Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Uduma. Show all posts
Showing posts with label Uduma. Show all posts

കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാഴ്ച മുമ്പ് നിര്‍മിച്ച കുടിവെള്ള ടാങ്ക് തകര്‍ന്നു

Written By kvarthakgd1 on 12 Jun 2013 | 7:06 pm


ഉദുമ: കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാഴ്ച മുമ്പ് മാത്രം നിര്‍മിച്ച കുടിവെള്ള ടാങ്ക് തകര്‍ന്നു. രണ്ട് ലക്ഷം രൂപ ചിലവൊഴിച്ചാണ് പ്ലാറ്റ്‌ഫോമില്‍ വെള്ളമെത്തിക്കാന്‍ ടാങ്ക് പണിതത്. ടാങ്ക് തകര്‍ന്ന് ഇപ്പോള്‍ വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

റെയില്‍വേ സ്‌റ്റേഷനിലെ കുഴല്‍ കിണറില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. ടാങ്ക് തകര്‍ന്നതുമൂലം വെള്ളവും വൈദ്യുതിയും പാഴായിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

റെയില്‍വേ സ്‌റ്റേഷനില്‍ കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക് ടാങ്ക് വെക്കുന്നതിലെ അശാസ്ത്രീയത യാത്രക്കാരില്‍ ചിലര്‍ അധികൃതരെ ധരിപ്പിച്ചിരുന്നെങ്കിലും ഇത്തരം അഭിപ്രായങ്ങളൊന്നും പരിഗണിക്കാതെയാണ് ടാങ്ക് പണിതതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

Uduma, Kottikulam, Railway Station, Water, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News,

Uduma, Kottikulam, Railway Station, Water, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News,


Keywords: Uduma, Kottikulam, Railway Station, Water, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:06 pm | 0 comments

കല്ലട്ര അബ്ബാസ് ഹാജി സ്മാരക അവാര്‍ഡ് യഹ്‌യ തളങ്കരയ്ക്കും അഷ്‌റഫ് താമരശേരിക്കും

Written By Kvarthakgd on 6 Jun 2013 | 7:43 pm

ഷാര്‍ജ: ഉദുമ മണ്ഡലം കെ.എം.സി.സി. ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ കല്ലട്ര അബ്ബാസ് ഹാജി അവാര്‍ഡുജകള്‍ പ്രഖ്യാപിച്ചു. പ്രവസലോകത്തും കേരളത്തിലും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ന­ടത്തിയ യഹ്‌യ തളങ്കരക്കും സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച അഷ്‌റഫ് താമരശേരിക്കും അവാര്ഡ് നല്‍കാന്‍ പ്രവര്‍ത്തക സമിതി തിരുമാനിച്ചു. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ജൂണ്‍ അവസാനം അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Kallatra Abbas Haji, Smaraka award, Yahya Thalangara, Ashraf Thamarasery, Uduma, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Yahya Thalangara

Kallatra Abbas Haji, Smaraka award, Yahya Thalangara, Ashraf Thamarasery, Uduma, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Ashraf Thamarasery
പ്രസിഡന്റ് പി.കെ. താഹ ചെമ്മനാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഖദര്‍ കുന്നില്‍, സലാം ഹാജി കുന്നില്‍, ഷാഫി ആലക്കോട്, അമീര്‍ ബേക്കല്‍, അബ്ദുല്ല കമംപാലം, അസീസ് കോട്ടിക്കുളം, ഗഫൂര്‍ ബേക്കല്‍ സംബന്ധിച്ചു. ഷാഫി തച്ചങ്ങാട് സ്വാഗതവും അറഫാത്ത് മാസ്തിഗുട നന്ദിയും പറഞ്ഞു.

Keywords: Kallatra Abbas Haji, Smaraka award, Yahya Thalangara, Ashraf Thamarasery, Uduma, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:43 pm | 0 comments

വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 5 Jun 2013 | 6:20 pm

ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ കോണ്‍ഫറന്‍സ് ഹാള്‍ കെവീസ് ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. കെവീസ് ജില്ലാ ട്രഷറര്‍ എന്‍.എം. സുബൈര്‍, സെക്രട്ടറി കെ.വി. ബാലകൃഷ്ണന്‍, ഉദുമ മേഖലാ പ്രസിഡന്റ് അശോകന്‍ പൊയ്‌നാച്ചി, ഉദുമ മേഖല ജനറല്‍ സെക്രട്ടറി വി.വി. ഗംഗാധരന്‍, കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പള്ളം, ഫറൂഖ് മേല്‍പറമ്പ്, യൂത്ത് വിംഗ് പ്രസിഡന്റ് പി.എം. അബ്ദുല്ല, വനിതാ വിംഗ് പ്രസിഡന്റ് ശ്രീകല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഉദുമ യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കല്ലട്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. ഗണേശന്‍ സ്വാഗതവും, പി.കെ. ജയന്‍ നന്ദിയും പറഞ്ഞു.

Merchant bhavan, Conferenc hall, Inauguration, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തുടര്‍ന്ന് 2013 ലെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കല്ലട്ര അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന മേഖലയില്‍ രണ്ടര പതിറ്റാണ്ടു പിന്നിടുന്ന പ്രസിഡന്റ് കല്ലട്ര അബ്ബാസിന് ഐന്‍സണ്‍ ക്രൈസി ക്ലബ്ബ് നാലാം വാതുക്കല്‍ നല്‍കിയ പ്രത്യേക പുരസ്‌കാരം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് സമ്മാനിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വ്യാപാരികളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീബിന്‍. കെ, ദീപക്. കെ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫിയും, ക്യാഷ് അവാര്‍ഡും ട്രഷറര്‍ എന്‍. സുബൈര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.

Merchant bhavan, Conferenc hall, Inauguration, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

2013-15 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ബാസ് കല്ലട്ര പ്രസിഡന്റ്, എന്‍. മുഹമ്മദ്കുഞ്ഞി ഐന്‍സണ്‍ ജനറല്‍ സെക്രട്ടറി, പി.കെ. ജയന്‍ (ട്രഷറര്‍), പി.വി. നാരായണന്‍, എ.വി. ഹരിഹരസുധന്‍ (വൈസ് പ്രസിഡന്റ്), പി.എം. അബ്ദുല്ല, ഹൈദര്‍. ടി.കെ (സെക്രട്ടറി)എന്നിവരെ തെരെഞ്ഞെടുത്തു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി എന്‍.മുഹമ്മദ്കുഞ്ഞി ഐന്‍സണ്‍ നന്ദി പറഞ്ഞു.

Keywords: Merchant bhavan, Conferenc hall, Inauguration, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:20 pm | 0 comments

സുന്നി മഹല്‍ ഫെഡറേഷന്‍ തണല്‍ മരങ്ങള്‍ വിതരണം ചെയ്തു

കളനാട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ 500-ല്‍ പരം തണല്‍ മരങ്ങളും കായ്ഫലമരങ്ങളും വിതരണം ചെയ്തു.
Environmental day

മണ്ഡലം തല ഉദ്ഘാടനം പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍വഹിച്ചു. താജുദ്ദീന്‍ ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല ഹാജി ഉദുമ, കാപ്പില്‍ മുഹമ്മദ് പാഷ, കെ.എ. അബ്ദുല്ല ഹാജി, ഷാഫി ഹാജി ബേക്കല്‍, അബ്ബാസ് കല്ലട്ര, ഷെരീഫ് കളനാട്, റഹീം കോട്ടിക്കുളം, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.പി. അബ്ദുല്‍ ഖാദര്‍, ഹാഷിം ദേലംപാടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Mahal federation, Tree, Distribution, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:32 pm | 0 comments

ഇസ്ലാമില്‍ ഖുര്‍ആന്‍ പഠിക്കുന്നതിന് മഹത്വമേറെ: ഖാസി ത്വാഖാ അഹ്മദ് മൗലവി

Written By Kvarthakgd on 30 May 2013 | 7:01 pm


ഉദുമ: ഖുര്‍ആന്‍ പഠിതാക്കള്‍ ലോകത്തിന് വെളിച്ചം പകരുന്നുവെന്നും കേരളത്തില്‍ അവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് സ്വാഗതാര്‍ഹമാണെന്നും ഖാസി ത്വാഖാ അഹ്മദ് മൗലവി അഭിപ്രായപ്പെട്ടു. ഉദുമ പടിഞ്ഞാറിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് ക്യാമ്പസില്‍ നടന്ന ഹാഫിളിനെ ആദരിക്കല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദീനില്‍ ഏറ്റവും മഹത്വമര്‍ഹിക്കുന്നത് ഖുര്‍ആന്‍ പഠിക്കുന്നതിലാണെന്നും അതിനായി പുതു തലമുറ രംഗത്ത് വരണമെന്നും ജനങ്ങള്‍ അവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു.

പതിനാല് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ തംജീദ് തൊട്ടിയെ ചടങ്ങില്‍ ഖാസി ത്വാഖാ അഹ്മദ് മൗലവി ആദരിച്ചു. പരിപാടിയില്‍ കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. ക്യാമ്പസില്‍ നടന്ന ചിറാഗെ മദീന പരിപാടിയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംസ്ഥാന കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും കെ.എസ്. അലി തങ്ങള്‍ വിതരണം ചെയ്തു.

Quran, Uduma, MIC, Ahmed Moulavi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

പ്രൊഫ. നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, എം.പി. മുഹമ്മദ് ഫൈസി ചേരൂര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഹാഫിള് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ്‌വേ, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ഷാഫി ഹാജി ബേക്കല്‍, മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഷാഫി ഹാജി കട്ടക്കാല്‍, ടി.വി. മുഹമ്മദ് കുഞ്ഞി ഹാജി എനര്‍ജി തുടങ്ങിയവര്‍ സംബന്ധിച്ചു. മുജീബ് റഹ്മാന്‍ ഹുദവി സ്വാഗതവും അബ്ദുര്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി നന്ദി പറഞ്ഞു.


Keywords: Quran, Uduma, MIC, Ahmed Moulavi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:01 pm | 0 comments

'സമകാലിക രാഷ്ട്രീയവും സാമുദായിക സംഘടനകളും' സെമിനാര്‍ 31ന്

ദുബൈ: ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമകാലിക രാഷ്ട്രീയവും സാമുദായിക സംഘടനകളും എന്ന വിഷയത്തില്‍ സെമിനാറും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീറിനുള്ള സ്വീകരണവും 31 ന് രാത്രി ഒമ്പത് മണിക്ക് മാഹി റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രമുഖ വാഗ്മി അഡ്വ. യസീദ് മുഖ്യപ്രഭാഷണം നടത്തും. കെ.എം.സി.സി കേന്ദ്ര-സംസ്ഥാന-ജില്ല-മണ്ഡല നേതാക്കള്‍ സംബന്ധിക്കും.
Dubai KMCC, Uduma committee, Seminar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Dubai KMCC, Uduma committee, Seminar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:54 pm | 0 comments

പത്തുവയസുകാരനായ ഹാഫിസ് തംജീദ് തൊട്ടിയെ ആദരിക്കുന്നു

Written By Kvarthakgd on 26 May 2013 | 2:55 pm

ഉദുമ: എം.ഐ.സി തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയ പ്രഥമ ഹാഫിസിനെ മെയ് 29 ന് അസര്‍ നിസ്‌കാരാനന്തരം ഉദുമ ക്യാമ്പസില്‍  സനദ് നല്‍കി ആദരിക്കുന്നു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവിയാണ് പത്ത്‌വയസുകാരനായ തംജീദ് തൊട്ടിയെ ഹാഫിസ്പട്ടം നല്‍കി ആദരിക്കുന്നത്.

യോഗത്തില്‍ കുമ്പോല്‍ അലി തങ്ങള്‍, യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, ഇബ്രാഹീം ഹാജി ഖത്തര്‍, സി.ബി. ബാവ ഹാജി, മുജീബ് ഹുദവി വെളിമുക്ക്, ഹാഫിസ് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, സി.എ. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, അബ്ദുല്ലകുഞ്ഞി ഹാജി സ്പീഡ്‌വേ ഗ്രൂപ്പ്, മുഹമ്മദ് കുഞ്ഞിഹാജി പാക്യാര, ശാഫി ഹാജി ബേക്കല്‍, പി.വി. അബ്ദുര്‍ റഹ്മാന്‍ ഹാജി, ഖാലിദ് ഫൈസി ചേറൂര്‍, എം.പി. മുഹമ്മദ് ഫൈസി, മുഹമ്മദ് കുഞ്ഞി തൊട്ടി, ശാഫി ഹാജി സ്പീഡ്‌വേ ഗ്രൂപ്പ്,തായല്‍ അന്തുമായി ഹാജി മാണിക്കോത്ത്, എസ്.വി. അബ്ദുല്ല, സി.എം. മുഹമ്മദ് ശാഫി ഹാജി, കട്ടക്കാല്‍ ശാഫി ഹാജി, അബ്ദുല്ല കുഞ്ഞി ഖത്തീബ്ച്ചാ മേല്‍പറമ്പ്, ടി.വി. മുഹമ്മദ് കുഞ്ഞിഹാജി എനര്‍ജി, ഹമീദ് മാങ്ങാട്, തോട്ടപ്പാടി ബഷീര്‍, ഹുസൈനാര്‍ ഹാജി, നാസര്‍ നാലപ്പാട്, അബ്ദുര്‍ റഹ്മാന്‍ ഹുദവി, ഹസൈനാര്‍ ഫൈസി, ജുനൈദ് ഹുദവി, സിറാജ് ഹുദവി, അബ്ദുസമദ് ഹുദവി, സ്വാദിഖ് ഹുദവി,
Thamjeed Thotti, Honour, Uduma, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഫസ്‌ലുറഹ്മാന്‍ ഹുദവി, സവാദ് ഹുദവി, കെ.എം. ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ദാറുല്‍ ഇര്‍ഷാദ് സീനിയര്‍ മുദരിസ് നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നടത്തപ്പെടുന്ന ഖതമുല്‍ ഖുര്‍ആന്‍ ദിക്ര്‍ ദുആ മജ്‌ലിസിന് അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഹാഫിസ് അബ്ദുസലാം മൗലവി നേതൃത്വം നല്‍കും. ദിക്ര്‍ ദുആ മജ്‌ലിസില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് വേദിയൊരിക്കിയിട്ടുള്ളതെന്നും ചീരണി വിതരണമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Keywords: Thamjeed Thotti, Honour, Uduma, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:55 pm | 2 comments

ഉദുമയിലെ അബ്ദുല്ല മുസ്‌ല്യാര്‍ നിര്യാതനായി

Written By irf Kvartha on 18 May 2013 | 7:51 pm

ഉദുമ: മതപണ്ഡിതനും നിരവധി ദര്‍സുകളില്‍ അധ്യാപകനുമായിരുന്ന ഉദുമ കണ്ണികുളങ്ങര ഹൗസിലെ അബ്ദുല്ല മുസ്‌ല്യാര്‍(78) നിര്യാതനായി. ലഖ്‌നൗയിലെ ദയൂബന്ദ് ഇസ്‌ലാമിക് യൂണിവേഴ്‌സിററിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മുസ്‌ല്യാര്‍ കര്‍ണ്ണാടകയിലെ പറങ്കിപ്പേട്ട, ബണ്ട്വാള്‍, ബാന്തുലെ എന്നിവിടങ്ങളിലും മേല്‍പ്പറമ്പ, ചെമ്പിരിക്ക, പടന്ന, മാക്കോട് തുടങ്ങിയ സ്ഥലങ്ങളിലും മുദരിസായി
Abdulla-Musliyar, Uduma
സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പളളിക്കര പൂച്ചക്കാട്ടെ പരേതരായ മുഹമ്മദ്കുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: സുഹ്‌റ, അഷ്‌റഫ്, നൗഷാദ്, റിയാസ് (മൂവരും ഖത്തര്‍), സുമയ്യ, ജഫ്‌സീറ

മരുമക്കള്‍: കെ.ഇ.എ ബക്കര്‍ (മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി), അഡ്വ. ഷഹനവാസ് പാലക്കാട്, റഷീദ് അതിഞ്ഞാല്‍, ഷമ്മ ചൂരി കാസര്‍കോട്. സഹോദരങ്ങള്‍: ബീഫാത്വിമ തൊട്ടി, ഖദീജ മുട്ടുന്തല, പരേതരായ അബ്ദുര്‍ റഹ്മാന്‍ ചെങ്കള, ഹംസ പൂച്ചക്കാട്.

ഖബറക്കം ഞായറാഴ്ച ഉച്ചയോടെ ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kerala, Kasaragod, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:51 pm | 0 comments

ഉദുമ അരവത്തെ വി.കുട്ട്യന്‍ ടൈലര്‍ നിര്യാതനായി

Written By Kvarthakgd on 12 May 2013 | 4:47 pm

ഉദുമ: അരവത്ത് കുതിരക്കോട്ടെ പരേതനായ വി.കണ്ണന്‍ വൈദ്യരുടെ മകന്‍ വി.കുട്ട്യന്‍ ടൈലര്‍(77) നിര്യാതനായി.

ഭാര്യ: സരോജിനി. മക്കള്‍: സുധാകരന്‍, രമണി, വിശാലാക്ഷന്‍, മധു. മരുമക്കള്‍: ശാലിനി, ഭട്ട്യന്‍, രേഷ്മ, രമ്യ. സഹോദരങ്ങള്‍: വി.കുഞ്ഞിരാമന്‍(മുംബൈ), വി.നാരായണന്‍(റിട്ട.എസ്.ഐ അരവത്ത്), കാര്‍ത്യായനി(കരിപ്പോടി), കോരന്‍ അരവത്ത്, നാരായണി പഴനെല്ലി(നീലേശ്വരം), പരേതനായ അമ്പു വൈദ്യര്‍
Uduma, Aravath, V.Kuttyan, Obituary, Kasaragod, Kerala, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അരവത്ത്.

Keywords: Uduma, Aravath, V.Kuttyan, Obituary, Kasaragod, Kerala, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:47 pm | 0 comments

സംസ്ഥാന സൈക്കിള്‍ റേസ് ചാമ്പ്യന്‍ഷിപ്പ് 18,19 തീയതികളില്‍ പാലക്കുന്നില്‍

Written By Kvarthakgd on 6 May 2013 | 8:11 pm

ഉദുമ: ജില്ലാ സൈക്കിള്‍ അസോസിയേഷന്‍ 18, 19 തീയതികളില്‍ പാലക്കുന്നില്‍ സംസ്ഥാന സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ സൈക്കിള്‍ റേസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരിച്ചു. കെ. വി. വിജയകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, പി.വി. ഭാസ്‌കരന്‍, ഗംഗാധരന്‍, ഫാറൂഖ് കാസിം എന്നിവര്‍ സംസാരിച്ചു. നാരായണന്‍ പള്ളം സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: കെ. കസ്തൂരി (ചെയര്‍മാന്‍), കെ.വി. വിജയകുമാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), വി.ആര്‍. ഗംഗാധരന്‍, കെ.വി. സുരേഷ്‌കുമാര്‍, എന്‍. രാമചന്ദ്രന്‍, ഫാറൂഖ് കാസിം (വൈസ് ചെയര്‍മാന്‍), എം. അച്യുതന്‍ (ജനറല്‍ കണ്‍വീനര്‍), നാരായണന്‍ പള്ളം (കണ്‍വീനര്‍), പി.വി. ശ്രീധരന്‍, ചന്ദ്രന്‍ കരിപ്പോടി, സതീശന്‍, എന്‍.വി. ഉദയകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), ഗണേശന്‍ അരമങ്ങാനം (ട്രഷറര്‍).
State, Cycle, Race, Championship, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: State, Cycle, Race, Championship, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:11 pm | 0 comments

പള്ളികമ്മിറ്റിക്കെതിരെ നോട്ടീസിറക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

Written By irf Kvartha on 29 Apr 2013 | 7:30 pm

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കിയതിന്റെ പേരില്‍ പള്ളി കമ്മിറ്റിക്കെതിരെ വര്‍ഗീയത പ്രചരിപ്പിച്ചുകൊണ്ട് നോട്ടീസിറക്കിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മാങ്ങാട്ടെ കബീറിനെ(36)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Arrested

ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് വ്യാപകമായി നോട്ടീസ് പ്രചരിപ്പിച്ചത്. ഈ കേസില്‍ നേരത്തെ ബാരയിലെ എ.എം ഇബ്രാഹിം(46), മീത്തല്‍ മാങ്ങാട്ടെ എ.എം നൗഷാദ് (25), മാങ്ങാട് താമരക്കുഴിയിലെ അബ്ദുല്ല (58), മാങ്ങാട്ടെ എം.കെ മുഹമ്മദ് കുഞ്ഞി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.


Keywords: Kerala, Uduma, Arrest, Palakunnu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:30 pm | 2 comments

'ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ' ജനരോക്ഷ യാത്ര കാഞ്ഞങ്ങാട്ട് സമാപിക്കും

Written By Kvarthakgd on 23 Apr 2013 | 7:49 pm

ഉദുമ: 'ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ' വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനരോഷ യാത്ര ബുധനാഴ്ച പാണത്തൂരില്‍ ആരംഭിച്ച് കാഞ്ഞങ്ങാട് ടൗണില്‍ സമാപിക്കും. തിങ്കളാഴ്ച ഉദുമ മണ്ഡലം യാത്ര നാലാംവാതുക്കല്‍, പൊയിനാച്ചി, പെര്‍ളടുക്കം, കുണ്ടംകുഴി, മരുതടുക്കം, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക, അഡൂര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ബോവിക്കാനത്ത് സമാപിച്ചു.

ചൊവ്വാഴ്ച ചട്ടഞ്ചാലില്‍നിന്ന് ആരംഭിച്ച് മാണിക്കോത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ല പ്രസിഡന്റ് പ്രഫ. ടി.ടി. ജേക്കബ്, ജാഥാ ക്യാപ്റ്റന്‍ അമ്പുഞ്ഞി തലക്ലായി, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കക്കണ്ടം, അഫ്‌സല്‍ പൈച്ചാര്‍, ടി.എം. കുഞ്ഞമ്പു, മഹ്മൂദ് പള്ളിപ്പുഴ, കെ.ബി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. യൂസുഫ് കോട്ടിക്കുളം, സമീര്‍, പി.കെ. കൃഷ്ണന്‍ ഉദുമ, അബ്ദുല്ല നെച്ചിപ്പടുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Welfare party, Janarokshayathra, Uduma, Ends, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സംസ്ഥാന സെക്രട്ടറി
ശശി പന്തളം ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേശ്വരം മണ്ഡലം ജനരോഷ യാത്ര ബുധനാഴ്ച ആരിക്കാടിയില്‍നിന്ന് ആരംഭിച്ച് വ്യാഴാഴ്ച മഞ്ചേശ്വരത്ത് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കുഞ്ഞഹ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.

Keywords: Welfare party, Janarokshayathra, Uduma, Ends, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:49 pm | 0 comments

കളനാട്ടെ വെള്ളച്ചി നിര്യാതയായി

Written By Kvarthakgd on 18 Apr 2013 | 5:00 pm

ഉദുമ: കളനാട് വള്ളിവയലിലെ തോട്ടത്തില്‍ വെള്ളച്ചി (85) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ പുളിയക്കാട് കുഞ്ഞിരാമന്‍. മക്കള്‍: കൃഷ്ണന്‍ (ദുബൈ), നാരായണന്‍ (ഷാര്‍ജ), ബാലന്‍ (അജ്മാന്‍), കുമാരന്‍ (ദുബൈ). 

മരുമക്കള്‍: ജാനകി (മംഗലാപുരം), രത്‌നവല്ലി (ചെറുവത്തൂര്‍), ജയന്തി (പുതിയവളപ്പില്‍), വീണ (കരിന്തളം). സഹോദരങ്ങള്‍: പരേതരായ കൊട്ടന്‍, ചോയിച്ചി.
Vellachi, Obituary, Kalanad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Vellachi, Obituary, Kalanad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:00 pm | 0 comments

കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഭാര്യാ മാതാവ് നിര്യാതയായി

Written By Kvarthakgd on 5 Apr 2013 | 4:34 pm

പനയാല്‍: തച്ചങ്ങാട് പുതിയവീട്ടില്‍ പരേതനായ ഗോപാലന്‍ വൈദ്യരുടെ ഭാര്യ പി. ലക്ഷ്മി അമ്മ (83) നിര്യാതയായി.

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ഭാര്യ പി. പത്മിനിയുടെ അമ്മയാണ്. മറ്റു മക്കള്‍: പി. ബാലഗോപാലന്‍ (റിട്ട. സീമാന്‍), ഗോവിന്ദന്‍, കുഞ്ഞിരാമന്‍ (ദുബൈ), ദാമോദരന്‍ (ദുബൈ), ഉമ, രമ, ബേബി.

മറ്റുമരുമക്കള്‍: ശൈലജ, സരസ്വതി, സുധ, കലാവതി, രാഘവന്‍ വെളളിക്കോത്ത്, ബാലകൃഷ്ണന്‍ (പ്രിന്‍സിപ്പള്‍. ടാഗോര്‍ കേളജ് കാസര്‍കോട്), ഗംഗാധരന്‍ ചെറുപുഴ. സഹോദരങ്ങള്‍: പരേതരായ
കാര്‍ത്ത്യായണി, കല്ല്യാണി.

Keywords: K.Kunhiraman MLA, Wife, Mother, Obituary, Uduma, Panayal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:34 pm | 0 comments

ഉദുമയിലെ എന്‍.ബി. ഷംസുദ്ദീന്‍ നിര്യാതനായി

Written By Kvarthakgd on 21 Mar 2013 | 5:29 pm

Nalavathukkal, N.B.Shasudheen, Obituary, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദുമ: ഉദുമ നാലാംവാതുക്കലിന്റെ എന്‍.ബി. ഷംസുദ്ദീന്‍ (53) നിര്യാതനായി. മുസ്‌ലിം ലീഗ് നാലാംവാതുക്കല്‍ ശാഖ പ്രസിഡന്റ്, പാക്യാര മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, നാലാംവാതുക്കല്‍ ഫാറൂഖ് മസ്ജിദ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉളിയത്തടുക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പരേതനായ അബ്ദുര്‍ റഹ്മാന്‍-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്, മക്കള്‍: ഷാക്കിര്‍ റഹ്മാന്‍, ഷാറൂഖ് റഹ്മാന്‍, ജാവിദ് റഹ്മാന്‍, ഷംസീറ, ഷാക്കിയാബി. സഹേദരങ്ങള്‍: എന്‍.ബി. അബ്ദുല്‍ കരീം, ഹനീഫ്, ഫാത്വിമ, ജമീല.  ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാക്യാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Nalavathukkal, N.B.Shasudheen, Obituary, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:29 pm | 0 comments

പ്രൊഫ. എം.എ റഹ്മാന്റെ സഹോദരന്‍ മൂലയില്‍ ശരീഫ് നിര്യാതനായി

Written By irf Kvartha on 20 Mar 2013 | 7:54 pm

Uduma Moolayil Shareef obituary
ഉദുമ: എഴുത്തുകാരന്‍ പ്രൊഫ. എം.എ. റഹ്മാന്റെ സഹോദരന്‍ മൂലയില്‍ വളപ്പ് ഫൈസല്‍ മന്‍സിലിലെ മൂലയില്‍ ഷെരീഫ് (70) നിര്യാതനായി. പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഏറെക്കാലം ദുബൈയില്‍ വ്യാപാരിയായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: ഷബീബ, ഉമൈബ, സാഹിദ, താഹിറ, ഫൈസല്‍ (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മംഗലാപുരം), ഫഹദ് (ദുബൈ), മരുമക്കള്‍: ഇബ്രാഹിം കുണിയ, ഇബ്രാഹിം കൊയങ്കര കുണിയ, മജീദ് കുണിയ, അബ്ദുര്‍ റഹ്മാന്‍ ബേക്കല്‍.

മറ്റുസഹോദരങ്ങള്‍: എം.അബ്ദുല്‍ ഖാദര്‍, എം. നഫീസ, എം. മുസ്ത്വഫ, എം.ബീഫാത്വിമ, എം. ദൈനബി, എം. മൂസ, എം. അഹമ്മദ്, എം.അബ്ദുര്‍ റസാഖ്.

Keywords: Kerala, Kasaragod, Uduma, Moolayil Shareef, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:54 pm | 0 comments

മുദിയക്കാല്‍ അരവത്തെ എച്ച്. മൊയ്തു നിര്യാതനായി

Written By irf Kvartha on 18 Mar 2013 | 6:19 pm

Kasaragod, Uduma, Mudiyakkal, H. Moidu, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഉദുമ: മുദിയക്കാലിലെ എച്ച്. മൊയ്തു (62) നിര്യാതനായി.  മുദിയക്കാല്‍ അരവത്തെ പരേതരായ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.  കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു.

മക്കള്‍: അബ്ദുല്‍ അസിസ്, അബ്ദുല്‍ ഹക്കീം, നഫീസ. മരുമക്കള്‍: മുഹമ്മദ് മുക്താര്‍, ദൈനബി
സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ദുര്‍ റഹ്മാന്‍, അബ്ബാസ്, അഷ്‌റഫ്, ബഷീര്‍, ഖമറുദ്ദീന്‍, റസിയ, ഹകീം ബസ് ഉടമ അബ്ദുല്ല ഹാജിയുടെ ഭാര്യ പരേതയായ ഫാത്വിമ.

കോണ്‍ഗ്രസ്സ് നേതാക്കളായ പാദൂര്‍ കുഞ്ഞാമു ഹാജി, തച്ചങ്ങാട് ബാലകൃഷ്ണന്‍, കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ശ്രീധരന്‍ വയലില്‍, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: Kasaragod, Uduma, Mudiyakkal, H. Moidu, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:19 pm | 0 comments

സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Uduma, Arrest, Distribution,
ഉദുമ: മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ. എന്‍. നൗഷാദ് (25), മാങ്ങാട്കൂളിക്കുന്ന് റോഡിലെ ഇബ്രാഹിം (46), മാങ്ങാട് അബ്ദുല്ല (38) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. എം. രാജേഷ് അറസ്റ്റുചെയ്തത്. മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖ വിതരണം ചെയ്താണ് ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ മഹോത്സവത്തിന്റെ ഭാഗമായുള്ള മാങ്ങാട്ബാര തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് മാങ്ങാട് ടൗണ്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തിരുന്നു. കമ്മിറ്റിയിലുള്ളവര്‍ കാഴ്ചയെ അനുഗമിക്കുകയും ചെയ്തു. നൗഷാദും ഇബ്രാഹിമും ഇത് തെറ്റായി ചിത്രീകരിച്ച് ' ഖിളര്‍ ജമാഅത്ത് മഹല്‍ദീനി സ്‌നേഹികള്‍' എന്ന പേരില്‍ നോട്ടീസ് അച്ചടിച്ച് പ്രദേശത്തെ വീടുകളിലും കടകളിലും വിതരണം ചെയ്യുകയായിരുന്നു.

തിരുമുല്‍കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് കുടിവെള്ളം നല്‍കുകയും യാത്രയെ അനുഗമിക്കുകയും ചെയ്തവരുടെ നടപടി അനിസ്ലാമികമാണെന്നതുള്‍പെടെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാചകങ്ങളാണ് നോട്ടീസിലുണ്ടായിരുന്നത്. പോലീസ് അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഹൊസ്ദുര്‍ഗ് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.


Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Uduma, Arrest, Distribution, Police, Kerala.
12:39 pm | 1 comments

ഉദുമ എരോലിലെ കാപ്പില്‍ അബ്ദുല്ല നിര്യാതനായി

Written By irf Kvartha on 14 Mar 2013 | 4:01 pm

Kerala, Kasaragod, Erol, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഉദുമ: എരോലിലെ കാപ്പില്‍ അബ്ദുല്ല (65) നിര്യാതനായി. ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വ്യാപാരിയായിരുന്നു.

പരേതരായ അഹമ്മദ്കുട്ടിയുടെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: ആബിദ്, ഹാഷിം, അറഫാത്ത്, മറിയം, ഖൗലത്ത്.

മരുമക്കള്‍: മുഹമ്മദ് ബെണ്ടിച്ചാല്‍, ഫൈസല്‍ ഈച്ചിലിങ്കാല്‍, ബീഫാത്വിമ. സഹോദരങ്ങള്‍: മൊയ്തു, ഇബ്രാഹിം, മുഹമ്മദ്, ബീഫാത്വിമ, ആഇഷ, മൈമൂന.

ഖബറടക്കം വെളളിയാഴ്ച രാവിലെ എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, Kasaragod, Erol, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:01 pm | 0 comments

പുനര്‍നിര്‍മിച്ച ആറാട്ടുകടവ് പാലവും റോഡും 14ന് ഗതാഗതത്തിന് തുറന്നുകൊടുക്കും

Written By Kvarthakgd on 11 Mar 2013 | 5:42 pm

Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദുമ: ദേശീയപാത 17ല്‍ നിന്ന് കാഞ്ഞങ്ങാട്-കാസര്‍കോട് സ്റ്റേറ്റ് ഹൈവേയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞതും പ്രധാനവുമായ കണക്ഷന്‍ റോഡ് യാഥാര്‍ഥ്യമായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബട്ടത്തൂര്‍-ചന്ദ്രപുരം- ആറാട്ട്  കടവ്- പാലക്കുന്ന് ബി. എം. ബി. സി. റോഡും പുനര്‍നിര്‍മിക്കപെട്ട ആറാട്ടുകടവ് പാലവും മാര്‍ച്ച് 14ന് രാവിലെ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുമെന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ അറിയിച്ചു.

പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് പാതിവഴിയില്‍ മുടങ്ങിയ ഈ പദ്ധതി ചുരുങ്ങിയ നാള്‍ക്കകം പൂര്‍ത്തിയാക്കിയത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന് ഏതുനിമിഷവും ദുരന്തം സംഭവിക്കുമെന്ന സ്ഥിതിയിലാണ് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആറാട്ടുകടവ് പാലം പുനര്‍നിര്‍മിക്കാന്‍ 140 ലക്ഷം രൂപ അനുവദിച്ചത്. കരാര്‍ ഏറ്റെടുത്തയാള്‍ പുതിയ പാലം നിര്‍മിക്കാന്‍ പഴയത് പൊളിച്ചുമാറ്റിയെങ്കിലും പ്രവൃത്തി ആരംഭിക്കാതെ രണ്ടരവര്‍ഷത്തോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. പുതിയ നിരക്കിലുള്ള തുക കിട്ടാതെ പ്രവൃത്തി ചെയ്യാനാവില്ലെന്നു പറഞ്ഞ് പാതിവഴിയില്‍ പണി ഉപേക്ഷിക്കുകയും ചെയ്തു.

Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsനാട്ടുകാരനുഭവിക്കുന്ന ഗുരുതരമായ യാത്രാപ്രശ്‌നം പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പാലത്തിനും റോഡിനും പുതിയ ഡിസൈന്‍ തയ്യാറാക്കി അതിനു ഭരണാനുമതി നല്‍കി പ്രവൃത്തി റീ ടെണ്ടര്‍ ചെയ്തതെന്ന് എം.എല്‍.എ. പറഞ്ഞു.

ചട്ടഞ്ചാലിലെ പ്രമുഖ കരാര്‍ ഗ്രൂപ്പായ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കെ.എം. അബ്ദുല്ല കുഞ്ഞിയാണ് തുടര്‍ന്ന് പ്രവൃത്തി ഏറ്റെടുത്തത്. എഗ്രിമെന്റ് കാലാവധി കണക്കിലെടുക്കാതെ പാലത്തിന്റേയും റോഡിന്റേയും പ്രവൃത്തി നാലു മാസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ കെ. എം. അബ്ദുല്ല കുഞ്ഞിയെ എം.എല്‍.എ. അഭിനന്ദിച്ചു. മൂന്നരക്കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച പാലവും റോഡും ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

Keywords: Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:42 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories