Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label puthige. Show all posts
Showing posts with label puthige. Show all posts

എസ്.വൈ.എസ്. പുത്തിഗെ സര്‍ക്കിള്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം 18ന്

Written By Kvarthakgd on 14 May 2013 | 11:47 am

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാമത് ഉറൂസ് മുബാറകിന്റെ ഭാഗമായി എസ്.വൈ.എസ് പുത്തിഗെ സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം 18ന് ശനി വൈകിട്ട് മൂന്ന് മണിക്ക് സീതാംഗോളി എ.ബി.എ. കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും.

സര്‍ക്കിള്‍ പ്രസിഡന്റ് ഹംസ സഖാഫി ഉപ്പിനയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എസ്.എം.എ. ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അനുസ്മരണ പ്രാഭാഷണം നടത്തും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്കും ഹാഫിള് സയ്യിദ് ഹദ്ദാദ് തങ്ങള്‍ പയോട്ട ദിക്‌റ് ഹല്‍ഖക്കും നേതൃത്വം നല്‍കും.

സയ്യിദ് ഹബീബ് അഹ്ദല്‍, കന്തല്‍ സൂപ്പി മദനി, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ബഷീര്‍
SYS, Puthige, Remembrance, Thahirul Ahdal Thangal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, സി.എന്‍. ജാഫര്‍, ഹംസ സഖാഫി ഒലയമ്പാടി, സുലൈമാന്‍ ഹാജി സീതാംഗോളി, ഉമര്‍ സഖാഫി കൊമ്പോട്, സൂപ്പി സീതാംഗോളി, ഇബ്രാഹീം സഅദി മുഗു, സഈദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉറൂസ് മുബാറകിനോട് അനുബന്ധിച്ച് സര്‍ക്കിളിലെ 23 മഹല്ലുകളില്‍ അനുസ്മരണ പരിപാടികള്‍ നടത്തും.

Keywords: SYS, Puthige, Remembrance, Thahirul Ahdal Thangal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:47 am | 0 comments

പുത്തിഗെയിലും മഞ്ഞപ്പിത്തം പടരുന്നു; 40 ഓളം പേര്‍ ചികിത്സയില്‍

Written By kvarthaksd on 10 May 2013 | 8:24 pm

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകള്‍ക്ക് പുറമെ പുത്തിഗെ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഒമ്പതാം വാര്‍ഡില്‍പെട്ട പേരാല്‍ കണ്ണൂര്‍, തൊടിയാര്‍ പ്രദേശങ്ങളിലെ നാല്‍പതോളം പേര്‍ അസുഖം ബാധിച്ച് ചികിത്സയിലാണ്. നാലു പേര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

തൊടിയാറിലെ മാഹിന്‍ (22), അബ്ബാസ് (23), ഹുസൈന്‍ (17), അന്‍സാര്‍ (27) എന്നിവരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. ചിലര്‍ ഒറ്റമൂലിയും ആയുര്‍വേദ ചികിത്സകളുമായി കഴിയുകയാണ്. മറ്റു ചില ആളുകള്‍ക്കും അസുഖ ലക്ഷണമുള്ളതായി സംശയിക്കുന്നു.

Treatment, Hepatitis, Kumbala, Panchayath, Mogral Puthur, Puthige, Kasaragod, Kerala, Kerala. പഞ്ചായത്തിലെ മറ്റു ചില ഭാഗങ്ങളിലേക്കും അസുഖം പടരുന്നതായി ആശങ്കയുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related News:

ഐസ്‌ക്രീം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; നിരവധി പേര്‍ ചികിത്സയില്‍

Keywords: Treatment, Hepatitis, Kumbala, Panchayath, Mogral Puthur, Puthige, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:24 pm | 0 comments

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഏഴാം ഉറൂസ് മുബാറക്: സ്വാഗത സംഘം രൂപീകരിച്ചു

Written By Kvarthakgd on 7 May 2013 | 1:04 pm

പുത്തിഗെ: ജൂണ്‍ 20, 21 തീയതികളില്‍ മുഹിമ്മാത്തില്‍ സംഘടിപ്പിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാമത് ഉറൂസ് മുബാറക് വിജയത്തിന് 313 അംഗ സ്വാഗത സംഘത്തിനു രൂപം നല്‍കി. രക്ഷാധികാരികളായി, കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍, അമീറലി ചൂരി എന്നിവരെ തിരഞ്ഞെടുത്തു.

സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട (ചെയര്‍മാന്‍) സയ്യിദ് ഇബ്രാഹീം അല്‍ ഹാദി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദറൂസി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സി.കെ. അബ്ദുല്‍ ഖാദര്‍ ദാരിമി, എ.കെ. ഇസുദ്ദീന്‍ സഖാഫി (വൈ.ചെയര്‍),  മൂസസഖാഫി കളത്തൂര്‍ (ജന.കണ്‍വീനര്‍), സയ്യിദ് ഹബീബുല്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, വാഹിദ് സഖാഫി, അഷ്റഫ് സഅദി ആരിക്കാടി, മുനീര്‍ ഹിമമി, തോക്കെ മുഹമ്മദ് സഖാഫി (ജോ.കണ്‍), സുലൈമാന്‍ ഹാജി സീതാംഗോളി (ട്രഷറര്‍).

വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി (പ്രോഗ്രാം), ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, ഇത്തിഹാദ് മുഹമ്മദ് ഹാജി (ഫിനാന്‍സ്), അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി (സ്വീകരണം), ബഷീര്‍ പുളിക്കൂര്‍, ഹസ്ബുല്ല തളങ്കര (പ്രചരണം), സി.എച്ച്. മുഹമ്മദ് കുഞ്ഞി പട്ട്ള ആദം സഖാഫി (ശബ്ദം, വെളിച്ചം), ജീലാനി അബ്ദുര്‍ റഹ്മാന്‍ ഹാജി, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍ (ഭക്ഷണം), ഹസൈനാര്‍ മുകാരികണ്ടം, അലി വയനാട് (വെള്ളം), എം. അന്തുഞ്ഞി മൊഗര്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍), അഷ്റഫ് കരിപ്പൊടി, സി.എന്‍. ജഅ്ഫര്‍ (മീഡിയ), കെ.എം. കളത്തൂര്‍, ഷാഹുല്‍ ഹമീദ് സഖാഫി ചള്ളങ്കയം (ഓഫീസ്), റഫീഖ് സഖാഫി ചേടിക്കുണ്ട്, സിദ്ദീഖ് പൂത്തപ്പലം (വിഭവ സമാഹരണം), ഡോ. ഷമീം കട്ടത്തടുക്ക, ഡോ. മജീദ് വോര്‍ക്കാടി (മെഡിക്കല്‍) ഹസന്‍ ഹിമമി, ഇല്യാസ് സഖാഫി (പ്രസിദ്ധീകരണം).
Uroos Mubarak, Sayyid Thahirul Ahdal Thangal, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Uroos Mubarak, Sayyid Thahirul Ahdal Thangal, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:04 pm | 0 comments

മുഹിമ്മാത്ത് പച്ചക്കറികൃഷിക്ക് അവാര്‍ഡ്

Written By Kvarthakgd on 21 Apr 2013 | 4:35 pm

പുത്തിഗെ: മുഹിമ്മാത്ത് വിഷന്‍-20 ന്റെ ഭാഗമായ ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി പ്രകാരം ഒരുക്കിയ പച്ചക്കറികൃഷിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ അവാര്‍ഡ്. സ്വകാര്യ സ്ഥാപന വിഭാഗത്തില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം മുഹിമ്മാത്തിനാണ് ലഭിച്ചത്.

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലിക്കടവില്‍ നടന്ന സെമിനാറില്‍ വകുപ്പ് മന്ത്രിക്ക് വേണ്ടി പി.കരുണാകരന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. മുഹിമ്മാത്ത് സ്ഥാപനത്തിനു വേണ്ടി സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

ഗ്രീന്‍ മുഹിമ്മാത്ത് പദ്ധതി കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനനാണ് ഉദ്ഘാടനം ചെയ്തത്. പച്ചക്കറിക്കു പുറമെ മറ്റു കാര്‍ഷിക വിഭവങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. രണ്ട് ഏക്കറിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ മുഹിമ്മാത്തിന്് പദ്ധതിയുണ്ട്.

വിദ്യാര്‍ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചാണ് നടപ്പിലാക്കുന്നത്.
Muhimmath, Vegetable, Farming, Green muhimmath, Muhimmath vision-20, Award, Kerala agriculture department, P.Karunakaran MP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കൃഷി വകുപ്പ് ജില്ലാ തലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയ മുഹിമ്മാത്ത് സ്ഥാപനത്തിനു വേണ്ടി സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി എന്നിവര്‍ പി.കരുണാകരന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
ഈ വര്‍ഷം വിപുലമായ മഴ വെള്ള സംഭരണി സ്ഥാപിക്കുകയും ക്യാമ്പസിലും പരിസരങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങള്‍ നട്ട്് പിടിപ്പിക്കുകയും ചെയ്യും. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശിലനം നല്‍കും. വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ പദ്ധതി സഹായകമായിട്ടു്. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളാണ് മുഹിമ്മാത്ത് വിഷന്‍ - 20 ന്റെ ചെയര്‍മാന്‍.

Keywords: Muhimmath, Vegetable, Farming, Green muhimmath, Muhimmath vision-20, Award, Kerala agriculture department, P.Karunakaran MP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

4:35 pm | 0 comments

ഗ്രീന്‍ മുഹിമ്മാത്ത് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

Written By Kvarthakgd on 10 Apr 2013 | 12:34 pm

പുത്തിഗെ: ഗ്രീന്‍ മുഹിമ്മാത്ത് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. മുഹിമ്മാത്ത് വിഷന്‍ -20 യുടെ ഭാഗമായാണ് പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്ഥാപന ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി നിര്‍വഹിച്ചു.

കോവയ്ക്ക, വെണ്ടയ്ക്ക, പയര്‍ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തില്‍ വിളവെടുപ്പിന് പാകമായത്. സ്ഥാപനത്തിലെ 1100 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ പച്ചക്കറി സാധനങ്ങള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.
Green Muhimmath, Puthige, Vegetable, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എ.കെ. ഇസ്സുദ്ദീന്‍ സഖാഫി നിര്‍വഹിക്കുന്നു
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, ഇബ്റാഹിം സഖാഫി കര്‍ണൂര്‍, സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍ അംഗഡിമുഗര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഹംസ സഖാഫി ഒലയംപാടി, എ.കെ. സഖാഫി ചുള്ളിക്കാന, എം. ആദം സഖാഫി പള്ളപ്പാടി, സിദ്ദീഖ് സഖാഫി ഉര്‍മി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Green Muhimmath, Puthige, Vegetable, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:34 pm | 0 comments

പെണ്‍കുട്ടികള്‍ക്ക് മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By Kvarthakgd on 5 Apr 2013 | 4:02 pm

പുത്തിഗെ: പെണ്‍ക്കുട്ടികള്‍ക്കായി മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ് തുടങ്ങും. ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എപ്രില്‍ 11നാണ് ക്യാമ്പ് നടക്കുന്നത്. വിഷന്‍ 20 ഭാഗമായി രൂപം നല്‍കിയ മുഹിമ്മാത്ത് വിമണ്‍സ് ഫിനിഷിംഗ് സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കായി 15 ദിവസത്തെ പഠന ക്യാമ്പ് നടക്കുക. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ ക്ലാസ് ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.

ഖുര്‍ആന്‍ ആസ്പദമാക്കി തജ്വീദ്, തഫ്‌സീര്‍, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ വിദഗ്ദധരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്‍കും. വ്യക്തിത്വ വികസനം, ഗൃഹഭരണം, ആരോഗ്യ പരിപാലനം, പാചകം എന്നിവയിലും ക്ലാസുണ്ടാകും. പ്രിമാരിറ്റല്‍ കൗണ്‍സിലിംഗിനും പാരന്റിംഗ് സൈക്കോളജിക്കും മനശാസ്ത്ര വിദഗ്ധര്‍ നേതൃത്വം നല്‍കും.

സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയാണ് കോഴ്‌സ് ഡയറക്ടര്‍, ഡോ. അബ്ദുസലാം സഖാഫി ഓമശേരി,
സ്വലാഹുദ്ദീന്‍ അയ്യൂബി, സുലൈമാന്‍ കരിവെളളൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവരടങ്ങിയ ഫാക്കല്‍റ്റിക്ക് രൂപം നല്‍കി.

മുഹിമ്മാത്ത് വിഷന്‍20 നിര്‍വാഹക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. അംഗങ്ങളായ ഹാജി അമീര്‍ അലി ചൂരി, സി.കെ.എ. ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, പ്രൊഫ. യൂസുഫ് ബാഡൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Muhimmath, Girls, Vacation class, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Keywords: Muhimmath, Girls, Vacation class, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:02 pm | 0 comments

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Written By kvarthapressclub on 3 Apr 2013 | 1:46 pm

പുത്തിഗെ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  മുന്നൂരിലെ മുഹമ്മദ് (50) മരിച്ചു. എസ്. വൈ.എസ് കുമ്പള സോണ്‍ എക്‌സിക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍  പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ടാണ്  മരണം സംഭവിച്ചത്. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാര്യ.
 
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ചറല്‍ സെക്രട്ടറിയുമായ അബ്ദുൽ സലീം, മുജീബ് (സൗദി), അബ്ദുര്‍ റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത്  മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്‌കാരത്തിനു നേത്യത്വം നല്‍കി.

Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News,
Muhammad Munnoor

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, വാഹിദ് സഖാഫി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, SYS activist Muhammed Munnoor passes away
1:46 pm | 0 comments

മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 25 Dec 2012 | 6:46 pm

Green Muhimmath, Agriculture, Project, Inauguration, Minister K.P.Mohanan, Puthige, Kasaragod, Kerala, Malayalam news
ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി സംസ്ഥാന കൃഷി മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി സമീപം.

പുത്തിഗെ: മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് വിഷന്‍ 20 കര്‍മ പദ്ധതിയുടെ ഭാഗമായാണ് ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി ആവിഷ്കരിച്ചത്. പരിസ്ഥിതി സൗഹൃദവും മലിന മുക്തവുമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹെക്ടര്‍ സ്ഥലത്ത് മുഹിമ്മാത്ത് ആരംഭിക്കുന്ന ഹൈടെക് കൃഷി പദ്ധതിക്ക് കൃഷി വകുപ്പ് സാങ്കേതിക സഹായം നല്‍കുമെന്നും  മന്ത്രി ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ മുഹിമ്മാത്ത് നേതൃത്വമെടുത്ത തീരുമാനം വിപ്ലകരമാണ്. ആയിരം വിദ്യാര്‍ത്ഥികളിലൂടെ അനേകം നാടുകളിലേക്ക് കൃഷിയുടെ പുതിയ പാഠങ്ങള്‍ എത്തിക്കുകയാണ് മുഹിമ്മാത്ത് ചെയ്യുന്നത്.

ജന സംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ നാം തയ്യാറാകുന്നില്ല. കൃഷി ഭൂമിയുടെ അളവ് കുറഞ്ഞു വരുന്നു. കൃഷി സംസ്‌കാരം വീണ്ടെടുക്കാന്‍ യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ശക്തമായ ബോധവത്കരണം ആവശ്യമാണ്. സ്‌കൂളുകളില്‍ സര്‍ക്കാര്‍ തുടങ്ങിയ കാര്‍ഷിക പദ്ധതിക്ക് നല്ല ഫലമാണ് ലഭിക്കുന്നതെന്ന മന്ത്രി പറഞ്ഞു.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫി പദ്ധതി പരിചയപ്പെടുത്തി.

ജില്ലാ കൃഷി ഓഫീസര്‍ എ.നാരായണന്‍ നമ്പൂതിരി, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എം.വി രാമകൃഷണന്‍, സിദ്ദീഖലി മൊഗ്രാല്‍, സിദ്ദീഖ് റഹ്മാന്‍ മൊഗ്രാല്‍, എം.എസ് ജനാര്‍ദ്ദനന്‍, പി.എം. സുഹൈല്‍, ഇസ്മത്ത് ഇനു, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, ഇബ്രാഹീം സഖാഫി, മുസ്തഫാ സഖാഫി, നാഷണല്‍ അബ്ദുല്ല, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഇബ്രാഹീം സഖാഫി പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പുളിക്കൂര്‍ നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചായിരിക്കും നടപ്പിലാക്കുക.

വിപുലമായ മഴ വെള്ള സംഭരണി സ്ഥാപിക്കുകയും ക്യാമ്പസിലും പരിസരങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്യും. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശിലനം നല്‍കും.

Keywords: Green Muhimmath, Agriculture, Project, Inauguration, Minister K.P.Mohanan, Puthige, Kasaragod, Kerala, Malayalam news
6:46 pm | 0 comments

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു

Written By Kvarthakgd on 24 Dec 2012 | 1:51 pm

Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news
P.V.Uwais
Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news
Sainul Abidheen
പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷികസമ്മേളന ഭാഗമായി മുഹിമ്മാത്ത് ഓണ്‍ലൈനും ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 90 ശതമാനം മാര്‍ക്ക് നേടിയ 23 മത്സരാര്‍ഥികളാണ് മുഹിമ്മാത്ത് ഡോട്ട് കോം തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. വിജയികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, റാങ്ക് എന്നിവ ചുവടെ:
സൈനുല്‍ ആബിദീന്‍ മസ്‌ക്കറ്റ് 32828 (ഒന്നാം റാങ്ക്), പി.വി. ഉവൈസ് തൃശൂര്‍ മര്‍കസ് ശരീഅത്ത് കോളജ് 8176 (രണ്ടാം റാങ്ക്), റഹ്മത്തുല്ലാഹ് ചട്ടഞ്ചാല്‍ 80294 (മൂന്നാം റാങ്ക്).

Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news
Rahmathullah
അബ്ദുല്‍ ഖാദിര്‍ (സൗദി) 76603, മുഹമ്മദ് ഹനീഫ് ഉള്ളാള്‍ (57654), ഇസ്മാഈല്‍ ജിദ്ദ (19798), മുഹമ്മദ് ഗഫൂര്‍ ആലപ്പുഴ (30773), ആഇശത്ത് സാജിദ പടഌ(88092), സിനാന്‍ മാവൂര്‍ കോടമ്പുഴ ദഅ്‌വ കോളജ് (10475), അബ്ബാസ് മിസ്ബാഹി ദുബായ് (89368), ഹസന്‍ കക്കിഞ്ചെ മുഹിമ്മാത്ത് (96812), കെ.കെ. ഇര്‍ഷാദ് കോടമ്പുഴ ദഅ്‌വ കോളജ് (74686), ഹാഫിസ് മിഖ്ദാദ് മുഹിമ്മാത്ത് (15559) തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.

എസ്.എസ്.എഫ്. അബൂദാബി കമ്മിറ്റി, ഹാഷിം കാഞ്ഞങ്ങാട്, ഇഹ്‌യാഹുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിസ്റ്റംസ് കാസര്‍കോട് എന്നിവരാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം സാഹിബ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡുകളും വിതരണം ചെയ്തു.

Keywords: Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news
1:51 pm | 0 comments

മു­ഹി­മ്മാ­ത്ത് സ­മ്മേ­ള­ന­ത്തി­ന് സന­ദ് ദാ­ന­ത്തോടെ സ­മാപനം

Written By Kvartha Alpha on 23 Dec 2012 | 10:49 pm

Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education, Muhimmath
മുഹി­മ്മാ­ത്ത് ന്യൂ­ന പ­ക്ഷ പദ­വി പ്ര­ഖ്യാപ­നം ന­ടത്തി­യ ശേ­ഷം ജ­ന­റല്‍ മാ­നേ­ജര്‍
എ.കെ. ഇ­സ്സു­ദ്ദീന്‍ സ­ഖാ­ഫി­ക്ക് എന്‍.എ നെല്ലി­ക്കു­ന്ന് എം.എല്‍. എ സര്‍­ട്ടി­ഫിക്ക­റ്റ് കൈ­മാ­റുന്നു.
പു­ത്തിഗെ: വി­ശ്വാ­സി സ­ഹ­സ്ര­ങ്ങ­ളു­ടെ മ­ഹാ­സംഗ­മം തീര്‍­ത്ത് മു­ഹി­മ്മാ­ത്ത് ഇ­രു­പതാം വാര്‍ഷി­ക സ­മ്മേ­ള­ന­ത്തി­ന് സന­ദ് ദാ­ന­ത്തോടെ ആ­വേ­ശ­ക­രമായ പ­രി­സ­മാ­പ്തി. ആ­യി­ര­ക്ക­ണ­ക്കി­നു പ­ണ്ഡി­ത­രെയും മു­ത­അല്ലി­മീ­ങ്ങ­ളെയും സാ­ക്ഷി­യാ­ക്കി 22 യു­വ­പ­ണ്ഡി­തര്‍ ഗു­രു­വ­ര്യ­രില്‍ നിന്ന് മ­ത­ബി­രു­ദവും സ്ഥാ­ന­വ­സ്­ത്ര­ങ്ങളും ഏ­റ്റു­വാ­ങ്ങി സമൂ­ഹ സേ­വ­ന­ത്തി­നി­റങ്ങി.

ജില്ല­യു­ടെ മ­ഹല്ലു­ക­ളില്‍­നിന്നും കര്‍­ണാ­ട­ക­യു­ടെ വിവി­ധ ദി­ക്കു­ക­ളില്‍ നിന്നും സ്‌­പെ­ഷ്യല്‍ വാ­ഹ­ന­ങ്ങ­ളിലും മ­റ്റു­മാ­യി ഒ­ഴു­കി­യെത്തി­യ പ­തി­നാ­യി­രങ്ങള്‍, ര­ണ്ട്­ പ­തി­റ്റാ­ണ്ട് കൊ­ണ്ട് മു­ഹി­മ്മാ­ത്ത് സ­മൂ­ഹ മ­ന­സ്സില്‍ നേ­ടി­യെ­ടു­ത്ത സ്വാ­ധീ­ന­ത്തി­ന് അം­ഗീ­കാ­രം ചാര്‍­ത്തി.

മ­ത­ത്തി­ന്റെയും രാ­ഷ്ട്രീ­യ­ത്തി­ന്റെയും പേ­രില്‍ വര്‍­ഗീ­യ­തയും സ്­പര്‍­ദ്ധയും വ­ള­ര്‍­ത്തു­ന്ന­വര്‍­ക്കെ­തി­രെ താ­ക്കീ­താ­യി മാ­റി­യ സ­മ്മേ­ള­ന­ത്തില്‍ നാ­ടി­ന്റെ പൂര്‍­വ്വകാ­ല പ്ര­താ­പം വീ­ണ്ടെ­ടു­ക്കു­ന്ന­തി­ന് ഒ­റ്റ­ക്കെ­ട്ടാ­യി മു­ന്നേ­റാന്‍ ആ­ഹ്വാ­ന­മു­യര്‍­ന്നു. വൈ­കി­ട്ട് നാ­ലു­മ­ണി­യോ­ടെ തു­ടങ്ങി­യ സ­ന­ദദാ­ന­സ­മ്മേള­നം അര്‍­ധ­രാ­ത്രി പി­ന്നി­ട്ടാ­ണ് സ­മാ­പി­ച്ചത്. മൂ­ന്ന് ദി­വസ­ത്തെ വിവി­ധ സ­മ്മേ­ള­ന പ­രി­പാ­ടി­ക­ളില്‍ അ­ര­ല­ക്ഷ­ത്തി­ലേ­റെ പേര്‍ മു­ഹി­മ്മാ­ത്ത് ന­ഗ­രി­യി­ലെ­ത്തി­.

സ­മാ­പ­ന സ­മ്മേള­നം സ­യ്യി­ദ് അ­ലി ബാഫ­ഖി ത­ങ്ങ­ളു­ടെ പ്രാര്‍ഥ­ന­യോ­ടെ­യാ­ണ് ആ­രം­ഭി­ച്ചത്. ഖാ­സി സ­യ്യി­ദ് മു­ഹമ്മ­ദ് ഉ­മ­റുല്‍ ഫാ­റൂ­ഖ് അല്‍­ബു­ഖാ­രി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ അ­ഖി­ലേ­ന്ത്യാ ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മ ജ­ന­റല്‍ സെ­ക്രട്ട­റി കാ­ന്ത­പു­രം എ.പി. അ­ബൂ­ബ­ക്കര്‍ മു­സ്ലി­യാര്‍ ഉ­ദ്­ഘാട­നം ചെ­യ്­തു. സ­അ­ദി­യ്യ ജ­ന­റല്‍ സെ­ക്രട്ട­റി സ­യ്യി­ദ് കെ.എ­സ് ആ­റ്റ­ക്കോ­യ ത­ങ്ങള്‍ കു­മ്പോല്‍ സ്ഥാ­ന­വ­സ്­ത്രം വി­ത­ര­ണം ചെ­യ്തു. സ­യ്യി­ദ് ജ­അ്­ഫര്‍ സ്വാ­ദി­ഖ് ത­ങ്ങള്‍ കു­മ്പോല്‍ പ്ര­വാ­സി സ­മ്മേള­നം ഉ­ദ്­ഘാട­നം ചെ­യ്­തു.

മു­ഹി­മ്മാ­ത്ത് ഹാന്‍­ഡി­ക്രാ­ഫ്­റ്റ് ഇന്‍­സ്റ്റി­റ്റിയൂ­ട്ട് സ­മ­സ്­ത സെ­ക്രട്ട­റി കെ.പി. ഹം­സ മു­സ്ലി­യാര്‍ ചി­ത്താ­രി ഉ­ദ്­ഘാട­നം ചെ­യ്തു. ഹൈ­സ്­കൂള്‍ പുതി­യ ബ്ലോ­ക്ക് പി. ക­രു­ണാ­ക­രന്‍ എം പിയും മു­ഹി­മ്മാ­ത്ത് ന്യൂന­പ­ക്ഷ പദ­വി പ്ര­ഖ്യാപ­നം എന്‍ എ നെല്ലി­ക്കു­ന്ന് എം എല്‍ എയും മു­ഹി­മ്മാ­ത്ത് ഹൈ­സ്­കൂള്‍ സ്­മാര്‍­ട്ട് ക്ലാ­സ്‌റൂം പി.ബി. അ­ബ്ദു­റ­സാ­ഖ് എം എല്‍ എയും നിര്‍­വ­ഹി­ച്ചു. മുന്‍ കേ­ന്ദ്ര മന്ത്രി സി.എം ഇ­ബ്രാ­ഹീം, യു.ടി ഖാ­ദിര്‍ എം.എല്‍ എ അ­വാര്‍­ഡ് ദാ­നം നിര്‍­വ­ഹിച്ചു.

വി­വി­ധ ഉ­ത്­പ­ന്ന­ങ്ങ­ളു­ടെ വി­ത­ര­ണോ­ദ്­ഘാട­നം അഡ്വ. സി.എ­ച്ച്. കു­ഞ്ഞമ്പു, പി.എ അ­ഷ്‌­റ­ഫലി, ജില്ലാ ഇന്‍­ഫര്‍­മേഷന്‍ ഓ­ഫീ­സര്‍ കെ. അ­ബ്ദു­റ­ഹ്്­മാന്‍, പൂ­ന അ­ബ്ദു­റ­ഹ്മാന്‍ ഹാ­ജി എ­ന്നി­വര്‍ നിര്‍­വ­ഹിച്ചു. ബി എ­സ് അ­ബ്­ദുല്ല­ക്കു­ഞ്ഞി ഫൈ­സി സ്വാഗ­തം പ­റ­ഞ്ഞു.

സ­മാ­പ­ന സ­മ്മേ­ള­ന­ത്തില്‍ എ.കെ. അ­ബ്ദു­റ­ഹ്മാന്‍ മു­സ്ലി­യാര്‍, സ­യ്യി­ദ് ഹ­സന്‍ അ­ഹ്­ദല്‍ തങ്ങള്‍, എം അ­ലി­ക്കു­ഞ്ഞി മു­സ്ലി­യാര്‍ ഷി­റി­യ, സ­യ്യി­ദ് ഇ­ബ്രാഹിം പൂ­ക്കു­ഞ്ഞി തങ്ങള്‍, ബേ­ക്കല്‍ ഇ­ബ്രാഹിം മു­സ്ല­ി­യാര്‍, അ­ബ്ദുല്‍ ഹ­മീ­ദ് മു­സ്ലി­യാ­ര്‍ മ­ച്ചം­പാടി, അ­ബ്ബാ­സ് മു­സ്ലി­യാര്‍ മ­ഞ്ഞ­നാടി, മാണി­ക്കോ­ത്ത് അ­ബ്ദുല്ല മു­സ്‌ലി­യാര്‍, കെ.പി ഹു­സൈന്‍ സ­അദി, കു­ട്ട­ശ്ശേ­രി അ­ബ്ദുല്ല ബാ­ഖവി, വി.പി.എം ഫൈ­സി വി­ല്യാ­പ്പള്ളി, പ­ട്ടു­വം കെ.പി അ­ബൂ­ബ­ക്കര്‍ മു­സ്‌ലി­യാര്‍, എന്‍,എം അ­ബ്ദു റ­ഹ്മാന്‍ മു­സ്‌ലി­യാര്‍, അ­ബ്ദു­സ്സലാം മു­സ്ലി­യാര്‍ ദേ­വ­ര്‍­ശ്ശോല, എ.കെ. ഇ­സ്സു­ദ്ദീന്‍ സ­ഖാഫി, പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദിര്‍ മ­ദനി, സ­യ്യി­ദ് ഹ­ബീ­ബ് അ­ഹ്­ദല്‍ തങ്ങള്‍, സ­യ്യി­ദ് മു­നീ­റുല്‍ അ­ഹ്­ദല്‍ തങ്ങള്‍, സി. അ­ബ്ദുല്ല മു­സ്ലി­യാര്‍, ഹാ­ജി അ­മീറ­ലി ചൂരി, മി­ത്തൂര്‍ ഉ­സ­്­മാന്‍ ഹാജി, സയ്യി­ദ് ഇ­ബ്രാഹീം അല്‍ ഹാ­ദി ചൂരി, സ­യ്യി­ദ് അ­ബ്ദുല്‍ അ­സീസ് ഐ­ദ­റൂസി, സു­ലൈ­മാന്‍ ക­രി­വെ­ള്ളൂര്‍, സി.കെ അ­ബ്ദുല്‍ ഖാ­ദിര്‍ ദാ­രിമി, റ­സാ­ഖ് സ­ഖാ­ഫി കോ­ട്ട­ക്കുന്ന്, ഹ­മീ­ദ് മൊല­വി ആ­ല­മ്പാടി, കൊല്ല­മ്പാ­ടി അ­ബ്ദുല്‍ ഖാ­ദിര്‍ സ­അദി, എ.ബി മൊ­യ്­തു സ­അദി, മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍, അ­ബ്ദുല്‍ ഖാ­ദിര്‍ സ­ഖാ­ഫി മൊ­ഗ്രാല്‍ തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗ­ിച്ചു. ബ­ശീര്‍ പു­ളി­ക്കൂര്‍ നന്ദി പ­റഞ്ഞു.

Releated News:
പ്രാ­ദേശി­ക വി­കസ­ന അ­സ­ന്തു­ലി­താ­വ­സ്ഥ രാ­ജ്യ പു­രോ­ഗ­തി­ക്ക് ത­ട­സ്സം: കാ­ന്ത­പു­രം 



Keywords: Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education, Muhimmath, Muhimmath annual convocation held
10:49 pm | 0 comments

പ്രാ­ദേശി­ക വി­കസ­ന അ­സ­ന്തു­ലി­താ­വ­സ്ഥ രാ­ജ്യ പു­രോ­ഗ­തി­ക്ക് ത­ട­സ്സം: കാ­ന്ത­പു­രം

 Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education


പു­ത്തിഗെ:
ഗ്രാ­മ­ങ്ങളും ന­ഗ­ര പ്ര­ദേ­ശ­ങ്ങളും ഒ­രു പോ­ലെ സ്വ­യം പ­ര്യാ­പ്­ത­മാ­കു­മ്പോള്‍ മാ­ത്ര­മേ രാ­ജ്യ­ത്തി­ന് യ­ഥാര്‍ത്ഥ വ­ളര്‍­ച്ച­യുണ്ടാവു­ക­യു­ള­ളൂ­വെ­ന്ന് അ­കി­ലേ­ന്ത്യാ ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മ ജ­ന­റല്‍ സെ­ക്രട്ട­റി കാ­ന്ത­പു­രം എ.പി അ­ബൂ­ബ­ക്കര്‍ മു­സ്‌ലി­യാര്‍ പ്ര­സ്­താ­വിച്ചു. മു­ഹി­മ്മാ­ത്ത് ഇ­രു­പതാം വാര്‍ഷി­ക സ­മ്മേ­ള­ന സ­മാ­പ­ന­ത്തില്‍ സ­നദ്ദാ­ന പ്ര­ഭാഷ­ണം ന­ട­ത്തു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

വിക­സ­ന രംഗ­ത്തെ പ്രാ­ദേശി­ക അ­സ­ന്തു­ലി­താ­വ­സ്ഥ രാജ്യം നേ­രി­ടു­ന്ന വലി­യ വെല്ലു വി­ളി­യാണ്. കാസര്‍­കോ­ടി­ന്റെ വി­കസ­നം പി­ന്നോ­ക്കാ­വസ്ഥ­ക്ക് ഒ­രു ക­മ്മീഷ­നെ നി­യ­മി­ക്കേണ്ടിവന്ന­തു ത­ന്നെ ഇത്ത­രം അ­സ­ന്തു­ലി­താ­വസ്ഥ­ക്കു ഉ­ദാ­ഹ­ര­ണ­മാണ്. പ്ര­ഭാ­ഷന്‍ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ വിക­സ­ന മു­ന്നേ­റ്റ­ത്തി­നു ഗു­ണ­ക­രമാ­യ നിര്‍­ദ്ദേ­ശ­ങ്ങള്‍ അ­ടി­യ­ന്തി­ര­മാ­യി ന­ട­പ്പി­ലാ­ക്കണം. മുന്‍കാ­ല റി­പ്പോര്‍­ട്ടു­കള്‍ പോ­ലെ സര്‍­ക്കാ­റി­ന്റെ ഫ­യ­ലില്‍ കു­രു­ങ്ങു­ന്ന അ­വ­സ്ഥ­യുണ്ട­­ാ­ക­രു­ത്.

കൂ­ടു­തല്‍ വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങളും വ്യ­വസാ­യ സം­രം­ഭ­ങ്ങളും ഉ­ദ്യോ­ഗ­സ്ഥരും ജില്ല­യി­ലുണ്ടാകണം. ഒ­രു കിന്‍­ഫ്ര പാര്‍­ക്ക് കൊണ്ട­­് മാത്രം തീ­രു­ന്ന­തല്ല ജില്ല­യു­ടെ പ്ര­ശ്‌­നങ്ങള്‍. പ്ര­വാ­സി പു­ന­ര­ധി­വാ­സ­ത്തി­നും പ്രാ­മുഖ്യം വേണം. പൊ­തു­ജ­ന­ങ്ങ­ളു­ടെ അ­ടിസ്ഥാ­ന ആ­വ­ശ്യ­ങ്ങളായ റോ­ഡു­കളും പാ­ല­ങ്ങളും ന­ന്നാ­ക്കു­ന്ന­തില്‍ സര്‍­ക്കാ­റു­കള്‍ പി­ന്നോ­ക്കം പോ­ക­രു­ത്.

ധാര്‍മി­ക വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ അ­ഭാ­വ­മാ­ണ് ഡല്‍­ഹി­യില്‍ ക­ഴി­ഞ്ഞ ദി­വ­സ­മു­­ണ്ടാ­യത് പോ­ലു­ള്ള അ­നിഷ്ട സം­ഭ­വ­ങ്ങള്‍­ക്കു കാ­രണം. സ­മൂ­ഹ­ത്തില്‍ ധാര്‍മി­ക ചി­ന്ത വ­ള­രാന്‍ മു­ഹി­മ്മാ­ത്ത് പോ­ലു­ള്ള ധാ­രാ­ളം സ്ഥാ­പ­ന­ങ്ങള്‍ വ­ളര്‍­ന്നു വ­ര­ണം. നാ­ടി­ന്റെ സ­മാ­ധാ­നവും ഭ­ദ്ര­തയും കാ­ക്കാന്‍ ക­ര­ണ­മാ­കു­ന്ന ഇത്ത­രം ധാര്‍മി­ക സ്ഥാ­പ­ന­ങ്ങ­ളു­ടെ വ­ളര്‍­ച്ചയ­ക്ക് സര്‍­ക്കാ­റി­ന്റെ സ­ഹാ­യം ഉ­­ാ­കണം. കാ­ന്ത­പു­രം ആ­വ­ശ്യ­പ്പെട്ടു.

Keywords: Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education
9:01 pm | 0 comments

മുഹിമ്മാത്തിന്റെ വിജയം മുഖ്യ ധാരാ സംഘടനയുടെ ക്രിയാത്മ നേതൃത്വം: എം.എല്‍.എ

Written By irf Kvartha on 22 Dec 2012 | 8:03 pm

Kasaragod, Kerala, Puthige, Muhimmath, MLA, P.B Abdul Razak, Malayalam News, Kerala Vartha.
പുത്തിഗെ: വിദ്യാഭ്യാസ രംഗത്ത് 2020 ഓടെ കാസര്‍കോട് ജില്ല ഏറെ മുന്നിലെത്തുമെന്നും മുഹിമ്മാത്ത് പോലുള്ള സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കാളിത്തമുണ്ടാകുമെന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് പ്രസ്താവിച്ചു. മുഹിമ്മാത്ത് സമ്മേളന ഭാഗമായി ഹൈസ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുഖ്യധാരാ സംഘടനയുടെ ക്രിയാത്മ നേതൃത്വമാണ് മുഹിമ്മാത്ത് ഇത്രയേറെ പുരോഗമിക്കാന്‍ കാരണം. മുഹിമ്മാത്തിന്റെ വിദ്യാഭ്യാസപരവും സാസ്‌കാരികവും കാരുണ്യപരവുമായ മുന്നറ്റ പ്രവര്‍ത്തനങ്ങളെ എന്നും അഭിമാനപൂര്‍വ്വം നോക്കിക്കാണുന്നു. സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സഹായ സഹകരണങ്ങളുണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു.

Keywords: Kasaragod, Kerala, Puthige, Muhimmath, MLA, P.B Abdul Razak, Malayalam News, Kerala Vartha.
8:03 pm | 0 comments

മുഹി­മ്മാത്ത് വാര്‍ഷിക മഹാ സമ്മേ­ളനത്തി­ന് തു­ട­ക്ക­മായി

Written By kvartha delta on 21 Dec 2012 | 6:30 pm

 Kasaragod, Muhimmath, Kerala, Puthige, Kerala, Sammelanam, Anniversary Celebration, Malayalam News, Kerala Vartha.
കാസര്‍കോ­ട്: ­മു­ഹി­മ്മാ­ത്ത് സ്ഥാപന സമു­ഛ­യ­ത്തിന്റെ ഇരു­പതാം വാര്‍ഷിക ബിരുദ ദാന മഹാ സമ്മേ­ളനത്തിന് പുത്തി­ഗെ­ മുഹി­മ്മാത്ത് നഗ­റില്‍ തു­ട­ക്കം­കു­റിച്ചു. പ്രഥമ ദിനം നടന്ന ദിക്‌റ് ദുആ സമ്മേ­ളനം വിശ്വ­സി­കള്‍ക്ക് ശാന്തി­യുടെ സന്ദേശം പക­ര്‍ന്നു. ദിക്‌റ് ഹല്‍ഖ­യ്ക്ക് സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്­ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പ്രാരംഭ പ്രാര്‍ത്ഥ­നക്ക് എം. അലി­ക്കുഞ്ഞി മുസ്‌ലി­യാര്‍ ഷിറി­യയും സമാ­പന പ്രാര്‍­ത്ഥ­നയ്ക്ക് സയ്യിദ് അബ്­ദുര്‍ റഹ്മാന്‍ ഇമ്പി­ച്ചി­ക്കോയ തങ്ങള്‍, ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍­കി.

ജുമു­അ­ക്ക് ശേഷം ഇ­ച്ചി­ല­ങ്കോ­ട് മഖാം, ത്വാ­ഹി­റുല്‍ അ­ഹ്­ദല്‍ മഖാം സിയാ­റ­ത്തോ­ടെയും വിളം­ബര ഘോഷ­യാത്രയോട­യു­മാണ് മൂന്ന് ദിവ­സത്തെ സമ്മേ­ളന പരി­പാ­ടി­കള്‍ക്ക് തുടക്കം കുറി­ച്ചത്. സി­യാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹ­മ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാ­ക ഉ­യര്‍ത്തിയതോടെ നഗരി ജന­നി­ബി­ഢ­മാ­യി.

സ­മ്മേ­ള­നം സ­യ്യി­ദ് മുഹ­മ്മദ് ഇബ്രാഹീം പൂ­ക്കുഞ്ഞി തങ്ങള്‍ കല്ല­ക്കട്ടയുടെ പ്രാര്‍ത്ഥ­ന­യോടെ സ­യ്യി­ദ് സൈനുല്‍ ആബി­ദീന്‍ ബാഫഖി മലേഷ്യ ഉദ്ഘാ­ടനം ചെയ്തു. സ­യ്യി­ദ് ഹ­സന്‍ അ­ഹ്­ദല്‍ ത­ങ്ങള്‍ അധ്യ­ക്ഷത വഹിച്ചു.

സുവ­നീ്‌റു­ക­ളുടെ പ്രകാ­ശനം ഹമീദ് ഈശ്വരം മംഗ­ലം, കരീം തള­ങ്കര തുട­ങ്ങി­യ­വര്‍ നിര്‍വ­ഹി­ച്ചു. ചിത്താരി അബ്ദുല്ല ഹാജി, ഇബ്രാഹീം ഹാജി ഉപ്പള ഏറ്റ് വാങ്ങി. എസ്.­എ­സ്.­എഫ് സമ്മേ­ള­ന­പ്പെട്ടി ഹസന്‍ തങ്ങള്‍ പ്രകാ­ശനം ചെയ്തു. ബുക്ക് ഫെ­യര്‍ ഉദ്ഘാ­ടനം ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീ­സര്‍ കെ. അബ്­ദുര്‍ റഹ്മാന്‍ നിര്‍വ­ഹി­ച്ചു. പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറ­ഞ്ഞു.

ബി.­എസ് അബ്ദു­ല്ല­ക്കുഞ്ഞി ഫൈസി, എ.കെ. ഇസ്സു­ദ്ദീന്‍ സഖാ­ഫി, ഹാജി അമീ­റലി ചൂരി, സി.­ അ­ബ്ദുല്ല മുസ്‌ലി­യാര്‍ ഉപ്പ­ള, സുലൈ­മാന്‍ കരി­വെ­ള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സയ്യിദ് ഇബ്രാഹീം ഹാദി സഖാഫി ചൂരി, സ­യ്യി­ദ് കു­ഞ്ഞി­ക്കോ­യ ത­ങ്ങള്‍ സു­ള്ള്യ, ഹാ­ഫി­സ് അ­ബ്ദു­സ്സലാം നി­സാ­മി ചെ­ന്നാര്‍ (മന്‍­ശര്‍), യു.എസ്.­ഹംസ (പ്രസി­ഡന്റ്, ഉ­ള്ളാള്‍ ദര്‍ഗ്ഗ), അബൂ­ബ­ക്കര്‍ സിദ്ദീഖ് സ­ഖാഫി (ബാ­യാര്‍ മുജ­മ്മ­അ്), സി.എ­ച്ച് അ­ലി­ക്കു­ട്ടി ഹാജി, എ.ബി അ­ബ്ദുല്ല മാ­സ്റ്റര്‍, മുഹ­മ്മദ് സഖാഫി തോക്കെ, ശീര്‍ സഖാഫി കൊല്യം, ഹനീഫ് നാപ്പോ­ക്ലു, ഹുസൈന്‍ ഹാജി സുല്‍ത്താന്‍, കൊടാജ, അ­സീ­സ് ക­ട­പ്പുറം, സു­ബൈര്‍ പ­ടുപ്പ് തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.
M.M.Hassan, Muhimmath, Kasaragod, Kerala, Malayalam news
മുഹിമ്മാത്ത് സ്ഥാപന സമുഛയത്തിന്റെ ഇരുപതാം വാര്‍ഷിക ഭാഗമായി പുറത്തിത്തിറക്കിയ സമ്മേളന ഉപഹാരം 
ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ മുഹിമ്മാത്ത് ട്രഷറര്‍ ഹാജി അമീറലി ചൂരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

Keywords: Kasaragod, Muhimmath, Kerala, Puthige, Kerala, Sammelanam, Anniversary Celebration, Malayalam News, Kerala Vartha.
6:30 pm | 0 comments

മുഹിമ്മാത്ത് പ്രവാസി സമ്മേളനം 23ന് എന്‍.ആര്‍.ഐ കൗണ്ടര്‍ തുറന്നു

Written By Kvarthakgd on 20 Dec 2012 | 3:20 pm

പുത്തിഗെ: മുഹിമ്മാത്ത് 20-ാം വാര്‍ഷിക മഹാ സമ്മേളന ഭാഗമായി 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഹിമ്മാത്ത് നഗറില്‍ വിപുലമായ പ്രവാസി സമ്മേളനം നടക്കും. മുഹിമ്മാത്തിന്റെ എല്ലാ വിദേശ ഘടകങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ നേരിടുന്ന സാമൂഹിക-സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

മുഹിമ്മാത്ത് വൈ.പ്രസി.സി.അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല, ഹമീദ് ഈശ്വരമംഗലം, കന്തല്‍ സൂപ്പി മദനി, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ പ്രസംഗിക്കും.

നാട്ടിലുള്ള മുഴുവന്‍ പ്രവാസി സുഹ്യത്തുക്കളെയും സ്വീകരിക്കുന്നതിന് മുഹിമ്മാത്തില്‍ വിപുലമായ സംവിദാനങ്ങളോടെ എന്‍.ആര്‍.ഐ.കൗണ്ടര്‍ തുറന്നു. ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. നാട്ടിലുള്ള മുഴുവന്‍ പ്രവാസി സുഹ്യത്തുക്കളും കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9747569764 (മൂസസഖാഫി കളത്തൂര്‍)നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Muhimmath, NRI, Counter, Pravasi, Conference, Family meet, Puthige, Kasaragod, Kerala, Malayalam, Muhimmath NRI meet on 23rd
3:20 pm | 0 comments

ഓണ്‍ലൈന്‍ മത്സരം ആരംഭിച്ചു

Written By Kvarthakgd on 10 Dec 2012 | 5:39 pm

Online, Muhimmath, 20th anniversary, Puthige, Quran, Kasaragod, Kerala, Malayalam news
പുത്തിഗെ: മുഹിമ്മാത്ത് വാര്‍ഷിക ഭാഗമായി ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരം ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍ ഡിസംബര്‍ 20 നു മുമ്പായി മുഹിമ്മാത്ത് ഡോട്ട് കോം സന്ദര്‍ശിച്ച് പരീക്ഷയില്‍ സംബന്ധിക്കണം. കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയതു.

വിശുദ്ധ ഖുര്‍ആന്റെ ആശയം, ചരിത്രം, വ്യാഖ്യാനം തുടങ്ങിയ വിഷയങ്ങളിലായി പ്രഗത്ഭര്‍ തയ്യാറാക്കിയ പ്രൗഢമായ ക്വസ്റ്റന്‍ ബാങ്കില്‍നിന്നാണ് പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്. മുഹിമ്മാത്ത് ഓണ്‍ലൈന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സോഫ്റ്റ് വെയറാണ് പരീക്ഷക്കായി സജ്ജീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ മുതല്‍ റാങ്ക് ലിസ്റ്റ് വരെ പരീക്ഷയുടെ മുഴുവന്‍ കാര്യങ്ങളും എക്‌സാം സോഫ്റ്റ് വെയറില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇല്യാസ് സഖാഫി പാടലടുക്ക, മുഹമ്മദ് റഫീഖ് ബുഖാരി കൂത്തുപറമ്പ്, മുഹ്‌യുദ്ദീന്‍ ഹിമമി ചേരൂര്‍, എ. കെ. സഅദി ചുള്ളിക്കാനം, കാസിം മദനി പള്ളപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Online, Muhimmath, 20th anniversary, Puthige, Quran, Kasaragod, Kerala, Malayalam news
5:39 pm | 0 comments

സംഘര്‍ഷാവസ്ഥ: 18 പേരെ പോലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു

Written By kvarthaksd on 24 Nov 2012 | 8:23 pm

Arrest, Youth, Police, Adkathbail, Mangalpady, Puthige, Kasaragod, Vehicle, Car, Bike, Kerala.


കാസര്‍കോട്: നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 18 യുവാക്കളെ പോലീസ് മുന്‍ കരുതലായി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടും രാത്രിയുമായാണ് എല്ലാവരെയും പിടികൂടിയത്.


അടുക്കത്ത്ബയലിലെ എ.കെ. ഷബീര്‍ (19), മംഗല്‍പാടിയിലെ മുഹമ്മദ് നൗഫല്‍ (19), പുത്തിഗെയിലെ ബി.എ. മുഹമ്മദ് ഫൈസല്‍ (19), ധര്‍മ്മത്തടുക്കയിലെ എ.എ. അബ്ദുല്‍ ബഷീര്‍ (28), ധര്‍മ്മത്തടുക്കയിലെ എം.എ. അന്‍വര്‍ (21), രാംദാസ് നഗറിലെ മുഹമ്മദ് ഹാഷിര്‍ (20), ഷിറിബാഗിലുവിലെ ഇര്‍ഷാദ് (26), അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ്മാന്‍ (20), കോട്ടക്കണ്ണിയിലെ കേശവ (20), തൃശൂര്‍ സ്വദേശി കെ.വി. വിനീഷ് (22), സന്തോഷ്‌കുമാര്‍ (19), ചേതപ്പ, രമേശന്‍ (34), കോട്ടക്കണ്ണിയിലെ ശിവപ്രസാദ് (22), അടുക്കത്ത്ബയലിലെ സതീശന്‍ (20), മനീഷ് (22), മന്നിപ്പാടിയിലെ സുമന്ത് (19), പാലക്കാട് സ്വദേശി ശിവദാസ് (29) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചു.

കോട്ടക്കണ്ണിയില്‍ ബേക്കറി ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പിക്കുകയും ചൂരിയില്‍ കാര്‍ യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ നടപടി. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച ഏതാനും പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ കടപൂട്ടിപോകുന്ന വ്യാപാരികളും നിരപരാധികളായ യുവാക്കളുമുണ്ടെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. സ്റ്റേഷനുമുന്നില്‍ ഇത് പോലീസുമായുള്ള വാഗ്വാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായി.

Keywords: Arrest, Youth, Police, Adkathbail, Mangalpady, Puthige, Kasaragod, Vehicle, Car, Bike, Kerala, 18 arrested as precautionary.
8:23 pm | 0 comments

മുഹിമ്മാത്തിന്റെ ഇരുപതിന കാരുണ്യ പദ്ധതിക്ക് രൂപമായി

Written By Kvarthakgd on 22 Nov 2012 | 5:36 pm

Muhimmath, Relief, Project, 20th anniversary, Outhige, Kasaragod, Kerala, Malayalam news
പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക കര്‍മപദ്ധതിയുടെ പ്രഖ്യാപനം നടന്നു. വിഷന്‍ 20 ല്‍ ഉള്‍പെടുത്തി 20 ഇന കാരുണ്യപദ്ധതിക്കാണ് ഡിസംബര്‍ 21, 22, 23 തിയതികളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം രൂപം നല്‍കിയത്. ഭവന നിര്‍മാണം, റെസിഡന്‍ഷ്യല്‍ കോളനി, ടൈലറിംഗ് മെഷീന്‍, ഓട്ടോറിക്ഷ, പെട്ടിക്കട, തുടങ്ങിയവയുടെ വിതരണം, വിധവാ പെന്‍ഷന്‍, മതാധ്യാപക പെന്‍ഷന്‍, വിവാഹ സഹായം, ചികിത്സാ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ നടപ്പിലാക്കും. പശു, ആട്, കോഴി വളര്‍ത്തലിന് സഹായം നല്‍കും. ആംബുലന്‍സ്, ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍, സ്‌കൂളുകള്‍ക്ക് ലൈബ്രറി റാക്ക് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

കാരുണ്യപദ്ധതി സ്വാഗതസംഘം ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അന്തുഞ്ഞി മൊഗര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുറഹ്മാന്‍ സഖാഫി, നാസ്വര്‍ ബന്താട്, എ. എം. മുഹമ്മദ് ഹാജി, ബശീര്‍ മങ്കയം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, വാഹിദ് സഖാഫി, ഖലീല്‍ സഖാഫി കൊല്യം സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.
Keywords: Muhimmath, Relief, Project, 20th anniversary, Outhige, Kasaragod, Kerala, Malayalam news, Muhimmath plans kindness campaign
5:36 pm | 0 comments

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By Kvarthakgd on 19 Nov 2012 | 5:46 pm

Quran, Online, Examination, Registration, Start, Puthige, Muhimmath, Kasaragod, Kerala, Malayalam newsകാസര്‍കോട്: മുഹിമ്മാത്ത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പുത്തിഗെ മുഹിമ്മാത്ത് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഹിമ്മാത്ത് ഓണ്‍ലൈനും മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം നിര്‍വഹിച്ചു.

വിശുദ്ധ ഖുര്‍ആനിന്റെ കാലിക പ്രസക്തിയും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങളും ഓണ്‍ലൈന്‍ വഴി പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് മുഹിമ്മാത്ത് വിജ്ഞാന പരീക്ഷയുടെ ലക്ഷ്യം. മലയാളം വായിക്കാനറിയാവുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒബ്ജക്ട് ടൈപ്പിലാണ് ചോദ്യം ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ ഒന്നാംഘട്ട മത്സരങ്ങള്‍ നടക്കും. ഈ തീയതിക്കുള്ളില്‍ മുഹിമ്മാത്ത് വെബ് സൈറ്റ് സന്ദര്‍ശിച്ച് ചേദ്യങ്ങള്‍ക്ക് ശരി ഉത്തരം രേഖപ്പെടുത്തണം. ഒന്നും രണ്ടും ഘട്ട മത്സരങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. വിശദ വിവരങ്ങള്‍ www.muhimmath.comല്‍ ലഭ്യമാണ്.

യോഗത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ആദം സഖാഫി, ഇല്യാസ് സഖാഫി പാടലടുക്ക, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Quran, Online, Examination, Registration, Start, Puthige, Muhimmath, Kasaragod, Kerala, Malayalam news
5:46 pm | 0 comments

കുമ്പളയില്‍ 6 കോഴികള്‍ പിടിയില്‍

Written By kvarthaksd on 16 Nov 2012 | 6:00 pm


CockFighting, Arrest, Police, Custody,Badiyadukka, Angadimugar, Puthige, Kasaragod, Kerala.കാസര്‍കോട്: കോഴിയങ്കത്തില്‍ ഏര്‍പെട്ട എട്ടു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ആറ് കോഴികളെ കസ്റ്റഡയിലെടുക്കുകയും ചെയ്തു. അംഗടിമുഗര്‍ പാലത്തിന് സമീപമാണ് കോഴിയങ്കം നടന്നുവന്നത്. കോഴിയങ്കസ്ഥലത്ത് നിന്നും 3,010 രൂപയും പിടികൂടി.

ബേളയിലെ സതീഷ്‌ റൈ (42), നീര്‍ചാലിലെ ജയറാം (28), അംഗടിമുഗറിലെ ചന്ദ്രഹാസ റൈ (32), മാടത്തടുക്കയിലെ പ്രമോദ്കുമാര്‍ (23) ബദിയഡുക്കയിലെ ചന്ദ്രശേഖര (32), പുത്തിഗെയിലെ ബി. ഹരീഷ് (33), കര്‍ണാടക കൊണാജെയിലെ കൊറഗപ്പ (35), പുത്തിഗെയിലെ ഗുരുവ (51) എന്നിവരെയാണ് കുമ്പള എസ്.ഐ. പി നാരയണനും സംഘവും പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. കോഴികളെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

Keywords: CockFighting, Arrest, Police, Custody, Badiyadukka, Angadimugar, Puthige, Kasaragod, Kerala, Hen fight
6:00 pm | 0 comments

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.11.2012

Written By Kvarthakgd on 1 Nov 2012 | 10:40 pm

പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കണം

പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 80 ശതമാനത്തിലധികം അംഗലവൈകല്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന 80 വയസ്സ് കഴിഞ്ഞവര്‍ വയസ്സ് തെളിയിക്കുന്ന രേഖകളും നവംബര്‍ ആറിനകം പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കി.മീ. വിരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഇംഹാന്‍സ് സാമൂഹ്യ: മാനസികാരോഗ്യ ക്യാമ്പുകള്‍

ഇംഹാന്‍സ് സാമൂഹ്യാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള നവംബറിലെ ക്യാമ്പ് തീയതികള്‍ നിശ്ചയിച്ചു. നവംബര്‍ 3,17,24 തീയതികളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, 2 ന് ചിറ്റാരിക്കാല്‍ പി.എച്ച്.സി. യിലും, 13 ന് ബേഡഡുക്ക, 14 ന് ബദിയടുക്ക, 8 ന് മംഗല്‍പ്പാടി, 9 ന് പനത്തടി, 20 ന് മഞ്ചേശ്വരം, 15 ന് കുമ്പള, 16 ന് നീലേശ്വരം, 27 ന് പെരിയ, 28 ന് തൃക്കരിപ്പൂര്‍, 22 ന് മുളിയാര്‍, 23 ന് ചെറുവത്തൂര്‍ സി.എച്ച്.സി. കളിലും ക്യാമ്പുകള്‍ നടത്തും.

എസ്.എസ്.എ.അഭിമുഖം

സര്‍വ്വശിക്ഷാ അഭിയാന്‍ വിവിധ ബി.ആര്‍.സി.കളിലുള്ള എം.ഐ.എസ്. കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യു നവംബര്‍ 5 ന് രാവിലെ 11 മണിക്ക് കാസര്‍കോട് ഫോര്‍ട്ട് റോഡിലുള്ള എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും.

ഭാരത്ദര്‍ശന്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് റയില്‍വേയുടെ സഹായത്തോടെ ഭാരത് ദര്‍ശന്‍ പരിപാടി സംഘടിപ്പിക്കും. ഇന്ത്യയുടെ ഭാഷാ, വേഷം, ഭക്ഷണ രീതികള്‍ സംസ്‌ക്കാരം എന്നിവയെക്കുറിച്ചും ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ കണ്ടു മനസ്സിലാക്കാനും ഈ പരിപാടി സഹായിക്കും. ജില്ലയില്‍ നിന്നും 10 പേരടങ്ങുന്ന സംഘത്തില്‍ സംസ്ഥാന ജില്ലാ കേരളോത്സവ വിജയികള്‍, യൂത്ത് അവാര്‍ഡ് ജേതാക്കള്‍, സംമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവജനങ്ങള്‍ തുടങ്ങിയവരേയാണ് പരിഗണിക്കുക. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യുവജന കേന്ദ്രവുമായി ബന്ധപ്പെടണം. അപേക്ഷകര്‍ ബയോഡാറ്റയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 25 ന് 5 മണിക്കകം യുവജന കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256219, 9995710604, 9446333003 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

അരിവിതരണം നവംബര്‍ മൂന്ന് വരെ

ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒക്‌ടോബര്‍ മാസത്തേക്ക് അനുവദിച്ച അരി, ഗോതമ്പ് എന്നിവ നവംബര്‍ മൂന്ന് വരെ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സമയപരിധി ദീര്‍ഘിപ്പിച്ചു

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ ആശ്വാസ പദ്ധതിയില്‍ ചേരാനുള്ള സമയ പരിധി നവംബര്‍ 5 വരെ ദീര്‍ഘിപ്പിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വികലാംഗര്‍ക്ക് പെട്ടിക്കടകള്‍ക്ക് ധനസഹായം നല്‍കുന്നു

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരടുന്നവര്‍ക്ക് പെട്ടിക്കടകള്‍ നല്‍കുന്നു. 25000 രൂപയ്ക്ക് മുകളില്‍ വരുന്ന പദ്ധതികള്‍ ബഡ്ജറ്റ്, എസ്റ്റിമേറ്റ് അടക്കം അതാത് പഞ്ചായത്ത് പ്രസിഡണ്ടിന്റെയോ നഗരസഭചെയര്‍മാന്റെയോ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കണം. ജില്ലാ കോര്‍ഡിനേറ്റര്‍, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ പഞ്ചായത്ത്, കാസര്‍കോട് എന്ന വിലാസത്തില്‍ നവംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പദ്ധതി ഓഫീസ് എന്‍.പി.ആര്‍.പി.ഡി 04994-257140, 9446283316 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ആധാര്‍ ഫോട്ടോ എടുക്കുന്നു

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന ആധാര്‍ തിരിച്ചറി.യല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കുന്നു. നവംബര്‍ 3 നവജീവന്‍ തങ്കയ, നവംബര്‍ 4 തങ്കയം മദ്രസ, നവംബര്‍ 5,6,12,16 ഒളവറ വികസന വിദ്യാകേന്ദ്രം, നവംബര്‍ 7,8 പൊറോപ്പാട് മദ്രസ, നവംബര്‍ 9,10 ഉടുമ്പുന്തല മദ്രസ, നവംബര്‍ 17,18 പോളിടെക്‌നിക്ക് സമീപം, നവംബര്‍ 19,20 മൈത്താണി സ്‌കൂള്‍, നവംബര്‍ 21,22,23,24 കൈകോട്ടുക്കടവ് സ്‌കൂള്‍.

Keywords: Announcements, Government, Kerala, Malayalam news
10:40 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories