Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label kottacheri. Show all posts
Showing posts with label kottacheri. Show all posts

അന്തര്‍ ജില്ല കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി അറസ്റ്റില്‍

Written By Kvarthakgd on 11 Jan 2013 | 9:29 pm

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Gafoor Mangad
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Imtiaz Pallikkara
കാഞ്ഞങ്ങാട്: അന്തര്‍ ജില്ലാ കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി പിടിയിലായി. പൂച്ചക്കാട്ട് സ്വദേശികളായ താജുദ്ദീന്‍(24), മുഹമ്മദ് യാസര്‍(24), കല്ലിങ്കാല്‍ തൊട്ടിയിലെ ഇംതിയാസ്(22), പള്ളിക്കര ചെര്‍ളക്കടവിലെ പി. എം. സയ്യിദ്(23), മാങ്ങാട് ബാരയിലെ അബ്ദുല്‍ ഗഫൂര്‍(26)എന്നിവരെയാണ് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തും കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഹൊസ്ദുര്‍ഗ് സി.ഐ കെ. വി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് പിക്കാസ്, പാര, ആക്‌സോ ബ്ലേഡ്, വടിവാള്‍, കത്തി, സ്‌ക്രൂഡ്രൈവര്‍, ലിവര്‍ തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇവ കവര്‍ച്ചക്ക് ഉപയോഗിക്കുന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട് നയാ ബസാറില്‍ കമ്പ്യൂട്ടര്‍ വില്‍ക്കാനെത്തിയ പൂച്ചക്കാട്ടെ താജുദ്ദീന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വ്യാപാരിയും പരിസരവാസികളും നല്‍കിയ വിവരം അനുസരിചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്തതോടെയാണ് കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഴിഞ്ഞ അഞ്ചാറുമാസമായി വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തിവരുന്ന സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചത്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Thajudeen Poochakkad
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Sayid Pallikkara
കവര്‍ച്ചക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ ഒത്താശയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. ചിത്താരി ബി. പി. റോഡിലെ ഗള്‍ഫുകാരന്‍ അസൈനാറിന്റെ വീട് കുത്തിത്തുറന്ന് ലാപ്‌ടോപ്പും നിരവധി പാസ്‌പോര്‍ട്ടുകളും ബാങ്ക് പാസ്ബുക്കുകളും കവര്‍ന്നത് ഈ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരിയാട്ടടുക്കത്തെ ഖലീലിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘമാണ്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്ന ഈ മോട്ടോര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു.

ചിത്താരി മുക്കൂട്ടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും ഈ സംഘം കവര്‍ന്നിട്ടുണ്ട്. ബേക്കല്‍ ജംഗ്ഷനടുത്ത് ഖുത്തുബ പള്ളിക്കടുത്ത് ഗള്‍ഫുകാരന്‍ മുനീറിന്റെ ബന്ധുവീട്ടിലും ഈ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്.
പള്ളിക്കര ചെര്‍ക്കാപ്പാറയിലെ വീട് കുത്തിത്തുറന്ന സംഘത്തിന് കൈക്കലാക്കാന്‍ കഴിഞ്ഞത് ഷോക്കെയ്‌സില്‍ സൂക്ഷിച്ചിരുന്ന വില കൂടിയ മദ്യമായിരുന്നു. ബദിയടുക്ക പോലീസ് അതിര്‍ത്തിയിലെ നീര്‍ച്ചാല്‍, നെല്ലിക്കട്ട എന്നിവിടങ്ങളില്‍ രണ്ട് മൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണും ഈ സംഘം കവര്‍ന്നിട്ടുണ്ട്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Yasin Poochakka
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ഒരു ജീന്‍സ് ഷോറൂം കുത്തിത്തുറന്നതായും തൃശൂരിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും സംഘം സമ്മതിച്ചു. ഈ സംഘത്തില്‍പ്പെട്ട ചിലരെ കൂടി പിടികൂടാനുണ്ട്. വാടകക്കെടുത്ത ആള്‍ട്ടോ കാറിലും മറ്റൊരു മോട്ടോര്‍ ബൈക്കിലും സഞ്ചരിച്ചാണ് ഈ സംഘം കവര്‍ച്ച നടത്തിവന്നിരുന്നത്. കാറും ബൈക്കും കണ്ടെടുക്കാന്‍ അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പകല്‍ നേരം മുഴുവന്‍ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് കൂട്ടായി കവര്‍ച്ചക്കിറങ്ങാറുള്ളത്. സംഘത്തില്‍പ്പെട്ട ഇംതിയാസ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഇതിന് മുമ്പും നിരവധി കവര്‍ച്ചാക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കവര്‍ച്ചക്കാരില്‍ നിന്ന് കയ്യുറകള്‍, 11 മൊബൈല്‍ഫോണുകള്‍, 110 സിം കാര്‍ഡുകള്‍, പത്ത് പെന്‍ഡ്രൈവ്, വിലപിടിപ്പുള്ള എട്ട് വാച്ചുകള്‍, 4 ക്യാമറകള്‍, 3 ടോര്‍ച്ചുകള്‍, ലാപ്‌ടോപ്പ്, വില പിടിപ്പുള്ള പുതിയ ജീന്‍സ് പാന്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
സി.ഐക്ക് പുറമെ ഹൊസ്ദുര്‍ഗ് എസ്.ഐ ഇ. വി. സുധാകരന്‍, പ്രൊബേഷന്‍ എസ്.ഐ. പി. കെ. പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. പി. സുരേഷ്, സുധീര്‍ബാബു.വി, കെ. അബൂബക്കര്‍, ബിജു കീനേരി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കവര്‍ച്ചാസംഘത്തെ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും.

Keywords: Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
9:29 pm | 0 comments

സി.ഐ.ടി.യു.സം­സ്ഥാ­ന­സ­മ്മേ­ള­നം: പ്രച­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഊര്‍­ജിതം

Written By kvarthapressclub on 28 Dec 2012 | 4:49 pm

CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.

കാസര്‍­കോട് : ജ­നു­വ­രി 12 മു­തല്‍ 14 വ­രെ ന­ട­ക്കു­ന്ന സി.ഐ.ടി.യു. സംസ്ഥാ­ന സ­മ്മേ­ള­ന­ത്തി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം ജില്ല­യി­ലാ­കെ വി­പു­ലമാ­യ പ­രി­പാ­ടി­കള്‍ ന­ട­ന്നു­വ­രി­ക­യാ­ണെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. കേ­ന്ദ്ര സം­ഘാ­ട­ക സ­മി­തി­ക്ക് കീ­ഴില്‍ ഏ­രി­യാ പ­ഞ്ചായ­ത്ത് വാര്‍­ഡു­ത­ല സം­ഘാ­ട­ക സ­മി­തി­ക­ളു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ക്കു­ന്ന­ത്.

സ­മ്മേ­ള­ന­ത്തി­ന്റെ സ­ന്ദേ­ശം മു­ഴു­വന്‍ വീ­ടു­ക­ളിലും എ­ത്തി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി തൊ­ഴി­ലാ­ളി­ക­ളു­ടെ സ്­ക്വാ­ഡു­കള്‍ ഗൃ­ഹ­സ­ന്ദര്‍ശ­നെ ന­ട­ത്തി­വ­രി­ക­യാണ്. ഡി­സം­ബര്‍ 16,23 തീ­യ­തി­ക­ളി­ലാ­യി ന­ട­ന്ന ഗൃ­ഹ­സ­ന്ദര്‍­ശ­ന­ത്തി­ലൂ­ടെ ആ­യി­ര­ക്ക­ണ­ക്കി­ന് വീ­ടു­ക­ളില്‍ സ­ന്ദേ­ശ­മെ­ത്തി­ക്കാ­നാ­യി.30 നും പ്ര­വര്‍­ത്ത­കര്‍ ഗൃ­ഹ­സ­ന്ദര്‍ശ­നം ന­ട­ത്തും.

സ­മ്മേ­ള­ന ചെ­ല­വി­നാ­യി 10 രൂ­പ­യു­ടെ കൂ­പ്പ­ണു­കള്‍ ഉ­പ­യോ­ഗി­ച്ച് ന­ടത്തി­യ ഫ­ണ്ട് സം­ഭ­ര­ണ­ത്തോ­ട് ആ­വേ­ശ­ക­രമാ­യ പ്ര­തി­ക­ര­ണ­മാ­ണ് ജ­ന­ങ്ങ­ളില്‍ നി­ന്നു­ണ്ടാ­യ­ത്.ഫ­ണ്ട് സം­ഭ­രി­ക്കു­ന്ന­തി­നാ­യി ഡി­സം­ബര്‍ 30 ന് ര­ണ്ട് പ്ര­ചാ­ര­ണ ജാ­ഥ­കള്‍ ജില്ല­യില്‍ പ്ര­ചാര­ണം ന­ട­ത്തും.സംസ്ഥാ­ന സെ­ക്രട്ട­റി പി.ന­ന്ദ­കു­മാര്‍ ന­യി­ക്കു­ന്ന തെ­ക്കന്‍ ജാ­ഥ രാ­വി­ലെ ഒന്‍­പതി­ന് തൃ­ക്ക­രി­പ്പൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാ­ഞ്ഞ­ങ്ങാ­ട് കോ­ട്ട­ച്ചേ­രി­യില്‍ സ­മാ­പി­ക്കും.

സംസ്ഥാ­ന സെ­ക്രട്ട­റി ടി.പി.രാ­മ­കൃ­ഷ്­ണന്‍ ന­യി­ക്കു­ന്ന വ­ട­ക്കന്‍ മേഖലാ ജാ­ഥ രാ­വി­ലെ ഒന്‍­പ­തി­ന് മ­ഞ്ചേ­ശ്വ­രം തു­ഞ്ച­ത്തൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡില്‍ സ­മാ­പി­ക്കും.സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് വിവി­ധ വി­ഷ­യങ്ങ­ളെ ആ­സ്­പ­ദ­മാ­ക്കി ഏ­രി­യാ കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ക്കു­ന്ന 14 സെ­മി­നാ­റു­ക­ളില്‍ അ­ഞ്ചെ­ണ്ണം പൂര്‍­ത്തി­യാ­യി.ജ­നുവ­രി ഏ­ഴി­ന് സെ­മി­നാ­റു­കള്‍ പൂര്‍­ത്തി­യാ­കും. ജില്ല­യി­ലെ നാ­ലു കേ­ന്ദ്ര­ങ്ങ­ളി­ലാ­യി കായി­ക മ­ത്സ­ര­ങ്ങള്‍ സം­ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്.കു­റ്റി­ക്കോ­ലില്‍ വോളി­ബോള്‍ മത്സ­രം ന­ട­ത്തി.29 ന് ബ­ദി­യ­ടു­ക്ക­യില്‍ ക്രിക്ക­റ്റ് ,30 ന് ചെ­റു­വ­ത്തൂ­രില്‍ ക­ബ­ഡി,ജ­നുവ­രി ആ­റി­ന് പുല്ലൂ­രില്‍ ക­മ്പവ­ലി മ­ത്സ­രവും ന­ട­ക്കും.

ജ­നുവ­രി ര­ണ്ടി­ന് പ­കല്‍ മൂ­ന്നി­ന് രാ­ജ­പുര­ത്ത് അ­ഴി­മ­തി­യു­ടെ വേ­രു­കള്‍ ഇ­ന്ത്യന്‍ രാ­ഷ്ട്രീ­യ­ത്തില്‍ എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ക്കു­ന്ന സെ­മി­നാ­റില്‍ പ്ര­തി­പ­ക്ഷ­നേ­താ­വ് വി.എ­സ്.അ­ച്ചു­താ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.മൂ­ന്നി­ന് രാ­വി­ലെ പ­ത്തി­ന് പെ­രു­മ്പ­ള­യില്‍ ന­ട­ക്കു­ന്ന കാര്‍ഷി­ക മേ­ഖ­ല നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന സെ­മിനാര്‍ സി.പി.ഐ.എം.പോ­ളി­റ്റ് ബ്യൂറോ അം­ഗം കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ഉല്‍­ഘാട­നം ചെ­യ്യും.ആ­റി­ന് പ­കല്‍ മൂ­ന്നു­മ­ണി­ക്ക് മ­തവും രാ­ഷ്ട്രീ­യവും എ­ന്ന വി­ഷ­യ­ത്തില്‍ ഹൊ­സ­ങ്ക­ടി­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു സംസ്ഥാ­ന സെ­ക്രട്ട­റി എ­ളമ­രം കരീം ഉല്‍­ഘാട­നം ചെ­യ്യും.ഏഴി­ന് പ­കല്‍ മൂ­ന്നി­ന് തൊ­ഴി­ലാ­ളി വര്‍­ഗവും സ്­ത്രീ­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങളും എ­ന്ന വി­ഷ­യ­ത്തില്‍ കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.പി.ഐ.എം.കേ­ന്ദ്ര­ക­മ്മി­റ്റി­യം­ഗം പി.കെ.ശ്രീ­മ­തിയും സി.ഐ.ടി.യു.ദേശീ­യ സെ­ക്രട്ട­റി കെ.കെ.ദി­വാ­ക­രനും പ­ങ്കെ­ടു­ക്കും.

ട്രേ­ഡ് യൂ­ണി­യന്‍ ഐ­ക്യ­ത്തി­ന്റെ ഇന്ന­ത്തെ പ്രസ­ക്തി എ­ന്ന വി­ഷ­യ­ത്തില്‍ ബ­ദി­യ­ഡു­ക്ക­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു. സംസ്ഥാ­ന സെ­ക്രട്ട­റി ആ­ന­ത്ത­ല­വ­ട്ടം­ആ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.സ­മ്മേ­ള­ന­ത്തി­ന്റെ ഉല്‍­ഘാ­ട­ന ദി­വ­സ­മാ­യ 12 ന് പ­കല്‍ മൂ­ന്നി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീ­പം ന­ട­ക്കു­ന്ന മ­ത­നി­ര­പേ­ക്ഷ­ത നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന വി­ഷ­യ­ത്തി­ലു­ള്ള സെ­മി­നാര്‍ സി.പി.ഐ.എം.സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ ഉല്‍­ഘാട­നം ചെ­യ്യും.മുസ്ലീം ലീ­ഗ ദേശീ­യ സെ­ക്രട്ട­റി ഇ.ടി.മു­ഹമ്മ­ദ് ബ­ഷീര്‍, എ.ഐ.ടി.യു.സി. സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി കാ­നം രാ­ജേ­ന്ദ്രന്‍,കോണ്‍­ഗ്ര­സ് എ­സ്.സംസ്ഥാ­ന പ്ര­സിഡന്റ് ക­ട­ന്നപ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

ജ­നുവ­രി ഒ­ന്നി­ന് പ­താ­ക­ദി­നം ആ­ച­രി­ക്കും.മു­ഴു­വന്‍ തൊ­ഴില്‍ കേ­ന്ദ്ര­ങ്ങ­ളിലും സി.ഐ.ടി.യു. അം­ഗ­ങ്ങ­ളു­ടെ വീ­ട്ടിലും പതാ­ക ഉ­യര്‍­ത്തും.സ­മ്മേ­ള­ന വി­ജ­യ­ത്തി­നാ­യി രൂ­പീ­ക­രി­ച്ച സ­ബ്­ക­മ്മി­റ്റി­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഊര്‍­ജി­ത­മാ­യി ന­ട­ക്കു­ക­യാണ്. പ്ര­ചാ­ര­ണ­ത്തി­നാ­യി സ്ഥാ­പിച്ച ബോര്‍­ഡു­കള്‍ സാ­മൂ­ഹ്യ ദ്രോ­ഹി­കള്‍ ന­ശി­പ്പി­ക്കു­ക­യു­ണ്ടാ­യി.ഇ­ത്ത­ര­ക്കാ­രെ ഒ­റ്റ­പ്പെ­ടു­ത്താന്‍ ജ­ന­ങ്ങ­ള്‍ മു­ന്നോ­ട്ടി­റ­ങ്ങ­ണം.14 ന് ന­ട­ക്കു­ന്ന ബ­ഹു­ജ­ന പ്ര­ക­ട­ന­ത്തില്‍ മു­ഴു­വന്‍ പ്ര­വര്‍­ത്ത­ക­രെയും അ­ണി­നി­ര­ത്താ­നു­ള്ള പ്ര­വര്‍­ത്ത­നവും ന­ട­ന്നു­വ­രി­ക­യാണ്. സ­മ്മേള­നം വി­ജ­യ­ക­ര­മാ­ക്കാന്‍ മു­ഴു­വന്‍ തൊ­ഴി­ലാ­ളി­ക­ളോടും ബ­ഹു­ജന­ങ്ങ­ളോടും അ­ഭ്യര്‍­ത്ഥി­ക്കുന്നു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സ്വാ­ഗ­ത­സം­ഘം ജ­ന­റല്‍ കണ്‍­വീ­നര്‍ പി.രാ­ഘവന്‍, സംസ്ഥാന വൈ­സ്­പ്ര­സിഡന്റ് എ.കെ.നാ­രാ­യ­ണന്‍,ജില്ലാ ജ­ന­റല്‍ സെ­ക്രട്ട­റി ടി.കെ.രാ­ജന്‍,ട്ര­ഷ­റര്‍ യു.ത­മ്പാന്‍ നാ­യര്‍,വൈ­സ് പ്ര­സിഡന്റ് അ­ഡ്വ.പി.അ­പ്പു­ക്കു­ട്ടന്‍ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords: CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.
4:49 pm | 0 comments

ക്രി­സ്­തുമ­സ് ക­രോള്‍ സം­ഘ­മ­യ­ച്ച പടക്കത്തില്‍ നിന്നും വ്യാ­പാ­ര­സ്ഥാ­പ­ന­ത്തി­ന് തീ­പി­ടി­ച്ചു

Written By kvartha delta on 22 Dec 2012 | 8:59 pm

Kanhangad, Christmas Celebration, Flex board, Fire, Fire force, Kottacheri, Shop, Kasaragod, Kerala, Malayalam News, Malayalam Vartha, Kasaragod News, Kasaragod Vartha
കാ­ഞ്ഞ­ങ്ങാട്: ക്രി­സ്­തുമ­സ് ക­രോള്‍ സം­ഘം ക­ടന്നു­പോ­കു­ന്നു­ന്ന­തി­നി­ടെ അ­യ­ച്ച വാ­ണം വ്യാ­പാ­ര­സ്ഥാ­പ­ന­ത്തി­ന്മേല്‍ വീ­ണ് തീ­പി­ടി­ച്ചു. സ്ഥാ­പ­ന­ത്തി­ന്റെ ര­ണ്ടാം­നി­ല­യി­ലെ ഫ്ലക്‌സ്‌­ബോര്‍­ഡി­നാ­ണ് തീ­പി­ടി­ച്ച­ത്.

കോ­ട്ട­ച്ചേ­രി ട്രാ­ഫി­ക് സര്‍­ക്കി­ളി­ന് സ­മീപ­ത്തെ ഉ­മേ­ശ് കാ­മ­ത്ത് ഇ­ല­ക്ടോ­ണി­ക്ക് ക­ട­യ്­ക്കാ­ണ് തീ­പി­ടി­ച്ചത്. വി­വ­ര­മ­റി­ഞ്ഞ്­ സ്ഥ­ല­ത്തെത്തി­യ ഫയര്‍­ഫോ­ഴ്‌­സ് തീ­യ­ണ­ച്ച­തി­നാല്‍ കൂ­ടു­തല്‍ അ­പക­ടം ഒ­ഴി­വായി. ശ­നി­യാഴ്ച വൈ­കി­ട്ട് 7.30 മണി­യോ­ടെ­യാ­ണ് സം­ഭവം. ഇ­തു­മൂ­ലം ന­ഗ­ര­ത്തില്‍ അല്‍­പ­സമ­യം ഗ­താ­ഗ­ത സ്­തം­ഭ­നവും ഉ­ണ്ടായി.

Keywords: Kanhangad, Christmas Celebration, Flex board, Fire, Fire force, Kottacheri, Shop, Kasaragod, Kerala, Malayalam News, Malayalam Vartha, Kasaragod News, Kasaragod Vartha. 
8:59 pm | 0 comments

കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

Written By Kvarthakgd on 7 Dec 2012 | 9:42 pm

CPM, Co-operative society, Ration store, Vigilance, Raid, Kanhangad, Kasaragod, Stay, Order, High court, Kerala, Malayalam news
കാഞ്ഞങ്ങാട്: പോലീസിലെ വിജിലന്‍സ് വിഭാഗം നടത്തിയ ബ്രഡ് ആന്റ് ബട്ടര്‍ ഓപ്പറേഷനില്‍ കുടുങ്ങിയ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സ്റ്റോറിന്റെ റേഷനിംഗ് ലൈസന്‍സ് വെള്ളിയാഴ്ച തന്നെ തിരിച്ചുകൊടുക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കി.

കോടതിയുടെ ഈ നിര്‍ദേശം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് സിവില്‍ സപ്ലൈസ് വകുപ്പ് പ്രാബല്യത്തില്‍ വരുത്തി. റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത നടപടിയില്‍ നിന്ന് കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ താല്‍ക്കാലികമായി മോചനം നേടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ സ്റ്റോറിന് റേഷനിംഗ് സമ്പ്രദായം തുടരാം.

വിജിലന്‍സ് പരിശോധനയില്‍ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്കിലുണ്ടായ ഏറ്റക്കുറച്ചിലാണ് സ്റ്റോറിനെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തുകൊണ്ട് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഈ ഉത്തരവ് നവംബര്‍ 29 ന് രാവിലെ പതിനൊന്നര മണിയോടെ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നടപ്പില്‍ വരുത്തിയിരുന്നു. അധികൃതര്‍ അന്ന് മേലാങ്കോട്ടെ സ്റ്റോര്‍ ഹെഡ്ഡോഫീസിലെത്തി ഉത്തരവ് കൈമാറുകയും ചെയ്തു.

ഈ ഉത്തരവിനെതിരെ അന്ന് വൈകിട്ടാണ് സ്റ്റോര്‍ അധികൃതര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് നടപ്പിലാക്കിയതിനു ശേഷം ലഭിച്ച ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മാനിക്കാന്‍ സിവില്‍ സപ്ലൈസ് തയ്യാറാകാത്തത് വിവാദമുയര്‍ത്തിയിരുന്നു. ഇതിനെതിരെ സ്റ്റോര്‍ അധികൃതര്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഇവരുടെ ഹരജിയില്‍ ഇന്നലെ വാദം കേട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച രാവിലെ മുതല്‍ അടിയന്തിര സ്വഭാവത്തോടെ പ്രാബല്യത്തില്‍ വരുത്തണമെന്ന് കോടതി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹരജിയില്‍ ഡിസംബര്‍ 12 ന് വാദം തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ മതിയായ പ്രതിഫലം പോലും വാങ്ങാതെയാണ് ഇപ്പോഴും ജോലി ചെയ്തുവരുന്നത്.

Related News:

കോട്ടച്ചേരിയിലെ സഹകരണ സ്റ്റോര്‍ സി.പി.എം ഉപേക്ഷിക്കുന്നു

Keywords: CPM, Co-operative society, Ration store, Vigilance, Raid, Kanhangad, Kasaragod, Stay, Order, High court, Kerala, Malayalam news
9:42 pm | 0 comments

പെട്ടിക്കടയില്‍ പാന്‍മസാല ഒളിപ്പിച്ചു വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍

Written By Kvartha Alpha on 12 Aug 2012 | 1:58 pm

Pan masala Kasargod, Kerala, Police, Arrest
കാഞ്ഞങ്ങാട്: പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ഗാര്‍ഡന്‍ വളപ്പ് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. നോര്‍ത്ത് കോട്ടച്ചേരിയില്‍ പെട്ടിക്കട നടത്തുന്ന ഗംഗാധരനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. പാന്‍മസാല പാക്കറ്റുകള്‍പിടിച്ചെടുത്തു.

Keywords: Kanhangad, Kasargod, Panmasala, Arrested, Kottachery, Hosdurg, Police
1:58 pm | 0 comments

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Written By Kvarthakgd on 9 Aug 2012 | 11:21 am

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികളാരംഭിക്കാന്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 11 ന് ചേരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രക്ഷോഭസമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി , സി. മുഹമ്മദ്കുഞ്ഞി, വി. കൃഷ്ണന്‍, മുഹമ്മദ്കുഞ്ഞി പുത്തൂര്‍, എ.കെ. ലക്ഷ്മി, ടി. മുഹമ്മദ് അസ്‌ലം, ടി. ഹംസ, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.കെ. നകുലന്‍, ബി.എം. അസ്‌ലം, കുട്ടി ഹാജി വടകരമുക്ക്, കെ.അനില്‍കുമാര്‍, എ.കെ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി, എ.അബ്ദുല്ല, പി.എം. ഫാറൂഖ്, ദിവാകരന്‍ ആവിക്കര, കെ.പി.ആര്‍. ഫൈസല്‍, കെ.കെ. ജാഫര്‍, കെ.ബദറുദ്ദീന്‍, പ്രശാന്തന്‍, സുറൂര്‍ മൊയ്തു ഹാജി പ്രസംഗിച്ചു.

Keywords: Kottacheri, Railway, Overbridge, Action committee, Protest, Kanhangad, Kasaragod
11:21 am | 0 comments

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

Written By Kvarthakgd on 9 Jul 2012 | 6:12 pm

മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന് കണ്ടെത്തിയ സ്ഥലത്ത് പണിത കെട്ടിടം. ഈ കെട്ടിടത്തിനാണ് നഗരസഭ പെര്‍മിറ്റ് നല്‍കിയത്.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ ജനങ്ങളുടെ സ്വപ്‌നമായി മാറിയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നഷ്ടമാകുന്നു. നിയമക്കുരുക്കില്‍ കുടുങ്ങിയ മേല്‍പ്പാല സ്ഥല അക്വിസേഷന്‍ നടപടികളെ ആകെ തകിടം മറിച്ച് നഗരസഭ കരണം മറിച്ചില്‍ നടത്തിയതോടെ മേല്‍പ്പാലം നിര്‍മ്മാണ നടപടികള്‍ പൂര്‍ണമായും അനിശ്ചിതത്വത്തിലാവുകയായിരുന്നു. മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയതോടെ മേല്‍പ്പാലം 'നൂല്‍പ്പാലത്തിലായത്'.

കോട്ടച്ചേരിയില്‍ ആദ്യം ഇപ്പോള്‍ നെക്സ്റ്റ് ഇലക്ട്രോണിക്‌സ് കെട്ടിടം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിന്ന് റെയില്‍വെ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്താന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ നെക്സ്റ്റ് ബില്‍ഡിങ്ങിന് പിറകില്‍ ആരാധനാലയം സ്ഥിതി ചെയ്യുന്നതിനാലും ബഹുനില കെട്ടിടമായ നെക്സ്റ്റ് പൊളിച്ചുമാറ്റുമ്പോള്‍ ഉടമക്ക് നല്‍കേണ്ടിവരുന്ന ഭാരിച്ച നഷ്ടപരിഹാരവും കണക്കിലെടുത്ത് നെക്സ്റ്റ് കെട്ടിടത്തിന് തൊട്ടടുത്ത ആസ്‌ക കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് അപ്രോച്ച് റോഡ് ആരംഭിക്കാനായിരുന്നു തീരുമാനം.

ഇവിടുത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും അക്വയര്‍ ചെയ്‌തെടുക്കേണ്ടുന്ന സ്ഥലം കണ്ടെത്തുകയും അലൈന്‍മെന്റ് പൂര്‍ത്തിയാക്കുകയും റെയില്‍വെ അടക്കമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്ഥലമെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ വേഗത്തില്‍ ആരംഭിച്ചുവെങ്കിലും സ്ഥലമെടുപ്പിനെതിരെ ഏതാനും ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ മേല്‍പ്പാല നിര്‍മ്മാണ നീക്കങ്ങള്‍ നിയമക്കുടുക്കിലാവുകയായിരുന്നു.

ഹൈക്കോടതി സ്ഥലമെടുപ്പ് സ്റ്റേ ചെയ്തിട്ട് വര്‍ഷം ഒന്നരയെങ്കിലും കഴിഞ്ഞു. സ്റ്റേ നീക്കി കിട്ടാന്‍ ആര്‍ബിഡിസിയോ കാഞ്ഞങ്ങാട് നഗരസഭയോ വേണ്ടത്ര താല്പര്യം കാണിച്ചില്ല. അവര്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകര്‍ സ്റ്റേ നീക്കി കിട്ടാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടത്താത്തത് ദുരൂഹതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചില വമ്പന്‍ സ്രാവുകളുടെ താല്പര്യ സംരക്ഷണത്തിലാണ് ഇതെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് അതിരഹസ്യമായി അപ്രോച്ച് റോഡിന് കണ്ടെത്തിയ സ്ഥലത്തെ ആസ്‌ക കെട്ടിടത്തിന് അഡ്വ. എന്‍ എ ഖാലിദ് ചെയര്‍മാനായിരിക്കെ നഗരസഭ ലൈസന്‍സ് നല്‍കി നമ്പറിട്ടത്.

2010 ഏപ്രില്‍ 1 നാണ് കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കിയത്. ഒരു ഭാഗത്ത് മേല്‍പ്പാലത്തിന് വേണ്ടി നിയമനടപടികളില്‍ നഗരസഭ മുഴുകിയപ്പോള്‍ മറുഭാഗത്ത് മേല്‍പ്പാല നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്ന കെട്ടിടത്തിന് ലൈസന്‍സ് നല്‍കാനും നഗരസഭ തയ്യാറായി. നഗരസഭയുടെ ഈ ഇരട്ടമുഖവും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ ചിലര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുമാണ് മേല്‍പ്പാല നിര്‍മ്മാണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ മേല്‍പ്പാലം കോട്ടച്ചേരി ടൗണിന് നഷ്ടപ്പെടുമെന്നാണ് പുതിയ സംഭവ വികാസങ്ങളും ചിലര്‍ നടത്തിവരുന്ന കരുനീക്കങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ രംഗത്തിറങ്ങാന്‍ നാട്ടുകാരും ഗുണഭോക്താക്കളായ തീരദേശവാസികളും തീരുമാനിച്ചു. മേല്‍പ്പാലം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നാട്ടുകാര്‍ ജൂലൈ 15 ന് ആവിക്കര ഫിഷറീസ് എല്‍ പി സ്‌കൂളില്‍ ഒത്തുചേര്‍ന്ന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

Keywords: Kattacheri, Over Bridge, work in trouble, Kanhangad, Kasaragod
6:12 pm | 0 comments

നിയമയുദ്ധം അവസാനിച്ചു; കോട്ടച്ചേരി മേല്‍പ്പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

Written By Kvarthakgd on 23 Apr 2012 | 6:08 pm

കാഞ്ഞങ്ങാട്: റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ തകൃതിയായിട്ടും സ്ഥലമെടുപ്പിന്റെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം പോലും തുടങ്ങാന്‍ കഴിയാതെ പോയ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലമെന്ന തീരദേശ - നഗരവാസികളുടെ സ്വപ്നം പൂവണിയുന്നു.

മേല്‍പ്പാലം നിര്‍മ്മാണത്തിനെതിരെ വന്‍ സ്രാവുകള്‍ രംഗത്ത് വന്നതോടെയാണ് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിയമ യുദ്ധത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിയത്. സ്ഥലമെടുപ്പിന് എതിരെ നിരവധി പേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്. ചുരുങ്ങിയത് നാല് തവണയെങ്കിലും സ്റേ സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. 

ഏറ്റവും ഒടുവില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനെതിരെ സ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. നിലവില്‍ കോട്ടച്ചേരി മേല്‍പ്പാലത്തിനെതിരെ യാതൊരു വിധ സ്റേയും നിലവില്ലാത്തതിനാല്‍ മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലേക്ക് ആക്ഷന്‍ കമ്മിറ്റി തയ്യാറായിട്ടുണ്ട്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നിര്‍മ്മാണ ചുമതല ഈ കോര്‍പ്പറേഷനാണ്.

മേല്‍പ്പാലത്തിന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരും റെയില്‍വെ വകുപ്പും അനുമതി നല്‍കിയതാണ്. ആവശ്യമായ തുക വകയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കോടതിയില്‍ ചിലര്‍ നിയമയുദ്ധം തുടര്‍ന്നതിനാലാണ്. ഇപ്പോള്‍ അതൊക്കെ അവസാനിച്ചു.

അനുബന്ധ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് കോര്‍പ്പറേഷന് നല്‍കാന്‍ ജില്ലാ കലക്ടറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാലത്തിന് മുകളിലുള്ള നിര്‍മ്മാണം റെയില്‍വെ നേരിട്ട് പൂര്‍ത്തിയാക്കും. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശത്തേക്കുള്ള ഗതാഗത കുരുക്ക് പൂര്‍ണ്ണമായും ഒഴിവാകും.

Keywords: Overbridge, kottacheri, Kanhangad, Kasaragod
6:08 pm | 0 comments

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ ഗതിമാറ്റാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം

Written By Kvarthakgd on 6 Dec 2011 | 4:09 pm

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ പാലത്തിന്റെ ഗതി മാറ്റാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം മേല്‍പ്പാലം പണിയുന്ന സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ കെ.എന്‍.സതീഷ്, എഡിഎം എച്ച്.ദിനേശന്‍ എന്നിവര്‍ മേല്‍പ്പാലത്തിന്റെ ഗതി മാറ്റാന്‍ നിലവിലുള്ള സാഹചര്യത്തില്‍ യാതൊരുനിര്‍വാഹവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മേല്‍പ്പാലം സ്ഥലമെടുപ്പിനെതിരെ അഞ്ചോളം പേര്‍ കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജി പരിഗണിച്ച കോടതി ജില്ലാ കലക്ടറില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ചാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.


കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റിനോട് തൊട്ടുകിടക്കുന്ന പുതിയ കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാലേ മേല്‍പ്പാലം പണി നടത്താന്‍ കഴിയുകയുള്ളു. ഈ കെട്ടിടത്തെയും മറ്റും ഒഴിവാക്കി കിട്ടുന്നതിനാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിടം പൊളിച്ചുനീക്കാതെ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിയുമോ എന്നാണ് ഹൈക്കോടതി ജില്ലാ കലക്ടറോട് ആരാഞ്ഞത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹരജിയിന്മേല്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കുമെന്നാണ് കരുതുന്നത്.
നിലവിലുള്ള സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഗതി മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. മേല്‍പ്പാലത്തിന്റെ റൂട്ട് മാറ്റാന്‍ കഴിയുമെങ്കിലും സാമ്പത്തിക ചിലവ് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ചുമതലയുള്ള കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തയ്യാറാകില്ലെന്ന് ഉറപ്പാണ്.

ഓരോ മീറ്റര്‍ മാറുന്നതിനനുസരിച്ച് കോടികളുടെ അധികചിലവ് കോര്‍പ്പറേഷന്‍ വഹിക്കേണ്ടിവരും. ഇപ്പോള്‍ കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലം ഒഴിവാക്കിക്കൊണ്ട് പുതിയ സ്ഥലം കണ്ടെത്താന്‍ ഏതായാലും അധികൃതര്‍ തയ്യാറാകില്ല. അതിനിടെ വര്‍ഷങ്ങളായി തീരദേശവാസികള്‍ പ്രതീക്ഷയര്‍പ്പിച്ച മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമയുദ്ധത്തില്‍ കുടുങ്ങികിടക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ ഇക്കാര്യത്തില്‍ ഗൗരവപരമായ ഇടപെടലുകള്‍ക്ക് ത യ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില സ്ഥലമുടമകള്‍ക്ക് വേണ്ടി ചിലര്‍ വക്കാലത്ത് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: kasaragod, Overbridge, kottacheri, Kanhangad, Kasaragod
4:09 pm | 0 comments

വാന്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Written By irf Kvartha on 5 Nov 2011 | 4:32 pm

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മംഗലാപുരം സ്വദേശികളായ വിനോദ്( 48), ജോസ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരെ മംലപുരത്തെ ആശുപത്രിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Keywords: Kasaragod, Kanhangad, Kottacheri, Omni Van
4:32 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories