Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label case. Show all posts
Showing posts with label case. Show all posts

ബിസിനസ് പങ്കാളിയുടെ വഞ്ചനയ്‌ക്കെതിര മുഖ്യമന്ത്രിക്ക് ബേക്കല്‍ സ്വദേശിയുടെ പരാതി

Written By kvartha delta on 17 Jun 2013 | 7:01 pm

കാസര്‍കോട്: ബിസിനസ് പങ്കാളിയുടെ ചതിമൂലം ഗള്‍ഫിലെ സ്ഥാപനം പൂട്ടുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുംചെയ്തതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിയുമായി ബേക്കല്‍ സ്വദേശി രംഗത്ത്.

ബേക്കല്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് റഫീഖാണ് (32) ഷാര്‍ജയില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ പങ്കാളിയായ നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി ഹംഷാദ് ചിറമ്മല്‍ എന്നയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. താനും ഹംഷാദും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഷാര്‍ജയില്‍ ആസ്‌ട്രോണ്‍ (ASTRON) എന്ന വ്യാപാരസ്ഥാപനം കഴിഞ്ഞ മൂന്നുവര്‍ഷക്കാലം നടത്തി വന്നിരുന്നതായും സ്ഥാപനത്തിന്റെ മുഴുവന്‍ മുടക്കുമുതലും തന്റേതായിരുന്നുവെന്നും ഹംഷാദിനെ താന്‍ സ്ഥാപനത്തിന്റെ മാനേജിങ്ങ് പാര്‍ട്ണറായി നിയമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ പൂര്‍ണചുമതല ഹംഷാദിനായിരുന്നു.

'ഇതിനിടയില്‍ താനറിയാതെ ഹംഷാദ് സ്ഥാപനത്തിന്റെ പേരില്‍ ബ്രാഞ്ച് എന്ന വ്യാജേന മറ്റൊരു സ്ഥാപനം തുടങ്ങി. വ്യാജരേഖകള്‍ ചമച്ച് ദി നാഷണല്‍ ബാങ്ക് ഓഫ് റാസ്- അല്‍-ഖൈമ (ആര്‍.എ.കെ)യില്‍ അക്കൗണ്ട് തുറന്ന് വായ്പയും വാഹനവായ്പയും സംഘടിപ്പിച്ചു. ഇക്കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചപ്പോഴാണ് ഹംഷാദ് എന്നെ വഞ്ചിച്ചകാര്യം മനസിലായത്. എന്റെ വ്യാജ ഒപ്പാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ എന്റെ കൈവശം ഉണ്ട്. ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലക്കുകയും ഹംഷാദ് ഗള്‍ഫ് വിടുകയും ചെയ്തു.

Complaint, Cheating, Loan, Business, Partner, Bank, Gulf, Police Complaint, SP, INL leader, CI
Muhammed Rafeeq
ഗള്‍ഫ് വിടുന്നതിന് മുമ്പ് എന്നോട് കമ്പനിയുടെ ഷെയര്‍ കൈപ്പറ്റുകയും എനിക്ക് മൂന്ന് കോടി രൂപയുടെ ഇന്ത്യയിലുള്ള ബേങ്കിന്റെ ചെക്ക് ഗാരന്റിയായും 1.80 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കും നല്‍കുകയും ചെയ്തു.  പ്രസ്തുത ചെക്കുകള്‍ വ്യാജ ചെക്കുകളായിരുന്നു. ഇത്തരത്തില്‍ ഹംഷാദ് സ്ഥാപനത്തിന്റെ പേരില്‍ നിരവധി കച്ചവടക്കാര്‍ക്ക് വ്യാജ ചെക്ക് നല്‍കി ഗള്‍ഫില്‍ നിന്നും പൊടുന്നനെ ഒരുനാള്‍ ഒളിച്ചോടുകയാണ് ചെയ്തത്.  ഇപ്പോള്‍ ഇയാള്‍ സ്വദേശമായ നീലേശ്വരത്തുണ്ട്.  സ്ഥാപനം പൂട്ടിയതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അവരും ഹംഷാദിന്റെ വഞ്ചനമൂലം നരകയാതന നേരിടുകയാണ്' - മുഹമ്മദ് റഫീഖ് പരാതിയില്‍ വ്യക്തമാക്കി.

'ഹംഷാദിന്റെ വഞ്ചന സംബന്ധിച്ച് ബേക്കലിലെ സുഹൃത്തും ഐ.എന്‍.എല്‍. നേതാവുമായ ടി. സമീറിനോട് ഞാന്‍ പറയുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രനെ നേരില്‍ കണ്ട് സംഭവം പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിലേശ്വരം പോലീസ് സി.ഐക്കും ജൂണ്‍ ആറിന് പരാതി നല്‍കി. തന്നെപോലെ ഹംഷാദിന്റെ വഞ്ചനയില്‍ കുടുങ്ങിയ മറ്റു രണ്ടു പേരും നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്' - മുഹമ്മദ് റഫീഖ് അറിയിച്ചു.

ആഭ്യന്തമന്ത്രി, ഡി.ജി.പി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും മുഹമ്മദ് റഫീഖ് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Complaint, Cheating, Loan, Business, Partner, Bank, Gulf, Police Complaint, SP, INL leader, CI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
7:01 pm | 2 comments

വീട്ടുകാരെ കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണം കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഖലീലിനെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: കുമ്പളയില്‍ വീട്ടുകാരെ വാളും കത്തിയും കാട്ടി കെട്ടിയിട്ട് ഭീഷണിപ്പെടുത്തി 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ ബാംഗ്ലൂരിലെ ഷെയ്ഖ് ഖലീല്‍ എന്ന ഇടങ്കയ്യന്‍ ഖലീലി(36)നെ ബാംഗ്ലൂര്‍ ജയിലില്‍ നിന്നും കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബാംഗ്ലൂരില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഖലീല്‍.

പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ബാംഗ്ലൂര്‍ കോടതി മുഖാന്തിരമാണ് ഖലീലിനെ  കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖലീല്‍ കാസര്‍കോട് സബ്ജയിലിലാണുള്ളത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് വ്യാഴാഴ്ച കാഞ്ഞങ്ങാട് മജിസ്‌ട്രേട്ട് കോടതിയില്‍  നടക്കും. ഇതിനായി സാക്ഷികള്‍ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി, മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷെയ്ഖ് ഖലീലിനെ  വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ബണ്ട്വാള്‍, പറങ്കിപേട്ട പുതു ഗ്രാമത്തിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (22), ബന്ധു ബണ്ട്വാള്‍ പുതുഗ്രാമം പറങ്കിപേട്ടയിലെ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖ് (29), മംഗലാപുരം ബന്ദര്‍ അന്‍സാരി റോഡിലെ സി.പി. ഹൗസില്‍ അബ്ദുല്‍ ഗഫൂര്‍ (52), കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ മുഹമ്മദ് ഹാരിസ് (34), പുത്തൂര്‍ സാംപ്യ ആര്യപൂ ഗ്രാമത്തിലെ അബ്ദുല്‍ അസീസ് സാംപ്യ (44), കുമ്പള കോയിപ്പാടി അനില്‍ കുംബ്ലെ റോഡിലെ നരസിംഹ പൈ എന്ന മൂര്‍ത്തി (45), മംഗല്‍പാടിയിലെ മുനീറ മന്‍സിലില്‍ ബി.എം. മുഹമ്മദ് അഷ്‌റഫ് (36) എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇവരെല്ലാം കവര്‍ച്ചാ കേസില്‍ റിമാന്‍ഡിലാണ്.

കുമ്പള നഗര മധ്യത്തിലെ അനില്‍ കുംബ്ലെ റോഡില്‍ കൃഷ്ണാ അനുഗ്രഹയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് നാടിനെ നടുക്കിയ കവര്‍ച അരങ്ങേറിയത്. വീട്ടുടമ വിട്ടല്‍ ഷേണായി (81), ഭാര്യ രോഹിണി (64), മകന്‍ മംഗലാപുരത്തെ ഇക്കണോമിക് ട്രാന്‍സ്‌പോര്‍ട്ട് ഉടമ രാജേഷ് ഷേണായി (43), ഭാര്യ അനൂഷ (40), മകന്‍ അക്ഷയ് (എട്ടുമാസം), വിട്ടല്‍ ഷേണായിയുടെ മകള്‍ കല്‍പന (46), മകള്‍ വിദ്യാലക്ഷ്മി (20), ബന്ധുക്കളായ തലശ്ശേരിയിലെ ശ്രീനിവാസ ഷേണായി (70), ഭാര്യ സുനിത (64), രോഹിണിയുടെ സഹോദരി കാഞ്ഞങ്ങാട്ടെ രാധാഭായി പൈ (67) എന്നിവരെ്  ബന്ദികളാക്കിയാണ്  കവര്‍ച നടത്തിയത്.

പ്രതികളില്‍ ഒരാളായ നരസിംഹ പൈ വിട്ടല്‍ ഷേണായിയുടെ അടുത്ത ബന്ധുവാണ്. നരസിംഹപൈയാണ്   കവര്‍ചാ കേസിലെ മുഖ്യ സൂത്രധാരന്‍. ഷേണായിയുടെ വീട്ടില്‍ കള്ളപ്പണവും തറവാട്ടില്‍ വിലമതിക്കാനാവാത്ത നിധിയുമുണ്ടെന്ന് ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചത് നരസിംഹ പൈയായിരുന്നു. പണമടക്കം 300കോടിയുടെ മുതലുകളുമുണ്ടെന്നും ഇതു തട്ടിയെടുക്കാന്‍ ഖലീലിന്റെ ക്വട്ടേഷന്‍ ടീമിനെ ഏല്‍പിക്കുകയുമായിരുന്നു.

കവര്‍ച്ച ചെയ്താല്‍ കിട്ടുന്ന മുതലുകളുടെ 20 ശതമാനം കമ്മീഷന്‍ നല്‍കുമെന്നാണ് ഖലീലുമായുള്ള ക്വട്ടേഷന്‍. ബാംഗ്ലൂരില്‍ മറ്റൊരു കേസില്‍ ഖലീല്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പോലീസ്  പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബാംഗ്ലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഖലീലിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ എട്ടുപേരാണുണ്ടായിരുന്നത്. നേരത്തെ ഒമ്പതു പേരുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിച്ചിരുന്നത്. കവര്‍ച്ച നടത്തുന്നതിന് രണ്ടു മാസം മുമ്പുതന്നെ വീട് കൊള്ളയടിക്കാനുള്ള പദ്ധതി സംഘം തയ്യാറാക്കിയിരുന്നു.

ഇതിന് ആദ്യം മറ്റൊരു സംഘത്തെയാണ് ഏര്‍പാടാക്കിയിരുന്നത്. ഇവര്‍ കുമ്പളയിലെ വീടിന് സമീപമെത്തി നിരീക്ഷിക്കുകയും തിരക്കേറിയ സ്ഥലമായതിനാല്‍ തങ്ങള്‍ക്ക് കവര്‍ച സാധ്യമല്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ ഖലീലിന്റെ  നേതൃത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. മംഗലാപുരത്ത് താമസിച്ചാണ് സംഘം കവര്‍ച പദ്ധതി നടപ്പാക്കിയത്.

സ്ത്രീകളുടെ കരിമണി മാലയും കുട്ടികളുടെ ആഭരണങ്ങളും ഒഴിവാക്കി അലമാരയില്‍ വെച്ചിരുന്നതും ദേഹത്ത് അണിഞ്ഞതുമായ 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയുമാണ് സംഘം കവര്‍ച ചെയ്തത്. വീട്ടില്‍ ഇതുകൂടാതെ തറവാട് ക്ഷേത്രത്തിന്റെ നൂറു പവനോളം സ്വര്‍ണം ഉണ്ടായിരുന്നു. ഇതൊന്നും മോഷ്ടാക്കള്‍ കൊണ്ടു പോയിരുന്നില്ല. കവര്‍ചാ സംഘം തിരിച്ചു പോകുമ്പോള്‍ കിടപ്പിലായിരുന്ന വീട്ടമ്മയുടെ കാല് തൊട്ട് വന്ദിച്ച് 'ബോസ്' ആരെയും ഉപദ്രവിക്കരുതെന്ന്' നിര്‍ദേശിച്ചിരുന്നതായും പറഞ്ഞിരുന്നു.

House-robbery, Kasaragod, Case, Arrest, Kanhangad, Mangalore, Kumbala, Kerala, National News,
കുമ്പളയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റുചെയ്ത പ്രതികള്‍
കള്ളപ്പണം ഉണ്ടെന്ന വിവിരം അറിഞ്ഞ പ്രതികള്‍ ആദ്യം ആദായ നികുതി വകുപ്പിനെഅറിയിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് കള്ളപ്പണമായത് കൊണ്ട് പരാതി നല്‍കില്ലെന്ന് വിലയിരുത്തിയാണ് കൊള്ള സംഘത്തെ കവര്‍ചാ ചുമതല ഏല്‍പിച്ചത്. അറസ്റ്റിലായ കുഞ്ചത്ത്കല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദിഖും അളിയനായ അബൂബക്കര്‍ സിദ്ദിഖും മംഗലാപുരത്തെ ഒരു വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി
പ്രീപെയ്ഡ് സിം കാര്‍ഡ് എടുത്താണ് കവര്‍ചക്കാര്‍ക്ക് നല്‍കിയത്. പിടിയിലാകാനുള്ള ഒമ്പതു കൊള്ളക്കാരും അന്യ സംസ്ഥാനക്കാരാണ്.

Keywords: House-robbery, Kasaragod, Case, Arrest, Kanhangad, Mangalore, Kumbala, Kerala, National News, Inter National News, Gulf News, Business News, Health News, Educational News, Health News.

1:47 pm | 0 comments

വിദേശ മദ്യം ഉപേക്ഷിച്ചുകടന്നുകളഞ്ഞ യുവാവ് നാല് മാസത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: വിദേശ മദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ നാല് മാസത്തിന് ശേഷം വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബംബ്രാണി നഗറിലെ ഡി.എം ഷിബുവിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വൈകുന്നേരം ചെര്‍ക്കളയില്‍ വെച്ച് 20 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യം പോലീസിനെ കണ്ട് ചാക്ക് സഹിതം ഉപേക്ഷിച്ച് മുങ്ങിയ ഷിബുവിനെ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Kasaragod, Police, Arrest, Case, Accuse, Kerala, Liquor, Vidyanagar,കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാര്‍ഡ് ചെയ്തു. ചെര്‍ക്കളയിലെ പ്രധാന മദ്യ വില്‍പനക്കാരനാണ് ഷിബുവെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Police, Arrest, Case, Accuse, Kerala, Liquor, Vidyanagar, Cherkala, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.  
1:45 pm | 0 comments

നുള്ളിപ്പാടിയില്‍ ബൈക്ക് യാത്രക്കാരനെ അക്രമിച്ച സംഭവം: 4 പേര്‍ക്കെതിരെ വധശ്രമക്കേസ്

കാസര്‍കോട്: സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

നായന്മാര്‍മൂല പെരുമ്പളക്കടവ് കടവത്ത് ഹൗസിലെ മുഹമ്മദ് റഫീഖിന്റെ മകന്‍ നൂറുദ്ദീനെ (24) യാണ് ഞായറാഴ്ച വൈകുന്നേരം 6.30 മണിയോടെ നുള്ളിപ്പാടി ദേശീയ പാതയില്‍ ഹൈവേകാസിലിനടുത്തുവെച്ച് കത്തി കൊണ്ടും കല്ലു കൊണ്ടും കുത്തിയും അടിച്ചും പരിക്കേല്‍പിച്ചത്. നൂറുദ്ദീന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Murder-attempt, Case, Nullippady, Kasaragod, Attack, Kerala, Kerala News, International News, National News.
സുഹൃത്ത് നൗഫലിനോടൊപ്പം കാസര്‍കോട്ട് നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് നൂറുദ്ദീനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി അക്രമിച്ചത്.


Keywords: Murder-attempt, Case, Nullippady, Kasaragod, Attack, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:53 am | 1 comments

കൊളളപ്പലിശയും ഭീഷണിയും: പണം ഇടപാടുകാരനെതിരെ കേസ്

കാസര്‍കോട്: കടം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട് മണല്‍ ഇസ്സത്ത് മന്‍സിലിലെ റഹ്മത്തിന്റെ (61) പരാതിയില്‍ ഉദുമ പാക്യാരയിലെ അസീസ് എന്നയാള്‍ക്കെതിരെയാണ് കേസ്.

നാലു മാസം മുമ്പ് റഹ്മത്ത് അസീസില്‍ നിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്നു. അതിനാണ് കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നാണ് പരാതി.


Case, Blackmail, Police, Kasaragod, Cash, Kerala, Kerala News, International News, National News.Keywords: Case, Blackmail, Police, Kasaragod, Cash, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:09 am | 0 comments

സ്ത്രീധന പീഡനം: ഭര്‍ത്താവ് അറസ്റ്റില്‍

Written By kvarthapressclub on 15 Jun 2013 | 3:30 pm

മുള്ളേരിയ: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂത്തപ്പലം മൂല ഹൗസില്‍ മുഹമ്മദ് കുഞ്ഞി(38) യെയാണ് ആദൂര്‍ പോലീസ് അറസ്റ്റുചെയ്തത്.


ഭാര്യ സുഹ്‌റാബി(33)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദൂര്‍
പോലീസാണ് കേസെടുത്ത് അറസ്റ്റുചെയ്തത്.

Dowry-harassment, Husband, Arrest, Mulleria, Police, Case, Kerala, Keywords: Dowry-harassment, Husband, Arrest, Mulleria, Police, Case, Kerala, National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.

3:30 pm | 0 comments

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു; 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഡ്രൈവര്‍മാരായ കണ്ണൂര്‍ നാറാത്തെ ശെല്‍വരാജ് (47), മുളിയാറിലെ നാരായണന്‍ (53) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശെല്‍വരാജ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും നാരായണന്‍ ബി.എം.എസ്. പ്രവര്‍ത്തകനുമാണ്. ഇരുവരുംനല്‍കിയ പരാതിയില്‍ പോലീസ് രണ്ട് കേസെടുത്തു. തന്നെ നാരായണന്‍ ഉള്‍പെടെ 15 ഓളംപേര്‍ ചേര്‍ന്ന് ഡിപ്പോയിലെ വിശ്രമ മുറിയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ശെല്‍വരാജ് പറഞ്ഞു. അതേസമയം തന്നെ ശെല്‍വരാജ് അടിക്കുകയായിരുന്നുവെന്നാണ് നാരായണന്റെ പരാതി.
 Kasaragod, KSRTC, Bus, Driver, Assault, Injured, Police

Keywords: Kasaragod, KSRTC, Bus, Driver, Assault, Injured, Police, Case, Kerala, INTUC Worker, BMS Worker, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
12:37 pm | 0 comments

റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് കളവുപോയി

കാസര്‍കോട്: റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് റോഡരികില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് കളവുപോയി. മുട്ടത്തൊടിയിലെ ഹനീഫയുടെ കെ.എല്‍. 14. ഇ. 5754 നമ്പര്‍ ബജാജ് കമ്പനിയുടെ ബൈക്കാണ് കഴിഞ്ഞ ഏഴിന് കാണാതായത്.


രാവിലെ ഒമ്പത് മണിക്കും 10 മണിക്കും ഇടയിലാണ് ബൈക്ക് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. ഹനീഫയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Kasaragod, Railway station, Bike, Road, Missing, Complaint
File Photo

Keywords: Kasaragod, Railway station, Bike, Road, Missing, Complaint, Police, Case, Kerala,National News, Inter National News, Gulf News, Business News, Educational News, Gold News,Health News, Sports News.
12:33 pm | 0 comments

ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെതിരെ നടപടിയെടുത്ത വൈരാഗ്യത്തിന് സ്‌കൂള്‍ കോംപൗണ്ടില്‍ അതിക്രമിച്ചുകയറി ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തുകയും മറ്റധ്യാപകരെ ചീത്തവിളിക്കുകയും ചെയ്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഷാഹിദിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പി.ടി.എ. തീരുമാനപ്രകാരം വിലക്കിയിരുന്നു. ഇത് ലംഘിച്ച് കഴിഞ്ഞദിവസം സ്‌കൂളില്‍ മൊബൈല്‍ ഫോണുമായെത്തിയ മുഹമ്മദ് ഷാഹിദിന്റെ കൈയ്യില്‍ നിന്ന് അധ്യാപകരും ഹെഡ്മാസ്റ്ററും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു ഇതിന്റെ വൈരാഗ്യത്തിനാണ് ഭീഷണി മുഴക്കിയതെന്ന് കോട്ടയം പാല സ്വദേശിയായ ഹെഡ്മാസ്റ്റര്‍
 Kasaragod, Thalangara, Teacher, School, Police, Case, Mobile-Phone, Students, Kerala, National News,
സ്‌കറിയ നല്‍കിയ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടുന്ന ഫോണുകള്‍ കോഴ്‌സ് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ മാത്രമേ തിരിച്ചുകൊടുക്കാവു എന്നും പി.ടി.എ. വ്യവസ്ഥചെയ്തിട്ടുണ്ട്. അതുപ്രകാരമാണ് പിടികൂടിയ ഫോണ്‍ ഓഫീസില്‍ സൂക്ഷിച്ചതെന്നും സ്‌കറിയയുടെ പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Thalangara, Teacher, School, Police, Case, Mobile-Phone, Students, Kerala, National News, Inter National News, Gulf News, Business News, Educational News, Gold News,Health News, Sports News.
12:29 pm | 1 comments

തിരുവനന്തപുരത്ത് പീഡനത്തിനിരയായത് നീലേശ്വരം സ്വദേശിനി; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: ജോലി തേടി തിരുവനന്തപുരത്തെത്തിയ നീലേശ്വരം സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. യുവതിയെ തിരുവനന്തപുരത്ത് എത്തുന്നതിനും അവിടെ വെച്ച് പീഡനത്തിനിരയാക്കുന്നതിനും കാസര്‍കോട്ടെ ആരെങ്കിലും ഒത്താശ ചെയ്തുകൊടുത്തിരുന്നുവോ എന്നറിയാനും യുവതിയുടെ കുടുംബപശ്ചാത്തലം മനസിലാക്കാനുമാണ് തുമ്പ പോലീസ് കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. യുവതിയെ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ല.

തിരുവനന്തപുരത്ത് പിടിയിലായ രണ്ടു സ്ത്രീകളുള്‍പടെയുള്ള ഒമ്പത് പേരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരിയങ്ങാനം സ്വദേശിനിയായ 24 കാരിയാണ് തിരുവനന്തപുരം തമ്പാനൂരില്‍ പീഡനത്തിരയായത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.

Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News.
 മിനി എന്ന അശ്വതി, ഗ്ലോറി
തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗറിലെ വിപിന്‍ എന്ന ഹരി (24), കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ ഉപഹാര്‍ വീട്ടില്‍ രാഹുല്‍ (26), പൈപ് ലൈന്‍ റോഡില്‍ മഴവഞ്ചേരി വീട്ടില്‍ വിജിന്‍ (20), മുട്ടല മരപ്പാലം റോഡില്‍ പുത്തന്‍ വീട്ടില്‍ ഗോകുല്‍ (21), കുടപ്പനക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീപം ചൂഴംപാല നീധീഷ് ബോബന്‍ (22), വട്ടിയൂര്‍കാവ് മഞ്ചാടിമൂട് അനിഴംവീട്ടില്‍ രാഹുല്‍ എന്ന ഉണ്ണി (26), മണക്കാട് തെക്കേക്കോട്ട ആനവാല്‍ തെരുവ് രഘുനാഥ് (24), വിപിന്റെ ഭാര്യയും കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗര്‍ സ്വദേശിനിയുമായ മിനി എന്ന അശ്വതി (34), നെയ്യാറ്റിന്‍കര വ്ളങ്ങമുറിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഗ്ലോറി (35) എന്നിവരെയാണ് വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ച് തുമ്പ സി.ഐ നാസറുദ്ദീന്‍ പറയുന്നതിങ്ങനെ: 'ഒന്നരമാസം മുമ്പ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ നീലേശ്വരം സ്വദേശിനി ദിലീപ് എന്നയാളുടെ ഓട്ടോയില്‍ കയറുകയും താന്‍ വീടുവിട്ടിറങ്ങിയതാണെന്നും തനിക്കൊരു ജോലി ശരിയാക്കിത്തരണമെന്നും ദിലീപിനോട് ആവശ്യപ്പെട്ടു. ജോലി ശരിയാക്കിത്തരാമെന്ന് ദിലീപ് യുവതിയെ വിശ്വസിപ്പിക്കുകയും സുഹൃത്ത് വിപിന്‍ താമസിക്കുന്ന കുടപ്പനയിലെ വാടക വീട്ടിലെത്തിക്കുകയും ചെയ്തു.

വൈകുന്നേരം ദിലീപ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയും രാത്രി മറ്റൊരു വീട്ടില്‍ താമസിപ്പിച്ച് ദിലീപും അയാളുടെ സുഹൃത്തും കൂടി പീഡിപ്പിക്കുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ യുവതിയെ കുടപ്പനക്കുന്നിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയും വിപിന്‍ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. അതിന് ശേഷം യുവതിയെ വിപിന്റെയും ഭാര്യ മിനിയുടെയും അറിവോടെ കൂട്ടുകാരി ഗ്ലോറിയുടെ നെയ്യാറ്റിന്‍കര വഌങ്ങമുറിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് മൂന്നു പേര്‍കൂടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തിരികെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച യുവതിയെ മിനിയും വിപിനും ചേര്‍ന്ന് സുഹൃത്ത് ഉണ്ണിയെ ഏല്‍പിച്ചു. ഉണ്ണി സുഹൃത്തായ നിധീഷ് ബോബനെയും.

നിധീഷ് ബോബന്‍ ഗോകുലിന് കൈമാറി. ഗോകുല്‍ യുവതിയെ രാത്രി കാറില്‍കയറ്റി കിള്ളിപ്പാലത്തെ ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഗോഡൗണിലെ വിശ്രമ മുറിയിലെത്തിക്കുകയും അവിടെ വെച്ച് ഗോകുല്‍, കൂട്ടുകാരായ വിജിന്‍, രാഹുല്‍, രഘു, റനീഷ് എന്നിവരും ചേര്‍ന്ന് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ഗോകുല്‍ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി യുവതിയെ കിള്ളിപ്പാലത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ചു. അവിടെ നിന്ന് ഒരു ഓട്ടോ റിക്ഷയില്‍ കയറിയ യുവതി തന്നെ ശംഖുമുഖത്തെത്തിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. അവശയായി കാണപ്പെട്ട യുവതിയെ ഡ്രൈവര്‍ വേളി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്.


Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News.
ഉണ്ണി, രഘുനാഥ്, രാഹുല്‍, വിപിന്‍, വിജിന്‍, ഗോകുല്‍, നിധീഷ് ബോബന്‍.
ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ യുവതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ സ്‌റ്റേഷനിലെത്തിക്കുകയും വനിതാ എസ്.ഐ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറുള്‍പെടെ ഒമ്പതോളം പേര്‍ ഇനിയും പിടിയിലാകാനുണ്ട്.'

സി.ഐക്ക് പുറമെ തുമ്പ എസ്.ഐ ജി.എസ് രതീഷ്, മെഡിക്കല്‍ കോളജ് എസ്.ഐ ഷാജിമോന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ കുഷ്ണന്‍ കുട്ടി, ജയന്‍, എ.എസ്.ഐ യോഹന്നാന്‍, പോലീസുകാരായ ഷഫീഖ്, വിനോദ് കുമാര്‍, സുനില്‍ കുമാര്‍, കിരണ്‍ എസ് ദേവ്, അജിത് കുമാര്‍, ഷജീര്‍, വനിതാ കോണ്‍സ്റ്റബിള്‍മാരായ നസീന ബീഗം, ബിനിത, ധന്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്


Keywords: Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:17 pm | 0 comments

വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് 60,000 രൂപയടങ്ങിയ ബാഗ് കവര്‍ന്നു

കാസര്‍കോട്: ആശുപത്രി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് വനിതാ ഡോക്ടറുടെ 60,000 രൂപയും ചെക്ക് ബുക്കും ലോക്കര്‍ കീയും അടങ്ങിയ ബാഗ് കവര്‍ന്നു. തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിദ്യാനഗറിലെ ഡോ. എം. ആശയുടെ ബാഗാണ് നഷ്ടപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഡോക്ടര്‍ ആശുപത്രി കോംപൗണ്ടില്‍ കാര്‍ നിര്‍ത്തിയിട്ടത്. വൈകിട്ട് നാല് മണിക്ക് തിരിച്ചുപോകാന്‍ നേരത്താണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യത്തിന് തിരക്കിട്ട് ആശുപത്രിയില്‍ എത്തിയപ്പോള്‍ കാറില്‍ നിന്ന് ബാഗെടുക്കാനും കാര്‍ ലോക്ക് ചെയ്യാനും മറന്നുപോയതായി ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ കെ.എല്‍. 14 എം. 9604 നമ്പര്‍ കാറില്‍ നിന്നാണ് ബാഗ് കളവുപോയത്. ഡോക്ടറുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Doctor, Robbery, Hospital, Car, Case, Police, Kasaragod, Kerala, Kerala News, International News, National News.
Keywords: Doctor, Robbery, Hospital, Car, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:16 pm | 0 comments

ആശുപത്രിയില്‍ മോഷണം നടത്തുന്ന യുവാവ് സി.സി.ടി.വി.യില്‍ കുടുങ്ങി

Written By kvarthapressclub on 14 Jun 2013 | 7:08 pm

കാസര്‍കോട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിന്റെ ചിത്രം സി.സി.ടി.വി.യില്‍ കുടുങ്ങി. കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാനെത്തിയ മകളുടെ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് കവര്‍ചചെയ്ത യുവാവിന്റെ ചിത്രമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.

കുമ്പള ഈച്ചിലംകോട്ടെ പത്മാവതിയുടെ (85) മകള്‍ കമലയുടെ ഏഴ് ഗ്രാമിന്റെ കമ്മലും 1,000 രൂപയും മറ്റുമടങ്ങുന്ന ഹാന്റ് ബാഗാണ് കവര്‍ച ചെയ്തത്. ജൂണ്‍ എട്ടിനാണ് പത്മാവതിയെ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഐ.സി.യു.വില്‍ കഴിയുകയായിരുന്നു പത്മാവതി.

ബാഗ് മുറിക്കകത്ത് വെച്ച് പുറത്തുപോയി ചായ വാങ്ങി വന്നപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. കമലയുടെ സഹോദരനായ ദാമോദര ഷെട്ടിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയിലാണ് മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്.

കാസര്‍കോട്ടെ മിക്ക ആശുപത്രികളിലും നടന്ന മോഷണങ്ങള്‍ക്കു പിന്നില്‍ ഈ യുവാവാണെന്ന് പോലീസ് സംശയിക്കുന്നു. ചിത്രത്തിലെ മോഷ്ടാവിനെ കുറിച്ച് വിവരമറിയുന്നവര്‍ 04994 230100, 9497980936 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Kamala, Bag, Hospital, Treatment, Picture, C.C.T.V

Kamala, Bag, Hospital, Treatment, Picture, C.C.T.V, Theft, Complaint, Police, Case, Brothers, Kerala

Kamala, Bag, Hospital, Treatment, Picture, C.C.T.V, Theft, Complaint, Police, Case, Brothers, Kerala

Kamala, Bag, Hospital, Treatment, Picture, C.C.T.V, Theft, Complaint, Police, Case, Brothers, Kerala

 Keywords: Kamala, Bag, Hospital, Treatment, Picture, C.C.T.V, Theft, Complaint, Police, Case, Brothers, Kerala, National, National News, Inter National News, World News, Sports News,Gold News, Educational News.
7:08 pm | 0 comments

നഗരസഭാ ഓഫീസ് മാര്‍ച്: 40 ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By kvarthaksd on 13 Jun 2013 | 11:16 am

കാസര്‍കോട്: മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് മാര്‍ച് നടത്തിയ സംഭവത്തില്‍ 40 ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

മാര്‍ച് നടത്തി നഗരസഭാ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസ്. ഹൈദര്‍ കുളങ്കര, സിദ്ദിഖ് ചേരങ്കൈ, സി.എം.എ ജലീല്‍, പി.എം. സുബൈര്‍ പടുപ്പ്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
Municipality, March, Case, Office, Kasaragod, Kerala, Kerala News, International News, National News.
Related News: മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ; ഐ.എന്‍.എല്‍ നഗരസഭയിലേക്ക് മാര്‍ച് നടത്തി

Keywords: Municipality, March, Case, Office, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:16 am | 0 comments

ആശുപത്രി സൂപ്രണ്ടിനെ ബന്ദിയാക്കിയ സംഭവം; 25 DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചോരക്കുഞ്ഞുങ്ങളെ വയറിളക്ക വാര്‍ഡില്‍ കിടത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെ ബന്ദിയാക്കിയ സംഭവത്തില്‍ 25 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

ടി. നിശാന്ത്, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ആശുപത്രിയില്‍ ബന്ദിയാക്കിയത്.

Case, DYFI, Protest, Kasaragod, Hospital, Kerala, Kerala News, International News, National News.
Keywords: Case, DYFI, Protest, Kasaragod, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:15 am | 0 comments

കവര്‍ചാ സംഘത്തിലെ മുഖ്യപ്രതിയും അറസ്റ്റിലായി; തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു

Written By kvarthakgd1 on 12 Jun 2013 | 1:45 pm

കാഞ്ഞങ്ങാട്: വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് കവര്‍ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയും അറസ്റ്റിലായി. പള്ളിക്കര തായല്‍ മൗവ്വല്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ടി.എം അബ്ദുല്‍ ബഷീറിനെ (48) യാണ് ഹൊസ്ദുര്‍ഗ് സി.ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. ഈ കേസില്‍ മറ്റ് അഞ്ച് പ്രതികളെ നേരത്തെ ഹൊസ്ദുര്‍ഗ് സി.ഐ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നിരവധി കവര്‍ചകള്‍ സംഘം നടത്തിയിട്ടുണ്ട്.

കേസില്‍ കണ്ണികളായ ഏതാനും പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ചിത്താരി മുക്കൂട് ഹനീഫയുടെ വീട് കുത്തിത്തുറന്ന് മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും റാഡോ വാച്ചും ഇലക്‌ട്രോണിക് സാധനങ്ങളും, ചിത്താരി മുക്കൂട് പാറയില്‍ അബൂബക്കറിന്റെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും, പനയാല്‍ മൂസ ഖാലിദിന്റെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളും, കാസര്‍കോട് നെല്ലിക്കട്ട നീര്‍ചാലിലെ അബ്ദുല്‍ റഹീമിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്നും 17 മൊബൈല്‍ ഫോണുകളും 500 രൂപയും, നീര്‍ചാലിലെ ഫാറൂഖ് അബ്ദുല്ലയുടെ മൊബൈല്‍ കടയില്‍ നിന്ന് 13 മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡ്, പെര്‍ഫ്യൂംസ് തുടങ്ങിയവ ഷട്ടര്‍ തകര്‍ത്ത് കവര്‍ച ചെയ്ത കേസിലും, കോഴിക്കോട് പയ്യോളി വസ്ത്രാലയം കുത്തിത്തുറന്ന് ജീന്‍സ് പാന്റ്‌സടക്കം റെഡിമെയ്ഡ്‌സ് വസ്ത്രങ്ങള്‍ കവര്‍ന്ന കേസിലും തൃശൂര്‍ ചിയ്യൂ വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഭവനഭേദനക്കേസുകളിലും മുഖ്യപ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ബഷീറെന്ന് പോലീസ് പറഞ്ഞു.
Kasaragod, Robbery, Arrest, Accuse, Police, Case, Kerala, TM. Abdul Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News,
പുറത്തുള്ള ചിലരെ പിടികൂടിയാല്‍ മാത്രമേ കേസിന്റെ വിശദമായ ചിത്രം പുറത്തുവരൂ. കഴിഞ്ഞ ജനുവരി 11 ന് രാത്രിയാണ് സംഘത്തില്‍പെട്ട പള്ളിക്കര പൂച്ചക്കാട്ടെ താജുദ്ദീന്‍ (25), പൂച്ചക്കാട് തൊട്ടിയിലെ ഇംതിയാസ് (22), പള്ളിക്കര ചെര്‍ക്കപ്പാറയിലെ സെയ്ത് (25), ബാരാ മാങ്ങാട് അബ്ദുല്‍ ഗഫൂര്‍ (26), പള്ളിക്കരയിലെ മുഹമ്മദ് യാസീന്‍ (24) എന്നിവരെ മാരാകായുധങ്ങളും കവര്‍ചാവസ്തുക്കളുമായി കുണിയയിലെ വാടകാ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് ഈ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ഹൊസ്ദുര്‍ഗ് സി.ഐയുടെ രഹസ്യ നിരീക്ഷണത്തിലൂടെയാണ് മുഖ്യ പ്രതികൂടി അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Robbery, Arrest, Accuse, Police, Case, Kerala, TM. Abdul Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:45 pm | 0 comments

യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലമ്പാടി സുബ്ബന്‍തൊട്ടിയിലെ സെന്‍ട്രിംഗ് തൊഴിലാളി മുഹമ്മദ് അഷ്‌റഫ് (28), സുഹൃത്ത് ഹമീദ് (23) എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലബ്ബിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനമെന്ന് ഇരുവരും പരാതിയില്‍ പറയുന്നു.

Vidya Nagar, Complaint, Police, Case, Alampady, Assault, Kasaragod, Kerala, Ashraf, Hameed, Kerala News, International News,അഷ്‌റഫിന്റെ പരാതിയില്‍ ചെറിയാലമ്പാടിയിലെ മാലിക് അദ്ദി എന്ന അബ്ദുല്ല, അബൂബക്കര്‍, റഹീം ഖാസി, റഫീഖ്, അഹ്മദ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

Keywords: Vidya Nagar, Complaint, Police, Case, Alampady, Assault, Kasaragod, Kerala, Ashraf, Hameed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:00 pm | 0 comments

ഡോക്ടറെ ഫോണില്‍ ഭീഷണിപ്പെടുത്തിയ മാനസിക രോഗിക്കെതിരെ കേസെടുത്തു

കാസര്‍കോട്: ഡോക്ടറെ മൊബൈല്‍ ഫോണിലും ലാന്‍ ഫോണിലും വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. മേല്‍പറമ്പ് അരമനയിലെ ഡോ. അബൂബക്കറിന്റെ (58) പരാതിയിലാണ് പോലീസ് കേസെടുത്തത്.

Mental patient, Case, Blackmail, Doctors, Police, Mobile-Phone, Melparamba, Kasaragod, Kerala, Kerala News, International News, National News, Gulf News.ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയുള്ള സമയത്ത് ലാന്‍ ഫോണിലും മൊബൈല്‍ ഫോണിലും പലതവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ പരാതി. നേരത്തെ മനോരോഗത്തിന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ ഒരാളാണ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഡോക്ടര്‍ അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

Keywords: Mental patient, Case, Blackmail, Doctors, Police, Mobile-Phone, Melparamba, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:53 pm | 0 comments

16 കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

കാസര്‍കോട്: 16 കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസിയായ വയറിംഗ് തൊഴിലാളിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ അറന്തോട്ടെ പ്രഭാകരനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് പെണ്‍കുട്ടിയെ പ്രഭാകരന്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് രണ്ടു തവണയും പീഡിപ്പിച്ചു. ഏപ്രില്‍ 28 ന് മധൂരിലെ വീടിനടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജൂണ്‍ അഞ്ചിന് കാട്ടില്‍ വിറകെടുക്കാന്‍ പോയപ്പോള്‍ വീണ്ടും പീഡിപ്പിച്ചു. ജൂണ്‍ ഒമ്പതിന് ചെര്‍ക്കള പാടിയിലെ പ്രഭാകരന്റെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ താമസിപ്പിച്ചും പീഡിപ്പിച്ചു.

Rape, Arrest, Police, Madhur, Forest, House, Case, Girl, Kasaragod, Kerala, Kerala News, International News, National News.
Prabhakaran
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പ്രതിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈധ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം തെളിഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം തടയാനുള്ള സെക്ഷന്‍ നാല് വകുപ്പനുസരിച്ചാണ് കേസെടുത്തത്. എസ്.ഐ ഉത്തംദാസ്, എ.എസ്.ഐ ശിവദാസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Rape, Arrest, Police, Madhur, Forest, House, Case, Girl, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:52 pm | 0 comments

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കേസെടുക്കും


കുമ്പള: ബുധനാഴ്ച മുതല്‍ കുമ്പള ടൗണിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും വലിച്ചെറിയുന്നവര്‍ക്കും മത്സ്യ മാര്‍ക്കറ്റിന് പുറത്ത് മത്സ്യം വില്‍ക്കുന്നവര്‍ക്കുമെതിരെ അണ്ടര്‍ സെക്ഷന്‍ 269 ഐ.പി.സി പ്രകാരം ശിക്ഷാര്‍ഹമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച് റംലയും കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ പി. നാരായണനും ഹെല്‍ത്ത് സുപ്രണ്ട് രഘുവും അറിയിച്ചു.

Kasaragod, Kumbala, Kerala, Waste, Case, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Keywords: Kasaragod, Kumbala, Kerala, Waste, Case, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
12:00 pm | 0 comments

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച ഓട്ടോ ഡ്രൈവറടക്കം 3 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 10 Jun 2013 | 12:14 pm

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം മൂന്നു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍ നായന്മാര്‍മൂലയിലെ ടി.എം അബ്ദുല്‍ മുനീര്‍ (36), നായന്മാര്‍മൂലയിലെ എം.കെ അന്‍വര്‍ സാദിഖ് (23), വിദ്യാനഗര്‍ പടിഞ്ഞാറെ മൂലയിലെ പി.ടി മുഹമ്മദ് ജാവിദ് (25) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് 18 ന് വൈകുന്നേരം 4.30 മണിയോടെ സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 15-7543 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ നീലേശ്വരം പേരോലിലെ മമ്മുവിന്റെ മകന്‍ റംസാനെ (35) മുഖത്തടിച്ചും മര്‍ദിച്ചും പരിക്കേല്‍പിക്കുകയും തടയാന്‍ ചെന്ന കണ്ടക്ടര്‍ കൃഷ്ണനെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

KSRTC-bus, Driver, Attack, Arrest, Naimaramoola, Conductor, Police, Case, Kasaragod, Kerala.
റംസാന്റെ 3,000 രൂപ വരുന്ന കണ്ണട അടിയേറ്റ് തകര്‍ന്നിരുന്നു. മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മുളിയാറില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുക്കാത്തതിന്റെ പേരിലാണ് കെ.എല്‍. 14 എച്ച് 4398 നമ്പര്‍ ഗൂഡ്‌സ് ഓട്ടോയിലെത്തി സംഘം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചത്.

Keywords: KSRTC-bus, Driver, Attack, Arrest, Naimaramoola, Conductor, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:14 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories