കാസര്‍കോട്: റേഡിയോയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. അക്രമത്തില്‍ പരിക്കേറ്റ് കീഴൂരിലെ രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. കുത്തേറ്റ മത്സ്യത്തൊഴിലാളി ദിനേശന്‍ (30), അടിയേറ്റ തേപ്പു പണിക്കാരന്‍ ഡി. സാജി (24) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാടക ക്വാര്‍ട്ടേഴ്‌സില്‍ പാട്ടു വെച്ചതിനെ ചോദ്യം ചെയ്‌തെത്തിയ സാജി, ദിനേശന്‍, പൊക്കന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ കുത്തുകയും അടിക്കുകയുമായിരുന്നുവെന്ന് ദിനേശന്‍ പറഞ്ഞു. അതേ സമയം ദിനേശന്‍ തന്റെ വിരലിന് കടിക്കുകയായിരുന്നുവെന്നാണ് സാജി പറയുന്നത്.
ഉന്തും തള്ളിനുമിടയില്‍ മുറ്റത്തേക്ക് തെറിച്ചുവീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെയാണ് തന്നെ മൂന്നു പേര്‍ ചേര്‍ന്ന് കുത്തിയതെന്നും ദിനേശന്‍ പറഞ്ഞു. ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് പാട്ടു കേള്‍ക്കുന്നതിനിടെയാണ് സാജിയും കൂട്ടരും അതിക്രമിച്ചു കയറി കുഴപ്പമുണ്ടാക്കിയതെന്നും ദിനേശന്‍ പരാതിപ്പെട്ടു.
വാടക ക്വാര്‍ട്ടേഴ്‌സില്‍ പാട്ടു വെച്ചതിനെ ചോദ്യം ചെയ്‌തെത്തിയ സാജി, ദിനേശന്‍, പൊക്കന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ കുത്തുകയും അടിക്കുകയുമായിരുന്നുവെന്ന് ദിനേശന്‍ പറഞ്ഞു. അതേ സമയം ദിനേശന്‍ തന്റെ വിരലിന് കടിക്കുകയായിരുന്നുവെന്നാണ് സാജി പറയുന്നത്.
![]() |
| Dineshan |
Keywords: Attack, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:52 am | 0
comments