Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Valiyaparamba. Show all posts
Showing posts with label Valiyaparamba. Show all posts

വലിയപറമ്പ റോഡ് ഗതാഗത യോഗ്യമാക്കണം

Written By Kvarthakgd on 19 Aug 2012 | 10:05 pm

വലിയപറമ്പ: പഞ്ചായത്തിന്റെ ധനസഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നിര്‍മിച്ച് നിലവില്‍ ടാറിംഗ് ചെയ്ത മാവിലാകടപ്പുറം മുതല്‍ പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ റീ-ടാറിംഗും പടന്നക്കടപ്പുറം മുതല്‍ തെക്കോട്ട് വലിയപറമ്പ പാലം വരെ മെറ്റലിംഗും,  ടാറിംഗും  നടത്തി പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ ചെയര്‍മാനും, ലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അ­ബ്­ദുല്ല മുഖേന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ട്യാല പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍­കി.

പഞ്ചായത്തിലെ 10 കി.മീ റോഡ് പി.ഡബ്യു.ഡി ഏറ്റെടുത്തതില്‍ മന്ത്രിയെ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും നിവേദനം നല്‍കി. ലീഗ് നേതാക്കളായ എന്‍.കെ ഹമീദ് ഹാജി, കെ.കെ. കുഞ്ഞബ്ദുല്ല, കെ.എം.സി. ഇബ്രാഹിം, കെ.പി. മജീദ് ഹാജി, സി.അസൈനാര്‍ എന്നിവരാണ് നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നത്.

Keywords: Valiyaparamba, Damage, Road, Work, Kasaragod
10:05 pm | 0 comments

വലിയപറമ്പില്‍ സമാധാനം നിലനിര്‍­ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം

വലി­യപറമ്പ: പടന്നക്കടപ്പുറത്ത് നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ഇക്കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വലിയപറമ്പ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച ചേര്‍ത്ത സര്‍വ്വ കക്ഷി യോഗം തീരുമാനിച്ചു.

വളരെ സമാധാന അന്തരീക്ഷത്തില്‍ ജീവിക്കുന്ന വലിയപറമ്പ പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താനും യോഗം തീരുമാനിച്ചു. പെരുന്നാള്‍ ഓണം എന്നീ വിശേഷ ദിനങ്ങളില്‍ അന്യ പ്രദേശത്തു നിന്നും ഇവിടുത്തെ കടലോര മേഖലയില്‍ നടത്തുന്ന ബൈക്ക് റൈസിംഗ് നിരോധിക്കാനും ഇതിന്റെ ഭാഗമായി മാവിലാക്കടപ്പുറം പാലം സൈറ്റ് പന്ത്രണ്ടില്‍ സി.എച്ച് ബീച്ച് റോഡ്, പടന്നക്കടപ്പുറം എന്നിവിടങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ പ്രത്യേക പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു അധ്യക്ഷത വഹി­ച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ട്യാല സ്വാഗതം ആശംസിച്ചു. നിലേശ്വരം സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ സുനില്‍ കുമാര്‍, ചന്തേര എസ്.ഐ വിനീഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.വി. ഗംഗാധകരന്‍, എം.കെ ഹമീദ് ഹാജി, സി.വി.കണ്ണന്‍, കെ.കെ.കുഞ്ഞബ്ദുളള, പി.പി.ഭരതന്‍, എം.അബ്ദുള്‍ സലാം, എം.ടി. ജബ്ബാര്‍, സി.നാരായണന്‍, എം.വി.ബാലന്‍ മാസ്റ്റര്‍. കെ.കെ.അഹമ്മദ് ഹാജി, പി.ശ്യാമള, എം.കെ.മുഹമ്മദ് കുഞ്ഞി ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: All party meet, Peace, Valiyaparamba, Kasaragod
12:12 pm | 0 comments

സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും: ഖമറുദ്ദീന്‍

Written By Kvarthakgd on 10 May 2012 | 10:54 pm


വലിയപറമ്പ്: ആദര്‍ശത്തെ വിമര്‍ശിക്കുന്നവരെ ആദര്‍ശ പോരാട്ടത്തിനുപകരം രക്തചൊരിച്ചിലിലൂടെ കീഴ്പ്പെടുത്താമെന്ന സി.പി.എമ്മിന്റെ നിലപാട് കേരളത്തിന് ആപത്താണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎം.സി. ഖമറുദ്ദീന്‍ പറഞ്ഞു.

ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ വലിയപറമ്പ് പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് ടി.കെ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എം.ടി.പി.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഇ.കെ. മുസ്തഫ കോട്ടപ്പുറം, എന്‍.കെ.ഹമീദ്ഹാജി, കെ.കെ. കുഞ്ഞബ്ദുല്ല, എം.കെ.എം. മൊയ്തീന്‍, എം.ടി. അബ്ദുല്‍ ജബ്ബാര്‍, കെ.എം.സി. ഇബ്രാഹിം, താജുദ്ദീന്‍ ദാരിമി, സഹീദ് വലിയപറമ്പ്, പി.കെ. താജുദ്ദീന്‍, എം.ടി. യൂനുസ്, സി. സഹീദ്, കെ. സുലൈമാന്‍, ഷാക്കിര്‍, കെകെ. അമീന്‍ പ്രസംഗിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂളിന് ഖാലിദ് ഹാജി വലിയപറമ്പ് ഉപഹാരം നല്‍കി. എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ സുചിത്ത് പടന്ന കടപ്പുറത്ത് എന്‍.കെ.ഹമീദ്ഹാജിയും ഉന്നത വിജയം നേടിയ മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് എം.സി. ഖമറുദ്ദീന്‍, മൊയ്തീന്‍ കൊല്ലമ്പാടി ഉപഹാരങ്ങള്‍ നല്‍കി.
10:54 pm | 0 comments

മണലെടുപ്പ്: വലിയപറമ്പ് ദ്വീപിന്റെ നിലനില്‍പ്പിന് ഭീഷണി

Written By Kvarthakgd on 25 Apr 2012 | 10:48 am


തൃക്കരിപ്പൂര്‍: വലിയപറമ്പിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തുകൊണ്ട് കടല്‍ക്കരയില്‍ നിന്നും അനധികൃത മണലെടുപ്പ്. ദ്വീപിന്റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇടയിലെക്കാട്- വലിയപറമ്പ പാലം നിര്‍മ്മാണത്തിനായാണ് ഈ പകല്‍ക്കൊള്ള. വലിയപറമ്പിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെയാണ് അനധികൃത മണലെടുപ്പ് നടക്കുന്നത്. വികസന സമിതിയുടെ നേതൃത്വത്തിലാണ് വലിയപറമ്പിന്റെ കടലോരത്ത് നിന്നും മണലെടുക്കുന്നത്.

കടല്‍ക്കരയില്‍ നിന്നും കുഴിച്ചെടുത്ത മണല്‍ പാലം സൈറ്റില്‍ കൂട്ടിയിട്ട നിലയില്‍

മണലെടുപ്പ് മൂലം പല ഭാഗങ്ങളിലും വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ലവണാംശമുള്ള കടല്‍ക്കരയിലെ മണല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന അറിവുണ്ടായിട്ടും ജന പ്രതിനിധികളടക്കമുള്ള വികസന സമിതി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ല. ട്രാക്ടറിലും മഹീന്ദ്രാ പിക്അപ്പ് വണ്ടിയിലുമായി കടല്‍ക്കരയില്‍ നിന്നും കുഴിച്ചെടുക്കുന്ന മണല്‍ വലിയപറമ്പ നാഗാലയത്തിന് സമീപം പാലം സൈറ്റില്‍ കൂട്ടിയിട്ട നിലയിലാണ്. ഒരു ലോഡിന് 450 രൂപ തോതിലാണ് വികസന സമിതി നേതാക്കള്‍ പാലം കരാറുകാരന് കടല്‍മണല്‍ വില്‍ക്കുന്നത്. മണലെടുക്കുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമെടുക്കുന്നതിനുള്ള മൂന്ന് ലക്ഷം രൂപയുടെ ആവശ്യത്തിനാണത്രെ സ്വന്തം നാടിന്റെ സംരക്ഷണ കവചമായി നിലകൊള്ളുന്ന മണല്‍ത്തിട്ട നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ തുനിഞ്ഞിറങ്ങിയത്.

2005ല്‍ ആരംഭിച്ച പാലം നിര്‍മ്മാണം എസ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കണമെന്നിവശ്യപ്പെട്ട് കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ എസ്റിമേറ്റ് പുതുക്കി തുക വര്‍ദ്ധിപ്പിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്. നാലാമത്തെ സ്പാനിന്റെ പ്രവര്‍ത്തി നടന്നു വരികയാണ്. കടലിനും കായലിനും ഇടയില്‍ 24 കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന വലിയപറമ്പ് ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കടലും പുഴയുമായുള്ള അകലം കേവലം അമ്പത് മീറ്ററിനും നൂറ് മീറ്ററിനും ഇടയിലാണ്.
കടല്‍ക്കരയില്‍ നിന്നും മണല്‍ കുഴിച്ചെടുത്ത് വാഹനത്തില്‍ നിറയ്ക്കുന്നു

ഇവിടങ്ങളില്‍ വര്‍ഷങ്ങളായുള്ള മണലെടുപ്പ് മൂലം തിട്ടകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തുടച്ചയായുള്ള മണലെടുപ്പ് പ്രദേശത്ത്  കടലാക്രമണം വര്‍ദ്ധിക്കുവാനുള്ള സാധ്യത ഏറെയാണ്. വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കലാസമിതിയോ ക്ളബ്ബുകളോ രാഷ്ട്രീയ യുവജന സംഘടനകളോ ദ്വീപിന്റെ സംരക്ഷണത്തിന് കത്തിവെയ്ക്കുന്ന നിയമ വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കണമെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ നിയമപാലകരും റവന്യൂ അധികൃതരും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Keywords: Valiyaparamba, Bridge, Sand, Trikaripur, Kasaragod



10:48 am | 0 comments

മത്സ്യബന്ധന ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചു

Written By Kvarthakgd on 23 Apr 2012 | 8:48 am


തൃക്കരിപ്പൂര്‍: ശക്തമായ തിരത്തള്ളലില്‍ മത്സ്യബന്ധന ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ വലിയപറമ്പിലെ ബീച്ചാരക്കടപ്പുറത്താണ് സംഭവം. മത്സ്യബന്ധനത്തിന് വലയിറക്കിയ വേളയിലുണ്ടായ തിരത്തള്ളലില്‍ ബോട്ട് കരയിലെ മണല്‍ത്തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മംഗലാപുരത്തുനിന്നുള്ള ബോട്ടിലെ അഞ്ച് ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ടുവരെ നാട്ടുകാരും ബോട്ടിലെ ജീവനക്കാരും ശ്രമിച്ചിട്ടും ബോട്ട് തിരിച്ച് കടലിലിറക്കാന്‍ കഴിഞ്ഞില്ല.

Keywords: Boat accident, Valiyaparamba, Trikaripur, Kasaragod
8:48 am | 0 comments

വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ബജറ്റ് കാര്‍ഷീക മേഖലയ്ക്കും, വിദ്യാഭ്യാസത്തിനും മുന്‍തൂക്കം

Written By Kvarthakgd on 28 Mar 2012 | 11:55 pm


വലിയപറമ്പ: വലിയപറമ്പ പഞ്ചായത്തിന്റെ 2012-13 വര്‍ഷത്തെ ബജറ്റില്‍  കാര്‍ഷിക മേഖലയ്ക്കും, വിദ്യാഭ്യാസം, മത്സ്യ ബന്ധനം, വൈദ്യുതി മേഖലയില്‍ ഊന്നല്‍ നല്‍കി. 4,09,61,600 രൂപ വരവും, 3,98,55,925 രൂപ ചെലവും, 11,05,675 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഉസ്മാന്‍ പാണ്ട്യാല അവതരിപ്പിച്ചു. പ്രസിഡണ്ട് കെ.സിന്ധു അധ്യക്ഷത വഹിച്ചു.

കാര്‍ഷിക മേഖലയ്ക്ക് 15 ലക്ഷം രൂപ, വിദ്യാഭ്യാസം 4 ലക്ഷം രൂപ, കുടിവെള്ളം 5,70,000 രൂപ, മത്സ്യ ബന്ധന ഉപകരണം 3 ലക്ഷം രൂപ, വിവിധ വാര്‍ഡുകളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിനു 8,60,000 രൂപ, കുടുംബശ്രീ യൂണിറ്റ് വാഴ കൃഷി 1,50,000 രൂപ, റോഡ് റിപ്പയര്‍ 9,55,000, തൊഴിലുറപ്പ് പദ്ധതി 95 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 3 ലക്ഷം രൂപ, അംഗന്‍വാടി പോഷകാഹാരം 12 ലക്ഷം രൂപ, വിധവാ പെന്‍ഷന്‍ 20 ലക്ഷം രൂപ, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 19 ലക്ഷം രൂപ, തൊഴിലില്ലായ്മ വേതനം 9 ലക്ഷം രൂപ, വികലാംഗ പെന്‍ഷന്‍ 1,50,000 രൂപ, മറ്റു വിവിധ പെന്‍ഷനുകള്‍ക്ക് 6 ലക്ഷം രൂപ എന്നിവയാണ് വകയിരുത്തിയത്. ബജറ്റ് ചര്‍ച്ചക്ക് ശേഷം പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന അംഗീകരിച്ചു. സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സൌജത്ത്, പി.പ്രമോദ്, പി.ശ്യാമള, മെമ്പര്‍മാരായ കെവി.രാമചന്ദ്രന്‍, ടികെ.നാരായണന്‍, ടിവി.സാവിത്രി, എംടി.ബുഷ്റ, കെ.സുലോജന, കെ.കുഞ്ഞിരാമന്‍, ടിവി.രവി പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ഭാര്‍ഗവന്‍ സ്വാഗതവും, ഹെഡ് ക്ളര്‍ക്ക് കെഎം.തോമസ് നന്ദിയും പറഞ്ഞു.

Keywords: Valiyaparamba, Panchayath Budget, Kasaragod
11:55 pm | 0 comments

പനി ബാധിച്ച് യുവാവ് മരിച്ചു

Written By Kvarthakgd on 19 Mar 2012 | 10:32 am

Ramsheed
തൃക്കരിപ്പൂര്‍: ബങ്കളൂരുവില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. വലിയപറമ്പ പടന്നക്കടപ്പുറത്തെ എ റഹ്മത്തിന്റെയും അബ്ദുല്‍ റസാഖിന്റെയും മകന്‍ റംഷീദ് (18) ആണ് മരിച്ചത്. പനി ബാധിച്ച് ബങ്കളൂരുവിലെ ജോലി സ്ഥലത്ത് കിടപ്പിലായ റംഷീദിനെ മാതാവും ബന്ധുവും ചേര്‍ന്ന് ഞായറാഴ്ച രാവിലെയാണ് നാട്ടിലെത്തിച്ചത്. തൃക്കരിപ്പൂരില്‍ എത്തിയ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. യുവാവിനു ടൈഫോയിഡ്  ബാധിച്ചിരുന്ന കാര്യം റിപ്പോര്‍ട്ടുകളില്‍ സൂചന ഉണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് ബങ്കളൂരുവിലേക്ക് പോയത്.  സഹോദരങ്ങള്‍: ജുനൈദ് (മുംബൈ), ആഷിഖ്, ആയിഷ.

Keywords: Ramsheed, Obituary, Valiyaparamba, Trikaripur, Kasaragod
10:32 am | 0 comments

ഏകദിന ജലയാത്ര പഠന ക്ലാസ്

Written By irf Kvartha on 13 Mar 2012 | 4:16 pm

വലിയപറമ്പ: മുസ്‌ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് മുസ്‌ലിം ലീഗ് ഏപ്രില്‍ ആദ്യവാരം ഏകദിന ജലയാത്ര പഠന ക്യാമ്പ് സംഘടിപ്പിക്കാന്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
എ.മുസ്തഫ ഹാജി, കെ.എം.സി. ഇബ്രാഹിം, ഉസ്മാന്‍ പാണ്ട്യാല, എം.ടി. ഷഫീഖ്, കെ.പി.അബ്ദുല്‍ മജീദ്, ടി.കെ. ഇഫ്തിഖാദര്‍ മൗലവി, എം.അബ്ദുല്‍ ഖാദര്‍, മുസ്തഫ ചുടാട്ട്, എം. ഇസ്മയില്‍, എം.കെ.എം. ഖാദര്‍, ഹക്കിം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, MYL, Valiyabaramba, Study class.
4:16 pm | 0 comments

പോലിസ് രാഷ്ട്രീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Written By Kvarthakgd on 23 Feb 2012 | 9:57 pm

വലിയ പറമ്പ്: ഇടവിട്ടുണ്ടാകുന്ന രാഷ്ട്രീയ ആക്രമ സംഭവങ്ങളുടെ സാഹചര്യത്തില്‍ വലിയപറമ്പ് പഞ്ചായത്തിലെ വടക്കെകാട്ടില്‍ ചന്തേര പോലിസ് രാഷ്ട്രീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംഗമം പഞ്ചായത്ത് പ്രസിഡണ്ട് കെ സിന്ധു ഉദ്ഘാടനം ചെയ്തു.

നീലേശ്വരം സി ഐ സുനില്‍ കുമാര്‍, ചന്തേര എസ് ഐ ടി പി സുമേഷ് , നീലേശ്വരം ബ്ലോക്ക് മെമ്പര്‍ എം കെ എം മൊയ്തീന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ട്യാല, സി.പി.എം. പടന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ വി രാഘവന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ശംസുദ്ധീന്‍,എന്‍ കെ ഹമീദ് ഹാജി, മധു വടക്കേക്കാട്,രമണന്‍,കെ കെ കുഞ്ഞബ്ദുള്ള.ടി കെ സലാം , ബാബു, ജാബിര്‍, എം ടി ഷഫീഖ്, മുരളി, വാര്‍ഡ് മെമ്പര്‍ ടി വി രവി സംസാരിച്ചു.

Keywords: Police, Political party, Meet, Valiyaparamba, Kasaragod
9:57 pm | 0 comments

ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 19 Feb 2012 | 12:15 am

വലിയപറമ്പ്: വെളുത്തപൊയ്യ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ക്ലബ്ബിന്റെ കീഴില്‍ തൃക്കരിപ്പൂര്‍ അറേബ്യന്‍ ജ്വല്ലേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡ് സി. സഹാദിന്റെ അധ്യക്ഷതയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.എം. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.എം. അബ്ദുല്‍ ഖാദര്‍, യു മഹമൂദ്, ഖാദര്‍ പാണ്ട്യാല, എം. റുഫാദലി, സി. റാഫി, എം.കെ.എം.അഷ്‌റഫ്, ടി. റഷീദ് പ്രസംഗിച്ചു.

Keywords: Bus waiting shed, Valiyaparamba, Kasaragod
12:15 am | 0 comments

ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു

Written By irf Kvartha on 18 Feb 2012 | 4:24 pm

വലിയപറമ്പ്: വെളുത്തപൊയ്യ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ക്ലബ്ബിന്റെ കീഴില്‍ തൃക്കരിപ്പൂര്‍ അറേബ്യന്‍ ജ്വല്ലേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡ് സി. സഹാദിന്റെ അധ്യക്ഷതയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.എം. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.എം. അബ്ദുല്‍ ഖാദര്‍, യു മഹമൂദ്, ഖാദര്‍ പാണ്ട്യാല, എം. റുഫാദലി, സി. റാഫി, എം.കെ.എം.അഷ്‌റഫ്, ടി. റഷീദ് പ്രസംഗിച്ചു.

Keywords: Kasaragod, Bus Stop, Valiyaparamaba, Bus waiting shed.
4:24 pm | 0 comments

മാവില കടപ്പുറം ജുമാമസ്ജിദിന് കുറ്റിയടിച്ചു

Written By Kvartha Alpha on 28 Jan 2012 | 3:53 pm


വലിയപറമ്പ്: മാവില കടപ്പുറം പന്ത്രണ്ടില്‍ പുതുക്കി പണിയുന്ന ജുമാമസ്ജിദ് ഉഡുപ്പി ഖാസി ഇബ്രാഹിം മുസ്‌ല്യാര്‍ കുറ്റിയടിച്ചു. എം.ടി. മൂസാന്‍കുട്ടിഹാജി, കുന്നത്ത് ഷാഫി ഹാജി, എം.കെ.എം. മൊയ്തീന്‍, ഹസൈനാര്‍ ഹാജി, ഉസ്മാന്‍ പാണ്ട്യാല, എം. മുഹമ്മദ്കുഞ്ഞി ഹാജി, ടി.കെ.അബ്ദുസ്സലാം, ഖാദര്‍ പാണ്ട്യാല, എ.ജി.അബ്ദുല്‍ മജീദ് ഹാജി, ടി.പി. കുഞ്ഞിമൊയ്തീന്‍കുട്ടിഹാജി, യു. ഇബ്രാഹിം ഹാജി, എം.ടി അബ്ദുല്‍ നാസര്‍ ഹാജി, പി.ഇബ്രാഹിം ഹാജി, പി.കെ. മുഹമ്മദ്കുഞ്ഞി മൗലവി, എം.വി. മുഹമ്മദ്കുഞ്ഞി മൗലവി, കുന്നത്ത് മുഹമ്മദ് ആസാദ്,ടി ഹമീദ്, കെ.സി. ഷുക്കൂര്‍, എ.അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, കെ.അമ്പൂഞ്ഞി സംബന്ധിച്ചു.

Keywords: Kasaragod, Mavila Kadappuram, Masjid, Valiyaparamba.
3:53 pm | 0 comments

വലിയപറമ്പില്‍ 30നകം വാര്‍ഡ് കമ്മിറ്റികള്‍ നിലവില്‍ വരും

Written By kvarthapressclub on 24 Dec 2011 | 6:00 am

വലിയപറമ്പ്: പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ ഈ മാസം മൂപ്പതിനകം നിലവില്‍ വരും. വാര്‍ഡ്തല റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗത്തില്‍ എന്‍.കെ. ഹമീദ്ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു.എം.കെ. മൊയ്തീന്‍, കെ.എം.സി. ഇബ്രാഹിം, കെ.കെ. കെ.കെ.അഹമ്മദ്ഹാജി, എം.ടി.ജബ്ബാര്‍, ടി.കെ.ബി. അബ്ദുല്‍ റഹ്മാന്‍ ഹാജി, എം.ടി. ശഫീഖ്, യു.എം. മഹമൂദ് ഹാജി, കെ.കെ.സക്കീര്‍ അഹമ്മദ്, എം. കാത്തിം, പി.ഹസൈനാര്‍, ഇസ്മയില്‍ ഒരിയം, കെ.പി.അബ്ദുല്‍ മജീദ് സംബന്ധിച്ചു.
പഞ്ചായത്ത് 11-ാം വാര്‍ഡ് വെളുത്ത പൊയ്യ മുസ്‌ലിം ലീഗ് കണ്‍വെന്‍ഷന്‍ എം.അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ എന്‍.കെ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. എം.ടി.അബ്ദുല്‍ ജബ്ബാര്‍, കെ.എം.സി. ഇബ്രാഹിം, എം.ടി. ഷെഫീഖ്, എ.ജി. അബ്ദുല്‍ മജീദ് ഹാജി, എം.കെ.എം.അബ്ദുല്‍ ഖാദര്‍, സി. സഹീദ്, പി.ഹമീദ്, പി.ഹസൈനാര്‍, എം. മുഹമ്മദ്, പി. ഹമീദ്, യു. മഹമൂദ്, പി.വി. മഹമൂദ് പ്രസംഗിച്ചു.

Keywords: Kasaragod, Valiyaparamba, Ward committee
6:00 am | 0 comments

പാലം നിര്‍മ്മാണത്തിന് കടല്‍ മണല്‍; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

Written By irf Kvartha on 15 Dec 2011 | 11:06 pm

തൃക്കരിപ്പൂര്‍: ഇടയിലേക്കാട്-വലിയപറമ്പ് പാലം നിര്‍മ്മാണ പ്രവൃത്തിക്ക് വലിയപറമ്പ് കടലോരത്ത് നിന്നും മണല്‍ എടുക്കുവാനുള്ള വികസന സമിതി തീരുമാനം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. കരാറുകാരന്റെ അനാസ്ഥ മൂലം മന്ദഗതിയിലായ പാലം പണി ത്വരിതപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം വലിയപറമ്പ് ആശാന്‍ സ്മാരക കലാസമിതി പരിസരത്ത് വെച്ച് യോഗം നടന്നത്. നൂറ് ലോഡ് കടല്‍ മണല്‍ എടുക്കുവാനുള്ള വികസന സമിതി തീരുമാനം യോഗത്തില്‍ അവതരിപ്പിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലവണാംശമുള്ളതും നേരിയതുമായ കടലോരത്തെ മണല്‍ പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന അറിവുണ്ടായിട്ടും വലിയപറമ്പ് പഞ്ചായത്തിലെ രണ്ട് മുന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനത്തെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. 2005ല്‍ 7.80 കോടിരൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച പാലം നിര്‍മ്മാണം കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി 14കോടിയാക്കിയെങ്കിലും പ്രവൃത്തി ഇഴയുകയാണ്. യോഗത്തില്‍ ചെയര്‍മ്മാന്‍ കെ പി അബ്ദുല്‍ സലാംഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കൊളങ്കര രാമന്‍, ടി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി വി കണ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Trikaripur, Bridge, Sand, Valiyaparamba, River
11:06 pm | 0 comments

വലിയപറമ്പ് പഞ്ചായത്ത് യു ഡി എഫില്‍ അസ്വാരസ്വം: പ്രസിഡണ്ട് സ്ഥാനത്തിന് ലീഗ് ചരട്‌വലി തുടങ്ങി

Written By Kvarthakgd on 7 Nov 2011 | 10:15 am

കാസര്‍കോട്: തൃക്കരിപ്പൂര്‍ വലിയപറമ്പ് പഞ്ചായത്തില്‍ യു ഡി എഫില്‍ മുസ്ലിം ലീഗ്-കോണ്‍ഗ്രസ്സ് അസ്വാരസ്യം മറനീക്കി പുറത്തേക്ക്. പഞ്ചായത്ത് ഭരണം യു ഡി എഫിന് കിട്ടിയതോടെയാണ് ഇരു പാര്‍ട്ടികളിലും മുറുമുറുപ്പിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണം യു ഡി എഫിന് ലഭിക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസിനകത്തായിരുന്നു ഭിന്നിപ്പ് ഉണ്ടായിരുന്നത്. 13 അംഗ പഞ്ചായത്തില്‍ യു ഡി എഫ് ഏഴും എല്‍ ഡി എഫ് ആറുമാണ് സീറ്റ് നേടിയത്. ഇതില്‍ കോണ്‍ഗ്രസ്സിന് നാലും ലീഗിന് മൂന്നും സീറ്റുകളുമാണ്.

 നാലു സീറ്റ് കിട്ടിയ കോണ്‍ഗ്രസ്സിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് യു ഡി എഫില്‍ ധാരണയായി. എന്നാല്‍ വനിത അംഗത്തിനാണ് പ്രസിഡണ്ട് സ്ഥാനം. കോണ്‍ഗ്രസ്സില്‍ രണ്ട് വനിതകളാണുണ്ടായിരുന്നത്. മാടക്കാലില്‍ നിന്നും വിജയിച്ച ബേബിയും ഒരിയര വാര്‍ഡില്‍ നിന്നും വിജയിച്ച കെ സിന്ധുവും. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബേബിയേയും മറുവിഭാഗം സിന്ധുവിനെയും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് അന്ന് കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പ് രൂക്ഷമാവുകയായിരുന്നു. ചര്‍ച്ച പോലും ചെയ്യാതെയായിരുന്നു പ്രസിഡന്റിനെ തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മാടക്കാലില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സ് വിടാനൊരുങ്ങിയിരുന്നു. അതിന് ശേഷം നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം സിന്ധുവിനും രണ്ടര വര്‍ഷം ബേബിക്കും പ്രസിഡണ്ട് പദവി നല്‍കാമെന്ന വാക്കാലുള്ള ഉറപ്പിന്‍മേല്‍ സിന്ധുവിനെ പ്രസിഡന്റാക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ലീഗിന്റെ കൂടിയാലോചനയില്ലാതെ കോണ്‍ഗ്രസ്സിലെ ചില വ്യക്തികളുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അത് കൊണ്ട് ഇത് തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ലീഗ് നേതൃത്വം രഹസ്യമായും അല്‍പ്പം പരസ്യമായും വ്യക്തമാക്കി തുടങ്ങി. അവസാന രണ്ടര വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലീഗ് ആവശ്യപ്പെടാന്‍ ലീഗിന്റെ അണികള്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. ഭരണം പോയാലും പ്രശ്‌നമില്ല എന്ന മട്ടിലാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സിന്ധുവിനെ പ്രസിഡന്റാക്കുന്നതിനെതിരെ അന്ന് ലീഗിലെ ഒരു വനിതാ പഞ്ചായത്ത് അംഗം രാജി നാടകം വരെ നടത്തിയ അനുഭവമുണ്ട് മുസ്ലിം ലീഗിനെ അറിയിക്കാതെയും പഞ്ചായത്ത് യു ഡി എഫില്‍ എടുക്കുന്ന തീരുമാനത്തിന് വിപരീതമായി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നുവെന്നും വൈസ് പ്രസിഡണ്ടിനെ പോലും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് പോയതായും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. 

പ്രസിഡണ്ട് ഏതാനും ചില വ്യക്തികളുടെ താത്പര്യത്തിന് വേണ്ടി പ്രവ ര്‍ത്തിക്കുന്നതായും ലീഗ് നേതൃത്വം ആരോപിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് എക്‌സേഞ്ച് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സോളിംഗ് ചെയ്യാനുള്ള ലീഗിന്റെ തീരുമാനം തള്ളിക്കളഞ്ഞ് ചില വ്യക്തികളുടെ താത്പര്യത്തിനനുസരിച്ച് സി എച്ച് റോഡ് ടാര്‍ ചെയ്യ്ണമെന്ന തീരുമാനത്തിന് പ്രസിഡന്റ് കൂട്ട് നില്‍ക്കുകയും കര്‍ഷകര്‍ക്ക് സബ്‌സിഡിയില്‍ നല്‍കുന്ന പിണ്ണാക്കിന്റെ കമ്മിറ്റിയില്‍ നിന്നും വൈസ് പ്രസിഡണ്ടിനെ മാറ്റി നിര്‍ത്തി കൂടിയ വിലക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കരാര്‍ നല്‍കിയതായും ഇതില്‍ അഴിമതിയുണ്ടെന്നും ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരമാണ് കടത്ത് തോണി മുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസം ലീഗണികള്‍ പഞ്ചായത്ത് ഉപരോധിച്ചത്. വൈകാതെ വലിയപറമ്പ് ദ്വീപില്‍ യു ഡി എഫില്‍ കാറ്റു കോളിനും സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Congress, Muslim-league, Valiyaparamba, Trikaripur, Kasaragod
10:15 am | 0 comments

വലിയപറമ്പ് മാവിലാക്കടപ്പുറത്തെ അമീര്‍ നിര്യാതനായി

Written By Kvarthakgd on 28 Oct 2011 | 11:38 am

വലിയപറമ്പ്: മാവിലാക്കടപ്പുറം പന്ത്രണ്ടിലെ ടി.കെ.അമീര്‍ (60) നിര്യാതനായി. ഭാര്യ: എം.പി.കുഞ്ഞാമി. മക്കള്‍: നജ്മുദ്ദീന്‍ (ദുബായ്), സമീറ, ആരിഫ്, ജസീറ, അര്‍ഷാദ്. മരുമക്കള്‍: നൂറുദ്ദീന്‍ (ദുബായ്), സിനീന. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, കുഞ്ഞിമൊയ്തീന്‍കുട്ടി, കുഞ്ഞലീമ.

Keywords: Obituary, Valiyaparamba, Kasaragod
11:38 am | 0 comments

യു ഡി എഫ് ഭരണ സമിതിക്കെതിരെ വലിയപറമ്പില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഉപവാസം

Written By irf Kvartha on 4 Oct 2011 | 7:39 pm

തൃക്കരിപ്പൂര്‍: യു ഡി എഫ് ഭരണ സമിതിക്കെതിരെ വലിയപറമ്പില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഉപവാസം. പഞ്ചായത്തിലെ പ്രധാന കടവായ ആയിറ്റി- വലിയപറമ്പ കടവില്‍ തോണി സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ചതില്‍ പ്രതിഷേധിച്ചാണ് വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തിയത്. പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ടാം കക്ഷിയായ മുസ്‌ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ5േയാടെ നടന്ന ഉപവാസത്തില്‍ എം എസ് എഫ് മുന്‍ ജില്ലാ ട്രഷര്‍ ആയിരുന്ന സെയ്ത് അടക്കം പതിനഞ്ചോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.
വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ലീഗ് കോണ്‍ഗ്രസ്സിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും നടന്നില്ല. ഇതിന്റെ പ്രതികാരമായാണ് കോണ്‍ഗ്രസ്സിന്റെ വനിതാ പ്രസിഡന്റിനെതിരെയുള്ള കോണ്‍ഗ്രസ്സ് നേതാവിന്റെ സമരത്തിന് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയതെന്നാണ് ജന സംസാരം. എന്നാല്‍ യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ ദീര്‍ഘ വീഷണമില്ലായ്മ മൂലം ചൊവ്വാഴ്ചയും തോണി സര്‍വ്വീസ് പുരാരംഭിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ മണിക്കൂറുകളോളം കാത്തിരുന്ന് ജല ഗതാഗത ബോട്ടിനെ ആശ്രയിച്ചാണ് യാത്ര ചെയ്തത്.

Keywords: Kasaragod, UDF, Congress, Valiyaparamba, Trikaripur.
7:39 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories