Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Women. Show all posts
Showing posts with label Women. Show all posts

ബസില്‍ കുടുബശ്രീ പ്രവര്‍ത്തകയുടെ 4 പവന്റെ മാല കവര്‍ന്ന തമിഴ് യുവതികള്‍ അറസ്റ്റില്‍

Written By kvarthaksd on 6 May 2013 | 12:56 pm

കാസര്‍കോട്: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുടുബശ്രീ പ്രവര്‍ത്തകയുടെ നാലു പവന്റെ സ്വര്‍ണമാല കവര്‍ന്ന തമിഴ് യുവതികളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്ത് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

തമിഴ്‌നാട് മധുര സ്വദേശി ഇന്ദു (26), കൂട്ടുകാരി മൂത്തത്ത (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ചട്ടഞ്ചാലില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ ബസില്‍ വരികയായിരുന്ന അമ്പലത്തറ ഇരിയ സ്വദേശി സൂര്യയുടെ നാലു പവന്‍ സ്വര്‍ണമാലയാണ് തമിഴ് യുവതികള്‍ ചട്ടഞ്ചാലില്‍ ബസ് ഇറങ്ങുന്നതിനിടയില്‍ തന്ത്രപൂര്‍വം പൊട്ടിച്ചെടുത്തത്. ബസിറങ്ങിയ ശേഷം കൂടെയുണ്ടായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂര്യയുടെ കഴുത്തില്‍ മാല കാണാത്ത കാര്യം ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം സൂര്യ അറിയുന്നത്.

ഉടന്‍ തന്നെ പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ ഇന്ദുവും മുത്തത്തയും നടന്നു പോകുന്നത് കാണുകയും ഇവര്‍ ദേളി വഴി കാസര്‍കോട്ടേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയിരിക്കുകയുമായിരുന്നു. പിന്തുടര്‍ന്നെത്തിയ സൂര്യയും മറ്റുള്ളവരും ഇവരെ തടഞ്ഞ് വെക്കുകയും വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ചുവെച്ച മോഷണം പോയ മാല തമിഴ് യുവതികളുടെ പക്കലില്‍ നിന്നും കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള വെസ്‌റ്റേണ്‍ ബസില്‍ മാവുങ്കാലില്‍ നിന്നാണ് സൂര്യയും മറ്റു കുടുംബശ്രീ പ്രവര്‍ത്തകരും കയറിയത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. തിരക്കുമുതലാക്കി ഇറങ്ങുമ്പോഴാണ് ഇവര്‍ സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്നും മറ്റും ആഭരണങ്ങള്‍ കവരുന്നത്. കണ്ണൂര്‍ മേലെ ചൊവ്വയിലാണ് ഇന്ദുവും മുത്തത്തയും ഇവരുടെ കൂട്ടാളികളും താമസിച്ച് വരുന്നത്.

Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News.
Indu and Muthatha
ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുമ്പ് നടന്ന പല കവര്‍ചകളെ കുറിച്ചും തുമ്പ് ലഭിക്കാനിടയുണ്ട്. വില കൂടിയ പട്ടുസാരിയും ഹാന്റ് ബാഗും ധരിച്ച് മാന്യതയുള്ള സ്ത്രീകളാണെന്ന വ്യാജേനെയാണ് ഇവര്‍ ബസില്‍ യാത്ര ചെയ്യുന്നത്. അനുകൂല സാഹചര്യം കണക്കിലെടുത്താണ് ഇവരുടെ മോഷണം.

Keywords: Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:56 pm | 0 comments

ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

Written By kvarthaksd on 3 May 2013 | 11:27 am

കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. തളങ്കര ക്രസന്റ് റോഡ് അസ്ഹറുദ്ദീന്‍ മന്‍സിലിലെ പരേതനായ ഹനീഫയുടെയും ജമീലയുടെയും മകള്‍ ടി.എച്ച്. ആഇശത്ത് ജംഷീദ (20) യാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ജംഷീദയെ ഉടന്‍ മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Jamsheeda, Hospital, Thalangara, Women, Kasaragod, Kerala News, International News, National News.സഹോദരങ്ങള്‍: സൈഫുദ്ദീന്‍, ബസ്‌രിയ. ഖലീല്‍ (ദുബൈ), റുമൈസ, റഫീഖ് (ഖത്തര്‍), ലത്തീഫ്, ആബിദ്, അസ്ഹറുദ്ദീന്‍. ഖബറടക്കം വൈകിട്ട് മൂന്നുമണിയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Jamsheeda, Hospital, Thalangara, Women, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:27 am | 0 comments

രോഗിയായ യുവതി ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthaksd on 26 Apr 2013 | 11:18 am

കാസര്‍കോട്: രോഗിയായ യുവതിയെ ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ചാല്‍ പുതുക്കോളിയിലെ ഉദയ ശേഖറിന്റെ ഭാര്യ പി. ശ്രീവാണിയാ (30) ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ മുറിയോടു ചേര്‍ന്നുള്ള കുളിമുറിയിലാണ് ശ്രീവാണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News.അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അസുഖത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രജ്വല്‍, പ്രസ്തുതി എന്നിവര്‍ ശ്രീവാണിയുടെ മക്കളാണ്.

Keywords: Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:18 am | 0 comments

കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം സജീവം; വിദ്യാനഗറില്‍ പിടിയിലായ സലീം നിരവധി കേസിലെ പ്രതി

Written By kvarthapressclub on 22 Apr 2013 | 2:49 pm

കാസര്‍കോട്: പോലീസ് നടപടി ശക്തമാക്കിയെങ്കിലും കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി തുടരുന്നു. നാലര ക്വിന്റല്‍ കഞ്ചാവാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസര്‍കോട്ടു നിന്നും പോലീസ് പിടിച്ചെടുത്തത്. സത്രീകളുള്‍പെടെയുള്ള കഞ്ചാവ് മാഫിയ റാക്കറ്റിലെ കണ്ണികള്‍ പിടിയിലായെങ്കിലും സംഘത്തിലെ നിരവധി പേര്‍ ഇപ്പോഴും വില്‍പനയുമായി പുറത്ത് സജീവമാണ്.

ഇടുക്കിയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് പ്രധാനമായും കഞ്ചാവ് കാസര്‍കോട്ടെത്തുന്നത്. മംഗലാപുരത്ത് എത്തിക്കുന്ന കഞ്ചാവ് പിന്നീട് കാസര്‍കോട്ടേക്ക് കടത്തുകയാണ്. കോളേജുകള്‍, ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളാണ് പ്രധാന വില്‍പന കേന്ദ്രങ്ങള്‍. റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം സജീവമാണ്. സ്ഥിരം ഉപഭോക്തക്കളും വില്‍പനക്കാരും കോഡ് ഭാഷ ഉപയോഗിച്ചാണ് കഞ്ചാവിന്റെ കൈമാറ്റവും വില്‍പനയും നടത്തുന്നത്. കോഡ് ഭാഷാ ഇടയ്ക്കിടെ മാറ്റികൊണ്ടിരിക്കും.

പുതുയതായി രൂപീകരിച്ച ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീകളുള്‍പെടെ പന്ത്രണ്ടോളം പേരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ കഞ്ചാവ് മാഫിയയിലെ കണ്ണിയായ
ഓട്ടോഡ്രൈവറെ വിദ്യാനഗര്‍ പോലീസ് തന്ത്രപൂര്‍വമാണ് പിടികൂടിയത്. ആവശ്യക്കാരാണെന്ന വ്യാജ്യേന ചെര്‍ക്കള കണ്ടത്തില്‍ ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് സലീം എന്ന തെക്കല്‍ സലീ(38)മിനെ സമീപിക്കുകയും 1.2 കിലോ കഞ്ചാവ് പിടികൂടുകയുമായിരുന്നു.

പിടിയിലായ തെക്കല്‍ സലീം മുമ്പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു. സലീമിനെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് ചില സംഘാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സലീം പിടിയിലായതോടെ ഇയാളുടെ കൂട്ടാളികള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ചെര്‍ക്കള, വിദ്യാനഗര്‍, നായന്മാര്‍മൂല തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പനയുടെ പ്രധാനകണ്ണിയാണ് പിടിയിലായ സലീമെന്ന് പോലീസ് വെളിപെടുത്തി.
Mafiya, Kanjavu, Vidya Nagar, Arrest, Case, Kasaragod, Police, Mangalore, Women, Cherkala, Kerala, Kerala News, International News,
Saleem

ഗള്‍ഫുകാരായ നിരവധി പേരും കൗമാരക്കാരായ കുട്ടികളുമാണ് കഞ്ചാവ് ഉപഭോക്താക്കളില്‍ കൂടുതലെന്നും പിടിയിലായ സലീം വെളിപെടുത്തി. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വില്‍പന സജീവമാണ്. രാജസ്ഥാന്‍, ബംഗാള്‍, തമിഴ്‌നാട്, ബിഹാര്‍ സംസ്ഥാനക്കാരായ നൂറുക്കണക്കിനാളുകള്‍ കാസര്‍കോട്ടെ നിര്‍മാണ മേഖലകളില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും, കഞ്ചാവ് ഉപഭോക്താക്കളാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

Related News: 
കഞ്ചാവുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Keywords: Mafiya, Kanjavu, Vidya Nagar, Arrest, Case, Kasaragod, Police, Mangalore, Women, Cherkala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:49 pm | 0 comments

യുവതിയെ 2 വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രസ് ജോലിക്കാരന്‍ അറസ്റ്റില്‍

Written By kvarthaksd on 20 Apr 2013 | 11:16 am

കാസര്‍കോട്: 24 കാരിയായ യുവതിയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ചു മുങ്ങിയ പ്രിന്റിംഗ് പ്രസ് ജോലിക്കാരന്‍ അറസ്റ്റില്‍. ആദൂര്‍ പാണ്ടി കടുവനടുക്കത്തെ രാധാകൃഷ്ണനെ (37) യാണ് ആദൂര്‍ സി.ഐ. എ. സതീഷ്‌കുമാര്‍ വിട്ടഌയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാധാകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് അയല്‍വാസിയും അവിവാഹിതയുമായ യുവതിയെ വീട്ടിലെത്തിയ രാധാകൃഷ്ണന്‍ വിവഹാം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തത്.

Rape, Arrest, Worker, Adhur, Women, Kasaragod, Kerala, Kerala News, International News, National News.ബാംഗ്ലൂരിലടക്കം പ്രസുകളില്‍ ജോലിചെയ്യുന്ന രാധാകൃഷ്ണന്‍ പിന്നീട് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുള്ള്യയിലെത്തി പ്രതിയെ പോലീസ് പിടികൂടിയത്.

Keywords: Rape, Arrest, Worker, Adhur, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:16 am | 0 comments

മംഗലാപുരത്ത് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: 2 യുവതികള്‍ അറസ്റ്റില്‍

Written By kvarthaksd on 18 Apr 2013 | 5:51 pm

മംഗലാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഹാസന്‍ ബേലൂര്‍ സ്വദേശി താര (40), ചിക്കമംഗ്ലുരു സ്വദേശിനി ദീപ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മംഗലാപുരം പൊന്നാക്കട്ടയിലെ ഒരു വീട്ടില്‍വെച്ചാണ് അറസ്റ്റ്.

ഈയിടെ മൈസൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഈ പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്. താര എന്ന സ്ത്രീയാണ് തന്നെ അനാശാസ്യ കേന്ദ്രത്തിലേക്ക് അയച്ചതെന്നും തന്നെപ്പോലെ നാല് പെണ്‍കുട്ടികള്‍ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സി.ഒ.ഡി. സംഘം മംഗലാപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകള്‍ കുടുങ്ങിയത്.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് സഹായവും പഠിപ്പിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് ഇവര്‍ കുട്ടികളെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത്. ഇവരെ പിന്നീട് ആവശ്യക്കാര്‍ക്ക് കാഴ്ചവെയ്ക്കുകയാണ് പതിവ്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസുകാരും വരെ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഉഡുപ്പി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ പറഞ്ഞുവിട്ടതായും പ്രധാന ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പാര്‍പിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ താര സൂറത്ത്കല്ലില്‍ വനിതകളായ കൂലിത്തൊഴിലാളികളുടെ സംഘടനകളുടെ നേതാവായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അവര്‍ പെണ്‍കുട്ടികളെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചതന്ന് പോലീസ് പറഞ്ഞു.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

Keywords: Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:51 pm | 0 comments

ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി

Written By kvarthaksd on 15 Apr 2013 | 5:28 pm

കുന്താപുരം: 20 കാരിയെ കാണാതായതായി പരാതി. കുന്താപുരം ഗംഗോലിയിലെ മുഹമ്മദ് ഗൗസിന്റെ മകള്‍ ഷഖുഫ (20) യെയാണ് കാണാതായത്. ഏപ്രില്‍ പത്തിന് അമ്മൂമ്മയുടെ വീട്ടില്‍ പോയതായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഷഖൂഫയെ പുലര്‍ചെ രണ്ടു മണിയോടെയാണ് കാണാതായത്. യുവതിക്ക് അഞ്ചടി മൂന്നിഞ്ച് ഉയരമുണ്ട്. വെളുത്ത നിറം.  കന്നഡയും ഉറുദുവും നന്നായി സംസാരിക്കും.

ഷഖൂഫയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 08254-230338 (കുന്താപുരം സ്റ്റേഷന്‍), 0820-2526444 (ഉഡുപ്പി കണ്‍റ്രോള്‍ റൂം) എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
Case, Missing, Women, Karnataka, Kerala News, International News, National News, Gulf News, Health News.
Shakufa 

Keywords: Case, Missing, Women, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:28 pm | 0 comments

വിവാഹത്തിനിടെ 20 പവന്‍ കവര്‍ന്ന യുവതിയെ തെരെയുന്നു

Written By kvarthaksd on 12 Apr 2013 | 5:12 pm

കുമ്പള: വിവാഹ ചടങ്ങനിനിടെ നവവധുവിനെ അണിയിച്ചൊരുക്കാന്‍  കൊണ്ടു വന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ശാന്തിപ്പള്ളത്തെ മുഹിമ്മാത്ത് കണ്‍വെന്‍ഷന്‍ ഹാളിലാണ് സ്വര്‍ണമോഷണം നടന്നത്.

ബായാര്‍ പേരാലിലെ ആദം കുഞ്ഞിയുടെ മകള്‍ ഖൈറുന്നിസയുടെ കല്യാണത്തിനു വാങ്ങിയ സ്വര്‍ണമാണ് വരന്റെ സഹോദരിയാണെന്ന് പറഞ്ഞ് എത്തിയ യുവതി തട്ടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയായിരുന്നു സംഭവം. ഖൈറുന്നിയുടെ മാതാവ് സുലൈഖയാണ് ആഭരണങ്ങള്‍ അടങ്ങിയ ചെറിയപെട്ടി കൈവശം വെച്ചിരുന്നത്. നിക്കാഹ് ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വരന്റെ സഹോദരിയാണെന്നും ആഭരണം നോക്കാനാണെന്നും പറഞ്ഞ് അരഞ്ഞാണവും മാലയും സൂത്രത്തില്‍ കൈക്കലാക്കുകയായിരുന്നു.

വധുവിനെ അണിയിച്ചൊരുക്കാനാണ് സ്വര്‍ണം ആവശ്യപ്പെട്ടത്. പിന്നീട് കബളിക്കപ്പെട്ടതായി മനസിലാക്കിയ സുലൈഖ ബഹളം വെച്ചു. ഇതോടെയാണ് കല്യാണത്തിനെത്തിയ മറ്റുള്ളവര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളും മറ്റും ഹാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും സ്വര്‍ണം കൈക്കലാക്കിയ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


Bayar padavu, Marriage, Bride, Gold, Theft, Kasaragod, Kumbalaവിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും ഹാളിലെ തിക്കും തിരക്കും കാരണം അന്വേഷണം നടത്താനാകാതെ തിരികെ പോവുകയായിരുന്നു. വിവാഹ തിരക്കിനിടയില്‍ സ്വര്‍ണവും പണവും തട്ടുന്ന റാക്കറ്റുകള്‍ വര്‍ധിച്ചുവരുന്നതായി നേരത്തെ തന്നെ സൂചനയുണ്ട്. മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നേരത്തെയും ഉണ്ടായിരുന്നതായി പരാതിയുണ്ട്.

Related News:
വിവാഹം നടന്നുകൊണ്ടിരിക്കെ വധുവിന്റെ അരഞ്ഞാണം ഉള്‍പെടെ 20 പവന്‍ കവര്‍ന്നു

Keywords: Bayar padavu, Marriage, Bride, Gold, Theft, Kasaragod, Kumbala, Police, Complaint, Case, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:12 pm | 0 comments

യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അക്രമിച്ച് കൈയ്യൊടിച്ചു

Written By kvarthaksd on 6 Apr 2013 | 12:25 pm

കാസര്‍കോട്: യുവതിയെ മദ്യലഹരിയിലെത്തിയ ഭര്‍തൃബന്ധുക്കള്‍ അടിച്ച് കൈയ്യൊടിച്ചു. പുത്തിഗെ മുണ്ടാന്തടുക്കയിലെ ശങ്കരയുടെ ഭാര്യയും മഞ്ചഗൗഡയുടെ മകളുമായ ദിവ്യശ്രീ (26) യെയാണ് അക്രമിച്ചത്. കാഞ്ഞങ്ങാട്ടെ പാന്‍ടെക്കിന് കീഴിലുള്ള സുരക്ഷയിലെ ജീവനക്കാരിയാണ് ദിവ്യശ്രീ.

വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍തൃസഹോദരന്‍ സുന്ദരനും, ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ കൊറഗയും ചേര്‍ന്നാണ് അക്രമിച്ചതെന്ന് ദിവ്യശ്രീ കുമ്പള പോലീസിലും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ ആരോപിച്ചു.

Attack, Police, Women, Kanhangad, Case, General-Hospital, Kasaragod, Kerala, Kerala News.ദിവ്യശ്രീയുടെ ഒമ്പതും ആറും വയസുള്ള കുട്ടികള്‍ കശുമാവില്‍ ഊഞ്ഞാലാടി കളിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇരുവരും ദിവ്യശ്രീയെ വഴക്ക് പറയുകയും പിന്നീട് വീട്ടില്‍ കയറി കൈ അടിച്ചൊടിക്കുകയുമായിരുന്നുവെന്ന് ദിവ്യശ്രീ പറഞ്ഞു. യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Attack, Police, Women, Kanhangad, Case, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:25 pm | 0 comments

കാണാതായ യുവതി പുഴയില്‍ മരിച്ച നിലയില്‍

മംഗലാപുരം: അഞ്ച് ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പു കൈപുഞ്ചാലിലെ രാധിക (30) യാണ് മരിച്ചത്. വെള്ളിയാഴ്ച പങ്കള പുഴയില്‍ കൈപുഞ്ചാല്‍ ബ്യാരി തോട്ടയിലാണ് മൃതദേഹം കണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ രാധികയെ കാണാനില്ലായിരുന്നു.

വീട്ടുകാര്‍ കാപ്പു പോലീസില്‍ പരാതി നല്‍കുകയും ബന്ധു വീടുകളില്‍ അന്വേഷണം നടത്തിവരികയുമായിരുന്നു. ബിരുദ പഠനത്തിനു ശേഷം ജോലിയൊന്നും ലഭിക്കാതെ രാധിക മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിവന്നിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. രാധിക പുഴയില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം.

Missing, Women, River, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Missing woman found drowned in Pangala rivulet

Keywords: Missing, Women, River, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Missing woman found drowned in Pangala rivulet, Radhika, Kaipunjal, psychological disorder, Kaup police station.
12:20 pm | 0 comments

കടയിലെ ജീവനക്കാരിക്ക് മര്‍ദനം

Written By kvarthaksd on 3 Apr 2013 | 6:40 pm

കാസര്‍കോട്: കടയിലെ ജീവനക്കാരിയെ മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസബ കടപ്പുറത്തെ മാധവന്റെ ഭാര്യ സാവിത്രിക്കാണ് (70) മര്‍ദനമേറ്റത്.

Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.31 ന് വൈകിട്ട് 3.30 മണിക്ക് നെല്ലിക്കുന്നിലെ കടയിലിരിക്കുമ്പോള്‍ മദ്യപിച്ചെത്തിയ യുവാവ് കാരണമില്ലാതെ തളളിയിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Keywords: Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:40 pm | 0 comments

അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരേപിച്ച് യുവതിയെ വീട്ടില്‍ നിന്നും അടിച്ചിറക്കി


കാസര്‍കോട്: അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും അടിച്ചിറക്കിയതായി പരാതി. അണങ്കൂരിലെ കൃഷ്ണന്റെ മകള്‍ റോസ്‌ലി (30) യുടെ പരാതിയില്‍ ഭര്‍ത്താവ് മന്നിപ്പാടി വിവേകാനന്ദ നഗറിലെ കിഷോറി (31) നെതിരെയാണ്   പോലീസ് കേസെടുത്തത്.

 House, Women, Husband, Case, Police, Marriage, Father, Kasaragod, Kerala, Kerala News, International News.2004 ഒക്ടോബര്‍ 28 നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയം സ്ത്രീധനമായി 25 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും റോസ്‌ലിയുടെ പിതാവ് നിര്‍മിച്ചു കൊടുത്ത വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കിഷോര്‍ അടിച്ചിറക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: House, Women, Husband, Case, Police, Marriage, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:46 pm | 0 comments

ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ 'ഒറ്റ' വായന

Written By kvarthapressclub on 2 Apr 2013 | 8:20 am

ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ 'ഒറ്റ'എന്ന കഥാസമാഹാരത്തില്‍ ഏഴു കഥകളുണ്ട്. അവയില്‍ ചിലത് നീണ്ടതും ചിലത് കുറുകിയതുമാണ്. ഈ സമാഹാരത്തിലെ അവസാനത്തെ കഥയായ 'കടലാസു പൂക്കള്‍' 27 പേജുകളിലായി നീണ്ടുനില്‍ക്കുന്നു. ഒന്നും രണ്ടും കഥകള്‍ 16 പേജുകളിലായി നിറഞ്ഞുനില്‍ക്കുന്നു. 'കമലമ്മ'എന്ന കഥ 10 ഉം,  ആരും കണ്ടിട്ടില്ലാത്തിടത്തുനിന്നും എട്ടും, 'ശാലിനിഘോഷ് ഏഴും , ഞാനെന്റെ ഹൃദയമൊന്നു തുറന്നോട്ടെ  അഞ്ചേക്കാല്‍ പേജുകളിലുമായി നിലകൊള്ളുന്നു.

നീണ്ട കഥകള്‍ എഴുതുക മലയാള സാഹിത്യത്തിലെ ഒരു കാലത്തിലെ പ്രത്യേകതയായിരുന്നു.1967- 75 വരെയുള്ള കാലഘട്ടത്തില്‍ മലയാള മനോരമയില്‍ വന്നിരുന്ന കഥയ്ക്ക് നീണ്ടകഥകള്‍ എന്നാണ് തലക്കെട്ട് നല്‍കിയിരുന്നത്.പിന്നീടാണ് അത്തരം കഥകള്‍ക്ക് എല്ലാം കൂടി 'മകാര കഥകള്‍'എന്ന വിശേഷണം വന്നത്.  അത്തരം മകാര കഥകള്‍ വായിച്ചിട്ടാണ് പിന്നീട് ഒരു തലമുറ ഗൗരവമായ വായനയിലെത്തിയത്. നോവലുകളും മിനി നോവലുകളും കഥകളും മിനി കഥകളും മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും ഭാവകാവ്യങ്ങളും മിനികവിതകളും ഒരുവരി കവിതകളും മലയാളത്തിലുണ്ടായിട്ടുണ്ട്.

ജീവിത തിരക്ക് കൂടിയപ്പോള്‍ വായന ചുരുക്കേണ്ട അവസ്ഥ വന്നതുകൊണ്ടാവാം ഇതൊക്കെ ഉടലെടുത്തത്. ഇങ്ങനെ വായനയും എഴുത്തും ചുരുങ്ങുന്നതിനിടയില്‍ വിലാസിനി നാലു വാല്യങ്ങളുടെ 'അവകാശികള്‍'എഴുതിയതും കൗതുകത്തിനായി ഓര്‍മിക്കാവുന്നതാണ്. ഈ മാറ്റങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത അവസ്ഥയിലാകാം ബാലകൃഷ്ണന്റെ കഥകള്‍ ചെറുതും വലുതുമായിത്തീര്‍ന്നത്.

Balakrishnan Cherkala, Otta, Kamalamma,Women, Marriage, Ibrahim Bavinja, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
എഴുതുന്ന കഥകളുടെ വിഷയങ്ങളനുസരിച്ച്  കഥകള്‍ക്ക് ചെറുപ്പവും വലുപ്പവുമുണ്ടാകുമല്ലോ. എന്നാലും ഇതിലെ നീണ്ടകഥകള്‍ വായിക്കുമ്പോള്‍ അല്‍പം കൂടി ചെറുതാക്കാമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ തോന്നും. കഥകള്‍ എഴുതുമ്പോള്‍ ചെത്തി ചെത്തി മിനുക്കാമായിരുന്നില്ലേ , രാകി രാകി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ എന്നൊക്കെ വായനക്കാരന്‍ ചോദിച്ചാല്‍ അത് തെറ്റാവില്ലാ.

എന്തിന് കഥകള്‍ എഴുതുന്നു എന്ന ചോദ്യം തന്നോട് തന്നെ ചോദിച്ച് അതിന് മറുപടി എഴുതുന്ന ബാലകൃഷ്ണനെ മുഖവുരയില്‍ കാണാം. ഞാനൊരാള്‍ കഥയെഴുതിയില്ലെങ്കില്‍  ഇവിടെ ആര്‍ക്കും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,  അത് നന്നായി അറിയാം. എങ്കിലും ഏതൊരു ഹൃദയത്തിലും ഒരു പിടച്ചിലുണ്ടാകുമല്ലോ.  അത് തന്നെയാണ് എന്നെയും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ എഴുത്തുകാരിലുമുള്ള കാര്യംതന്നെയാണിത്.  തനിക്കെന്തോ ചെയ്യാനുണ്ട്. തനിക്കെന്തോ പറയാനുണ്ട്, എന്ന ചിന്തയില്ലെങ്കില്‍ പിന്നെന്തു ജീവിതം. ഓരോ കഥയും കഥാകാരന്റെ സ്വന്തം ജീവിതത്തെ കുറിച്ചുള്ള അടയാളപ്പെടുത്തലാകുന്നു. ബാലകൃഷ്ണന്‍ മുഖവുരയുടെ അന്ത്യഭാഗത്ത് ഇങ്ങനെ എഴുതുന്നു.

എന്റെ കഥാസമാഹാരത്തിലെ മിക്ക കഥകളും സ്ത്രീ ഭാവത്തിന്റെ സങ്കീര്‍ണമായ സഹനശക്തിയുടെ ആഴങ്ങളിലേക്കുള്ള  ഒരെത്തി നോട്ടമാണ്. ഈ ആഴമുള്ള നോട്ടത്തില്‍ കഥാകൃത്ത് കണ്ടെത്തിയതെന്തെന്ന ഒരു അന്വേഷണമാണ് നടത്തേണ്ടത്. പെണ്ണെഴുത്തിലെ കാര്യവും തമാശയും തല്‍ക്കാലം മറക്കുക. പെണ്ണെഴുത്ത് എന്ന പദം തന്നെ സച്ചിദാനന്ദന്‍ എന്ന പുരുഷന്‍ കണ്ടെത്തിയതാണെന്നും ഓര്‍മിക്കുക. ഈ പശ്ചാത്തലമെല്ലാം വ്യക്തമാക്കുന്നത് ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ഈ കഥാസങ്കല്‍പം മലയാള ചെറുകഥാ പാരമ്പര്യത്തില്‍  വേരൂന്നിത്തന്നെയാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ്.

പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും സുരക്ഷയില്ലാത്ത കാലത്തിന്റെ ആസുരതയാണ് ബാലകൃഷ്ണന്റെ 'ഒറ്റ'എന്ന കഥയിലെ വിഷയം. ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ മൃഗമായിത്തീരുന്ന പുരുഷനെയാണ് കഥാകൃത്ത് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. വീട്ടിലെ പുരുഷനില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വേശ്യകളായി, രോഗികളായി ഒടുങ്ങുന്ന കാഴ്ചയും കഥയിലുണ്ട്. വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന്റെ അവതരണമാണീ കഥ. 'ഒരു  യാത്രയുടെ ഓര്‍മ'എന്ന കഥ സ്വന്തം അമ്മയെത്തന്നെ അഗതിമന്ദിരത്തിലാക്കുന്ന കഥയാണ് പറയുന്നത്. അമ്മയുടേതെല്ലാം സ്വന്തമാക്കി ഞാനും എന്റെ ഭാര്യയും എന്റെ കുഞ്ഞും എന്നതിനപ്പുറം ചിന്തിക്കാത്ത അണു കുടുംബത്തിന്റെ ആണവത്വമാണ് ആ കഥ വിസ്തരിച്ചുപറയുന്നത്.

Balakrishnan Cherkala, Otta, Kamalamma,Women, Marriage, Ibrahim Bavinja, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. കുഞ്ഞിരാമന്‍ നായര്‍ അവതരിപ്പിക്കുന്ന കൊടുത്തു മുടിഞ്ഞ മാവാണ് ആ സ്ത്രീ.  ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ അനുഭവത്തിന്റെ ഒന്നാംതരം ഉദാഹരണമാണിവര്‍. കഥയിലെ ഈ സ്ത്രീയെ മനക്കണ്ണുകൊണ്ട് കാണാം. ആരും കണ്ടിട്ടില്ലാത്തവര്‍ എന്ന കഥ ഈ സമാഹാരത്തിലെ നല്ല ഒരു കഥയാണ്. സ്വകാര്യ സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ നടക്കുന്ന ക്രൂരാല്‍ ക്രൂരത ഇങ്ങനെ അവതരിപ്പിച്ച മറ്റൊരു കഥ മലയാളത്തിലുണ്ടായിട്ടില്ല. അധ്യാപക കച്ചവടത്തില്‍ നായകനും ഇടനിലക്കാരനും അതിനിരയാകുന്ന സ്ത്രീയുമാണ് കഥയില്‍ നിന്നും തെളിഞ്ഞുവരുന്നത്.

അധ്യാപക നിയമന കച്ചവടം നടത്തുന്ന മുതലാളിയുടെ രാക്ഷസീയതയെ വെല്ലുന്ന അതിരാക്ഷസീയതയുടെ മുഖമാണ് ഈ കച്ചവടത്തിലുള്ളത്.തന്റെ സ്വത്തും സ്വര്‍ണവും വിറ്റു നേടുന്ന അധ്യാപക പോസ്റ്റ് വിധിവശാല്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ ഒരാഴ്ച പോലും പഠിപ്പിക്കാനാകാതെ കൊടുത്ത പണമെല്ലാം വെറുതെയായി പോകുന്ന( തിരിച്ചുകൊടുക്കാത്തതിനാല്‍)കലികാല കൊടും ദുഷ്ടത സ്ത്രീയനുഭവമായിട്ടാണ് ഈ കഥയില്‍ പറഞ്ഞിരിക്കുന്നത്. ആരിലും നടുക്കമുണ്ടാക്കുന്ന കഥയാണിത്. വിദ്യാധനം ഇത്രയും അപ്രധാനമായ കാലം വേറെയുണ്ടോ.

കഥകള്‍ക്ക് പെണ്‍നാമം നല്‍കി എഴുതിയ രണ്ടു കഥകള്‍ ബാലകൃഷ്ണന്റെ ഈ കഥാസമാഹാരത്തിലുണ്ട്. ജീവിതയാത്രയില്‍ സ്വന്തമാക്കപ്പെടുന്ന  ഒരു പെണ്‍കുട്ടി വേശ്യയായിത്തീരുന്ന അനുഭവത്തിന് സാക്ഷിയായിത്തീരുന്ന ഭര്‍ത്താവിലൂടെ വികസിക്കുന്ന ഈ കഥയ്ക്ക് നല്ല പുതുമയും അവതരണഭംഗിയുമുണ്ട്. ശാലിനിഘോഷ് എന്ന ആ പെണ്‍കുട്ടിയുടെ ജീവിത ദുരന്തം അവളുടെ ഭര്‍ത്താവിലൂടെ വികസിപ്പിച്ചെടുക്കുന്ന തന്ത്രമാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.

ഈ കഥയിലെ ശാലിനിഘോഷിനേക്കാളും കടുത്ത അനുഭവമാണ് കമലമ്മ എന്ന സ്ത്രീ നേരിടുന്നത്. തന്റേതായ സ്വത്തും സ്വര്‍ണവുമെല്ലാം നല്‍കി നേടിയ അധ്യാപക വൃത്തി എന്ന ഭര്‍ത്താവിനായി നല്‍കുന്ന  'ആരും കണ്ടിട്ടില്ലാത്തിടത്തു നിന്ന് എന്ന കഥയിലെ ഭാര്യ അനുഭവിക്കുന്ന ദു:ഖത്തിന്റെ മറുമുഖമാണ് കമലമ്മയിലുള്ളത്. അടിച്ചുതളിക്കാരിയായി ജീവിക്കുന്ന കമലമ്മ സമ്പാദിച്ചതെല്ലാം മകനു നല്‍കിയിട്ടും ജാതി വ്യവസ്ഥ വരിഞ്ഞുകെട്ടി  സ്ത്രീ ജീവിതത്തെ  നിത്യ നരകത്തിലാക്കുന്ന ദുരവസ്ഥയെ അവതരിപ്പിക്കുന്ന ഈ കഥ വായനക്കാരന്റെ മനസില്‍ തീകോരിയിടുന്നു.

താന്‍ ഒരു ജീവിതംകൊണ്ട് സമ്പാദിച്ച പണമത്രയും തന്റെ അനിയത്തിയുടെ മകനായി നല്‍കിയിട്ടും അവന്റെ വിവാഹ കര്‍മത്തില്‍ സംബന്ധിക്കുവാന്‍ തടസം നില്‍ക്കുന്ന  ജാതി വ്യവസ്ഥ എവിടെയാണ് നിലവിലുള്ളതെന്ന് വായനക്കാരനറിയില്ലെങ്കിലും കമലമ്മയിലൂടെത്തന്നെ അത് വെളിവാക്കപ്പെടുന്നു.അതിനേക്കാള്‍ ഭയാനകത അവരുടെ വിവാഹത്തിലൂടെ നടന്നിരുന്നു.

പുരുഷനുവേണ്ടി സ്ത്രീ കഠിനാല്‍ കഠിനമായ അനുഭവങ്ങള്‍ നേരിടേണ്ടുന്ന ഒരു ഇരയായിത്തീരുന്നതെങ്ങനെയെന്ന് മാലോകരോട് വിളിച്ചുപറയുന്ന ഈ കഥയും ബാലകൃഷ്ണന്റെ മികച്ച കഥകളിലൊന്നാണ്. ബാലകൃഷ്ണന്‍ ചെര്‍ക്കള എഴുതുമ്പോള്‍ എഴുത്തിലും ഭാഷയിലും അവതരണത്തിലും കൂടുതല്‍ ശ്രദ്ധവേണമെന്ന് വായനക്കാരന് തോന്നിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലുണ്ടെങ്കിലും തനിക്ക് ഇത് പറയാതെ വയ്യാ എന്ന മാനസികാവസ്ഥയില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന്റെ മികച്ച കഥകള്‍ രൂപംകൊണ്ടതെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഒറ്റ എന്ന കഥാസമാഹാരം. ആശയങ്ങളുടെ ലോകത്തുനിന്നും കല വിരിയിക്കാനുള്ള ശ്രമം കഥകളിലെല്ലാമുണ്ട്.കഥകളിലെ വരികള്‍ക്കിടയില്‍ തിരുകുന്ന ആംഗല ഉദ്ധരണികള്‍ കഥകള്‍ക്ക് കൊഴുപ്പ് കൂട്ടുന്നു.

 Balakrishnan Cherkala, Otta, Kamalamma,Women, Marriage, Ibrahim Bavinja, Article,Kerala News, International News, National News, -പ്രൊഫ. ഇബ്രാഹിം ബേവിഞ്ച

Keywords: Balakrishnan Cherkala, Otta, Kamalamma,Women, Marriage, Ibrahim Bavinja, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
8:20 am | 0 comments

അഖിലേന്ത്യാ വോളി ഫെസ്റ്റ് 2013: കോളിയടുക്കം ഒരുങ്ങി

Written By kvarthapressclub on 28 Mar 2013 | 4:56 pm

Koliyadukkam, Press meet, Kasaragod, Chemnad, Perumbala, Vollyball, Women, Thiruvananthapuram, Kerala, Kerala News,

കാസര്‍കോട്: കായിക ലോകത്തിന് കൈപന്തുകളിയുടെ മാസ്മരികത പ്രകടിപ്പിച്ചുകൊണ്ട് വോളിബോള്‍ മാമാങ്കത്തിന് ഉത്തരകേരളത്തിന്റെ വോളിബോളിന്റെ പടനിലം എന്നറിയപ്പെടുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒരുങ്ങി. ഒരുപിടി വോളിബോള്‍ താരങ്ങള്‍ക്ക് ജന്മം നല്‍കിയ ചെമ്മനാട്, പെരുമ്പള, തെക്കില്‍ പരിസരപ്രദേശങ്ങള്‍ക്ക് ആവേശമാവുകയാണ് യൂത്ത് ക്ലബ് പെരുമ്പള ആതിഥ്യമരുളുന്ന അഖിലേന്ത്യ പുരുഷ- വനിത വോളിബോള്‍ ടൂര്‍ണമെന്റ്. അകാലത്തില്‍ മരണപ്പെട്ട കെ.പി.കുമാരനെപ്പോലുള്ള വോളിബോള്‍ താരങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുകയാണ് ഈ വോളിബോള്‍ മാമാങ്കത്തിലൂടെ.

ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ദിനരാത്രങ്ങളിലാണ് കോളിയടുക്കം രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വൈ.സി. ഫഌഡ്‌ലിറ്റ് കോര്‍ട്ടില്‍ ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ പ്രമുഖ പുരുഷ വനിതാ ടീമുകള്‍ പോരടിക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുബ്ബേസിംഗിന്റെ നേതൃത്വത്തിലുള്ള എച്ച്.എസ്.ഐ.ഡി.സി.ഹരിയാന, ഇന്ത്യന്‍ താരം നവീന്‍ രാജ ജേക്ക് നയിക്കുന്ന ഐ.ഒ.ബി. ചെന്നൈ, ഇന്ത്യന്‍ താരം കപില്‍ദേവ് നയിക്കുന്ന സതേണ്‍ റെയില്‍വെ ചെന്നൈ, ഇന്ത്യന്‍ താരം സോഹന്‍സിംഗ് നയിക്കുന്ന വെസ്‌റ്റേണ്‍ റെയില്‍വെ മുംബൈ, കേരള വോളിയിലെ താരോദയമായിരുന്ന നജീബ് ഹസന്‍ നയിക്കുന്ന കെ.എസ്.ഇ.ബി. തിരുവനന്തപുരം എന്നീ ആറു ടീമുകള്‍ കളിക്കാനിറങ്ങും.

വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരം, സായ്‌സെന്റര്‍ തലശ്ശേരി, വെസ്റ്റേണ്‍ റെയില്‍വെ പൂനെ, സെന്‍ട്രല്‍ റെയില്‍വെ കൊല്‍ക്കത്ത എന്നീ നാലുടീമുകളും മത്സരിക്കും. കളികണ്ടാസ്വദിക്കാനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 7,500 ഓളം പേര്‍ക്ക് ഇരുന്ന് കളി കാണുന്ന വിധത്തില്‍ ഇരുമ്പ് സ്‌കാഫോര്‍ഡിംഗ് ഉപയോഗിച്ചുകൊണ്ടുള്ള ഗാലറിയാണ് നിര്‍മിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്യാലറി നിര്‍മിക്കുന്നത്. കേരളത്തിലെ പ്രശസ്ത ഗ്യാലറി നിര്‍മാതാക്കളായ കോഴിക്കോട് ഉമ്മര്‍ ഹാജിയുടെ കീഴിലുള്ള ഉമ്രാസ് എന്റര്‍പ്രൈസസ് ആണ് ഗ്യാലറി നിര്‍മിക്കുന്നത്. ഇതിനകത്തു തന്നെ കാന്റീന്‍, ടോയ്‌ലറ്റ് , ഫസ്റ്റ് എയ്ഡ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്.

പുരുഷ- വനിതാ വിഭാഗം ജേതാക്കള്‍ക്ക് യഥാക്രമം 50,000 രൂപ ക്യാഷ് അവാര്‍ഡും, സ്ഥിരം ട്രോഫിയും, 30,000 രൂപ ക്യാഷ് അവാര്‍ഡും സ്ഥിരം ട്രോഫിയും നല്‍കും. എം.പി.കരുണാകരന്‍ മുഖ്യ രക്ഷാധികാരിയായും, എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍ ഉദുമ, ഇ.ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ.മാരായ പി.രാഘവന്‍, സി.എച്ച്. കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് പ്രസ്ഡന്റ് ആഇശ സഹദുള്ള, റിട്ട. എസ്.പി. പി.ഹബീബ് റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, എന്നിവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.

ഉദുമ മുന്‍ എം.എല്‍.എ.കെ.വി.കുഞ്ഞിരാമന്‍ ചെയര്‍മാനും, ടി.നാരായണന്‍ ജനറല്‍ കണ്‍വീനറും, പാദൂര്‍ കുഞ്ഞാമു ഹാജി ട്രഷററുമായുള്ള സംഘാടക സമിതിയാണ് വോളിബോളിന്റെ വിജയത്തിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറുമണിക്ക് എം.പി.പി.കരുണാകരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് പരിപാടി തുടങ്ങും.
പുരുഷ- വനിതാ വിഭാഗം ജേതാക്കള്‍ക്ക് യഥാക്രമം 50,000 രൂപ ക്യാഷ് അവാര്‍ഡും, സ്ഥിരം ട്രോഫിയും, 30,000 രൂപ ക്യാഷ് അവാര്‍ഡും സ്ഥിരം ട്രോഫിയും നല്‍കും. 

എം.പി.കരുണാകരന്‍ മുഖ്യ രക്ഷാധികാരിയായും, എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍ ഉദുമ, ഇ.ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ.മാരായ പി.രാഘവന്‍, സി.എച്ച്. കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് പ്രസ്ഡന്റ് ആഇശ സഹദുള്ള, റിട്ട. എസ്.പി. പി.ഹബീബ് റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, എന്നിവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.

ഉദുമ മുന്‍ എം.എല്‍.എ.കെ.വി.കുഞ്ഞിരാമന്‍ ചെയര്‍മാനും, ടി.നാരായണന്‍ ജനറല്‍ കണ്‍വീനറും, പാദൂര്‍ കുഞ്ഞാമു ഹാജി ട്രഷററുമായുള്ള സംഘാടക സമിതിയാണ് വോളിബോളിന്റെ വിജയത്തിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറുമണിക്ക് എം.പി.പി.കരുണാകരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് പരിപാടി തുടങ്ങും.

ജില്ലാ സംസ്ഥാന വോളിബോള്‍ അസോസിയേഷനുകളുടെയും , വോളി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിനെ നാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റാനും അന്തര്‍ദേശീയ താരങ്ങള്‍ അടക്കമുള്ളവരുടെ കളികള്‍ നേരിട്ട് കണ്ടാസ്വദിക്കാനും വേണ്ടി കോളിയടുക്കം ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍, ജന.കണ്‍വീനര്‍ ടി. നാരാണന്‍, ട്രഷര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, രക്ഷാധികാരി റിട്ട. എസ്.പി. ഹബീബ് റഹ്മാന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ മന്‍സൂര്‍ കുരിക്കള്‍ ജില്ലാ വോളി അസോസിയേഷന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ടിക്കറ്റ് വില അഞ്ഞൂറ് രൂപയാണ്.

Keywords: Koliyadukkam, Press meet, Kasaragod, Chemnad, Perumbala, Vollyball, Women, Thiruvananthapuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
4:56 pm | 0 comments

ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി

Written By kvarthaksd on 27 Mar 2013 | 12:21 pm

 Kanjavu, Train, Arrest, Women, Court, Police, Autorikshaw, Thalangara, Kasaragod, Kerala, Kerala News, International News, National News.
Suhra
കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. തളങ്കര കടവത്ത് ക്വാര്‍ട്ടേഴ്‌സിലെ സുഹറ (45) യെയാണ് ചൊവ്വാഴ്ച വൈകിട്ട് 5.45 മണിയോടെ കാസര്‍കോട് ടൗണ്‍ സി.ഐ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മംഗലാപുരം-കണ്ണൂര്‍ പാസഞ്ചറില്‍ കണ്ണൂരിലേക്ക് കഞ്ചാവ് കൊണ്ടുപോകാനായിരുന്നു സുഹറയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയ പോലീസ് സംഘം സുഹറയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കടലാസിലും പ്ലാസ്റ്റിക്കിലുമായി പൊതിഞ്ഞ നിലയില്‍ മൂന്ന് പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്.

കണ്ണൂരിലെ ഒരാള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സുഹറ പോലീസിനോട് പറഞ്ഞു. സി.ഐ സുനില്‍കുമാറിന് പുറമെ എസ്.ഐ വിജയന്‍ കരിയപ്പ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, രാമകൃഷ്ണന്‍, അജയന്‍, കെ. നാരായണന്‍, പി.കെ ബാലകൃഷ്ണന്‍ എന്നിവരും സുഹ്‌റയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കാസര്‍കോട് നഗരത്തില്‍ നിന്ന് ഇത് മൂന്നാമതാണ് പോലീസ് കഞ്ചാവ് പിടികൂടുന്നത്.

മാര്‍ച് 20ന് ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി തളങ്കര ഫോര്‍ട്ട് റോഡിലെ യു. മുഹമ്മദ് ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തളങ്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ ചാക്കിലാക്കി ഓട്ടോ റിക്ഷയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

മാര്‍ച് 12ന് വാനില്‍ കടത്തുകയായിരുന്ന 54 കിലോ കഞ്ചാവുമായി മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തളങ്കര കെ.കെ പുറത്തെ അബ്ദുല്‍ അസീസ്, കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തര്‍ ശാഫി, തളങ്കര കടവത്തെ ഹാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റിലായ സുഹ്‌റയ്ക്ക് അന്ന് അറസ്റ്റിലായ ഹാരിസുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയില്‍ നിന്നും മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി പോലീസിനും എക്‌സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. അവിടെനിന്നും വന്‍ തോതില്‍ ട്രെയിനിലും ലോറി ഉള്‍പെടെയുള്ള വാഹനങ്ങളിലും എത്തുന്ന കഞ്ചാവ് കാസര്‍കോട്ടുവെച്ച് പാക്കറ്റുകളിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഏജന്റുമാര്‍ മുഖേന കടത്തുകയാണ്.

 Kanjavu, Train, Arrest, Women, Court, Police, Autorikshaw, Thalangara, Kasaragod, Kerala, Kerala News, International News, National News.
കുട്ടികളെയും സ്ത്രീകളെയും വരെ കഞ്ചാവ് മാഫിയയുടെ ഏജന്റുമാരായി നിയോഗിച്ചിരിക്കുകയാണ്. അതിലൊരാളാണ് സുഹ്‌റയെന്ന് പോലീസ് സംശയിക്കുന്നു. സുഹ്‌റയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കഞ്ചാവ് മാഫിയയെ കുറിച്ചുള്ള നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരം, തളങ്കര, ഉപ്പള, മഞ്ചേശ്വരം മേഖലകളിലാണ് കഞ്ചാവ് വിതരണക്കാരുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ് കടത്തും വിതരണവും വ്യാപകമായ സാഹചര്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജില്ലയില്‍ കഞ്ചാവ് വേട്ട ശക്തമാക്കി. ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ മേല്‍ നോട്ടത്തിലായിരിക്കും കഞ്ചാവ് വേട്ട നടത്തുക.

Keywords: Kanjavu, Train, Arrest, Women, Court, Police, Autorikshaw, Thalangara, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:21 pm | 0 comments

മന്ത്‌രോഗ ഗുളിക കഴിച്ച സ്ത്രീ ഛര്‍ദിയെതുടര്‍ന്ന് ആശുപത്രിയില്‍

Written By kvarthaksd on 23 Mar 2013 | 11:20 am


Albendazole, Tablet, Women, Hospital, Mulleria, House, kasaragod, Kerala, Kerala News, International News, National News.
കാസര്‍കോട്: മന്ത്‌രോഗ പ്രതിരോധ ഗുളിക കഴിച്ചതിനെതുടര്‍ന്ന് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ കോടികജെയിലെ ആലോജി റാവുവിന്റെ ഭാര്യ സുശീല (48) യാണ് ആശുപത്രിയിലുള്ളത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ വെച്ച് ഗുളിക കഴിച്ച സുശീലയ്ക്ക് പുലര്‍ചെ അഞ്ച് മണിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മന്ത് രോഗ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ വിതരണം ചെയ്ത ഗുളികയാണ് കഴിച്ചതെന്ന് സുശീല പറഞ്ഞു.

Keywords: Albendazole, Tablet, Women, Hospital, Mulleria, House, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Woman hospitalized after having filariasis medicine
11:20 am | 0 comments

ഗര്‍ഭിണിയായ അടോട്ട് യുവതിയുടെ മൃതദേഹം ചിറക്കല്‍ റെയില്‍പാളത്തില്‍

Written By Kvarthakgd on 22 Mar 2013 | 7:24 pm

Pregnant women, Dead body, Railway track, Bellikoth, Chirakkal, Bekal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേക്കല്‍: രണ്ട് ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വെള്ളിക്കോത്ത് അടോട്ട് സ്വദേശിനി സുധീമ(30)യുടെ മൃതദേഹം കണ്ണൂര്‍ ചിറയ്ക്കലില്‍ റെയില്‍പാളത്തില്‍ കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. അടോട്ട് സ്വദേശിനിയായ യുവതിയും കുടുംബവും ഒരുവര്‍ഷം മുമ്പ് ഇവിടെ നിന്ന് പള്ളിക്കര ചെര്‍ക്കാപ്പാറയിലേക്ക് താമസം മാറിയിരുന്നു. പനയാല്‍ കരുവാക്കോട്ടെ ഗള്‍ഫുകാരന്‍ ഗണേശന്റെ ഭാര്യയാണ്.

ഭര്‍തൃവീട്ടില്‍ നിന്നും മകളെയും കൂട്ടി ചെര്‍ക്കാപ്പാറയിലെ സ്വന്തം വീട്ടിലേക്ക് രണ്ടുദിവസം മുമ്പാണ് സുധീമ പോയത്. ഇവിടെ നിന്ന് മകളെ തനിച്ചാക്കി സുധീമ വീടുവിട്ടിറങ്ങുകയായിരുന്നു. പിതാവ് സി.ഐ.ടിയു നിയന്ത്രണത്തിലുള്ള കേരള പ്രൈവറ്റ് ബില്‍ഡിംഗ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് സുകുമാരന്‍ ജോലിക്കും മാതാവ് മാലതി ബന്ധുവീട്ടിലേക്കും പോയ സമയത്താണ് സുധീമ വീട് വിട്ടത്.

പിന്നീട് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സുധീമയുടെ പിതാവ് സുകുമാരന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവന്നെങ്കിലും യുവതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് സുധീമയുടെ മൃതദേഹം ചിറക്കലില്‍ കണ്ടെത്തിയത്. സുധീമ രണ്ട് വര്‍ഷക്കാലം ചെരുമ്പ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ കടയിലെ ജോലി സുധീമ ഉപേക്ഷിക്കുകയായിരുന്നു. ഒരു സഹോദരനുണ്ട്.

Keywords: Pregnant women, Dead body, Railway track, Bellikoth, Chirakkal, Bekal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:24 pm | 0 comments

ആണി തറച്ച റീപ്പ് കൊണ്ട് കാലിന് അടിയേറ്റ് യുവതി ആശുപത്രിയില്‍



Nail, Hospital, Women, Case, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News.
കാസര്‍കോട്: ആണി തറച്ച റീപ്പ് കൊണ്ട് കാലിന് അടിയേറ്റ് ഭര്‍തൃമതിയായ യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂര്‍ മഞ്ഞനാടി കൊറ്റുമ്പയിലെ ഫക്രുദ്ദീന്റെ മകള്‍ എം.പി അസ്മ (24) ക്കാണ് അടിയേറ്റത്.

വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് നെല്ലിക്കട്ടയിലെ ബദ്‌റുദ്ദീനാണ് അടിച്ചതെന്ന് അസ്മ പരാതിപ്പെട്ടു. 2008 മാര്‍ച് 27 നാണ് അസ്മ വിവാഹിതയായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രുപയും സ്ത്രീധനമായി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാത്രി ഭര്‍ത്താവിന്റെ മൊബൈലിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നതായും താന്‍ തിരിച്ച് വിളിച്ചപ്പോള്‍ ഒരു യുവതിയാണ് ഫോണെടുത്തതെന്നും അതിനെ കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചപ്പോഴുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് അടിച്ചതെന്നും അസ്മ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ അക്രമത്തിന് കൂട്ടുനിന്നതായും അസ്മ ആരോപിച്ചു.


Keywords: Nail, Hospital, Women, Case, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:03 pm | 0 comments

സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Written By kvarthaksd on 19 Mar 2013 | 12:56 pm

Dowry-Harassment, Case, Husband, Women, Chawki, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പേരാലിലെ പി.എ ഹസീനയുടെ പരാതിയില്‍ ഭര്‍ത്താവ് ചൗക്കി നീര്‍ചാലിലെ മജീദ്, പിതാവ് മുഹമ്മദ്, മാതാവ് ജമീല, ബന്ധുക്കളായ ജലീല്‍, മുനീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

2012 ജനുവരി എട്ടു മുതല്‍ തന്നെ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് ഹസീനയുടെ പരാതി.

Keywords: Dowry-Harassment, Case, Husband, Women, Chawki, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:56 pm | 0 comments

ഹിന്ദു ഐക്യവേദിയുടെ എസ്.പി.ഓഫീസ് മാര്‍ചില്‍ പ്രതിഷേധം ഇരമ്പി

Written By kvarthapressclub on 18 Mar 2013 | 3:17 pm


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod,

കാസര്‍കോട്: നിരപരാധികളെ പീഡിപ്പിക്കുകയും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വാടക പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധം ഇരമ്പി.

രാംദാസ് നഗറില്‍ നിന്നാരംഭിച്ച മാര്‍ച് എസ്.പി.ഓഫീസിനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. മാര്‍ചില്‍ അങ്കാര ശ്രീപദ്രെയുടെ അധ്യക്ഷതയില്‍ രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന്‍,ജനാര്‍ദനന്‍, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod, Office, March, Arrest, Police, Women, Kerala.
3:17 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories