Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label arrest. Show all posts
Showing posts with label arrest. Show all posts

കുഞ്ചത്തൂര്‍ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

Written By kvartha delta on 20 May 2013 | 10:56 pm

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ജുമുഅ പള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന യുവാക്കളെയും മഗ്‌രിബ് നമസ്‌ക്കാരത്തിന് പോവുകയായിരുന്നവരെയും സംഘപരിവാറില്‍പെട്ട ഒരുസംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് പോപ്പുര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ച് പോലീസ് സ്‌റ്റേഷന്‍ സ്തംഭിപ്പിക്കല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സകരിയ്യ ഉദ്യാവരം, മുസ്തഫ മച്ചംപാടി, മുഹമ്മദ് മഞ്ചേശ്വരം , ഹാരിസ് ഉദ്യാവരം, നിയാസ് കുഞ്ഞത്തൂര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
 Kasaragod, Manjeshwaram, Police, Popular front of India
Keywords: Kasaragod, Manjeshwaram, Police, Popular front of India, Clash, Attack, Accuse, arrest, Kerala, Kunjathoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

മോഷണ സംഘത്തിലെ മൂന്നു പേര്‍ ഇരുമ്പുവടിയുമായി അറസ്റ്റില്‍

Written By Kvarthakgd on 19 May 2013 | 1:30 pm

കാസര്‍കോട്: മോഷണ സംഘത്തില്‍പെട്ടവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇരുമ്പുവടിയുമായി പോലീസ് അറസ്റ്റ് ചെയ്തു.

Robbery gang, Arrest, Karnataka Shimoga natives, Anangoor, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.കര്‍ണാടക ഷിമോഗ സ്വദേശികളായ വേലു(33), രവി(23), സുബ്രഹ്മണ്യ(23) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ഇരുമ്പുവടിയുമായി സംശയകരായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Robbery gang, Arrest, Karnataka Shimoga natives, Anangoor, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:30 pm | 0 comments

ബൈക്ക് മോഷണം: 2 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 17 May 2013 | 6:50 pm

കുമ്പള: ബൈക്ക് മോഷണക്കേസില്‍ രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണയിലെ മുഹമ്മദ് ഹനീഫ് (30), കുമ്പള കുണ്ടങ്കരടുക്കയില്‍ താമസിച്ച് തേപ്പ് ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഗണേഷന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

 Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News.
Ganeshan
മെയ് ഒമ്പതിന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഇടനാട്ടെ രാഘവ പാട്ടാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബൈക്ക് മോഷ്ടിച്ച് ടെമ്പോയില്‍ കയറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും പിടികൂടിയിരുന്നു.

 Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News.
Muhammed Haneef 
വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടെമ്പോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും എസ്.ഐ. എം.വി സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

Keywords: Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:50 pm | 0 comments

കടയില്‍ നിന്നും പാന്‍പരാഗും പുകയില ഉല്‍പന്നങ്ങളും പിടികൂടി

Written By Kvarthakgd on 16 May 2013 | 12:22 pm

കാസര്‍കോട്: അണങ്കൂരിലെ കടയില്‍ നിന്നും നിരോധിച്ച പാന്‍പരാഗും പുകയില ഉല്‍പന്നങ്ങളും പോലീസ് പിടികൂടി.

അണങ്കൂരിലെ കടയുടമ ഉളിയത്തടുക്ക നൂര്‍ മന്‍സിലിൽ അബ്ദുല്‍ ഖാദറിനെ(58) അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് കടയില്‍ പോലീസ് റെയ്ഡ് നടത്തിയത്.

Panparag, Seized, Shop, Anangoor, Arrest, Kasaragod, Kerala, Malayalam news,  Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold NewsKeywords: Panparag, Seized, Shop, Anangoor, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:22 pm | 0 comments

മുക്കുപണ്ടത്തിന് വേണ്ടി സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; അയല്‍ക്കാരന്‍ അറസ്റ്റില്‍

Written By kvarthaksd on 15 May 2013 | 11:08 am

പുത്തൂര്‍: അണിഞ്ഞിരുന്ന മാല സ്വര്‍ണമാണെന്ന് ധരിച്ച് മുക്കുപണ്ടം കൈക്കലാക്കാന്‍ ബീഡിത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം റോഡരികിലെ ഓടയില്‍ തള്ളി. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കയ്യൂര്‍ ഹന്നിമാറിലെ ഗിരിജ പൂജാരി (65) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ ഗിരിജ പൂജാരിയുടെ അയല്‍ക്കാരന്‍ അനന്തേശിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബീഡിക്കമ്പനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഗിരിജയെ അനന്തേശ് പിന്തുടരുകയും വിജനമായ സ്ഥലത്തുവെച്ച് മരവടി കൊണ്ട് ഗിരിജയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അതിന് ശേഷം ഗിരിജയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കുകയും മൃതദേഹം റോഡരികിലെ ഓവുചാലില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ അനന്തേശ് കൈക്കലാക്കിയ മാല മുക്കുപണ്ടമായിരുന്നു. അത് അറിയാതെയാണ് അനന്തേശ് സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

കഴുത്തിലും കാതിലും ധാരാളം ആഭരണങ്ങള്‍ ധരിച്ചും മൂക്കുത്തി അണിഞ്ഞുമാണ് ഗിരിജ എപ്പോഴും ബീഡിക്കമ്പനിയിലേക്ക് പോയിരുന്നത്. ഇത് ശ്രദ്ധിച്ച അനന്തേശ് അവ കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഗിരിജ മരിച്ചത് അപസ്മാര ബാധയെ തുടര്‍ന്നോ, അപകടംമൂലമോ ആണെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഗിരിജയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് അനന്തേശിനെ ചുറ്റിത്തിരിയുന്നത് പരിസരത്തെ ചിലര്‍ കാണുകയും അതിനെ കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനന്തേശിനെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണം കൈക്കലാക്കാന്‍ കൊല നടത്തിയതെന്ന് വ്യക്തമായത്.

Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News.സാമ്പത്തിക പ്രയാസം മൂലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അനന്തേശ് പോലീസിനോട് പറഞ്ഞു. പുത്തൂര്‍ റൂറല്‍ സി.ഐ. സുരേഷ് കുമാറാണ് അനന്തേശിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവുമായി അകന്ന ഗിരിജ സഹോദരന്‍ പരേതനായ കയ്യൂറിലെ കാന്തപ്പ പൂജാരിയുടെ വീട്ടില്‍ താമസിച്ച് ബീഡി തെറുത്ത് ഉപജീവനം നടത്തി വരികയായിരുന്നു. അതിനിടെയാണ് ദാരുണമായ അന്ത്യമുണ്ടായത്.


Keywords: Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:08 am | 0 comments

കഞ്ചാവ് കടത്തിന് ഹൈടെക് സംവിധാനം; പിടിയിലായത് 3 സ്ത്രീകളടക്കം 12 പേര്‍

Written By kvarthaksd on 14 May 2013 | 1:34 pm

കാസര്‍കോട്: രണ്ട് മാസത്തിനുള്ളില്‍ കാസര്‍കോട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ മാത്രം കഞ്ചാവ് കടത്തിന് പിടിയിലായത് മൂന്ന് സ്ത്രീകളടക്കം 12 പേര്‍. പിടിച്ചെടുത്ത 3.70 ക്വിന്റലോളം വരും. കഞ്ചാവ് കടത്തിന് ഹൈടെക് സംവിധാനമാണ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ വെച്ച് 50 കിലോ കഞ്ചാവുമായി പിടിയിലായത് രണ്ടുപേരാണ്. ഇവര്‍ കഞ്ചാവ് കടത്ത് സംഘത്തിലെ കരിയര്‍മാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു.

കോട്ടയം പൊന്‍കുന്ന് ചെറക്കടവ് ശാന്തി ഗ്രാമിലെ കാനപ്പറമ്പില്‍ ഹൗസില്‍ കെ.എ. നവാസ് (32), നീലേശ്വരം കുന്നുങ്കൈയിലെ ചിറമ്മല്‍ ഹൗസില്‍ സലീം എന്ന കിഷോര്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. കെ.എല്‍. 6. ബി. 6575 നമ്പര്‍ ടാറ്റാ സുമോയില്‍ കടത്തുമ്പോഴാണ് ചട്ടഞ്ചാലില്‍ വെച്ച് കഞ്ചാവ് പിടികൂടിയത്. ഒരു കിലോ തൂക്കം വരുന്ന 50 പാക്കറ്റുകളാണ് ഹൈടെക് സംവിധാനമുള്ള സുമോയുടെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്നത്.

കഞ്ചാവിന്റെ രൂക്ഷ ഗന്ധം പുറത്തുവരാതിരിക്കാന്‍ കാറിനകത്ത് സുഗന്ധദ്രവ്യങ്ങള്‍ പൂശിയിരുന്നു. സുഗന്ധദ്രവ്യത്തിന്റെ ഗന്ധം വഴിനീളെ പടര്‍ന്നിരുന്നു. സംശയം തോന്നിയ ചിലര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടഞ്ചാലില്‍ വെച്ച് കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് തെക്കില്‍ പാലത്തിന് സമീപം വെച്ചാണ് കാര്‍ പിടികൂടിയത്.

ഇടുക്കിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്നും കരിയര്‍മാരായ തങ്ങള്‍ക്ക് 16,000 രൂപയാണ് പ്രതിഫലമെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഉപ്പളയിലെ എ.ടി.എം. കൗണ്ടറിന് സമീപം കാര്‍ എത്തിച്ച് താക്കോല്‍ എ.ടി.എം കൗണ്ടറിന് മുകളില്‍ വെച്ച് പോയ്‌ക്കൊള്ളാനാണ് കഞ്ചാവ് തന്ന് വിട്ടവര്‍ അറിയിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കഞ്ചാവ് കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരന്മാരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ഗ്രം തൂക്കം വരുന്ന കഞ്ചാവിന് നേരത്തെ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വിലയുണ്ടായിരുന്നത്. മൂന്ന് ബീഡി ചുരികളില്‍ നിറയ്ക്കാന്‍ ഇതു മതിയാകും. ഇപ്പോള്‍ ഈ കഞ്ചാവിന്റെ വില 100 മുതല്‍ 150 രൂപവരെയാണ്. പിടികൂടിയ കഞ്ചാവിന് 16.50 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നവാസും കിഷോര്‍ കുമാറും നേരത്തെ ഒരുമിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ചാണ് ഇരുവരും കഞ്ചാവ് കടത്തിനിറങ്ങിയത്.

പ്രതികളുടെ സ്വത്ത് വകകളെകുറിച്ച് അന്വേഷിക്കുമെന്നും, കഞ്ചാവ് കടത്തിയാണ് സ്വത്തുണ്ടാക്കിയതെന്ന് കണ്ടാല്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടിക്കായി കോടതിയെ സമീപിക്കുമെന്നും പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പനയുടെ വേരറുക്കനാണ് പോലീസ് ശക്തമായ നടപടി തുടങ്ങിയിരിക്കുന്നതെന്ന് ഡി.വെ.എസ്.പി. മോഹന ചന്ദ്രന്‍ പറഞ്ഞു. കഞ്ചാവ് വലിക്കുന്നവരെ പോലും നിരീക്ഷിച്ചു വരികയാണ്.

പോലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിക്ക് പുറമെ സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബാലകൃഷ്ണന്‍, സുനില്‍ എബ്രഹാം, ശിവന്‍, അബൂബക്കര്‍, ശിവകുമാര്‍, നാരായണന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

Related News:
52 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായ സംഭവം; കണ്ണികളെ തേടുന്നു

Ganja, Arrest, Chattanchal, Police, Uppala, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Ganja, Arrest, Chattanchal, Police, Uppala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:34 pm | 0 comments

പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞു; നാട്ടുകാര്‍ നിര്‍ത്തിച്ച് പോലീസിലേല്‍പിച്ചു

കാസര്‍കോട്: കുടിച്ചു പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞതിനെ തുടര്‍ന്ന് ബസില്‍ കൂട്ട നിലവിളി ഉയര്‍ന്നതിനാല്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തിച്ച് പോലീസിലേല്‍പിച്ചു. ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

കാസര്‍കോട്-ബദിയഡുക്ക റോഡിലോടുന്ന കെ.എല്‍. 14. ഡി. 3994 നമ്പര്‍ നന്ദനം ബസ് ഡ്രൈവറാണ് മദ്യലഹരിയില്‍ ബസ് ഓടിച്ച് പോലീസിന്റെ പിടിയിലായത്. രാത്രി എട്ടു മണിയോടെയാണ് ബസ് കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ബസ് വളഞ്ഞു പുളഞ്ഞും പോകാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകളുള്‍പെടെയുള്ള യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നത്. ബസിലുണ്ടായിരുന്ന പുരുഷ യാത്രക്കാര്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ച് ഡ്രൈവറെ പോലീസിന് കൈമാറുകയായിരുന്നു.

Bus, Police, Driver, Arrest, Kasaragod, Kerala, Kerala News, International News, National News.പോലീസിനെ ഏല്‍പിക്കുമ്പോള്‍ തന്നെ ഡ്രൈവറുടെ നാവ് കുഴഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാറഡുക്കയിലെ എം. നാരായണനെ (43) അറസ്റ്റ് ചെയ്തു. യാത്രക്കാരെ ഇറക്കിയ ശേഷം ബസും പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Bus, Police, Driver, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:44 pm | 0 comments

തോക്ക് ചൂണ്ടി ഭീഷണി: അധോലോക നായകന്‍ രവി പൂജാരിയുടെ 3 അനുയായികള്‍ അറസ്റ്റില്‍

മംഗലാപുരം: മലയാളിയായ ക്രഷര്‍ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു. കാര്‍ക്കള ടൗണിലെ നിധിന്‍ കുമാര്‍ (22), ബണ്ട്വാള്‍ സേലത്തൂരിലെ ഗുരു പ്രസന്ന (22), ഗുഡ്ഡെങ്ങടിയിലെ സോമനാഥ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാള്‍ ബാലേപുനിയിലെ സിദ്ദിഖ് (22) ആണ് രക്ഷപ്പെട്ടത്. മെയ് 11 ന് ബണ്ട്വാള്‍ താലൂക്ക് മലെ ഗ്രാമത്തിലെ ക്രഷര്‍ ഉടമ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കോഡ്‌ലയില്‍ നിന്ന് കാര്‍ക്കളയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ ബജഗോളി പജഗുഡ്ഡെയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത തോക്ക്, മൊബൈല്‍ ഫോണ്‍, തിരകള്‍ എന്നിവ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഒമ്പത് ലക്ഷം രൂപ വിലവരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രവി പൂജാരിയുടെ അടുത്ത അനുയായിയായ ഉഡുപ്പിയിലെ കാളി യോഗേഷിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News.അറസ്റ്റിലായ നിധിന്‍ കുമാര്‍ ബിജാപ്പൂരില്‍ ഹോട്ടല്‍ മാനേജറാണ്. ഗുരു പ്രസന്ന സുള്ള്യയില്‍ ഹോട്ടല്‍ നടത്തുന്നു. സോമന്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സിദ്ദിഖ് ഷാര്‍പ് ഷൂട്ടറാണ്. ഇതിന് മുമ്പ് ചിലരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായി അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. ഈയിടെ കോണ്‍ഗ്രസ് നേതാവ് സുധാകര്‍ കൊട്ടിയനെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബോറലിംഗയ്യയുടെ നിര്‍ദേശപ്രകാരം കാര്‍ക്കള ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.ജി. ദേവരാജ, സി.ഐ വാലന്റൈന്‍ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:18 pm | 0 comments

52 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായ സംഭവം; കണ്ണികളെ തേടുന്നു

കാസര്‍കോട്: ടാറ്റോ സുമോയില്‍ രഹസ്യ അറയുണ്ടാക്കി കടത്തുകയായിരുന്ന 52 കിലോ കഞ്ചാവുമായി അറസ്റ്റുചെയ്ത പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തു വരുന്നു. കഞ്ചാവ് കൊണ്ടുവന്നത് എവിടെനിന്നാണെന്നും മറ്റാര്‍ക്കെങ്കിലും കഞ്ചാവ് കടത്തില്‍ ബന്ധമുണ്ടോ എന്നറിയാനുമാണ് ഇവരെ കൂടുതല്‍ ചോദ്യംചെയ്യുന്നത്.

കോട്ടയം പൊന്‍കുന്നം സ്വദേശിയും ടാക്‌സി ഡ്രൈവറുമായ കെ.എ. നവാസ് (32), നീലേശ്വരം കുന്നുംകൈ സ്വദേശി സി.എച്ച്. സലീം (32) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ദേശീയ പാതയില്‍ തെക്കില്‍ പാലത്തില്‍വെച്ച് പോലീസ് പിടികൂടിയത്. കോട്ടയത്തുനിന്നും ഉപ്പളയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നും പോലീസ് പറഞ്ഞു. സുമോയ്ക്കുള്ളില്‍ മുകള്‍ ഭാഗത്തായി പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടതായി പോലീസ് സംശയിക്കുന്നു. ഇവര്‍ക്കായി പോലീസ് തിരിച്ചില്‍ നടത്തിവരികയാണ്. പിടികൂടിയ കഞ്ചാവിന്റെ വില കണക്കാക്കി വരുന്നതേയയുള്ളു. ഈയിടെ ഉപ്പളയില്‍ നിന്ന് 30 കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. കാസര്‍കോട്ടേക്ക് ഈയിടെയായി കഞ്ചാവ് കടത്ത് പെരുകിയിട്ടുണ്ട്.

Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News.

Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News,

Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News.

Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News.

Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News.

Keywords: Arrest, Ganja, Case, Kasaragod, Police, Remand, Arrest, Tata Sumo, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:27 am | 0 comments

മദ്യലഹരിയില്‍ ഓട്ടോ ഓടിച്ചയാള്‍ അറസ്റ്റില്‍

Written By kvarthaksd on 13 May 2013 | 7:03 pm

കാസര്‍കോട്: മദ്യലഹരിയില്‍ അപകടമുണ്ടാക്കുന്ന വിധത്തില്‍ ഓട്ടോ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവനടുക്കം തലക്ലായിയിലെ വി. വിനോദിനെ (27) യാണ് ഞായറാഴ്ച കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Arrest, Youth, Police, Auto-rickshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.കെ.എല്‍. 14 ജെ. 6160 നമ്പര്‍ ഓട്ടോ ഡ്രൈവറാണ് വിനോദ്. മദ്യലഹരിയിലായിരുന്ന വിനോദ് വളഞ്ഞും പുളഞ്ഞും അമിത വേഗതയിലും ഓട്ടോ ഓടിച്ച് അപകടം വരുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Keywords: Arrest, Youth, Police, Auto-rickshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:03 pm | 0 comments

മദ്യപിച്ച് ബഹളം വെച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യപിച്ച് നഗരത്തില്‍ ബഹളം വെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാളിയങ്കാട്ടെ രാമചന്ദ്രനെ (36) യാണ് ഞായറാഴ്ച കാസര്‍കോട് ബാങ്ക് റോഡ് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

Arrest, Youth, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.Keywords: Arrest, Youth, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:47 am | 0 comments

പാന്‍മസാല: വൃദ്ധന്‍ അറസ്റ്റില്‍

Written By Kvarthakgd on 12 May 2013 | 4:57 pm

വിദ്യാനഗര്‍: 9000 പാക്കറ്റ് പാന്‍ മസാലകളുമായി മുട്ടത്തൊടി ബാരിക്കാടിലെ പള്ളിയാന്‍ കുഞ്ഞിയെ(65) വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാന്‍മസാല വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റ്.

Keywords: Pan masala, Sale, Old man, Arrest, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Pan masala, Sale, Old man, Arrest, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:57 pm | 0 comments

അശ്രദ്ധമായി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: അപകടം വരുത്തും വിധവും ലൈസന്‍സ് ഇല്ലാതയും ബൈക്ക് ഓടിച്ചയാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കയംപാടിയിലെ അബ്ദുല്‍ റിയാസിനെ(29) യാണ്അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മുട്ടത്തൊടി പടിഞ്ഞാര്‍മൂലയില്‍ വെച്ചാണ് അറസ്റ്റ്.


Keywords: Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,
Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:56 pm | 0 comments

പൂഴികടത്ത്: ടിപ്പര്‍ലോറി ഉടമയും ഡ്രൈവറും അറസ്റ്റില്‍

കാസര്‍കോട്: അനധികൃതമായി മണല്‍വാരി കടത്തുകയായിരുന്ന ടിപ്പര്‍ലോറി ആദൂര്‍ എസ്.ഐ. എ.ദാമോദരനും സംഘവും പിടികൂടി. ഡ്രൈവര്‍ അഡൂര്‍ പള്ളത്തെ ഫാത്തിമ മന്‍സിലിലെ കെ.എം.യൂസഫ്(37), ലോറി ഉടമ അഡൂര്‍ കൊട്ടിയാടി ഗ്രീന്‍വ്യൂ ഹൗസിലെ ഷബീര്‍ അഹ്മദ്(23) എന്നിവരെ അറസ്റ്റ് ചെയ്തു.

പയസ്വിനിപ്പുഴയില്‍ നിന്ന് കെ.എല്‍ 14 എല്‍ 828 നമ്പര്‍ ലോറിയില്‍ മണല്‍ കൊണ്ടുപോകുന്നതിനിടെ
Sand, Tipper, Owner, Driver, Arrest, Adhur, Kasargod Vartha, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പരപ്പയില്‍ വെച്ചാണ് ലോറി പിടികൂടിയത്. എസ്.ഐയ്ക്ക് പുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വേലായുധന്‍, ഡ്രൈവര്‍ ബാബു എന്നിവരും മണല്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Sand, Tipper, Owner, Driver, Arrest, Adhur, Kasargod Vartha, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:49 pm | 0 comments

ഓണ്‍ലൈനിലൂടെ ബിസ്‌നസ് തട്ടിപ്പ് നടത്തിയ ബി.ബി.എം. വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍

Written By kvarthaksd on 9 May 2013 | 3:34 pm

കാസര്‍കോട്: ഓണ്‍ലൈനിലൂടെ നിരവധി പേരില്‍ നിന്നും ബിസിനസ് തട്ടിപ്പ് നടത്തിയ മണിപ്പാലിലെ ബി.ബി.എം. വിദ്യാര്‍ത്ഥിയെ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ഉള്ളൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ നീരാളി ലൈനില്‍ സലാഹുദ്ദീന്റെ മകന്‍ ഫാസിലിനെ (21) യാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഹൊസങ്കടി മാഞ്ഞാറിലെ അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് ഫാസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്നത്.

അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഫോര്‍വീലര്‍ ലൈസന്‍സ് നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ കോപ്പി ഫേസ്ബുക്കിലിട്ട് ലൈസന്‍സ് കണ്ട് കിട്ടുന്നവര്‍ തിരിച്ചു നല്‍കണമെന്ന അഭ്യര്‍ത്ഥന സുനൈല്‍ മുനീര്‍ നല്‍കിയിരുന്നു. ഫേസ്ബുക്കിലിട്ട ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പിയെടുത്താണ് ഫാസില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുണ്ടാക്കിയത്. ഈ ലൈസന്‍സില്‍ ഫാസിലിന്റെ ഫോട്ടോയാണ് പതിച്ചത്. ഫാസിലിന്റെ ഫോട്ടോ മുനീറുമായി സാമ്യമുള്ളതാണ്. കോഴിക്കോട്ടെ യു.കെ.ഒ. ബാങ്കിലും, കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ് ഫാസില്‍ സ്റ്റുഡന്‍സ് അക്കൗണ്ട് തുടങ്ങിയത്.

ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിക്കുമെന്ന് പറഞ്ഞാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പലരോടും ആവശ്യപ്പെട്ടത്. എ.ടി.എം. കാര്‍ഡ് വഴി മൂന്ന് ലക്ഷം രൂപയോളം ബാങ്ക് അക്കൗണ്ട് വഴി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്ത മൈസൂരിലെയും ബാഗ്ലൂരിലെയും പോലീസ് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം തേടിയെത്തിയപ്പോഴാണ് ഹൊസങ്കടി സ്വദേശിയായ അബ്ദുല്‍ സുനൈല്‍ മുനീര്‍ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.

Fraud, Student, Arrest, Police, Manjeshwaram, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News.
Fasil
ഇതേ തുടര്‍ന്ന് മുനീര്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി. മോഹന ചന്ദ്രനും ടൗണ്‍ സി.ഐ. സി.കെ. സുനില്‍ കുമാറും നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ഫാസില്‍ അറസ്റ്റിലായത്. രക്ഷിതാക്കള്‍ ലണ്ടനിലാണെന്നാണ് ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവരോട് ഫാസില്‍ അറിയിച്ചത്.

സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗമാണ് ഫാസില്‍. അടിച്ചുപൊളി ജീവിതം ആസ്വദിക്കാനാണ് താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിലേക്കിറങ്ങിയതെന്ന് ഫാസില്‍ പോലീസിന് മൊഴി നല്‍കി. വിദ്യാര്‍ത്ഥിയെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Fraud, Student, Arrest, Police, Manjeshwaram, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:34 pm | 0 comments

എ.ടി.എമ്മില്‍ നിന്ന് 48.5 ലക്ഷം രൂപ കവര്‍ന്ന 2 ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

Written By kvarthaksd on 7 May 2013 | 1:04 am

മംഗലാപുരം: എ.ടി.എമ്മില്‍ നിന്ന് രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് പണം കവരുന്നത് പതിവാക്കിയ രണ്ട് ബാങ്ക് ജീവനക്കാരെ ബണ്ട്വാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ. ബാങ്ക് എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ചുമതലപ്പെട്ട ജീവനക്കാരായ മംഗലാപുരം മംഗളാ ദേവി സിറ്റി സ്വദേശികളായ ഗൗതം, അനില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പത്തു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നും ഇതിനകം 48.5 ലക്ഷം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ എ.ടി.എമ്മുകളിലെ നിരീക്ഷണ ക്യമറകള്‍ ഓഫ് ചെയത ശേഷം രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് എ.ടി.എം തുറന്നാണ് ഇവര്‍ പണം കവരുന്നത്. എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണവും പിന്‍വലിച്ച പണവും തമ്മില്‍ ഓഡിറ്റിംഗില്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ കുടുങ്ങിയത്.

Arrest, Employ, ATM, Cash, Mangalore, Kerala News, International News, National News, Gulf News.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലിക്കായി ചുമതലപ്പെടുത്തിയവരാണ് അറസ്റ്റിലായ ഗൗതമും അനില്‍ രാജും. അതിനാല്‍ ഇവര്‍ക്ക് ഇതു സംബന്ധിച്ച രഹസ്യങ്ങളെല്ലാം അറിയാം. അതു മുതലെടുത്താണ് ഇവര്‍ കവര്‍ചയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Keywords: Arrest, Employ, ATM, Cash, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:04 am | 0 comments

ബസില്‍ കുടുബശ്രീ പ്രവര്‍ത്തകയുടെ 4 പവന്റെ മാല കവര്‍ന്ന തമിഴ് യുവതികള്‍ അറസ്റ്റില്‍

Written By kvarthaksd on 6 May 2013 | 12:56 pm

കാസര്‍കോട്: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുടുബശ്രീ പ്രവര്‍ത്തകയുടെ നാലു പവന്റെ സ്വര്‍ണമാല കവര്‍ന്ന തമിഴ് യുവതികളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്ത് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

തമിഴ്‌നാട് മധുര സ്വദേശി ഇന്ദു (26), കൂട്ടുകാരി മൂത്തത്ത (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ചട്ടഞ്ചാലില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ ബസില്‍ വരികയായിരുന്ന അമ്പലത്തറ ഇരിയ സ്വദേശി സൂര്യയുടെ നാലു പവന്‍ സ്വര്‍ണമാലയാണ് തമിഴ് യുവതികള്‍ ചട്ടഞ്ചാലില്‍ ബസ് ഇറങ്ങുന്നതിനിടയില്‍ തന്ത്രപൂര്‍വം പൊട്ടിച്ചെടുത്തത്. ബസിറങ്ങിയ ശേഷം കൂടെയുണ്ടായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂര്യയുടെ കഴുത്തില്‍ മാല കാണാത്ത കാര്യം ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം സൂര്യ അറിയുന്നത്.

ഉടന്‍ തന്നെ പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ ഇന്ദുവും മുത്തത്തയും നടന്നു പോകുന്നത് കാണുകയും ഇവര്‍ ദേളി വഴി കാസര്‍കോട്ടേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയിരിക്കുകയുമായിരുന്നു. പിന്തുടര്‍ന്നെത്തിയ സൂര്യയും മറ്റുള്ളവരും ഇവരെ തടഞ്ഞ് വെക്കുകയും വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ചുവെച്ച മോഷണം പോയ മാല തമിഴ് യുവതികളുടെ പക്കലില്‍ നിന്നും കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള വെസ്‌റ്റേണ്‍ ബസില്‍ മാവുങ്കാലില്‍ നിന്നാണ് സൂര്യയും മറ്റു കുടുംബശ്രീ പ്രവര്‍ത്തകരും കയറിയത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. തിരക്കുമുതലാക്കി ഇറങ്ങുമ്പോഴാണ് ഇവര്‍ സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്നും മറ്റും ആഭരണങ്ങള്‍ കവരുന്നത്. കണ്ണൂര്‍ മേലെ ചൊവ്വയിലാണ് ഇന്ദുവും മുത്തത്തയും ഇവരുടെ കൂട്ടാളികളും താമസിച്ച് വരുന്നത്.

Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News.
Indu and Muthatha
ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുമ്പ് നടന്ന പല കവര്‍ചകളെ കുറിച്ചും തുമ്പ് ലഭിക്കാനിടയുണ്ട്. വില കൂടിയ പട്ടുസാരിയും ഹാന്റ് ബാഗും ധരിച്ച് മാന്യതയുള്ള സ്ത്രീകളാണെന്ന വ്യാജേനെയാണ് ഇവര്‍ ബസില്‍ യാത്ര ചെയ്യുന്നത്. അനുകൂല സാഹചര്യം കണക്കിലെടുത്താണ് ഇവരുടെ മോഷണം.

Keywords: Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:56 pm | 0 comments

പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ വി. രവി (46), വിട്ടല്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ബിവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി പരിസരത്തു വെച്ചു തന്നെ പലരും മദ്യപിക്കുകയാണ് ചെയ്തിരുന്നത്.

Arrest, Liquor, Police, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News.Keywords: Arrest, Liquor, Police, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:16 am | 0 comments

ബിവറേജില്‍ നിന്ന് മദ്യം വാങ്ങിപ്പോകുന്നവര്‍ക്ക് പിന്നാലെ എക്‌സൈസ്; ഡ്രൈവര്‍ അറസ്റ്റില്‍

നിലേശ്വരം: ബിവറേജില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങിക്കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പിറകെ എക്‌സൈസ് ഉദ്യോഗസ്ഥരുണ്ട്. അളവില്‍ കൂടുതല്‍ മദ്യം വാങ്ങി കൊണ്ടു പോയി നാട്ടിന്‍ പുറങ്ങളില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവരെ കണ്ടെത്താനാണ് എക്‌സൈസ് നടപടി തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അഞ്ച് ലിറ്റര്‍ മദ്യം വാങ്ങി കൊണ്ടുപോവുകയായിരുന്ന നീലേശ്വരം യൂണിവേഴ്‌സിറ്റി കോളജിന് സമീപം ഇടിച്ചൂടിയിലെ കെ.വി. കൃഷ്ണനെ (38) നീലേശ്വരം എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, എം. രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ കൃഷ്ണനെ പിടികൂടിയത്. കെ.എല്‍. 60 ഇ. 5507 നമ്പര്‍ ആപ്പെ ഓട്ടോയില്‍ മദ്യം വാങ്ങിപ്പോകുമ്പോഴാണ് കൃഷ്ണന്‍ അറസ്റ്റിലായത്.

കൃഷ്ണന്‍ ഇത്തരത്തില്‍ കൂടുതല്‍ മദ്യം കൊണ്ടു പോയി പലര്‍ക്കും വില്‍പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പല തവണ കൃഷ്ണനെ പിടികൂടാന്‍ എക്‌സൈസ് അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും കൃഷ്ണന്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും മദ്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്.

Seized, Auto Driver, Arrest, Nileshwaram, Liquor, Kasaragod, Kerala, Beverage, Excise Officer, Malayalam newsകഴിഞ്ഞ ദിവസം എക്‌സൈസ് അധികൃതര്‍ തന്ത്രപൂര്‍വമാണ് കൃഷ്ണനെ പിടികൂടിയത്. ഇത്തരത്തില്‍ സ്ഥിരമായി മദ്യം വാങ്ങിക്കൊണ്ടു പോകുന്ന 20 ഓളം പേര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. മലയോര പ്രദേശങ്ങളിലേക്കും വന്‍തോതില്‍ മദ്യം ബിവറേജില്‍ നിന്നും വാങ്ങി കൊണ്ടു പോയി വില്‍പന നടത്തുന്നതായും എക്‌സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി മൂന്നു ലിറ്റര്‍ മദ്യം കൈവശം വെക്കാനാണ് അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ മദ്യം കൊണ്ടു പോകുന്നവരെയാണ് നിരീക്ഷിക്കുന്നത്.

ഒരു ജോലിയും ചെയ്യാതെ പല തവണ ബിവറേജ് മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി പല സ്ഥലങ്ങളിലും എത്തിച്ച് വില്‍പന നടത്തി പണമുണ്ടാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. പടുവളം ബിവറേജ് മദ്യശാല തുറക്കാതായതോടെ ഈ പ്രദേശങ്ങളിലേക്കെല്ലാം നിലേശ്വരത്ത് നിന്നും ഇത്തരത്തില്‍ മദ്യം എത്തിച്ച് വില്‍പന നടത്തുന്നുണ്ട്.

Keywords: Seized, Auto Driver, Arrest, Nileshwaram, Liquor, Kasaragod, Kerala, Beverage, Excise Officer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:01 am | 0 comments

ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍

Written By Kvarthakgd on 5 May 2013 | 3:45 pm

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സ്ത്രീയെ യാത്രക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു.

ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിലാണ് സംഭവം. മാല പൊട്ടിച്ചെടുത്തതറിഞ്ഞ് യാത്രക്കാരി ബഹളം വെയ്ക്കുകയും ബസിലെ യാത്രക്കാര്‍ സ്ത്രീയെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. ആന്ധ്രസ്വദേശിനിയാണ് പിടിയിലായത്.
Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:45 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories