Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Vidya Nagar. Show all posts
Showing posts with label Vidya Nagar. Show all posts

മണല്‍ കടത്തുകയായിരുന്ന ലോറി പിടിയില്‍

Written By Kvartha Alpha on 16 Jun 2013 | 10:56 pm

വിദ്യാനഗര്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി വിദ്യാനഗര്‍ പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മുട്ടത്തൊടി ബെള്ളൂരടുക്കത്തെ സമീറാണ്(32) അറസ്റ്റിലായത്.

മണല്‍ ക്ഷാമം രൂക്ഷമായതോടെ അനധികൃത മണല്‍ കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പോലീസിന്റെ തിരച്ചിലിനിടെയാണ് സമീറിനെ പിടികൂടിയത്.

Vidya Nagar, Police, Driver, arrest, Sand, kasaragod, Kerala, Muttathody, Sameer, Malayalam News, National NewsKeywords: Vidya Nagar, Police, Driver, arrest, Sand, kasaragod, Kerala, Muttathody, Sameer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
10:56 pm | 0 comments

യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

Written By kvarthakgd1 on 12 Jun 2013 | 1:00 pm

വിദ്യാനഗര്‍: യുവാക്കളെ മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലമ്പാടി സുബ്ബന്‍തൊട്ടിയിലെ സെന്‍ട്രിംഗ് തൊഴിലാളി മുഹമ്മദ് അഷ്‌റഫ് (28), സുഹൃത്ത് ഹമീദ് (23) എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലബ്ബിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനമെന്ന് ഇരുവരും പരാതിയില്‍ പറയുന്നു.

Vidya Nagar, Complaint, Police, Case, Alampady, Assault, Kasaragod, Kerala, Ashraf, Hameed, Kerala News, International News,അഷ്‌റഫിന്റെ പരാതിയില്‍ ചെറിയാലമ്പാടിയിലെ മാലിക് അദ്ദി എന്ന അബ്ദുല്ല, അബൂബക്കര്‍, റഹീം ഖാസി, റഫീഖ്, അഹ്മദ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

Keywords: Vidya Nagar, Complaint, Police, Case, Alampady, Assault, Kasaragod, Kerala, Ashraf, Hameed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:00 pm | 0 comments

ഭര്‍­തൃ­മ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മുക­ന്റെ കൂ­ടെ പോയി

Written By Kvartha Alpha on 9 Jun 2013 | 2:11 pm

കാ­സര്‍­കോട്: മൂ­ന്ന് മ­ക്ക­ളോ­ടൊ­പ്പം കാ­ണാ­താ­യ ഭര്‍­തൃ­മ­തി­യാ­യ യു­വ­തി­യെ കോ­ഴി­ക്കോ­ട്ട് കാ­മു­ക­നോ­ടൊ­പ്പം ക­ണ്ടെത്തി. പോ­ലീ­സ് നാ­ട്ടി­ലെ­ത്തി­ച്ച് കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ യു­വ­തി­യെ കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­കയും യുവ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മു­ക­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്തു. മ­ഞ്ചേ­ശ്വ­രം കു­ഞ്ച­ത്തൂ­രി­ലെ ബി.എം.ഫ­സ­ലി­ന്റെ മ­കളും വി­ദ്യാ­ന­ഗര്‍ എന്‍.ജി.ഒ. റോ­ഡി­ലെ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സ­ക്കാ­രി­യു­മാ­യ ക­ദീജ­ത്ത് സാ­ജി­ദ(31)യാ­ണ് മ­ക്കളാ­യ ഫാ­ത്വിമ ഫ­ന(12), റി­ഫ(ഒമ്പ­ത്), ഷ­ഫാ സ­റിന്‍(അ­ഞ്ച്) എ­ന്നി­വര്‍­ക്കൊ­പ്പം കാ­മു­കന്‍ കോ­ഴി­ക്കോ­ട് മാ­ങ്കാ­വി­ലെ പ്ര­വീ­ണി­നൊ­പ്പം പോ­യ­ത്.

Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girlജൂണ്‍ ഒ­ന്നി­നാ­ണ് സാ­ജി­ദ­യെയും മ­ക്ക­ളെയും കാ­ണാ­താ­യത്. സംഭ­വം സം­ബ­ന്ധി­ച്ച് പി­താ­വ് പി.എം.ഫ­സല്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സില്‍ നല്‍കി­യ പ­രാ­തി­യെ­ത്തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് സാ­ജി­ദയും മ­ക്കളും കോ­ഴി­ക്കോ­ട്ടു­ള്ള­തായി മ­ന­സി­ലാ­യത്. തു­ടര്‍­ന്ന് എസ്.ഐ. ടി.ഉ­ത്തം­ദാ­സി­ന്റെ നിര്‍ദേ­ശ പ്ര­കാ­രം സീ­നി­യര്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ ഗം­ഗാ­ധ­രനും വ­നി­താ പോ­ലീ­സ് ഓ­ഫീ­സര്‍ കൊ­ച്ചു­റാ­ണിയും കോ­ഴി­ക്കോ­ട്ട് എ­ത്തു­ക­യും മാ­ങ്കാ­വി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ പ്ര­വീ­ണി­നൊ­പ്പം സാ­ജി­ദ­യെയും മ­ക്ക­ളെയും ക­ണ്ടെ­ത്തു­ക­യു­മാ­യി­രുന്നു. തു­ടര്‍­ന്ന് കാസര്‍­കോ­ട്ട് കൊ­ണ്ടുവ­ന്ന് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ഒ­ന്ന്) കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ സാ­ജി­ദ­യെയും മ­ക്ക­ളെ­യും മൊ­ഴി രേ­ഖ­പ്പെ­ടുത്തി­യ ശേ­ഷം കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­ക­യാ­യി­രുന്നു. തു­ട­ര്‍­ന്ന് സാജി­ദ മ­ക്ക­ളോ­ടൊ­പ്പം പ്ര­വീ­ണി­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്­തു.

രണ്ടാം ഭര്‍­ത്താ­വ് അ­ബ്ദുല്‍ സ­ലാമി­നോ­ട് പിണ­ങ്ങി ഒ­ന്ന­ര വര്‍­ഷ­ത്തോ­ള­മാ­യി വി­ദ്യാ­ന­ഗ­റി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ മ­ക്കള്‍­ക്കൊ­പ്പം താ­മ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു സാജിദ. മിസഡ്കോ­ളി­ലൂ­ടെ­യാ­ണ് മീ­ഡി­യാ വര്‍­ക്കറായ പ്ര­വീ­ണുമാ­യി കാസര്‍­കോ­ട്ട് ബ്യൂ­ട്ടീ­ഷ്യയായ സാജി­ദ പ­രി­ച­യ­പ്പെ­ട്ടത്. തു­ടര്‍­ന്ന് ഇ­രു­വരും പ്ര­ണ­യ­ത്തി­ലാ­വു­കയും ചെ­യ്തു. അ­തി­നി­ടെ വി­ദ്യാ­ന­ഗ­റി­ലെ സാ­ജി­ദ­യു­ടെ ക്വാര്‍­ട്ടേ­ഴ്‌­സി­ലെത്തി­യ പ്ര­വീണ്‍ കുറ­ച്ച് ദിവ­സം അ­വി­ടെ താ­മ­സി­ക്കു­കയും ജൂണ്‍ ഒ­ന്നി­ന് സാ­ജി­ദ­യെയും മ­ക്ക­ളെയും കൂ­ട്ടി സ്ഥ­ലം വി­ടു­ക­യു­മാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

സാ­ജി­ദ­യെ ആ­ദ്യ ഭര്‍­ത്താ­വ് ഉ­പേ­ക്ഷി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് അ­ബ്ദുല്‍ സ­ലാം ര­ണ്ടാമ­ത് വി­വാ­ഹം ക­ഴി­ച്ചത്. ആ­ദ്യ വി­വാ­ഹ­ത്തി­ലേതാ­യി­രു­ന്നു മൂ­ത്ത ര­ണ്ടു­മ­ക്ക­ള്‍. മക്ക­ളെ വി­ട്ടു­കി­ട്ടാന്‍ ഭര്‍­തൃ­വീ­ട്ടു­കാര്‍ നല്‍കി­യ കേ­സ് കോ­ട­തി­യില്‍ നി­ല­വി­ലുണ്ട്. സാ­ജി­ദ­യു­ടെ ര­ണ്ടു­മക്ക­ളെ കോ­ഴി­ക്കോ­ട്ടെ സ്­കൂ­ളില്‍ ചേര്‍­ത്തി­ട്ടുണ്ട്. സാജി­ദ പ്ര­വീ­ണി­നൊ­പ്പം പോ­യ­തില്‍ ആര്‍ക്കും പ­രാ­തി­യി­ല്ലെ­ന്നും കാ­സര്‍­കോ­ട്ട് മ­ജി­സ്‌­ട്രേ­റ്റ് ഇല്ലാ­ത്ത­തി­നാ­ലാ­ണ് ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­തെന്നും വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സ് പ­റ­ഞ്ഞു. സാ­ജി­ദ­യെ­യും മ­ക്ക­ളെയും കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ വി­വി­ര­മ­റി­ഞ്ഞ് ആ­ദ്യ­ഭര്‍­ത്താ­വി­ന്റെ വീ­ട്ടു­കാരും അ­വി­ടെ എ­ത്തി­യി­രുന്നു. കു­ട്ടിക­ളെ ത­ങ്ങള്‍­ക്ക് വി­ട്ടു­ത­ര­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു അ­വര്‍ കോ­ട­തി­യില്‍ എ­ത്തി­യത്.

Related News:
ബ്യൂട്ടിഷയെയും 3 പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്

Keywords: Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girl, Missing house wife and children found, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
2:11 pm | 1 comments

ബ്യൂട്ടീഷനെയും 3 പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്

Written By kvarthaksd on 7 Jun 2013 | 1:04 pm

കാസര്‍കോട്: ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന  ലേഡി ബ്യൂട്ടീഷനെയും മൂന്ന് പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിനിയും വിദ്യാനഗര്‍ കെ.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ബി.എം ഫസലിന്റെ മകള്‍ ഖദീജത്ത് സാജിദ (31), മക്കളായ ഫാത്വിമ ഫന (12), റിഫ (ഒമ്പത്), ഷഫാ ഷിറിന്‍ (അഞ്ച്) എന്നിവരെയാണ് ജൂണ്‍ ഒന്നു മുതല്‍ കാണാതായത്.

ഭര്‍ത്താവ് അബ്ദുല്‍ സലാമുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം തനിച്ച് താമസിക്കുകയാണ് ഖദീജത്ത് സാജിദ. പിതാവ് ഫസല്‍ ഇടയ്ക്കിടെ വിദ്യാനഗറിലെത്തി ഇവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാറുണ്ട്. ജൂണ്‍ ഒന്നിന് പിതാവ് ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.

Missing, Police, Childrens, Husband, Vidya Nagar, Woman, Kasaragod, Kerala, Kerala News, International News.മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് മിസ്സിംഗിന് കേസെടുക്കയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ യുവതിയും മക്കളും കോഴിക്കോട്ടെ പ്രവീണ്‍ എന്ന യുവാവിനോടൊപ്പാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ഉത്തംദാസിന്റെ നിര്‍ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഗംഗാധരന്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൊച്ചു റാണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Missing, Police, Childrens, Husband, Vidya Nagar, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:04 pm | 0 comments

കുടിവെള്ള ക്ഷാമം: ഐ.എന്‍.എല്‍ ധര്‍ണ നടത്തി

Written By kvarthakgd1 on 29 May 2013 | 5:32 pm

കാസര്‍കോട്: കാസര്‍കോടും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗറിലുള്ള കെ.ഡബ്ല്യു.എ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല ഉദ്ഘാടനം ചെയ്തു. എന്‍.വൈ.എല്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ചു.
INL-Dharna in Kasaragod

സി.എം.എ ജലീല്‍, സുബൈര്‍ പടുപ്പ്, ഹനീഫ് കടപ്പുറം, സിദ്ദീഖ് ചേരങ്കൈ, അബൂബക്കര്‍ ഖാദിരി, ഖാദര്‍ ആലംപാടി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സമീര്‍ പാറക്കട്ട്, ഐ.എസ് സക്കീര്‍ ഹുസൈന്‍, ടി.എം ഹംസ, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, ഹൈദര്‍ കുളങ്കര, ഉബൈദ് മുട്ടുന്തല, അഷ്‌റഫ് തുരുത്തി, ബി.എം അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

ആസിഫ് അലി പാടലടുക്കം സ്വാഗതവും സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു.

Keywords: Kasaragod, INL, NYL, Vidya Nagar, Kerala, March, KWA Office, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
5:32 pm | 0 comments

കളഞ്ഞു കിട്ടിയ പണം തിരിച്ചു നല്‍കി മാതൃകയായി

കാസര്‍കോട്: റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 80,000 രൂപ പോലീസിലേല്‍പിച്ച് വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ മാതൃകയായി. ഉദയഗിരിയിലെ വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ മനോഹരനാണ് സത്യസന്ധത കാട്ടിയത്. കുമ്പള സ്വദേശി കെ. ഉദയശങ്കറിന്റെ പണമാണ് കളഞ്ഞുപോയത്.

കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് സ്വര്‍ണം പണയം വെച്ച് 80,000 രൂപയുമായി ഉദയഗിരി വഴി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദയശങ്കറിന്റെ പണം ബാഗില്‍ നിന്ന് തെറിച്ചു വീണത്. റോഡില്‍ ആയിരത്തിന്റെ നോട്ടുകള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട മനോഹരനും തളങ്കരയിലെ ആമുവും നോട്ടുകള്‍ പെറുക്കിയെടുത്ത ശേഷം വിദ്യാനഗര്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

വീട്ടിലെത്തി ബാഗില്‍ നോക്കിയപ്പോള്‍ പണം കാണാത്തതിനെ തുടര്‍ന്ന് ഉദയശങ്കര്‍ വിദ്യാനഗര്‍ പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. ബാങ്കില്‍ അന്വേഷിച്ച ശേഷം വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് ഉദയശങ്കറിന് പണം കൈമാറി.



Related News: ആയിരത്തിന്റെ നോട്ടുകള്‍ റോഡില്‍ ചിതറിയ നിലയില്‍

Keywords: Cash, Police, Kumbala, Vidya Nagar, Case, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:11 pm | 0 comments

ആയിരത്തിന്റെ നോട്ടുകള്‍ റോഡില്‍ ചിതറിയ നിലയില്‍

Written By kvarthapressclub on 28 May 2013 | 7:37 pm

വിദ്യാനഗര്‍: റോഡില്‍ ചിതറിയ നിലയില്‍ കണ്ട ആയിരത്തിന്റെ നോട്ടുകള്‍ പോലീസില്‍ ഏല്‍പിച്ചു. ഉദയഗിരി ബസ് സ്റ്റോപ്പിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ചിതറിയനിലയില്‍ കണ്ടെത്തിയത്. ഇതുവഴി വന്ന തളങ്കര ബാങ്കോട് സ്വദേശി ആമുവും ഉദയഗിരി വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ മനോഹരനുമാണ് നോട്ടുകള്‍ റോഡില്‍ ചിതറിയനിലയില്‍ കണ്ടത്.

വാഹനത്തിലിറങ്ങിയ ആമു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി പോലീസിലേല്‍പിക്കുകയായിരുന്നു. ഏകദേശം ഒരുലക്ഷത്തോളം രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ അബദ്ധത്തില്‍ പണം റോഡിലേക്ക് വീണതാണെന്നു കരുതുന്നു. റോഡില്‍ നോട്ടുകള്‍ ചിതറിക്കിടക്കുന്ന  വിവരമറിഞ്ഞ് നിരവധിയാളുകള്‍  എത്തിയിരുന്നു.
Cash, Road, Vidya Nagar, Police, Natives, Kerala, Kerala News, International News, National News.

Keywords: Cash, Road, Vidya Nagar, Police, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:37 pm | 2 comments

ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച സംഭവം; 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

വിദ്യാനഗര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അണിഞ്ഞയിലെ ടി.വി. സുധീഷിനാണ് മര്‍ദമനേറ്റത്. ഇയാളെ ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Bike, Youth, Attack, Police, Case, Vidya Nagar, Chengala, Keralaതിങ്കളാഴ്ച രാത്രി കൂളിക്കുന്നില്‍ വെച്ചാണ് അക്രമം. പ്രദേശത്തെ ചുമരെഴുത്തിന്‍ മേല്‍ ടാര്‍ ഒഴിച്ചെന്നാരോപിച്ച് ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് സുധീഷ് പരാതിയില്‍
പറഞ്ഞിരിക്കുന്നത്.

Keywords: Bike, Youth, Attack, Police, Case, Vidya Nagar, Chengala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:36 pm | 0 comments

മര്‍ദിച്ചതിന് പോലീസ് കേസെടുത്തു

Written By kvarthapressclub on 27 May 2013 | 4:48 pm


Attack, Kasaragod, Police, Case, Vidya Nagar, Kerala, Kerala News,
കാസര്‍കോട്: ചെങ്കള- ബംബ്രാണി നഗറിലെ അബ്ദുല്‍ സക്കീറിനെ അടിച്ചുപരിക്കേല്‍പിച്ച സംഭവത്തില്‍ അബ്ബാസ്, നവാസ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് അടിച്ചുപരിക്കേല്‍പിച്ചതെന്നാണ് കേസ്.

Keywords: Attack, Kasaragod, Police, Case, Vidya Nagar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:48 pm | 0 comments

പൊയ്‌നാച്ചിയില്‍ കെട്ടിടവും വാഹനവും തകര്‍ത്തു

പൊയ്‌നാച്ചി: പൊയ്‌നാച്ചിയില്‍ ക്ഷീരസംഘം ഓഫീസിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന കെ.മൊയ്തീന്‍കുഞ്ഞിയുടെ ഓടിട്ട കെട്ടിടത്തിന്റെ ജനല്‍ഗ്ലാസുകള്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ വരാന്തയില്‍ വെച്ചിരുന്ന ഫര്‍ണിച്ചറുകള്‍ അടുത്തുള്ള കിണറ്റില്‍ തള്ളിയനിലയിലും കണ്ടെത്തി.

House attacked
File photo
കെട്ടിടത്തിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് സംഭവം. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Destroyed, Poinachi, Building, Vehicle, Office, Lorry, Well, Vidya Nagar, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:03 pm | 0 comments

മുത്തശ്ശി മാവിനെ തുണ്ടം തുണ്ടമാക്കി; 'കുഞ്ഞു മാവിന്റടി' ഇനി ഓര്‍മയില്‍

വിദ്യാനഗര്‍: വിദ്യാനഗറിന് ആ പേര് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന കുഞ്ഞുമാവിന്റടി എന്ന പേരിന് കാരണക്കാരിയായ മാവിനെ യന്ത്ര വാളുകൊണ്ട് അറുത്തിട്ട് തുണ്ടം തുണ്ടമാക്കി. ഞായറാഴ്ചയാണ് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് എതിര്‍ വശത്തായി നില കൊണ്ടിരുന്ന കൂറ്റന്‍ മാവിനെ അറുത്തിട്ടത്. 137 വയസ് കണക്കാക്കുന്ന ഈ മരമുത്തശ്ശിക്ക് കാസര്‍കോടിന്റെ വളര്‍ചയുടെ ചരിത്രം ഏറെ പറയാന്‍ കഴിയും.

ഇത്തിളും പന്നല്‍ ചെടികളും പടര്‍ന്ന് രോഗബാധിതയാവുകയും പ്രായാധിക്യം മൂലം ഉണങ്ങുകയും  ചെയ്ത മാവ് റോഡരികില്‍ അപകടനിലയില്‍ നില്‍ക്കുകയായിരുന്നു. ഇക്കാരണത്താലും പൊതു മരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ പാത വികസനത്തിന്റെ ഭാഗമായും മരം മുറിച്ചു നീക്കാന്‍ കരാര്‍ നല്‍കിയുരുന്നു. 14,079 രൂപയ്ക്ക് ചേരങ്കൈ കടപ്പുറം സ്വദേശിയാണ് മെയ് 21 ന് മാവ് ലേലത്തിലെടുത്തത്.

ഞായറാഴ്ച രാവിലെ മാവ് വെട്ടുന്നതിനിടെ ഉണങ്ങിയ ഒരു കൊമ്പ് റോഡിലൂടെ പോകുകയായിരുന്ന കാറിനു മുകളില്‍ വീണ് ഗ്ലാസ് പൊട്ടുകയുണ്ടായി. ചിന്മയ കോളനിയിലെ സുന്ദര്‍ നായിക്കിന്റെ കാറിന്റെ ചില്ലാണ് പൊട്ടിയത്. സുന്ദര്‍ നായിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 1957 ല്‍ കാസര്‍കോട് ഗവ കോളജ് ആരംഭിച്ചപ്പോഴാണ് കോളജ് ഉദ്ഘാടനം നിര്‍വഹിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കുഞ്ഞുമാവിന്റടിക്ക് വിദ്യാനഗര്‍ എന്ന് പുനര്‍ നാമകരണം ചെയ്തത്.

അതോടെ രേഖകളിലും ബോര്‍ഡുകളിലും വിദ്യാനഗര്‍ എന്ന പേര് പ്രത്യക്ഷപ്പെടുകയും പുതിയ തലമുറയില്‍പെട്ടവര്‍ ആ പേര് സാര്‍വത്രികമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പഴയ തലമുറയില്‍പെട്ടവരില്‍ അപൂര്‍വം ചിലര്‍ ഇപ്പോഴും കുഞ്ഞുമാവിന്റടിയെ മറന്നിട്ടില്ല. ചുവട്ടിലൂടെ കാളവണ്ടികളും കുതിര വണ്ടികളും കടന്ന് പോയതിനും ജാല്‍സൂരിലേക്കുള്ള ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചതിനും തുടര്‍ന്നുണ്ടായ എല്ലാ വികസനങ്ങള്‍ക്കും മറ്റും സാക്ഷ്യം വഹിച്ച മുത്തശ്ശി മാവാണ് ഞായറാഴ്ച നിലംപൊത്തിയത്.

വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തലച്ചുമടുമായി പോയിരുന്നവര്‍ അന്ന് കുഞ്ഞായിരുന്ന ഈ മാവിന്റെ ചുവട്ടില്‍ ചുമടിറക്കിവെച്ച് തണലില്‍ വിശ്രമിച്ചിരുന്നു. അവരാണ് മാവ് നിന്ന സ്ഥലത്തിന് സ്‌നേഹപൂര്‍വം കുഞ്ഞുമാവിന്റടിയെന്ന് പേര് വിളിച്ചത്. ഈ മാവില്‍ നിന്ന് വീണ പഴുത്ത മാങ്ങകള്‍ തിന്ന വഴിപോക്കരുടെ മനസില്‍ ഇപ്പോഴും മാവ് മരണമില്ലാത്ത ഓര്‍മയായി നിലനില്‍ക്കുന്നു.

കാസര്‍കോട് ഗവ കോളജ് കോംപൗണ്ടിനകത്ത് വിദ്യാര്‍ത്ഥികള്‍ നട്ട തേക്കിന്‍ തൈകള്‍ വളര്‍ന്ന് കാടായപ്പോഴും അതിനിടയിലൂടെ നോക്കിയാല്‍ കുഞ്ഞുമാവ് തലയെടുപ്പോടെ നില്‍ക്കുന്നത് കാണാമായിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ കുഞ്ഞുമാവ് എന്ന പേരില്‍ കുറച്ചു മാസം മുമ്പ് ഇന്‍ലന്റ് മാസികയിറക്കി മാവിനെ ആദരിച്ചു. കുഞ്ഞുമാവിന്റടിയില്‍ എന്ന പാരില്‍ ഒരു ഡോക്യുമെന്ററി ഫിലിമും കുട്ടികള്‍ നിര്‍മിച്ചിരുന്നു.

2007 ല്‍ പ്രൊഫ. എം.എ. റഹ്മാന്‍ സ്റ്റാഫ് അഡൈ്വസറായി ഒരു മാഗസിന്‍ പ്രസിദ്ധികരിച്ചപ്പോള്‍ അതിനിട്ട പേര് കുഞ്ഞുമാവിന്റടിയില്‍ തേക്കിന്‍ കാടുകള്‍ പൂത്തപ്പോള്‍ എന്നായിരുന്നു. നാക് സംഘം ആദ്യമായി കോളജില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ കുഞ്ഞുമാവിന്റടിയിലെ പാരിസ്ഥിതിക സ്വാധീനം അവരുടെ റിപോര്‍ട്ടില്‍ കുറിച്ചിടുകയും ചെയ്തു. കോളജില്‍ ഏറെക്കാലം പ്രിന്‍സിപ്പളായിരുന്ന പ്രൊഫ. ടി.സി മാധവപ്പണിക്കര്‍ക്കും പിന്നീട് പ്രിന്‍സിപ്പാളായിരുന്ന ഡോ. വി. ഗോപിനാഥനും കുഞ്ഞുമാവിന്റെ കഥകള്‍ പറയാന്‍ ഏറെയുണ്ട്.

Mango tree, Car, Vidyanagar, Accident, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

 Mango tree, Car, Vidyanagar, Accident, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News.

 Mango tree, Car, Vidyanagar, Accident, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News.

Mango tree, Car, Vidyanagar, Accident, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Mango tree, Car, Vidyanagar, Accident, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:04 am | 2 comments

കല്ലക്കട്ട മജ്മഅ് ബ്രോഷര്‍ പ്രകാശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു

Written By Kvarthakgd on 24 May 2013 | 8:22 pm

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഅ് സ്ഥാപനത്തിന്റെ വിവിധ സേവന കാരുണ്യ പദ്ധതികള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ മജ്മഅ് യു.എ.ഇ. പ്രതിനിധി സ്വാലിഹ് ഹാജി ചെങ്കളയ്ക്ക് കോപ്പി നല്‍കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പ്രകാശനം ചെയ്തു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുത്തു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, പി.ബി. അഹ്മദ്, താജുദ്ദീന്‍ ഉദുമ, കെ.ബി. അബ്ദുല്ല ഹാജി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, കന്തല്‍ സൂപ്പി മദനി കുമ്പള, മൂസ സഖാഫി കളത്തൂര്‍, എം.പി. അബ്ദുല്ല ഫൈസി, ഹസ്ബുല്ലാഹ് തളങ്കര, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ പുളിക്കൂര്‍, സമദ് കല്ലക്കട്ട, സലീം കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kallakatta, Brochure, Release, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Kallakatta, Brochure, Release, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:22 pm | 0 comments

മഖാമിനെ ചൊല്ലി തര്‍ക്കം; ഏറ്റുമുട്ടലില്‍ 2 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മഖാം നടത്തിപ്പില്‍ അവകാശവാദം ഉന്നയിച്ച് കൊണ്ടുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ചാലയിലെ ഫസലുര്‍ റഹ്മാന്റെ മകന്‍ സി.എഫ്. അബ്ദുല്‍ സലാം (30), ബന്ധു പൂക്കോയ തങ്ങളുടെ മകന്‍ സി.ടി. മുഹമ്മദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Injured, Hospital, Vidya Nagar, Kasaragod, Kerala, Kerala News, International News.വ്യാഴാഴ്ച വൈകിട്ട് ചാല മഖാം പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെയും ഈ പ്രശ്‌നത്തിന് ഇവര്‍ തമ്മിലടിച്ചിരുന്നു.

Keywords: Injured, Hospital, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:21 am | 0 comments

ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം 6 ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

Written By kvarthaksd on 21 May 2013 | 1:17 pm

കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം ആറ് ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കസബയിലെ ഫൈസല്‍ മന്‍സിലില്‍ എം. നൗഷാദിനെ (21) യാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്. 2010 ഏപ്രില്‍ 13 ന് അണങ്കൂര്‍ കസബയിലെ ഷൈന്‍ ഷാന്‍ എന്നയാളെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസിലും, 2010 ഏപ്രില്‍ 15 ന് സുജാഹുദ്ദീന്‍ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 308 വകുപ്പ് പ്രകാരം വധശ്രമക്കേസിലും പ്രതിയാണ്.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച് 25 ന് സി.എ. സിദ്ദിഖിനെ തടഞ്ഞ് നിര്‍ത്തി തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 സെപ്റ്റംബര്‍ 19 ന് മുഹമ്മദ് ശാഫി എന്നയാളെ തടഞ്ഞി നിര്‍ത്തി മൂവി ക്യാമറ, എ.ടി.എം കാര്‍ഡ്. 18,300 രൂപ എന്നിവ പിടിച്ചു പറിച്ച് അക്രമിച്ച് പരിക്കേല്‍പിക്കുകയും ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തട്ടി കൊണ്ടു പോവുകയും ചെയ്ത കേസിലും നൗഷാദ് പ്രതിയാണ്.

Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News.
Noushad
2011 ജനിവരി 24 ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പന്നിപ്പാറയില്‍ വെച്ച് കേളുഗുഡ്ഡെയിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിലും, 2013 ഫെബ്രുവരി അഞ്ചിന് വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത് ഓഫീസ് സെക്രട്ടറി ലോകേഷിനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും നൗഷാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:17 pm | 0 comments

പടള സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി; 40,000 രൂപയുടെ നഷ്ടമുണ്ടാക്കി

Written By kvarthaksd on 20 May 2013 | 5:55 pm

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ പടള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. ഞായറാഴ്ച രാത്രി നടത്തിയ അഴിഞ്ഞാട്ടത്തില്‍ സ്‌കൂളിലെ ജല വിതരണ ടാപ്പും ബെഞ്ചുകളും ഡസ്‌ക്കുകളും തകര്‍ത്തു.

ചുമരില്‍ പച്ചില കൊണ്ട് അശ്ലീലവും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും എഴുതി വെക്കുകയും ഓഫീസ് മുറിക്കകത്തേക്ക് വാതിലിലൂടെ ട്യൂബ് ലൈറ്റ് പെട്ടിച്ച് കടത്തുകയും ചെയ്തു. സംഭവത്തില്‍ ഹെഡ്മിസ്ട്രസ് കുമാരി റാണി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവാണ്. നേരത്തെ രണ്ടു തവണ ഇത്തരത്തില്‍ ചുമരില്‍ അശ്ലീലം എഴുതി വെക്കുകയും പൈപ്പ് പൊട്ടിക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അപ്പോഴെല്ലാം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. ഒരു കുട്ടിയെ താക്കീത് ചെയ്യുകയും ഉണ്ടായിരുന്നു. പുറമെ നിന്നുള്ള ആളുകളാണ് രാത്രികാലങ്ങളില്‍ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിച്ച് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നാണ് സംശയിക്കുന്നത്.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

Keywords: School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:55 pm | 0 comments

ഓട്ടോയിടിച്ച് കൂലിത്തൊഴിലാളിയുടെ കാല്‍ ചതഞ്ഞു

Written By kvarthaksd on 13 May 2013 | 10:48 am

കാസര്‍കോട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കൂലിത്തൊഴിലാളിയുടെ കാല്‍ ഓട്ടോ റിക്ഷ തട്ടി ചതഞ്ഞു. കുതിരപ്പാടിയിലെ പോള്‍ ഡിസൂസ (55) യുടെ കാലാണ് തകര്‍ന്നത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ അണങ്കൂരിലാണ് അപകടം. കാസര്‍കോടു നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് ഇയാളെ തട്ടിയത്. പോള്‍ ഡിസൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Anagoor, Auto-rickshaw, Vidya Nagar, General-hospital, Hospital, Kasaragod, Kerala, Kerala News.Keywords: Anagoor, Auto-rickshaw, Vidya Nagar, General-hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:48 am | 0 comments

അശ്രദ്ധമായി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍

Written By Kvarthakgd on 12 May 2013 | 4:56 pm

വിദ്യാനഗര്‍: അപകടം വരുത്തും വിധവും ലൈസന്‍സ് ഇല്ലാതയും ബൈക്ക് ഓടിച്ചയാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കയംപാടിയിലെ അബ്ദുല്‍ റിയാസിനെ(29) യാണ്അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മുട്ടത്തൊടി പടിഞ്ഞാര്‍മൂലയില്‍ വെച്ചാണ് അറസ്റ്റ്.


Keywords: Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,
Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:56 pm | 0 comments

എസ്.വൈ.എസ് നേതാവ് സി.എ. അബ്ദുല്ല ചൂരി നിര്യാതനായി

Written By kvartha delta on 30 Apr 2013 | 10:30 am

വിദ്യാനഗര്‍: എസ്.വൈ.എസ്. കാസര്‍കോട് സോണ്‍ ക്ഷേമകാര്യ സെക്രട്ടറിയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനുമായ സി.എ. അബ്ദുല്ല ചൂരി (46) നിര്യാതനായി. രക്ത സമ്മര്‍ദത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവില്‍ എസ്.വൈ.എസ്. സിവില്‍ സ്റ്റേഷന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി, കല്ലക്കട്ട മജ്മഅ് കമ്മറ്റിംയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സി.എ. അബ്ദുല്ല ദീര്‍ഘകാലം എസ്.എസ്.എഫ്. മധൂര്‍ പഞ്ചായത്ത്, കാസര്‍കോട് താലൂക്ക്,  ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകനായിരുന്നു. ഈ വര്‍ഷം എസ്.വൈ.എസ്. സംഘടനാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മേഖലാ റിട്ടേണിംഗ് ഓഫീസറായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മുഹിമ്മാത്തില്‍ പഠിക്കുന്ന മകനെ മധ്യവേനലവധിക്ക് വീട്ടിലേക്ക് കൂട്ടി വരുന്ന വഴി സീതാംഗോളിയിലെത്തിയപ്പോള്‍ രക്ത സമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഉടനെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

Obituary, SYS Leader, Kasaragod, Vidya Nagar, Kerala, SSF, Hospital, Choori, Malayalam newsപരേതരായ മാങ്ങാട് ആമു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റുഖിയ ചെങ്കള. മക്കള്‍: മുഹിമ്മാത്ത് ജൂനിയര്‍ ദഅ്‌വ- ഇംഗ്ലീഷ് മീഡിയം ഏഴാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ശദ്, നായമാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹസ്‌ന, അനസ് അബ്ദുല്ല. ചൂരി സ്വദേശിയായ സി.എ. ഏതാനും വര്‍ഷങ്ങളായി കോപ്പയില്‍ തന്‍ബീഅ് ടി.ടി.സി. സ്‌കൂളിനു സമീപമുള്ള ചൂരിവ്യൂ വീട്ടിലാണ് താമസം.

ഖബടക്കം ചൊവ്വാഴ്ച ഉച്ചയോടെ നായന്മാര്‍മൂല വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

മരണ വിവരമറിഞ്ഞ് നിരവധിപേര്‍ വീട്ടിലെത്തി അനുശോചിച്ചു. കല്ലക്കട്ട മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ്. സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, എസ്.എം.എ. ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി.

Keywords: C.A. Abdulla Choori passes away, Obituary, SYS Leader, Kasaragod, Vidya Nagar, Kerala, SSF, Hospital, Choori, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:30 am | 0 comments

അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറിയുമായി ഡ്രൈവര്‍ അറസ്റ്റില്‍

Written By Kvarthakgd on 28 Apr 2013 | 4:43 pm



കാസര്‍കോട്: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യനഗര്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ചട്ടഞ്ചാലിലെ മുഹമ്മദ് സാജിദിനെ(26) അറസ്റ്റ് ചെയ്തു.
Sand, Export, Tipper lorry, Driver, Arrest, Vidyanagar police, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Sand, Export, Tipper lorry, Driver, Arrest, Vidyanagar police, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:43 pm | 0 comments

ചെങ്കളയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

Written By kvarthaksd on 23 Apr 2013 | 8:00 pm

കാസര്‍കോട്: ചെങ്കളയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും കാര്യമയായ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വാര്‍ഡ് പടിഞ്ഞാര്‍മൂലയിലെ ഇബ്രാഹിം മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് മുഹ്‌സിനെ (14) മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി.

Student, Chengala, Hospital, Vidya Nagar, Well, Case, Treatment, Kasaragod, Kerala, Kerala News, International News.
Muhsin
വിദ്യാനഗര്‍ തന്ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹ്‌സിന്‍. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി കിണറില്‍ മരുന്നൊഴിച്ച് മടങ്ങുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.

ഐസ്‌ക്രീം കഴിച്ചിരുന്നുവോ എന്നും മറ്റു കാര്യങ്ങളും അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് പരാതിയുണ്ട്. നിരവധിപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

Keywords: Student, Chengala, Hospital, Vidya Nagar, Well, Case, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


8:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories