Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Worker. Show all posts
Showing posts with label Worker. Show all posts

പനി ബാധിച്ച ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍

Written By kvarthaksd on 17 Jun 2013 | 11:09 am

കാഞ്ഞങ്ങാട്: പനി ബാധിച്ച് വീട്ടില്‍ വിശ്രമിക്കാന്‍ ചെന്ന ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടിനുള്ളില്‍ പുഴുവരിച്ച് അഴുകിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുരുപുരം ഇരിയ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത നകുലന്‍ (55) ആണ് മരിച്ചത്.

അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ സഹോദരനാണ് നകുലന്റെ പുഴുവരിച്ച മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.

നാലു ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോയതായിരുന്നു നകുലന്‍. അതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് നകുലനെ പുറത്ത് കാണാത്തതിനാല്‍ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

Fever, Worker, Kanhangad, Police, House, Kasaragod, Kerala News, International News, National News, Gulf News, Health News.ഭാര്യ കാര്‍ത്യായനി നേരത്തെ മരണപ്പെട്ടിരുന്നു. മകന്‍ സുനില്‍ കുമാര്‍ ആറു മാസം മുമ്പ് ഗള്‍ഫില്‍ പോവുകയും മരുമകള്‍ തങ്കമണി കോഴിക്കോട്ടുള്ള സ്വന്തം വീട്ടില്‍ പോവുകയും ചെയ്തതോടെ വീട്ടില്‍ നകുലന്‍ തനിച്ച് താമസിച്ച് വരികയായിരുന്നു. മറ്റൊരു മകള്‍ മിനി നേരത്തെ പൊള്ളലേറ്റു മരിച്ചിരുന്നു. പരേതനായ കുമാരന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്.

പങ്കജാക്ഷി, രഘു, ഹരിദാസ്, സഹദേവന്‍, ജനാര്‍ദനന്‍, പരേതരായ സോമന്‍, ഓമന എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Fever, Worker, Kanhangad, Police, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:09 am | 0 comments

കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

Written By Kvartha Alpha on 15 Jun 2013 | 1:52 pm

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ തൊഴിലാളികള്‍ ജൂണ്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു.

കമ്പനിവത്ക്കരണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ത്രികക്ഷി കരാര്‍ തൊഴിലാളികളെ ഉള്‍പെടുത്തി ജോലി സംരക്ഷണം ഉറപ്പാക്കുക, വേതനം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ജോലിക്കിടെ അപകട മരണത്തിനിടയാക്കുന്ന കരാര്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ബോര്‍ഡില്‍ സ്ഥിര നിയമനം നല്‍കുക, സ്ഥിരപ്പെടുത്തല്‍ പാക്കേജ് പ്രഖ്യാപിക്കുക, പുതുക്കിയ പി.ഡബ്ല്യു.ഡി ഷെഡ്യൂള്‍ പ്രകാരം കരാര്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം സംസ്ഥാനതലത്തില്‍ ഏകീകരിച്ച് പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

കാസര്‍കോട് ജില്ലയിലെ 255 കരാര്‍ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുമെന്ന് സംഘടനാ ഭാരവാഹികളായ എസ് മനോജ്കുമാര്‍, വിഷ്ണു, കെ ബി സുനില്‍കുമാര്‍, കെ വി അശോക്, മുകുന്ദ റാവു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Kasaragod, Kerala, Electricity, Worker, , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories

Keywords: Kasaragod, Kerala, Electricity, Worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
1:52 pm | 1 comments

കെ.വി.ആര്‍ കാര്‍സ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി

Written By kvarthaksd on 6 Jun 2013 | 9:00 pm

അണങ്കൂര്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കുക, തൊഴിലാളികള്‍ക്കെതിരായ ശത്രുതാ നടപടി അവസാനിക്കുക തുടങ്ങിയ പതിനഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് അണങ്കൂരിലെ കെ.വി.ആര്‍ കാര്‍സ് തൊഴിലാളികള്‍ വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തി.

ബി.എം.എസ് ജില്ലാ സെക്രട്ടറി ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം. ബാബു അധ്യക്ഷത വഹിച്ചു. എ. കേശവ, ദിനേശ്, മോഹന്‍ദാസ്, കമലാക്ഷ, രാജേഷ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയപ്രകാശ് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.

തൊഴിലാളികള്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്റിന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ നോട്ടീസിനെ കുറിച്ച് യാതൊരു ചര്‍ച പോലും നടത്താത്ത സാഹചര്യത്തിലാണ് തൊഴിലാളികളുടെ സൂചനാ പണിമുടക്കെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേര്‍പെടുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.

Anangoor, Strike, Worker, Kasaragod, Kerala, Kerala News, International News, National News, Gulf News.

Anangoor, Strike, Worker, Kasaragod, Kerala, Kerala News, International News, National News, Gulf News,

Keywords: Anangoor, Strike, Worker, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:00 pm | 0 comments

പച്ചക്കറി ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ചുമട്ട് തൊഴിലാളിക്ക് കടയുടമയുടെ കുത്തേറ്റു

Written By kvarthaksd on 21 May 2013 | 1:15 pm

കാസര്‍കോട്: വാഹനത്തില്‍ നിന്ന് പച്ചക്കറി ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളിക്ക് തലയ്ക്ക് കുത്തേറ്റു. എസ്.ടി.യു പ്രവര്‍ത്തകന്‍ പാറക്കട്ടയിലെ ബി. നരേഷ് റാവു (42) വിനാണ് കുത്തേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറി കടയ്ക്ക് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. കടയുടമയാണ് കത്തി കൊണ്ട് കുത്തിയതെന്ന് നരേഷ് റാവു പരാതിപ്പെട്ടു.
Stabbed, Vegitable, Worker, Shop, Kasaragod, Kerala, Kerala News, International News.

Keywords: Stabbed, Vegitable, Worker, Shop, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:15 pm | 0 comments

യുവതിയെ 2 വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രസ് ജോലിക്കാരന്‍ അറസ്റ്റില്‍

Written By kvarthaksd on 20 Apr 2013 | 11:16 am

കാസര്‍കോട്: 24 കാരിയായ യുവതിയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രിന്റിംഗ് പ്രസ് ജോലിക്കാരന്‍ അറസ്റ്റില്‍. ആദൂര്‍ പാണ്ടി കടുവനടുക്കത്തെ രാധാകൃഷ്ണനെ (37) യാണ് ആദൂര്‍ സി.ഐ. എ. സതീഷ്‌കുമാര്‍ വിട്ടഌയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാധാകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് അയല്‍വാസിയും അവിവാഹിതയുമായ യുവതിയെ വീട്ടിലെത്തിയ രാധാകൃഷ്ണന്‍ വിവഹാം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തത്.

Rape, Arrest, Worker, Adhur, Women, Kasaragod, Kerala, Kerala News, International News, National News.ബാംഗ്ലൂരിലടക്കം പ്രസുകളില്‍ ജോലിചെയ്യുന്ന രാധാകൃഷ്ണന്‍ പിന്നീട് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുള്ള്യയിലെത്തി പ്രതിയെ പോലീസ് പിടികൂടിയത്.

Keywords: Rape, Arrest, Worker, Adhur, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:16 am | 0 comments

ബി.എം.എസ്. പതാക കാണാഞ്ഞതിനെചൊല്ലി മര്‍ദനം

Written By kvarthakgd1 on 29 Mar 2013 | 3:56 pm

Kanhangad, BJP, Worker, Kasaragod, Kerala, Attack, Sumesh, Injured, Hospital, Malayalam News, Kerala News, International News,
കാഞ്ഞങ്ങാട്: മുന്‍ ബി.ജെ.പി. പ്രവര്‍ത്തകനെ ഒരുസംഘം ആക്രമിച്ചു. പുങ്ങംചാലിലെ സുമേഷി(32)നെയാണ് ആക്രമിച്ച് പരിക്കേല്‍പിച്ചത്. പരിക്കേറ്റ സുമേഷിനെ ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി പുങ്ങംചാലിലാണ് സംഭവം. ബി.എം.എസിന്റെ പതാക കാണാതായതുമായി ബന്ധപ്പെട്ട സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുമേഷ് പറഞ്ഞു.


Keywords: Kanhangad, BJP, Worker, Kasaragod, Kerala, Attack, Sumesh, Injured, Hospital, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:56 pm | 0 comments

സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴെ വീണ് തേപ്പ് തൊഴിലാളി മരിച്ചു

Written By kvarthaksd on 28 Mar 2013 | 6:58 pm

School, Worker, Mulleria, Injured, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News.കാസര്‍കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തേപ്പ് ജോലിക്കിടെ പിടിവിട്ട് താഴെ വീണ് കൊല്‍ക്കത്ത സ്വദേശിയായ തൊഴിലാളി മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മുള്ളേരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടത്തില്‍ നിന്നാണ് വീണത്. കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശിയും മുള്ളേരിയയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് തേപ്പ് ജോലി ചെയ്ത് വരികയുമായിരുന്ന എസ്.കെ ജാക്രിയ (22) ആണ് മരിച്ചത്.

മറ്റ് നാല് പേര്‍ക്കൊപ്പമാണ് ജാക്രിയ ജോലി ചെയ്തിരുന്നത്. താഴെവീണ് സാരമായി പരിക്കേറ്റ ജാക്രിയയെ മറ്റുള്ളവര്‍ ചേര്‍ന്ന് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിക്കുവെച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മുര്‍ഷിദാബാദിലെ അബ്ദുര്‍ റൗഫ്- താജിന ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: സക്കീര്‍, സദ്‌റുല്‍, ബദ്‌റുല്‍, കല്‍സര്‍, അന്‍സാര്‍, ഹേനൂര്‍ ബീവി, മറിയം ബീവി, സൈഫുന്നിസ, സൈനൂര്‍ ബീവി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സഹോദരന്‍ സക്കീര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പത്തു ദിവസം പ്രായമുള്ള ആണ്‍ കുട്ടിയുണ്ട്. ഭാര്യ: ജോളി ബീവി. മകന്‍ പിറന്ന വിവരം അറിഞ്ഞ് സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

Keywords: School, Worker, Mulleria, Injured, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:58 pm | 0 comments

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ച നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Kvarthakgd on 26 Feb 2013 | 1:01 pm

 SFI worker, Attacked, MSF worker, Arrest, POlice, Vidyanagar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ച നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് വിദ്യാനഗര്‍ ഐ.ടി.ഐ കോളജിലെ വിദ്യാര്‍ഥിയും, കാസര്‍കോട് അശോക് നഗറിലെ മധുസൂദനന്റെ മകന്‍ കെ.സബിന്‍ കുമാറിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകരായ പാഡൂരിലെ മുഹമ്മദ് ഷാഫി(20), തളങ്കര ഖാസി ലൈനിലെ എം.അബു താഹിര്‍(19), നാലംപാടി മൗവ്വാറിലെ മുഹമ്മദ് ഫയാസ്(19), ബോവിക്കാനം മുതലപ്പാറയിലെ എം.ബി.മുഹമ്മദ് അഷ്‌റഫ്(19) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2013 ജനുവരി ഒമ്പതിന്‌ ഉച്ചയ്ക്ക് 12.30 മണിക്ക് കോളജ് ക്യാമ്പസില്‍ വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സബിന്‍ കുമാറിനെ തടഞ്ഞു നിര്‍ത്തി അടിച്ചു വീഴ്ത്തി ചവിട്ടിയും, ബക്കറ്റ്, റീപ്പ്, വടി, ഇരുമ്പ് വടി എന്നിവ കൊണ്ട് അടിച്ച് ഇടതു കാലെല്ല് തകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നവെന്നാണ് പരാതി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രതികള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Keywords: SFI worker, Attacked, MSF worker, Arrest, POlice, Vidyanagar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:01 pm | 0 comments

ഓ­വു­ചാ­ലില്‍ വീ­ണ് മുന്‍­സിപ്പല്‍ ജീ­വ­ന­ക്കാര­ന്റെ കാ­ലൊ­ടിഞ്ഞു

Written By kvarthakgd1 on 6 Feb 2013 | 6:29 pm

Kasaragod, Municipal Worker, Injured, Thamban, Leg, Train, Rail Way Station, Kerala, Hospital,  Kerala News, International Newsകാസര്‍­കോട്: ഓ­വു­ചാ­ലില്‍ വീ­ണ് ന­ഗര­സ­ഭ ക­ണ്ടി­ജന്‍­സി ജീ­വ­ന­ക്കാ­ര­ന്റെ കാ­ലൊ­ടിഞ്ഞു. കാ­ഞ്ഞ­ങ്ങാ­ട് നെല്ലി­ക്കാ­ട് സ്വ­ദേ­ശി­യും കാസര്‍­കോ­ട് ന­ഗ­ര­സ­ഭ­യി­ലെ ജീ­വ­ന­ക്കാ­ര­നുമാ­യ ത­മ്പാ­ന്റെ(53) വ­ല­തു­കാ­ലാ­ണ് ഒ­ടി­ഞ്ഞ­ത്.

ചൊ­വ്വാഴ്ച വൈ­കി­ട്ട് കാസര്‍­കോ­ട് റെ­യില്‍­വെ സ്‌­റ്റേഷ­ന് സ­മീ­പ­മാ­ണ് സം­ഭവം. ട്രെ­യിന്‍ ക­യ­റാന്‍ റെ­യില്‍­വെ ട്രാ­ക്കി­ന് സ­മീപത്തെ ഓ­വു­ചാ­ലി­ന് അ­രി­കി­ലൂ­ടെ ന­ടന്നു­പോ­കു­മ്പോ­ഴാ­ണ് വീ­ണത്. സ്വ­കാ­ര്യ ആ­ശു­പ­ത്രി­യി­ല്‍ പ്ര­വേ­ശി­പ്പി­ച്ചു.

Keywords:  Kasaragod, Municipal Worker, Injured, Thamban, Leg, Train, Rail Way Station, Kerala, Hospital,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:29 pm | 0 comments

ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശിച്ചു

Written By kvartha delta on 30 Jan 2013 | 6:31 pm

Kasaragod, INL, Leader, Sub-jail, case, INL Worker, Pro. A.P. Abdul Vahab, Malayalam News, Kerala Vartha.
കാസര്‍കോട്: സബ് ജയിലില്‍ കഴിയുന്ന ഐ.എന്‍.എല്‍. പ്രവര്‍ത്തകരായ എരിയാലിലെ ഖലീല്‍, ഇര്‍ഷാദ് എന്നിവരെ ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രൊ. എ.പി. അബ്ദുല്‍ വഹാബ് സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആസീസ് കടപ്പുറം, ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി കളനാട്, മുസ്തഫ് തോരവളപ്പ്, ആസിഫലി പാടലടുക്ക തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് നേതാക്കള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. കള്ളക്കേസുകളില്‍ കുടുക്കിയാണ് ഇര്‍ഷാദിനേയും ഖലീലിനേടും ജയിലിലടച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.

Keywords: Kasaragod, INL, Leader, Sub-jail, case, INL Worker, Pro. A.P. Abdul Vahab, Malayalam News, Kerala Vartha.
6:31 pm | 0 comments

എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

Written By kvartha delta on 29 Jan 2013 | 7:15 pm

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha
പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: എം.എല്‍.എ.യുടെ ഹിന്ദി പ്രസംഗം കാസര്‍കോട്ടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവേശമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യാണ് കഴിഞ്ഞദിവസം കാസര്‍കോട്ട് നടന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അരമണിക്കൂറോളം ഹിന്ദിയില്‍ പ്രസംഗിച്ച് തൊഴിലാളികളെ കൈയിലെടുത്തത്.

ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും നടത്തിയത്. ആസാം, ബംഗാള്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സ്ഥലത്തെ ചൂഷണത്തെകുറിച്ചും പീഡനങ്ങളെ കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇരുപതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഇതില്‍ 3000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍തോമസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ശാഹുല്‍ ഹമീദ്, ടി.കെ. രാജന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha

Keywords: Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Malayalam News, Kerala Vartha, MLA Spoke in Hindi : Other State Workers Thrilled. 
7:15 pm | 0 comments

കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റ് ഗുരുതരം

Written By kvarthakgd1 on 27 Jan 2013 | 12:37 pm

Kasaragod, Congress, Worker, Injured, Kerala, Vasanthan, Knife, Hospital, Adoor, Check Post, Marriage, Love, Help
കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തേറ്റ് ഗുരുതര നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ പാണ്ടി ഏവന്തൂറിലെ മത്താടിയുടെ മകന്‍ വസന്ത(28)നാണ് കുത്തേറ്റത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഏവന്തൂര്‍ ചെക്ക്‌പോസ്റ്റിനടുത്തു വെച്ചാണ് കുത്തേറ്റത്. ബൈക്കിലെത്തിയ ഗിരീഷ് എന്നയാളാണ് വയറ്റത്ത് കത്തികൊണ്ട് കുത്തിയതെന്ന് വസന്തന്‍ പറഞ്ഞു. വസന്തന്റെ സുഹൃത്തായ ഒരാള്‍ ഈയിടെ പ്രണയ വിവാഹം കഴിച്ചിരുന്നു. അതിന് വസന്തന്‍ ഒത്താശ ചെയ്തു കൊടുത്തു എന്നാരോപിച്ചാണ് കുത്തിയതെന്ന് പറയുന്നു.

കാസര്‍കോട് ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടിയ ശേഷമാണ് വസന്തനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കൂലിപ്പണിക്കാരനാണ് വസന്തന്‍.

Keywords: Kasaragod, Congress, Worker, Injured, Kerala, Vasanthan, Knife, Hospital, Adoor, Check Post, Marriage, Love, Help, Kasargodvartha, Malayalam Vartha, Malayalam News. 
12:37 pm | 0 comments

ഉപ്പളയില്‍ കപ്പല്‍ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

Written By kvarthapressclub on 26 Jan 2013 | 5:27 pm

Ship Employ,Uppala, Death, Car-Accident, Brothers, House, National highway, Injured, Mangalore, Hospital, Worker, Son, Wife, Obituary. ഉപ്പള: കാറിടിച്ച് കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. ബപ്പായ തൊട്ടിയിലെ നിസാര്‍ അഹ്മദ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച ജ്യേഷ്ഠന്‍ സിറാജ് ദൗലയുടെ വീട്ടില്‍ മൗലിദ് പാരായണം കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രി ഏഴു മണിയോടെ ഉപ്പള ഹനഫി ബസാറിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

നിസാര്‍ അഹ്മദിനെ ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിസാര്‍ അഹ്മദ് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ദീര്‍ഘകാലം കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

ബപ്പായ തൊട്ടിയിലെ യൂസഫ് ബാവ-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ആഷിഫ്, യാസീന്‍, ദില്‍ദാര്‍, സബാന. മരുമക്കള്‍: ഹസീന, മുഹമ്മദ് ഷരീഫ്, ഹസീന ബാബു, ഹുസൈന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അസീസ്, ഹുസൈന്‍, ലത്വീഫ്, ദാവൂദ്, സാബിര്‍. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Ship Employ,Uppala, Death, Car-Accident, Brothers, House, National highway, Injured, Mangalore, Hospital, Worker, Son, Wife, Obituary.
5:27 pm | 0 comments

പോലീസ് സ്‌റ്റേഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദനം; സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധം

Written By Kvarthakgd on 6 Jan 2013 | 11:00 pm

Youth league, Worker, Police station, Custody, Protest, Bakal, Kottikulam, Kasaragod, Kerala, Malayalam news
ബേക്കല്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന യൂത്ത ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. കോട്ടിക്കുളം ജുമാമസ്ജിദ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മജീദിന്റെ മകന്‍ ഹര്‍ഷാദിനെ(20) ശനിയാഴ്ച രാത്രി ബേക്കല്‍ എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടിക്കുളത്ത് റോഡില്‍ എഴുതുന്നതിനിടെയാണ് ഹര്‍ഷാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.ബി.കബീര്‍, കോട്ടിക്കുളം ജുമാമസ്ജിദ് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്റ്റേഷനു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സി.ഐ.വേണുഗോപാല്‍ സ്‌റ്റേഷനിലെത്തി ഇവരുമായി ചര്‍ച്ച നടത്തി. എങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഹര്‍ഷാദിനെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Keywords: Youth league, Worker, Police station, Custody, Protest, Bakal, Kottikulam, Kasaragod, Kerala, Malayalam news
11:00 pm | 0 comments

ബൈക്ക് യാത്രക്കാരനെ കാര്‍ ഷോറും ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു

Written By kvartha delta on 19 Dec 2012 | 1:47 pm

Kasaragod, Attack, Car, Worker, Injured, Hospital, Kerala, Case, Zubair, Malayalam News, Kerala Vartha, Kasaragod Vartha, Kasaragod News.കാസര്‍കോട്: ഇലക്ട്രിസിറ്റി ബില്ലടയ്ക്കാന്‍ ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കാര്‍ ഷോറും ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു. അണങ്കൂരിലെ കാര്‍ ഷോറും ജീവനക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ തായല്‍ നായന്മാര്‍മൂലയിലെ സുബൈറിനെ (28) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയുകയായിരുന്ന സുബൈറിനെ കാര്‍ ഷോറും ജീവനക്കാര്‍ ആശുപത്രിയിലെത്തി പോലീസില്‍ കേസുകൊടുക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുബൈറിന്റെ ബൈക്കില്‍ കാര്‍ ഷോറും ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചിരുന്നു. ഇതിന്റെ പേരിലാണ് മര്‍ദനവും ഭീഷണിയും ഉണ്ടായത്.

Keywords: Kasaragod, Attack, Car, Worker, Injured, Hospital, Kerala, Case, Zubair, Malayalam News, Kerala Vartha, Kasaragod Vartha, Kasaragod News.
1:47 pm | 0 comments

കല്ലുകെട്ട് മേസ്ത്രി പാമ്പ് കടിയേറ്റ് മരിച്ചു

Written By kvarthakgd1 on 2 Dec 2012 | 6:29 pm

Kasaragod, Kumbala, Worker, Obituary, Hospital, Snake bite, Sanjeeva, Lakshmi, House, Manasa Poojari, Kerala, Malayalam News. കുമ്പള: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കല്ലുകെട്ട് മേസ്ത്രി പാമ്പു കടിയേറ്റ് മരിച്ചു. പേരാലിലെ സഞ്ജീവ(41)യാണ് ശനിയാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്തുവെച്ചാണ് ഇയാളെ പാമ്പ് കടിച്ചത്.

മാനസ പൂജാരി-കുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: കിരണ്‍, കിഷന്‍, കീര്‍ത്തന. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, രവി, കമല, സീന, പാര്‍വതി, സരസ്വതി.

Keywords: Kasaragod, Kumbala, Worker, Obituary, Hospital, Snake bite, Sanjeeva, Lakshmi, House, Manasa Poojari, Kerala, Malayalam News, Mason dies after snake bite
6:29 pm | 0 comments

യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ്: പിന്നില്‍ നീലകണ്ഠനും നാരായണന്‍കുട്ടിയും

Written By kvartha delta on 27 Nov 2012 | 12:32 am

Congress-A-Group-Press-Conference, Kasaragod

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സീലിംഗുമായി ബന്ധപ്പെട്ട് ഒരുവിഭാഗം നടത്തിയ അക്രമങ്ങളും, മെമ്പര്‍ഷിപ്പ് സൂക്ഷിച്ച് വെച്ചിരുന്ന ക്യാബിന്‍ അടിച്ചുതകര്‍ത്ത് 20,000 ഓളം മെമ്പര്‍ഷിപ്പുകളും ബന്ധപ്പെട്ട രേഖകളും ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോയതിനുപിന്നിലും കണ്ണൂര്‍ ജില്ലയിലെ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം എന്‍. നാരായണന്‍ കുട്ടിയും കാസര്‍കോട് ഡി.സി.സി. സെക്രട്ടറി കെ. നീലകണ്ഠനുമാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അതുകൊണ്ടുതന്നെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കെ.പി.സി.സി. നേതൃത്വത്തോടും ഡി.സി.സി. പ്രസിഡന്റിനോടും ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമഫലമായാണ് 20,000 ഓളം ആളുകള്‍ക്ക് യൂത്ത്‌കോണ്‍ഗ്രസ് അംഗ്വതം നല്‍കാന്‍ കഴിഞ്ഞത്. ജില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിച്ച സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്.

സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കാന്‍ ഡി.സി.സി. നേതൃത്വം തയ്യാറാവണം. അക്രമങ്ങള്‍ നടത്തുകയും ഡി.സി.സി. ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമാണ് ചെയ്യേണ്ടത്. നീലകണ്ഠനെ ഡി.സി.സി. പ്രസിഡന്റായി നിയമിക്കുന്നതിന്റെ പേരിലല്ല തങ്ങള്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളത്തിനല്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എം.സി. ജോസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.സി. രാമന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.വി. ഗംഗാധരന്‍, എ. ഗോവിന്ദന്‍ നായര്‍, ബി. സുബ്ബയ്യറായി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജന. സെക്രട്ടറി വി.ആര്‍. വിദ്യാസാഗര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍. എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, youth-congress, Police, Case, DCC-office, Leader, Worker, Clash, Kerala, Malayala News, Kerala Vartha
12:32 am | 0 comments

രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി

Written By Kvarthakgd on 19 Nov 2012 | 7:15 pm

A.Madhavan, Obituary, CPI-AIYF leader, AJanur, Kanhangad, A.Krishnan, Brother, Block Panchayath president, Kasaragod, Kerala, Malayalam newsഅജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു.

ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.

സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Keywords: A.Madhavan, Obituary, CPI-AIYF leader, AJanur, Kanhangad, A.Krishnan, Brother, Block Panchayath president, Kasaragod, Kerala, Malayalam news, Ravaneshwaram Madhavan passes away
7:15 pm | 0 comments

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചു

Written By Kvarthakgd on 17 Nov 2012 | 3:17 pm

SFI, Worker, Attack, DYFI, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരിക്കേറ്റു. പടന്നക്കാട് കുറുന്തൂരിലെ കോടോത്ത് ഉണ്ണികൃഷ്ണന്റെ മകന്‍ സന്ദീപിനാ(19)ണ് അക്രമത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.

കുറുന്തൂര്‍ അയ്യപ്പ ഭജന മന്ദിരത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് രാത്രി തിരിച്ച് വരികയായിരുന്ന സന്ദീപിനെ എസ്.എഫ്.ഐ ഏരിയാ പ്രസിഡണ്ട് ശ്രീകാന്ത്, പ്രവര്‍ത്തകരായ ഋത്തിക്, മുരളി, സജീവ്, അപ്പു എന്ന സുജിത്ത് തുടങ്ങി 30 ഓളം പേര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ സന്ദീപിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: SFI, Worker, Attack, DYFI, Kanhangad, Kasaragod, Kerala, Malayalam news
3:17 pm | 0 comments

ഓട്ടോ­ടാക്‌­സി സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി; ഒരാള്‍ക്ക് പരിക്ക്

Written By kvartha delta on 16 Nov 2012 | 10:34 pm


കാസര്‍കോട്: സര്‍വീസ് നടത്തിയ ടാക്‌­സി വാഹനങ്ങള്‍ തടഞ്ഞ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ എസ്.ടി.യു. പ്രവര്‍ത്തകന് പരിക്കേറ്റു. മറ്റു നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റു.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. പണിമുടക്കിയ ഓട്ടോ­ടാക്‌­സി തൊഴിലാളികള്‍ സര്‍വീസ് നടത്തിയ ഏതാനും വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞതോടെയാണ് പോലീസ് പ്രശ്‌­നത്തിലിടപെട്ടത്. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്മാറാത്തതിനെതുടര്‍ന്നാണ് ലാത്തി ചാര്‍ജ് നടത്തി സമരക്കാരെ വിരട്ടിയോടിച്ചത്.


ഇതിനിടയിലാണ് എസ്.ടി.യു. പ്രവര്‍ത്തകനായ അഷ്‌­റഫിന്(20) പരിക്കേറ്റത്. ഓടുന്നതിനിടയില്‍ വീണും ലാത്തിയടിയേറ്റും മറ്റു ഏതാനും പേര്‍ക്കും പരിക്കുണ്ട്. പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് പണിമുടക്കിയ ഓട്ടോ­ടാക്‌­സി തൊഴിലാളികള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനവും നടത്തി. പ്രകടനത്തിന് എസ്.ടി.യു. ജില്ലാ സെക്രട്ടറി ഷെരിഫ് കൊടവഞ്ചി, ബി.എം.എസ്. ജില്ലാ സെക്രട്ടറി കേശവ, സി.ഐ.ടി.യു. നേതാവ് ഗിരി കൃഷ്ണന്‍, മണികണ്ഠന്‍, പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Photo: Zubair Pallickal

Keywords: Kasaragod, Auto Driver, Strike, Police, Worker, STU, Injured, Kerala, Stick, Malayalam News
10:34 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories