Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label govt.college. Show all posts
Showing posts with label govt.college. Show all posts

എം. രമയ്ക്ക് ഡോക്ടറേറ്റ്

Written By kvarthaksd on 6 May 2013 | 8:12 pm

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ എം. രമയ്ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ചു.

നീലേശ്വരം പള്ളിക്കര മഠത്തില്‍ തമ്പായി അമ്മയുടെ മകളും അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പളയുടെ ഭാര്യയുമാണ്. മക്കള്‍: അനുപമ, ആദിത്യന്‍.

Kannur University, Neeleswaram, Pallikara, Perumbala, Govt.college, Kasaragod, Kerala, Kerala News, International News.Keywords: Kannur University, Neeleswaram, Pallikara, Perumbala, Govt.college, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:12 pm | 0 comments

കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍

Written By kvarthaksd on 25 Mar 2013 | 6:05 pm


 Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News.കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് ആണ് കോളജിന് ലഭിച്ചത്. പാഠ്യ- പാഠ്യേത പ്രവര്‍ത്തനങ്ങളിലെ മികവിനാണ് കോളജിന് ആറു വര്‍ഷത്തിന് ശേഷം എ ഗ്രേഡ് ലഭിക്കുന്നത്.

നേരത്തെ കോളജിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അവിടെ നിന്ന് മുന്നോട്ട് പോയി നാകിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് വലിയ അഭിമാനത്തോടെയാണ് കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കാണുന്നത്. നാകിന്റെ അംഗീകാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

അംഗീകാരത്തിന് വേണ്ടി പരിശ്രമിച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. യെയും, പി.ടി.എ കമ്മിറ്റിയെയും എം.എസ്.എഫ് അഭിനന്ദിച്ചു. ഉമര്‍ ആദൂര്‍, ത്വാഹ ചേരൂര്‍, തബ്ഷീര്‍, മുഹമ്മദ് പള്ളിപ്പുഴ, അസ്ഹര്‍ ചെമ്മനാട്, ഹാഷിം, അന്‍സാരി, ഹര്‍ഷാദ്, ഷയ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:05 pm | 0 comments

മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

Keywords: Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:02 pm | 0 comments

ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണം: MSF

Written By irf Kvartha on 23 Mar 2013 | 6:52 pm

Government college, Vidhyanagar
വിദ്യാനഗര്‍: കാസര്‍കോട് ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണമെന്ന് ഗവ.കോളജ് എം.എസ്.എഫ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വിദ്യാഭ്യാസ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിന് ഇത് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് നാക്ക് സന്ദര്‍ശനവും കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപക അനുമോദിക്കലും നടത്തും. എന്‍.എസ്.എസ്, എന്‍.സി.സി എന്നിവയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും.

യൂണിറ്റ് സമ്മേളനം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. കരിം കുണിയ മുഖ്യപ്രഭാഷണം നടത്തി. അസീസ് കളത്തൂര്‍, ഹബീബ് ചളിയങ്കോട്, സഹീര്‍ ആസിഫ്, ഡോ.മുഹമ്മദ് അസ്‌ലം, അനന്തപത്മനാഭന്‍, താഹ ചേരൂര്‍, ഫയാസ് പടുവടുക്ക സംസാരിച്ചു.

ഭാരവാഹികള്‍: മുഹമ്മദ് പള്ളിപ്പുഴ(പ്രസി) അര്‍ഷാദ് ഉദുമ, ഖലീല്‍ പൊവ്വല്‍(വൈസ് പ്രസി) സി.ബി.എം. തബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര), നയീം നായന്മാര്‍മൂല, റിയാസ് പേരാല്‍(ജോ സെക്ര) അസ്ഹറുദ്ദീന്‍ ചെമ്മനാട്(ട്രഷ) സുബൈര്‍ പരപ്പ, യാസര്‍ അറഫാത്ത് ഉദുമ, കബീര്‍ ബേക്കല്‍, ശക്കീല്‍ പള്ളങ്കോട്(വിവിധ കമ്മിറ്റി സാരഥികള്‍).

Keywords: Kerala, Kasaragod, Vidhyanagar, Government, college, MSF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:52 pm | 0 comments

എന്‍ഡോസള്‍ഫാന്‍: കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

Written By kvarthaksd on 11 Mar 2013 | 1:17 pm

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.

സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ചില്‍ അണിനിരന്നു. കരിങ്കൊടി ഏന്തിയാണ് സമരക്കാര്‍ മാര്‍ചില്‍ അണിനിരന്നത്. ഗവ. കോളജ് പരിസരത്തു നിന്നാണ് മാര്‍ച് ആരംഭിച്ചത്.

കലക്‌ട്രേറ്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധ യോഗം പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ വിനയന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.സി മാധവപ്പണിക്കര്‍, പ്രൊ. വി ഗോപിനാഥന്‍, പ്രൊ. ടി.ടി ജേക്കബ്, അബ്ബാസ് മുതലപ്പാറ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, പി. കൃഷ്ണന്‍ പുല്ലൂര്‍, ലത്വീഫ് കുമ്പള, ജോസ് കള്ളാര്‍, കൃഷ്ണന്‍ നെയ്തല്‍, ബി.സി കുമാരന്‍, ഉമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.

എ. മോഹന്‍കുമാര്‍ ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന നിരാഹാര സമരം തിങ്കളാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്തു വന്നിട്ടുണ്ട്.

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

Keywords: Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:17 pm | 0 comments

ഗവ. കോളജില്‍ കന്നട ഭാഷയെ അവഹേളിച്ച് ചുവരെഴുത്ത്; പോലീസ് കേസെടുക്കും

Written By kvarthaksd on 6 Mar 2013 | 8:55 pm

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.



കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ കന്നഡ ഭാഷയെയും കന്നട വിദ്യാര്‍ത്ഥികളെയും അവഹേളിച്ച് കൊണ്ട് ചുവരെഴുത്ത് നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കന്നട ബ്ലോക്കിലെ കോണിപ്പടിയിലും ക്ലാസ് മുറിയുടെ പുറത്തും നോട്ടീസ് ബോര്‍ഡിലും മറ്റുമായി അഞ്ചിടത്താണ് ചുവരെഴുത്ത് നടത്തിയത്.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.ഇതേതുടര്‍ന്നാണ് കന്നട വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
' ഇതു കേരളമാണ്, നിങ്ങള്‍ക്കിവിടെ ഒരു അവകാശമില്ല, മലയാള നാട്ടില്‍ വന്ന് കളിക്കേണ്ട, ഇതു കന്നടയല്ല മലയാളികളുടെ കേരളമാണ്...'  തുടങ്ങിയ വാചകങ്ങളാണ് ചുവരെഴുത്തിലുള്ളത്. കെ.ഡി.എം എന്നാണ് ചുവരെഴുത്തിന് താഴെ എഴുതിയിരിക്കുന്നത്.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായും പ്രിന്‍സിപ്പലുമായി ചര്‍ച നടത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുക്കാനും കുറ്റം ചെയ്തവരെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ വിഭാഗീയത വളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പറഞ്ഞു.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ചുവരെഴുത്തിന് പിന്നിലെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിനില്‍ കന്നട വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മറ്റും നല്‍കാത്തതിന്റെ പേരില്‍ ഏതാനും ദിവസങ്ങളായി കോളജില്‍ പ്രതിഷേധം നില നില്‍ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവത്തിലും മറ്റും യക്ഷഗാനത്തിന് ഒന്നാം സ്ഥാനം നേടിയത് കാസര്‍കോട് ഗവ. കോളജിലെ കന്നട വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.

മനഃപൂര്‍വം തങ്ങളുടെ ഫോട്ടോ മാഗസിനില്‍ ഉള്‍പെടുത്താതിരിക്കുകായിരുന്നുവെന്ന് കന്നട വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫോട്ടോ ചേര്‍ക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രവര്‍ത്തകനായ ഹാരിസിന്റെ ഫോട്ടോ പോലും ചേര്‍ത്തിട്ടുണ്ടെന്നും യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.


അതിനിടെ ചാനല്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനിടെ എസ്.എഫ്.ഐ മുന്‍ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പും കന്നട ഭാഷയെ അവഹേളിക്കുന്ന രീതിയുള്ള ശ്രമങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ നടന്നിരുന്നു. ഭാഷാ സംഗമ ഭൂമിയുടെ പവിത്ര തന്നെ നഷ്ടപ്പെടുത്തുന്ന നടപടികളാണ് കാസര്‍കോട് ഗവ. കോളജില്‍ അരങ്ങേറുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.

Keywords: Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:55 pm | 0 comments

അക്കാഫ് സോക്കര്‍: ഗവ.കോളജ് കാസര്‍കോടിന് രണ്ടാം സ്ഥാനം

Written By Kvarthakgd on 14 Feb 2013 | 5:11 pm

All Kerala college alumni forum, Football, Tournament, Kasaragod govt.college, Second place, Dubai, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: ഓള്‍ കേരള കോളേജ് അലുംനി ഫോറം(അക്കാഫ്) സംഘടിപ്പിച്ച ഇന്റര്‍ കോളജ് ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട് ഗവ. കോളജിന് രണ്ടാം സ്ഥാനം.

ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടിലൂടെ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി 4-3 ന് ജേതാക്കളായി.

24 ടീമുകള്‍ മാറ്റുരച്ച മത്സരത്തിലുടനീളം ഗവ.കോളജ് ടീം മികച്ചു നിന്നു. കോളജിന് വേണ്ടി ടീം ക്യാപ്റ്റന്‍ ഇല്ല്യാസ് എ.റഹ്മാന്‍ ട്രോഫി സ്വീകരിച്ചു. അക്കാഫ് ഭാരവാഹികളും കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Keywords: All Kerala college alumni forum, Football, Tournament, Kasaragod govt.college, Second place, Dubai, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:11 pm | 2 comments

നാ­ക്കി­ന്റെ റീ അ­ക്ര­ഡി­റ്റേ­ഷ­നില്‍ പ്ര­തീ­ക്ഷ­യര്‍­പി­ച്ച് കാസര്‍­കോ­ട് ഗവ.കോ­ളജ്

Written By kvarthapressclub on 12 Feb 2013 | 1:22 pm


കാസര്‍­കോട്: കാസര്‍­കോ­ട് ഗവ.കോ­ള­ജി­ന്റെ ഭാ­വി­യില്‍ നിര്‍­ണാ­യ­കമാ­യ തീ­രു­മാ­ന­ങ്ങള്‍ ഉ­ണ്ടാ­കാ­വു­ന്ന നാ­ഷ­ണല്‍ അ­സസ്‌­മെന്റ് ആന്റ് അ­ക്ര­ഡി­റ്റേ­ഷന്‍ കൗണ്‍­സി­ലി­ന്റെ റീ അ­ക്ര­ഡി­റ്റേ­ഷന്‍ ഫെ­ബ്രു­വ­രി 14,15,16 തീ­യ­തി­ക­ളില്‍ ന­ട­ക്കു­മെ­ന്ന് പ്രിന്‍­സി­പ്പാള്‍ പ്രൊ­ഫ.രാ­ജ­ല­ക്ഷ്­മി വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. നി­ല­വില്‍ നാ­ക്കി­ന്റെ ബി പ്ലസ് ഗ്രേ­ഡു­ള്ള കോ­ള­ജി­ന് റീ അ­ക്ര­ഡിറ്റേഷ­നി­ലൂ­ടെ പുതി­യ ഗ്രേ­ഡ് ല­ഭി­ക്കു­മെ­ന്നാ­ണ് പ്ര­തീ­ക്ഷ.

മൂ­ന്ന് അം­ഗ­ങ്ങള്‍ അ­ടങ്ങി­യ നാ­ക്ക് പി­യര്‍ ടീ­മി­ന്റെ ചെ­യര്‍­മാന്‍ രാ­ജ­സ്ഥാ­നി­ലെ വി­ദ്യാ­പീഠ് യൂ­നി­വേര്‍­സിറ്റിയു­ടെ മുന്‍ വൈ­സ് ചാന്‍­സി­ലര്‍ പ്രൊ­ഫ. ബി.പി.ഭ­ട്ട്‌­ന­ഗര്‍ ആണ്. ചെന്നൈ അണ്ണൈ യൂ­നി­വേര്‍­സി­റ്റി­യു­ടെ രാ­മാ­നു­ജന്‍ ക­മ്പ്യൂ­ട്ടിം­ഗ് സെന്റര്‍ ഡ­യ­റ­ക്ടര്‍ ഡോ.റെ­യ്മ­ണ്ട് ഉ­ത്യാരാള , പശ്ചി­മ ബം­ഗാള്‍, ഡാര്‍­ജി­ലിം­ഗ് കുര്‍­സോം­ഗ് കോള­ജ് പ്രിന്‍­സി­പ്പാള്‍ ഡോ. പ്ര­ഭാ­ത് പ്ര­ധാന്‍ എ­ന്നി­വര്‍ ടീ­മം­ഗ­ങ്ങ­ളാണ്.

55 വര്‍­ഷം  പി­ന്നിട്ട കോ­ള­ജില്‍ നി­ല­വില്‍ 1250 കു­ട്ടി­ക­ളും 95 അ­ധ്യാ­പ­ക­രും 42 അ­ന­ധ്യാ­പ­കരും ഉണ്ട്. ബി.എ.മ­ല­യാളം, ബി­കോം കോ­ഴ്‌­സുകള്‍, ഈ അ­ധ്യ­യ­ന വര്‍­ഷ­ത്തില്‍ പു­തു­താ­യി ആ­രം­ഭിച്ചു. റീ അ­ക്ര­ഡി­റ്റേ­ഷ­നി­ലൂ­ടെ പുതി­യ ഗ്രേ­ഡ് ല­ഭ്യ­മാ­യാല്‍ പുതിയ കോ­ഴ്‌­സു­കള്‍ വീണ്ടും ആ­രം­ഭി­ക്കാന്‍ ക­ഴി­യും.

ഇ­തോ­ടൊ­പ്പം മീഡി­യ സിറ്റി, ജേ­ര്‍­ണ­ലിസം, മാ­സ് ക­മ്മ്യൂ­ണി­ക്കേഷന്‍, പ­രി­സ്ഥി­തി പഠ­നം തു­ടങ്ങിയ കോ­ഴ­സു­കള്‍ ആ­രം­ഭി­ക്കും. 1957 ആ­ഗ­സ്­റ്റ് ഏ­ഴി­ന് അന്ന­ത്തെ ധ­ന­കാ­ര്യ­മ­ന്ത്രി­യാ­യി­രു­ന്ന സി.അ­ച്ചു­തമേ­നോ­നാ­ണ് കാസര്‍­കോ­ട് ഗവ.കോ­ള­ജ് പ്ര­ഖ്യാ­പി­ച്ചത്.

അ­തേ വര്‍­ഷം ന­വം­ബ­റില്‍ പ്രൊഫ. വി.ഗോ­പാ­ലന്‍ നാ­യര്‍ പ്ര­ഥ­മ പ്രിന്‍­സി­പ്പ­ലാ­യി ചു­മ­ത­ല­യേ­റ്റ് കോ­ള­ജി­ന്റെ പ്ര­വര്‍ത്ത­നം ആ­രം­ഭിച്ചു. പി­ന്നീ­ടു­ള്ള കോ­ള­ജി­ന്റെ വ­ളര്‍­ച്ച ഉ­ത്ത­ര മ­ല­ബാ­റി­ന്റെ വ­ളര്‍­ച്ച കൂ­ടി­യാണ്. യു.ജി.സി.യു­ടെ മേ­ജര്‍, മൈ­നര്‍ പ്രോ­ജ­ക്ടു­ക­ളും, ദേ­ശീ­യ- അ­ന്തര്‍ ദേശീയ പ്രോ­ജ­ക്ടു­ക­ളും, ഗ­വേ­ഷ­ണ ,അ­ധ്യാ­പ­ക രം­ഗ­ങ്ങ­ളി­ലെ നവീ­ന മാ­റ്റ­ങ്ങ­ളു­മായി ഈ ക­ലാല­യം പു­രോ­ഗ­തി­യു­ടെ പ­ട­വു­കള്‍ താ­ണ്ടു­ക­യാണ്.

എന്‍.എ­സ്.എ­സി­നു കിട്ടി­യ ദേ­ശീ­യ അ­ഗീ­കാ­രവും ഇ­ക്ക­ണോ­മി­ക്‌സ്, ബോ­ട്ടണി വി­ഭാ­ഗ­ങ്ങ­ളി­ലെ അ­ന്തര്‍­ദേശീ­യ അം­ഗീ­കാ­രവും പ്ര­ത്യേ­കം ശ്ര­ദ്ധേ­യ­മാണ്.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പി.ടി.എ. പ്ര­സിഡന്റ് കു­ന്നില്‍ അ­ബ്ദുല്ല, അ­ധ്യാ­പ­കരാ­യ കെ.പി.അ­ജ­യ­കു­മാര്‍, ഡി.ജി.ഹ­രി­കു­മാര്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: NAAC, Acreditacion, Principal, Media, Project, U.G.C, Vice chancellor, Economics, Botany, Kasaragod, Govt.College, Doctor, Press meet, Development project, Research, NSS, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:22 pm | 0 comments

കാസര്‍കോട് ഗവ. കോളജില്‍ എംഎ ഹിസ്റ്ററി കോഴ്‌സ് തുടങ്ങണം

Written By Kvarthakgd on 4 Feb 2013 | 6:31 pm

Govt.College Kasaragod, History, Alumini, MA, History, Course, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news
കാസര്‍കോട് ഗവ. കോളജ് ഹിസ്റ്ററി അലുമിനി അസോസിയേഷന്‍ എന്‍. എ. നെല്ലിക്കുന്ന്
എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ എം.എ. ഹിസ്റ്ററി കോഴ്‌സ് തുടങ്ങണമെന്ന് ഹിസ്റ്ററി അലുമിനി അസോസിയേഷന്‍ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍ മാസ്റ്റര്‍ അധ്യഷനായി.

മുന്‍ എം..എല്‍.എ സി. എച്ച്. കുഞ്ഞമ്പു, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. രാജലക്ഷ്മി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി മൂസ ചെര്‍ക്കള, പ്രൊഫ. വിനോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ബി. എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു. പുര്‍വ വിദ്യാര്‍ഥികളും നിലവിലുള്ള വിദ്യാര്‍ഥികളും അനുഭവങ്ങള്‍ പങ്കുവെച്ചു.


Govt.College Kasaragod, History, Alumini, MA, History, Course, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news
Keywords: Govt.College Kasaragod, History, Alumini, MA, History, Course, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news
6:31 pm | 0 comments

ഗവ. കോളജ് ഹിസ്റ്ററി അലൂംനി അസോസിയേഷന്‍ ഉദ്ഘാടനം 2ന്

Written By kvartha delta on 30 Jan 2013 | 6:28 pm

Kasaragod, N.A.Nellikunnu, Govt.college, Kerala, Old Students Association, Pro. P. Raja Lakshmi, C.K. Sunil Kumar, Malayalam News, Kerala Vartha.
കാസര്‍കോട്: ഗവണ്‍മെന്റ് കോളജിലെ ചരിത്ര വിഭാഗം പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനയായ ഹിസ്റ്ററി അലൂംനി അസോസിയേഷന്‍ ഉദ്ഘാടനവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും.

ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 2.30 മണിക്ക് ഗവ. കോളജ് സെമിനാര്‍ ഹാളിലാണ് പരിപാടി. പ്രിന്‍സിപ്പാള്‍ പ്രൊ. പി. രാജലക്ഷ്മി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, സി.ഐ. സി.കെ. സുനില്‍കുമാര്‍, പ്രൊ. കെ. വിജയന്‍ സംസാരിക്കും. പങ്കെടുക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94473 61813, 9446981133.

Keywords: Kasaragod, N.A.Nellikunnu, Govt.college, Kerala, Old Students Association, Pro. P. Raja Lakshmi, C.K. Sunil Kumar, Malayalam News, Kerala Vartha.
6:28 pm | 0 comments

വിവേകാനന്ദ ജയന്തി ആഘോഷം 14ന്

Written By kvarthaksd on 12 Jan 2013 | 1:49 pm

 Birthday, Celebration, Govt.College, P.P Shyamala Devi, Inaguration, Students, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കായിക യുവജന ക്ഷേമ വകുപ്പും ശ്രീരാമകൃഷ്ണ മിഷനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന ജന്മദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. പി. രാജലക്ഷ്മി അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരിപാടികള്‍, 150 പഠന സംഘങ്ങളുടെ രൂപീകരണം, യൂത്ത് ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ടി.വി. മാധവന്‍, കെ. മുഹമ്മദലി, സി.എച്ച്. അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Birthday, Celebration, Govt.College, P.P Shyamala Devi, Inaguration, Students, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
1:49 pm | 0 comments

സാമ്പത്തിക ഭദ്രതയ്ക്കും ജീവന്റെ നിലനില്‍പിനും ഭൂഗര്‍ഭ പഠനം അനിവാര്യം: എം. വിജയനുണ്ണി

Written By kvarthakgd1 on 7 Jan 2013 | 7:20 pm

Kasaragod, Govt.college, Inauguration, Kerala, M. Vijayanunni, T.C. Madhava Panikker, Geology, Kasargodvartha, Malayalam News.
കാസര്‍കോട്: നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജീവന്റെ നിലനില്‍പിനും ഭൂഗര്‍ഭ ശാസ്ത്ര പഠനം അനിവാര്യമാണെന്ന് റിട്ടയേര്‍ഡ് കേരളാ ചീഫ് സെക്രട്ടറി എം. വിജയനുണ്ണി. കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിയോളജി പഠിച്ചവരും, പഠിപ്പിക്കുന്നവരും, പഠിക്കുന്നവരും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നുവന്ന് ശാസ്ത്രീയമായ വികസന പ്രവര്‍ത്തനത്തിന്റെ അവബോധം ഉണ്ടാക്കണം. വിഭവ സമാഹരണവും വിഭവ ചൂഷണവും അശാസ്ത്രീയമാവുമ്പോഴാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. 80 ന്റെ പടിവാതിലിലെത്തുമ്പോഴും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ജിയോളജി ഒന്നാം ബാച്ചിലെ പ്രഥമ വിദ്യാര്‍ത്ഥിയായ തന്റെ ആദ്യത്തെ അധ്യാപകനായിരുന്ന പ്രെഫസര്‍ ടി.സി. മാധവ പണിക്കര്‍ക്ക് ഗുരുവന്ദനം അര്‍പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യനിര അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.സി. മാധവപണിക്കര്‍, പ്രൊഫസര്‍ എം. രാമശര്‍മ, പ്രൊഫസര്‍ ജി. ഗോപാലകൃഷ്ണന്‍, പ്രൊഫസര്‍ എസ്. മോഹന്‍ കുമാര്‍, എന്നിവരെ താലിയും, തളികവും, ഫലങ്ങളും, റോസാപൂവും, പൊന്നാടയും നല്‍കി ആദരിക്കുന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. അന്തരിച്ച പ്രൊഫസര്‍ ആര്‍. മഹാദേവ അയ്യര്‍, പ്രൊഫസര്‍ വി. കൃഷ്ണന്‍നായര്‍, പ്രൊഫസര്‍ ശ്രീറാം എന്നിവരുടെ ഛായാചിത്രങ്ങള്‍ പ്രൊഫസര്‍ ബി. ഭാട്ട്യ, പി. ബാലകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്‌ലം എന്നിവര്‍ അനാഛാദനം ചെയ്തു. ജിയോളജി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

ജിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ കെ.വി. വിനേദ്കുമാര്‍, ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ. രേഷ്മ എന്നിവര്‍ക്കുള്ള പ്രെഫസര്‍ ടി.സി മാധവ പണിക്കര്‍, പ്രൊഫസര്‍ ശ്രീറാം എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, വിതരണം ചെയ്തു. പ്രൊഫ. വി. ഗോപിനാഥന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രൊഫ. എ. ചന്ദ്രശേഖരന്‍, പ്രൊഫ. ശ്രീമതി, മഞ്ചുനാഥ കാമത്ത്, സി.എല്‍. ഹമീദ്, പി.ടി.എ. വൈസ് പ്രസിഡന്റ് കുന്നില്‍ അബ്ദുല്ല സംസാരിച്ചു.

Keywords: Kasaragod, Govt.college, Inauguration, Kerala, M. Vijayanunni, T.C. Madhava Panikker, Geology, Kasargodvartha, Malayalam News. 
7:20 pm | 0 comments

കോളജ് അധ്യാപകന്റെ കാര്‍ കല്ലിട്ടുതകര്‍ത്തു

Written By kvarthakgd1 on 6 Jan 2013 | 9:05 pm

Kasaragod, Car, Govt.college, Teacher, Kerala, K.P. Ajayakumar, Police, Complaint, Case, Students, Kasargodvartha, Malayalam News
File Photo
കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് ജിയോളജി പ്രൊഫസര്‍ കെ.പി. അജയകുമാറിന്റെ കാര്‍ കല്ലിട്ടു തകര്‍ത്തു. കഴിഞ്ഞ ദിവസം കോളജിന് മുന്നില്‍ വെച്ചാണ് സംഭവം. കെഎല്‍ 14 എച്ച് 9837 നമ്പര്‍ കാറാണ് തകര്‍ത്തത്.

കോളജില്‍ നിന്ന് പുറത്താക്കിയ ഒരു വിദ്യാര്‍ത്ഥിയും കൂട്ടുകാരുമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് അജയകുമാര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Kasaragod, Car, Govt.college, Teacher, Kerala, K.P. Ajayakumar, Police, Complaint, Case, Students, Kasargodvartha, Malayalam News. 
9:05 pm | 0 comments

കാസര്‍­കോ­ട് ഗ­വ. കോള­ജ് ജി­യോള­ജി വ­കു­പ്പ് സുവര്‍­ണ ജൂ­ബി­ലി ഞാ­യ­റാഴ്ച

Written By kvarthapressclub on 3 Jan 2013 | 6:59 pm

 Kasaragod, Govt.college, Teachers, Students, Celebration, Research, Press meet, N.A.Nellikunnu, Kannur, Kerala.

കാസര്‍­കോട്: കാസര്‍­കോ­ട് ഗവ.കോ­ളജ് സുവര്‍­ണ ജൂ­ബി­ലി ആ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി ഭൂ­മി­യെ ര­ക്ഷി­ക്കാന്‍ പ­ഴ­യകാ­ല വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും ഒ­ത്തു­കൂ­ടു­ന്നു. പ­ഴ­യകാ­ല അ­ധ്യാ­പ­ക­ര്‍ക്ക് ജി­യോള­ജി വ­കു­പ്പ് സു­വര്‍­ണ­ ജൂ­ബി­ലി ആ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ച് ഗു­രു­വന്ദനം അര്‍­പി­ക്കും. മുന്‍ ചീ­ഫ് സെ­ക്രട്ട­റി എം. വി­ജ­യ­നു­ണ്ണി ന­മ്പ്യാരെ പഠി­പ്പി­ച്ച കെ.പി. രാ­മ­ച­ന്ദ്രന്‍ നാ­യര്‍, പ്രൊ­ഫ. ടി.സി. മാ­ധ­വ പ­ണി­ക്കര്‍ എ­ന്നി­വ­ര്‍­ക്കാ­ണ് ഗു­രു­വന്ദ­നം അര്‍­പി­ക്കു­ക. എം. വി­ജ­യ­നു­ണ്ണി മു­ഖ്യ പ്ര­ഭാഷ­ണം ന­ട­ത്തും.­

ഭൂ­മി­യെ നോ­വി­ക്കാ­തെ നി­ല­നില്‍­പി­നു­ത­കു­ന്ന രീ­തിയില്‍ ഭൂ­വിനി­യോ­ഗം ന­ട­ത്തു­ന്ന­തി­നെ കുറിച്ച് പരിപാടിയില്‍ ചര്‍ച്ചനടത്തും. നൂ­റു­ക­ണ­ക്കി­ന് പൂര്‍­വ വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും ജ­നുവ­രി ആ­റി­ന് രാ­വിലെ 9.30 ന് കോ­ളജ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ ഒത്തുചേരും.

പൂര്‍­വ വി­ദ്യാര്‍­ത്ഥിയാ­യ എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. സുവര്‍­ണ ജൂ­ബി­ലി ആ­ഘോ­ഷ­ങ്ങള്‍ ഉല്‍­ഘാട­നം ചെ­യ്യു­മെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. പ്രൊ­ഫ­സര്‍ ടി.സി. മാ­ധ­വ­പ്പ­ണി­ക്കര്‍ എന്‍­ഡോ­വ്‌­മെന്റ്, പ്രൊ­ഫ­സര്‍ ശ്രീ റാം എന്‍­ഡോ­വ്‌­മെന്റ് അ­വാര്‍­ഡു­കള്‍ മി­ക­ച്ച എം.എസ്.സി, ബി.എ­സ്.സി. ജിയോള­ജി വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് കോ­ളജ് വിക­സ­ന ചെ­യര്‍­മാന്‍ കൂ­ടിയാ­യ ജില്ലാ ക­ല­ക്ടര്‍ മു­ഹമ്മ­ദ് സ­ഗീര്‍ വി­ത­ര­ണം ചെ­യ്യും.

ആ­ദ്യകാ­ല അ­ധ്യാ­പ­ക­രാ­യി­രു­ന്ന പ്രൊ­ഫ. എന്‍. ഹരി­മോ­ഹന്‍ ഭ­ട്ട­തി­രി, പ്രൊ­ഫ. എം. രാം­ശര്‍­മ, പ്രൊ­ഫ. ജി. ഗോ­പാ­ല­കൃ­ഷ്­ണന്‍, പ്രൊ­ഫ. എ­സ്. മോ­ഹന്‍­കു­മാര്‍ എ­ന്നിവ­രെ ആ­ദ­രി­ക്കു­ന്ന ച­ട­ങ്ങില്‍ പ­രേ­തനാ­യ പ്രൊ­ഫ. ആര്‍. മ­ഹാദേ­വ അയ്യര്‍, പ്രൊ­ഫ. പി. കൃ­ഷ്­ണന്‍ നായര്‍, പ്രൊ­ഫ. ശ്രീറാം എ­ന്നി­വര്‍­ക്ക് മ­ര­ണാന­ന്ത­ര വന്ദ­നം നട­ത്തി അ­വ­രു­ടെ ഫോട്ടോ അ­നാ­ഛാദ­നം ചെ­യ്യും.

ജി.എ.എം.2013 ല്‍ (ജി­യോള­ജി അ­ലു­മി­നി മീ­റ്റില്‍) ജി­യോ­ള­ജി­ക്കല്‍ സര്‍വെ ഓ­ഫ് ഇന്ത്യ, എ­ണ്ണ പ്ര­കൃ­തി വാ­ത­ക ക­മ്മീ­ഷന്‍, സംസ്ഥാ­ന ശാ­സ്­ത്ര സാ­ങ്കേതി­ക പ­രി­സ്ഥി­തി വ­കുപ്പ്, സര്‍­വ­ക­ലാ­ശാ­ല, കോ­ളജ്, മൈ­നിം­ഗ് വ­കു­പ്പ്, കേന്ദ്ര- സംസ്ഥാ­ന ഭൂ­ജ­ല വ­കുപ്പ്, അന്റാര്‍­ട്ടിക്ക ഗ­വേ­ഷ­ണ പ­ര്യ­വേ­ഷ­ണ വ­കുപ്പ്, നാ­ഷ­ണല്‍ ഹൈ­ഡ്രോ­ള­ജി, ജ­ല­വി­ഭ­വ­ വി­നി­മ­യ കേ­ന്ദ്രം, റ­വന്യൂ വ­കുപ്പ്, പോ­ലീ­സ്, സ്­കൂ­ളു­കള്‍, രാ­ഷ്ട്രീ­യ സാ­മൂ­ഹ്യ മേഖ­ല, വിവി­ധ എ­ണ്ണ­ക്ക­മ്പ­നികള്‍, സ്വ­ദേ­ശ­ത്തും, വി­ദേ­ശത്തും സേ­വ­ന­മ­നു­ഷ്ഠിക്കു­ന്നവര്‍, റി­ട്ട­യര്‍ ചെ­യ്­ത­വര്‍ തുട­ങ്ങി ജി­യോള­ജി പഠി­ച്ച നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍ പ­ങ്കെ­ടു­ക്കു­ന്നു. ജി­യോള­ജി പഠ­നം സാര്‍­വ­ത്രി­ക­മാ­ക്കു­ന്ന­തി­ന്റെ ആ­വ­ശ്യ­ക­ത അ­വര്‍ ചര്‍­ച്ച ചെ­യ്യും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ജി­യോള­ജി പൂര്‍­വ വി­ദ്യാര്‍­ത്ഥി സം­ഘട­നാ പ്ര­സിഡന്റ് പ്രൊ­ഫ. വി. ഗോ­പി­നാ­ഥന്‍, വ­കു­പ്പ് മേ­ധാ­വിയും സെ­ക്ര­ട്ട­റി­യുമാ­യ പ്രൊ­ഫ. എ. ച­ന്ദ്ര­ശേ­ഖരന്‍, ട്ര­ഷറര്‍ കെ. മ­ഞ്ചുനാ­ഥ കാമ­ത്ത്, ഗ­വ. കോള­ജ് പൂര്‍­വ വി­ദ്യാര്‍­ത്ഥി സം­ഘട­നാ പ്ര­സിഡന്റ് സി.എല്‍. ഹ­മീ­ദ്, ക­ണ്ണൂര്‍ സര്‍­വ­ക­ലാശാ­ല സിന്‍­ഡി­ക്കേ­റ്റ് അം­ഗം ഡോ. മു­ഹമ്മ­ദ് അ­സ്ലം, അ­ബു­ദാ­ബി­യില്‍ ജി­യോ­ള­ജി­സ്റ്റാ­യ കെ. വേണു­ഗോ­പാ­ലന്‍ ന­മ്പ്യാര്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Govt.college, Teachers, Students, Celebration, Research, Press meet, N.A.Nellikunnu, Kannur, Kerala. 
6:59 pm | 0 comments

റ­ഹ്മാന്‍ താ­യ­ല­ങ്ങാ­ടി, കെ.വി.ബൈ­ജു, എ­സ്.സു­രേ­ന്ദ്രന്‍ എ­ന്നി­വര്‍­ക്ക് അ­വാര്‍ഡ്

Written By kvarthapressclub on 28 Dec 2012 | 5:41 pm

Rahman-Thayalangadi, Kasaragod, Press meet, Award,Govt.college, Kanhangad, Endosulfan, Media worker, Malayalam, District, Kerala

കാസര്‍­കോട്: സ­മന്വ­യ കാസര്‍­കോ­ടി­ന്റെ അ­ഖി­ലേന്ത്യാ ക­ലോത്സ­വം - ഭാ­ര­തോ­ത്സ­വ് 13 ജ­നു­വ­രി 12,13 തീ­യ­തി­ക­ളില്‍ കാസര്‍­കോ­ട് ഗവ.കോ­ളേ­ജില്‍ വെ­ച്ച് ന­ട­ക്കു­ന്നതി­നോ­ട­നു­ബ­ന്ധി­ച്ച് മാധ്യ­മ പ്ര­വര്‍­ത്ത­കരാ­യ കെ.വി.ബൈ­ജു കാ­ഞ്ഞ­ങ്ങാ­ട്,എ­സ്.സു­രേ­ന്ദ്രന്‍ കാ­ര­വല്‍ എ­ന്നി­വരെ സ­മന്വ­യ ദ്വിതീ­യ വാര്‍­ത്താ അ­വാര്‍­ഡിന് തെ­ര­ഞ്ഞെ­ടു­ത്തതാ­യി സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു.

 Rahman-Thayalangadi, Kasaragod, Press meet, Award,Govt.college, Kanhangad, Endosulfan, Media worker, Malayalam, District, Kerala
 Rahman Thayalangadi
പ­ത്ര­വാര്‍­ത്താ­രംഗ­ത്ത് മുന്‍­കാ­ല­ങ്ങ­ളില്‍ കാസര്‍­കോ­ടി­നു­വേ­ണ്ടി ശാ­രീരി­ക അ­വ­ശ­ത­കള്‍ ഉ­ണ്ടാ­യി­ട്ടു­പോലും തൂലി­ക ച­ലി­പ്പിച്ച് ക­ലാ­രം­ഗത്തും സാ­ഹി­ത്ത്യ­രം­ഗത്തും നാ­ട­ക ര­ച­ന­യിലും സ­മ­ഗ്ര­മാ­യ സം­ഭാ­വ­ന­കള്‍ നല്‍കി­യ വ്യ­ക്തി­യാ­യി­രു­ന്നു റ­ഹ്മാന്‍ താ­യ­ല­ങ്ങാ­ടി.പ­ത്ര­പ്ര­വര്‍­ത്ത­ന­രംഗ­ത്ത് സ­ജീ­വ­മാ­യി­രുന്നു.

ദൃ­ശ്യ മാധ്യ­മ രംഗ­ത്ത് ക­ഴി­വ് തെ­ളി­യി­ച്ച വ്യ­ക്തി­യാ­ണ് കെ.വി.ബൈജു. മം­ഗ­ലാ­പു­രം വി­മാ­ന­ദു­ര­ന്തവും കാസര്‍­കോ­ടി­നെ കാര്‍­ന്നു­തി­ന്നു­ന്ന എന്‍­ഡോ­സള്‍­ഫാ­ന്റെ വിഷ­മഴ ലോക­ത്തെ അ­റി­യി­ക്കാനും മുന്‍­പ­ന്തി­യി­ലു­ണ്ടാ­യി­രുന്ന ബൈ­ജു ഇ­പ്പോള്‍ കാ­ഞ്ഞ­ങ്ങാ­ട് സൂ­ര്യ ടി.വി.യു­ടെ കാസര്‍­കോ­ട് ജില്ല­യു­ടെ ചീ­ഫ് റി­പോര്‍­ട­റാണ്. ദൃശ്യ മാ­ധ്യ­മ­രംഗ­ത്ത് നി­രവ­ധി അ­വാര്‍­ഡു­കള്‍ നേ­ടി­യി­ട്ടുണ്ട്.

Rahman-Thayalangadi, Kasaragod, Press meet, Award,Govt.college, Kanhangad, Endosulfan, Media worker, Malayalam, District, Kerala
K.V.Baiju Kanhangad
25 വര്‍­ഷ­മാ­യി കാസര്‍­കോ­ട് കാ­ര­വല്‍ പ­ത്ര­ത്തി­ന്റെ റി­പോര്‍­ട്ട­റാ­യി ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­ണ് എ­സ്.സു­രേ­ന്ദ്രന്‍ കാ­രവല്‍. മു­മ്പ് ര­ണ്ടു­വര്‍­ഷം മ­നോ­ര­മ­യില്‍ ലേ­ഖ­ക­നാ­യി­രു­ന്നു.ആ­കാ­ശ­വാ­ണി­യിലും ലേ­ഖ­ക­നാ­യി ജോലി­നോ­ക്കി­യി­രു­ന്നു.കാസര്‍­കോ­ടി­ന്റെ വ­ളര്‍­ച്ച­യ്­ക് എന്നും മു­തല്‍­കൂ­ട്ടാ­യി വര്‍­ഷ­ങ്ങ­ളാ­യി കാസര്‍­കോ­ട് സാ­യാ­ഹ്ന പ­ത്ര­രംഗ­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്ന ഇ­ദ്ദേ­ഹം മ­ല­യാളം, ക­ന്ന­ട പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലൂ­ടെ പ­ത്ര­പ്ര­വര്‍­ത്ത­ന­രംഗ­ത്ത് നാ­ടി­ന്റെ വി­ദ്യാ­ഭ്യാ­സ­പ­ര­മായും സാം­സ്­ക്കാ­രി­ക­മായും പി­ന്നോ­ക്കം നില്‍­ക്കു­ന്ന ഒ­രു ജ­നത­യെ പ­ത്ര­മാ­ധ്യ­മ­ത്തി­ലൂ­ടെ ഉ­ന്ന­ത­നി­ല­വാ­ര­ത്തി­ലെ­ത്തി­ക്കാന്‍ പ­രി­ശ്ര­മിച്ചു­കൊ­ണ്ടി­രി­ക്കു­ന്ന വ്യ­ക്തി­യാണ്.

2013 ജ­നു­വ­രി 12,13 തീ­യ­തി­ക­ളി­ലാ­യി ന­ട­ക്കു­ന്ന ഭാ­ര­തോ­ത്സ­വ ഉല്‍­ഘാ­ട­ന ച­ട­ങ്ങില്‍ വെ­ച്ച് അ­വാര്‍­ഡു­കള്‍ സ­മ്മാ­നി­ക്കും.10,001 രൂ­പയും പ്ര­മാ­ണ­പ­ത്രവും ശില്‍­പ­വു­മാ­ണ് അ­വാര്‍­ഡ്.ച­ട­ങ്ങില്‍ മ­ന്ത്രി­മാ­രും ക­ലാ രാ­ഷ്ട്രീ­യ സാം­സ്­ക്കാരി­ക നേ­താ­ക്കന്‍­മാര്‍ എ­ന്നിവര്‍ സം­ബ­ന്ധി­ക്കു­മെ­ന്ന് ജൂ­റി അം­ഗ­ങ്ങളായ ഡോ. ബാ­ല­കൃ­ഷ്­ണന്‍ കൊ­ള­വ­യല്‍,ബി.ബാ­ല­കൃഷ്­ണ അ­ഗ്ഗി­ത്താ­യ, അ­ഡ്വ.കെ.എം.ഹ­സ്സൈ­നാര്‍ എ­ന്നി­വര്‍ അ­റി­യിച്ചു. വിവി­ധ ഭാ­ഷ­ക­ളില്‍ നാ­ട­ക മ­ത്സ­ര­ങ്ങ­ളില്‍ വി­ജ­യി­ക്കു­ന്ന ടീ­മു­കള്‍­ക്ക് ഒന്നാം സ­മ്മാ­നം 3,001 രൂ­പ,രണ്ടാം സ­മ്മാ­നം 2,001 രൂ­പയും മൂന്നാം സ­മ്മാനം 1,001 രൂ­പയും നല്‍­കു­ന്ന­താണ്.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ഡോ.ബാ­ല­കൃ­ഷ്­ണന്‍ കൊ­ള­വയല്‍, ബി.ബാ­ല­കൃഷ്­ണ അ­ഗ്ഗി­ത്താ­യ, അഡ്വ. കെ.എം.ഹ­സൈനാര്‍,ബി.എം.അ­ബ്ദു റ­സാ­ഖ്, എ.മു­ഹമ്മ­ദ് കുഞ്ഞി, റ­ഹ്മാന്‍ തോ­ട്ട­ത്തില്‍, സ­ക്കീര്‍ എ­ട്ടും­വ­ള­പ്പില്‍,ദി­ലീ­പ് കു­മാര്‍ പെര്‍­ള എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Rahman-Thayalangadi, Kasaragod, Press meet, Award, Govt. college, Kanhangad, Endosulfan, Media worker, Malayalam, District, Kerala.
5:41 pm | 0 comments

ജ്യൂസ് കഴിക്കാനെത്തി ഓട്ടോയുമായി സ്ഥലം വിട്ട യുവാവിനെ പിടികൂടി

Written By kvarthapressclub on 15 Dec 2012 | 12:08 pm

 Juice-shop, Auto-rickshaw, Youth, Natives, Kasaragod, Police, Govt.college, Kudlu, Parakatta, Adkathbail, Robbery, Kerala
കാസര്‍കോട്: ജ്യൂസ് കഴിക്കാനെത്തി ജ്യൂസ് ഉടമയുടെ ഓട്ടോയുമായി സ്ഥലം വിട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പൊയിനാച്ചി ചെറുകരയിലെ നിയാസിനെയാണ് (28) പിടികൂടിയത്. കാസര്‍കോട് ഗവണ്‍മെന്റെ കോളജിന് മുന്നിലുള്ള കുഡ്‌ലു പാറക്കട്ടയിലെ മുകുന്ദന്റെ ജ്യൂസ് കടയില്‍ നിന്നും ജ്യൂസ് വാങ്ങിക്കഴിച്ച ശേഷം മുകുന്ദന്റെ കെ.എല്‍ 14 സി 1879 നമ്പര്‍ ഓട്ടോയുമായി നിയാസ് സ്ഥലം വിടുകയായിരുന്നു.

കടയുടെ മുന്നിലാണ് മുകുന്ദന്‍ തന്റെ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്തിരുന്നത്. ജ്യൂസ് ജാര്‍ കഴുകുന്നതിനിടയിലാണ് ഓട്ടോയുമായി നിയാസ് കടന്നുകളയുന്നത് മുകുന്ദന്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിനിടയിലാണ്  അടുക്കത്ത്ബയലില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ നിയാസിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. നിയാസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനു മുമ്പ് ഏതെങ്കിലും വാഹനങ്ങള്‍ യുവാവ് കവര്‍ച ചെയ്തിട്ടുണ്ടോ എന്നും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്.

Keywords: Juice-shop, Auto-rickshaw, Youth, Natives, Kasaragod, Police, Govt.college, Kudlu, Parakatta, Adkathbail, Robbery, Kerala
12:08 pm | 0 comments

അബ്ദുല്‍ മജീദിന് എം.എ. അറബികില്‍ 3-ാം റാങ്ക്

Written By kvarthaksd on 12 Dec 2012 | 3:56 pm

Rank, M.A Arabic, Examination, Govt.College, Kuniya, Students, Teachers, Kasaragod, Kerala
കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നടത്തിയ എം.എ. അറബിക് പരീക്ഷയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ അബ്ദുല്‍ മജീദ് കുണിയയ്ക്ക് മൂന്നാം റാങ്ക് ലഭിച്ചു.

ഇബ്രാഹിം കുണിയ- നഫീസ ദമ്പതികളുയെ മകനാണ് അബ്ദുല്‍ മജീദ്. റാങ്ക് നേടിയ അബ്ദുല്‍ മജീദിനെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനുമോദിച്ചു.

Keywords: Rank, M.A Arabic, Examination, Govt.College, Kuniya, Students, Teachers, Kasaragod, Kerala
3:56 pm | 0 comments

സോഫ്റ്റ് ബോള്‍ ഫെഡറേഷന്‍ കപ്പ്: മൂന്ന് താരങ്ങളെ അവസാന നിമിഷം തഴഞ്ഞു

Written By kvarthaksd on 4 Dec 2012 | 2:48 pm

Press Meet, Selection, Govt.College, School, University, Kumbala, Thrissur, Kasaragod, Kerala.

കാസര്‍കോട്: സോഫ്റ്റ് ബോള്‍ ഫെഡറേഷന്‍ കപ്പ് കേരളാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരെ ആഗ്രയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ടീമില്‍ ഉള്‍പെടുത്താന്‍ വേണ്ടിയാണ് സെലക്ടര്‍മാര്‍ താനടക്കം മൂന്നു പേരെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേരളാ ടീമിലേക്ക് നേരത്തെ പ്രവേശനം ലഭിച്ച കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ത്ഥിനിയും കുമ്പള സ്വദേശിനിയുമായ എ. ആഗ്രദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എട്ട് വര്‍ഷമായി സോഫ്റ്റ് ബോള്‍ കളിക്കാരിയായി രംഗത്തുള്ള ആഗ്രദാസ് സ്‌കൂള്‍ തലത്തിലും യൂനിവേഴ്‌സിറ്റി തലത്തിലും കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.

ഫെഡറേഷന്‍ കപ്പ് കേരള ടീമിലേക്കുള്ള ഓപ്പണ്‍ സെലക്ഷന്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ വെച്ചാണ് നടന്നത്. അതില്‍ ഫെഡറേഷന്‍ കപ്പ് കേരള ക്യാമ്പിലേക്ക് ആഗ്രദാസ് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടനുബന്ധിച്ച് സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഏഴുവരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ക്യാമ്പും നടത്തിയിരുന്നു. 17 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്ന് ആഗ്രദാസ് അടക്കം 15 പേരെ ഫെഡറേഷന്‍ കപ്പ് കേരള ടീമിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബര്‍ ഒമ്പതിന് ടീം ആഗ്രയിലേക്ക് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. പിന്നീട് കോച്ചായ കണ്ണൂര്‍ സ്വദേശി സത്താര്‍ കളി മാറ്റിവെച്ചുവെന്നും ആഗ്രയില്‍ കുഴപ്പമായത് കൊണ്ടാണതെന്നും അറിയിക്കുകയായിരുന്നുവത്രെ. തിരഞ്ഞെടുക്കപ്പെട്ട ടീമിനെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ടീമില്‍ മാറ്റമുണ്ടാവില്ലെന്നും കോച്ച് അറിയിച്ചതായും പറയുന്നു.

ഡിസംബര്‍ രണ്ടിന് ഇക്കാര്യം അറിയാന്‍ കേരളാ സ്റ്റേറ്റ് സോഫ്റ്റ് ബോള്‍ സെക്രട്ടറി അലക്‌സ് എ. ജോണ്‍സനെ ബന്ധപ്പെട്ടപ്പോഴാണ് താനടക്കം മൂന്നൂപേര്‍ക്ക് സെലക്ഷനില്ലെന്ന് അറിയാന്‍ കഴിഞ്ഞത്. കേരള സീനിയര്‍ സോഫ്റ്റ് ബോള്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പുതിയ ടീമിനെയാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫെഡറേഷന്‍ കപ്പിന്റെ ക്യാമ്പ് നടത്തിയതും കേരളാ ടീമിനെ സെലക്ട് ചെയ്തതും പ്രഹസനമായിരുന്നുവെന്നും സോഫ്റ്റ് ബോള്‍ സെക്രട്ടറി അറിയിച്ചതായും ആഗ്രദാസ് പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ് സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനും ആഗ്രദാസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അഞ്ചിന് ഒരു ഓപ്പണ്‍ സെലക്ഷന്‍ വെക്കാമെന്ന് അവര്‍ പറഞ്ഞു.

ഫെഡറേഷന്‍ കപ്പിന്റെ ടീം സെലക്ഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഒരു ഓപ്പണ്‍ സെലക്ഷന്റെ ആവശ്യമില്ല. താനാണ് പരാതി നല്‍കിയതെന്ന് അറിയാവുന്ന നേരത്തെയുള്ള സെലക്ടര്‍മാര്‍ തന്നെ ടീമില്‍ ഉള്‍പെടുത്തില്ലെന്ന് ഉറപ്പാണ് - ആഗ്രദാസ് ആരോപിച്ചു.

Keywords: Press Meet, Selection, Govt.College, School, University, Kumbala, Thrissur, Kasaragod, Kerala. 
2:48 pm | 0 comments

മദ്യപിച്ച് ബൈക്കോടിച്ച 2 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 26 Nov 2012 | 1:26 pm

Arrest, Liquor-Drinking, Bike, Police, Govt.College, Kasaragod, Kerala.
കാസര്‍കോട്: മദ്യപിച്ച് ബൈക്കോടിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കൊട്‌ലമുഗറിലെ ടി. പ്രതീഷ് (19), ടി.പി ചന്ദ്രന്‍ എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

പ്രതീഷിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും ചന്ദ്രനെ ഗവണ്‍മെന്റ് കോളജ് പരിസരത്ത് വെച്ചുമാണ് അറസ്റ്റ് ചെയ്തത്.

Keywords: Arrest, Liquor-Drinking, Bike, Police, Govt.College, Kasaragod, Kerala. 
1:26 pm | 0 comments

മദ്യപിച്ച് ബഹളം വെച്ചയാള്‍ അറസ്റ്റില്‍

Arrest, Liquor, Kasaragod, Vidya Nagar, Govt.College, Police, Kerala.
കാസര്‍കോട്: മദ്യപിച്ച് ബഹളം വെക്കുകയായിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട്ടെ അബൂബക്കറിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജ് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

Keywords: Arrest, Liquor, Kasaragod, Vidya Nagar, Govt.College, Police, Kerala.
1:25 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories