Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label farmer. Show all posts
Showing posts with label farmer. Show all posts

കര്‍ഷകനെ തടഞ്ഞ് വെച്ച് മര്‍ദിച്ചു

Written By kvarthaksd on 30 Apr 2013 | 7:34 pm

കാസര്‍കോട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ കര്‍ഷകനെ ആറംഗ സംഘം തടഞ്ഞ് വെച്ച് മര്‍ദിച്ചു. ആലംപാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല (39) യെയാണ് മര്‍ദിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ കാരണം അറിയില്ലെന്ന് അബ്ദുല്ല പറഞ്ഞു.

Attack, Farmer, Alampady, Injured, General-hospital, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Farmer, Alampady, Injured, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:34 pm | 0 comments

ജീ­പ്പ് ഇ­ല­ക്ട്രിക് പോസ്റ്റിലിടിച്ച് കര്‍ഷകന്‍ രക്തം വാര്‍ന്ന് മരിച്ചു

Written By kvarthakgd1 on 26 Mar 2013 | 11:58 pm

Kasaragod, Jeep, Accident, Farmer, Death, Kerala, Obituary, House, Adoor, Pandi, Police, Hospital, Malayalam News, National News, Kerala News, International New
കാസര്‍കോട്: ജീപ്പ് ഇ­ല­ക്ട്രിക് പോസ്റ്റിലിടിച്ച് കര്‍ഷകന്‍ രക്തം വാര്‍ന്ന് മരിച്ചു. ആദുര്‍ പോലീസ് സ്‌­റ്റേഷന്‍ പരിധിയില്‍പ്പെട്ട അഡൂര്‍ പാണ്ടി കയ്യെണ്ണിയിലെ സു­ന്ദര്‍ റാവു (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായ­ത്.

അഡൂറില്‍ നിന്നും കയ്യെണ്ണിയിലെ വീട്ടിലേക്ക് തനി­ച്ച് ജീപ്പോടിച്ച് പോകുമ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. 15 മിനിറ്റോളം രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് കിടന്ന സുന്ദര റാവുവിനെ പിന്നീട് ഇതു വഴിയെത്തിയ മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മുള്ളേരിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരം­ഭിച്ചിട്ടുണ്ട്.


Keywords: Kasaragod, Jeep, Accident, Farmer, Death, Kerala, Obituary, House, Adoor, Pandi, Police, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
11:58 pm | 0 comments

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Written By Kvarthakgd on 7 Mar 2013 | 3:15 pm

Milk, Farmer, Training, Class, Karithalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കരിന്തളം: ക്ഷീരവികസന വകുപ്പ്, ആത്മ എന്നിവയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന  ക്ലാസ് നടത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വി.വി. വെള്ളുങ്ങ അധ്യക്ഷനായി. കരിന്തളം ബാങ്ക് പ്രസിഡന്റ് പാറക്കോല്‍ രാജന്‍ പ്രസംഗിച്ചു.

ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ചെറുവത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.വി. പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. നീലേശ്വരം ക്ഷീരവികസന ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. പി.വി. മനോജ്കുമാര്‍ സ്വാഗതവും പി.എം.രാജന്‍ നന്ദിയും പറഞ്ഞു.

Keywords: Milk, Farmer, Training, Class, Karithalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:15 pm | 0 comments

കടബാധ്യത: കര്‍ഷകന്‍ ജീവനൊടുക്കി

Written By kvartha delta on 8 Feb 2013 | 12:02 am

Kasaragod, suicide, Obituary, Kerala, Farmer, Bedaka, Kolathoor, Harthal, Kerala News,
കാസര്‍കോട്: അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുള്ള കര്‍ഷകന്‍ തൂങ്ങിമരിച്ചു. ബേഡകം കൊളത്തൂര്‍ ബറോട്ടി നിടുവോട്ടെ കെ. കുഞ്ഞമ്പുനായര്‍ (53) ആണ് മരിച്ചത്. ഇയാള്‍ പെര്‍ളടുക്കയിലെ വ്യാപാരികൂടിയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുസമീപത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. കുണ്ടംകുഴി, പെര്‍ളടുക്ക തുടങ്ങിയ ബാങ്കുകളിലായി ഇദ്ദേഹത്തിന് വായ്പയെടുത്തവകയില്‍ അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. അത് അടക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ദു:ഖസൂചകമായി പെര്‍ലടുക്കയില്‍ വ്യാപാരികള്‍ വെള്ളിയാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

ഭാര്യ: സുശീല. മക്കള്‍: രാകേഷ് (ഡ്രൈവര്‍), ഉണ്ണിക്കണ്ണന്‍, വിഷ്ണുരാജ് (വിദ്യാര്‍ത്ഥി ജി.എച്ച്.എസ്. കൊളത്തൂര്‍). സഹോദരങ്ങള്‍: കുമാരന്‍, സാവിത്രി.

Keywords: Kasaragod, Suicide, Obituary, Kerala, Farmer, Bedaka, Kolathoor, Harthal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:02 am | 0 comments

ആ­ദ്യകാ­ല ക­മ്മ്യൂ­ണി­സ്റ്റ് ക­തിര്‍­ക്കോ­ട് കു­ഞ്ഞി­രാ­മന്‍ നി­ര്യാ­ത­നായി

 Communists, Kathirkode, Kunhiraman, Embellish,Leader, Death, Madikai, farmer, House, wife, CPM, Brothers, Childrens, Deadbody, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മ­ടിക്കൈ: മ­ടി­ക്കൈ­യി­ലെ കര്‍­ഷ­കനും ആ­ദ്യകാ­ല ക­മ്മ്യൂ­ണി­സ്­റ്റു­കാ­രനുമാ­യ ക­തിര്‍­ക്കോ­ട് കു­ഞ്ഞി­രാ­മന്‍(93) നി­ര്യാ­ത­നായി. വെ­ള്ളി­യാഴ്­ച പു­ലര്‍­ച്ചെ വീ­ട്ടില്‍ വെ­ച്ചാ­യി­രു­ന്നു അ­ന്ത്യം.

സം­സ്­ക്കാ­രം വീ­ട്ടു­പ­റ­മ്പില്‍ ന­ടന്നു. ഭാര്യ­:മാ­ധവി. മക്കള്‍: പ­രേ­തനാ­യ നാ­രാ­യ­ണന്‍, ദാ­മോ­ദരന്‍, കൃ­ഷ്ണന്‍, മീ­നാക്ഷി, ബാലന്‍, കു­മാരന്‍, ശ­ശി­ധരന്‍. സ­ഹോ­ദ­രങ്ങള്‍: ചി­രു­ത, സി. അ­മ്പാ­ടി മാ­സ്റ്റര്‍, പ­രേ­തരാ­യ വെ­ണ്ടേ­ങ്ങാ­നം കാ­രി­ക്കുട്ടി, കു­ഞ്ഞി­ക്കണ്ണന്‍.

സി.പി.എം.ജില്ലാ ക­മ്മി­റ്റിക്ക് വേ­ണ്ടി സി.പ്ര­ഭാ­ക­രനും ലോ­ക്കല്‍ ക­മ്മി­റ്റി­ക്കു­വേ­ണ്ടി ശ­ശീ­ന്ദ്രന്‍ മ­ടി­ക്കൈയും മൃ­ത­ദേ­ഹ­ത്തില്‍ റീ­ത്ത് സ­മര്‍­പിച്ചു.

Keywords: Communists, Kathirkode, Kunhiraman, Embellish,Leader, Death, Madikai, farmer, House, wife, CPM, Brothers, Childrens, Deadbody, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:02 am | 0 comments

കര്‍­ഷ­കന്‍ വീ­ട്ടി­നു­ള്ളില്‍ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍

Written By kvarthapressclub on 4 Feb 2013 | 7:39 pm

 Farmer, Hanging Death, Delampadi, House, Son, Wife, Childrens, Brothers, Kannur, Obituary.
ദേ­ല­മ്പാടി: കര്‍­ഷ­കന്‍ വീ­ട്ടി­നു­ള്ളില്‍ തൂ­ങ്ങി­മ­രി­ച്ചു.ദേ­ല­മ്പാ­ടി മല്ല­മ്പാ­റ­യി­ലെ പ­രേ­തനാ­യ മാ­ലി­ങ്ക നാ­യി­ക്കി­ന്റെയും പാര്‍­വ­തി­യു­ടെയും മ­കന്‍ രാ­മ­യ്യ നാ­യ­ക്കി (53)നെ­യാ­ണ് വീ­ട്ടി­നു­ള്ളില്‍ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തിയത്.

ഞാ­യ­റാഴ്ച വൈ­കി­ട്ട് ഏ­ഴു­മണി­യോ­ടെ­യാ­ണ് സം­ഭ­വം.ഭാര്യ: യ­ശോ­ദ. മക്കള്‍: രാ­ജീ­വി, ര­തീഷ്. മ­രു­മകന്‍: വി­നു ക­ണ്ണൂര്‍. സ­ഹോ­ദ­രങ്ങള്‍: രാ­മച­ന്ദ്ര നാ­യക്, സു­ബ്രാ­യ നാ­യക്, നാ­രാ­യ­ണ നാ­യക്, രാ­ഘ­വ നാ­യക്, ബാല­ക്ക, ച­ന്ദ്രാ­വതി.

Keywords: Farmer, Hanging Death, Delampadi, House, Son, Wife, Childrens, Brothers, Kannur, Obituary.
7:39 pm | 0 comments

കര്‍ഷക സംഗമം ചൊവ്വാഴ്ച

 Farmer, Conference, Kasaragod, Kerala, Farmers Meet, P.K. Fasal Haji, Nagar, Cherkkalam Abdulla, Malayalam News, Kerala Vartha.
കാസര്‍കോട്: സ്വതന്ത്ര കര്‍ഷക സംഘം താലൂക്ക് കമ്മിറ്റിയുടെ 'കര്‍ഷക സംഗമം 2013' ചൊവ്വാഴ്ച മുളിയാര്‍ മാസ്തിക്കുണ്ടിലെ പി.കെ. ഫസല്‍ ഹാജി നഗറില്‍ നടക്കും. രാവിലെ ഒമ്പതിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ജൈവ കൃഷിയും ഉല്‍പാദനവും ആനുകൂല്യങ്ങളും, പരിസ്ഥിതിയും കൃഷിയും, കാര്‍ഷിക പ്രശ്‌നങ്ങളും പ്രതിവിധിയും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്യും.

Keywords: Farmer, Conference, Kasaragod, Kerala, Farmers Meet, P.K. Fasal Haji, Nagar, Cherkkalam Abdulla, Malayalam News, Kerala VarthaKerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:36 pm | 0 comments

കിസാന്‍ സഭയു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ അടയ്ക്ക കര്‍ഷക സമ്മേളനം 27 ന്

Written By kvarthapressclub on 24 Jan 2013 | 7:20 pm

Kisansabha,Farmer, Conference, Kasaragod, Manjeshwaram, Office- Bearers, Press meet, Suicide, Distribution, Inaguration, Kerala.

കാസര്‍കോട്: കേ­ര­ള­ത്തി­ലെയും കാസര്‍­കോ­ട്ടെയും അ­ട­യ്­ക്ക് കര്‍­ഷ­ക­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച്ച­ചെ­യ്യു­ന്ന­തിന് അ­ഖി­ലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യ­ത്തില്‍ ജനുവരി 27 ന് മഞ്ചേശ്വരം വാമഞ്ചൂര്‍ ഗുരു നരസിംഹ കല്യാണ മണ്ഡപത്തില്‍ അടയ്ക്ക കര്‍ഷക സമ്മേളനം സം­ഘ­ടി­പ്പി­ക്കു­മെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടയ്ക്കാ കര്‍ഷ­കര്‍ നേ­രി­ടു­ന്ന പ്ര­ശ്‌­ന­ങ്ങള്‍ക്ക് പരിഹാരം കാണുക, വിലയി­ടി­വി­നെ തു­ടര്‍­ന്ന് ആ­ത്മ­ഹ­ത്യ­യു­ടെ വ­ക്കി­ലെത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാ­പി­ച്ച 10 കോടി രൂപ വിതരണം ചെയ്യുക, അടയ്ക്ക കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ട കൃഷി അല്ലെ­ന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പിന്‍വലിക്കുക, അടയ്ക്ക കൃഷി വികസനത്തിന് റബ്ബര്‍ ബോര്‍ഡ് മാതൃകയില്‍ അടയ്ക്ക വികസന ബോര്‍ഡിനു രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേള­നം ചര്‍­ച്ച­ചെ­യ്യു­മെന്നും ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

27 ന് രാ­വി­ലെ 10 മ­ണിക്ക് അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേ­രി സ­മ്മേള­നം ഉ­ദ്­ഘാട­നം ചെയ്യും. സെമിനാറില്‍ പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. രവിഭട്ട് ക്ലാസ് എടുക്കും. ഹോ­സ്­ദുര്‍ഗ് എം.എല്‍.എ, ഇ. ചന്ദ്രശേ­ഖരന്‍ മുഖ്യാതിഥിയായിരി­ക്കും. കി­സാന്‍­സ­ഭ ജില്ലാ പ്ര­സിഡന്റ് ബങ്ക­ളം കു­ഞ്ഞി­കൃ­ഷ്­ണന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈ­സ് പ്ര­സി­ഡന്റ് പി.എ.നായര്‍, ജില്ലാ സെ­ക്രട്ടറി ഇ കെ നായര്‍, ആ­ന­ന്ദ­ഷെട്ടി, സ­ഞ്ജീ­വ ഷെ­ട്ടി എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords: Kisansabha,Farmer, Conference, Kasaragod, Manjeshwaram, Office- Bearers, Press meet, Suicide, Distribution, Inaguration, Kerala.
7:20 pm | 0 comments

ക്ഷീര കര്‍ഷക അവാര്‍ഡ് യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്ക്

Written By Kvarthakgd on 19 Jan 2013 | 5:01 pm

Best milk farmer, Award, Winner, K.C.Jinesh, Nileshwaram, Presented, Minister K.C.Joseph, Kasaragod, Kerala, Malayalam news
കാസര്‍കോട്: വെള്ളക്കോളര്‍ ഇതര ജോലികളില്‍ യുവാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന പരാതികള്‍ക്ക് നടുവിലാണ് വലിയപൊയ് ഓലാട്ട് കല്ലേലി വീട്ടില്‍ കെ.സി.ജിനേഷ് എന്ന ഇരുപത്തെട്ടുകാരന്‍ വ്യത്യസ്തനാകുന്നത്. യുവാക്കളുടെ ആരോപിത ശീലങ്ങളില്‍ നിന്നും പതിവു വഴികളില്‍ നിന്നും മാറി നടന്ന ജിനേഷ് പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള ജിനേഷിനാണ് ഇക്കൊല്ലത്തെ ജില്ലയിലെ മികച്ച ക്ഷിരകര്‍ഷകനുള്ള അവാര്‍ഡ്.

നീലേശ്വരം ക്ഷീര വികസന യൂണിറ്റ് നെടുമ്പ ക്ഷീരസംഘം അംഗമായ കെ.സി.ജിനേഷ് 81606 ലിറ്റര്‍ പാല്‍ അളന്നുകൊണ്ടാണ് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ എന്ന ബഹുമതിക്കര്‍ഹനായത്. ബളാംതോട് നടന്ന ജില്ലാ ക്ഷീരസംഗമ സെമിനാറില്‍ മന്ത്രി കെ.സി.ജോസഫ് അവാര്‍ഡ് സമ്മാനിച്ചു..

Best milk farmer, Award, Winner, K.C.Jinesh, Nileshwaram, Presented, Minister K.C.Joseph, Kasaragod, Kerala, Malayalam newsവലിയപൊയ് ഓലാട്ട് കല്ലേലി വീട്ടില്‍ ചന്ദ്രന്‍-സന്ധ്യ ദമ്പതികളുടെ മകനായ ജിനേഷ് യാദൃച്ചികമായാണ് പശു വളര്‍ത്തിലിലേക്ക് തിരിഞ്ഞത്. കാസര്‍കോട് ഗവ. പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ജിനേഷ് തൊഴില്‍ തേടി ആദ്യം പോയത് ചെന്നൈയിലാക്കണ്. ആദ്യം ലെയ്ത്തു ജോലിയിലേര്‍പ്പെട്ടു. എന്നാല്‍ അധികം താമസിയാതെ ജോലി മതിയാക്കി നാട്ടിലെത്തിയ ജിനേഷ് കന്നുകാലി വളര്‍ത്തലിലേക്ക് തിരിയുകയായിരുന്നു. രണ്ടു പശുക്കളെ വാങ്ങി വളര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. ആദ്യ പശുവില്‍ നിന്നുള്ള ലാഭം ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പ്രേരണയായി. തുടര്‍ന്ന് കൂടുതല്‍ പശുക്കളെ വാങ്ങി.ഒരു കാറ്റില്‍ ഫാമിന്റെ തുടക്കമായിരുന്നു അത്. ഇപ്പോള്‍ 4 ഏക്കര്‍ വിസ്തൃതിയുള്ള ജിനേഷിന്റെ ഫാമില്‍ 40 പശുക്കളുണ്ട്. റെഡ് സിന്ധി,ഗീര്‍,എച്ച്.എഫ്., ജേഴ്‌സി ഇനങ്ങളില്‍പ്പെട്ട പശുക്കള്‍ ജിനേഷിനുണ്ട്. പ്രതിദിനം 250 ലിറ്റര്‍ പാല് ലഭിക്കും. സഹായികളായി മൂന്ന് തൊഴിലാളികളുമുണ്ട്.

അടിക്കടിയുള്ള കാലിത്തീറ്റ വില വര്‍ധനവും ഉല്‍പ്പാദന ചെലവിന്റെ വര്‍ദ്ധനയുമാണ് ഈ രംഗത്തെ പ്രധാന പ്രശ്‌നമെന്ന് ജിനേഷ് പറയുന്നു. കാലിത്തീറ്റ വില നിയന്ത്രിക്കണം. എങ്കില്‍ മാത്രമെ ഈ രംഗത്തുള്ളവര്‍ക്ക് നിലനില്‍ക്കാനാകു എന്നാണ് ഈ ക്ഷിര കര്‍ഷകന്റെ സാക്ഷ്യപ്പെടുത്തല്‍. പ്രയാസങ്ങളുണ്ടെങ്കിലും ഈ രംഗത്ത് തുടരാന്‍ തന്നെ ജിനേഷിന്റെ തീരുമാനം.

Keywords: Best milk farmer, Award, Winner, K.C.Jinesh, Nileshwaram, Presented, Minister K.C.Joseph, Kasaragod, Kerala, Malayalam news, Mechanical engineer wins Ksheera Karshaka award.
5:01 pm | 0 comments

കര്‍­ഷകനെ വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു

Written By kvarthapressclub on 3 Jan 2013 | 4:19 pm

Farmer, Attack,Friend,Muhammad haneefa, Uppala, Car, Bayar,Glass, Complaint, Kerala.
ഉപ്പ­ള: കാ­റില്‍ സു­ഹൃ­ത്തി­നൊ­പ്പം പോ­വു­ക­യാ­യി­രു­ന്ന ബാ­യാര്‍ പ­ദ­വി­ലെ കര്‍­ഷ­കന്‍ മു­ഹമ്മ­ദ് ഹ­നീ­ഫ­യെ(42) മ­റ്റൊ­രു കാ­റി­ലെത്തിയ സം­ഘം വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു.

ബു­ധ­നാഴ്ച വൈ­കി­ട്ട് മൂ­ന്നു­മ­ണി­ക്ക് സു­ഹൃ­ത്ത് ഇ­ബ്രാഹി­നൊ­പ്പം മ­ണ്ണം­കു­ഴി­യില്‍ നിന്നും ഉ­പ്പ­ള­യി­ലേ­ക്ക് പോ­കു­മ്പോ­ഴാ­യി­രു­ന്നു അക്രമ­മു­ണ്ടാ­യത്. കാ­റി­ന്റെ ഗ്ലാ­സ് ത­കര്‍­ത്ത സം­ഘം വാള്‍­കൊ­ണ്ട് വെ­ട്ടു­ക­യാ­യി­രു­ന്നു. നേര­ത്തെ അ­ക്ര­മി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു­നല്‍കി­യ പ­രാ­തി പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു അ­ക്രമം.

Keywords: Farmer, Attack,Friend,Muhammad haneefa, Uppala, Car, Bayar,Glass, Complaint, Kerala.
4:19 pm | 0 comments

സുലഭ ഫാര്‍മേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 2 Jan 2013 | 4:15 pm

Sulabha, Farmers club, Inauguration, Co-operation bank, Kasaragod, Nabard, Kerala, Malayalam news
സുലഭ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്്ഘാടനം 
നബാര്‍ഡ് എ.ജി.എം. എന്‍. ഗോപാലന്‍ നിര്‍വഹിക്കുന്നു.
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് ചുള്ളിക്കര ശാഖയുടെ കീഴില്‍ നബാര്‍ഡിന്റെ സഹായത്തോടെ രൂപീകരിച്ച സുലഭ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നബാര്‍ഡ് എ.ജി.എം. എന്‍. ഗോപാലന്‍ നിര്‍വഹിച്ചു. ചുള്ളിക്കര ലയണ്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിജിമോള്‍, കെ. ഗോപി, ജില്ലാ സഹകരണ ബാങ്ക് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ് , ഇ. പി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ചുള്ളിക്കര ശാഖാ മാനേജര്‍ പി. ചന്ദ്രശേഖരന്‍ സ്വാഗതവും ഫാര്‍മേഴ്‌സ് ക്ലബ്ബ് സെക്രട്ടറി ഷിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Keywords: Sulabha, Farmers club, Inauguration, Co-operation bank, Kasaragod, Nabard, Kerala, Malayalam news
4:15 pm | 0 comments

ബൈ­ക്കു­കള്‍ കൂ­ട്ടി­യി­ടി­ച്ച് കര്‍ഷ­കന്‍ മ­രി­ച്ചു

Written By kvartha delta on 29 Dec 2012 | 5:08 pm

Badiyadukka, Accident, Bike, Injured, Obituary, farmer, hospital, kasaragod,
ബ­ദി­യ­ടു­ക്ക: ബൈ­ക്കു­കള്‍ കൂ­ട്ടി­യി­ടി­ച്ച് അ­ഡ്യ­ന­ടു­ക്ക പ­ഞ്ചി­ക്ക­ലി­ലെ വ­സ­ന്ത­ നാ­യി­ക്ക് (36) മ­രി­ച്ചത്. കര്‍ഷക­നാണ്. ബൈ­ക്കില്‍ യാ­ത്ര­ചെ­യ്യു­ക­യാ­യി­രു­ന്ന ഇ­യാ­ള്‍ എ­തി­രെ­വന്ന ലോ­റി­യെ മ­റി­ക­ട­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ട­യില്‍ മ­റ്റൊരു­ബൈ­ക്കു­മാ­യി കൂ­ട്ടി­യി­ടി­ക്കു­ക­യും റോ­ഡി­ലേ­ക്ക് തെ­റി­ച്ചു­വീ­ഴു­ക­യു­മാ­യി­രു­ന്നു. വെ­ള്ളി­യാ­ഴ്­ച­യാ­യി­രു­ന്നു അ­പ­കടം.

സം­ഭ­വ­സ്ഥ­ല­ത്തു­വെ­ച്ചുത­ന്നെ മ­രിച്ചു. മ­റ്റെ ബൈ­ക്കി­ലെ യാ­ത്ര­ക്കാ­രന്‍ ഗോ­പാ­ല­നാ­യി­ക്കി­നെ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. അ­ച്യു­ത നാ­യി­ക്ക് - അ­മ്മ­ക്കു ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് മ­ര­ണ­പ്പെ­ട്ട വ­സ­ന്ത നാ­യിക്ക്. ഭാര്യ: വിന­യ. മ­കള്‍: നി­ഷ. സ­ഹോ­ദരി: മ­മത.

Keywords: Accident: farmer killed, Badiyadukka, Accident, Bike, Injured, Obituary, farmer, hospital, Kasaragod, Malayalam News.
5:08 pm | 0 comments

മൃഗങ്ങള്‍ നാടുഭരിക്കുമ്പോള്‍...

Written By Kvartha Alpha on 11 Nov 2012 | 10:00 am

Forest, Police, Belinja, Badiyadukka, farmer, fire, Article, Ravindran Pady, Elephant, Monkey, Government, Waste

വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീ­റിന്റെ ഭൂ­മി­യു­ടെ അ­വ­കാ­ശി­കള്‍ എ­ന്ന ക­ഥ­യില്‍ പ­റ­യുന്ന­ത് പോ­ലെ വാ­ന­ര­ന്മാരും കാ­ട്ടു­പ­ന്നി­കളും ആ­ന­കളും എല്ലാം ഭൂ­മി­യു­ടെ അ­വ­കാ­ശി­കള്‍ ത­ന്നെ­യാണ്. എ­ന്നാല്‍ അ­വ നാ­ട്ടി­ലിറ­ങ്ങി പാ­വ­പ്പെ­ട്ട കര്‍­ഷ­ക­രു­ടെ വി­ള­ക­ളെല്ലാം ന­ശി­പ്പി­ച്ചാല്‍ എ­ന്തു ചെ­യ്യും? അവ­യെ അ­പ്പാ­ടെ വെ­ടി­വെ­ച്ചു കൊല്ലാ­നൊക്കു­മോ? പി­ടി­ച്ച് കെ­ട്ടാ­മെ­ന്ന് വെ­ച്ചാല്‍ അ­ത് ന­ട­ക്കു­ന്ന കാ­ര്യ­മാ­ണോ? ന­മ്മു­ടെ സര്‍­കാര്‍ പ­റ­യുന്ന­ത് വ­ന്യ മൃ­ഗങ്ങ­ളെ സം­ര­ക്ഷി­ക്ക­ണ­മെ­ന്നാ­ണ്. അവ­യെ കൊല്ലുന്ന­ത് പോ­ക­ട്ടെ, ഏ­തെ­ങ്കിലും ത­ര­ത്തില്‍ ദ്രോഹി­ക്കുന്ന­ത് ത­ന്നെ ശി­ക്ഷ ല­ഭി­ക്കാ­വു­ന്ന കു­റ്റ­മാ­ണ്.

പ­റ­ഞ്ഞു വ­രുന്ന­ത് കു­രങ്ങും കാ­ട്ടു­പ­ന്നി­കളും കാ­ട്ടാ­ന­കളും നാ­ട്ടി­ലി­റ­ങ്ങി കാര്‍ഷി­ക വി­ള­കള്‍ തിന്നും പ­ി­ഴുതും ന­ശി­പ്പി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചാണ്. സം­സ്ഥാ­ന­ത്തി­ന്റെ പ­ല­ഭാ­ഗത്തും കാ­ട്ടു­മൃ­ഗ­ങ്ങ­ളു­ടെ ശ­ല്യം മൂ­ലം കര്‍­ഷ­കര്‍ പൊ­റു­തി മു­ട്ടി­യി­രി­ക്ക­യാണ്. കാസര്‍­കോ­ട് ജില്ല­യു­ടെ കി­ഴ­ക്കന്‍ മേ­ഖ­ല­ക­ളില്‍ വാ­ന­ര­ന്മാ­രു­ടേയും കാ­ട്ടു­പ­ന്നി­ക­ളു­ടേയും കാ­ട്ടാ­ന­ക­ളു­ടേയും ഭ­ര­ണ­മാ­ണി­പ്പോള്‍. അ­വ കൂ­ട്ട­ത്തോ­ടെ രാ­പ്പ­കല്‍ ഭേ­ദ­മില്ലാ­തെ നാ­ട്ടി­ലിറ­ങ്ങി കൃ­ഷി ന­ശി­പ്പി­ക്കുന്നു. പോ­രാ­ത്ത­തി­ന് വ­ഴി­യെ­പ്പോ­കു­ന്ന ആ­ളുക­ളെ കാ­ട്ടു­പ­ന്നി­കള്‍ കു­ത്തി മ­ലര്‍­ത്തി­യി­ടു­ക­യും ചെ­യ്യു­ന്നു.

ബ­ദി­യ­ഡു­ക്ക­യ്­ക്ക­ടുത്ത ബെ­ളി­ഞ്ച­ ഗു­രി­യ­ടു­ക്ക­യി­ലെ മ­ത്സ്യ­വ്യാ­പാ­രി പക്രു­ഞ്ഞി­യെ ക­ഴി­ഞ്ഞ ദിവ­സം കാ­ട്ടുപ­ന്നി ആക്ര­മി­ക്കുക­യു­ണ്ടായി. മ­ത്സ്യ വില്‍­പ­ന­യ്­ക്ക് പോ­കു­മ്പോള്‍ ന­ട്ടു­ച്ച­യ്­ക്കാ­ണ് ഫ­ക്രു­ഞ്ഞി­ക്ക് പ­ന്നി­യു­ടെ കു­ത്തേ­റ്റ­ത്. ശ­രീ­ര­ത്തി­ന്റെ ഒ­രു­ഭാ­ഗം ത­ളര്‍­ന്ന് അ­വ­ശനാ­യ പ­ക്രു­ഞ്ഞി­ കാസര്‍കോ­ട്ടെ ആ­ശു­പ­ത്രി­യി­ല്‍ ചി­കി­ത്സ­യി­ലാ­ണ്. ജീ­പ്പില്‍ യാ­ത്ര ചെ­യ്യു­ക­യാ­യി­രു­ന്ന ദേ­ലം­പാ­ടി­യി­ലെ അ­ബ്ദുല്ല­ക്കു­ഞ്ഞി­യേയും പ­ന്നി ഭീ­ഷ­ണി­പ്പെ­ടുത്തി. ജീ­പ്പില്‍ നിന്നും ഇ­റങ്ങി­യോടി­യ അ­ബ്ദുല്ല­ക്കു­ഞ്ഞി­യെ കി­ട്ടാ­ത്ത­തി­ന്റെ വൈ­രാഗ്യം അ­യാ­ളു­ടെ ജീ­പ്പി­നോ­ടാ­ണ് പ­ന്നി തീര്‍­ത്ത­ത്. ജീ­പ്പി­നെ ഏ­തെല്ലാം ത­ര­ത്തില്‍ ന­ശി­പ്പി­ക്കാന്‍ ക­ഴിയു­മോ, ആ ത­ര­ത്തി­ലെല്ലാം പ­ന്നി കേ­ടു­വ­രു­ത്തി.

വ­ഴി­യെ­പ്പോ­കു­ന്ന ആ­ളുക­ളെ പ­ന്നി­ക്കൂ­ട്ടം പി­ന്തു­ടര്‍­ന്ന് ഓ­ടി­ച്ച് അ­ക്ര­മി­ക്കു­ന്ന സം­ഭ­വ­ങ്ങള്‍ പ­ല­ഭാ­ഗ­ത്തും ഉ­ണ്ടാ­യി­ട്ടുണ്ട്. നാ­യാ­ട്ട് നി­രോ­ധി­ച്ചതും വ­ന­ത്തില്‍ ന­ഗ­ര­ത്തി­ലെ മാ­ലി­ന്യ­ങ്ങള്‍ കൊ­ണ്ട് ത­ള്ളു­ന്ന­തു­മാ­ണ് പ­ന്നി­ക­ളു­ടെ ക്ര­മാ­തീ­തമാ­യ വം­ശ­വര്‍­ദ്ധന­വി­ന് കാ­ര­ണ­മാ­യ­തെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടുന്നു. മുന്‍ വര്‍­ഷ­ങ്ങ­ളില്‍ വ­യ­നാ­ട്ട് കു­ല­വന്‍ തെ­യ്യം­കെട്ടി­നോ­ട­നു­ബ­ന്ധി­ച്ച് വന്‍ തോ­തില്‍ പ­ന്നിക­ളെ വേ­ട്ട­യാ­ടി കൊ­ന്നി­രു­ന്നു. അല്ലാ­ത്ത സ­മ­യത്തും ആ­ളു­കള്‍ ഇ­റ­ച്ചി­ക്കു­വേ­ണ്ടി പ­ന്നി­വേ­ട്ട ന­ട­ത്തി­യി­രു­ന്നു. പ­റമ്പു­ക­ളില്‍ കെ­ണി­വെച്ചും പ­ന്നിക­ളെ പി­ടി­ച്ചി­രുന്നു. ഇ­പ്പോള്‍ കെ­ണി­വെ­ച്ചു­പി­ടി­ച്ച പ­ന്നി­യു­ടെ ഇറ­ച്ചി പോ­ലും വ­നം വ­കു­പ്പ് അ­ധി­കൃ­തര്‍ ക­ണ്ടു­കെ­ട്ടു­ക­യാ­ണ്. മ­നുഷ്യ­നോ­ടു­ള്ള ധാര്‍­ഷ്ട്യം തീര്‍­ക്കാ­നെ­ന്നവ­ണ്ണം പ­ന്നി­ക­ളി­പ്പോള്‍ നാ­ടാ­കെ­യിറ­ങ്ങി ക­ണ്ണില്‍ ക­ണ്ട­തെല്ലാം കു­ത്തി­മ­റി­ച്ചി­ടു­കയും വേണ്ട­ത് തി­ന്നു­കയും ചെ­യ്യുന്നു. ഒ­രാ­വ­ശ്യ­വു­മില്ലാ­തെ റ­ബ്ബര്‍ തൈ­ക­ളെ­പ്പോലും അ­വ ന­ശി­പ്പി­ക്കു­ന്നു.

മാ­ലി­ന്യ­ങ്ങ­ളോ­ടാ­ണ് പ­ന്നി­കള്‍­ക്ക് ഏ­റെ പ്രി­യം. മൃ­ഗ­ങ്ങ­ളു­ടെ അ­വ­ശി­ഷ്ട­ങ്ങ­ളാ­ണെ­ങ്കില്‍ പി­ന്നെ പ­റ­യേ­ണ്ട. അങ്ങ­നെ പ­ന്നി­കള്‍­ക്ക് ഏ­റെ ഇ­ഷ്ട­പ്പെ­ട്ട വി­ഭ­വ­ങ്ങ­ളാ­ണ് വാ­ഹ­ന­ങ്ങ­ളി­ലും മ­റ്റു­മാ­യി വ­ന­ത്തില്‍ യ­ഥേ­ഷ്ടം ആ­ളു­കള്‍ കൊ­ണ്ടി­ടു­ന്നത്. ക­ല്യാ­ണ വീ­ടു­ക­ളി­ലേയും അറ­വ് ശാ­ല­ക­ളി­ലേയും അ­വ­ശി­ഷ്ട­ങ്ങള്‍ തി­ന്ന് കൊ­ഴു­ത്ത പ­ന്നി­കള്‍ ഒ­രു ര­സ­ത്തി­നാ­ണ് പ­ല­പ്പോ­ഴും നാ­ട്ടി­ലിറ­ങ്ങി ആ­ളുക­ളെ കു­ത്തു­ന്നതും കൃ­ഷി ന­ശി­പ്പി­ക്കു­ന്ന­തും. ഇ­ത് അ­റി­യാ­ത്ത­വ­രല്ല ന­മ്മു­ടെ വ­ന­പാ­ലകര്‍. അ­വര്‍ എല്ലാം അ­റി­ഞ്ഞി­ട്ടും അ­റി­യാ­ത്ത മ­ട്ടില്‍ നില്‍­ക്കു­ക­യാണ്. കൈ­ക്കൂ­ലി കി­ട്ടു­ന്ന കാ­ര്യ­മാ­യി­രു­ന്നു­വെ­ങ്കി­ല്‍ അ­വര്‍ മീ­ശ പി­രി­ച്ച് ചാ­ടി വീ­ണേനെ.! ഇ­വി­ടെ ആ­രോ­ടാ­ണ് കൈ­ക്കൂ­ലി വാ­ങ്ങു­ക!

പാ­വ­പ്പെ­ട്ട കൃ­ഷി­ക്കാ­രെ ദ്രോ­ഹി­ക്കാന്‍ വാ­ന­ര­ന്മാരും ഒട്ടും പി­ന്നിലല്ല. അ­വ കൂ­ട്ട­ത്തോ­ടെ മ­ര­ശി­ഖ­ര­ങ്ങ­ളി­ലൂ­ടെയും ഓ­ല­ക­ളി­ലൂ­ടെയും ഓ­ടി­യും ചാ­ടി­യും ഊ­ഞ്ഞാ­ലാ­ടി­യും വന്ന് തെ­ങ്ങി­ലെ ഇ­ള­നീരും പ­ച്ച­ക്ക­റി­ക­ളും പ­പ്പാ­യയും എല്ലാം തിന്നും പ­റി­ച്ചെ­റിഞ്ഞും ന­ശി­പ്പി­ക്കു­ക­യാ­ണ്. അ­തെല്ലാം നോ­ക്കി ത­ല­യില്‍ കൈ­വെ­ച്ച് ത­ന്റെ വി­ധി­യെ പ­ഴി­ക്കാ­നേ കര്‍­ഷക­ന് ക­ഴി­യു­ന്നു­ള്ളൂ. ക­ല്ലെ­റിഞ്ഞ് ഓ­ടി­ക്കാ­മെ­ന്ന് വെ­ച്ചാല്‍ ഏ­റ് കൊള്ളാ­തെ മ­ര­ത്തി­ന് മ­റ­ഞ്ഞു­നി­ന്ന് ക­ല്ലെ­റി­ഞ്ഞ­യാ­ളെ ഇ­ളി­ച്ചു­കാ­ട്ടിയും കൊഞ്ഞ­നം കു­ത്തിയും പ­രി­ഹ­സി­ക്കു­ക­യാ­ണ് കു­ര­ങ്ങന്‍­മ­ാര്‍. പണ്ട­ത്തെ കു­ര­ങ്ങന്‍­മാര്‍­ക്ക് വാ­ലില്ലാ­ത്ത ന­ര­ന്മാ­രെ കുറ­ച്ച് പേ­ടി­യു­ണ്ടാ­യി­രുന്നു. അ­വര്‍ അ­ന്ന് വാ­ലില്ലാ­ത്ത­വര്‍ ക­ല്ലെ­റി­യു­മ്പോള്‍ വാല്‍ പൊ­ക്കി­ക്കൊ­ണ്ട് ഓ­ടു­ക­യാ­യി­രു­ന്നു പ­തി­വ്. ഇ­ന്ന് വാ­ന­ര­ന്മാര്‍ക്കും ബു­ദ്ധി ഉ­ദി­ച്ചി­രി­ക്കു­ന്നു. ഉ­ണ്ട­യില്ലാ­ത്ത തോ­ക്ക് കാ­ട്ടിയും ചെ­ണ്ട കൊ­ട്ടിയും അവ­രെ വി­ര­ട്ടാ­നൊന്നും ഇ­ന്ന് പ­റ്റില്ല. കര്‍­ഷ­കര്‍­ക്ക് സര്‍­കാര്‍ ലൈസന്‍­സോ­ടു കൂ­ടി തോ­ക്ക് നല്‍­കു­ന്നു­ണ്ടെ­ങ്കിലും അ­ത് കു­ര­ങ്ങന്‍­മാര്‍ക്കും പ­ന്നി­കള്‍­ക്കും നേ­രെ പ്ര­യോ­ഗി­ച്ചു കൂ­ട. വെ­ടി പൊ­ട്ടി­ച്ചാല്‍ ആള്‍ അ­ക­ത്താ­യ­തു­ത­ന്നെ.

കാ­ട്ടാ­ന­കളും നാ­ട്ടി­ലിറ­ങ്ങി സംഹാ­ര താ­ണ്ഡ­വ­മാ­ടു­ന്ന വാര്‍­ത്ത­കള്‍ ഒട്ടും കു­റ­വല്ല. വ­യ­നാ­ട്ടി­ലും ഇ­ടു­ക്കി­യിലും കാസര്‍­കോ­ട്ടെ പാ­ണ്ടി­യിലും പാ­ണ­ത്തൂ­രു­മെല്ലാം കാ­ട്ടാ­നക്കൂ­ട്ട­മിറ­ങ്ങി കൊ­ല­വി­ളി ന­ട­ത്തു­ക­യാണ്. ന­ട്ടു­വ­ളര്‍­ത്തി കാ­യ്­ക്കാറാ­യ തെങ്ങും കാ­യ­്ച്ച തെ­ങ്ങും മറ്റും ന­ശി­പ്പി­ച്ച് ചി­ന്നം വി­ളി­ച്ച് ന­ട­ക്കു­ന്ന ആ­ന­ക്കൂ­ട്ടം ആ­ളു­ക­ളു­ടെ ഉ­റ­ക്കം പോലും ന­ഷ്ട­പ്പെ­ടു­ത്തുന്നു. നേര­ത്തെ പ­റഞ്ഞ പോ­ലെ അവ­യെ പി­ടി­ച്ചു­കെ­ട്ടാനും നാ­ട്ടു­കാര്‍­ക്ക് നിര്‍­വാ­ഹ­മില്ല. അ­ധി­കൃ­തരും ഇ­ക്കാ­ര്യ­ത്തില്‍ ഉ­ണര്‍­ന്നു പ്ര­വര്‍­ത്തി­ക്കു­ന്നില്ല.

കാ­ട് നാ­ടാ­യ­തോ­ടെ കാ­ട്ടില്‍ ക­ഴി­യേ­ണ്ട പാ­മ്പു­കളും നാ­ട്ടി­ലി­റ­ങ്ങി­യി­രി­ക്ക­യാ­ണ്. മ­യിലും കു­റു­ക്ക­നും പുലിയും എല്ലാം നാ­ട്ടി­ലി­റ­ങ്ങുന്നു. എല്ലാ­വരും മ­നു­ഷ്യ­നെ­പ്പോ­ലെ ത­ന്നെ ഭൂ­മി­യു­ടെ അ­വ­കാ­ശി­ക­ളാ­ണെ­ങ്കിലും മ­നു­ഷ്യ­നും ഈ നാ­ട്ടില്‍ ജീ­വി­ക്ക­ണ­മ­ല്ലോ. അ­വ­ന്റെ സ്വ­ത്തിനും ജീ­വ­നും മൃ­ഗ­ങ്ങ­ളില്‍ നി­ന്ന് ആ­രാ­ണ് സം­രക്ഷ­ണം ത­രി­ക? സര്‍­കാ­രാ­ണ് അ­തി­ന് ചു­മ­ത­ല­പ്പെ­ട്ട­വര്‍ എ­ന്ന­താ­ണ് ഉ­ത്ത­ര­മെ­ങ്കിലും അ­വര­ത് ചെ­യ്യു­ന്നി­ല്ലെ­ങ്കില്‍ പി­ന്നെ എ­ന്തു­ചെ­യ്യും? മ­നു­ഷ്യ­ന് മൃ­ഗ­ങ്ങ­ളാ­യി ജീ­വി­ക്കാന്‍ ക­ഴി­യില്ല­ല്ലോ!

-ര­വീ­ന്ദ്രന്‍ പാടി

Keywords:  Forest, Police, Belinja, Badiyadukka, farmer, fire, Article, Ravindran Pady, Elephant, Monkey, Government, Waste
10:00 am | 0 comments

കര്‍ഷ­കര്‍ക്ക് മതി­യായ നഷ്ട­പ­രി­ഹാരം നല്‍കണം: എന്‍.എ.നെല്ലി­ക്കുന്ന്

Written By kvarthaksd on 23 Oct 2012 | 12:35 am

N.A.Nellikunnu, Lost, House-Collapse, Agriculture, farmer, Kasaragod, Kerala
കാസര്‍കോട്: ജില്ല­യില്‍ കഴിഞ്ഞ ദിവ­സ­ങ്ങ­ളി­ലു­ണ്ടായ മഴ­യിലും കാറ്റിലും നഷ്ടങ്ങള്‍ നേരി­ട്ട­വര്‍ക്ക് മതിയായ നഷ്ട­പ­രി­ഹാരം നല്‍ക­ണ­മെന്ന് എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.എ ആവ­ശ്യ­പ്പെ­ട്ടു.

പാവ­പ്പെട്ട നിര­വധി കുടും­ബ­ങ്ങ­ളുടെ ഓടി­ട്ടതും പുല്ലു­മേ­ഞ്ഞ­തു­മായ വീടു­കള്‍ ഭാഗീ­ക­മായോ പൂര്‍ണ്ണ­മായോ തകര്‍ന്ന­തോടെ തല­ചാ­യ്ക്കാ­നി­ട­മി­ല്ലാതെ ദുരി­ത­ത്തി­ലാ­യി. കവു­ങ്ങ്, തെങ്ങ്, വാഴ, റബ്ബര്‍ ഉള്‍പ്പെടെ കാര്‍ഷിക ചെടി­കളും മര­ങ്ങളും കട­പു­ഴ­കിയും ഒടി­ഞ്ഞു­വീണും വ്യാപ­ക­മായ നഷ്ട­ങ്ങ­ളു­ണ്ടാ­യി.

കൊയ്യാ­റായ നെല്‍പാ­ട­ങ്ങ­ളില്‍ വെള്ളം കയ­റി­യ­തോടെ കര്‍ഷ­കര്‍ ദുരി­ത­ത്തി­ലാ­യി. മരം വീണും പോസ്റ്റു­കള്‍ തകര്‍ന്നും വൈദ്യുതി ബന്ധം താറു­മാ­റാ­യി. ഇക്കാ­ര്യ­ങ്ങള്‍ പരി­ഗ­ണിച്ച് കര്‍ഷ­കര്‍ക്ക് നഷ്ട­പ­രി­ഹാരം നല്‍ക­ണ­മെന്നാവ­ശ്യ­പ്പെട്ടും മുഖ്യ­മ­ന്ത്രി, കൃഷി­മ­ന്ത്രി, വൈദ്യുതി മന്ത്രി എന്നി­വര്‍ക്ക് എം.­എല്‍.എ നിവേ­ദനം നല്‍­കി.

Keywords: N.A.Nellikunnu, Compensation, House-Collapse, Agriculture, Farmer, Kasaragod, Kerala
12:35 am | 0 comments

ചാ­മു­ണ്ഡി തെയ്യം വ­യ­ലില്‍ വി­ത്തിട്ടു; കര്‍­ഷ­കര്‍ക്ക് വി­ള­വു­കാ­ലം

Written By kvarthapressclub on 18 Oct 2012 | 8:15 pm

Theyyam, Cheruvathur, Youth, Worship, District, Farmer, Agriculture, Farming, Kerala
ചെ­റു­വ­ത്തൂര്‍: ചെ­ണ്ട­യു­ടെ­യും, വാ­ല്യ­ക്കാ­രു­ടെയും കൈ­വി­ള­ക്കി­ന്റെയും അ­ക­മ്പടി­യോ­ടു­കൂ­ടി അ­നു­ഗ്ര­ഹം ചൊ­രി­ഞ്ഞെ­ത്തിയ ചാ­മു­ണ്ഡി ജില്ല­യി­ലെ ഏ­റ്റവും വലി­യ പാ­ട­ശേ­ഖ­രമായ തി­മി­രി വ­യ­ലില്‍ വി­ത്തിട്ടു. തെ­യ്യം വി­ത്തി­ട്ട­തോ­ടു കൂ­ടി കര്‍­ഷ­കര്‍ കൃ­ഷി­യില്‍ സ­ജീ­വ­മാ­കും. കാര്‍ഷി­ക ജീ­വി­ത­ത്തി­ന്റെയും ഉര്‍­വ­ര­ത­യു­ടെ­യും പ്ര­തീ­കമാ­യ കാ­ട്ടു­മൂര്‍­ത്തി എ­ന്ന­റി­യ­പ്പെ­ടു­ന്ന തെ­യ്യ­മാ­ണ് വി­ത്തി­ട്ട­ത്.

പു­ല­യ സ­മു­ദാ­യ­ത്തില്‍ പെ­ട്ട­വര്‍ കെ­ട്ടി­യാ­ടുന്ന തെ­യ്യ­ത്തി­ന്റെ ച­ട­ങ്ങു­കള്‍­ക്ക് വ­ള­രെ­യ­ധി­കം പ്ര­ത്യേ­ക­ത­യാ­ണുള്ളത്. വി­ത്തു­വിത­ച്ച് വ­യ­ലില്‍ നൃ­ത്തം ച­വിട്ടി­യ ശേ­ഷം തെയ്യം ദേ­ശാട­നം ചെ­യ്യു­ന്നു. വീ­ടു­കള്‍ തോറും പോ­കു­ന്ന തെയ്യ­ത്തെ വിള­ക്കു ക­ത്തി­ച്ച് സ്വീ­ക­രി­ച്ച ശേ­ഷം പ­ണവും നെല്ലും കാ­ണി­ക്ക­യാ­യി നല്‍­കും.

കു­രു­ത്തോല കൊ­ണ്ടു­ള്ള തി­രു­മു­ടിയും വെള്ളി­കൊ­ണ്ടു­ള്ള മു­ഖാ­വ­ര­ണവും ചെ­മ്പ­ട്ടു­മാ­ണ് കാ­ട്ടു­മൂര്‍­ത്തി­യു­ടെ വേ­ഷം. കാര്‍ഷി­ക തെ­യ്യ­ങ്ങള്‍ തുലാം ഒ­ന്നി­ന് അ­ര­ങ്ങി­ലെ­ത്തി­യെ­ങ്കിലും തു­ലാ­പ­ത്തി­നാ­ണ് ഉ­ത്ത­ര കേ­ര­ള­ത്തില്‍ തെ­യ്യാ­ട്ടം തു­ട­ങ്ങു­ന്നത്.

Keywords : Theyyam, Cheruvathur, Youth, Worship, District, Farmer, Agriculture, Farming, Kerala
8:15 pm | 0 comments

മം­ഗല്‍­പാ­ടി ഇ­ച്ചി­ലം­ങ്കോ­ട് മണ്‍­കൊ­ള്ള ജ­ന­ങ്ങള്‍ക്കും കര്‍­ഷ­കര്‍ക്കും ഭീഷണി

Written By kvartha delta on 27 Sep 2012 | 2:32 pm

Mangalpady, Ichilangod, Sand, Press meet, Farmer, Kasaragod, Kerala


കാസര്‍­കോട്: മം­ഗല്‍­പാ­ടി ഇ­ച്ചി­ലം­ങ്കോ­ട് മണ്‍­കൊ­ള്ള ജ­ന­ങ്ങള്‍ക്കും കര്‍­ഷ­കര്‍ക്കും ഭീ­ഷ­ണി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണെന്ന് നാ­ട്ടു­കാരാ­യ കര്‍­ഷ­കര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ വി­വ­രിച്ചു.

ക­ഴി­ഞ്ഞ മൂ­ന്ന് വര്‍­ഷ­മാ­യി ഇ­ച്ചി­ലം­ങ്കോ­ട് ഗ്രാ­മ­ത്തി­ലു­ള്ള ബിയ­രം കക്ക­ടം, ഇ­ച്ചി­ലം­ങ്കോ­ട്, ബി­റോ­ളി­ ക­ട­വു­ക­ളില്‍ നി­ന്നാ­ണ് വന്‍­തോ­തില്‍ മ­ണ­ലൂ­റ്റി എ­ടു­ക്കു­ന്നത്. കൊ­ച്ചു­ഗ്രാ­മ­ത്തി­ലൂടെ ഒ­ഴു­കി പോ­കു­ന്ന ഷിറി­യ പു­ഴ­യില്‍ നി­ന്ന് ദി­വ­സേ­ന നൂ­റു­ക­ണ­ക്കി­ന് ലോ­റി­ക­ളില്‍ മ­ണല്‍ ക­ട­ത്തി­ക്കൊ­ണ്ട് പോ­വു­കയും അ­തു­മൂ­ലം നി­ര­വ­ധി സ്ഥ­ല­ങ്ങ­ള്‍ പു­ഴ­യില്‍ ഒ­ലി­ച്ച് പോ­വു­കയും ചെ­യ്­ത­താ­യി കര്‍­ഷ­കര്‍ പ­റ­ഞ്ഞു.

കൂ­ടാ­തെ തൊ­ട്ട­ടു­ത്ത കൃ­ഷി ആ­വ­ശ്യ­ത്തി­ന് സ്ഥി­തി ചെ­യ്യു­ന്ന ബം­ബ്രാ­ണ അ­ണകെ­ട്ടി മണല്‍­കൊ­ള്ള ന­ട­ത്തി­യ­തു­മൂലം പു­ഴ ആ­ഴം കൂ­ടു­കയും അ­തു­മൂ­ലം വേ­നല്‍ കാ­ല­യ­ള­വില്‍ ഉ­പ്പു­വെ­ള്ളം ക­യ­റു­കയും ക­വുങ്ങ്, തെങ്ങ്, വാ­ഴ, നെല്‍­കൃഷി, മു­ത­ലാ­യ­വ പൂര്‍­ണ­മായും ന­ശി­ക്കു­കയും ചെ­യ്യു­ക­യാ­ണ്.

കൂ­ടാതെ ഈ ക­ഴി­ഞ്ഞ മ­ഴ­ക്കാല­ത്ത് പ­ത്തോളം സര്‍­വേ ന­മ്പ­റില്‍­പെ­ട്ട ഏ­കര്‍ ക­ണ­ക്കിന് കൃ­ഷി­സ്ഥ­ല­ത്തില്‍ പ­കുതി­യോ­ളം പു­ഴ­യി­ലേ­ക്ക് ഒ­ലി­ച്ച് പോ­യി­. കൃഷി ഭൂമി നശിക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമാണ് ഉണ്ടാക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ തയ്യാറാ­യി­ട്ടി­ല്ലെ­ന്ന് ഇ­വര്‍ ആ­രോ­പിച്ചു. മണല്‍ ലോറികളുടെ മത്സര ഓട്ടം പ്രദേശത്തെ സ്­കൂള്‍ വിദ്യാര്‍ത്ഥികളു ള്‍പെടെയുള്ള കാല്‍നടയാത്രക്കാര്‍­ക്ക് ഭീഷ­ണി സൃ­ഷ്ടി­ക്കു­ക­യാണ്.

പ്രമുഖ രാഷ്ട്രീയ കക്ഷി­കള്‍ മണല്‍ മാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ ബി.എം. മു­ഹമ്മ­ദ് അ­ഷ്‌­റഫ്, ബി.എം. കു­ഞ്ഞ­ഹ്മദ്, ബി.എം. മു­ഹ­മ്മദ്, ബി.എം. ഹനീ­ഫ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Mangalpady, Ichilangod, Sand, Press meet, Farmer, Kasaragod, Kerala
2:32 pm | 0 comments

'ഡീ­സല്‍ വി­ല കൂ­ട്ടിയ­ത് ജന­ങ്ങ­ളോ­ടു­ള്ള വെല്ലു­വി­ളി'

Written By kvarthapressclub on 18 Sep 2012 | 5:07 pm

kasaragod  farmer District Committee
കാസര്‍­കോ­ട് : കേ­ന്ദ്ര­സര്‍­ക്കാര്‍ ഡീ­സല്‍ വി­ല കൂ­ട്ടിയ­ത് ജന­ങ്ങ­ളോ­ടു­ള്ള വെല്ലു­വി­ളി­യാ­ണെ­ന്ന് ഫാര്‍­മേര്‍­സ് അ­സോ­സി­യേഷന്‍ ഓ­ഫ് ഇ­ന്ത്യ കാസര്‍­കോ­ട് ജില്ലാ ക­മ്മി­റ്റി കു­റ്റ­പ്പെ­ടുത്തി. നി­ത്യോ­പ­യോ­ഗ സാ­ധ­ന­ങ്ങ­ളു­ടെ വി­ല വര്‍­ധി­പ്പിച്ചു വ­രു­ന്ന ഈ സ­മയ­ത്ത് ഡീ­സല്‍ വി­ല കൂ­ട്ടിയ­തു മൂ­ലം ജ­നങ്ങളെ കൂ­ടു­തല്‍ ക­ഷ്ട­ത്തി­ലാ­ക്കു­ക­യാ­ണ് സര്‍­ക്കാര്‍ ചെ­യ്യു­ന്ന­തെ­ന്ന് യോ­ഗം ചൂ­ണ്ടി­ക്കാട്ടി.

ജില്ലാ പ്ര­സിഡന്റ് ര­വീ­ന്ദ്രന്‍ അ­ധ്യ­ക്ഷത വ­ഹിച്ചു. ജില്ലാ സെ­ക്രട്ട­റി എ. പുരു­ഷോ­ത്ത­മന്‍ സ്വാഗ­തം പ­റഞ്ഞു. പ്ര­കാ­ശന്‍, ക­മ­ലാക്ഷി, സി.എ.സു­ബൈ­ദ, ച­ന്ദ്രി­ക എ­ന്നി­വര്‍ സം­സാ­രി­ച്ചു.പി.ആ­ലാ­യി ന­ന്ദി പ­റഞ്ഞു.

keywords : Committee, District, Farmer, kasaragod, Kerala
5:07 pm | 0 comments

ജില്ലയില്‍ ലേബര്‍ ബാങ്ക് രൂ­പ­വല്‍­ക­രിക്കണം

Written By Kvartha Alpha on 28 Aug 2012 | 8:54 pm

Labour Bank
കാസര്‍കോട്: തൊഴിലാളിക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാതലത്തില്‍ ലേബര്‍ ബാങ്ക്  രൂ­പ­വല്‍­ക­രി ക്കണമെന്ന് കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

നെല്‍കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാത്തക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയില്‍ കേന്ദ്രീകരിക്കണമെന്നും പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ. വി കൃഷ്ണ പൊതുവാള്‍ അധ്യക്ഷത വഹിച്ചു.

 ജില്ലാ സഹകരണ ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ് എന്നിവര്‍ സംസാരിച്ചു. കെ. സുകുമാരന്‍ സ്വാഗതവും അലാമിപ്പള്ളി ശാഖാ ഓര്‍ഗനൈസിംഗ് മാനേജര്‍ കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

ഫാര്‍മേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായി പി ഗോപാലന്‍ (പ്രസിഡന്റ്), കുഞ്ഞികൃഷ്ണന്‍ നായര്‍ (വൈസ് പ്രസിഡന്റ്), എന്‍ ടി ദാമോദരന്‍ (സെക്രട്ടറി), എം പത്മാവതി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Keywords:  Kasaragod, Bank, Farmers-Meet, Farmer.
8:54 pm | 0 comments

കാസര്‍കോട് നഗരസഭയില്‍ 65 ലക്ഷം രൂപയുടെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു

Kasargod, Muncipality, Government, T.E Abdulla, Farmers, Pension,  Kasargod vartha, malayalam News
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സര്‍­കാര്‍ 65 ലക്ഷം രൂപയുടെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചതായി നഗരസഭ ചെയര്‍മാന്‍ ടി.ഇ അ­ബ്ദുല്ല അറിയിച്ചു.

1185 പേര്‍ക്ക് വിധവ പെന്‍ഷനും 556 പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും 405 പേര്‍ക്ക് വികലാംഗ പെന്‍ഷനും 35 പേര്‍ക്ക് കര്‍ഷകതൊഴിലാളി പെന്‍ഷനും നല്‍കും. 400 രൂപ വീതമാണ് ക്ഷേമ പെന്‍ഷന്‍  സര്‍­കാര്‍  ഇത് 525 രൂപയായി അടുത്തിടെ ഉയര്‍ത്തിയിരുന്നു.

കുടിശ്ശിക വരുന്ന 125 രൂപ പിന്നീട് നല്‍കും. അവിവാഹിതരായ അമ്പത് വയസ്സ് തികഞ്ഞ 19 സ്ത്രീകള്‍ക്ക് സഹായം നല്‍കും. വിധവകളുടെ പെണ്‍മക്കളായ 15 പേര്‍ക്ക് വിവാഹ ധനസഹായമായി 10,000 രൂപയും നല്‍കും. അപേക്ഷിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.


Keywords: Kasargod, Muncipality, Government, T.E Abdulla, Farmers, Pension,  Kasargod vartha, Malayalam News.
7:04 pm | 0 comments

കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­കള്‍­ സര്‍­ക്കാര്‍­ ഓ­ഫീ­സു­ക­ളി­ലേ­ക്ക്­ മാര്‍­ച്ച്­ ന­ട­ത്തി­­

Written By Kvartha Alpha on 8 Aug 2012 | 6:34 pm

KSKTU March Kerala, Kasargod

കാ­സര്‍­കോ­ട്­:­ വി­വി­ധ­ ആ­വ­ശ്യ­ങ്ങ­ളു­ന്ന­യി­ച്ച്­ കര്‍­ഷ­ക­ത്തൊ­ഴി­ലാ­ളി­കള്‍­ സര്‍­ക്കാര്‍­ ഓ­ഫീ­സു­ക­ളി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച്ച്­ കേ­ന്ദ്ര­-­ സം­സ്ഥാ­ന­ ഭ­ര­ണ­ക്കാര്‍­ക്കു­ള്ള­ ശ­ക്ത­മാ­യ­ താ­ക്കീ­താ­യി.­ ജി­ല്ല­യി­ലെ­ 12 കേ­ന്ദ്ര­ങ്ങ­ളി­ലേ­ക്കാ­ണ്­ മാര്‍­ച്ച്­ ന­ട­ത്തി­യ­ത്.­ ര­ണ്ടു­ദി­വ­സ­മാ­യി­ തി­മിര്‍­ത്തു­പെ­യ്യു­ന്ന­ മ­ഴ­യെ­ കൂ­സാ­തെ­ സ്­ത്രീ­ക­ളുള്‍­പ്പെ­ടെ­ ആ­യി­ര­ങ്ങ­ളാ­ണ്­ മാര്‍­ച്ചില്‍­ അ­ണി­നി­ര­ന്ന­ത്.­

വി­ല­ക്ക­യ­റ്റം­ ത­ട­യാ­ന്‍ അ­ടി­യ­ന്ത­ര­ ന­ട­പ­ടി­ സ്വീ­ക­രി­ക്കു­ക,­ ഭ­ക്ഷ്യ­സു­ര­ക്ഷാ­ബില്‍­ കു­റ്റ­മ­റ്റ­ രീ­തി­യില്‍­ പാ­സാ­ക്കി­ എ­ല്ലാ­ വി­ഭാ­ഗ­ക്കാര്‍­ക്കും­ മാ­സം­ 35 കി­ലോ­ അ­രി­ നല്‍­കു­ക,­ ദേ­ശീ­യ­ ഗ്രാ­മീ­ണ­ തൊ­ഴി­ലു­റ­പ്പ്­ പ­ദ്ധ­തി­യില്‍­ 200 തൊ­ഴില്‍­ദി­ന­വും­ 250 രൂ­പ­ കൂ­ലി­യു­മാ­ക്കി­ വര്‍­ധി­പ്പി­ക്കു­ക,­ നെല്‍­വ­യല്‍­-­ നീര്‍­ത്ത­ട­ സം­ര­ക്ഷ­ണ­ നി­യ­മം­ അ­ട്ടി­മ­റി­ക്കാ­നു­ള്ള­ ഉ­ത്ത­ര­വ്­ പി­ന്‍വ­ലി­ക്കു­ക­ തു­ട­ങ്ങി­യ­ ആ­വ­ശ്യ­ങ്ങ­ളു­ന്ന­യി­ച്ചാ­യി­രു­ന്നു­ മാര്‍­ച്ച്.­

കാ­സര്‍­കോ­ട്­ ഹെ­ഡ്­ പോ­സ്‌­റ്റോ­ഫീ­സി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച്ച്­ പു­തി­യ­ ബ­സ്‌­സ്­റ്റാ­ന്‍ഡ്­ പ­രി­സ­ര­ത്ത്­ നി­ന്നാ­രം­ഭി­ച്ചു.­ ജി­ല്ലാ­ ജോ­യിന്റ്­ സെക്രട്ടറി­­ എം­ കെ­ പ­ണി­ക്കര്‍­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ ച­ന്തു­ക്കു­ട്ടി­ അ­ധ്യ­ക്ഷ­നാ­യി.­ പി­ വി­ കു­ഞ്ഞ­മ്പു,­ സി­ വി­ കൃ­ഷ്­ണ­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ ഉ­പ്പ­ള­ പോ­സ്‌­റ്റോ­ഫീ­സി­നു മു­ന്നില്‍­ ജി­ല്ലാ­ വൈ­സ്­ പ്ര­സി­ഡ­ന്റ്­ രാ­ജ­ന്‍ മ­ട­ത്തി­നാ­ട്ട്­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ സി­ രാ­ഘ­വ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ ആര്‍­ ര­മ­ണ­ന്‍,­ നാ­രാ­യ­ണ­ ഷെ­ട്ടി,­ യോ­ഗീ­ഷ,­ സീ­ന­ ഭ­ണ്ടാ­രി­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ ഉ­ദു­മ­ പ­ള്ളി­ക്ക­ര­ വി­ല്ലേ­ജ്­ ഓ­ഫീ­സി­നു മുന്നില്‍­ സം­സ്ഥാ­ന­ ക­മ്മി­റ്റി­യം­ഗം­ കെ­ പി­ സ­തീ­ഷ്­ച­ന്ദ്ര­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ഷാ­ഫി­ അ­ധ്യ­ക്ഷ­നാ­യി.­ സി­പി­ഐ­ എം­ ഏ­രി­യാ­സെ­ക്ര­ട്ട­റി­ കെ­ വി­ കു­ഞ്ഞി­രാ­മ­ന്‍,­ കു­ന്നൂ­ച്ചി­ കു­ഞ്ഞി­രാ­മ­ന്‍,­ കെ­ വി­ ജ­യ­ശ്രീ,­ എ­ ജാ­സ്­മി­ന്‍,­ വി­ വി­ സു­കു­മാ­ര­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­

എ­ന്‍മ­ക­ജെ­ പെര്‍­ള­ വി­ല്ലേ­ജ്­ ഓ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­ വൈസ്­ പ്രസി­ഡന്റ്­ കൊ­ട്ട­റ­ വാ­സു­ദേ­വ്­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ജെ­ കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ ര­മാ­നാ­ഥ­ റൈ,­ പി­ മു­ഹ­മ്മ­ദ്,­ രാ­മ­കൃ­ഷ്­ണ­ റൈ­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ അ­ഡൂര്‍­ പോ­സ്‌­റ്റോ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­ വൈ­സ്­ ­്രപ­സി­ഡ­ന്റ്­ രാ­ഘ­വ­ന്‍ കൊ­ട­ക്കാ­ട്­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ബി­ എം­ പ്ര­ദീ­പ്­ അ­ധ്യ­ക്ഷ­നാ­യി.­ എ­ ച­ന്ദ്ര­ശേ­ഖ­ര­ന്‍,­ സി­ കെ­ കു­മാ­ര­ന്‍,­ മോ­ഹ­ന­ന്‍ കാ­ട­കം­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ കു­ണ്ടം­കു­ഴി­ പോ­സ്‌­റ്റോ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­ ജോ­യി­ന്റ്­ സെ­ക്ര­ട്ട­റി­ ച­ന്ദ്ര­ന്‍ പാ­ല­ക്കല്‍­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ ര­മ­ണി­ അ­ധ്യ­ക്ഷ­യാ­യി.­ എ­ മാ­ധ­വ­ന്‍,­ ദാ­മോ­ദ­ര­ന്‍ ജ­യ­പു­രം,­ കെ­ ത­മ്പാ­ന്‍,­ കു­ഞ്ഞി­ക്ക­ണ്ണ­ന്‍ ചാ­ള­ക്കാ­ട്,­ കെ­ കു­ഞ്ഞി­കൃ­ഷ്­ണ­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­


ചെ­റു­വ­ത്തൂര്‍­ പോ­സ്‌­റ്റോ­ഫീ­സി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച്ചും­ ധര്‍­ണ­യും­ ജി­ല്ലാ­സെ­ക്ര­ട്ട­റി­ വി­ കെ­ രാ­ജ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ടി­ വി­ നാ­രാ­യ­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ എം­ സ­രോ­ജി­നി,­ കെ­ മു­ര­ളി­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ നീ­ലേ­ശ്വ­രം­ ഹെ­ഡ്­ പോ­സ്‌­റ്റോ­ഫീ­സി­നു­ മു­ന്നില്‍­ സം­സ്ഥാ­ന­ ക­മ്മി­റ്റി­യം­ഗം­ എം­ വി­ ബാ­ല­കൃ­ഷ്­ണ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ എന്‍ കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ സി­പി­ഐ­ എം­ ഏ­രി­യാ­സെ­ക്ര­ട്ട­റി­ ടി­ കെ­ ര­വി,­ എം­ രാ­ജ­ന്‍,­ എ­ന്‍ വി­ സു­കു­മാ­ര­ന്‍,­ എം­ വി­ രാ­ധ,­ എ­ കെ­ കു­ഞ്ഞി­ക്ക­ണ്ണ­ന്‍,­ ക­യ­നി­ മോ­ഹ­ന­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ കോ­ണ്‍­വ­ന്റ്­ ജ­ങ്­ഷ­ന്‍ കേ­ന്ദ്രീ­ക­രി­ച്ച്­ പ്ര­ക­ട­നം­ ആ­രം­ഭി­ച്ചു.­


കാ­ലി­ക്ക­ട­വ്­ പോ­സ്‌­റ്റോ­ഫീ­സി­നു­ മു­ന്നില്‍­ കെ­ കു­ഞ്ഞി­രാ­മ­ന്‍ എം­എല്‍­എ­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ ചെ­റി­യോ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ ജി­ല്ലാ­സെ­ക്ര­ട്ട­റി­ വി­ കെ­ രാ­ജ­ന്‍,­ ഇ­ കു­ഞ്ഞി­രാ­മ­ന്‍,­ കെ­ ശ്യാ­മ­ള­ സം­സാ­രി­ച്ചു.­ ചി­റ്റാ­രി­ക്കാല്‍­ പോ­സ്‌­റ്റോ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­ ജോ­യി­ന്റ്­ സെ­ക്ര­ട്ട­റി­ പാ­വല്‍­ കു­ഞ്ഞി­ക്ക­ണ്ണ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ സി­ കെ­ നാ­രാ­യ­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ എ­ന്‍ ശ്രീ­ധ­ര­ന്‍,­ പി­ കെ­ ദാ­മോ­ദ­ര­ന്‍,­ എ­ന്‍ ജി­ രാ­മ­ച­ന്ദ്ര­ന്‍,­ കെ­ കൃ­ഷ്­ണ­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­
രാ­ജ­പു­രം­ സബ്­ ര­ജി­സ്­ട്രാര്‍­ ഓ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­ ട്ര­ഷ­റര്‍­ വെ­ങ്ങാ­ട്ട്­ കു­ഞ്ഞി­രാ­മ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ സി­ കു­ഞ്ഞി­ക്ക­ണ്ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ സി­പി­ഐ­ എം­ ഏ­രി­യാ­സെ­ക്ര­ട്ട­റി­ എം­ വി­ കൃ­ഷ്­ണ­ന്‍,­ പി­ ത­മ്പാ­ന്‍,­ ബി­ ലീ­ലാ­മ്മ­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­

ഹൊ­സ്­ദുര്‍­ഗ്­ താ­ലൂ­ക്കോ­ഫീ­സി­നു­ മു­ന്നില്‍­ ജി­ല്ലാ­പ്ര­സി­ഡ­ന്റ്­ കെ­ ക­ണ്ണ­ന്‍ നാ­യര്‍­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പള്ളി­ക്കൈ രാ­ധാ­കൃ­ഷ്­ണന്‍­ അധ്യ­ക്ഷനാ­യി­.­ ചെറാ­ക്കോ­ട്ട്­ കുഞ്ഞി­ക്കണ്ണന്‍­,­ പി­ ദാ­മോ­ദരന്‍­,­ ഒ കൃ­ഷ്­ണന്‍ എന്നി­വര്‍­ സം­സാ­രി­ച്ചു.­­­


Keywords: KSKTU, Kasargod, March, Farmers, Cheruvathur, Hosdurg, Kalikkadav
6:34 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories