Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label featured. Show all posts
Showing posts with label featured. Show all posts

ഭാ­ര്യ­യു­ടെ കാ­മു­ക­നെ പി­ടി­കൂടിയ തൊ­ഴി­ലാളി­യെ മു­റി­യില്‍ പൂ­ട്ടി­യി­ട്ട് മര്‍­ദ്ദിച്ചു

Written By kvarthaksd on 24 Aug 2012 | 7:24 pm

Wife, Attack, Hotel, Family, General-hospital, Uppala, House, Kasaragod
കാസര്‍­കോട്: ഭാ­ര്യ­യു­ടെ കാ­മുക­നെ പി­ടി­കൂടിയ ഹോ­ട്ടല്‍ തൊ­ഴി­ലാളിയെ ഭാ­ര്യയും ബന്ധു­ക്കളാ­യ മൂ­ന്നു പേരും ചേര്‍­ന്ന് മു­റി­യില്‍ പൂ­ട്ടി­യി­ട്ട് മര്‍­ദ്ദിച്ചു. മര്‍­ദ്ദ­ന­ത്തില്‍ മുഖ­ത്ത് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഉ­പ്പ­ള ജാ­വി­ദ് ക്വാ­ട്ടേര്‍­സി­ലെ ഷെ­യ്­ഖ് ഉ­സ്­മാ­ന്റെ മ­കന്‍ ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷി­ഖി­നെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

ഉ­പ്പ­ള­യി­ലെ ഫു­ഡ് മാ­ജി­ക്ക് ഹോട്ടല്‍ വ്യാ­പാ­രി­യാണ്  ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷിഖ്. വ്യാ­ഴാഴ്­ച ഹോ­ട്ട­ല്‍ അട­ച്ച് വീ­ട്ടില്‍ പോ­കു­മ്പോള്‍ വീ­ടി­ന്റെ ബാല്‍­ക്ക­ണി­യില്‍ ഭാ­ര്യ ഒ­രാ­ളു­മാ­യി സം­സാ­രി­ക്കുന്ന­ത് ക­ണ്ടി­രുന്നു. ഇ­യാ­ളെ പി­ടി­കൂ­ടാന്‍ ശ്ര­മി­ച്ചെ­ങ്കിലും ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു. ഇ­തേ കു­റി­ച്ച് ഭാര്യ­യോ­ട് ചോ­ദി­ച്ച­പ്പോള്‍ ക­ഴു­ത്തി­ന് പി­ടി­ച്ച് മു­റി­യി­ലേ­ക്ക് ത­ള്ളി­യി­ടു­കയും ബ­ന്ധു­ക്കളാ­യ മ­റ്റ് മൂ­ന്നു പേ­രെത്തി മു­റി­യില്‍ പൂ­ട്ടി­യി­ട്ട് ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷി­ഖി­നെ ക്രൂ­ര­മാ­യി മര്‍­ദ്ദി­ക്കു­ക­യാ­യി­രു­ന്നു.

Keywords: Wife, Attack, Hotel, Family, General-hospital, Uppala, House, Kasaragod
7:24 pm | 0 comments

മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി കെ.എം.സി.സി പ്രവര്‍ത്തകരെത്തി

Mogral Puthur, Kasaragod
മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ദുബൈ-കാസര്‍കോട് മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകരെത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെ­ക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 32 വിദ്യാര്‍ത്ഥികള്‍ക്ക് ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെ ഓണകിറ്റ് വിതരണം ചെയ്തു.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഓണകിറ്റ് ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര രാജിന് കൈമാറി. യോഗം മണ്ഡലം മുസ്‌ലിം ലീഗ് ജന.സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. അ­ബ്ദുര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 154-ഓളം മാനസിക വൈകല്യമുള്ളവര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലെ 32-ഓളം കുട്ടികള്‍ക്കാണ് ദുബൈ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാതി-മത ഭേദമന്യേ കിറ്റ് നല്‍കിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 100-ഓളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കെ.എം.സി.സി ധനസഹായം നല്‍കിയിരുന്നു. ഈ റമളാനില്‍ അഞ്ച്‌ ലക്ഷം രൂപ ചിലവ് വരുന്ന 10 കുടുംബങ്ങള്‍ക്കുള്ള ശിഹാബ് തങ്ങള്‍ ഭവന പദ്ധതി ആരംഭിച്ചിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, കെ.എം.സി.സി നേതാക്കളായ ഹനീഫ് കല്‍മട്ട, മുനീര്‍ ചെര്‍ക്കള, സലീം ചേരങ്കൈ, സത്താര്‍ ആലംപാടി, എസ്. പി.സലാഹുദ്ദീന്‍, സി. രാമകൃഷ്ണന്‍, ജാഫര്‍ എരിയാല്‍, മാഹിന്‍ കുന്നില്‍, സുലൈമാന്‍ ചൗക്കി, ഹസൈനാര്‍ ചൗക്കി, വേണു ഗോപാല്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, കരീം ചൗക്കി, കെ.ബി. അഷ്‌റഫ്, ഹംസു മേനത്ത്, മുരളീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലാം കന്യപ്പാടി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Dubai-KMCC, Mogral puthur, Kasaragod, Kerala

Keywords: Dubai-KMCC, Mogral puthur, Kasaragod, Kerala
12:36 pm | 0 comments

നാടും ന­ഗ­രവും ഓണാ­ഘോ­ഷ ല­ഹ­രി­യില്‍

Written By Kvartha Beta on 23 Aug 2012 | 11:34 pm

Onam-celebration, PWD-office, Festival.

കാസര്‍­കോ­ട്: നാടും ന­ഗ­രവും ഓണാ­ഘോ­ഷ ല­ഹ­രി­യി­ല­മര്‍ന്നു. ക്ല­ബു­കളും, സാം­സ്­കാരി­ക സം­ഘ­ട­ന­കളും ഓണാ­ഘോ­ഷ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ച്ച് വ­രി­ക­യാണ്. സര്‍­ക്കാര്‍ ഓ­ഫീ­സു­ക­ളിലും സ്­കൂ­ളു­ക­ളിലും ഓ­ണ­പ്പ­രി­പാ­ടി­കള്‍ നട­ന്നു വ­രുന്നു.

വ്യാ­ഴാഴ്­ച കാസര്‍­കോ­ട് പു­ലി­ക്കു­ന്നി­ല്‍ പി.ഡ­ബ്ല്യു.ഡി റി­ക്രി­യേ­ഷന്‍ ക്ല­ബിന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ നട­ന്ന ഓണാ­ഘോ­ഷ പ­രി­പാ­ടി ഏ­റെ ശ്ര­ദ്ധേ­യ­മായി. വിവിധ പി.ഡ­ബ്ല്യു.ഡി ഓ­ഫീ­സു­ക­ളി­ലെ ഉ­ദ്യോ­ഗ­സ്ഥ­രും ജീ­വ­ന­ക്കാരും പ­രി­പാ­ടി­ക­ളില്‍ സ­ജീ­വ­മാ­യി പ­ങ്കെ­ടുത്തു. വി­ര­മി­ച്ച ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് ച­ട­ങ്ങില്‍­ വെ­ച്ച് ഉ­പ­ഹാ­ര­ങ്ങളും നല്‍കി. എ­സ്.എ­സ്.എല്‍.സി, പ്ല­സ് ടു പ­രീ­ക്ഷ­ക­ളില്‍ ഉ­ന്ന­ത വിജ­യം നേടി­യ കു­ട്ടി­കള്‍­ക്ക് അ­വാര്‍­ഡു­കളും നല്‍കി.

Onam-celebration, PWD-office, Festival.


കാസര്‍­കോ­ട് ക­ല­ക്ട്രേ­റ്റിലും കോ­ട­തി­യിലും ഓണാ­ഘോ­ഷ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. പൂ­ക്ക­ള മ­ത്സ­ര­ങ്ങ­ളാ­ണ് എല്ലാ പ­രി­പാ­ടി­ക­ളിലും മു­ഖ്യ­ ഇനം. മ­ല­യാ­ള­ത്ത­നി­മ­യു­ള്ള വേ­ഷ­ങ്ങ­ളു­മാ­യാ­ണ് സര്‍­ക്കാര്‍ ഓ­ഫീ­സു­ക­ളിലും സ്­കൂ­ളു­ക­ളിലും കോ­ളേ­ജു­ക­ളിലും വി­ദ്യാര്‍­ത്ഥി­ക­ളും, ജീ­വ­ന­ക്കാരും പ­രി­പാ­ടി­ക്ക് എ­ത്തുന്നത്. വി­ഭ­വ സ­മൃ­ദ്ധമാ­യ ഓ­ണ സ­ദ്യയും പ­ല­യി­ട­ത്തും ഒ­രു­ക്കി­യി­രുന്നു.

Onam-celebration, PWD-office, Festival.


ഓണാ­ഘോ­ഷ­ങ്ങ­ളില്‍ പൂ­ക്കള­ങ്ങ­ളൊ­രു­ക്കാന്‍ മ­റു­നാ­ടു­ക­ളില്‍ നിന്നും ഇ­ഷ്ടം പോ­ലെ പൂ­ക്കള്‍ എ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാണ്. ജ­മന്തി, വാ­ടാ­ര്‍­മല്ലി തു­ട­ങ്ങി­യ­ പൂ­ക്ക­ളാ­ണ് പ്ര­ധാ­ന­മായും മ­റ്റു സം­സ്ഥാ­ന­ങ്ങ­ളില്‍ നിന്നും മ­ല­യാ­ളി­കള്‍­ക്ക് പൂക്ക­ള­മൊ­രു­ക്കാന്‍ എ­ത്തി­ക്കു­ന്ന­ത്. തു­മ്പപ്പൂ, കാ­ക്കപ്പൂ, തെ­ച്ചിപ്പൂ, ഹ­നു­മാന്‍ കി­രീ­ടം, ക­ണ്ണ­ന്താ­ളി തു­ടങ്ങി­യ ഓ­ണ­പ്പൂ­ക്ക­ളെല്ലാം ഇ­ന്ന് വി­സ്­മൃ­തി­യി­ലാണ്. ഗ്രാ­മ­ങ്ങ­ളില്‍ മാ­ത്ര­മാ­ണ് ഇത്ത­രം പൂ­ക്കള്‍ കൊ­ണ്ട് ഇന്ന് ഓ­ണ­പ്പൂക്ക­ളം തീര്‍­ക്കു­ന്നത്. ന­ഗ­ര­ങ്ങ­ളി­ലു­ള്ള­വര്‍­ക്ക് വില കൊ­ടു­ത്ത് വാ­ങ്ങു­ന്ന മറു­നാ­ടന്‍ പൂ­ക്കള്‍ മാ­ത്ര­മാ­ണ് ആ­ശ്രയം. ഓ­ണ­സദ്യ­പോലും ഓര്‍­ഡര്‍ ചെ­യ്­താല്‍ ആ­വ­ശ്യ­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ എ­ത്തി­ക്കു­ന്ന കാ­റ്റ­റിം­ഗ് യൂ­ണി­റ്റു­ക­ളുണ്ട്. വാ­ഴയി­ല കി­ട്ടാ­താ­യ­തോടെ ഓ­ണസ­ദ്യ പേ­പ്പര്‍ ഇ­ല­യില്‍ വി­ള­മ്പേ­ണ്ട സാ­ഹ­ച­ര്യവും പ­ല­യി­ടത്തും ഉ­ണ്ടാ­കു­ന്നുണ്ട്.

Keywords: Onam-celebration, PWD-office, Festival, Kasaragod
11:34 pm | 0 comments

ആ­റംഗസം­ഘം വി­ദ്യാര്‍­ത്ഥി­നി­കളെ ഒ­രു വര്‍­ഷ­ക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­തായി പ­രാ­തി­

Written By kvartha delta on 22 Aug 2012 | 2:17 pm

Molestation Case, Kasaragod, Kerala, Police, Anangoor
കാസര്‍­കോട്: കാസര്‍­കോട്ടും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലു­മു­ള്ള ആറം­ഗ സം­ഘം ഒ­രു­വര്‍­ഷക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­താ­യു­ള്ള പ­രാ­തി­യു­മാ­യി ര­ണ്ട് ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­കള്‍ പോ­ലീ­സി­നെ സ­മീ­പിച്ചു. അ­ണ­ങ്കൂര്‍ സ്വ­ദേ­ശി­നി­കളാ­യ ര­ണ്ട് പെണ്‍­കു­ട്ടി­ക­ളാ­ണ് പോ­ലീ­സി­നെ സ­മീ­പി­ച്ച­ത്.

ഇ­ന്നോ­വ, സാന്‍­ട്രോ, സൈലോ കാ­റു­ക­ളില്‍ പെണ്‍­കു­ട്ടിക­ളെ കര്‍­ണാ­ട­ക­യി­ലെ സു­ള്ള്യ­യി­ലേക്കും ബ­ദി­യ­ടു­ക്ക­യി­ലേക്കും കൂട്ടി­കൊണ്ടു­പോ­യി ആ­ളൊ­ഴി­ഞ്ഞ പ്ര­ദേശ­ത്ത് വാ­ഹ­ന­ങ്ങ­ളില്‍ വെ­ച്ചാ­ണ് പീ­ഡി­പ്പി­ച്ച­തെ­ന്ന് പെണ്‍­കു­ട്ടി­കള്‍ പോ­ലീസി­നോ­ട് വെ­ളി­പ്പെ­ടു­ത്തി­. വി­ദ്യാ­ന­ഗര്‍ ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വാ­ണ് ബ­ന്ധു­ക്കള്‍ കൂ­ടിയായ പെണ്‍­കു­ട്ടിക­ളെ പ്രണ­യം ന­ടി­ച്ച് വ­ശ­ത്താ­ക്കി കാ­റില്‍ ക­യറ്റി കൊണ്ടു­പോ­യി ഒ­രു വര്‍­ഷം മു­മ്പ് ആദ്യം പീ­ഡി­പ്പി­ച്ച­ത്. 19 ഉം 17 ഉം വ­യ­സു­ള്ള ബ­ന്ധു­ക്കളാ­യ പെണ്‍­കു­ട്ടി­ക­ളെ­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­ക്കി­യ­ത്.

കാസര്‍­കോ­ട് ബി­ഗ് ബ­­സാ­റിന് സ­മീപ­ത്തെ ക­മ്പ്യൂ­ട്ടര്‍ സ്ഥാ­പ­ന­ത്തി­ലെ വി­ദ്യാര്‍­ത്ഥി­നി­ക­ളാ­ണ് പീ­ഡ­ന­ത്തി­രയാ­യ പെ­ണ്‍കു­ട്ടികള്‍. പെണ്‍­കു­ട്ടിക­ളെ ആദ്യം പീ­ഡി­പ്പി­ച്ച ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വ് പെണ്‍­കു­ട്ടി­ക­ളു­ടെ ന­ഗ്ന രം­ഗ­ങ്ങള്‍ മൊ­ബൈല്‍ ക്യാ­മ­റ­യില്‍ പ­കര്‍­ത്തു­കയും ഇ­ത് കാ­ണി­ച്ച് ബ്ലാ­ക്ക്‌­മെ­യില്‍ ചെ­യ്ത് സു­ഹൃ­ത്തു­ക്കള്‍ക്കും മറ്റും പെണ്‍­കു­ട്ടിക­ളെ കാഴ്­ച വെ­യ്­ക്കു­ക­യാ­യി­രു­ന്നു.

അ­ഞ്ചി­ല­ധി­കം ത­വ­ണ പെണ്‍­കു­ട്ടിക­ളെ സു­ള്ള്യ­യില്‍ കൊണ്ടു­പോ­യി പീ­ഡി­പ്പി­ച്ച­താ­യി വിവ­രം പു­റ­ത്തു­വ­ന്നി­ട്ടുണ്ട്. സ­ന്തോ­ഷ് ന­ഗര്‍ സ്വ­ദേ­ശിയാ­യ ഒ­രു യാ­വാ­വി­നെയും ചാ­ല­യി­ലെ ത­ന്നെ മ­റ്റൊ­രു യു­വാ­വി­നെയും മാ­ത്ര­മാ­ണ് പെണ്‍­കു­ട്ടി­കള്‍­ക്ക് നേര­ത്തെ പ­രി­ച­യ­മു­ള്ളത്. മ­റ്റു­ള്ള­വര്‍ ഇ­വ­രു­ടെ സു­ഹൃ­ത്തു­ക്ക­ളാ­ണെന്നും ഇ­വ­രു­ടെ പേ­രു­വി­വ­ര­ങ്ങള്‍ അ­റി­യി­ല്ലെ­ന്നു­മാ­ണ് പെണ്‍­കു­ട്ടി­കള്‍ വെ­ളി­പ്പെ­ടു­ത്തി­യ­ത്.

രാ­വി­ലെ ക­മ്പ്യൂ­ട്ടര്‍ സെന്റ­റി­ലേ­ക്ക് പോ­കു­ന്ന പെണ്‍­കു­ട്ടിക­ളെ കാ­റില്‍ കയ­റ്റി സു­ള്ള്യ­യിലും ബ­ദി­യ­ടു­ക്ക­യി­ലു­മെ­ത്തി­ച്ച് പീ­ഡി­പ്പി­ക്കു­ക­യും വൈ­കി­ട്ട് ക്ലാ­സ് വി­ടു­ന്ന­തി­ന് മുമ്പ് തി­രി­ച്ച് കാസര്‍­കോ­ട്ടെ­ത്തി­ക്കു­ക­യു­മാ­ണ് ചെ­യ്­തു­വ­ന്നത്. പീ­ഡി­പ്പി­ച്ച­വ­രില്‍ ഒ­രാള്‍ ഗള്‍­ഫു­കാ­രനും മ­റ്റൊ­രാള്‍ കാസര്‍­കോ­ട്ടെ ടാ­ക്‌­സി ഡ്രൈ­വ­റു­മാ­ണെ­ന്ന് വ്യ്­ക്ത­മാ­യി­ട്ടു­ണ്ട്.

പീ­ഡ­ന­ത്തി­നി­ര­യാ­യ­വ­രില്‍ ഒ­രു പെണ്‍­കു­ട്ടി­യെ ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വ് ര­ണ്ടാഴ്­ച മുമ്പ് ബ­ദി­യ­ടു­ക്ക­യില്‍ കൂട്ടി­കൊണ്ടു­പോ­യി പീ­ഡി­പ്പി­ക്കു­ക­യാ­യി­രുന്നു. പെ­രു­ന്നാള്‍ ദി­ന­ത്തില്‍ പെണ്‍­കു­ട്ടിക­ളെ വീ­ണ്ടും ഇ­ന്നോ­വ കാ­റില്‍ കയ­റ്റി കൊണ്ടു­പോ­കാ­നു­ള്ള ശ്ര­മ­ത്തി­നി­ട­യില്‍ നാ­ട്ടു­കാര്‍ ക­ണ്ട് കാര്‍ വി­ദ്യാ­ന­ഗ­റില്‍ വെച്ച് ത­ട­ഞ്ഞ­പ്പോള്‍ കാ­റി­ലു­ണ്ടാ­യി­രു­ന്ന യു­വാവ് ഓ­ടി ര­ക്ഷ­പ്പെ­ട്ടി­രു­ന്നു.

ഈ യു­വാ­വ് പി­ന്നീ­ട് നാ­ട്ടു­കാരാ­യ ചി­ലര്‍ ത­ന്നെ മര്‍­ദ്ദി­ച്ച­തായും കൈ­യ്യി­ലു­ണ്ടാ­യി­രുന്ന 18,300 രൂ­പയും മൊ­ബൈല്‍ ഫോ­ണും, എ.ടി.എം കാര്‍­ഡും, ക്യാ­മ­റയും ക­വര്‍­ച്ച ചെ­യ്­ത­താ­യി ആ­രോ­പിച്ച് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ നാ­ട്ടു­കാരാ­യ ഏ­ഴു­പേര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ക്കു­ക­യാ­യി­രുന്നു. ഈ കേ­സില്‍ പോ­ലീ­സ് സാ­ക്ഷി­ക­ളാ­ക്കി­യി­രി­ക്കു­ന്ന­ത് പീ­ഡ­ന­ത്തി­നി­ര­യാ­യ­തായി പ­റ­യുന്ന പെണ്‍­കു­ട്ടി­ക­ളെ­യാ­ണ്. പെ­രു­ന്നാള്‍ ദി­ന­ത്തില്‍ ബ­ന്ധു­വീ­ടു­ക­ളില്‍ പോ­കാ­നായി ഓ­ട്ടോ­കി­ട്ടാ­തി­രു­ന്ന ഇവരെ കാ­റില്‍ ക­യ­റ്റി­യ­തി­ന്റെ പേ­രി­ലാ­ണ് മര്‍­ദ്ദി­ച്ച് പ­ണ­വും മറ്റും ത­ട്ടി­യെ­ടു­ത്ത­താ­ണെ­ന്നാ­ണ് യു­വാ­വ് നല്‍കി­യ പ­രാ­തി.

യു­വാ­വ് നല്‍കി­യ കേ­സില്‍ സാ­ക്ഷി­കളാ­യ പെണ്‍­കു­ട്ടി­കള്‍ പി­ന്നീ­ട് തങ്ങളെ പീ­ഡി­പ്പി­ച്ച­താ­യി പ­റ­യു­ന്ന കാ­ര്യ­ങ്ങള്‍ വി­ശ്വാ­സ്യ യോ­ഗ്യ­മ­ല്ലെ­ന്ന മ­റു­പ­ടി­യാ­ണ് ഇ­വര്‍­ക്ക് പോ­ലീ­സില്‍ നിന്നും ല­ഭി­ച്ചത്. പെണ്‍­കു­ട്ടി­ക­ളു­ടെ പ­രാ­തി­കള്‍ പരി­ശോ­ധി­ച്ച് വ­രി­ക­യാ­ണെ­ന്നാ­ണ് കാസര്‍­കോ­ട് സി.ഐ ബാ­ബു പെ­രി­ങ്ങേയ­ത്ത് അ­റി­യി­ച്ചത്. പീ­ഡി­പ്പി­ച്ച­വര്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ട­പ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ഒ­ന്നട­ങ്കം ഇ­തി­നി­ട­യില്‍ രംഗ­ത്തു­വ­ന്നി­ട്ടു­ണ്ട്.

പെണ്‍­കു­ട്ടിക­ളെ തട്ടി­കൊണ്ടു­പോ­കുന്ന­ത് ത­ട­ഞ്ഞ­തി­ന്റെ പേ­രില്‍ നാ­ട്ടു­കാരായ ഏ­ഴ് യു­വാ­ക്കള്‍­ക്കെ­തി­രെ ക­ള്ള­ക്കേ­സ് ര­ജി­സ്റ്റര്‍ ചെയ്­ത സം­ഭ­വ­ത്തിലും പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­ട്ടുണ്ട്. പീ­ഡ­ന സം­ഭ­വ­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ക്കാന്‍ ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്കും, വ­നി­താ ക­മ്മീ­ഷനും പ­രാ­തി നല്‍­കാ­നാ­ണ് പെണ്‍­കു­ട്ടി­കളും ബ­ന്ധു­ക്കളും തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

സം­ഭവ­ത്തെ കു­റി­ച്ച് വി­ശ­ദമാ­യ അ­ന്വേഷണം ആ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ക്കാന്‍ ത­യ്യാ­റെ­ടു­ക്കു­ന്നു­ണ്ട്. പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­ക­ളോ­ട് സു­ഹൃ­ത്തു­ക്കളാ­യ മ­റ്റ് പെണ്‍­കു­ട്ടി­ക­ളെയും ഒ­പ്പം കൂ­ട്ടി­വ­രാന്‍ സംഘം പ­ല തവ­ണ നിര്‍­ബ­ന്ധി­ച്ചി­രു­ന്നു­വെ­ങ്കിലും ഇ­വര്‍ ഇ­തി­ന് ത­യ്യാ­റാ­യി­രു­ന്നില്ല.

Keywords: Kasaragod, Police, Anangoor, Rape, Students, Car, Kerala

Related News:
ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­ക­ളെ പീ­ഢി­പ്പി­ച്ച മൂ­ന്നു പേര്‍­ക്കെ­തി­രെ കേ­സെ­ടുത്തു
2:17 pm | 0 comments

കാസര്‍­കോ­ട് വെ­ടി­വെപ്പ്: സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്രണ്ടും ഡി.ഐ.ജി.യും എത്തി

Kasaragod, Muslim Youth League, Clash, Death, Police firing, Enquiry, CBI, Kerala

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൈതക്കാട്ടെ ഷെ­ഫീഖ് (21) വെ­ടി­യേ­റ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ സി.ബി.ഐ. അ­ഡീ­ഷ­ണല്‍ സൂ­പ്ര­ണ്ട് ന­ന്ദ­കു­മാറും ഡി.ഐ.ജി. സൈ­നു­ഗ­തറും എ­സ്.പി. ജോ­സ് മോ­ഹനും കാസര്‍­കോ­ട്ടെത്തി. വെ­ടി­വെ­പ്പ് ന­ട­ന്ന കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് സാ­ക്ഷി­ക­ളില്‍ നി­ന്നും മൊ­ഴി­യെ­ടു­ത്തു. 2009 ന­വം­ബര്‍ 15 നാ­ണ് വെ­ടി­വെ­പ്പ് ന­ട­ന്നത്.

കാസര്‍കോട് എസ്.പിയായിരുന്ന രാംദാസ്‌­പോത്ത­ന്റെ സര്‍­വീ­സ് റി­വോള്‍­വ­റില്‍ നി­ന്നുള്ള വെടി­യേ­റ്റാ­ണ് ഷെ­ഫീ­ഖ് മ­രി­ച്ച­ത്. ഇ­ത് മൂന്നാം ത­വ­ണ­യാ­ണ് സി.ബി.ഐ. സം­ഘം അന്വേ­ഷ­ണ­ത്തി­നാ­യി കാസര്‍­കോ­ട്ടെ­ത്തു­ന്നത്. മൂ­ന്ന് ദിവ­സം സി.ബി.ഐ.സം­ഘം കാസര്‍­കോ­ട്ട് ത­ങ്ങി അ­ന്വേഷ­ണം ന­ട­ത്തും.  വെ­ടി­വെ­പ്പു സം­ഭ­വ­ത്തില്‍ സാ­ക്ഷി­കളാ­യ മാധ്യമ ഫോട്ടോ ഗ്രാ­ഫര്‍ അ­ച്ചു കാസര്‍­കോ­ട്, ആ­ലം­പാ­ടി­യി­ലെ മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ ഷെ­രീ­ഫ് എ­ന്നി­വ­രില്‍ നി­ന്നാ­ണ് പ്ര­ധാ­ന­മായും മൊ­ഴി­യെ­ടു­ത്തത്. പ്ര­കോപ­ന­മൊ­ന്നു­മില്ലാ­തെ­യാ­ണ് രാം­ദാ­സ് പോ­ത്തന്‍ വെ­ടി­വെ­ച്ച­തെ­ന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ സി.ബി.ഐക്ക് മൊ­ഴി നല്‍­കി­യത്.

സം­ഘര്‍­ഷ­ത്തി­നി­ടെ പ­രി­ക്കേറ്റ പോ­ലീ­സു­കാ­രില്‍ നിന്നും സി.ബി.ഐ. സം­ഘം മൊ­ഴി­യെ­ടു­ക്കും. വെ­ടി­വെ­പ്പി­ന് ഉ­ത്ത­ര­വാ­ദിയാ­യ റി­ട്ട. എ­സ്.പി. രാം­ദാ­സ് പോ­ത്ത­നേ­യും ഉടന്‍ ചോ­ദ്യം ചെ­യ്യും. ഇട­തു മുന്ന­ണി ഭ­ര­ണ­കാല­ത്ത് വെ­ടി­വെ­പ്പി­നെ­ക്കു­റി­ച്ച് ആദ്യം സി­റ്റിം­ഗ് ജ­ഡ്­ജി­യെ ജു­ഡീ­ഷ്യല്‍ അ­ന്വേ­ഷ­ണ­ത്തി­ന് നി­യോ­ഗി­ച്ചെ­ങ്കിലും ഉ­ത്ത­ര­വി­റ­ങ്ങാ­ത്ത­തി­നാല്‍ കാസര്‍­കോ­ട് ജില്ലാ ജ­ഡ്­ജി­ക്ക് അ­ന്വേഷ­ണം ന­ട­ത്താന്‍ സാ­ധി­ച്ചില്ല. ഇ­വര്‍ പി­ന്നീട് വി­ര­മി­ക്കു­ക­യാ­യി­രു­ന്നു.

ഇ­തി­നു­ശേഷം റി­ട്ട. ജ­സ്റ്റി­സ് നി­സാ­റി­നെ ജു­ഡീ­ഷ്യ­ല്‍ അന്വേ­ഷ­ണ­ത്തി­ന് നി­യ­മി­ച്ചെ­ങ്കിലും യു.ഡി­.­എഫ്. ഗ­വണ്‍­മെന്റ് അ­ധി­കാ­ര­മേ­റ്റ ശേ­ഷം ജ­സ്റ്റി­സ് നി­സാര്‍ ക­മ്മീഷനെ സര്‍­കാര്‍ പി­രി­ച്ചു വി­ടു­കയും സി.ബി.ഐ. അ­ന്വേഷ­ണം പ്ര­ഖ്യാ­പി­ക്കു­ക­യു­മാ­യി­രു­ന്നു. മ­രിച്ച ഷെ­ഫീ­ഖി­ന്റെ പി­താവും സി.ബി.ഐ. അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചി­രുന്നു. ഷെ­ഫീ­ഖി­ന്റെ കു­ടും­ബ­ത്തി­ന് സര്‍­കാര്‍ അ­ഞ്ച് ല­ക്ഷം രൂ­പ ധ­ന­സ­ഹാ­യവും നല്‍­കി­­യിരു­ന്നു.
Kasaragod, Muslim Youth League, Clash, Death, Police firing, Enquiry, CBI, Kerala
Keywords: Kasaragod, Muslim Youth League, Clash, Death, Police firing, Enquiry, CBI, Kerala 
1:57 pm | 0 comments

വില­ക­യറ്റത്തിനെ­തിരെ മാവേ­ലി­സ്റ്റോ­റു­ക­ളി­ലേ­ക്ക് സി­പി­ഐ മാര്‍ച്ച്

Kasaragod, CPI, March, Dharna, Kerala, Suplyco
തൃക്കരിപ്പൂര്‍ സപ്ലെകോ ലാഭം മാര്‍കറ്റിനു മുന്നില്‍ നടത്തിയ മാര്‍ചും ധര്‍ണയും
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെ­യ്യുന്നു.
കാസര്‍കോട്: നിത്യോ­പ­യോഗ സാധ­ന­ങ്ങ­ളു­ടെ­ രൂ­ക്ഷ­മായ വില­ക­യറ്റത്തിനെ­തിരെ മാവേ­ലി­സ്റ്റോ­റു­ക­ളി­ലേക്കുള്ള സിപിഐ പ്രക­ടനത്തില്‍ ജന­രോ­ഷ­മി­റമ്പി. സാധ­ന­ങ്ങ­ളുടെ വില അനു­ദിനം വര്‍ധി­പ്പി­ച്ചു­കൊണ്ടു സാധാ­ര­ണ­ക്കാ­രനെ ആത്മ­ഹ­ത്യ­യി­ലേക്ക് നയി­ക്കുന്ന സര്‍കാ­രിന്റെ നയ­ങ്ങള്‍ക്കും പൊ­തു­വി­ത­രണ സ്ഥാപ­ന­ങ്ങള്‍ നോക്കു­കു­ത്തിയാ­ക്കു­ന്ന­തി­നു­മെ­തിരെയാണ് പ്ര­വര്‍ത്ത­കര്‍ അണി­നി­ര­ന്ന­ത്.

വില­ക­­യറ്റം പിടി­ച്ചു­നിര്‍ത്ത­ണ­മെന്നും കൂടു­തല്‍ സബ്‌സിഡി അനുവ­ദി­ച്ചു­കൊ­ണ്ട് അവ­ശ്യ­സാ­ധ­ന­ങ്ങള്‍ മാവേലി സ്റ്റോറു­ക­ളി­ലൂ­ടെയും പീപ്പിള്‍സ് ബസാ­റി­ലൂ­ടെയും വിത­രണം ചെയ്യ­ണ­മെന്നും സ­മ­ര­ക്കാര്‍ ആവ­ശ്യ­പ്പെ­ട്ടു. ഓരോ കേന്ദ്ര­ങ്ങ­ളിലും നൂറു­ക­ണ­ക്കി­നാ­ളു­കള്‍ പ്രക­ട­ന­ത്തില്‍ പങ്കു­ചേര്‍ന്നു. സിപിഐ നേതൃ­ത്വ­ത്തില്‍ സംസ്ഥാന വ്യാപ­ക­മായി നട­ന്നു­വ­രുന്ന വില­ക­യറ്റ വിരുദ്ധ സമ­ര­ത്തിന്റെ ഭാഗ­മായി ജില്ല­യിലെ തിര­ഞ്ഞെ­ടു­ക്ക­പ്പെട്ട 17 മാവേലി സ്റ്റോറു­കള്‍ക്ക് മുന്നിലാ­ണ് ചൊ­വാഴ്ച പ്രക­ടനം നട­ന്നത്.

കാസര്‍കോട് സ­പ്ലൈ­കോ പീപ്പിള്‍സ് ബസാ­റി­ലേക്ക് നടന്ന മാര്‍ച് സിപിഐ സംസ്ഥാന സെക്ര­ട്രി­യേ­റ്റംഗം ഇ. ചന്ദ്ര­ശേ­ഖ­രന്‍ എംഎല്‍എ ഉദ്ഘാ­ടനംചെയ്തു. ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം ഇ.കെ. നായര്‍ അധ്യ­ക്ഷത വഹി­ച്ചു. സംസ്ഥാന കൗണ്‍സി­ലംഗം ടി. കൃഷണന്‍, മണ്ഡലം സെക്ര­ടറി വി. രാജന്‍, ജില്ലാ­കൗണ്‍സി­ലംഗം അഡ്വ. രാധാ­കൃ­ഷ്ണന്‍ എന്നി­വര്‍ സംസാ­രി­ച്ചു. ബിജു ഉണ്ണി­ത്താന്‍, കെ. കൃഷ്ണന്‍, എ. നാരാ­യ­ണന്‍ മൈലു­ല, ഇ. മാല­തി, ബി.പി. അ­ഗ്ഗി­ത്തായ എന്നി­വര്‍ നേതൃ­ത്വം­നല്‍കി.

കുറ്റി­ക്കോ­ല്‍ മാവേ­ലി­സ്റ്റോ­റി­ലേക്ക് നടന്ന മാര്‍ച് സിപിഐ സംസ്ഥാന കൗണ്‍സി­ലംഗം ടി. കൃഷ്ണന്‍ ഉദ്ഘാ­ടനം ചെയ്തു. കെ. തമ്പാന്‍ അധ്യ­ക്ഷ­ത­വ­ഹി­ച്ചു. എ. ഗോപാ­ലന്‍, പി. ശശി എന്നി­വര്‍ സം­സാ­രി­ച്ചു. കൊട­­ക്കുഴി മാധ­വന്‍, ബേബിസി നായര്‍, എം.ജി. മണി­യാണി എന്നി­വര്‍ നേതൃത്വം നല്‍കി. എം. ബാബു സ്വാഗതം പറ­ഞ്ഞു.

കോളി­യ­ടു­ക്കത്ത് മാവേലി സ്റ്റോറി­ലേക്ക് നടന്ന പ്രക­ടനം ജില്ലാ­ എ­ക്‌സി­ക്യൂ­ട്ടി­വംഗം ഇ.കെ. നായര്‍ ഉദ്ഘാടനം ചെയ്തു. ബി.പി. അഗ്ഗി­ത്തായ അധ്യ­ക്ഷ­ത­വ­ഹി­ച്ചു. കെ. നാരാ­യ­ണന്‍ മൈലൂല സ്വാഗതം പറ­ഞ്ഞു. പാര്‍ട്ടി മണ്ഡലം സെക്ര­ട്ടറി വി. രാജന്‍, കെ. കൃഷ്ണന്‍, എം. ഗംഗാ­ധ­രന്‍, രാജേഷ് ബേനൂര്‍ എന്നി­വര്‍ സംസാ­രി­ച്ചു. കോളി­യ­ടു­ക്കത്ത് നിന്നാ­രം­ഭിച്ച പ്രക­ട­ന­ത്തിന് ഇ. രാഘ­വന്‍ നായര്‍, ടി. കുഞ്ഞി­രാ­മന്‍ നായര്‍, അനിത രാജ്, ഗംഗാ­ധ­രന്‍ ചട്ട­ഞ്ചാല്‍, ഇ. മാല­തി, ഇ. മണി­ക­ണ്ഠന്‍ എന്നി­വര്‍ നേതൃത്വം നല്‍കി.

ഉപ്പള മാവേലി സ്റ്റോറി­ലേക്ക് നടന്ന മാര്‍ച് മണ്ഡലം സെക്രടറി എം. സജ്ഞീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. മാധവ അധ്യ­ക്ഷത വഹി­ച്ചു. ആനന്ദ ഷെട്ടി, എസ്. രാമ­ച­ന്ദ്ര, കെ. കൃഷ്ണപ്പ എന്നി­വര്‍ സംസാ­രി­ച്ചു. രാമ­കഷ്ണ ഷെട്ടി­ഗാര്‍ സ്വാഗതം പറ­ഞ്ഞു.

പൈവെ­ളിഗെ മാ­വേലി സ്റ്റോറി­ലേക്ക് നടന്ന മാര്‍ച് ജില്ലാ­കൗണ്‍സി­ലംഗം ഗോവിന്ദ ഹെഗ്‌ഡെ ഉദ്ഘ­ടനം ചെയ്തു. ലോറന്‍സ് ഡിസൂസ അധ്യ­ക്ഷത വഹി­ച്ചു. എം. ചന്ദ്ര­നാ­യ­ക്, എം.സി. അ­ജിത്, കേശവ വായി­ക്ക­ട്ട എന്നി­വര്‍ സംസാ­രി­ച്ചു.

ചെറു­വ­ത്തൂരില്‍ സപ്ലൈകോ മാര്‍ക്ക­റ്റി­ലേക്ക് നടന്ന മാര്‍ച്ച് ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം പി.എ. നായര്‍ ഉദ്ഘാ­ടനം ചെയ്തു. പി.പി. ശ്രീധ­രന്‍ അധ്യ­ക്ഷത വഹി­ച്ചു. കെ.കെ. ബാല­കൃ­ഷ്ണന്‍, എ. ബാല­കൃ­ഷ്ണന്‍, ബി.എം. കുമാ­രന്‍, എം.എ. ലക്ഷ്മി എന്നി­വര്‍ നേതൃത്വം നല്‍കി. മുകേഷ് ബാല­കൃ­ഷ്ണന്‍ സ്വാഗതം പറ­ഞ്ഞു.

നീ­ലേ­ശ്വരം ലാഭം മാര്‍ക്ക­റ്റി­ലേക്ക് നട­ന്ന മാര്‍ച് മണ്ഡലം സെക്ര­ടറി എ. അമ്പൂഞ്ഞി ഉദ്ഘാ­ടനം ചെയ്തു.
എം. അസൈ­നാര്‍ അധ്യ­ക്ഷത വഹി­ച്ചു. പി. ഭാര്‍ഗ­വി, പി. വിജ­യ­കു­മാര്‍ എന്നി­വര്‍ സംസാ­രി­ച്ചു. നീലേ­ശ്വരം ഓവര്‍ബ്രി­ഡ്ജിന് സമീ­പ­ത്തു­നി­ന്നു­മാ­രം­ഭിച്ച പ്രക­ട­ന­ത്തിന് പി.കെ. മോഹന്‍കുമാര്‍, എം.വി. ചന്ദ്രന്‍, ബി.സി. ജോസ്, അഡ്വ. എം. രജ്ഞി­ത്, പുഷ്പകു­മാരി എന്നി­വര്‍ നേതൃത്വം നല്‍കി. സി.വി. വിജ­യ­രാജ് സ്വാഗതം പറ­ഞ്ഞു.

തൃക്കരിപ്പൂര്‍ സപ്ലെകോ ലാഭം മാര്‍ക്കറ്റിനു മുന്നില്‍ നടത്തിയ മാര്‍ചും ധര്‍ണയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം പി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാണിയാട്ട്, രാജന്‍ കഞ്ചിയില്‍ എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. തങ്കയം മുക്കില്‍ നിന്നുമാരംഭിച്ച പ്രകടനത്തിന് പാലക്കീല്‍ രാമകൃഷ്ണന്‍, കെ. ശേഖരന്‍, എം. ചന്ദ്രന്‍, കെ. മനോഹരന്‍, പരങ്ങേന്‍ സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, CPI, March, Dharna, Kerala, Suplyco
10:19 am | 0 comments

പെരുന്നാള്‍ ദി­ന­ത്തില്‍ ആഭാസ നൃത്തം ചെ­യ്­ത­വര്‍­ക്കെ­തിരെ ജമാഅത്ത് നട­പ­ടിവരു­ന്നു

Dance, Uduma, KASARAGOD
ഉദുമ: സംയുക്ത ജമാഅത്തിന്റെ ആഹ്വാനം വകവെയ്ക്കാതെ ചെറിയപെരുന്നാള്‍ ദിനമായ ഞായറാഴ്ച നാലാംവാതുക്കല്‍ ജംങ്ഷനില്‍ ആഭാസ നൃത്തംചവുട്ടിയ മൂന്ന് യു­വാ­ക്കള്‍ക്കെതിരെ ജമാഅത്ത് കമ്മിററി നടപടിക്കൊരുങ്ങുന്നു.
കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ കീഴിലുളള പാക്യാര മുസ്‌­ലിം ജമാഅത്താണ് ആഭാസ നൃ­ത്ത­ത്തി­ന്റെ പേ­രില്‍ ന­ടപ­ടി സ്വീ­ക­രി­ക്കാനൊരുങ്ങുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണഞ്ഞ പുണ്യദിനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നാലാംവാതുക്കല്‍ ജംങ്ഷനില്‍ പ്രധാന ഇസ്‌­ലാമിക സൂക്തങ്ങള്‍ ആലേഖനം ചെയ്­ത കൂറ്റന്‍ ഫഌ്‌­സ് ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിക്കുകയും വലിയ സൗണ്ട് ബോക്‌­സ് ഘ­ഡി­പ്പി­ച്ച് പോ­പ് സം­ഗീ­ത­ത്തിന് താളം പിടിച്ച് ഒരു കൂട്ടം യുവാക്കള്‍ നൃത്തം ചവി­ട്ടി­യ­താ­ണ് നാ­ട്ടില്‍ വി­വാ­ദ­മാ­യി­രി­ക്കു­ന്ന­ത്.

സംഘര്‍ഷം നില­നി­ന്നി­രുന്ന നാലാംവാതുക്കലില്‍ കുറച്ചു നാളായി സമാധാനം കൈവന്നിട്ട്. ഇ­ത് ത­ക­രാ­തി­രി­ക്കാന്‍ ആ­ഘോ­ഷ­ങ്ങ­ളിലും മറ്റും പ­ര­മാ­­വ­ധി മി­തത്വം പാ­ലി­ക്ക­ണെമെ­ന്ന മുതിര്‍ന്നവ­രു­ടെ ആ­ഹ്വ­വാ­നവും ഇസ്ലാം അ­നു­വ­ദി­ച്ച രീ­തി­യില്‍ മ­ത്ര­മേ പെ­രു­ന്നാള്‍ ആ­ഘോ­ഷി­ക്കാന്‍ പാ­ടു­ള്ളു­വെ­ന്ന സം­യു­ക്ത ജ­മാ­അ­ത്തി­ന്റെ നിര്‍­ദേ­ശ­ം ലം­ഘി­ക്കു­ക­യും പെരുന്നാള്‍ ദിനത്തിന്റെ പ്രവിത്രത കളങ്കപ്പെടുത്താന്‍ മു­തി­രു­കയും ചെയ്ത യുവാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമാഅത്ത് കമ്മിററി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ജമാഅത്ത് കമ്മിററിയുടെ യോഗം ചേരും. അതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട സംയുക്ത ജമാഅത്തും ഉദുമ, പാക്യാര ജമാഅത്തുക­ളോട് വിശദീകരണം തേ­ടി­യേ­ക്കും.

Keywords: Kasaragod, Uduma, Eid, D.J, Nalamvadhukkal, Pakkiyara, Kizhur Samyuktha Jamaath.
1:09 am | 0 comments

എ­യര്‍ ഇ­ന്ത്യയു­ട ക്രൂ­ര­ത കെ.എം.സി.സി. പ്ര­ക്ഷോ­ഭ­ത്തി­ലേ­ക്ക്

KMCC, Kasaragod
കാസര്‍­കോട്: എ­യര്‍ ഇ­ന്ത്യ അ­ധി­കൃ­തര്‍ നി­ര­ന്ത­ര­മാ­യി ഗള്‍­ഫ് മ­ല­യാ­ളിക­ളെ ദ്രോ­ഹി­ക്കു­ന്ന ന­ട­പ­ടി­യില്‍ പ്ര­തി­ഷേധം വ്യാ­പ­ക­മാ­കു­ന്നു.

സീ­സണ്‍ സ­മ­യത്തും മറ്റും ടി­ക്ക­റ്റി­ന് അധിക നിരക്ക് ഈ­ടാ­ക്കു­മെ­ങ്കിലും­ നല്ല സര്‍­വീ­സ് യാ­ത്ര­ക്കാര്‍­ക്ക് ലഭി­ക്കാ­റില്ല. മി­ക്ക­പ്പോഴും മു­ന്ന­റി­യി­പ്പി­ലാ­തെ സര്‍­വ്വീ­സു­കള്‍ റ­ദ്ദാ­ക്കു­ന്ന­ത് പ­തി­വാണ്. യാ­ത്ര­ക്കാര്‍­ക്ക് വന്‍ ദു­രി­ത­മാ­ണ് ഇ­തുവഴി സ­മ്മാ­നി­ക്കു­ന്നത്. ദു­ബൈ­യില്‍ നി­ന്നു­ള്ള യാ­ത്ര­ക്കാ­രാ­ണ് പ­ല­പ്പോഴും എ­യര്‍ ഇ­ന്ത്യ­യു­ടെ ക്രൂ­ര­ത­യ്­ക്ക് ഇ­ര­യാ­കു­ന്ന­ത്.

തി­ങ്ക­ളാഴ്­ച പു­ലര്‍ച്ചേ 6.25ന് മം­ഗ­ലാ­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ ലാ­ന്‍ഡ് ചെ­യ്യേ­ണ്ട എ­യര്‍ ഇ­ന്ത്യ വി­മാ­നം മോ­ശമാ­യ കാ­ലാ­വസ്ഥ­യെ തു­ടര്‍­ന്ന് ക­രി­പ്പൂ­രി­ലേ­ക്ക് തി­രി­ച്ചു­വി­ടു­കയും പി­ന്നീ­ട് മ­ണി­ക്കൂ­റു­കള്‍ ക­ഴി­ഞ്ഞ ശേ­ഷ­മാ­ണ് മം­ഗ­ലാ­പുര­ത്ത് ലാന്‍­ഡ് ചെ­യത്ത്. ഇ­തി­ലു­ണ്ടാ­യി­രു­ന്ന യാ­ത്ര­ക്കാര്‍­ക്ക് വെ­ള്ള­വും, ഭ­ക്ഷ­ണവും ല­ഭി­ക്കാത്ത­ത് പ്ര­തി­ഷേ­ധ­ത്തി­ന് ഇ­ട­യാ­ക്കി­യി­രു­ന്നു.

ഉ­ത്സ­വ സീ­സ­ണി­ലും വെ­ക്കേ­ഷന്‍ സ­മ­യത്തും ഗള്‍­ഫില്‍ നി­ന്ന് നാ­ട്ടി­ലേ­ക്ക് വ­രു­മ്പോഴും തി­രി­കെ നാ­ട്ടില്‍ നിന്നും ഗള്‍­ഫി­ലേ­ക്ക് പ­റ­ക്കു­മ്പോഴും വിവി­ധ സര്‍­വീ­സു­കള്‍­ക്ക് വന്‍ നി­ര­ക്കാ­ണ് എ­യര്‍ ഇ­ന്ത്യ യാ­ത്ര­ക്കാ­രില്‍ നിന്നും ഈ­ടാ­ക്കു­ന്നത്. ടിക്ക­റ്റ് നി­ര­ക്കില്‍ കൊ­ള്ള­ലാ­ഭം കൊ­യ്യു­മ്പോഴും യാ­ത്ര­ക്കാര്‍­ക്ക് ആ­വ­ശ്യമാ­യ സേ­വ­നങ്ങള്‍ നല്‍­കാ­ത്ത­ത് ഏ­റെ പ­രാ­തി­ക്ക് ഇ­ട­യാ­ക്കു­ന്നു.

നി­ര­ന്ത­ര­മാ­യി എ­യര്‍ ഇ­ന്ത്യ ഗള്‍­ഫ് യാ­ത്ര­ക്കാ­രോ­ട് കാ­ണി­ക്കു­ന്ന ക്രൂ­ര­ത അ­വ­സാ­നി­പ്പി­ക്ക­ണ­മെന്നും യാ­ത്ര­ക്കാര്‍­ക്ക് മെ­ച്ച­പ്പെ­ട്ട സേവ­നം നല്‍­ക­ണ­മെന്നും ദുബൈ-കാസര്‍­കോ­ട് മ­ണ്ഡലം കെ.എം.സി.സി. സിക്രട്ടറി സലാം ക­ന്യ­പ്പാ­ടി ആ­വ­ശ്യ­പ്പെട്ടു. എ­യര്‍ ഇ­ന്ത്യയു­ട ക്രൂ­ര­ത തു­ട­രു­ന്ന പക്ഷം കെ.എം.സി.സി.യു­ടെ നേ­തൃ­ത്വ­ത്തില്‍ പ്ര­ക്ഷോ­ഭം ന­ട­ത്തു­മെന്നും സലാം പ­റഞ്ഞു.


-മാ­ഹിന്‍ കു­ന്നില്‍

Keywords: Kasaragod, Air India, KMCC, Ticket.
12:41 am | 0 comments

കേ­ര­ള­ത്തിലും അടക്ക പൊതി­ക്കാന്‍ യന്ത്രം എ­ത്തുന്നു

കാ­ഞ്ഞ­ങ്ങാ­ട്: കേ­ര­ള­ത്തിലും അ­ട­ക്ക പൊ­തി­ക്കാന്‍ യന്ത്രം എ­ത്തുന്നു. കര്‍­ണാട­ക­യി­ലെ ക­വു­ങ്ങ് കര്‍­ഷ­കര്‍­ക്കി­ട­യില്‍ അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്ര­ങ്ങള്‍ വ്യാ­പ­ക­മാ­ണെ­ങ്കി­ലും കേ­ര­ള­ത്തില്‍ ഇ­താ­ദ്യ­മാ­യാ­ണ് അ­ട­ക്ക പൊ­തി­ക്കാന്‍ യ­ന്ത്രം ഉ­പ­യോ­ഗി­ക്കു­ന്ന­ത്.

കാ­ഞ്ഞ­ങ്ങാ­ട് ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സ് പ­രി­സ­ര­ത്ത് കാം­പ്‌­കോ­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ച്ച കര്‍­ഷ­ക സം­ഗ­മ­ത്തില്‍ അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്രം അ­ധി­കൃ­ത­ര്‍ കര്‍­ഷ­കര്‍­ക്ക് പ­രി­ച­യ­പ്പെ­ടു­ത്തി. ഒ­രു മ­ണി­ക്കൂ­റി­നു­ള്ളില്‍ 45 മു­തല്‍ 50 കി­ലോ വ­രെ ന­ല്ല ഉ­ണ­ങ്ങി­യ അ­ട­ക്ക ഈ യ­ന്ത്ര­ത്തി­ലൂ­ടെ പൊ­തി­ച്ചെ­ടു­ക്കാം.

സിം­ഗിള്‍ ഫെ­യ്‌­സില്‍ ര­ണ്ട് എ­ച്ച് പി മോ­ട്ടോര്‍ വെ­ച്ചു­ള്ള ഘ­ട­ന­യാ­ണ് യ­ന്ത്ര­ത്തി­ന്റേ­ത്. ഇ­തി­ന് പ്ര­വര്‍­ത്തി­ക്കാന്‍ ഒ­രു മ­ണി­ക്കൂ­റില്‍ 1.­6 യൂ­ണി­റ്റ് വൈ­ദ്യു­തി വേ­ണ്ടി വ­രും. കേ­ര­ള­ത്തില്‍ തെ­ക്കന്‍ ജി­ല്ല­ക­ളെ അ­പേ­ക്ഷി­ച്ച് വ­ട­ക്കന്‍ ജി­ല്ല­ക­ളി­ലാ­ണ് ഏ­റ്റ­വും കൂ­ടു­തല്‍ അ­ട­ക്കാ കര്‍­ഷ­ക­രു­ള്ള­ത്. പ്ര­ത്യേ­കി­ച്ചും കാ­സര്‍­കോ­ട് ജി­ല്ല­യി­ലെ അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളി­ലാണ് അ­ട­ക്കാ­കൃ­ഷി വ്യാ­പ­കം.

അ­ട­ക്ക പൊ­തി­ക്കാന്‍ ജോ­ലി­ക്കാ­രെ കി­ട്ടാ­ത്ത സ്ഥി­തി­യാ­ണ് നി­ല­വി­ലു­ള്ള­ത്. ആ­ളെ കി­ട്ടി­യാ­ല്‍ ത­ന്നെ ഒ­രു കി­ലോ അ­ട­ക്ക പോ­തി­ക്കാന്‍ പ­ത്ത് മു­തല്‍ 12 രൂ­പാ വ­രെ കൂ­ലി നല്‍­കേ­ണ്ടി­വരും. ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തി­ല്‍ അ­ട­ക്ക പൊ­തി­ക്കല്‍ യ­ന്ത്ര­ങ്ങള്‍ കേ­ര­ള­ത്തി­ലെ അ­ട­ക്കാ കര്‍­ഷ­കര്‍­ക്ക് ഏ­റെ പ്ര­യോ­ജ­ന­പ്പെ­ടും. സം­സ്ഥാ­ന­ത്തെ എ­ല്ലാ ജി­ല്ല­ക­ളി­ലും അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്ര­ങ്ങള്‍ വി­ത­ര­ണം ചെ­യ്യാ­നു­ള്ള ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചു വ­രി­ക­യാ­ണെ­ന്ന് കാം­പ്‌­കോ അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.

Keywords: Areca nut machine, Kanhangad, Kasaragod.
12:20 am | 0 comments

ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും

Mohammed Ashkar
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്യൂഷന്‍ സെന്ററില്‍ ഉടമ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വട്ടം കറങ്ങുന്നു. ലൈംഗിക പീഢനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാകടപ്പുറത്തെ മുഹമ്മദ് അഷ്‌കറിനെ(24)ചോദ്യം ചെയ്തപ്പോള്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് ആറോളം പെണ്‍കുട്ടികളെ  പീഡനത്തിനിരയാക്കിയിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തു­ടര­ന്വേഷ­ണത്തിന് തുടക്കം കുറിച്ച പോലീസിന് വ്യക്തമായി പരാതിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഷ്‌കര്‍ വെളിപ്പെടുത്തിയ പെണ്‍കുട്ടികളെ അ­ന്വേഷിച്ചുവരികയാണ് പോലീസ്. ഇവരെ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡറി സ്‌കൂളിനടുത്തും പ്രവര്‍ത്തിച്ചുവരികയായിരുന്ന ഈ ട്യൂഷന്‍ സെന്ററില്‍ ഏതാണ്ട് മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.

ട്യൂഷന്‍ സെന്ററിലെ അഡ്മിഷന്‍ രജിസ്റ്ററും അനുബന്ധ രേഖകളും ബന്തവസിലെടുത്ത് കുട്ടികളുടെ മേല്‍വിലാസങ്ങള്‍ ശേഖരിച്ച് അവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഏതാണ്ട് 300 ഓളം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംഘത്തിന് മുന്നിലുള്ളത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുന്നതോടെ   അഷ്‌കറിന്റെ പീഢനത്തിനിരയായി എന്ന് ക­രു­തുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അപമാനഭാരം ഭയന്ന് പെണ്‍കുട്ടികളോ രക്ഷിതാക്കളോ പരാതിയുമായി രംഗത്തുവരാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ കണ്ടെത്തി അഷ്‌കറിനെതിരെ അവരില്‍ നിന്ന് മൊഴി ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ട്യൂഷന്‍ സെന്ററില്‍ പ്ലസ്ടുവിന് ഒരു ബാച്ചും പ്ലസ്‌വണ്ണിന് രണ്ട് ബാച്ചുകളുമുണ്ട്. ഇതിന് പുറമെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനും നല്‍കുന്നുണ്ട്. പത്താം ക്ലാസില്‍ സിബിഎസ്ഇ സിലബസിനും കേരള സിലബസിനും പ്രത്യേക ട്യൂഷന്‍ നല്‍കിവരാറുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെയും പരിസരത്തെയും വിദ്യാര്‍ത്ഥികളാണ് കൂടുതലായും ഈ ട്യൂഷന്‍ സെന്ററിനെ ആശ്രയിച്ചിരുന്നത്.

പീഡനക്കേസ് പുറത്തായതോടെ നിരപരാധികളായ ഒട്ടേറെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. നാട്ടില്‍ കല്ലുവെച്ച നുണകളും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമാണ് ട്യൂഷന്‍ സെന്ററിനെ മറയാക്കി ഉയര്‍ന്നിട്ടുള്ളത്.
2011 ഡിസംബര്‍ മുതല്‍ 2012 ഏപ്രില്‍ വരെയാണ് ട്യൂഷന്‍ സെന്ററില്‍ വെച്ച് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് അസ്ഹര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തനിച്ച് ട്യൂഷന്‍ സെന്ററിലേക്ക് വിളിപ്പിക്കുകയായിരുന്നുവത്രെ പതിവ്. പുലര്‍ച്ചെ ആറ് മണിക്ക് പോലും ഈ ട്യൂഷന്‍ സെന്ററിലേക്ക് പെണ്‍കുട്ടികളെ   അഷ്‌കര്‍ വിളിച്ചുവരുത്താറുണ്ട്.
അതിനിടെ അറസ്റ്റിലായ അസ്ഹറിനെ ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഇലക്ട്രിസിറ്റി വകുപ്പില്‍ പെരിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ കാഷ്യര്‍ രാജേന്ദ്രകുറുപ്പ് പോലീസ് വലയില്‍ നിന്ന് പുറത്തുചാടി. കുറുപ്പ് നിരവധി വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധത്തിന് വിധേയരാക്കിയതായി സൂചനയുണ്ട്. അഷ്‌കറി നെതിരെ പോലീസ്  അ­ന്വേ ഷണമാരംഭിച്ചു എന്നറിഞ്ഞതോടെ ഇലക്ട്രിസിറ്റി ഓഫീസില്‍ വെച്ച് ചുമതല മറ്റൊരാള്‍ക്ക് കൈമാറി കുറുപ്പ് മുങ്ങുകയായിരുന്നു. പോലീസ് ഓഫീസില്‍ എത്തുമ്പോഴേക്കും കുറുപ്പ് സ്ഥലം വിട്ടിരുന്നു. ട്യൂഷന്‍ സെന്ററില്‍ കണക്ക് വിഷയം പഠിപ്പിച്ചിരുന്ന കുറുപ്പ് വര്‍ഷങ്ങളായി അസ്ഹറിന്റെ നിയന്ത്രണത്തിലുള്ള ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചുവന്നിരുന്നത്. കുറുപ്പിനെ പിടികൂടാന്‍ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.

ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS വിദ്യാര്‍ത്ഥി അറസ്റ്റില്‍


Keywords: Molestation, Tution centre, Kanhangad, Police, Enquiry, Kasaragod.

12:16 am | 0 comments

കുമ്പള ട്രെയിന്‍ അട്ടിമറിക്കേസ്: അമ്മിയെ എസ് ഐ ടി ചോദ്യം ചെയ്യും

Written By Kvarthakgd on 21 Aug 2012 | 11:57 pm

കാഞ്ഞങ്ങാട്: ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹാരിസ് എന്ന അമ്മിയെ കേന്ദ്ര ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം(എസ് ഐ ടി) കുമ്പള ട്രെയിന്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. ഹാരിസിനെ കോടതിയുടെ അനുമതിയോടെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും.

കുമ്പള റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. കുമ്പളയ്ക്കും മഞ്ചേശ്വരത്തിനുമിടയില്‍ റെയില്‍പ്പാളത്തില്‍ രണ്ട് തവണ തടസങ്ങള്‍ ഉണ്ടാക്കി തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഇപ്പോള്‍ തടവില്‍ കഴിയുന്ന ഹാരിസ് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിയാണോ ട്രെയിന്‍ അട്ടിമറിശ്രമം എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കാസര്‍കോട് പോ­ലെ­യു­ള്ള സ്ഥലത്ത് യുവാക്കളിലുള്ള വ്യക്തി വൈരാഗ്യം മുതലെടുത്ത് തീവ്രവാദികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യത ഏറെയാണ്.

കുമ്പളയില്‍ രണ്ട് തവണ ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നപ്പോഴും ഹാരിസ് സ്ഥലത്തുണ്ടായിരുന്നതായി എസ് ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് കേസുമായി ബന്ധപ്പെട്ട് ഹാരിസിനെതിരെ എസ് ഐ ടി അന്വേഷണമാരംഭിച്ചത്. സാങ്കേതികമായി കേസന്വേഷണത്തില്‍ കാലതാമസം നേരിട്ടിരുന്നു. ഇക്കാരണത്താലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒ­മ്പ­തി­നാണ് ഹാരിസ് കുമ്പള സ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ചത്. ഹാരിസും മൂന്ന് സുഹൃത്തുക്കളും മദ്യപിച്ച് സ്റ്റേഷനിലെത്തിയത് ചോദ്യം ചെയ്തതിന് സ്റ്റേഷന്‍ മാസ്റ്ററെ ഈ സംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഹാരിസിനെ രണ്ടാഴ്ചക്ക് ശേഷം പിടികൂടി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഹാരിസ് വീണ്ടും ഒളിവില്‍ പോയി. ഈ സമയത്താണ് കുമ്പള, മഞ്ചേശ്വരം റെയില്‍പ്പാളത്തില്‍ രണ്ടിടങ്ങളിലായി ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. സംഭവങ്ങള്‍ നടന്ന സമയങ്ങളില്‍ ഹാരിസിനെ പരിസര പ്രദേശങ്ങളില്‍ കണ്ടവരുണ്ട്.

സെപ്റ്റംബര്‍ 12ന് കുമ്പള -കാസര്‍കോട് സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പ്പാളത്തില്‍ കൂറ്റന്‍ കല്ലുകൊണ്ടിട്ട് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടപ്പോള്‍ 22ന് മഞ്ചേശ്വരത്തിനും ഉപ്പളയ്ക്കുമിടയില്‍ മൈല്‍കുറ്റി ഉപയോഗിച്ചും ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നു. ഇരു സംഭവങ്ങളിലും തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എസ് ഐ ടിക്ക് കൈമാറിയത്. എന്നാല്‍ ട്രെയിന്‍ അട്ടിമറികേസില്‍ ഇതുവരെ തീവ്രവാദം കണ്ടെത്താന്‍ എസ് ഐടിക്ക് കഴിഞ്ഞിട്ടില്ല.

Keywords: Kumbala, Train, Case, Accuse, Questioned, SIT, Kasaragod.
11:57 pm | 0 comments

ച­ന്ദ്രി­ഗി­രി സംസ്ഥാന പാത നവീകരണം ജനുവരിയില്‍ തുടങ്ങും

Chandragiri Road, Kasaragod, Kanhangad
കാസര്‍കോട്: ചന്ദ്രഗിരി തീരദേശപാത (കാ­ഞ്ഞ­ങ്ങാട്- കാസര്‍­കോട്) യുടെ നവീകരണത്തിന് കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 560 കോടി രൂപയുടെ നവീകരണപ്രവൃത്തിക്ക് അനുമതി ലഭിച്ചു. നിര്‍മാണ പ്രവൃത്തികള്‍ ജനുവരിയില്‍ തുടങ്ങും.

28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഏഴുമീറ്റര്‍ വീതിയില്‍ ഗ്രാനുലാല്‍ സബ് ബെയ്‌സ് (ജി.എസ്.ബി), വെറ്റ് മിക്‌സ്ഡ് മെക്കാഡം എന്നീ രീതികള്‍ അവലംബിച്ചാണു നവീകരിക്കുക. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് 28 കോടി രൂ­പ­യാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്.

കൂടാതെ റോഡിന്റെ ഇരുവശങ്ങളിലും രണ്ടരമീറ്റര്‍ വീതിയില്‍ പേവ്ഡ് ഷോള്‍ഡര്‍, റോഡ് മാര്‍ക്കിങ്, ഇരുവശങ്ങളിലും ഓടകള്‍, റോഡ് സൈനേജ് ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, ജംഗ്ഷന്‍ വികസനം, മരംവച്ചുപിടിപ്പിക്കല്‍, റോഡിനിരുവശവും ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ട അടക്കമുള്ള പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് സംസ്ഥാനപാത കടന്നുപോവുന്നത്. കാസര്‍­കോട്‌ പ്രസ്‌ക്ലബ്‌ ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന തീരദേശപാത കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയ പാതയിലാണ് അവസാനിക്കുന്നത്.

ജില്ലാ ആശുപത്രി വരെ നവീകരണപദ്ധതിയില്‍ ഉള്‍­പെ­ടുത്തി റോഡ് ദീര്‍ഘിപ്പിക്കും. ചെമ്മനാട്, മേല്‍പറമ്പ്, കളനാട്, ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം, ബേക്കല്‍, പള്ളിക്കര, ചാമുണ്ടിക്കുന്ന്, ചിത്താരി, മഡിയന്‍ വഴിയാണു റോഡ് കടന്നുപോവുന്നത്. പള്ളിക്കര ബീച്ച്, ബേക്കല്‍ കോട്ട എന്നിവിടങ്ങളിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ റോഡ് ഏറെ ഉപകാരപ്പെടും.

1982 ല്‍ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന പരേതനായ സി.എച്ച്. മുഹമ്മദ് കോയയാണ് എം.എല്‍.എയായിരുന്ന സി ടി അഹമ്മദലിയുടെ സ­മര്‍ദ്ദത്തെ തുടര്‍ന്ന് ചന്ദ്രഗിരി പാലവും തീരദേശ റോഡും അനുവദിച്ചത്. 1984ലാണ് ചന്ദ്രഗിരിപാലം റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. ദേശസല്‍കൃത റൂട്ടാണ് ചന്ദ്രഗിരി തീരദേശപാത.

പള്ളിക്കരയില്‍ റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമായതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കും ഒഴിവായിട്ടുണ്ട്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയും വികസനത്തിന്റെ വഴിയിലാണ്. റോഡിനിരുവശങ്ങളിലും അപകടം കുറയ്ക്കാന്‍ സിഗ്നലുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ ജാല്‍സൂരില്‍ സ്വാഗതകമാനവും സ്ഥാപിച്ചിട്ടുണ്ട്.

Keywords: State highway, Work, Kasaragod-Kanhangad, Chandragiri Road, K.S.T.P.
11:50 pm | 0 comments

പാട്ടും ബഹളവുമായി ഒമ്‌നി വാനില്‍ സഞ്ചരിച്ച സംഘത്തെ പിടികൂടി

Omini Van, Kasaragod, Bekal
ബേക്കല്‍: പാട്ടും ബഹളവുമായി എട്ടംഗ സംഘം സഞ്ചരിച്ച ഒമ്‌നി വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം ബേക്കല്‍ ബീച്ച് പരിസരത്ത് നിന്നാണ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ കാതടപ്പിക്കുന്ന പാട്ടും ബഹളവുമായി എട്ടോളം യുവാക്കള്‍ സഞ്ചരിച്ച വാന്‍ വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ് ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

വാനിന്റെ ഡോറുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വാനില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ചിത്രങ്ങളും വര്‍ണ്ണക്കടലാസുകളുമുണ്ടായിരുന്നു. ബി എല്‍ എന്‍ 144 നമ്പര്‍ വാന്‍ പോലീസ് പിടികൂടിയെങ്കിലും യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. എട്ടു പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Omni van, Gang, Arrest, Case, Bekal, Kasaragod.
11:42 pm | 0 comments

കള്ളനോട്ട് കേസ്: കോങ്കണ്ണന്‍ യുവാവിനെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ മലബാര്‍ഗോള്‍ഡില്‍ നിന്ന് സ്വരണാഭരണങ്ങള്‍ വാങ്ങി 1. 80 ലക്ഷം രൂപയുടെ കള്ളനോട്ട് നല്‍കി മുങ്ങുകയും ഒടുവില്‍ ഹൊസ്ദുര്‍ഗ് സി ഐ വേണുഗോപാലും സംഘവും പിടികൂടുകയും ചെയ്ത ചെറുവത്തൂര്‍ കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലേക്ക് കുഴല്‍പ്പണമായി ആറ് ലക്ഷം രൂപ എത്തിച്ചുകൊടുത്ത കോങ്കണ്ണന്‍ യുവാവിനെ തേടി നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും മംഗലാപുരത്തേക്ക് പോയി.

ആഗസ്ത് 12ന് ഉച്ചയോടെയാണ് ദുബായില്‍ നിന്നുള്ള  നിര്‍ദ്ദേശമനുസരിച്ച് മംഗലാപുരം സ്വദേശിയായ മൊയ്തീന്‍കുട്ടി മുഖാന്തിരം മോട്ടോര്‍ബൈക്കിലെത്തിയ കോങ്കണ്ണന്‍ യുവാവ് ജബ്ബാറിന്റെ വീട്ടിലെത്തി ഭാര്യയെ കള്ളനോട്ടുകള്‍ ഏല്‍­പിച്ച് മടങ്ങിപ്പോയത്. ഈ യുവാവ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ പോലീസിന് കിട്ടിയത് സുപ്രധാനമായ തെളിവായി മാറുകയായിരുന്നു.

മംഗലാപുരം മൊബൈല്‍ ടവറിന് കീഴിലാണ് പലപ്പോഴും ഈ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് നീലേശ്വരം സിഐയും സംഘവും മംഗലാപുരത്തേക്ക് ചെന്നെങ്കിലും റംസാന്‍ അവധിയായതിനാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങിവന്നു. തിങ്കളാഴ്ച ഈ സംഘം വീണ്ടും മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കോങ്കണ്ണന്‍ യുവാവ് വലയിലാവുന്നതോടെ കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസ് വഴിത്തിരിവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോങ്കണ്ണന്‍ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. അതിനിടെ ജബ്ബാര്‍ വിതരണം ചെയ്ത 1. 53 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. കാഞ്ഞങ്ങാട്ട് ജ്വല്ലറിയില്‍ കള്ളനോട്ടുകള്‍ നല്‍കുന്നതിന് മുമ്പ് ചെറുവത്തൂരിലെ രണ്ട് ജ്വല്ലറികളില്‍ ഷോപ്പിംഗ് നടത്തിയ ജബ്ബാര്‍ അവിടെനിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണമായി കള്ളനോട്ടാണ് നല്‍കിയത്. കാഞ്ഞങ്ങാട്ടെ കള്ളനോട്ട് സംഭവം പുറത്തായതോടെയാണ് ചെറുവത്തൂരിലെ രണ്ട് ജ്വല്ലറികളിലെയും ജീവനക്കാര്‍ ജബ്ബാര്‍ തങ്ങളുടെ കടയിലും കള്ളനോട്ട് നല്‍കിയതായി തിരിച്ചറിഞ്ഞത്. ചെറുവത്തൂരിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ 52000 രൂപയുടെയും ഫാഷന്‍ ഗോള്‍ഡില്‍ 1,01,000 രൂപയുടെയും കള്ളനോട്ടുകളാണ് ജബ്ബാര്‍ നല്‍കിയത്. രണ്ട് ജ്വല്ലറികളുടെയും ഉടമകള്‍ നല്‍കിയ പരാതി അനുസരിച്ച് ചന്തേര പോലീസ് ജബ്ബാറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി ഉടമകള്‍ മൊത്തം 1.53 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പോലീസിന് കൈമാറി. പോലീസിത് ബന്തവസിലെടുത്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ റി­പോര്‍ട്ട് നല്‍കി.

അതിനിടെ കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകാരന്‍ കാസര്‍കോട്ട് പോ­ലി­സിന്റെ പിടിയിലായി. കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡിലും പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലും കള്ളനോട്ട് നല്‍കിയ ചെറുവത്തൂര്‍ കൈതക്കാട്ടെ ജബ്ബാറിന് കള്ളനോട്ട് എത്തിച്ചു കൊടുത്ത സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഹവാല ഇടപാടുകാരനായ നാസര്‍ എന്ന യുവാവിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
 നേരത്തെ കാസര്‍കോട്ടെ ഹവാല സംഘത്തില്‍പ്പെട്ടവര്‍ നാസറിന് നല്‍കിയ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നാസര്‍ ഇത് പണം നല്‍കിയ ആള്‍ക്ക് തന്നെ തിരിച്ചു കൊടുത്തിരുന്നു. ഈ കള്ളനോട്ടുകളാണ് കാഞ്ഞങ്ങാട്ടും മറ്റും വിതരണത്തിനെത്തിച്ചത്. ഈ സാഹചര്യത്തില്‍ നാസറിനെ ചോദ്യം ചെയ്താല്‍ കള്ളനോട്ട് സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഹവാല സംഘത്തിലെ കണ്ണിയായ നാസറിന് കള്ളനോട്ട് വിതരണത്തിന് നേതൃത്വം നല്‍കുന്നവരെ കുറിച്ച് നന്നായി അറിയാമെന്ന് പോലീസ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട്ട് കള്ളനോട്ട് വിതരണം ചെയ്തതിന്റെ മുഖ്യസൂത്രധാരനായ കോങ്കണ്ണന്‍ യുവാവിനെ കുറിച്ച് നാസറിന് അറിയാമെന്നും സൂചനയുണ്ട്.

Keywords: Fake currency, Hawala money, Police, Enquiry, Mangalore, Cheruvathur, Kasaragod.

Related News: 

കോങ്കണ്ണന്‍ യുവാവിനെ തേടി പോലീസ് മംഗലാപുരത്തേക്ക്
10:59 pm | 0 comments

ചെമ്മ­നാട് നെച്ചി­പ്പ­ടു­പ്പിലെ എന്‍. അ­ബ്­ദുര്‍ റഹ്­മാന്‍ നി­ര്യാ­ത­നായി

Chemnad Nechipaduppil N. Abdul Rahman, Kasaragod
കാസര്‍കോ­ട്: ചെ­മ്മനാട് നെച്ചി­പ്പ­ടു­പ്പിലെ എന്‍. അബ്­ദുര്‍ റഹ്മാന്‍ (70) നി­ര്യാ­ത­നായി. അസു­ഖത്തെ തുട­ര്‍­ന്ന് ചി­കി­ത്സ­യി­ലാ­യി­രു­ന്നു.

ഭാര്യ: ആസ്യ­മ്മ. മക്കള്‍: സുഹ­റ, സകീന ബീഗം, ഹമീ­ദ, മുഹ­മ്മദ് ശരീ­ഫ്, എന്‍. മഹാ­ബു­ന്നി­സ, സുലൈഖ. മരു­മ­ക്കള്‍: അബൂ­ബ­ക്കര്‍ പാലോ­ത്ത്, എ എസ്. മുഹ­മ്മ­ദ്കു­ഞ്ഞി (കോ­ള­മി­സ്റ്റ്), മുഹ­മ്മ­ദ് കു­ഞ്ഞി (­വിദ്യാ­ന­ഗര്‍), അസ്­മീ­ന, അഷ്‌റഫ് ബോവി­ക്കാ­നം, അച്ചു കാസര്‍കോട് എന്ന അഷ്‌­റഫ് (ഫോട്ടോ ഗ്രാഫര്‍).

സഹോ­ദ­ര­ങ്ങ­ള്‍: പരേ­ത­രായ നെച്ചി­പ്പ­ടുപ്പ് മുഹ­മ്മ­ദ്, അബ്ദുല്ല, പരേ­ത­നായ അബ്ദു­ല്ല­യുടെ ഭാര്യ ബീ­ഫാ­ത്വി­മ, പാലോത്ത് മുഹ­മ്മ­ദിന്റെ ഭാര്യ സൈന­ബ, പാലോത്തെ മൊയ്തു­വിന്റെ ഭാര്യ ആസ്യ, പരേ­ത­നായ വള­പ്പോത്ത് ഖാദ­റിന്റെ ഭാര്യ ഖ­ദീജ.

സിഡ്‌കോ ചെയര്‍­മാന്‍ സി.ടി. അഹ­മ­ദ­ലി, എന്‍. എ നെല്ലി­ക്കുന്ന് എം.എല്‍.­എ, പ്രഫ. ഇബ്രാഹിം ബേവി­ഞ്ച, പി.എസ് ഹമീദ്, ചെമ­നാട് ഗ്രാമ പഞ്ചാ­യ­ത്തംഗം മന്‍­സൂര്‍ കുരി­ക്കള്‍ തുട­ങ്ങി­യര്‍ വസ­തി­യി­ലെത്തി അനു­ശേ­ാച­നം രേഖ­പ്പെ­ടു­ത്തി.
ചെമ്മ­നാട് ജമാ­അത്ത് പ­ള്ളി ഖ­ബര്‍­സ്ഥാ­നില്‍ ഖബ­റ­ടക്കി.

Keywords: Kasaragod, Chemnad, Obituary, Charamam, N. Abdul Rahman.
10:32 pm | 0 comments

ഹ­സീ­ന­യുടെ ­മര­ണം: ഉ­മ്മ­യും ര­ണ്ടാ­ന­ച്ഛനും അ­റസ്റ്റില്‍

Kasaragod, Chattanchal, Arrest, Police, Suicide, Ayisha, Ummar, Haseena
Ummar
കാ­സര്‍­കോ­ട്: 10-ാം ക്ലാസ് വി­ദ്യാര്‍­ഥി­നിയാ­യ ച­ട്ട­ഞ്ചാല്‍ ഉ­ക്രം­പാ­ടി­യി­ലെ ഹ­സീ­ന (16) വീ­ട്ടി­നക­ത്ത് തൂങ്ങി­മ­രി­ച്ച സം­ഭ­വ­ത്തില്‍ ഉ­മ്മയും ര­ണ്ടാ­ന­ച്ഛനും അ­റ­സ്റ്റി­ലായി. ഹ­സീ­ന­യു­ടെ മാ­താവ് ആ­ഇഷ(40), കൂ­ടെ താ­മ­സി­ക്കു­ന്ന ര­ണ്ടാ­നാച്ഛന്‍ വ­യ­നാ­ട് കീ­ച്ചം­കോ­ട് നാ­ലാം­മൈല്‍ സ്വ­ദേ­ശി ഉ­മര്‍(42) എ­ന്നി­വ­രെ­യാ­ണ് കാ­സര്‍­കോ­ട് സര്‍­ക്കിള്‍ ഇന്‍­സ്‌­പെ­ക്ടര്‍ ബാ­ബു പെ­രി­ങ്ങേ­ത്ത് അറ­സ്റ്റ് ചെ­യ്­ത­ത്.

നാ­യ­ന്മാര്‍മൂ­ല ഹ­യര്‍ സെ­ക്കന്‍ഡറി സ്­കൂള്‍ വി­ദ്യാര്‍­ഥി­നിയാ­യ ഹസീ­ന­യു­ടെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ക്വാര്‍­ട്ടേ­ഴ്‌­സ് ഉ­ട­മ ചന്ദ്രന്‍ നല്‍കി­യ പ­രാ­തിയില്‍ ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് ഉ­മ്മയും ര­ണ്ടാ­ന­ച്ഛനും അ­റ­സ്റ്റി­ലാ­യത്.

ആ­ഗ­സ്­ത് 10 നാ­ണ് ഹസീ­ന ക്വാര്‍­ട്ടേ­ര്‍­സില്‍ തൂ­ങ്ങി­മ­രി­ച്ച­ത്. വീട്ടില്‍ വെ­ച്ച് ഉ­മര്‍ പ­ല­പ്പോ­ഴാ­യി ശാ­രീ­രി­ക­മാ­യി പീ­ഡി­പ്പി­ച്ച­താ­യി ഹസീ­ന സ­ഹോ­ദ­രി­മാ­രോടും അ­ടു­ത്ത സു­ഹൃ­ത്തു­ക്ക­ളോടും പ­റ­ഞ്ഞി­രു­ന്നു. ഇ­ക്കാര്യം അ­റി­ഞ്ഞിട്ടും മാ­താ­വ് ആഇ­ഷ പീ­ഡ­ന­ത്തിന് കൂ­ട്ടു­നില്‍­ക്കു­ക­യാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് വെ­ളി­പ്പെ­ടുത്തി. ആ­ത്മ­ഹത്യാ പ്രേര­ണാ കു­റ്റ­മാ­ണ് ഇ­വര്‍­ക്കെ­തി­രെ ചു­മ­ത്തി­യി­രി­ക്കു­ന്നത്.

ആ­യി­ഷ­യു­ടെ ഭര്‍­ത്താ­വ് ഹ­സൈനാര്‍ 15 വര്‍­ഷം മു­മ്പ് ബ­ന്ധം ഉ­പേ­ക്ഷി­ച്ചി­രു­ന്നു. ഹസീന­യട­ക്കം അ­ഞ്ച് മ­ക്ക­ളാ­ണ് ഈ­ബ­ന്ധ­ത്തില്‍ ഉ­ള്ള­ത്. ദേര്‍­ള­ക്ക­ട്ട ആ­സ്­പ­ത്രിയില്‍ വെ­ച്ച് പ­രി­ച­യ­പ്പെട്ട ഉ­മര്‍ വര്‍­ഷ­ങ്ങ­ളാ­യി ആ­ഇഷ­യ്‌­ക്കൊ­പ്പം ച­ട്ട­ഞ്ചാ­ലി­ലെ ക്വാര്‍­ട്ടേ­ഴ്‌­സി­ലാ­യി­രു­ന്നു താ­മ­സം. ബേര്‍­ക്ക, കു­ണി­യ, മാ­ങ്ങാ­ട് എ­ന്നി­വി­ട­ങ്ങ­ളിലും ആഇഷ വാ­ട­ക­യ്­ക്ക് താ­മ­സി­ച്ചി­ട്ടു­ണ്ട്. തൊ­ടു­പു­ഴ, മാ­ന­ന്ത­വാ­ടി, കു­മ്പ­ള എ­ന്നി­വി­ട­ങ്ങ­ളില്‍ ഉ­മര്‍ വി­വാ­ഹം ക­ഴിച്ചിട്ടു­ണ്ടെന്നും ഏ­ഴ് മ­ക്കള്‍ അ­ദ്ദേ­ഹ­ത്തിന് ഉ­ണ്ടെന്നും പോ­ലീ­സ് പ­റഞ്ഞു.

ചൊ­വ്വാഴ്­ച സ്റ്റേ­ഷ­നില്‍ ചോദ്യം ചെയ്യാന്‍ വി­ളി­ച്ചു വ­രു­ത്തി അ­റ­സ്റ്റ്‌­ചെ­യ്യു­ക­യാ­യി­രുന്നു. സി.ഐയെ കൂ­ടാതെ വി­ദ്യാന­ഗര്‍ എ­സ്.ഐ. ദി­നേ­ശ­നും പോ­ലീ­സ് സം­ഘ­ത്തില്‍ ഉ­ണ്ടാ­യി­രുന്നു.

Keywords: Kasaragod, Chattanchal, Arrest, Police, Suicide, Ayisha, Ummar, Haseena
7:06 pm | 0 comments

മു­ഖ്യ­മന്ത്രിക്കെ­തി­രെ ആ­ത്മഹ­ത്യ പ്രേ­രണ­ക്ക് കേ­സെ­ടു­ക്കണം: ഡി.വൈ.എഫ്.ഐ

മു­ഖ്യ­മന്ത്രിക്കെ­തി­രെ ആ­ത്മഹ­ത്യ പ്രേ­രണ­ക്ക് കേ­സെ­ടു­ക്കണം: ഡി.വൈ.എഫ്.ഐ

കാസര്‍­കോ­ട്: എന്‍ഡോ­സള്‍ഫാന്‍ ദുരിത ബാധി­­ത­നായ ക്യാന്‍സര്‍ രോഗി ബെള്ളൂര്‍ സര­ളി­മൂ­ല­യിലെ ജാനു നായ്ക്ക് ആത്മ­ഹത്യ ചെയ്ത സംഭവ­ത്തില്‍ ആ­ത്മ­ഹത്യാ പ്രേരണാ കുറ്റം ചുമത്തി മുഖ്യ­മന്ത്രി ഉമ്മന്‍ചാ­ണ്ടി­ക്കെ­തിരെ കേസെ­ടുക്ക­ണ­മെന്ന് ഡിവൈ­എ­ഫ്‌ഐ ആവ­ശ്യ­പ്പെ­ട്ടു.

എന്‍ഡോ­സള്‍ഫാന്‍ രോഗി­ക­ളുടെ ലിസ്റ്റില്‍ നിന്നും അര്‍ഹ­ത­പ്പെട്ട നിര­വധി ആളു­ക­ളാണ് തഴ­യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ജില്ല­യില്‍ കഴിഞ്ഞ എല്‍ഡി­എഫ് ഗവണ്‍മെന്റ് കാല­ത്ത് സംസ്ഥാ­നത്തെ മെഡി­ക്കല്‍ കോളേ­ജു­ക­ളിലെ വി­ദ­ഗ്ദ്ധ ഡോക്ടര്‍മാ­ര­ുടെ നേതൃ­ത്വ­ത്തില്‍ മെഡി­ക്കല്‍ ക്യാംപ് നടത്തി തയ്യാ­റാ­ക്കി­യ 4,000 ത്തോളം വരുന്ന ദുരിത ബാധി­ത­രുടെ ലിസ്റ്റില്‍ നിന്നു­മാണ് യാതൊരുവിധ മാ­ന­ദണ്ഡങ്ങളും പാലി­ക്കാതെ 99 ശത­മാനം ആളു­ക­ളെയും ഒഴി­വാ­ക്കി­യ­ത്.

കേന്ദ്ര മനു­ഷ്യ­വ­കാശ കമ്മീ­ഷന്‍ പറഞ്ഞ നഷ്ട­പ­രി­ഹാരം കൊടു­ക്കാന്‍ വേണ്ടി തയ്യാ­റാ­ക്കിയ ലിസ്റ്റി­ലാണ് ഗവണ്‍മെന്റിന്റെ ഈ ക്രൂരത അര­ങ്ങേ­റി­യ­ത്. ആകെ 100ല്‍ താഴെ ആളു­കള്‍ മാത്രമാണ് സഹാ­യ­ത്തിന് അര്‍ഹ­ത­യു­ള്ളൂ­വെന്നാണ് സര്‍ക്കാര്‍ തയ്യാ­റാ­ക്കിയ ലിസ്റ്റില്‍ പറ­യുന്ന­ത്.

ബെള്ളൂര്‍ പഞ്ചാ­യ­ത്തില്‍ ദുരി­ത­ബാ­ധി­ത­രാ­യി­ട്ടുള്ള 360 ആളു­ക­ളുടെ ലിസ്റ്റില്‍ നിന്നും ഒമ്പത് ആളു­കള്‍ മാത്ര­മാണ് തെരഞ്ഞെടു­ക്കപ്പെട്ട­ത്. ഈ ലിസ്റ്റില്‍ ജാനു നായ്ക്ക് ഉള്‍പ്പെ­ടാ­ത്ത­തി­ലുള്ള മനോ­വി­ഷ­മ­മാ­ണ്­ ഇ­ദ്ദേഹം ആത്മ­ഹത്യ ചെയ്യാന്‍ കാരണം. അര്‍ഹ­രാ­യി­ട്ടുള്ള നിരവധി ആളുകള്‍ ഇത്ത­ര­ത്തില്‍ ലിസ്റ്റില്‍ നിന്നും ഒഴി­വാ­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്. ഇത് പ്രതി­ഷേ­ധാ­ര്‍ഹ­മാണ്. ലിസ്റ്റ് പുന­ക്ര­മീ­ക­രിച്ച് അര്‍ഹ­ത­പ്പെ­ട്ട­വരെ മുഴു­വന്‍ ഉള്‍പ്പെ­ടു­ത്തി­യി­ല്ലെ­ങ്കില്‍ എന്‍­ഡോ­സള്‍­ഫാന്‍ മേഖല ആത്മ­ഹ­ത്യ­ക­ളുടെ കേന്ദ്ര­മായി മാറും. അടി­യ­ന്തി­ര­മായി ഇക്കാ­ര്യ­ത്തില്‍ നട­പടി സ്വീ­ക­രിച്ചില്ലെ­ങ്കില്‍ ശക്ത­മായി പ്രക്ഷോഭത്തിന് നേതൃത്വം കൊടു­ക്കു­മെന്ന് ഡിവൈ­എ­ഫ്‌­ഐ ജില്ലാ സെക്ര­ട്ട­റി­യേറ്റ് പ്രസ്ഥാ­വ­ന­യില്‍ പറ­ഞ്ഞു.

Keywords: Endosulfan, Victim, Suicide, Case, Chief Minister, DYFI, Kasaragod
3:56 pm | 0 comments

മനോ­ജ്­ കുടും­ബ സഹാ­യനി­ധി­ ശേഖരണം­ 25,­ 26 തീ­യതി­ക­ളില്‍­

Kasaragod, Keekanam, Ambangad, Harthal, Clash, Death, Fund, DYFI, T. Manoj
കാ­സര്‍­കോ­ട്­: ഹര്‍­ത്താല്‍ സംഘര്‍­ഷ­ത്തി­നി­ടെ മ­രിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കീ­ക്കാ­നം­ ആലി­ങ്കാ­ലി­ലെ ടി­ മനോ­ജ്­കു­മാറി­ന്റെ കുടും­ബത്തെ സഹാ­യി­ക്കാന്‍­ ഡി­വൈഎഫ്‌­ഐ ഹുണ്ടി­ക പി­രി­വ്­ നടത്തും.­ 25,­ 26 തീ­യതി­കളില്‍­ യൂ­ണി­റ്റുകളിലാ­ണ്­ പി­രി­വ്­.­ പ്രവര്‍­ത്തകര്‍­ വീ­ടുകള്‍­­കയറി­യി­റങ്ങി­ തുക കണ്ടെത്തും.­

നാ­ടി­ന്റെ­ ഏ­താ­വ­ശ്യ­ത്തി­നു­വേണ്ടി­യും­ മു­ന്നില്‍­നിന്ന്­ ­പ്രവര്‍­ത്തി­ക്കു­ന്ന­ ഉ­ശി­ര­ന്‍­ പ്ര­വര്‍­ത്ത­കനാ­യി­രുന്നു മനോ­ജ്.­ സാ­മൂ­ഹ്യ-രാ­ഷ്ട്രീ­യ­-സാം­സ്­കാ­രി­ക­ രം­ഗ­ങ്ങ­ളി­ലെ­ നി­റ­സാ­ന്നി­ധ്യവു­മാ­യി­രു­ന്നു ഈ­ യുവാ­വ്­.­ സാ­മ്പ­ത്തി­ക­ പ്ര­യാ­സം­ തു­ടര്‍­പ­ഠ­ന­ത്തി­ന്­ പ്ര­തി­ബ­ന്ധ­മാ­യ­പ്പോള്‍­ കു­ടും­ബം­ പു­ലര്‍­ത്താ­ന്‍ ജോ­ലി­ക്കി­റ­ങ്ങി.­ അ­ച്ഛ­ന്‍­­­­ മ­ര­ി­ച്ചതോ­ടെ­ ജീ­വി­തം­ കൂ­ടു­തല്‍­ ദു­രി­ത­പൂര്‍­ണമാ­യി.­ കു­ടും­ബ­ത്തോ­ടു­ള്ള­ ഉ­ത്ത­ര­വാ­ദി­ത്തം­ പൂര്‍­ണ­മാ­യി­ നിര്‍­വ­ഹി­ച്ചാ­യി­രുന്നു മ­നോ­ജ്­ രാ­ഷ്ട്രീ­യ­ പ്ര­വര്‍­ത്ത­നത്തില്‍­ സജീ­വ­മാ­യ­തെ­ന്ന് പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ മ­നോ­ജി­നെ സ്­മ­രി­ക്കുന്നു.

നിര്‍­ധന കുടും­ബത്തി­ന്റെ അത്താ­ണി­യാ­യി­രുന്ന മനോ­ജി­ന്റെ കുടും­ബത്തെ സഹാ­യി­ക്കാന്‍­ ഡി­വൈഎഫ്‌­ഐ പ്രവര്‍­ത്തകര്‍­ക്കൊ­പ്പം­ മുഴുവന്‍­ ജനവി­ഭാ­ഗങ്ങളും­ രം­ഗത്തി­റങ്ങണമെന്ന്­ ­ജി­ല്ലാ­കമ്മി­റ്റി­ അഭ്യര്‍­ഥി­ച്ചു.­

Keywords: Kasaragod, Keekanam, Ambangad, Harthal, Clash, Death, Fund, DYFI, T. Manoj
10:34 am | 0 comments

ബൂട്ടുകെട്ടാന്‍ അനഘിന് ഇനി 3 മാസം

Football player, Santhosh trophy, Trikaripur, Kasaragod
Akhil
തൃക്കരിപ്പൂര്‍: മൂന്നുമാസത്തിന് ശേഷം അനഘ് ബൂട്ടുകെട്ടും. സന്തോഷ് ട്രോഫിയില്‍ ബംഗാളുമായുള്ള കളിക്കിടെ പരിക്കേറ്റ അനഘിന്റെ ശസ്ത്രക്രിയയുടെ ചെലവ് കെഎഫ്എ വഹിക്കുമെന്ന് സന്തോഷ് ട്രോഫി മാനേജര്‍ സി ദാവൂദ് പറഞ്ഞു.

പത്തുദിവസം മുമ്പ് അനഘ് കോയമ്പത്തൂരില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായി ചന്തേരയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോഴിക്കോട് നടന്ന നായനാര്‍ കപ്പില്‍ കേരള പ്രതിരോധ നിരയില്‍ തിളങ്ങിയ അനഘ് നിര്‍ണായക മത്സരത്തില്‍ എയര്‍ ഇന്ത്യക്കെതിരെ ഒരു ഗോള്‍ നേടിയതിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഇതാണ് സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നത്. ഒപ്പം നാട്ടുകാരനായ എടാട്ടുമ്മല്‍ സ്വദേശി സജിത്തുമുണ്ടായിരുന്നു. രണ്ടാംപാദ മത്സരത്തില്‍ ബംഗാളുമായി കളിക്കുമ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റു. പരിക്കിന്റെ വിശദാംശം ദാവൂദ് കേരള ഫുട്‌ബോള്‍ അസോസിയേഷന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: Akhil, Trikaripur, Football player, Leg, Injury, Surgery, Santhosh trophy, Team, Kasaragod
10:00 am | 0 comments

കാട്ടാന ശല്യം: കൊട്ടന്‍കുഴിയില്‍ വനംവകുപ്പിന്റെ പ്രത്യേക സേന

Forest department, Special team, Kasaragod
മുള്ളേരിയ: കാട്ടാനയെ തുരത്താന്‍ കൊട്ടന്‍കുഴിയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം. തളിപ്പറമ്പ് റീജ്യണല്‍ ഓഫീസിന് കീഴിലെ ഫോറസ്റ്റര്‍ എം ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനകളെ തുരത്താനുള്ള പരിശ്രമത്തിലാണ്. ആറ് കാട്ടാനകളുണ്ടായതില്‍ അഞ്ചെണ്ണത്തിനെയും തുരത്തി. കൂട്ടം തെറ്റിയ ഒരാന കൊട്ടംകുഴി, പാണ്ടി ഭാഗത്തെ കാട്ടിലുണ്ട്.

അതേസമയം ശനിയാഴ്ച രാത്രിയില്‍ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. കൊട്ടംകുഴിയിലെ നാരായണന്‍ മണിയാണിയുടെ വീട്ടുവളപ്പിലെ അമ്പതോളം കുലച്ച വാഴ, ഒരു തെങ്ങ്, നാല് കവുങ്ങിന്‍ തൈ എന്നിവ നശിപ്പിച്ചു. രാത്രി പന്ത്രണ്ടോടെ ശബ്ദം കേട്ട് നാരായണന്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിന് പത്തുമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ ആന കൃഷി നശിപ്പിക്കുന്നത് കണ്ടത്. വാഴകള്‍ നശിപ്പിച്ച ശേഷം സമീപത്തുള്ള കാട്ടിലേക്ക് മടങ്ങി.

ആന ശല്യം കാരണം പുരയിടവും കൃഷിസ്ഥലവും ഉപേക്ഷിച്ചുപോകേണ്ട ഗതികേടിലാണ് മലയോരത്തെ കര്‍ഷകര്‍. മരണം മുന്നില്‍കണ്ടാണ് ഇവരുടെ ജീവിതം. ദേലംപാടി പഞ്ചായത്തിലെ പാണ്ടി, കാറഡുക്കയിലെ കൊട്ടംകുഴി, മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍, നെയ്യംകയ തുടങ്ങിയ പ്രദേശത്തെ പ്രധാന കൃഷിയിടങ്ങളെല്ലാം ആന നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കൃഷിക്കാര്‍ക്ക് പരാതിയുണ്ട്. വനാതിര്‍ത്തിയായതിനാല്‍ കുരങ്ങ്, പന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്.

കര്‍ണാടകയില്‍നിന്ന് പുഴ കടന്നെത്തിയതാണ് ആനകളെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പയസ്വിനി പുഴയില്‍ വെള്ളം കൂടിയതാകാം പുഴ കടന്ന് കാട്ടാന കാട്ടിലേക്ക് പോകാത്തതിന് കാരണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ആവശ്യമായ സംവിധാനങ്ങളില്ലാത്തതാണ് ഇതിന് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക സേന മാത്രമാണുള്ളത്. കണ്ണൂര്‍ മാട്ടറ, കാലഞ്ചി, ആറളം, കൊട്ടിയൂര്‍ എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ശല്യമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. ഒരോ ജില്ലയ്ക്കും പ്രത്യേകം ആര്‍ആര്‍ടിയെ നിയമിക്കണമെന്ന ആവശ്യവും അവഗണിക്കുകയാണ്.

Keywords: Elephant, Mulleria, Forest department, Special team, Kasaragod
9:58 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories