Youth, Busstand, House, Job, Kasaragod, Kerala, Kerala News, International News, National News.രാവിലെ വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റ് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിയില്‍ കണ്ടെത്തിയത്. പിതാവിന്റെ കൂടെ കോണ്‍ട്രാക്ട് ജോലിക്ക് പോവുകയായിരുന്നു ശിവപ്രസാദ്. ഏതാനും ദിവസമായി ശിവപ്രസാദിനെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല.

സഹോദരങ്ങള്‍: ജ്യോതി, രാജന്‍, ഗിരീഷ്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Suicide, Youth, Busstand, House, Job, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:37 pm | 0 comments

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Written By kvarthakgd1 on 30 Mar 2013 | 5:52 pm

 Badiyadukka, Youth, Suicide, Obituary, Kasaragod, Kerala, Sukumaran, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ബദിയഡുക്ക: ഏത്തടുക്ക വരമ്പൊടിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ നാരായണന്‍ നായിക്കിന്റെ മകന്‍ സുകുമാരന്‍(24)  ആണ് മരിച്ചത്.

ജോലികഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരികെയെത്തി ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിറങ്ങിയതായിരുന്നു സുകുമാരന്‍. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകുമാരനെ ഉടുതുണി കീറി അതില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

മാതാവ്: ദേവകി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, വിജയലക്ഷ്മി, നിര്‍മലകുമാരി, സൗമ്യ, പവ്യ.

Keywords: Badiyadukka, Youth, Suicide, Obituary, Kasaragod, Kerala, Sukumaran, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:52 pm | 0 comments

കിണറില്‍ ചാടിയ മരുമകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മാവനും മരുമകനും മരിച്ചു

Written By kvarthakgd1 on 27 Mar 2013 | 10:34 pm


Kumbala, Accident, Well, Kasaragod, Obituary, Suicide, Death, Arikkady, Kerala, Kerala News,
ശേഖര പൂജാരി
കാസര്‍കോട്: കുമ്പളയില്‍ കിണറില്‍ ചാടിയ മരുമകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മാവനും മരുമകനും മുങ്ങി മരിച്ചു. കുമ്പള ആരിക്കാടി കിതൂര്‍ ഉജാറ അംബിലടുക്കയിലാണ് അപകടമുണ്ടായത്. അംബിലടുക്കയിലെ ശേഖര പൂജാരി (40), ഇദ്ദേഹത്തിന്റെ മരുമകന്‍ കേശവ (35) എന്നിവരാണ് മരിച്ചത്.

Kumbala, Accident, Well, Kasaragod, Obituary, Suicide, Death, Arikkady, Kerala, Kerala News,
കേശവ
ബുധനാഴ്ച വൈക്കിട്ട് 4.45 മണിയോടെയാണ് മാനസിക അസ്വാസ്ഥ്യമുള്ള കേശവ കിണറ്റിലേക്ക് എടുത്തുചാടിയത്. മരുമകനെ രക്ഷിക്കാന്‍ പിറകെ കേശവ പൂജാരിയും ചാടുകയായിരുന്നു. അപകടവിവരമറിഞ്ഞ് കുമ്പള പോലീസും ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

വീടിന് 50 മീറ്റര്‍ മാത്രം അകലെയുള്ള തോട്ടത്തിലെ കിണറിലാണ് കേശവ ചാടിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.

Keywords: Kumbala, Accident, Well, Kasaragod, Obituary, Suicide, Death, Arikkady, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:34 pm | 0 comments

പ്രമീളയുടെ മരണം കൊലയെന്ന് ബന്ധുക്കള്‍

Written By kvarthapressclub on 23 Mar 2013 | 4:37 pm

Relatives, Hanging death, Hostel,Mangalore, Murder, Suicide, Father, Childrens, Girl, Boy, Teacher, Mobile-Phone, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

മംഗലാപുരം: മാര്‍ച്ച് 19 ന് കദ്രി പാര്‍ക്കിനടുത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട പ്രമീളയുടെ മരണം  കൊലപാതകമാണെന്ന് ബന്ധുക്കള്‍. പിതാവ് അമ്മു പൂജാരി മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നത്. അമ്മു പൂജാരിക്ക് പ്രമീളയെ കൂടാതെ രണ്ടു പെണ്‍കുട്ടികളും മൂന്ന്  ആണ്‍കുട്ടികളുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രമീള കമ്പ്യൂട്ടര്‍ ക്ലാസിന് പോകുന്നുണ്ട്. അതോടൊപ്പം തുണിക്കടയില്‍ ജോലി ചെയ്യുന്നുമുണ്ട്.  അതുകൊണ്ടു തന്നെ കദ്രിയിലെ ഹോസ്റ്റലിലാണ് പ്രമീള താമസിച്ചിരുന്നത്.

പ്രമീള സല്‍സ്വഭാവിയും ജീവിതത്തില്‍ വലിയ പ്രതീക്ഷയുമുള്ള കുട്ടിയായിരുന്നു. മാര്‍ച്ച് 17 ന് വീട്ടിലേക്ക് വിളിക്കുമ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. ഒരു പ്രശ്‌നവും അവളെ അലട്ടിയിരുന്നില്ല. അവളുടെ അടുത്ത കൂട്ടുകാരിയുടെ വിവാഹമായിരുന്നു മാര്‍ച്ച് 21 ന്. അതില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ചയോ വ്യാഴാഴ്ചയോ വീട്ടിലേക്ക് വരുമെന്ന് ഞായറാഴ്ച വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവെന്നാണ് പിതാവ് അമ്മു പൂജാരി പറയുന്നത്.

പ്രമീള ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പിതാവ് പറയുന്നത്. പ്രമീളയുടെ മൃതശരീരത്തില്‍ കാണപ്പെട്ട വരഞ്ഞപ്പാടുകള്‍ അതിന് തെളിവാണ്. എന്നാല്‍ പോലീസ് പറയുന്നത് അത് തേനീച്ച കുത്തിയതാകാമെന്നാണ്. എന്നാല്‍ അമ്മു പൂജാരി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. കാരണം മൃതദേഹത്തില്‍ കാണപ്പെട്ടത് ഒരിക്കലും തേനീച്ച കുത്തിയതല്ല, മറിച്ച് നഖത്തിന്റെ പാടുകളാണ്. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമാണെന്നാണ് അമ്മു പൂജാരി ആരോപിക്കുന്നത്.

പ്രമീളയുടെ കമ്പ്യൂട്ടര്‍ ടീച്ചറിനും അവളെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. മറ്റു കുട്ടികള്‍ ക്ലാസില്‍ വരാതെ ഉഴപ്പി നടക്കുമ്പോള്‍ പ്രമീള പതിവായി ക്ലാസില്‍ വരാറുണ്ടെന്നാണ് അവര്‍ പറയുന്നത്. മരിക്കുന്നതിന് തലേ ദിവസവും രാവിലെ 7.15 ന് അവള്‍ ക്ലാസില്‍ വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അവള്‍ ക്ലാസില്‍ വന്നിരുന്നില്ല.

പ്രമീളയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കദ്രി പാര്‍ക്കിനടുത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിനു സമീപത്തായി മൊബൈല്‍ഫോണും, എ.ടി.എം. കാര്‍ഡും ഉണ്ടായിരുന്നു.


Keywords: Relatives, Hanging death, Hostel,Mangalore, Murder, Suicide, Father, Childrens, Girl, Boy, Teacher, Mobile-Phone, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:37 pm | 0 comments

അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു

Written By kvartha delta on 22 Mar 2013 | 6:30 pm

Kanhangad, Train, Death, suicide, Obituary, Wife, Kerala, Rajesh, Malayalam news, Kerala News,
കാഞ്ഞങ്ങാട്: അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു. കല്ലൂരാവിയിലെ പരേതനായ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ്(30) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 3.40 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപത്തുള്ള റെയില്‍പാളത്തിലാണ് അപകടം. തീവണ്ടി വരുന്നതിനിടിയില്‍ അപസാമരം ഉണ്ടാവുകയും ആളുകള്‍ എത്തുന്നതിനു മുമ്പ് തീവണ്ടി തട്ടുകയുമായിരുന്നു. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഭാര്യ: കല്ലുരാവിയിലെ ഷീജ. മക്കള്‍: നന്ദന, വന്ദന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാധ, സീത, രാജന്‍.

(Updated)

Keywords: Kanhangad, Train, Death, suicide, Obituary, Wife, Kerala, Rajesh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:30 pm | 0 comments

യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഭാര്യ പിണങ്ങിപോയതില്‍ മനംനൊന്ത് ജീവനൊടുക്കിയതെന്ന് സംശയം

Suicide, Youth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോയമ്മല്‍ ലക്ഷം വീട് കോളനിയിലെ കൃഷ്ണന്‍ കുട്ടി-ശശികല ദമ്പതികളുടെ മകന്‍ സന്ദീപിനെ(28)യാണ് വെള്ളിയാഴ്ച രാവിലെ കോളനിയിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


കുടുംബകലഹത്തെ തുടര്‍ന്ന് സന്ദീപിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ പിണങ്ങിയതിലുള്ള മനോവിഷമം മൂലം സന്ദീപ് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.

കുറച്ച് ദിവസങ്ങളായി സന്ദീപ് സ്വന്തം വീട്ടില്‍ താമസിക്കാതെ ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. പ്രീതിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: സന്തോഷ്, സന്ധ്യ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Suicide, Youth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:37 pm | 0 comments

കീഴൂരില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Written By kvarthaksd on 21 Mar 2013 | 5:30 pm

Suicide, Perumbala, Kizhur, Missing, Kasaragod, General-Hospital, Kerala, Kerala News, International News, National News.
കാസര്‍കോട്: കീഴൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള അണിഞ്ഞയിലെ ബാബുവിനെ (26) യാണ് കീഴൂര്‍ നാലപ്പാട് റീഹാബിലിറ്റേഷന്‍ സെന്ററിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിന്റെ താഴത്തെ നിലയില്‍ മറ്റുള്ളവരോടൊപ്പം കഴിഞ്ഞിരുന്ന ബാബുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പെട്ടെന്ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളും വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം 30 ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്.


കൂലിതൊഴിലാളിയായ ബാബുവിനെ ഒരുമാസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. നാരായണന്‍-മാധവി ദമ്പതികളുടെ മകനാണ് മരിച്ച ബാബു. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, പുഷ്പ.


Keywords: Suicide, Perumbala, Kizhur, Missing, Kasaragod, General-Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Obituary.
5:30 pm | 0 comments

ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞു

Written By Kvarthakgd on 18 Mar 2013 | 7:43 pm

Hospital, Freezer, Dead body, Youth, Decay, Suicide, Beemanadi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: പോസ്റ്റുമോര്‍ട്ടം നടത്തി മാവുങ്കാല്‍ സ്വകാര്യാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച ഭീമനടിയിലെ വ്യാപാരി ചെന്നേലില്‍ സിജോ ജേക്കബിന്റെ(32)മൃതദേഹം ചീഞ്ഞളിഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സിജോയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

വിദേശത്തുള്ള ബന്ധു എത്തുന്നതിന് വേണ്ടിയാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഭീമനടി ക്രിസ്തുരാജ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഫ്രീസറില്‍ കണ്ടത് ദുര്‍ഗന്ധം പരത്തി ചീഞ്ഞുനാറുന്ന നിലയിലുള്ള യുവാവിന്റെ മൃതദേഹമായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു.

ഫ്രീസര്‍ കേടായതിനെ തുടര്‍ന്നാണ് ഇങ്ങനെ പറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായം. ശനിയാഴ്ച ഉച്ച മുതല്‍ സിജോയെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനിടയില്‍ ഞായറാഴ്ച രാവിലെ പ്ലാച്ചിക്കര വനത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: Hospital, Freezer, Dead body, Youth, Decay, Suicide, Beemanadi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:43 pm | 0 comments

വിഷം അകത്ത് ചെന്ന അംഗണ്‍വാടി വര്‍ക്കര്‍ മരിച്ചു; ഭര്‍തൃ പീഡനമെന്ന് പരാതി

Written By Kvarthakgd on 17 Mar 2013 | 11:26 am

Women, Suicide, Poison, Husband, Harassment, Relatives, Complaint, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: വിഷം ഉള്ളില്‍ ചെന്ന് മൂന്ന് ദിവസമായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അംഗണ്‍വാടി വര്‍ക്കര്‍ മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകള്‍ അനിത(36)യാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. പള്ളിഞ്ചി അംഗണ്‍വാടിയില്‍ വര്‍ക്കറായി ജോലിചെയ്തുവരികയായിരുന്നു അനിത.

നീലേശ്വരം സ്വദേശി ബാലകൃഷ്ണന്റെ ഭാര്യയാണ്. മൂന്നു ദിവസം മുമ്പ് വീട്ടില്‍ വെച്ച് അനിത വിഷം കഴിക്കുകയായിരുന്നുവെന്ന് പറയുന്നു. വിഷം കഴിച്ച ശേഷം നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിയ അനിതയെ അയല്‍ക്കാരുടെ സഹകരണത്തോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ഇതുവരെ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് അനിതയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് അനിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നും സംഭവ ദിവസം വയറ്റത്ത് ചവിട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അനിതയ്ക്ക് രക്ത സ്രാവം അനുഭവപ്പെട്ടിരുന്നു.

നെല്ലിക്കട്ട, മുള്ളേരിയ, ആദൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബാലകൃഷ്ണന്‍ നേരത്തെ വിവാഹം കഴിച്ചിരുന്നതായും അനിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാല് വയസുള്ള ശ്രീലയ ഏക മകളാണ്. മാതാവ്: ചിറ്റേയി. സഹോദരങ്ങള്‍: രമണി, സരോജിനി, രാധ, പ്രേമ, ഭാരതി. ഒരു വര്‍ഷം മുമ്പ് ചിറ്റേയിയെ കഴുത്തിന് പിടിച്ചു എന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസില്‍ കേസ് നിലവിലുണ്ട്.

Keywords: Women, Suicide, Poison, Husband, Harassment, Relatives, Complaint, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:26 am | 0 comments

അനിതയുടെ ആത്മഹത്യ: പാര്‍ട്ണറുടെ ജാമ്യാപേക്ഷ തളളി

Written By Kvarthakgd on 14 Mar 2013 | 7:52 pm

Suicide, Anitha, Partner, Business, Siju, Bail, Reject, Court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Siju
Suicide, Anitha, Partner, Business, Siju, Bail, Reject, Court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Anitha
കാഞ്ഞങ്ങാട്: പുല്ലൂര്‍ മീങ്ങോത്ത് സ്വദേശിനിയും കളനാട്ടെ ഗള്‍ഫുകാരന്‍ രാജന്റെ ഭാര്യയുമായ അനിത (28)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിസിനസ് പാര്‍ട്ണറുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊന്നക്കാട് മുട്ടോംകടവിലെ നെല്ലിക്കാശേരിയില്‍ സിജു (30) വിന്റെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.

ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പൂങ്കാവനം ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ നടത്തിവരികയായിരുന്ന ഡി.ടി.പി-കമ്പ്യൂട്ടര്‍-ടൈലറിംഗ് സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരായ അനിതയും സിജുവും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഒടുവില്‍ അനിതയെ ആത്മഹത്യയിലേക്ക് നയിച്ചത്.

ഹൊസ്ദുര്‍ഗിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയില്‍ അനിത ഇടതു കൈ ഞരമ്പ് മുറിച്ച ശേഷം ചുരിദാര്‍ ഷാളില്‍ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. സിജുവിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും വഞ്ചനയ്ക്കുമാണ് പോലീസ് കേസെടുത്തത്.

Related news:
അനിതയുടെ ആത്മഹത്യ: ബിസിനസ് പാട്ണര്‍ അറസ്റ്റില്‍

Keywords: Suicide, Anitha, Partner, Business, Siju, Bail, Reject, Court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:52 pm | 0 comments

അനിതയുടെ ആത്മഹത്യ: ബിസിനസ് പാട്ണര്‍ അറസ്റ്റില്‍

Written By Kvarthakgd on 12 Mar 2013 | 7:25 pm

Women, Suicide, Business, Partner, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Siju
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പൂങ്കാവനം ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്ന ഡിടിപി-കമ്പ്യൂട്ടര്‍-ടൈലറിംഗ് സ്ഥാപനത്തിലെ പാര്‍ട്ണര്‍ പുല്ലൂര്‍ മീങ്ങോത്ത് സ്വദേശിനിയും കളനാട്ടെ ഗള്‍ഫുകാരന്‍ രാജന്റെ ഭാര്യയുമായ അനിത(28)ജീവനൊടുക്കിയ സംഭവത്തില്‍ ബിസിനസ് പാട്ണര്‍ അറസ്റ്റിലായി.

കൊന്നക്കാട് മുട്ടോംകടവ് നെല്ലിക്കാശേരിയിലെ സിജു(30)വാണ് അറസ്റ്റിലായത്. യുവതിയുടെ വാനിറ്റി ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ ഉടന്‍ തന്നെ സിജുവിനെ പോലീസ് വലയിലാക്കിയിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി മാത്യു എക്‌സെല്‍, ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ. വി. സുധാകരന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് അനിത സിജുവിന്റെ കച്ചവട പങ്കാളിയായത്. ഹൊസ്ദുര്‍ഗിലെ സ്വകാര്യ കെട്ടിടത്തില്‍ ഒരു വര്‍ഷം മുമ്പ് പ്രൈവറ്റ് എംപ്ലോയ്‌മെന്റ് സ്ഥാപനമാണ് സിജു നടത്തിയിരുന്നത്. ഇവിടെ യാദൃശ്ചികമായി ജോലി അന്വേഷിച്ചെത്തിയ അനിത സിജുവുമായി പരിചയപ്പെടുകയും പുതിയ ബിസിനസ് തുടങ്ങാന്‍ ധാരണയിലെത്തുകയുമായിരുന്നു. നേരത്തെ ടൗണിലെ ബി.എസ്.എന്‍.എല്‍ ഫ്രാഞ്ചസിയിലെ ജീവനക്കാരിയായിരുന്നു അനിത.

സിജു തന്നോട് ചെയ്ത ചതിയെ കുറിച്ച് അനിതയുടെ ആത്മഹത്യാകുറിപ്പില്‍ വിശദവിവരങ്ങളുണ്ട്.
ബിസിനസ് തുടങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ അനിത സിജുവിന് കൈമാറിയിരുന്നു. പിന്നീട് സ്വയം തൊഴില്‍ പദ്ധതിയനുസരിച്ച് സിജു അനിതയെ കൊണ്ട് നാല് ലക്ഷം രൂപയുടെ വായ്പ എടുപ്പിച്ചു. സിജുവിന്റെ തന്നെ പേരിലുള്ള ക്വട്ടേഷനാണ് വായ്പ കിട്ടുന്നതിന് ബാങ്കില്‍ സമര്‍പിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ബാങ്ക് വായ്പ പൂര്‍ണമായും സിജുവിന് കൈക്കലാക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു.

Women, Suicide, Business, Partner, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Anitha
ബാങ്ക് വായ്പ കൃത്യമായി സിജു അടക്കുമെന്നാണ് അനിത കരുതിയിരുന്നത്. എന്നാല്‍ പതിയെ പതിയെ സിജു ഈ ധാരണ തെറ്റിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അനിത പോലുമറിയാതെ സിജു കോട്ടച്ചേരി ടൗണില്‍ മറ്റൊരു സ്ഥാപനം തുടങ്ങുകയും ഹൊസ്ദുര്‍ഗിലെ സ്ഥാപനത്തിലേക്ക് വരാതിരിക്കുകയും ചെയ്തതോടെ താന്‍ ചതിയില്‍പ്പെട്ടുവെന്ന് അനിത ഉറപ്പാക്കുകയായിരുന്നു. ചൂരിദാള്‍ ഷാള്‍ കഴുത്തില്‍ കുരുക്കുന്നതിന് മുമ്പ് അനിത ഇടതുകൈ ഞരമ്പ് മുറിച്ചിരുന്നു. മരിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അനിതയെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി പോലീസ് വെളിപ്പെടുത്തി.

നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന സിജു പിന്നീട് ഒരു മൊബൈല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവായും ഒരു പത്രത്തിന്റെ പ്രമോട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related news:
'യുവതിയുടെ മരണം: ബിസിനസ് പാര്‍ട്ണറുടെ ഭീഷണിയും ചതിയും മൂലം'

Keywords: Women, Suicide, Business, Partner, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:25 pm | 0 comments

'യുവതിയുടെ മരണം: ബിസിനസ് പാര്‍ട്ണറുടെ ഭീഷണിയും ചതിയും മൂലം'

Written By Kvarthakgd on 11 Mar 2013 | 7:22 pm

Kanhangad, centre, DTP, pullur-periya, Woman, Obituary, kasaragod, Kerala, husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Anitha
കാഞ്ഞങ്ങാട്: ഡി.ടി.പി-കമ്പ്യൂട്ടര്‍-ടൈലറിംഗ് സ്ഥാപനത്തിലെ പാര്‍ട്ണര്‍ പുല്ലൂര്‍ മീങ്ങോത്ത് സ്വദേശിനിയും കളനാട്ടെ ഗള്‍ഫുകാരന്‍ രാജന്റെ ഭാര്യയുമായ അനിത(28) ശനിയാഴ്ച ജീവനൊടുക്കിയത് ബിസിനസ് പാര്‍ട്ണറുടെ ഭീഷണിയും ചതിയും മൂലമെന്ന് ആരോപണം. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അനിതയെ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതി കൊന്നക്കാട്ട് മുട്ടോംകടവിലെ സിജു എന്ന സച്ചിനുമായി പാര്‍ട്ണര്‍ഷിപ്പിലാണ് സ്ഥാപനം തുടങ്ങിയത്. ഒരു ലക്ഷം രൂപയാണ് തുടക്കത്തില്‍ അനിത ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പായി സിജുവിന് നല്‍കിയത്. പിന്നീട് ബിസിനസ് വിപുലീകരിക്കാനെന്ന് പറഞ്ഞ് സിജു അനിതയോട് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. വീട്ടുകാരറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി അനിത സിജുവിന് പലപ്പോഴായി പണം നല്‍കിയിരുന്നു. ഇതിനിടയില്‍ സിജുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അനിത സ്വയംതൊഴില്‍ പദ്ധതി അനുസരിച്ച് നാല് ലക്ഷം രൂപ വായ്പയെടുത്തുകൊടുക്കുകയും ചെയ്തിരുന്നു.

ഈ പണം ഉപയോഗിച്ച് സിജു മറ്റൊരു ബിസിനസ് സ്ഥാപനം തുറക്കുകയും ചെയ്തു. സിജു തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിയുകയും താന്‍ കടക്കെണിയില്‍ കുടുങ്ങിയെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ മാനസികമായി തളര്‍ന്ന അനിത ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു.

അനിതയുടെ ബാഗില്‍ നിന്ന് അഞ്ച് സിം കാര്‍ഡുകളും മൂന്ന് മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ പോലീസ് പരിശോധിച്ചുവരികയാണ്. സിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

കെ. വി. അപ്പയുടെയും രുദ്രാണിയുടെയും മകളാണ്. സഹോദരങ്ങള്‍: ഭാര്‍ഗവി, അജയകുമാര്‍, ഇന്ദിര, കൃഷ്ണകുമാര്‍, അംബിക, ജയകുമാര്‍, വിജയ്കുമാര്‍(ഇരുവരും ഗള്‍ഫ്).

Related news:
ഡി.ടി.പി. സെന്റര്‍ ഉടമ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍

Keywords: Kanhangad, centre, DTP, pullur-periya, Woman, Obituary, kasaragod, Kerala, husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, 'Business partner cheats for Anitha's death'
7:22 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories