Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label court-order. Show all posts
Showing posts with label court-order. Show all posts

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ അധ്യാപികമാരെ ആക്ഷേപിച്ച ചെക്കിംഗ് ഉദ്യോഗസ്ഥന് അരലക്ഷം രൂപ പിഴ

Written By kvarthaksd on 14 Dec 2012 | 4:44 pm

Bus, Teachers, Court, Case, School, Police, Court-Order, Hotel, Food, Women, Kasaragod, Kerala.
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രക്കാരായ നാല് അധ്യാപികമാരെ ആക്ഷേപിച്ച ചെക്കിംഗ് ഇന്‍സ്‌പെക്ടറെ ജില്ലാ ഉപഭോക്തൃകോടതി 50,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാരായ പ്രേമ, അരുണ, ഹിത, സവിത എന്നിവരുടെ പരാതിയിലാണ് ശിക്ഷ.

ഒരുമാസത്തിനകം ചെക്കിംഗ് ഇന്‍സ്‌പെക്ടറില്‍ നിന്ന് പിഴയായ അരലക്ഷം രൂപയും കോടതി ചിലവിനത്തില്‍ അഞ്ചായിരം രൂപയും ഈടാക്കി പരാതിക്കാരായ അധ്യാപികമാര്‍ക്ക് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍, അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരോട് കോടതി ആവശ്യപ്പെട്ടു. 2011 ഡിസംബര്‍ 23നാണ് പരാതിക്കിടയായ സംഭവം നടന്നത്. സഹപ്രവര്‍ത്തകന്റെ മാതാവിന്റെ ശവസംസ്‌ക്കാരചടങ്ങില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് യാത്രചെയ്യുമ്പോഴാണ് അധ്യാപികമാര്‍ സ്വന്തം വിദ്യാര്‍ത്ഥികര്‍ക്കുമുമ്പില്‍ അപമാനിക്കപ്പെട്ടത്.

കോട്ടരുവം സ്‌റ്റോപ്പില്‍ നിന്നാണ് അധ്യാപികമാര്‍ ബസില്‍ കയറിയത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പൂച്ചക്കാട്ട് നിന്ന് ബസില്‍ കയറിയ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ അധ്യാപികമാരോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ തങ്ങളെ സമീപിക്കാത്തതിനാല്‍ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധ്യാപികമാര്‍ അറിയിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടേക്ക് നാല് ടിക്കറ്റിനായി നൂറ് രൂപ ചെക്കിംഗ് ഇന്‍സ്‌പെക്ടറെ ഏല്‍പിക്കുകയും ചെയ്തു. പിന്നീട് കണ്ടക്ടര്‍ക്കൊപ്പം എത്തിയ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ നാല് പേര്‍ക്കുമുള്ള ടിക്കറ്റ്തുകയായ 68 രൂപയ്ക്കുള്ള ടിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റിന്റെ ബാക്കിതുകയായ 32 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതിനെ അധ്യാപികമാര്‍ ചോദ്യംചെയ്യുകയും അതിനെതുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.

2000 രൂപ പിഴനല്‍കണമെന്നും നാല് പേരേയും പോലീസില്‍ ഏല്‍പിക്കുമെന്നും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ ഭീഷണി മുഴക്കി. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം കാശുകൊടുക്കാതെ പോകുന്നവരെപോലെയാണ് അധ്യാപികമാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ ശ്രമിച്ചതെന്നും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ കളിയാക്കി. ഇതില്‍ മനംനൊന്ത അധ്യാപികമാര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

വനിതായാത്രക്കാരോട് ചെക്കിംഗ് ഇന്‍സ്‌പെകടര്‍ പെരുമാറിയരീതി മാന്യതയോടെ ഉള്ളതല്ലെന്നും ടിക്കറ്റിന്റെ ബാക്കിതുക നല്‍കാത്തത് അനീതിയാണെന്നും കോടതി കണ്ടെത്തി. ബസുകളില്‍ കണ്ടക്ടര്‍ യാത്രക്കാരുടെ അടുത്തെത്തി ടിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണുള്ളതെന്നും മറിച്ച് യാത്രക്കാര്‍ തങ്ങള്‍ക്ക് വേണം എന്ന് ആവശ്യപ്പെടുന്ന രീതിയില്ലെന്നും കോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു. ചെക്കിംഗ് ഇന്‍സ്‌പെകട്‌റുടെ ജോലി ടിക്കറ്റുകള്‍ പരിശോധിക്കുക എന്നതും ടിക്കറ്റെടുക്കാത്തവര്‍ക്ക് നിയമാനുസൃതമുള്ള പിഴചുമത്തുക എന്നതും മാത്രമാണ്. യാത്രക്കാരെ ഒരുതരത്തിലും അപമാനിക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. പരാതിക്കാര്‍ സ്ത്രീകളും സമൂഹം മാന്യതയോടെ കാണുന്ന അധ്യാപികമാരുമാണ്. അവര്‍ക്കെതിരെ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അധിക്ഷേപം ശരിയായ രീതിയായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അധ്യാപികമാര്‍ക്ക് ടിക്കറ്റ് ബാക്കി 32 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.

Keywords: Bus, Teachers, Court, Case, School, Police, Court-Order, Hotel, Food, Women, Kasaragod, Kerala.

4:44 pm | 0 comments

അസ്ഹര്‍ വധം: വിധി 10 ന്

Written By kvarthaksd on 5 Dec 2012 | 9:08 pm

Muslim-League, Murder, Police, Court-Order, Hospital, Attack, Injured, Case, Youth League, Congress, Leader, Kasaragod, Kerala.
കാസര്‍കോട്: മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്കുനല്‍കിയ സ്വീകരണത്തിനിടയില്‍ പോലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായി. വിധി പ്രസ്താവന പത്തിന് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്നില്‍) യില്‍ നടക്കും.

2009 നവംബര്‍ 15 ന് കാസര്‍കോട് താളിപ്പടുപ്പിലെ സ്വകാര്യാശുപത്രിക്ക് സമീപത്തുണ്ടായ അക്രമ സംഭവത്തില്‍ കുമ്പള ആരിക്കാടി കടവത്തെ ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് അസ്ഹര്‍ (21) ആണ് കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ആരിക്കാടി കടവത്തെ എ.കെ.മുനീര്‍ (18), സൈനുദ്ദീന്‍ (18) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

കേസില്‍ താളിപ്പടുപ്പിലെ എസ്. രമേശ് (21), ബങ്കരക്കുന്നിലെ സതീഷ് നായിക് (30), കൊറുവയലിലെ ബി. ശശിധരന്‍ എന്ന ശശി (32), കേളുഗുഡ്ഡെ അയ്യപ്പ ഭജനമന്ദിരത്തിനു സമീപത്തെ കെ. സജിത് കുമാര്‍ (19), ബി.കെ. പവന്‍ കുമാര്‍ എന്ന പവന്‍ (26) എന്നിവരാണ് പ്രതികള്‍. കാസര്‍കോട് പോലീസ് അന്വേഷിച്ച കേസില്‍ 27 സാക്ഷികളാണുള്ളത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ഷഫീഖ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആ­ളുകള്‍  ചിതറി ഓടുന്നതിനിടയില്‍ അസറുദ്ദീന്‍ കുത്തേറ്റു മരിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പ്രതികള്‍ക്കുവേണ്ടി കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കൂടിയായ അഡ്വ. സി.കെ.ശ്രീധരനാണ് ഹാജരായത്. ഇത് വലിയ രാഷ്ട്രീയ ഒച്ചുപ്പാടിന് ഇടയാക്കിയിരുന്നു. തളിപ്പറമ്പിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊലക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് സി.കെ.ശ്രധരന്‍ . ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രണ്ടുകേസുകളില്‍ വാദിക്കും പ്രതിക്കും വേണ്ടി കോണ്‍ഗ്രസ് നേതാവായ സി.കെ.ശ്രീധരന്‍ ഹാജരാകുന്നതാണ് വിവാദത്തിനിടയാക്കിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് നേതൃത്വത്തില്‍ കാസര്‍കോട്, ചട്ടഞ്ചാല്‍, ഉദുമ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ഉദുമയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ അസ്ഹര്‍ കൊലക്കേസ് വിധി ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Keywords: Muslim-League, Murder, Police, Court-Order, Hospital, Attack, Injured, Case, Youth League, Congress, Leader, Kasaragod, Kerala, Malayalam News, Kerala Vartha.
9:08 pm | 0 comments

അ­മ്മൂ­മ്മ­യു­ടെ കാ­ല്‍ അടി­ച്ച് ത­കര്‍­ത്ത ചെ­റു­മ­ക്കള്‍ക്ക് 3 വര്‍­ഷം കഠി­ന ത­ട­വ്

Written By Kvarthakgd on 5 Aug 2012 | 4:29 pm

കാസര്‍­കോട്: അ­മ്മൂ­മ്മ­യു­ടെ കാ­ല്‍ അടി­ച്ചു­ത­കര്‍ത്ത കേ­സില്‍ പ്ര­തി­കളാ­യ ചെ­റു­മ­ക്കളെ കോട­തി കഠി­ന ത­ട­വിനും പി­ഴ­യ­ട­ക്കാനും ശി­ക്ഷിച്ചു.

 കു­റ്റി­ക്കോല്‍ വെ­ള്ളാ­ല­യി­ലെ ബാ­ല­ഗോ­പാ­ലന്‍(25), അ­നു­ജന്‍ സു­ജി­ത്ത് കു­മാര്‍(24) എ­ന്നി­വ­രെ­യാ­ണ് കാസര്‍­കോ­ട് ജു­ഡീ­ഷ്യല്‍ ഒന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോട­തി മൂ­ന്നു­വര്‍­ഷം വീ­തം കഠി­ന ത­ട­വി­നും 5,000 രൂ­പ വീ­തം പി­ഴ­യ­ട­ക്കാനും ശി­ക്ഷി­ച്ച­ത്. പി­ഴ അ­ട­ച്ചി­ല്ലെ­ങ്കില്‍ ആ­റ് മാ­സം കൂ­ടി അ­ധികം ത­ട­വ് ശിക്ഷ അ­നു­ഭ­വി­ക്ക­ണം.

2008 ഡി­സം­ബര്‍ 22നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭ­വം ന­ട­ന്നത്. പ്ര­തി­കള്‍ അ­മ്മൂ­മ്മയാ­യ നാ­രാ­യ­ണി(66)യു­ടെ കാല്‍ അ­ടി­ച്ചു­ത­കര്‍­ത്ത സം­ഭ­വ­ത്തില്‍ ബേഡ­കം പോ­ലീ­സാ­ണ് കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­ത് അ­ന്വേഷ­ണം ന­ട­ത്തി­യത്. നാ­രാ­യ­ണി­യു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള പ­റ­മ്പില്‍ നി­ന്ന് തേ­ങ്ങ പ­റി­ക്കാന്‍ അ­നു­വാ­ദി­ക്കാ­ത്ത­തി­ലു­ള്ള പ­ക­യാണ് ഈ ക്രൂ­രമായ അ­ക്ര­മ­ത്തി­ന് ഇ­ര­യാ­ക്കി­യത്.

Keywords: Women, Attack, Case, Court punishment, Kuttikol, Kasaragod
4:29 pm | 0 comments

വീട്ട­മ്മ­യെ കൊ­ല­പ്പെ­ടു­ത്തിയ കേസില്‍ മക­ളുടെ ഭര്‍ത്താ­വിന്റെ റി­മാന്‍­ഡ് നീട്ടി

Written By kvarthaksd on 30 Jul 2012 | 4:51 pm

Kanhangad, Murder-case, Remand, Son in law, Court
കാ­ഞ്ഞ­ങ്ങാ­ട്: വീ­ട്ട­മ്മ­യെ ത­ള്ളി­യി­ട്ട് കൊ­ല­പ്പെ­ടു­ത്തി­യ കേ­സില്‍ അ­റ­സ്റ്റി­ലാ­യ യു­വാ­വി­ന്റെ  റി­മാന്‍­ഡ് കോ­ട­തി നീ­ട്ടി. കാ­ര്യോ­ട്ട്­ചാല്‍ മ­ണി­യ­റ­യി­ലെ ഉ­ദ­യ കു­മാ­റി (37) ന്റെ റി­മാന്‍ഡാണ് ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് നീ­ട്ടി­യ­ത്.
കാ­ര്യോ­ട്ട്­ചാ­ലി­ലെ ഓ­മ­ന­യു­ടെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സി­ലാ­ണ് ഉ­ദ­യ കു­മാ­റി­നെ അ­റ­സ്റ്റ് ചെ­യ്­ത­ത്.

2012 ജൂ­ലാ­യ് 2 ന് ഉ­ച്ച­യ്­ക്ക് 12.­­­30 മ­ണി­യോ­ടെ­യാ­ണ് കേ­സി­നാ­സ്­പ­ദ­മാ­യ സം­ഭ­വം. കാ­ര്യോ­ട്ട്­ചാ­ലി­ലെ ഓ­മ­ന­യെ മ­ദ്യ­ല­ഹ­രി­യില്‍ വീ­ട്ടി­ല്‍ അ­തി­ക്ര­മി­ച്ച് ക­ട­ന്ന മ­ക­ളു­ടെ ഭര്‍­ത്താ­വ് ഉ­ദ­യന്‍ മര്‍­ദ്ദി­ക്കു­ക­യും ക­ഴു­ത്തി­ന് പി­ടി­ച്ച് ത­ള്ളു­ക­യു­മാ­യി­രു­ന്നു.

ക­ഴു­ത്തി­ന് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജാ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ല്‍ ക­ഴി­യു­ക­യാ­യി­രു­ന്ന ഓ­മ­ന പി­ന്നീ­ട് മ­ര­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു. മ­ക­ളെ മര്‍­ദ്ദി­ക്കു­ന്ന­ത് ത­ട­ഞ്ഞ­പ്പോ­ഴാ­ണ് ഓ­മ­ന­യെ ഉ­ദ­യന്‍ ആ­ക്ര­മി­ച്ച­ത്.

Keywords: Kanhangad, Murder-case, Remand, Son in law, Court order   



4:51 pm | 0 comments

വീ­ട്ട­മ്മ­യുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതിക്ക് ആറു­വര്‍ഷം തടവ്

Written By kvarthapressclub on 17 Jul 2012 | 4:23 pm

Court, Kasaragod
കാ­ഞ്ഞ­ങ്ങാ­ട്: വീ­ട്ട­മ്മ­യെ ആ­ക്ര­മി­ച്ച് സ്വര്‍­ണ്ണ­മാ­ല ക­വര്‍­ന്ന കേ­സില്‍ പ്ര­തി­യാ­യ യു­വാ­വി­നെ കോ­ട­തി ര­ണ്ട് വ­കു­പ്പു­ക­ളി­ലാ­യി ആ­റു­വര്‍­ഷം ത­ട­വി­ന് ശി­ക്ഷി­ച്ചു.

കോ­ടോം അ­യ­റോ­ട്ടെ വ­ട­ക്കേ മു­ണ്ടാ­നി­യില്‍ എം എം ബി­ജു എ­ന്ന അ­ബ്ര­ഹാ­മി(31)നെ­യാ­ണ് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ്(­ര­ണ്ട്) കോ­ട­തി ശി­ക്ഷി­ച്ച­ത്. 393 വ­കു­പ്പ് പ്ര­കാ­രം മൂ­ന്ന് വര്‍­ഷം ത­ട­വി­നും ര­ണ്ടാ­യി­രം രൂ­പ പി­ഴ­യ­ട­ക്കാ­നും 457 വ­കു­പ്പ് പ്ര­കാ­രം മൂ­ന്ന് വര്‍­ഷം ത­ട­വി­നും 3000 രൂ­പ പി­ഴ­യ­ട­ക്കാ­നു­മാ­ണ് കോ­ട­തി വി­ധി­ച്ച­ത്. പി­ഴ­യ­ട­ച്ചി­ല്ലെ­ങ്കില്‍ ബി­ജു ര­ണ്ട് വ­കു­പ്പു­ക­ളി­ലാ­യി ഒ­രു വര്‍­ഷം ത­ട­വ് ശി­ക്ഷ കൂ­ടി അ­നു­ഭ­വി­ക്ക­ണം. ചാ­യ്യോ­ത്ത് ക­ണി­യാ­ട ഹൗ­സി­ലെ മോ­ഹ­ന­ന്റെ ഭാ­ര്യ കെ സ­രോ­ജി(38)­യു­ടെ പ­രാ­തി പ്ര­കാ­ര­മാ­ണ് ബി­ജു­വി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തി­രു­ന്ന­ത്.

2009 ന­വം­ബര്‍ 20 ന് രാ­ത്രി 7.­15 മ­ണി­യോ­ടെ­യാ­ണ് കേ­സി­നാ­സ്­പ­ദ­മാ­യ സം­ഭ­വം. ഭര്‍­ത്താ­വ് മോ­ഹ­ന­നും ര­ണ്ട് മ­ക്കള്‍­ക്കു­മൊ­പ്പം ചാ­യ്യോ­ത്ത് താ­മ­സി­ക്കു­ന്ന സ­രോ­ജി­നി സം­ഭ­വ ദി­വ­സം വീ­ട്ടില്‍ ത­നി­ച്ചാ­യി­രു­ന്നു. സ­രോ­ജി­നി വീ­ട്ടു­മു­റ്റ­ത്ത് പാ­ത്രം ക­ഴു­കി കൊ­ണ്ടി­രി­ക്കു­മ്പോള്‍ പ­ഞ്ചാ­യ­ത്തില്‍ നി­ന്നും മ­ണ്ണി­ര കം­പോ­സ്റ്റി­ന്റെ ഓര്‍­ഡര്‍ എ­ടു­ക്കാന്‍ വ­ന്ന ആ­ളാ­ണെ­ന്ന് പ­രി­ച­യ­പ്പെ­ടു­ത്തി എ­ത്തി­യ ബി­ജു സ­രോ­ജി­നി­യോ­ട് കു­ടി­വെ­ള്ളം ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു.

വെ­ള്ള­മെ­ടു­ക്കാന്‍ സ­രോ­ജി­നി വീ­ട്ടി­ന­ക­ത്തെ അ­ടു­ക്ക­ള­യി­ലേ­ക്ക് പോ­യ­പ്പോള്‍ പി­റ­കെ­യെ­ത്തി­യ ബി­ജു ത­ന്റെ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന വാ­ക്ക­ത്തി­യെ­ടു­ത്ത് വീ­ട്ട­മ്മ­യു­ടെ ക­ഴു­ത്തി­ന് ചേര്‍­ത്ത് വെ­ച്ച് സ്വര്‍­ണ്ണ­വും പ­ണ­വും ഇ­പ്പോള്‍ ത­ന്നെ എ­ടു­ത്ത് ത­ര­ണ­മെ­ന്നും അ­ല്ലെ­ങ്കില്‍ കൊ­ല്ലു­മെ­ന്നും ഭീ­ഷ­ണി­പ്പെ­ടു­ത്തി. തു­ടര്‍­ന്ന് ബി­ജു സ­രോ­ജി­നി­യു­ടെ ക­ഴു­ത്തി­ന് കു­ത്തി­പ്പി­ടി­ച്ച് മാ­ല ത­ട്ടി­പ്പ­റി­ച്ചെ­ടു­ക്കാന്‍ ശ്ര­മി­ച്ച­പ്പോള്‍ വീ­ട്ട­മ്മ ബ­ഹ­ളം വെ­ച്ചു. പ­രി­സ­ര­വാ­സി­കള്‍ ഓ­ടി­യെ­ത്തി­യ­പ്പോ­ഴേ­ക്കും സ­രോ­ജി­നി­യു­ടെ ക­ഴു­ത്തില്‍ നി­ന്നും പൊ­ട്ടി­ച്ചെ­ടു­ത്ത മാ­ല­യു­മാ­യി ബി­ജു ക­ട­ന്ന് ക­ള­ഞ്ഞി­രു­ന്നു. അ­യല്‍­വാ­സി­കള്‍ ബി­ജു­വി­നെ പി­ന്തു­ടര്‍­ന്ന് ക­ണി­യാ­ട ക്ഷേ­ത്ര­ത്തി­ന് സ­മീ­പ­ത്ത് വെ­ച്ച് പി­ടി­കൂ­ടു­ക­യും പോ­ലീ­സി­ലേല്‍­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു. നീ­ലേ­ശ്വ­രം പോ­ലീ­സ് ബി­ജു­വി­നെ അ­റ­സ്റ്റ് ചെ­യ്­ത ശേ­ഷം കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­ക­യാ­ണു­ണ്ടാ­യ­ത്. റി­മാന്‍ഡില്‍ ക­ഴി­യു­ക­യാ­യി­രു­ന്ന ബി­ജു പി­ന്നീ­ട് ജാ­മ്യ­ത്തി­ലി­റ­ങ്ങു­ക­യാ­യി­രു­ന്നു.ഈ കേ­സില്‍ പോ­ലീ­സ് അ­ന്വേ­ഷ­ണം പൂര്‍­ത്തി­യാ­ക്കി­യ ശേ­ഷം ക­ഴി­ഞ്ഞ മാ­സ­മാ­ണ് കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സ­മര്‍­പ്പി­ച്ച­ത്.

Keywords: kasaragod, Kerala, Robbery-case, Youth, court-order


4:23 pm | 0 comments

സംഘര്‍ഷമുണ്ടാക്കിയ രണ്ടുപേര്‍ക്ക് തടവും പിഴയും; മുഖ്യപ്രതിക്ക് അറസ്റ്റ് വാറണ്ട്

Written By kvarthaksd on 2 Jul 2012 | 4:38 pm

Kanhangad, Clash, Liquor-drinking, Fine, Jail
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ സംഘര്‍ഷം സൃഷ്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതിപിരിയുംവരെ തടവും 3000 രൂപ പിഴയും. ഉദുമ മുതിയക്കാലിലെ ബിഎം മധുസൂദനന്‍ (26), വിദ്യാനഗര്‍ മുട്ടത്തോടിയിലെ കെ വി സതീഷ്‌കുമാര്‍ (37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 3000 രൂപാ വീതം പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്.

ഈ കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് പുണ്ടൂരിലെ വി കൃഷ്ണനെതിരെ (28) കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2011 ഏപ്രില്‍ 23 ന് വൈകുന്നേരം ഉദുമ പള്ളത്തെ കോടംകൈ ടൂറസ്റ്റ് ഹോമിന് മുന്നില്‍ പൊതുസ്ഥലത്ത് മദ്യലഹരിയില്‍ സംഘര്‍ഷം സൃഷ്ടിച്ച മൂന്നുപേരെയും ബേക്കല്‍ പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kanhangad, Clash, Liquor-drinking, Fine, Jail, Court order 
4:38 pm | 0 comments

പോലീസുകാരെ ആക്രമിച്ച മൂന്നു പ്രതികള്‍ റിമാന്‍ഡില്‍

Written By kvarthaksd on 30 Jun 2012 | 4:35 pm

തൃക്കരിപ്പൂര്‍: എസ്പി യുടെ സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡിലെ പോലീസുകാരെ ആക്രമിച്ചകേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വടക്കെ കൊവ്വലിലെ എന്‍ മുഷ്താക്ക് (19), ആഷിഫ് (20), വില്ലേജ് ഓഫീസ് പരിസരത്തെ ഹോട്ടല്‍ തൊഴിലാളി നാസര്‍ (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് )കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ്‌ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയാണ് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് എസ്പിയുടെ സ്‌പെഷ്യല്‍ ക്രൈം സ്‌ക്വാഡിലെ പോലീസുകാരായ പി വി രഘുനാഥ്, ഒ.ടി ഫിറോസ് എന്നിവരെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്നുപേര്‍ പിടിയിലായെങ്കിലും മറ്റു പ്രതികളെല്ലാം ഒളിവില്‍ കഴിയുകയാണ്. ഇവരെ കണ്ടെത്തുന്നതിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords: Trikaripur, Accuse, Remand, Police Attack , Court-order

4:35 pm | 0 comments

വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാവിന് തടവും പിഴയും

Written By kvarthaksd on 29 Jun 2012 | 4:42 pm

Kanhangad, Court-order, Students, Youth
കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ണിറുക്കി കാട്ടി ശല്യപ്പെടുത്തിയ യുവാവിനെ കോടതി പിരിയും വരെ തടവിനും 3,000 രൂപ പിഴയടക്കാനും സൃഷ്ടിച്ചു. കടുമേനി സര്‍ക്കാരി കോളനിയിലെ കെ. കണ്ണനെ(25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്.

2012 മാര്‍ച്ച് 15ന് വൈകുന്നേരം 3.45 മണിക്ക് വെള്ളരിക്കുണ്ട് തെക്കേ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് യുവാവ് കണ്ണിറുക്കിയും ചുണ്ടുകള്‍ കടിച്ചും ലൈംഗീക ചേഷ്്ടകള്‍ കാട്ടിയും ശല്യപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നത് പിടികൂടാന്‍ രംഗത്തുണ്ടായിരുന്ന പോലീസാണ് യുവാവിനെ കൈയ്യോടെ പിടികൂടിയത്.

Keywords: Kanhangad, Court-order, Students, Youth   
4:42 pm | 0 comments

മദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര്‍ക്ക് 2000 രൂപ വീതം പിഴ

Written By kvarthapressclub on 8 Jun 2012 | 3:37 pm

Court, Kasaragod
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച അഞ്ച് പേര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. നീലേശ്വരം പാലക്കാട്ടെ കെ വിനീത് (28), തൈക്കടപ്പുറം ഓര്‍ച്ച വളപ്പിലെ ഒ വി സതീശന്‍ (39), ചെറുവത്തൂരിലെ എസ് സുരേഷ്‌കുമാര്‍ (28) എന്നിവര്‍ 2300 രൂപയും, ചെറുവത്തൂര്‍ ഈയ്യക്കാട്ടെ ടി പി ഹരിദാസ് (52), നീലേശ്വരം പള്ളിക്കരയിലെ പി വി ജിനേഷ്‌കുമാര്‍ (32) എന്നിവര്‍ 2000 രൂപ വീതവും പിഴയടക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ശിക്ഷിച്ചത്.

2012 ഏപ്രില്‍ ഒന്നിന് പേരോല്‍ കോണ്‍വന്റ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയയിരുന്ന പോലീസ് നീലേശ്വരം ചാളക്കടവ് ഭാഗത്ത് നിന്നും വിനീത് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 സി - 9485 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.
ഏപ്രില്‍ 29 ന് നീലേശ്വരം തൈക്കടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സതീശന്‍ ഓടിച്ചുവന്ന കെഎല്‍ 14 എഫ് 8206 നമ്പര്‍ ബൈക്കും നീലേശ്വരം നെടുങ്കണ്ട വളവില്‍ ഏപ്രില്‍ മൂന്നിന് വാഹന പരിശോധന നടത്തിയ പോലീസ് സുരേഷ്‌കുമാര്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 സി - 3186 നമ്പര്‍ ബൈക്കും പിടികൂടുകയാണുണ്ടായത്.

ഹരിദാസ് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 14 ബി - 1352 നമ്പര്‍ ഓട്ടോറിക്ഷ ഏപ്രില്‍ ഒമ്പതിന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ജിനേഷ് കുമാര്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 എ - 3615 നമ്പര്‍ ബൈക്ക് ഏപ്രില്‍ 28 ന് പേരോല്‍ കോണ്‍വന്റ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kanhangad, court-order, Liquor-drinking, kasaragod 


3:37 pm | 0 comments

രോഗിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് ചിലവിന് നല്‍കാന്‍ ഉത്തരവ്

Written By Kvarthakgd on 30 May 2012 | 4:30 pm


കാഞ്ഞങ്ങാട്: മാരക രോഗത്തിന് അടിമയായ ഭാര്യയേയും നാലുവയസുള്ള പെണ്‍കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത ഭര്‍ത്താവ് ആദ്യഭാര്യയ്ക്കും കുഞ്ഞിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം ചിലവനും നല്‍കാന്‍ കോടതി വിധിച്ചു.

ബേക്കല്‍ കുന്നില്‍ ഇല്യാസ് നഗറിലെ മുസ്തഫയുടെ മകള്‍ സെറീനയ്ക്ക് (25), ഭര്‍ത്താവ് ബിഎ ഹാരിസ് (33) മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 5,000 രൂപ ചെലവിനും നാല് വയസുള്ള മകള്‍ നാസ ഫാത്തിമയ്ക്ക് 1000 രൂപ വീതം മാസംതോറും ചെലവിനും നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജഡ്ജ് ജലജ റാണി വിധിച്ചത്. 2005 ആഗസ്ത് മൂന്നിനാണ് സെറീനയെ ഹാരിസ് മതാചാര പ്രകാരം വിവാഹം ചെയ്തത്. വിവാഹ വേളയില്‍ സെറീനയുടെ വീട്ടുകാര്‍ ഹാരിസിന് 92 പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ഒരു ലക്ഷം രൂപ കൂടി ഹാരിസിന് സ്ത്രീധനം നല്‍കി. തുടര്‍ന്ന് 10 ലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഹാരിസും വീട്ടുകാരും സെറീനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ സെറീനയെ വീട്ടില്‍കൊണ്ട് വിട്ട ഹാരിസ് യുവതി പെണ്‍കുഞ്ഞിന് ജന്മംനല്‍കിയശേഷവും സെറിനയേയും കുഞ്ഞിനെയും ഹാരിസ് കാണാന്‍ പോവുകയോ വീട്ടിലേക്ക് തിരിച്ച്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് സെറീനയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ യുവതി മാരക രോഗത്തിന് അടിമയാണെന്ന് കണ്ടെത്തി. രോഗം മൂര്‍ച്ഛിച്ചതോടെ സെറീന മാസങ്ങളോളം മംഗലാപുരം ഫാദര്‍മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

ഈവിവരമറിഞ്ഞ ഹാരിസ് സെറീനയ്ക്ക് ചികിത്സാസഹായം നല്‍കിയില്ലെന്ന് മാത്രമല്ല സെറീനയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വാവിഹം ചെയ്തു. 15 ലക്ഷത്തോളം രൂപയാണ് സെറീനയുടെ ചികിത്സയ്ക്കായി ചെലവായത്.
രോഗിയായ ഭാര്യയേയും കുഞ്ഞിനെയും സംരക്ഷിക്കാത്ത ഹാരിസിനെതിരെ സെറീനയുടെ പിതാവ് മുസ്തഫ കോടതിയില്‍ നല്‍കിയ ഹരജിയെതുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.

നേരത്തെ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെറീന ഭര്‍ത്താവ് ഹാരിസ് (33), ഭര്‍തൃപിതാവ് ആമുഹാജി (70), മാതാവ് ജമീല (50) എന്നിവര്‍ക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഗുരുതരമായ രോഗത്തെതുടര്‍ന്ന് സെറീന ഇപ്പോഴും തന്റെ വീട്ടില്‍ കിടപ്പില്‍തന്നെയാണ്. മജിസ്ട്രേറ്റ് പ്രത്യേകം നിയോഗിച്ച അഭിഭാഷകന്‍ ഇല്യാസ് നഗറിലെ വീട്ടിലെത്തിയാണ് സെറീനയുടെ മൊഴി രേഖപ്പെടുത്തിയത്.

Keywords: Court Order, Bekal, Kanhangad, Kasaragod
4:30 pm | 0 comments

കോടതി വിധികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

Written By Kvarthakgd on 16 Mar 2012 | 4:33 pm


കാസര്‍കോട്:  കോടതി വിധികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ആരംഭിച്ചു. കോടതി വിധികള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഓരോ കോടതിയിലെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  പരിശീലനം നല്‍കുന്നതിന് ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോടതി വിധികളുടെ പകര്‍പ്പ് കിട്ടാന്‍ ഇതുവരെ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരിഹാരമാകും.  വിധികളുടെ പകര്‍പ്പ് ലഭിക്കാനായി അഭിഭാഷകര്‍ക്കും വാദികള്‍ക്കും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഓണ്‍ലൈനിലൂടെ കോടതിവിധികള്‍ ലഭ്യമാകുന്നതോടെ വിധിയുടെ പകര്‍പ്പുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. പകര്‍പ്പുകളാര്‍ ക്കുവേണമെങ്കിലും കോടതിയുടെ വെബ്സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാകും.  ഇതിനകം കോടതി നടപടികള്‍ കമ്പ്യൂട്ടര്‍ വത്കരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ടൈപ്പ് റൈറ്റിങ്ങിലൂടെയാണ് കോടതി വിധികള്‍ തയ്യാറാക്കിയിരുന്നത്. ഇപ്പോഴത് കമ്പ്യൂട്ടര്‍ വത്കരിച്ചതോടെ അതിവേഗത്തിലെടുക്കാന്‍ സൌകര്യമുണ്ട്.  വാദികള്‍ക്കും എതിര്‍കക്ഷികള്‍ക്കും പ്രതികള്‍ക്കും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം എളുപ്പമാകും.

Keywords: Court orders, Online, Kasaragod
4:33 pm | 0 comments

ചോരകുഞ്ഞിനെ തോട്ടിലെറിഞ്ഞ കേസില്‍ യുവതിയെ വിട്ടയച്ചു

Written By kvarthapressclub on 7 Feb 2012 | 3:20 pm

കാസര്‍കോട്: ചോരകുഞ്ഞിനെ തോട്ടിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ യുവതിയെ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. നീര്‍ച്ചാല്‍ ചാങ്കലിയിലെ ബാവുഡയുടെ മകള്‍ കല്യാണി(33)യെയാണ് വെറുതെ വിട്ടത്.
2005 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെര്‍ഡാല ക്ഷേത്രത്തിനു സമീപത്തെ തോട് പാലത്തിനു സമീപത്ത് രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. ബദിയടുക്ക പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവ് കല്യാണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഗര്‍ഭം മറച്ചുവെക്കാന്‍ കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ യുവതി കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടെല്ലെന്ന് ചൂണ്ടികാണിച്ചാണ് കല്യാണിയെ വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവായത്.

Keywords: Kasaragod, case, Police, court-order, Woman
3:20 pm | 0 comments

മലഞ്ചരക്ക് കടയിലെ കവര്‍ച്ച; രണ്ട് പ്രതികള്‍ക്ക് കഠിന തടവ്

Written By Kvarthakgd on 1 Feb 2012 | 4:46 pm

ഹൊസ്ദുര്‍ഗ്: മലഞ്ചരക്ക് കട കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി രണ്ട് വര്‍ഷം കഠിന തടവും ആറായിരം രൂപ പിഴയടക്കാനും വിധിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സെന്‍ട്രലിലെ കുതിരുമ്മല്‍ കടവത്ത് ഖാദറിന്റെ മകന്‍ കെ.കെ.ഹാ ഷിം (32) മാട്ടൂല്‍ നോര്‍ത്തിലെ ഇബ്രാഹിം കുട്ടിയുടെ മകന്‍ ടി.കെ.ഖാലിദ് (40) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ശിക്ഷിച്ചത്.

2008 ഫെബ്രുവരി 9ന് പുല ര്‍ച്ചെ 2.30 മണിയോടെയാണ് പാലാവയല്‍ തയ്യേനിയിലെ പ്രസാദ് എന്ന അബ്രഹാം മാ ത്യുവിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. ടി.കെ.ഖാലിദിന്റെ കെ.എല്‍.13 ക്യൂ 7644 നമ്പര്‍ ഓട്ടോറിക്ഷയിലെത്തിയ സംഘം തയ്യേനിയിലെ മലഞ്ചരക്ക് കടയുടെ പൂട്ട് കുത്തി പൊളിച്ച് അകത്ത് കടക്കുകയും മലഞ്ചരക്ക് സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. മലഞ്ചരക്ക് സാ ധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസര വാസിയായ ആള്‍ ഉടന്‍ തന്നെ കടയുടമയെ വിവരമറിയിക്കുകയായിരുന്നു. പ്രസാദും സഹോദരങ്ങളും ഒരു വാഹനത്തില്‍ കടയിലേക്ക് പോകുമ്പോള്‍ മലഞ്ചരക്ക് സാധനങ്ങള്‍ കടത്തി പോകുന്ന ഓട്ടോയും അതിലുള്ള ആളുകളെയും കണ്ടിരുന്നു. 

ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കുമെന്ന് ഭയന്ന് തടയാതെ പ്രസാദ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രസാദിന്റെ പരാതിയില്‍ ത യ്യേനി തായമുണ്ടയിലെ ജോഷി ജോസഫ്, ഹാഷിം, ഖാലിദ്, എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ ജോഷി ജോസഫ് ജാമ്യ വ്യ വസ്ഥ ലംഘിച്ച് മുങ്ങുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശിക്ഷിക്കപ്പെട്ട ഹാഷിമും ഖാലിദും. മുഖ്യപ്രതിയായ ജോഷി ജോസഫിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Keywords: Robbery, case, court-order, Kanhangad, Kasaragod
4:46 pm | 0 comments

എ.സിക്ക് വില്‍പനാന്തര സേവനം കൊടുത്തില്ല; പണം തിരികെ നല്‍കാന്‍ കോടതി വിധി

Written By Kvarthakgd on 30 Jan 2012 | 11:18 am

പയ്യന്നൂര്‍: റൊക്കം പണം കൊടുത്ത് വാങ്ങിയ എയര്‍കണ്ടീഷണര്‍ മാസങ്ങള്‍ക്കകം പ്രവര്‍ത്തിക്കാതായപ്പോള്‍ അത് പരിഹരിച്ച് നല്‍കാന്‍ കൂട്ടാക്കാത്ത പയ്യന്നൂര്‍ നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷനോട് എ.സി.യുടെ പണം ഉള്‍പ്പെടെ തിരിച്ച് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം ഉത്തരവിട്ടു. പയ്യന്നൂരിലെ അജിത നല്‍കിയ ഹരജിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പ്രസിഡണ്ട് കെ.ഗോപാലന്‍ ഫോറം അംഗങ്ങളായ കെ.പി. പ്രീത കുമാരി, എം.ഡി.ജെസ്സി എന്നിവരുടേതാണ് ഉത്തരവ്.

16,200 രൂപ നല്‍കി 2010 മാര്‍ച്ച് 11 നാണ് നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സില്‍ നിന്ന് ഒനിഡാ കമ്പനിയുടെ എയര്‍കണ്ടീഷണര്‍ വാങ്ങിയത്. എട്ട് മാസത്തിനകം തന്നെ എ.സി. ഓണ്‍ ചെയ്താല്‍ കൂളിംഗ് ലഭിക്കാതായി. ഉപഭോക്താവ് കടയിലെത്തി പരാതി രജിസ്ട്രര്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മെക്കാനിക്ക് എത്തി. തകരാറ് മനസ്സിലായില്ലെന്ന് പറഞ്ഞ് മടങ്ങിയ മെക്കാനിക്ക്, ഉപഭോക്താവ് വീണ്ടും നേരിട്ടും ഫോണ്‍ വഴിയും കടയില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പത്ത് ദിവസത്തിന് ശേഷമെത്തി ബോര്‍ഡ് മാറ്റി. കൂളിങ്ങ് കിട്ടിയപ്പോള്‍ ഡിസ്‌പ്ലേയില്ലാതായി. പിന്നീട് പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കിയതേയില്ല. പലതവണ ഫോണ്‍ വഴിയും നേരിട്ടും കടയിലെത്തി വിവരം അറിയിച്ചിട്ടും ഉടമ ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും അഞ്ച് വര്‍ഷത്തെ വാറണ്ടിയും ഉറപ്പ് നല്‍കിയാണ് എ.സി.നല്‍കിയതെന്നും എന്നാല്‍ ഗ്യാരണ്ടി കാര്‍ഡ് തരുന്നതിന് പകരം ബില്‍ തന്നെയാണ് ഗ്യാരണ്ടി കാര്‍ഡെന്ന് മാനേജര്‍ ധരിപ്പിക്കുകയായിരുന്നുവെന്നും പരാതിയുമായെത്തിയപ്പോള്‍ എ.സിയൊക്കെ ഇലക്‌ട്രോണിക്‌സ് സാധനമാണ്, വാങ്ങിക്കുമ്പോള്‍ അത് അറിഞ്ഞിരുന്നില്ലേ എന്ന് കടയിലുള്ളവര്‍ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: Payyannur, court-order, Kasaragod, 
11:18 am | 0 comments

ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത പ്രതിക്ക് രണ്ടര വര്‍ഷം തടവ്

Written By kvarthapressclub on 27 Dec 2011 | 4:25 pm

കാഞ്ഞങ്ങാട്: സ്‌കൂള്‍ കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത കേസി ലെ പ്രതിയെ രണ്ടര വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
കണ്ണൂര്‍ നടുവിലെ വിജയന്റെ മകന്‍ എന്‍ വി സന്തോഷിനെ(24)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ശിക്ഷിച്ചത്. 2003 ജൂലൈ 23 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും കുത്തിത്തുറന്ന് അകത്ത് കടന്ന സന്തോഷ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. 24 ന് രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ പ്യൂണാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. സ്‌കൂള്‍ മുറികളില്‍ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി ടി ബേബിയുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പോലീസാണ് കവ ര്‍ച്ച സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ആരംഭിച്ച പോലീസ് സന്തോ ഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പിഴയടച്ചില്ലെങ്കി ല്‍ രണ്ട് മാസം കൂടി തടവ് അ നുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്.

Keywords: kasaragod, Kanhangad, Robbery-case, Accuse, court-order, 
4:25 pm | 0 comments

അഞ്ച് വയസുകാരിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

Written By kvarthapressclub on 23 Nov 2011 | 4:22 pm

കാഞ്ഞങ്ങാട്: സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുകയും അഞ്ച് വയസുകാരിയായ മകളെ ഭര്‍ത്താവ് തടങ്കലില്‍ വെച്ചതായും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. പരപ്പ ക്ലായിക്കോട്ടെ മുന്തന്റെ മകള്‍ ശ്രീജയാണ് തന്റെ മകള്‍ നന്ദനയെ ഭര്‍ത്താവ് മുന്നാട്ടെ എച്ച്. രാജന്‍ തടഞ്ഞ് വെച്ചതായി കോടതിയില്‍ പരാതി നല്‍കിയത്. മടിക്കൈ മേക്കാട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നന്ദനയുടെ പഠനം മുടങ്ങിയതായും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്നാണ് കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായത്. 2005 ഏപ്രില്‍ അഞ്ചിനാണ് രാജനും ശ്രീജയും വിവാഹിതരായത്.

Keywords: Kanhangad, court-order, Housewife, Dowry
4:22 pm | 0 comments

പതിനേഴുകാരനെ മണല്‍മാഫിയ സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

Written By kvarthapressclub on 19 Nov 2011 | 11:18 am

കാസര്‍കോട്: ഒരാഴ്ച മുമ്പ് മണല്‍മാഫിയ സംഘം പതിനേഴുകാരനെ അടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇച്ചിലംകോട്ടെ ബിആര്‍എം ഹൗസില്‍ ബി.എം.മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് ഇച്ചിലംങ്കോട്ടെ ബഷീര്‍(30), മൊയ്തീന്‍(38), ഹസന്‍(33) എന്നവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
മണല്‍കടത്ത് സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയതിന്റെ പേരിലാണ് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഫയാസിനെ(17) ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഫയാസ് കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെങ്കിലും പോലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പിതാവ് മുഹമ്മദ് കുഞ്ഞി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Case, Assault,  court-order, 
11:18 am | 0 comments

കാമുകനോടൊപ്പം മുങ്ങിയ ഭര്‍തൃമതിയെ കോടതി ഇഷ്ടത്തിന് വിട്ടു

Written By kvarthaksd on 6 Oct 2011 | 3:22 pm

കാഞ്ഞങ്ങാട്: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു. നീലേശ്വരം പള്ളിക്കര കട്ടന്‍വളപ്പില്‍ മനോജിന്റെ ഭാര്യയും കമ്പ്യൂട്ടര്‍ അധ്യാപികയുമായ ചൊയ്യങ്കോട് കുവാറ്റി സ്വദേശി ശീജ(28)യെയാണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത്.
ഭര്‍ത്താവിനെയും ഏഴ് വയസുള്ള മകളെയും ഉപേക്ഷിച്ച് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ കേച്ചേരി നിഷാദിന്റെ കൂടെ യുവതി നാടുവിട്ടത്.
ചെന്നൈ, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയ കമിതാക്കള്‍ കഴിഞ്ഞമാസം തൃശ്ശൂരിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഇവരെ കോടതിയല്‍ ഹാജരാക്കി. തന്നെ ആരും തട്ടികൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടത്തിന് പോയതാണെന്നും യുവതി കോടതില്‍ മൊഴി നല്‍കിയതോടെ കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.

Keywords: Missed-call, Kanhangad, കാഞ്ഞങ്ങാട്, ഭര്‍തൃമതി, കോടതി 
3:22 pm | 0 comments

ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും പിഴയും

Written By Kvarthakgd on 25 Sep 2011 | 3:54 pm

കാഞ്ഞങ്ങാട്: ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും പിഴയും. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍ക്കാരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് പ്രതി എം.പി. രവി(43)യെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. ഒന്നരവര്‍ഷം തടവിനും 1000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. 2008 മെയ് ഒന്നിന് നീലേശ്വരം പേരോല്‍ പട്ടേന ലക്ഷം വീട് കോളനിയിലെ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ചന്ദ്രന്റെ ഭാര്യ ചെനിയ(35)യെ വെട്ടിപരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന ചന്ദ്രനെയും പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് കേസ്.

Keywords: court-order, Kanhangad, kasaragod, case
3:54 pm | 0 comments

സ്വര്‍ണമാലവും വാച്ചും കവര്‍ന്ന കേസ് തമിഴ്‌നാട് സ്വദേശികള്‍ക്ക് കഠിന തടവ്

Written By Kvarthakgd on 22 Sep 2011 | 11:59 am

കാഞ്ഞങ്ങാട്: നീലേശ്വരത്തെ രണ്ട് കവര്‍ച്ചാ കേസുകളില്‍ പ്രതികളായ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) കഠിന തടവും പിഴയും ശിക്ഷിച്ചു. പുതുക്കോട്ടയിലെ ശരവണന്‍ എന്ന ശണ്‍മുഖന്‍ (25), വിജയ് (20), സേലം ആണ്ടിപ്പട്ടിയിലെ ശരവണന്‍ (21), കാമരാജ് നഗറിലെ ചിന്നമണി (26) എന്നിവര്‍ക്കാണ് അഞ്ചര വര്‍ഷം കഠിന തടവും പിഴയും ശിക്ഷിച്ചത്.

പേരോല്‍ കറുത്ത ഗെയിറ്റിന് സമീപത്തെ പടിഞ്ഞാറെ വീട്ടില്‍ വേണുവിന്റെ ഭാര്യ ചന്ദ്രികയുടെ ഒന്നര പവന്റെ മാല കവര്‍ന്ന കേസിലും കുറുവാട്ടംകുണ്ടില്‍ ടി. സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് വാച്ചും കവര്‍ന്ന കേസിലുമാണ് ശിക്ഷ. മാല കവര്‍ന്ന കേസില്‍ മൂന്നര വര്‍ഷം കഠിന തടവും 3500 രൂപ പിഴയും വാച്ച് കവര്‍ന്ന കേസില്‍ രണ്ട് വര്‍ഷം കഠന തടവും രണ്ടായിരം രൂപ പിഴയുമാണ് ശിക്ഷ. ഏപ്രില്‍ 17 നാണ് കവര്‍ച്ച നടന്നത്.

Keywords: Kanhangad, kasaragod, court-order
11:59 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories