Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Woman. Show all posts
Showing posts with label Woman. Show all posts

ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയിലായി

Written By kvarthaksd on 25 May 2013 | 3:12 pm

കാസര്‍കോട്: ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ തളങ്കര സ്വദേശി ചെറുവത്തൂരില്‍ പോലീസിന്റെ പിടിയിലായി. തളങ്കര കടവത്തെ ഷരീഫാണ് (26) പിടിയിലായത്. വെള്ളിയാഴ്ച രാത്രി മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനിടയില്‍ യാത്രക്കാരും റെയില്‍വെ പോലീസും ചേര്‍ന്ന് രാത്രി 11.30 മണിയോടെ നീലേശ്വരത്ത് വെച്ചാണ് ഷരീഫിനെ പിടികൂടിയത്.

 ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ റെയില്‍വെ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട ഷരീഫിനെ വിവരമറിഞ്ഞ് ചെറുവത്തൂരിലെത്തിയ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി കാസര്‍കോട് റയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News.അബ്ദുല്ലക്കുഞ്ഞിയും ഭാര്യയും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചുതന്നെ ഇയാളെ ടി.ടി.ഇ താക്കീത് ചെയ്തിരുന്നു. ഇതിനിടയിലാണ് എസ്. ഏഴ് നമ്പര്‍ കോച്ചില്‍ കയറി ഷരീഫ് സ്ത്രീകളെ ശല്യപ്പെടുത്തിയത്. ഷരീഫിനോടൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായും യാത്രക്കാര്‍ പറയുന്നു. അതേസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നും യുവാവിനെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും റെയില്‍വെ പോലീസ് പറഞ്ഞു.

Keywords: Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:12 pm | 0 comments

ചന്ദനമുട്ടി കൊണ്ട് യുവതിയെയും ഭര്‍ത്താവിനെയും തലയ്ക്കടിച്ചു വീഴ്ത്തി

കാസര്‍കോട്: യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരന്‍ ചന്ദന മുട്ടി കൊണ്ട് അടിച്ചു വീഴ്ത്തി. ആദൂര്‍ ബളവന്തയിലെ ബീഡി തൊഴിലാളി കവിത (28), ഭര്‍ത്താവ് സി.എച്ച് കൃഷ്ണന്‍ (35) എന്നിവരെയാണ് ഭര്‍തൃ സഹോദരന്‍ ഉമേശന്‍ വെള്ളിയാഴ്ച രാത്രി തലയ്ക്കടിച്ച് വീഴ്ത്തിയത്.

മദ്യ ലഹരിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വീട്ടിലെത്തിയ ഉമേശന്‍ സ്‌റ്റെയര്‍കേയ്‌സ് കയറിപ്പോകുന്നത് കണ്ട് ചോദിച്ചപ്പോള്‍ പ്രകോപിതനാവുകയും മുകള്‍ നിലയില്‍ പോയി ഒളിപ്പിച്ചിരുന്ന ചന്ദന മുട്ടിയുമായി താഴേക്കിറങ്ങി വരുമ്പോള്‍ കവിതയെ തള്ളി വീഴ്ത്തുകയും ചന്ദനമുട്ടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തടയാന്‍ ചെന്നപ്പോള്‍ കൃഷ്ണനെയും ഉമേശന്‍ തലക്കടിച്ച് വീഴ്ത്തി. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Woman, Husband, Assault, Kasaragod, Adhur, Kerala, Kerala News, International News, National News.
Keywords: Woman, Husband, Assault, Kasaragod, Adhur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:11 pm | 0 comments

സി.പി.എം ഉപരോധം തുടങ്ങി; താലൂക്ക് ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു

Written By kvarthaksd on 20 May 2013 | 11:57 am

കാസര്‍കോട്: വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളള്‍ക്കുമെതിരെ സി.പി.എം മെയ് 20 മുതല്‍ 25 വരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ ഉപരോധത്തെ തുടര്‍ന്ന് കാസര്‍കോട് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

രാവിലെ ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടു നില്‍ക്കും. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ താലൂക്ക് ഓഫീസ് കോംപൗണ്ടിലേക്കുള്ള വഴികളില്‍ നിലയുറപ്പിച്ച് ജീവനക്കാരെയും വിവിധ ആവശ്യങ്ങളുമായി എത്തിയ പൊതു ജനങ്ങളെയും അകത്തേക്ക് കടക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഉപരോധം നടക്കുന്ന വിവരമറിയാതെ വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലേക്കെത്തിയ ആളുകള്‍ക്ക് തിരിച്ചു പോകേണ്ടി വന്നു.

വിലക്കയറ്റവും അഴിമതിയും തടയുക, ഭൂമിക്കും പാര്‍പ്പിടത്തിനുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാമൂഹിക നീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കുക, ചില്ലറ വില്‍പന മേഖലകളിലേക്കുള്ള കുത്തകകളുടെ കടന്നു കയറ്റം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. സമരം പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍, എസ്. ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:57 am | 0 comments

ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

Written By kvarthaksd on 17 May 2013 | 6:35 pm

കുമ്പള: ഉപ്പള ടൗണിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കയ്യാര്‍ ജോഡ്ക്കലിലെ നാരായണ ഷെട്ടിയുടെ മകള്‍ സ്വപ്‌നയെ (21) യാണ് കാണാതായത്.

Missing, Woman, House, Case, Father, Kasaragod, Kerala, Kerala News, International News.മെയ് 14 മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Missing, Woman, House, Case, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:35 pm | 0 comments

മുക്കുപണ്ടത്തിന് വേണ്ടി സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; അയല്‍ക്കാരന്‍ അറസ്റ്റില്‍

Written By kvarthaksd on 15 May 2013 | 11:08 am

പുത്തൂര്‍: അണിഞ്ഞിരുന്ന മാല സ്വര്‍ണമാണെന്ന് ധരിച്ച് മുക്കുപണ്ടം കൈക്കലാക്കാന്‍ ബീഡിത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം റോഡരികിലെ ഓടയില്‍ തള്ളി. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കയ്യൂര്‍ ഹന്നിമാറിലെ ഗിരിജ പൂജാരി (65) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ ഗിരിജ പൂജാരിയുടെ അയല്‍ക്കാരന്‍ അനന്തേശിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബീഡിക്കമ്പനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഗിരിജയെ അനന്തേശ് പിന്തുടരുകയും വിജനമായ സ്ഥലത്തുവെച്ച് മരവടി കൊണ്ട് ഗിരിജയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അതിന് ശേഷം ഗിരിജയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കുകയും മൃതദേഹം റോഡരികിലെ ഓവുചാലില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ അനന്തേശ് കൈക്കലാക്കിയ മാല മുക്കുപണ്ടമായിരുന്നു. അത് അറിയാതെയാണ് അനന്തേശ് സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

കഴുത്തിലും കാതിലും ധാരാളം ആഭരണങ്ങള്‍ ധരിച്ചും മൂക്കുത്തി അണിഞ്ഞുമാണ് ഗിരിജ എപ്പോഴും ബീഡിക്കമ്പനിയിലേക്ക് പോയിരുന്നത്. ഇത് ശ്രദ്ധിച്ച അനന്തേശ് അവ കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഗിരിജ മരിച്ചത് അപസ്മാര ബാധയെ തുടര്‍ന്നോ, അപകടംമൂലമോ ആണെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഗിരിജയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് അനന്തേശിനെ ചുറ്റിത്തിരിയുന്നത് പരിസരത്തെ ചിലര്‍ കാണുകയും അതിനെ കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനന്തേശിനെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണം കൈക്കലാക്കാന്‍ കൊല നടത്തിയതെന്ന് വ്യക്തമായത്.

Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News.സാമ്പത്തിക പ്രയാസം മൂലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അനന്തേശ് പോലീസിനോട് പറഞ്ഞു. പുത്തൂര്‍ റൂറല്‍ സി.ഐ. സുരേഷ് കുമാറാണ് അനന്തേശിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവുമായി അകന്ന ഗിരിജ സഹോദരന്‍ പരേതനായ കയ്യൂറിലെ കാന്തപ്പ പൂജാരിയുടെ വീട്ടില്‍ താമസിച്ച് ബീഡി തെറുത്ത് ഉപജീവനം നടത്തി വരികയായിരുന്നു. അതിനിടെയാണ് ദാരുണമായ അന്ത്യമുണ്ടായത്.


Keywords: Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:08 am | 0 comments

ഭര്‍തൃ മര്‍ദനം; യുവതിയും മക്കളും ആശുപത്രിയില്‍

Written By kvarthaksd on 8 May 2013 | 11:30 am

കാസര്‍കോട്: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതിയെയും മക്കളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് മണല്‍ ഹൗസിലെ ഫസല്‍ റഹ്മാന്റെ ഭാര്യ സാബിറ (36), മക്കളായ തസ്‌ലീമ (11), ഫാരിസ് (ഒമ്പത്) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ച് ഭര്‍ത്താവാണ് തന്നെയും മക്കളെയും മര്‍ദിച്ചതെന്ന് സാബിറ പറഞ്ഞു. പിന്നീട് പുറത്ത് പോയ ഭര്‍ത്താവ് വൈകിട്ട് വന്ന് തങ്ങളെ വീട്ടിന് പുറത്താക്കി വീട് പൂട്ടിയ ശേഷം സ്ഥലം വിട്ടതായും അവര്‍ പറഞ്ഞു. നേരത്തെയും പലവട്ടം പീഡിപ്പിച്ചതായും അത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും സാബിറ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും  സാബിറ പരാതിപ്പെട്ടു.

Assault, Woman, Childrens, House, Police, Case, Kasaragod, Kerala, Kerala News, International News.
Keywords: Assault, Woman, Childrens, House, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 am | 0 comments

ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍

Written By Kvarthakgd on 5 May 2013 | 3:45 pm

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സ്ത്രീയെ യാത്രക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു.

ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിലാണ് സംഭവം. മാല പൊട്ടിച്ചെടുത്തതറിഞ്ഞ് യാത്രക്കാരി ബഹളം വെയ്ക്കുകയും ബസിലെ യാത്രക്കാര്‍ സ്ത്രീയെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. ആന്ധ്രസ്വദേശിനിയാണ് പിടിയിലായത്.
Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:45 pm | 0 comments

വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍

Written By kvarthapressclub on 2 May 2013 | 11:30 am

മംഗലാപുരം: വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലംവിടുന്ന സ്ത്രീയെ ബണ്ട്‌വാള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. നീര്‍മാജെയിലെ ശശികലയെയാണ് ബുധനാഴ്ച ബി.സി റോഡിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി കവര്‍ച്ച പതിവാക്കിയ ശശികലയെ ഒരു കല്യാണ ചടങ്ങിന്റെ വീഡിയോ ദൃശ്യമാണ് പിടികൂടാന്‍ സഹായിച്ചത്.

Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangaloreഇവര്‍ കവര്‍ച്ച ചെയ്ത 51 ഗ്രാം സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി.കല്യാണച്ചടങ്ങുകള്‍ക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ശശികല വീട്ടുകാരുടെ ബന്ധുക്കളെ പോലെ പെരുമാറിയാണ് തക്കംനോക്കി കുട്ടികളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്നത്. 1.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ചിലത് ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെടുത്തു.

Keywords: Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangalore, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 am | 0 comments

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

പ്രതിഭാരാജന്‍

രു ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അഞ്ച് വയസ് വരെ അവന്‍  അമ്മയുടെ ഇരു മുലകളും കണ്ട് വളരുന്നു.  അമ്മയുടെ മാത്രമല്ല ആരുടെ മാറിടം കണ്ടാലും അവന് ഒരു തോന്നലേ ഉണ്ടാവു.  പാല് ലഭിക്കണം. പിന്നീട് അമ്മ തന്നെ അത് അവനില്‍ നിന്ന് മറച്ചു വെക്കുന്നു.  പൊതുസമൂഹത്തില്‍ നിന്നും ഒളിപ്പിക്കപ്പെടുന്നു.  അവിടം  തൊട്ട് അവന്‍ ഒരു പുതിയ പാഠം പഠിക്കുന്നു.  അതിലൊക്കെ എന്തോ  അരുതാത്തതുണ്ട് എന്ന പാഠം.  മാറിടം ഒരു മനുഷ്യ അവയവം എന്നതില്‍ കവിഞ്ഞ് എന്ത് അരുതാത്തതാണ് അവിടെയുള്ളതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും വയ്യാത്തത്രയും നഗ്നതയില്‍ ഭ്രമിച്ചിരിക്കുകയാണ് നാം.

അഞ്ചു വയസു കഴിഞ്ഞാല്‍ അമ്മക്ക് മക്കളില്‍ പോലും ഈ ചിന്ത പിടികൂടുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയെ തൊടുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു.  ഇതിനൊക്കെ  സമൂഹത്തിന്റെ നേരിട്ടുള്ള വിലക്കുകളുണ്ട്.  അവര്‍ ശാരീരിക വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടുന്നു. കൗമാരം കഴിയുന്നതോടെ വേര്‍തിരിവുകളുടെ അളവ് കൂടുന്നു.

സ്ത്രീ എന്നാല്‍ അതൊരു ലൈംഗിക ഉപഭോഗവസ്തു ആണെന്നു തിരിച്ചറിയുന്നതോടു കൂടി അവര്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും, ആകര്‍ഷണം കൂടുകയും ചെയ്യുന്നു.  ഒടുവില്‍ അത് നീതിരഹിതമായ ഒളിഞ്ഞും പാത്തും നോക്കി സംതൃപ്തനാവുന്ന അവസ്ഥയിലെത്തിചേരുന്നു.  നാം തന്നെ സൃഷ്ടിക്കപ്പെട്ട നിയമത്തിന്റെയും കീഴ് വഴക്കങ്ങളുടെയും ഫലമാണ് നമ്മുടെ സംസ്‌കൃതിയെ ഇവിടം വരെ കൊണ്ട് വന്ന് എത്തിച്ചത്.

 ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അവശ്യം നിര്‍ദേശിക്കപ്പെടേണ്ട ചിലതുണ്ട്. ഒരു പുത്തന്‍ സ്ത്രീ-പൂരുഷസംസ്‌കാരം സംജാതമാക്കണം.  സ്ത്രീശരീരത്തില്‍ ഉണ്ടെന്ന് ആരോപിക്കുന്ന നഗ്നത പരമാവധി ഒഴിവാക്കി രണ്ട് ലിംഗവും മനുഷ്യജീവനില്‍ പ്രകൃത്യാ ഉള്ളതാണെന്നുള്ള ചിന്ത വളര്‍ത്തുക. ആണ്‍- പെണ്‍കുട്ടികളുമായുള്ള സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തില്‍ തന്നെ നല്‍കുക.

മിക്ക വിദേശ രാഷ്ട്രങ്ങളിലും ഇത് നല്ല അളവില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്.  അറേബ്യന്‍ നാട്ടിലെ മുല്ലപ്പൂ വിപ്ലവം അതിനുദാഹരണമാണ്. ഒരു പതിനാറുകാരി പെണ്‍കുട്ടി തന്റെ ആട്ടിന്‍ പറ്റവുമായി കടന്നു പോകുമ്പോള്‍ ഒരു രാത്രി കഴിഞ്ഞിട്ടു പോലും കുറുക്കന്മാരില്‍ നിന്നും ആട്ടിന്‍ പറ്റങ്ങള്‍ക്ക് അപകടമുണ്ടാകുന്നതൊഴിച്ച് ആ കുട്ടിക്ക് ഒന്നും സംഭവിക്കാത്ത കാലം വരുന്നതെപ്പോഴാണോ അന്ന് അവിടെ മുസ്ലിം രാജ്യം സ്ഥാപിക്കപ്പെട്ടു എന്ന് കണക്കാക്കാമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

 ഒന്നോര്‍ക്കുക, ഒളിച്ച് വെച്ചതിലേക്കാണ് ഒളിഞ്ഞ് നോക്കുക.  പരസ്യത്തിന്റെ വഴിയില്‍ രഹസ്യത്തിനെന്ത് കാര്യം.  അറബി പെണ്‍കുട്ടികള്‍ സമൂഹ നീതി ഭയന്ന് അവരുടെ മുടിപോലും ഭദ്രമാക്കപ്പെടുക വഴിയില്‍ പുരുഷന്മാര്‍ പെണ്ണിന്റെ മുടി കാണുമ്പോള്‍ വരെ ലൈംഗിക ഉത്തേജകരാവുന്നു. നിയമം കൂടുതല്‍ സങ്കീര്‍ണമാക്കി നഗ്നതാ നിയന്ത്രണമേര്‍പെടുത്താന്‍ ഒരിക്കലും കഴിയില്ല. വ്യവസ്ഥിതികളും സ്ത്രികള്‍ക്ക് സദാചാരത്തിന്റെ അപകടകരമായ അടിമത്വത്തില്‍ നിന്നുള്ള മോചനവുമാണ് വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ തല വെട്ടലും, കണ്ണു ചൂഴ്‌ന്നെടുക്കലും, ഇന്ത്യയിലെ തൂക്കുകയറിനു വേണ്ടിയുള്ള മുറവിളിയും കൊണ്ടൊന്നും ഇതില്ലായ്മ ചെയ്യാനാകില്ല ബലാല്‍സംഗങ്ങള്‍. അതിനു വേണ്ടത്, ഒളിച്ചു വെക്കപ്പെടുന്ന നഗ്നത സ്ത്രീ പുരുഷവ്യത്യാസമില്ലാതെ സമത്വമുളവാക്കുക മാത്രമാണ്.

ഒരു തലമുറ മുമ്പ് വരെ നമ്മുടെ പുഴയിലും കുളങ്ങളിലും ആണ്‍- പെണ്‍, യുവ, വൃദ്ധ വിത്യാസമില്ലാതെ കുളിച്ചും അലക്കിയും ഇരുന്നത് ഒരു സ്വാഭാവിക കാഴ്ചമാത്രം.  ഇന്ന് ആ കാഴ്ച എവിടെയെങ്കിലും കാണാനൊക്കുമോ.  നാം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ എളിയ ഉദാഹരണമാണിത്.  പരസ്യമായി കുളിക്കുന്ന പെണ്ണിനെ ശ്രദ്ധിക്കാറില്ലാത്ത കാലം മാറിക്കഴിഞ്ഞു. പണ്ടു കാലങ്ങളില്‍ ദീര്‍ഘനേര ലൈംഗിക കേളിയിലൂടെയും, ചേഷ്ടകളിലൂടെയും മാത്രം മറ നീക്കി പുറത്തു വരാറുള്ള രതി സുഖം കേവലം കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയും ഒളിക്യാമറവെച്ചും നഗ്നത കണ്ടുമിരിക്കുമ്പോള്‍ തന്നെ സുഖ ത്യപ്തി അഥവാ ഉത്തേജനം കൈവരിക്കുന്ന ഇടത്തിലേക്ക് നമ്മുടെ പുരുഷ്വത്വം ചുരുങ്ങി. സുഖമനുഭവിക്കാനുള്ള സഹന ശേഷി നഷ്ട്ടപ്പെട്ട് നഖം താഴ്ത്തിയും പീഡിപ്പിക്കപ്പെട്ടും, കൊന്നും, ലൈംഗിക സുഖം മോന്തുന്ന അവസ്ഥയിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു പൗരുഷം. വീണ്ടും ചോദിക്കുകയാണ് നാം എങ്ങോട്ടു സഞ്ചരിക്കുന്നു.

ഒന്നു പറയാതെ വയ്യ. പൗരുഷം കടുത്ത ലൈംഗിക പട്ടിണിയിലാണ്. രതി നിര്‍വേദവും ഷക്കീല പടത്തിനുള്ള തള്ളലും ഒളിച്ചുവെച്ചിരുന്നവ തുറന്ന് കാണാനുള്ള അത്യാഗ്രഹത്തിന്റെ സൃഷ്ടിയാണ്.  സ്ത്രീ ശരീര സൗന്ദര്യ മല്‍സരം വ്യപാരവല്‍ക്കരിക്കപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ.

പാന്റും ഷര്‍ട്ടും മാത്രമല്ല പുരുഷനോടൊപ്പവും പുരഷനെപോലെയും സമത്വത്തോടും സ്വതന്ത്രമായും ഏത് പാതിരാവിലും ഒറ്റയ്ക്ക് നടന്ന് നീങ്ങാന്‍  ഒരു സ്ത്രീക്ക് സാധിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ടാകണം. അത്യാവശ്യം വേണ്ടി വന്നാല്‍  സാമാന്യം ഗോപ്യമായ അവസ്ഥയില്‍ പുരുഷനെപോലെ സ്ത്രീക്കും മൂത്രമൊഴിക്കാന്‍ സാധിക്കണം. അതാരെങ്കിലും കണ്ടാല്‍ത്തന്നെയും ഒരു ലോകമഹാസംഭവമൊന്നുമല്ലെന്നുള്ള സാമൂഹ്യ അന്തരീക്ഷം സമൂഹത്തിലുണ്ടാവണം.  കഴിഞ്ഞ പെരുന്നാളിന് കാസര്‍കോട്ടെ ഒരു ടെക്‌സ്റ്റൈല്‍സ്  കടയില്‍ തുണിയെടുക്കാന്‍ വന്ന സ്ത്രീ ഗത്യന്തരമില്ലാതെ ഡ്രസ്സിങ്ങ് മുറിയില്‍ പ്ലാസ്റ്റിക്ക് കൂടില്‍ മൂത്രമൊഴിച്ച് അവിടെ ഉപേക്ഷിച്ചത് ഓര്‍ക്കുന്നില്ലെ? മൂത്രമൊഴിക്കുക എന്ന സാമാന്യ ആവശ്യത്തേപ്പോലും ഇവിടെ അടിമപ്പെടുത്തിയതിനാലാണത്. കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രം ധരിച്ച് പുരുഷനെപോലെ അവര്‍ക്കും പുറം ജോലിക്ക് പോവാന്‍ സാധ്യമാവണം.

 നിരവധി അലിഖിത നിയമങ്ങള്‍ സ്ത്രീയെ ഇന്നും വേട്ടയാടുന്നു. അതിന് യുഗങ്ങളുടെ പഴക്കമുണ്ട്.  സ്വര്‍ഗലോകത്ത് വെച്ച് ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ യാഗത്തില്‍ ഇക്ഷ്വാകു വംശത്തില്‍പ്പെട്ട മഹാബിഷ എന്ന രാജാവ് ഭൂമിയില്‍ നിന്നും ചെന്നിരുന്നതായി മഹാഭാരതകഥയുണ്ട്.  യാഗസ്ഥലത്ത് പട്ട് ചേലയുടുത്ത് ഗംഗാദേവിയുമുണ്ടായിരുന്നു.  പെട്ടന്ന് വന്ന കാറ്റില്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ചേല നീങ്ങി . ബിഷ രാജാവ് ഗംഗയുടെ മാറിടം നോക്കി ആസ്വാദിച്ചത് കണ്ട് കോപിഷ്ടനായ ബ്രഹ്മാവ് ശപിച്ചതിന്റെ പേരിലാണ് ഗംഗ ഭൂമിയില്‍ വന്ന് പതിച്ചതെന്ന കഥയില്‍ നഗ്നതയുടെയും ലൈംഗികതയുടെയും സമന്വയം ഉണ്ട്.

 ഗംഗയുടെ പുത്രന്‍ ഭീഷ്മരുടെ പിന്‍തലമുറയിലെ യുധിഷ്ഠിരന്റെ കാലത്ത് പഞ്ചപാണ്ഡവന്മാരെ അപമാനിക്കാന്‍ ചേല വലിച്ചൂരിയത് പാഞ്ചാലിയുടേതായിരുന്നു.  അന്ന് യുധിഷ്ഠിരരുടെ വസ്ത്രത്തെ പിടിച്ചു വലിക്കാന്‍ ആരും മുമ്പോട്ടു വന്നിരുന്നില്ല .  സ്ത്രീയെ നഗ്നതയുടെ അടിമത്വത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.  സ്ത്രീ ഉടുക്കുന്ന വസ്ത്രം സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അടയാളമാകുമ്പോള്‍ പുരുഷന്‍ ബിവറേജിന്റെ മുന്നില്‍ ഉടുതുണിയില്ലാതെ മലര്‍ന്ന് കിടന്നാല്‍ ആര്‍ക്കും ഒരു ചേതവൂമില്ല.

Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, ഒന്നോര്‍ക്കുക വസ്ത്രങ്ങള്‍ക്കുള്ളില്‍ എല്ലാ മനുഷ്യര്‍ക്കും നഗ്നത സ്വാഭാവികമാണ്.  അതിനെ ചൂഴ്ന്ന് നോക്കണ്ട കാര്യമില്ല.  അതിന് ഇല്ലാത്ത മാന്യത നല്‍കിയത് കച്ചവട വ്യവസ്ഥിതികളാണ്. നഗ്നതയില്‍ ലൈംഗികത കാണുന്ന പൊതു സമൂഹം നാട്ടിലെ ദാമ്പത്യജീവിതത്തിന് വരെ ഭീഷണിയായി മാറിയിരിക്കുകയാണ്.  മധുവിധു കഴിഞ്ഞാല്‍  യുവദമ്പതികളില്‍ തന്നെ ഒരുതരം വിരക്തി ഉടലെടുക്കുന്നുവെന്ന് മനഃശാസത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ദാമ്പത്യജീവിതം എന്നാല്‍ നഗ്നതയില്‍ പൊതിഞ്ഞ ലൈംഗികതയാണ് എന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമായാണ് ഈ വിരക്തി.  ഇത് മാറണമെങ്കില്‍ നഗ്നതയ്ക്കപ്പുറത്തെ സൗഹൃദവും പ്രണയവും ദാമ്പത്യത്തില്‍ കടന്ന് കൂടിയാല്‍ മാത്രമേ ദമ്പതികള്‍ക്ക് വൈവാഹിക ജീവിതത്തിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയൂ എന്ന് നാം മനസിലാക്കണം.

വസ്ത്രത്തിലെ ലൈംഗികതയെ കുറിച്ച് ഗാന്ധിജി പറഞ്ഞതോര്‍ക്കുക.  വസ്ത്രം ധരിക്കാന്‍ അമ്മ പഠിപ്പിച്ചതിന് ശേഷം എന്നിലുണ്ടായ ലജ്ജയില്‍  നിന്ന് ഞാന്‍ മുക്തനായത് നഗ്നനതയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ് . ഗാന്ധിജി  പലപ്പോഴും കുളിക്കുക പൂര്‍ണ നഗ്നനായിട്ടായിരുന്നു.  അദ്ദേഹം ഉടുത്ത മുണ്ട് തിരുമ്മി ഉണക്കി വീണ്ടും ഉടുക്കും.

 ആചാരത്തിന്റെ പേരില്‍ ഡൈനിംഗ് ടേബിളിന്റെയും കസേരയുടെയും കാല് വരെ തുണിചുറ്റിക്കൊണ്ടുള്ള വസ്ത്രമുടുപ്പിക്കുന്ന  ആചാരങ്ങളുള്ള നാടുകളുണ്ട് ലോകത്തില്‍.  ഇംഗ്ലണ്ടില്‍ പ്യൂരിറ്റിന്‍ എന്ന മതവിഭാഗക്കാര്‍ ഇക്കൂട്ടരില്‍പെടും.  കസേരകാലില്‍വരെ അവര്‍ ലൈംഗികത ദര്‍ശിച്ചിരുന്നുവത്രെ.  അത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരം എത്രയോ മെച്ചം.

 ഇനി മാറേണ്ടതാരാണെന്ന് ആലോചിക്കുമ്പോള്‍ മഹിളാസംഘടനയുടെ കര്‍ത്തവ്യം വര്‍ധിക്കുന്നു.  ഞങ്ങളില്‍ എന്തൊക്കെയോ അധികമായി ഉണ്ടാകുന്നു എന്ന ബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ഇരുലിംഗങ്ങളിലും ബോധവല്‍ക്കരണ ക്യാമ്പും വിവാഹ ജീവിതാനന്തര പ്രണയ ബന്ധങ്ങളും കുടുംബ മഹിമയിലും മറ്റും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകണം.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
 സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കട്ടെ.  എന്റെ ശരീരത്തില്‍ ഞാന്‍ ഒരു
അശ്ലീലവും ഒളിപ്പിച്ച് വെച്ചിട്ടില്ല.  അത് കൊണ്ട് തന്നെ ഞാന്‍ എതിര്‍ലിംഗത്തില്‍ നിന്നും ഒരു തരത്തിലും  വിവേചനമുള്‍കൊള്ളേണ്ടതില്ല.   എന്റെ നഗ്നത എന്ന് പറയുന്നത് എതിര്‍ലിംഗത്തിന്റേതിന് തുല്യമാണ്.  ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്തൊക്കെ ഉണ്ടാവണമോ അതില്‍ കൂടുതലൊന്നും എന്നിലില്ല.  അശ്ലീലം എന്റെ ശരീരത്തിലില്ല.  നിങ്ങളുടെ മനസിലാണ്. ഇനിയും പ്രഭാതമുണ്ട് വിടരാന്‍, അത് ചുവക്കുന്നത് നമുക്കു വേണ്ടിയാവട്ടെ.

Part 1:
കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

Keywords: Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:45 am | 2 comments

വെള്ളം കോരാന്‍ പോയ യുവതി വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

Written By kvarthakgd1 on 28 Apr 2013 | 1:00 pm

കാസര്‍കോട്: മെയ് മൂന്നിന് വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്ന യുവതിയെ വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ കനക്കത്തൊടിയിലെ മാലിങ്ക ആചാര്യയുടെ മകള്‍ ഹേമലത (18)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

രണ്ട് കുടങ്ങളുമായി കുളത്തിലേക്ക് വെള്ളം കേരാന്‍ പോയതായിരുന്നു ഹേമലതയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുകുടത്തില്‍ വെള്ളം കോരി കരയില്‍ വെച്ചിട്ടുണ്ട്. അധികം വെള്ളമില്ലാത്ത കുളത്തില്‍ വെള്ളം കോരുന്നതിനിടെ ഹേമലത വഴുതി വീണ് മരിച്ചതാകാമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലെത്തിച്ചുട്ടുണ്ട്. ചന്ദ്രാവതിയാണ് മാതാവ്. വിനോദ് സഹോദരനാണ്.

Kasaragod, Woman, Drown, Water, Death, Obituary, Kerala, Hemalatha, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News
Keywords: Kasaragod, Woman, Drown, Water, Death, Obituary, Kerala, Hemalatha, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:00 pm | 0 comments

യുവതിയെ ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Written By kvarthapressclub on 26 Apr 2013 | 11:30 am

കാസര്‍കോട്: യുവതിയോട്  പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നടത്തി  ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സുള്ള്യ സ്വദേശി ഇഖ്ബാലിനെയാണ് മാനന്തവാടി പോലീസ് കാസര്‍കോടുവെച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയെ തേടി പോലീസ് ഉടുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവാവിനോട് യുവതി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് വിവാഹ വാഗദാനം ചെയ്യുകയും ഊട്ടിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വെച്ച് യുവതിയെ പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇഖ്ബാലിനെ അന്വേഷിച്ച് പോലീസ് പലതവണ സുള്ള്യയില്‍ ചെന്നിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Woman, Rape, Police, Arrest, Kasaragod, Mobile-Phone, Sullia, Udupi, Kerala, Kerala News, International News, National News,

പിന്നീട് പ്രതി കാസര്‍കോട്ടുള്ള വിവരമറിഞ്ഞ് മാനന്തവാടി സി.ഐ.ഷാജുവിന്റെ നിര്‍ദേശപ്രകാരം പോലീസെത്തി പിടികൂടുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത കൂട്ടാളി ഉടുപ്പിയിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു.

Keywords: Woman, Rape, Police, Arrest, Kasaragod, Mobile-Phone, Sullia, Udupi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:30 am | 0 comments

കുമ്പള ഓട്ടോ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായി

Written By kvarthapressclub on 20 Apr 2013 | 8:41 am

കുമ്പള: കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരി മരിച്ചു. പൈവെളിഗെ കയര്‍ക്കട്ടയിലെ സുന്ദരന്റെ ഭാര്യ ജാനകി(48) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഏപ്രില്‍ നാലിന് രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട ജാനകിയുടെ മകള്‍ ബബിത(24), ബബിതയുടെ ഭര്‍ത്താവ് രാമന്‍(35) എന്നിവര്‍ മരിച്ചിരുന്നു.

Kumbala, Accident, Treatment, Mangalore, Woman, Death, Husband, Obituary, Kerala News, International News, National News, അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജാനകി വെള്ളിയാഴ്ച ആയിരുന്നു മരിച്ചത്. ഭട്ട്യ- ലക്ഷ്മി ദമ്പതികളുടെ മകളാണ്. മറ്റു മക്കള്‍: സവിത, സുമിത. സഹോദരങ്ങള്‍: ആനന്ദ, ജയരാമ.

Related News: 
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം

Keywords: Kumbala, Accident, Treatment, Mangalore, Woman, Death, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:41 am | 0 comments

ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍

Written By Kvartha Alpha on 18 Apr 2013 | 7:31 pm

മംഗലാപുരം: ബാങ്ക് മാനേജറായ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. മലയാളിയായ അഞ്ജനയാണ് മരിച്ചത്.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അസിസ്റ്റന്‍ഡ് മാനേജറാണ് അഞ്ജന. ബാങ്കിന്റെ ഗാന്ധി നഗറിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവര്‍ താമസം. അഞ്ജന ഇടക്കിടെ പോവാറുള്ള കാപ്പിക്കാടിലെ ഒരു വീട്ടിന്റെ തറയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഒരു കയര്‍ കുരുക്കിയ നിലയില്‍ കാണപ്പെട്ടു. മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഉത്തരേന്ത്യക്കാരനായ മഹേഷ് എന്നയാള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്ന ഡോള്‍ഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അഞ്ജനയുടെ മൃതദേഹം കണ്ടത്. മഹേഷുമായി അഞ്ജനയ്ക്ക് അടുപ്പമുള്ളതായും അതിനാല്‍ അഞ്ജന ഇടക്കിടെ ഈ വീട്ടില്‍ സന്ദര്‍ശകയാണെന്നും പറയപ്പെടുന്നു.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അഞ്ജന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാവ് ബര്‍ക്കെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ മഹേഷിന്റെ വീട്ടില്‍ അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഉര്‍വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Girl from Kerala found dead, murder suspected, Mangalore, Bank, National, Murder, Police, Woman, House, Bejai-Kapikad, Anjana.

Related News:
ബാ­ങ്ക് മാ­നേ­ജറാ­യ മ­ല­യാ­ളി യു­വ­തി­യു­ടെ കൊ­ല­പാതകം; ര­ണ്ടു­പേ­ര്‍ പി­ടി­യില്‍

Keywords: Girl from Kerala found dead, murder suspected, Mangalore, Bank, National, Murder, Police, Woman, House, Bejai-Kapikad, Anjana.
7:31 pm | 0 comments

ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

Written By kvarthapressclub on 3 Apr 2013 | 6:54 pm

ബേക്കല്‍: ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റുചെയ്തു.പൂച്ചക്കാട് എരോലിലെ അമൃതേശ്വര(50) നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പത്തുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൈലാട്ടിയിലെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.
Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Keywords: Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:54 pm | 0 comments

യുവതികളെ ഉപയോഗിച്ച് വശീകരിച്ച് പണം തട്ടുന്ന സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റില്‍

Written By Kvartha Alpha on 2 Apr 2013 | 12:06 pm

കാസര്‍കോട്: നീലേശ്വരത്തെ ബേക്കറി ഉടമയേയും സുഹൃത്തിനേയും മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തി വശീകരിച്ച് കൊണ്ടുപോയി ബ്ലാക്ക്‌മെയിലിംഗ് നടത്തി പണവും, മൊബൈല്‍ഫോണും, കാറും തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മുട്ടത്തൊടി ഇസ്സത് നഗറിലെ ഷൈന്‍ കുമാര്‍ എന്ന ഷാനവാസിനെ (21) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഷാനവാസ് മൂന്ന് വര്‍ഗീയ സംഘര്‍ഷ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിദായത്ത് നഗര്‍ ഫത്താഹ് നഗറിലെ റഹീം എന്ന അബ്ദുര്‍ റഹ്മാനെ (30) യും ഈ കേസില്‍ സി.ഐ അറസ്റ്റ് ചെയ്തിരുന്നു.

2012 മാര്‍ച് ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ സി.എച്ച്. ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും രണ്ട് യുവതികള്‍ വശീകരിച്ച് കൊണ്ടു പോയി ഉളിയത്തടുക്കയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈലും കാറും തട്ടിയെടുത്തത്.
Kasaragod, Kerala, arrest, Police, Uliyathaduka, Woman, Girl, Man, Natives, Car, mobile, Malayalam News, National News.

സംഘത്തിലെ രണ്ട് യുവതികളെ 2012 മാര്‍ച് ഏഴിന് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (28), ചട്ടഞ്ചാല്‍ കനിയംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിന് സമീപം വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരിയുമായ പി.കെ. ജസീല (31) എന്നിവരെ കാസര്‍കോട് സി.ഐ ആയിരുന്ന ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക എസ്.പി. നഗറില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ പിന്നീട് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഏതാനും പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്.

Related News:

യുവതികളെ കാട്ടി നീലേശ്വരത്തെ യുവാക്കളുടെ പണവും മൊബൈലും കവര്‍ന്ന പ്രതി അറസ്റ്റില്‍

ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി

ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; യുവതികളെ കുടുക്കിയത് ഷോപ്പിംങ് മാളിലെ ക്ലോ­സ്ഡ് സര്‍ക്യൂട്ട് ടിവി 

യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ; മേല്‍പ്പറമ്പിലെ ബ്രോക്കറെ തിരയുന്നു

ബ്ലാക്ക് മെയിലിംഗ് സംഘം തട്ടിയെടുത്ത കാര്‍ ഉളിയത്തടുക്കയില്‍ കണ്ടെത്തി 

വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി

Keywords: Kasaragod, Kerala, arrest, Police, Uliyathaduka, Woman, Girl, Man, Natives, Car, mobile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Youth faking: women arrested
12:06 pm | 0 comments

നെല്ല്കുത്ത് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി തൊഴിലാളി സ്ത്രീ മരിച്ചു

Written By kvarthakgd1 on 30 Mar 2013 | 5:49 pm

Payyannur, Woman, Wife, Death, Obituary, Kerala, Flour Mill, Shall, Jisha, Malayalam News, Kerala News, International News
പയ്യന്നൂര്‍: നെല്ല്കുത്ത് യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാള്‍ കുടുങ്ങി മില്‍ ജീവനക്കാരി മരിച്ചു. പാണപ്പുഴയിലെ പൊയിന്‍ അനിലിന്റെ ഭാര്യ കപ്പണക്കാല്‍ ജിഷ(25)യാണ് മരിച്ചത്.

പാണപ്പുഴ പോസ്റ്റ് ഓഫീസിന് സമീപത്തെ ജ്യോതി റൈസ് മില്ലില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. മില്ലിലെ ജീവനക്കാരിയായ ജിഷ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ചൂരിദാറിന്റെ ഷാള്‍ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു. ഷാള്‍ പിന്നീട് ജിഷയുടെ കഴുത്തില്‍ കുടുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിന് ഇടയാക്കിയത്.

പ്രാപ്പൊയിലിലെ കക്കോട്ടെ എ. ഗോവിന്ദന്റെയും കപ്പണക്കാല്‍ ജാനകിയുടെയും മകളാണ്. മക്കള്‍: അരുണിമ, ആബിത്രയ, സഹോദരന്‍: പരേതനായ ലിജീഷ്.

Keywords: Payyannur, Woman, Wife, Death, Obituary, Kerala, Flour Mill, Shall, Jisha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:49 pm | 0 comments

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോലീസ് കുറ്റപത്രം നല്‍കി

Written By kvarthapressclub on 29 Mar 2013 | 6:41 pm

കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പാലാവയല്‍ അത്തിയടുക്കത്തെ മേച്ചേരിയില്‍ ജോസിനെ (40)തിരെ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(രണ്ട്) യിലാണ് കുറ്റപത്രം നല്‍കിയത്. അത്തിയടുക്കത്തെ 36 കാരിയായ ആദിവാസി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അത്തിയടുക്കത്ത് യുവതിയുടെ വീടിനു സമീപം താമസിച്ചിരുന്ന ജോസ് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു. ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.
Kanhangad, Pregnant,Rape, Court, Police, Case, Complaint, House,

Keywords: Kanhangad, Pregnant,Rape, Court, Police, Case, Complaint, House, Woman, Marriage, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:41 pm | 0 comments

അസുഖം; ഗര്‍ഭിണി മരിച്ചു

Written By kvarthakgd1 on 26 Mar 2013 | 7:46 pm

Mogral puthur, Woman, Death, Obituary, Kasaragod, Kerala, Hajara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
മൊഗ്രാല്‍പുത്തൂര്‍ : അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ ലത്വീഫിന്റെ ഭാര്യ ഹാജറ(33)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് മരണം.

മൊഗറിലെ അബ്ബാസ്-മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍ഹാന, ഫമീദ, സമ. സഹോദരങ്ങള്‍: ആഇശ, നാസിമ, നിസാരി.

Keywords: Mogral puthur, Woman, Death, Obituary, Kasaragod, Kerala, Hajara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
7:46 pm | 0 comments

യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

Written By kvartha delta on 12 Mar 2013 | 1:57 pm

Woman, Husband, Car-driver, Arrest, Kasaragod, Kerala, Adoor, C.I. Sadeesh Kumar, Molestation, Case,
കാസര്‍കോട്: യുവതിയെ ലൈഗീകമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ കാര്‍ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ആദൂര്‍ മഞ്ഞംപാറയിലെ ഹനീഫയെയാണ് (32) ആദൂര്‍ സി.ഐ. എ. സതീഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതിയെ ഹനീഫ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍വെച്ച് പീഡിപ്പിച്ചത്.

യുവതിയുടെ ഭര്‍ത്താവ് അന്യജില്ലക്കാരനാണ്. മരബിസിനസുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിന്റെ കാര്‍ഡ്രൈവറായ ഹനീഫ ഒരു കുട്ടിയുടെ മാതാവായ 26 കാരിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം ജോലി ഉപേക്ഷിച്ചുപോയ ഹനീഫ ലോറി ഓടിച്ചുവരികയാണ്. മഞ്ഞംപാറ ടൗണില്‍വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ചൊവാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Keywords: Woman, Husband, Car-driver, Arrest, Kasaragod, Kerala, Adoor, C.I. Sadeesh Kumar, Molestation, Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
 


1:57 pm | 0 comments

ഡി.ടി.പി. സെന്റര്‍ ഉടമ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍

Written By Kvartha Alpha on 10 Mar 2013 | 4:08 pm

Kanhangad, centre, DTP, pullur-periya, Woman, Obituary, kasaragod, Kerala, husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാഞ്ഞങ്ങാട്: ഡി.ടി.പി.-ടൈലറിംഗ് സ്ഥാപനങ്ങളുടെ പാര്‍ട്ണറും ഭര്‍തൃമതിയുമായ യുവതിയെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമ്പലത്തറ മീങ്ങോത്തെ ചെറിയപ്പയുടെ മകളും ഗള്‍ഫിലുള്ള കളനാട്ടെ രാജന്റെ ഭാര്യയുമായ അനിത(26)യാണ് മരിച്ചത്.

കാഞ്ഞങ്ങാട് പുതിയ കോട്ട ലിറ്റില്‍ പ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍ വശത്ത് പ്രവര്‍ത്തിക്കുന്ന പൂങ്കാവനം ബിസിനസ് ഗ്രൂപ് സ്ഥാപനങ്ങളുടെ പാര്‍ടണറാണ് അനിത. ഈ കെട്ടിടത്തിന്റെ ടെറസില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിക്കാന്‍ ഉപയോഗിച്ച കമ്പിയിലാണ് ചൂരിദാര്‍ ഷാളില്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കണ്ടത്. പതിവുപോലെ ശനിയാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയതായിരുന്നു അനിത. കളനാട്ടെ ഭര്‍തൃവീട്ടില്‍ നിന്നാണ് അനിത ജോലിക്ക് വന്നത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ അനിതയുടെ ഭര്‍തൃവീട്ടുകാരുമായി ബന്ധപ്പെട്ടു. അവിടെഎത്തിയില്ലെന്നറിഞ്ഞപ്പോള്‍ സ്ഥാപനത്തില്‍ അന്വേഷിച്ചെങ്കിലും സ്ഥാപനം പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അനിതയെ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മൂന്ന് വര്‍ഷം മുമ്പാണ് അനിതയുടെ വിവാഹം കഴിഞ്ഞത്‌ കുട്ടികള്‍ ഇല്ല. മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ രാജന്‍ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. മരണ വിവരമറിഞ്ഞ് ഭര്‍ത്താവ് ഞായറാഴ്ച നാട്ടിലെത്തി. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kanhangad, centre, DTP, pullur-periya, Woman, Obituary, kasaragod, Kerala, husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:08 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories