Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label fishermen. Show all posts
Showing posts with label fishermen. Show all posts

അഴിമുഖത്ത് തിരമാലകളില്‍പ്പെട്ടു തോണി തകര്‍ന്നു

Written By irf Kvartha on 3 Jun 2013 | 10:42 pm

തൃക്കരിപ്പൂര്‍: മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ച തോണി അഴിമുഖത്ത് തിരമാലകളില്‍പ്പെട്ടു തകര്‍ന്നു. തോണിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ നിസ്സാര പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ നീലേശ്വരം അഴിമുഖത്താണ് സംഭവം.
Boat accident in Trikaripur

മംഗലാപുരത്തെ മല്‍പ്പെയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയില്‍ കടല്‍ പ്രക്ഷുബ്ദമായത്തോടെ അഴിമുഖത്തേക്ക് തോണി കയറ്റാനുള്ള ശ്രമത്തിനിടയിലാണ് അപകടം . തിരമാലകലില്‍പ്പെട്ടു തോണി തകരുകയായിരുന്നു. ഫൈബര്‍ തോണിയും മത്സ്യ ബന്ധന ഉപകരങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചു.
Boat accident in Trikaripur


Keywords: Kerala, Trikaripur, Boat, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:42 pm | 0 comments

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Written By Kvarthakgd on 28 Apr 2013 | 4:44 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിഷറീസ് കോളനിയിലെ സുഗണന്‍(58) കുഴഞ്ഞുവീണ് മരിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: രാജീവി. മക്കള്‍: സുരാജ്, റജി, ജിതേഷ്, സുമേഷ്. സഹോദരങ്ങള്‍: ബാബു, രഘു, ശശി, സതീശന്‍, പ്രസീദ, പരേതരായ ഹരിദാസന്‍, പ്രേമ.
Fisherman, Obituary, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



Keywords: Fisherman, Obituary, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:44 pm | 0 comments

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം; തൊഴിലാളി മരിച്ചു

Written By kvarthapressclub on 17 Apr 2013 | 8:08 pm

കുമ്പള: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍കുഞ്ഞി (56) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആമിന.
Kasaragod, Kumbala, Fishermen, Obituary, Kerala, Hospital, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News



Keywords: Kasaragod, Kumbala, Fishermen, Obituary, Kerala, Hospital, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
8:08 pm | 0 comments

മത്സ്യത്തൊഴിലാളി തോണിയില്‍ മരിച്ചനിലയില്‍

Written By Kvarthakgd on 24 Mar 2013 | 4:55 pm

Fishermen, Obituary, Canoe, Kizhur, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളിയെ തോണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ ഭാസ്‌ക്കര(57)നാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഭാസ്‌ക്കരനും മറ്റ് രണ്ട് തൊഴിലാളികളും മത്സ്യബന്ധനത്തിന് പോയിരുന്നു.

ഉച്ചയോടെ മൂന്നു പേരും തിരിച്ചെത്തുകയും ഭാസ്‌ക്കരന്‍ ഒഴികെയുള്ളവര്‍ മത്സ്യവുമായി ടൗണില്‍ പോവുകയും ചെയ്തു. അപ്പോള്‍ ഭാസ്‌ക്കരന്‍ തോണിയില്‍ ഇരുന്ന് വല ശരിയാക്കുകയായിരുന്നു. ഭാസ്‌ക്കരനെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരുന്നത് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തോണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണപ്പെട്ടതാണെന്ന് സംശയിക്കുന്നു. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ലക്ഷ്മി. നാല് മക്കളുണ്ട്.

Keywords: Fishermen, Obituary, Canoe, Kizhur, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:55 pm | 0 comments

മത്സ്യവില്‍പനക്കാരന്റെ 800 രൂപ പോലീസ് തട്ടിയെടുത്തുവെന്ന് പരാതി

Written By Kvarthakgd on 13 Feb 2013 | 12:11 pm

കാസര്‍കോട്: മത്സ്യവില്‍പനക്കാരനായ ബൈക്ക് യാത്രക്കാരന്റെ പണം പോലീസ് തട്ടിയെടുത്തതായി പരാതി. ഉൡയത്തടുക്കയിലെ ബി.കെ. അബ്ദുല്ലയുടെ മകനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് മത്സ്യവില്‍പനക്കാരനുമായ സഹദിന്റെ 800 രൂപയാണ് പോലീസ് തട്ടിപ്പറിച്ചതെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട് മല്ലികാര്‍ജുനാ ക്ഷേത്ര പരിസരത്തുവെച്ച് ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പണം തട്ടിപ്പറിച്ചതെന്ന് സഹദ് ജില്ലാ പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. കൂടെ ജോലിചെയ്യുന്ന മത്സ്യ മാര്‍ക്കറ്റിനടുത്ത് താമാസിക്കുന്ന സുഹൃത്തിനെ തന്റെ കെ.എല്‍. 14 എഫ് 6422 നമ്പര്‍ ബൈക്കില്‍ കൊണ്ടുവിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം.

ബൈക്ക് കൈകാട്ടി നിര്‍ത്താനാവശ്യപ്പെട്ട പോലീസുകാരന്‍ ബൈക്കിന് നിയന്ത്രണം ഏര്‍പെടുത്തിയത് അറിയില്ലെ എന്ന് സഹദിനോട് ചോദിച്ചു. താന്‍ മത്സ്യവ്യാപാരിയാണെന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് ബൈക്ക് ഉപയോഗിച്ചതെന്നും സഹദ് വ്യക്തമാക്കി. അതിനിടെ പോലീസ് സഹദിന്റെ പോക്കറ്റില്‍ നിന്ന് പേഴ്‌സ് കൈക്കലാക്കി. 1,100 രൂപ പേഴ്‌സിലുണ്ടായിരുന്നു. അതില്‍ നിന്ന് 900 രൂപ എടുത്ത പോലീസ് 200 രൂപ പേഴ്‌സില്‍ വെച്ച് മടക്കിക്കൊടുത്തു. 100 രൂപ ഫൈന്‍ ഈടാക്കിയതിന്റെ റസീതും സഹദിന് നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കി.

എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ തന്റെ പണം തട്ടിയെടുത്ത പോലീസുകാരനെതിരെ നടപടിവേണമെന്നും സഹദ് ആവശ്യപ്പെട്ടു.

Keywords: Fish seller, Money, Appropriate, Police, Kasaragod, New bus stand, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:11 pm | 0 comments

മ­ത്സ്യ ­തൊ­ഴി­ലാ­ളി തൂ­ങ്ങി­ മ­രി­ച്ച നി­ല­യില്‍

Written By irf Kvartha on 9 Feb 2013 | 5:29 pm

Kerala, Malayalam News, Kasaragod, Fisher Man, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sreenivasan.
കാസര്‍­കോ­ട്: മ­ത്സ്യ­ തൊ­ഴി­ലാളിയെ തൂ­ങ്ങി­ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കാസര്‍­കോ­ട് ക­സബ­ ക­ട­പ്പുറ­ത്തെ എ­സ്.ശ്രീ­നി­വാ­സ­നെ (32) യാ­ണ് ­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തിയത്. ശ്രീ­നി­വാ­സ­ന് സാ­മ്പത്തി­ക ബാ­ധ്യ­ത­യു­ള്ള­താ­യി സം­ശ­യി­ക്കുന്നു.

പരേ­തനാ­യ ശ്രീധര­ന്റെയും സ­രോ­ജിനി­യു­ടെയും മ­ക­നാണ്. ഭാ­ര്യ: രു­ഗ്മ. മകന്‍: സൗ­രവ്. സ­ഹോ­ദ­ര­ങ്ങള്‍:മോ­ഹനന്‍, സ­തീശന്‍, ല­ക്ഷ്മി, പ്ര­മീ­ള, പ്രേ­മ.

Keywords: Kerala, Malayalam News, Kasaragod, Fisher Man, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sreenivasan.
5:29 pm | 0 comments

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: നിയമസഭാസമിതി

Written By Kvarthakgd on 27 Dec 2012 | 7:43 pm

 Fisher men, Sitting, Collectorate, Kasaragod, Kerala, Malayalam news
കാസര്‍കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അവരുടെ സമഗ്രമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിംഗില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരം ഹൊസബെട്ടുവില്‍ പുറമ്പോക്ക് ഭൂമിയില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് നിയമ തടസ്സമില്ലെങ്കില്‍ പട്ടയം നല്‍കാനും അല്ലെങ്കില്‍ പകരം ഭൂമി നല്‍കാനും നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കും. ബേക്കല്‍ കടപ്പുറത്ത് ക്ഷേത്രം അനുവദിക്കുന്ന ഒരു ഏക്കര്‍ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്നതാണ്. ജില്ലയില്‍ സുനാമി പുനരധിവാസ പദ്ധതിയനുസരിച്ചു നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള 270 വീടുകളില്‍ 210 എണ്ണത്തിന്റെ പണി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വീടുകളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങല്‍ക്ക് പരിഹാരം ഉണ്ടാക്കും. ഫ്‌ളാറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ മത്സ്യ വിപണന-വിതരണക്കാര്‍ക്കും അനുവദിക്കണമെന്ന് സമിതി മുമ്പാകെ സംഘടനാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. വിപണനക്കാര്‍ക്ക് ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്തണം. കാസര്‍കോട് നഗരത്തിലെ മീന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി തയ്യാറായ 2.60 കോടി രൂപയുടെ പദ്ധതിക്കുണ്ടായിട്ടുളള തടസ്സങ്ങള്‍ നീക്കണമെന്ന് മുനിസിപ്പാലിറ്റി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ഹാര്‍ബര്‍ പ്രവൃത്തിയുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ സമിതി മുമ്പാകെ അവതരിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തിക്ക് 29.7 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 19 കോടി രൂപയുടെ പുലിമൂട്ട് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് കോടിയുടെ പ്രവൃത്തിക്കുളള ടെണ്ടര്‍ നടപടിയായി. പുലിമുട്ട് നിര്‍മ്മാണത്തിന്റെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നിലച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ രണ്ട് കോടിയോളം രൂപാ വേണ്ടിവരും.

സിറ്റിംഗില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, റവന്യു,ഫിഷറീസ്,മത്സ്യഫെഡ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Fisher men, Sitting, Collectorate, Kasaragod, Kerala, Malayalam news
7:43 pm | 0 comments

മത്സ്യതൊഴിലാളികളുടെ ഭവന പദ്ധതി; തീരദേശ നിയമം തടസമാവില്ല: മന്ത്രി കെ.ബാബു

Written By Kvarthakgd on 29 Nov 2012 | 5:40 pm

Minister K.Babu, Fishermen, House, Project, Fund, Distribution, Kasaragod, Kerala, Malayalam news
കാസര്‍കോട്: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ചവര്‍ക്ക് തീരദേശ പരിപാലന നിയമം തടസമാവില്ലെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലിന്റെ അന്‍പത് മീറ്ററിനുള്ളില്‍ വീട് പണിയുന്നതിന് അവകാശമുണ്ട്. ഫിഷറീസ് വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഭവന നിര്‍മാണ ധനസഹായത്തിന്റെ വിതരണം അജാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എ.പി.എല്‍.-ബി.പി.എല്‍ വ്യത്യാസം കണക്കിലെടുക്കാതെയാണ് മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 12000 വീടുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കും. ഈ മേഖലയില്‍ 600 കോടി രൂപ ചെലവഴിക്കും. വീട്,കക്കൂസുകള്‍,റോഡുകള്‍,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് മാതൃകാ മത്സ്യഗ്രാമം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആയിരം കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിന് ഈ വര്‍ഷം ഗ്രാന്റ് നല്‍കും. ശുചിത്വതീരം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണിത്. മത്സ്യതൊഴിലാളികള്‍ക്ക് വീട് നിര്‍മാണത്തിനുള്ള ധനസഹായം 50,000 നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അജാനൂര്‍ തുറമുഖ നിര്‍മാണത്തിന് പണം തടമമാവില്ല. 53 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കി കഴിഞ്ഞു. പരിസ്ഥിതി പഠനം നടത്തി കേന്ദ്രസര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിക്കാന്‍ നടപടി എടുക്കും. മത്സ്യ സമ്പത്തിന്റെ ശോഷണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.

മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരമണത്തിലെ വെട്ടിപ്പ് തടയുമെന്ന് മന്ത്രി പറഞ്ഞു. യാനങ്ങളുടെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ എഞ്ചിനുകള്‍ ഹാജരാക്കി പെര്‍മിറ്റ് നേടാന്‍ ശ്രമമുണ്ടായോ എന്നും പരിശോധിക്കും മന്ത്രി വ്യക്തമാക്കി. മാതൃകാ മത്സ്യഗ്രമം പദ്ധതിയില്‍പ്പെടുത്തി 2.5 ലക്ഷം രൂപ വീതം 114 പേര്‍ക്ക് ജില്ലയില്‍ ഭവന നിര്‍മാണത്തിന് തുക നല്‍കും. 284 കുടുംബങ്ങള്‍ക്ക് വരെ സഹായം നല്‍കാന്‍ കഴിയുമെങ്കിലും 145 പേര്‍ മാത്രമെ അപേക്ഷ സര്‍പ്പിച്ചിട്ടുള്ളു. സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 11 മത്സ്യ ഗ്രാമങ്ങളില്‍ ഒന്നാണ് അജാനൂര്‍.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ഫിഷറീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എ.സൈറാബാനു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ.സഫിയ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി സോമന്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവര്‍ സംസാരിച്ചു.

Keywords: Minister K.Babu, Fishermen, House, Project, Fund, Distribution, Kasaragod, Kerala, Malayalam news
5:40 pm | 0 comments

മല്‍സ്യ­ത്തൊ­ഴി­ലാളി ആവി­ക്കല്‍ സ്വാമി­ക്കുട്ടി നിര്യാ­ത­നാ­യി

Written By irf Kvartha on 12 Sep 2012 | 4:36 pm

Avikkal Swami Kutty, Ajanur, Kanhangad
കാഞ്ഞ­ങ്ങാട്: അജാ­നൂര്‍ സൗത്ത് കട­പ്പു­റത്തെ മല്‍സ്യ­ത്തൊ­ഴി­ലാളി ആവി­ക്കല്‍ സ്വാമി­ക്കുട്ടി (55) നിര്യാ­ത­നാ­യി. ഭാര്യ: റീന. മക്കള്‍: സ്വരാ­ജ്, സൂര്യ (വി­ദ്യാര്‍ത്ഥി­കള്‍). സഹോ­ദ­ര­ങ്ങള്‍: പാറു, ശ്രീമ­തി, ശാന്ത, പരേ­ത­യായ ദേവ­കി.

Keywords: Avikkal Swami Kutty, Ajanur, Kanhangad, Fisherman, Kasaragod, Obit, Charamam.
4:36 pm | 0 comments

മത്സ്യബന്ധനം കഴിഞ്ഞെത്തിയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Written By Kvarthakgd on 10 Sep 2012 | 3:00 pm

Fishermen, Obituary, Uduma, Kasaragod
V.Vijayan

ഉദുമ: മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് തോണി അടുപ്പിക്കുന്നതിനിടയില്‍ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കോട്ടിക്കുളം മാളികവളപ്പിലെ വി. വിജയനാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിക്കര കടപ്പുറത്തായിരുന്നു സംഭവം.

പരേതനായ വിഷ്ണു വെളിച്ചപ്പാടന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്.

ഭാര്യ: ബേബി. മക്കള്‍: വിജേഷ്, ബിജു, ബീന. മരുമകന്‍: സനോജ്. സഹോദരങ്ങള്‍: മുകുന്ദന്‍, കൊട്ടന്‍, യശോദ, മാധവി, ലക്ഷ്മി, രാധ, ഷൈജ, ലത.

Keywords: Fishermen, Obituary, Uduma, Kasaragod
3:00 pm | 0 comments

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Written By irf Kvartha on 3 Sep 2012 | 4:05 pm

Fisherman, Kasaragod
കാസര്‍­കോട്: അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

Keywords: Kasaragod, Fishers, Control room, Fishing, alert.
4:05 pm | 0 comments

ക­ട­ലില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­നി­ടെ യു­വാ­വ് കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു

Written By Kvarthakgd on 19 Aug 2012 | 12:43 pm

Obituary, Nellikunnu Kadappuram, Kasaragod
R.Balakrishnan
കാസര്‍­കോട്: ക­ട­ലില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­നി­ടെ യു­വാ­വ് കു­ഴ­ഞ്ഞുവീ­ണ് മ­രിച്ചു.

നെല്ലി­ക്കു­ന്ന് ക­ട­പ്പുറ­ത്തെ രാ­ഘ­വന്‍-യ­ശോ­ദ ദ­മ്പതി­ക­ളു­ടെ മ­കന്‍ ആര്‍. ബാ­ല­കൃ­ഷ്­ണന്‍(40) ആ­ണ് മ­രി­ച്ചത്. ഞാ­യ­റാഴ്­ച പു­ലര്‍ച്ചെ 4.30 മണി­യോ­ടെ മ­ധു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് 17 പേര്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­നാ­യി ക­ട­ലില്‍ പോ­യത്.

പു­ലര്‍ച്ചെ 5.30 മണി­യോ­ടെ ക­ട­ലില്‍ വെ­ച്ച് നെ­ഞ്ചു­വേ­ദ­ന അനുഭ­വ­പ്പെ­ട്ട് കു­ഴ­ഞ്ഞു­വീ­ണ ബാ­ല­കൃ­ഷ്ണ­നെ ഉ­ടന്‍ ത­ന്നെ ക­ര­യ്‌­ക്കെ­ത്തി­ച്ചെ­ങ്കിലും അ­പ്പോ­ഴേക്കും മ­രി­ച്ചി­രുന്നു. ഭാര്യ: ല­ക്ഷ്മി. മക്കള്‍: നന്ദ­ന, ദേ­വു. സ­ഹോ­ദ­രങ്ങള്‍: സു­മിത്ര, സു­ചിത്ര, സൂ­രജ്, സു­നില്‍.

Keywords: Fishermen, Obituary, Nellikunnu Kadappuram, Kasaragod
12:43 pm | 0 comments

കീ­ഴൂ­രില്‍ തോ­ണി­മ­റി­ഞ്ഞ് ഒ­രാ­ളെ കാ­ണാ­താ­യി

Written By kvartha delta on 17 Aug 2012 | 6:23 pm

Kasaragod, Kizhur, Fishermen, Boat accident, Police, Kerala
കാസര്‍­കോട്: കീ­ഴു­രില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­ന് പോയ തോ­ണി­മ­റി­ഞ്ഞ് ഒ­രാ­ളെ കാ­ണാ­തായി. കീ­ഴൂ­രില്‍ താ­മ­സ­ക്കാ­രനായ ആ­ലപ്പു­ഴ സ്വ­ദേ­ശി ഗ­ഫൂ­റി­നെ­യാണ് (32) കാ­ണാ­താ­യ­ത്.

കൂ­ടെ­യു­ണ്ടാ­യി­രു­ന്ന രാജന്‍ (33) എ­ന്നാ­ളെ തി­ര­ച്ചിലി­നി­ട­യില്‍ കോ­സ്­റ്റല്‍ ­പോ­ലീ­സ് ര­ക്ഷ­പ്പെ­ടുത്തി. ക­ട­ലി­ലൂ­ടെ നീ­ന്തു­ന്ന­തി­നി­ട­യി­ലാ­ണ് രാ­ജു­വി­നെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തി­നി­ടി­യില്‍ കോ­സ്­റ്റല്‍ പോ­ലീ­സി­ന്റെ ബോ­ട്ടില്‍ വ­ല­കു­ടു­ങ്ങി­യ­തി­നെ തു­ടര്‍­ന്ന് വ­ല അ­റു­ത്തു­മാ­റ്റി­യാ­ണ് രാ­ജു­വി­നെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. ഗ­ഫൂറും ത­നി­ക്കൊ­പ്പം നീ­ന്തി­യി­രു­ന്ന­താ­യി  രാജന്‍ പ­റ­യു­ന്നു.

­ശ­ക്തമാ­യ കാറ്റും കോ­ളുമുള്ള­തി­നാല്‍­ ഗ­ഫ­ൂ­റിന് ക­ര­യ്‌ക്കെ­ത്താന്‍ ഇ­തുവരെ ക­ഴി­ഞ്ഞി­ട്ടി­ല്ല. ഇ­യാള്‍­ക്കു­വേണ്ടി
കോ­സ്റ്റല്‍­ പോ­ലീ­സ് തെ­ര­ച്ചില്‍­ ന­ട­ത്തി­വ­രി­ക­യാണ്. വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടു­കാര്‍ സം­ഭ­വ­സ്ഥല­ത്ത് ത­ടി­ച്ചു­കൂ­ടി­യിട്ടുണ്ട്. ബേ­ക്കല്‍ പോ­ലീ­സും സ്ഥ­ല­ത്തെത്തി. ചി­ങ്ങം 27 ക­ഴി­യാ­തെ ഈ ഭാ­ഗ­ത്തു­ള്ള­വര്‍ ക­ട­ലില്‍ പോ­കാ­റില്ല. ഇ­ത് തെ­റ്റി­ച്ചാണ് ഇ­വര്‍ ക­ട­ലില്‍ പോ­യ­തെ­ന്നും നാ­ട്ടു­കാര്‍ പ­റ­യുന്നു. ക­ട­ലി­ലി­റ­ങ്ങാന്‍ പാ­ടി­ല്ലെ­ന്ന വി­ശ്വാ­സ­മു­ള്ള­ നാ­ട്ടു­കാര്‍ ഇതു­കൊ­ണ്ട് തന്നെ തി­ര­ച്ചില്‍­ന­ട­ത്താനും ത­യ്യാ­റാ­യില്ല.

ചെ­മ്പ­രി­ക്ക­യി­ലെ ആ­മു ഹാ­ജി എ­ന്ന­യാളു­ടെ­ ഉ­ട­മ­സ്ഥ­ത­യി­ലുള്ളതാ­ണ് അ­പ­ക­ട­ത്തില്‍­പെട്ട തോ­ണി.  

Keywords: Kasaragod, Kizhur, Fishermen, Boat accident, Police, Kerala
6:23 pm | 0 comments

വലയെറിഞ്ഞപ്പോള്‍ കിട്ടിയത് കൂറ്റന്‍ കൂന്തല്‍

Written By kvarthapressclub on 4 May 2012 | 11:11 am

Large Squid, Fish
മംഗലാപുരം: ആഴക്കടലില്‍ വലയെറിഞ്ഞപ്പോള്‍ കിട്ടിയ കൂന്തലിന്റെ വലുപ്പം കണ്ട് മത്സ്യതൊഴിലാളികളുടെ കണ്ണ് തള്ളി. തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ മത്സ്യതൊഴിലാളി സംഘത്തിലാണ് 10 കി. ഗ്രാമിലേറെ ഭാരമുള്ള കൂന്തല്‍ കിട്ടിയത്.

വലയില്‍ കുടുങ്ങിയ മറ്റ് മത്സ്യങ്ങള്‍ക്കൊപ്പമാണ് കൂന്തലുമുണ്ടായത്. ഏപ്രില്‍ 30ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘം വ്യാഴാഴ്ചയാണ് തിരത്തടുത്തത്. നാല് കി. ഗ്രാമിലേറെ തൂക്കമുള്ള കൂന്തല്‍ ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. ഇത്രയും ഭാരമുള്ള കൂന്തല്‍ അപൂര്‍വ്വമാണെന്ന് തങ്കവേലുവും സംഘവും പറഞ്ഞു. കൂറ്റന്‍ കൂന്തല്‍ ഇവര്‍ കരയില്‍ നാട്ടുകാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
Large Squid, Fish



Keywords: Mangalore, Fish, fishermen, Seized

11:11 am | 0 comments

അധികാരികള്‍ക്ക് താക്കീതായി മത്സ്യതൊഴിലാളികള്‍ മനുഷ്യസാഗരം തീര്‍ത്തു

Written By irf Kvartha on 28 Apr 2012 | 5:45 pm

Manushyasagaram Kasaragod, Nellikunnu
കാസര്‍കോട്: കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീരദേശത്ത് മനുഷ്യസാഗരം തീര്‍ത്തു.

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് നടന്ന മനുഷ്യസാഗരത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മഞ്ചേശ്വരം, കുമ്പള, കോയിപ്പാടി, കോട്ടിക്കുളം, ബേക്കല്‍, അജാനൂര്‍, മീനാപീസ്, തൈക്കടപ്പുറം, മടക്കര, വലിയപറമ്പ് എന്നിവിടങ്ങളിലും മനുഷ്യസാഗരം ഒരുക്കിയിരുന്നു. കൈകള്‍ കോര്‍ത്ത് ചങ്ങലയായി പ്രതിജ്ഞ ചൊല്ലി.

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗവും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ആര്‍. ഗംഗാധരന്‍ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍.എം.എല്‍.എ പി. രാഘവന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എ.ജി നായര്‍, വി. നാരയണന്‍, അനന്ദന്‍ നമ്പ്യാര്‍, ഉദയന്‍ മാസ്റ്റര്‍, സി. ചന്ദ്രന്‍, ജി നാരായണന്‍, സുനിത പ്രശാന്ത്, സവിത, മൂസ ബി ചെര്‍ക്കളം, ക്ഷേത്ര സ്ഥാനീകരായ കണ്ണന്‍ കാരണവര്‍, കാരി കാരണ്‍വര്‍, ഉദയന്‍, മൂത്ത ഉദയത്താര്‍, ദന്തോദി ആയത്താര്‍, കണ്ടോടി ആയത്താര്‍, വിഷ്ണു വെളിച്ചപ്പാട്, വലിയ കടവന്‍, ഉദയകുമാര്‍. കെ ഗോവിന്ദന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജി നാരായണന്‍ സ്വാഗതം പറഞ്ഞു.
Nellikunnu manushyasagaram Kasaragod

Keywords: Kasaragod, Manushyasagaram, Fisher, chain.
5:45 pm | 0 comments

മത്സ്യതൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Written By Kvarthakgd on 15 Apr 2012 | 1:29 pm

കാസര്‍കോട്: മത്സ്യതൊഴിലാളിയെ വീട്ടനകത്തുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കീഴൂരിലായിരുന്നു സംഭവം. തലയ്ക്ക വെട്ടേറ്റ നിലയില്‍ കസബ കടപ്പുറത്തെ മത്യതൊഴിലാളി കീഴൂരിലെ അമ്പുവിന്റെ മകന്‍ ദാസനെ(42) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക ഭക്ഷണം കഴിച്ചതിന് ശേഷം ദാസന്‍ വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടയിലാണ് മോഹനന്‍ എന്നയാള്‍ വീട്ടിനകത്ത് കയറി വാള്‍കൊണ്ട് വെട്ടുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നു പറയുന്നു.

Keywords: fishermen, Attack, Kizhur, Kasaragod
1:29 pm | 0 comments

കടലിലെ അപകടങ്ങള്‍: രക്ഷാ പ്രവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കുന്നു

Written By Kvarthakgd on 24 Mar 2012 | 2:30 pm


കാസര്‍കോട്: കടലിലും പുഴകളിലും അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്കരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട രീതിയും അതിനുള്ള പശ്ചാത്തല സൌകര്യമൊരുക്കലും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല കടലോര ജാഗ്രതാ സമിതിയുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുങ്ങല്‍ വിദഗ്ധര്‍, ബോട്ടുകള്‍, രക്ഷാദൌത്യത്തിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ആലോചിക്കുന്നത്. നേവി, കോസ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും പരിപാടി ആവിഷ്കരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പേര്‍ക്ക് പരിശീലനവും നല്‍കും. വിരമിച്ച നേവി കോസ്റ് ഗാര്‍ഡ് സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയമിക്കാനും ബോട്ടുകളില്‍ സ്ഥിരം ഡ്രൈവര്‍മാരെ നിയോഗിക്കാനും തീരദേശ പോലീസ് സ്റേഷനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഏകോപനത്തിലാണ് ജില്ലാതല കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്.

ഏഴ് പ്രാദേശിക കടലോര ജാഗ്രതാ സമിതികളുടെ വിലയിരുത്തലുകള്‍ ജില്ലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും. കടല്‍ മാര്‍ഗ്ഗമുള്ള നുഴഞ്ഞു കയറ്റങ്ങള്‍ പ്രതിരോധിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അജാനൂര്‍ കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണ്. ഇതിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകും. ജില്ലയുടെ തീരപ്രദേശം വഴി കടന്നു പോകുന്ന കപ്പലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് തുറമുഖ അധികൃതരോട് ആവശ്യപ്പെടും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷനായി. ഡെ.കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരിശ്ചന്ദ്ര നായ്ക്, കോസ്റല്‍ പോലീസ് സ്റേഷന്‍ എസ്.ഐമാരായ ജി.ബാലചന്ദ്രന്‍, പി.അനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പദ്മനാഭന്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് അംഗങ്ങളായ കാറ്റാടി കുമാരന്‍, കെ.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Protection scheme, Fishermen, Kasaragod
2:30 pm | 0 comments

കടലില്‍ മാലിന്യം തള്ളാനുള്ള റിഫൈനറി പദ്ധതി ഉപരോധിച്ചു

Written By kvarthaksd on 23 Mar 2012 | 10:44 am

മംഗലാപുരം: പൈപ്പിലൂടെ ഫാക്ടറി മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നത് മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമാകുമെന്ന് ആരോപിച്ച് നിര്‍ദിഷ്ട പൈപ്പ് ലൈന്‍ നിര്‍മാണം നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.
മംഗലാപുരത്തെ റിഫൈനറിയും സെസ്സും സംയുക്തമായി നിര്‍മാണംതുടങ്ങിയ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ ദക്ഷിണകര്‍ണാകടയിലെ കരാവലി പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയനാണ് ഉപരോധസമരം നടത്തിയത്.
പൈപ്പ്‌ലൈന്‍ നിര്‍മിക്കാന്‍ മുക്കപുറം കടലിലെത്തിയ ബാര്‍ജ് നാടന്‍വള്ളങ്ങളിലെത്തിയവര്‍ തടഞ്ഞിട്ടു.
നിര്‍ദിഷ്ടപദ്ധതി 5000 പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ബി.കെ.ബോളൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിര്‍ദിഷ്ട പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Mangalore, Protest, fishermen, pipeline
10:44 am | 0 comments

മത്സ്യബന്ധന തോണി തകര്‍ന്ന് ഒരാള്‍ മരിച്ചു

മംഗലാപുരം: മത്സ്യബന്ധനത്തിടയില്‍ തോണി തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച തോട്ട ബങ്കരയിലാണ് അപകടമുണ്ടായത്. അഷ്‌റഫ്(28)ആണ് മരിച്ചത്. അസ്ലം, ഇബ്രാഹിം എന്നിവര്‍ക്ക് പരിക്കേറ്റു.
മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പ് അര ലക്ഷം രൂപ സഹായധനം നല്‍കി.
Keywords: Mangalore, Obituary, fishermen, Accident
9:00 am | 0 comments

മത്സ്യതൊഴിലാളി തൂങ്ങിമരിച്ചനിലയില്‍

Written By Kvarthakgd on 19 Mar 2012 | 10:40 am


ഉപ്പള: മത്സ്യത്തൊഴിലാളിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ശാരദ നഗറിലെ ഗോപാല സുവര്‍ണ്ണയുടെയും ജയയുടെയും മകന്‍ കമലാക്ഷ പുത്രനാണ് (43)മരിച്ചത്. ഭാര്യ: ശശികല. മക്കള്‍: ശിവന്‍, നിഷു, ഗിരീഷ്.

Keywords: fishermen, Obituary, Uppala, Kasaragod
10:40 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories