Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Udma. Show all posts
Showing posts with label Udma. Show all posts

യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthaksd on 9 May 2013 | 7:11 pm

കാസര്‍കോട്: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രനെ (23) വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി സ്‌റ്റേജ് പരിപാടികളിലും ആല്‍ബങ്ങളിലും ചാനലുകളിലും ഗാനം ആലപിച്ച റൈമ പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടകര മെഗേരി സ്വദേശിയും ഉദുമ എ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യപാകനുമായ ചന്ദ്രന്‍ മാസ്റ്റര്‍-ഭാമ ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളായി നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്.

വേനലവധിക്ക് റൈമയും കുടുംബവും രണ്ടാഴ്ചയായി വടകരയിലെ വീട്ടിലായിരുന്നു ചെലവഴിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ പിതാവ് ചന്ദ്രന്‍ മാസ്റ്ററോടൊപ്പം നാലാംവതുക്കലിലെ വാടക ക്വട്ടേഴ്‌സിലെത്തിയതായിരുന്നു. പിതാവ് സ്‌കൂളിലേക്ക് പോയ സമയത്ത് ക്വട്ടേഴ്‌സില്‍ തനിച്ചായ റൈമയെ ക്വട്ടേഴ്‌സിനകത്ത് കിടപ്പുമുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറി അകത്തും നിന്നും പൂട്ടിയ നിലയിലായിരുന്നു.

Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News.ഒന്നര വര്‍ഷം മുമ്പ് റൈമയുടെ വിവാഹം കഴിഞ്ഞിരുന്നു. കോഴിക്കോട്ടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമാണ് ഇവര്‍ ഒന്നിച്ച് ജീവിച്ചത്. ഇതിന് ശേഷം ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തടുര്‍ന്ന് റൈമ പിതാവിനോടൊപ്പം ഉദുമയിലായിരുന്നു താമസം. ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യബന്ധം തകര്‍ന്നതിലുള്ള മനോവിഷമം കാരണം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച റൈമ കൈരളി ചാനലിന്റെ റിയാലിറ്റിഷോയിലും പങ്കെടുത്തിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ റൈമ സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച കലാകാരിയായ റൈമയുടെ മരണം കുടുംബത്തേയും നാട്ടുകാരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

അമല്‍ ചന്ദ്രന്‍ ഏക സഹോദരനാണ്. ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു.

Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:11 pm | 1 comments

സീതി സാഹിബിന്റെ സേവനങ്ങള്‍ തുല്യതയില്ലാത്തത്: മൊയ്തീന്‍ കൊല്ലമ്പാടി

Written By kvarthapressclub on 27 Apr 2013 | 3:58 pm

മേല്‍പറമ്പ്: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നിലായ ഒരു സമുദായത്തെ ധിഷണാപരമായ കൂര്‍മതയും, ഹൃദയവിശാലതയും കൊണ്ട് വിഞ്ജാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വഴിനടത്തിയ  കെ.എം,സീതി സാഹിബിന്റെ നന്‍മ നിറഞ്ഞ പ്രവര്‍ത്തനം തുല്യതയില്ലാത്തതും അവിസ്മരണീയവുമാണെന്ന് മുസ്ലീം യൂത്ത് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അഭിപ്രായപ്പെട്ടു.

അതുല്യമായ വിഞ്ജാന സമ്പത്ത് സ്വവിജയത്തിനോ ധന സമ്പാദനത്തിനോ പ്രയോജനപ്പെടുത്തി അവനവനിലേക്ക് ചുരുങ്ങിക്കൂടുന്ന ഇന്നിന്റെ തലമുറ സീതിസാഹിബിന്റെ കാഴ്ചപ്പാടും, പ്രവര്‍ത്തന ശൈലിയും മാതൃകയാക്കേണ്ടത് അത്യാവശ്യമാണ്. കലുഷിതമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയമായ സംഘംചേരലിലൂടെ ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വവും അഭിമാനവും പരിരക്ഷിക്കുമെന്ന തിരിച്ചറിവിലൂടെ ഈ രംഗത്ത് അദ്ദേഹം നടത്തിയ മുന്നേറ്റമാണ് രാഷ്ട്രീയരംഗത്ത് മുസ്ലീം ന്യൂനപക്ഷ സമുദായത്തിന് ശക്തവും ഭദ്രവുമായ മേല്‍വിലാസമുണ്ടാക്കിയതെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ഉദുമ നിയോജക മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പള്ളിക്കരയില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മൊയ്തീന്‍. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി.കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് മുജീബ് കാടായി അനുസ്മരണ പ്രഭാഷണം നടത്തി.

Melparamba, Political party, Muslim Youth League, District, President, Udma, Kerala, Kerala News, International News, National Newsകെ.ഇ.എ.ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, കെ.എ.അബ്ദുല്ല ഹാജി, പി.എ.അബൂബക്കര്‍ ഹാജി, കരീം കുണിയ, സോളാര്‍ കുഞ്ഞാമദ് ഹാജി,
ഹനീഫ കുന്നില്‍, ഹംസ തൊട്ടി, ടി.പി.കുഞ്ഞബ്ദുല്ല ഹാജി, ഹാരിസ് തൊട്ടി,എം.എസ്.ഷുക്കൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, കെ.എം.എ.റഹ്മാന്‍, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് ഷാ മുക്കൂട്, റഊഫ് കുണിയ, ഉസാം പള്ളങ്കോട്, എം.ബി. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Melparamba, Political party, Muslim Youth League, District, President, Udma, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:58 pm | 0 comments

ജില്ലാ ബാങ്കില്‍ സ്ഥലം മാറ്റ പീഡനം; എംപ്ലോയീസ് ഫെഡറേഷന്‍ പ്രക്ഷോഭത്തിന്

Written By kvarthaksd on 22 Apr 2013 | 7:50 pm

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്ന് ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാങ്കില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജെടുത്തതോടെയാണ് 200 ലധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്നും അവരില്‍ 90 ശതമാനം പേരും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനിലെ അംഗങ്ങളാണെന്നും അവര്‍ പറഞ്ഞു.

ബാങ്കിലെ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ചില നേതാക്കളുടെ താല്‍പര്യപ്രകാരം ജീവനക്കാരെ സംഘടനയില്‍ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 11 ന് പുതിയ ഭരണസമിതി അധികാരമേറ്റപ്പോള്‍ സംഘടനാ നേതാക്കള്‍ ബാങ്ക് പ്രസിഡന്റ് പി.സി. രാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടാവുകയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പിന് പിന്നാലെ അഞ്ച് വനിതാ ജീവനക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

ഭരണ സമിതിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അതിന് മുന്നോടിയായി 26 ന് ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കൂട്ട ധര്‍ണ നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വിവിധ തൊഴിലാളി സംഘടനാനേതാക്കള്‍ പ്രസംഗിക്കും.
Dist-Co-operative-Bank-Employees-Federation Press conference, Kasaragod


വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ദാമോദരന്‍, ജോയിന്റ് സെക്രട്ടറി എ. ഗോപാലന്‍, ട്രഷറര്‍ പി. കുമാരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ജയകുമാര്‍, ടി. രാഘവന്‍, കെ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Bank, K.Kunhiraman MLA, Udma, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:50 pm | 0 comments

പോപുലര്‍ഫ്രണ്ട് സംസ്ഥാന നേതൃസംഗമം ഉദുമയില്‍ ആരംഭിച്ചു

Written By kvartha delta on 19 Apr 2013 | 8:39 pm

കാസര്‍കോട്: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദ്വിദിന സംസ്ഥാന നേതൃസംഗമം (വിചാരതീരം) ഉദുമ എരോല്‍ പാലസില്‍ ആരംഭിച്ചു. ദേശീയ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി. കോയ സംഗമം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സാദത്ത് ആമുഖ പ്രഭാഷണം നടത്തി. ദേശീയ നിര്‍വാഹക സമിതി അംഗം ഇ.എം. അബ്ദുര്‍ റഹ്മാന്‍, കര്‍ണാടക ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ പുത്തൂര്‍, സഈദ് മദനി സംസാരിച്ചു. ഞായറാഴ്ച വൈകിട്ട് ക്യാംപ് സമാപിക്കും.

Kasaragod, Popular front of India, Inauguration, Udma, Kerala, Prof. P. Koya, E.M. Abdur Rahman
Keywords: Kasaragod, Popular front of India, Inauguration, Udma, Kerala, Prof. P. Koya, E.M. Abdur Rahman, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


8:39 pm | 0 comments

സി.കെയുടെ തട്ടകം എ. ഗ്രൂപ്പ് തൂത്തുവാരി

Written By kvarthaksd on 18 Apr 2013 | 10:18 am

ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം തിരഞ്ഞെടുപ്പില്‍ ഡി.സി.സി. പ്രസിഡന്റായ അഡ്വ. സി.കെ ശ്രീധരന്റെ തട്ടകവും ഐ ഗ്രൂപിന്റെ കുത്തകയുമായ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് എ. ഗ്രൂപ്പുകാര്‍ തൂത്തുവാരി. എ. ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി 286 വോട്ടും ഐ. ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി 107 വോട്ടും നേടി. നാല് സെക്രട്ടറിമാരെയും എ. ഗ്രൂപ്പ് വിജയിപ്പിച്ചു .

ഗിരീഷ് അടുകത്ത് ബയല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു . എ. ഗ്രൂപ്പില്‍ നിന്നും വിജയിച്ചവര്‍ ഫര്‍ഷാദ് മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ഗോപിനാഥ് മീത്തല്‍ വീട്, സമീര്‍ മാങ്ങാട്, അരവിന്ദന്‍ ബാര , രഞ്ജിത്ത് ആര്യടുക്കം, മനീഷ് അടുകത്ത്ബയല്‍ എന്നിവരാണ്. ബൂത്ത് തലത്തില്‍ 57 എണ്ണം എ. വിഭാഗവും 26 എണ്ണം ഐ. വിഭാഗവും നേടി.

 DCC, Udma, Kasaragod, Youth-Congress, Mangad, Winner, Adkathbail, Kerala,, Kerala News.വി.ആര്‍. വിദ്യാസാഗര്‍, കെ.വി. ചന്ദ്രന്‍, അന്‍വര്‍ മാങ്ങാട്, ഫര്‍ഷാദ് മാങ്ങാട്, ഗിരീഷ് അടുകത്ത്ബയല്‍, ഗോപിനാഥ് മീത്തല്‍ വീട്, സമീര്‍ മാങ്ങാട്, അരവിന്ദന്‍ ബാര, രഞ്ജിത്ത് ആര്യടുക്കം, മനീഷ് അടുകത്ത് ബയല്‍, ശിഹാബ്, രാമകൃഷ്ണന്‍ നലാംവതുക്കല്‍ എന്നിവര്‍ എ വിഭാഗത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.

Related News:
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സി.കെ.യുടെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം

Keywords: DCC, Udma, Kasaragod, Youth-Congress, Mangad, Winner, Adkathbail, Kerala,, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:18 am | 0 comments

പാരസൈലിങ്ങില്‍ പറന്ന്, ബനാന ബോട്ടില്‍ ചുറ്റിയടിച്ച് ബേക്കലില്‍ സാഹസിക അഭ്യാസം

Written By Kvartha Alpha on 17 Apr 2013 | 7:46 pm

ബേക്കല്‍: പാരസൈലിങ്ങില്‍ പറന്നുയര്‍ന്നും ബനാന ബോട്ടില്‍ കടലില്‍ ചുറ്റിയടിച്ചും ബേക്കലില്‍ സാഹസിക അഭ്യാസം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി വിവിധ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ മികച്ച തുടക്കമാണ് നടന്നത്.

ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ആണ് സാഹസിക ടൂറിസം പരിപാടി ഉദ്ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ടൂറിസം രംഗത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു ഷോ സംഘടിപ്പിച്ചത്. ഏപ്രില്‍ 21 വരെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാഹസിക പരിപാടികളില്‍ ഏര്‍പെടാന്‍ കഴിയുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നിശ്ചിത തുക നല്‍കിയാല്‍ ഹെലികോപ്റ്റര്‍ റൈഡും നടത്താം.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കൂടാതെ ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, റിംഗോ ബോട്ട് എന്നിവയിലും സഞ്ചരിക്കുന്നതിന് സൗകര്യമുണ്ട്. പട്ടം പറത്തല്‍ ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 വരെയാണ് സമ്മര്‍ ക്ലാപ്‌സ് ബേക്കലില്‍ ഉണ്ടായിരിക്കുക. പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അവസരമുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്താല്‍ മതി. ലൈഫ് ജാക്കറ്റ് ഉള്‍പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുക്കിയാണ് സാഹസിക പരിപാടി നടത്തുന്നത്. ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ്, കെ.ഇ ബക്കര്‍, പ്രസാദ്, ബേക്കല്‍ എസ്ഐ എം.പി രാജേഷ്‌ തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Photo: Dinesh Insight
Keywords: Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:46 pm | 0 comments

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സി.കെ.യുടെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം

ഉദുമ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ  ശ്രീധരന്റെ തട്ടകമായ ഉദുമയില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം. എ. ഗ്രൂപ്പ് ഇത്തവണ ഉദുമ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ്. കണക്കുകളുടെ കളിയില്‍ രണ്ടു പക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അടിയൊഴുക്കുകള്‍ നടന്നില്ലെങ്കില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് എ. ഗ്രൂപ്പ് അവകാശപ്പെടുന്നത്.

സി.കെ യുടെ തട്ടകം ഐ ഗ്രൂപ്പ് നിലനിര്‍ത്തണമെങ്കില്‍ ശരിക്കും വിയര്‍പ് ഒഴുക്കേണ്ടി വരും. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉദുമ ആരുടെ കൂടെയെന്ന് അറിയാന്‍ പ്രവര്‍ത്തകര്‍ ഉറ്റു നോക്കുകയാണ്. ഐ ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പിന് വി.ആര്‍. വിദ്യാസാഗറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Youth-Congress, DCC, Udma, Kasaragod, Kerala, Kerala News, International News, National News.
കൂടാതെ ഫര്‍ഷാദ് മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ഗിരീഷ് അട്ക്കത്ത്ബയല്‍, ഗോപി മീത്തല്‍ വീട് എന്നിവരുടെ അണിയറ പ്രവര്‍ത്തനവും കൂടിയായാല്‍ മണ്ഡലം സുരക്ഷിതമാണെന്നാണ് ഐ. ഗ്രൂപ്പ് കരുതുന്നത്.

Keywords: Youth-Congress, DCC, Udma, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:00 pm | 0 comments

ഉമര്‍ നിസാറിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ നിരത്തിലൊഴുകുന്നു; നബീലിന്റെയും

Written By kvartha delta on 14 Apr 2013 | 11:18 pm

കെ. പ്രദീപ്

കൊച്ചിയിലെ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ സ്ട്രീറ്റ് ബോബ് ബൈക്കോടിച്ചു പോകുന്ന കാസര്‍കോട്ടുകാരന്‍. ചിലര്‍ക്കെങ്കിലും പരിചിതമാണ് മേല്‍പ്പറമ്പ് സ്വദേശി ഉമര്‍ നിസാര്‍. കൊച്ചിയിലെ ഇന്‍കാല്‍ വെന്‍ച്വര്‍ കമ്പനി ഡയറക്ടറും, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും കൂടിയായ ഉമര്‍ നിസാര്‍.

പ്രകൃതി ദൃശ്യങ്ങളും, വാസ്തുശില ചാതുര്യമുള്ള കെട്ടിടങ്ങളും പകര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഈ യുവ വ്യവസായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ കരുത്തിലും സൗകര്യത്തിലും ആകൃഷ്ടനായതില്‍ അത്ഭുതമില്ല.
Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson,

കൊച്ചിയിലെ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയ ബൈക്കില്‍ (KL 07 BX 0811) ക്യാമറയുമായി പാറിനടക്കുകയാണ് ഉമര്‍ നിസാറിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തോന്നിയ ആഗ്രഹമാണ് ഉമര്‍ സഫലമാക്കിയത്. ബിസിനസ് ആവശ്യത്തിനും അല്ലാതെയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള നിസാറിന് ഇത് മോഹസാഫല്യം. 110-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തിയത്. നിരവധി ബൈക്ക് പ്രേമികള്‍ക്കൊപ്പം കാസര്‍കോട്ടുകാരനുമായ ഉമര്‍ നിസാറും ഹാര്‍ലി ക്ലബില്‍ അംഗമായി. ഈ കൂട്ടത്തില്‍ പെടുന്ന രണ്ടാമത്തെ കാസര്‍കോട്ടുകാരനാണ് ഉമര്‍. നേരത്തെ നബീല്‍ എന്ന ഉദുമ സ്വദേശി ഇത് സ്വന്തമാക്കിയിരുന്നു.

ബിസിനസില്‍ വിജയത്തിന്റെ ഗോവണിപ്പടികള്‍ കയറുമ്പോഴും സൗന്ദര്യമുള്ള ഫ്രെയുമുകള്‍ സൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫറാകാനും നിസാറിന് സാധിക്കുന്നു. ഈ വ്യവസായിയെ വ്യത്യസ്ഥനാക്കുന്നതും ഇതാണ്. കേവലം 100 കേരളീയര്‍ക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുള്ളത്. അതിലൊരാളായി എന്നത് നിസാറിന്റെ മറ്റൊരു വ്യത്യസ്ഥത.

ഹാര്‍ലി ഡേവിഡ്‌സണിന്റെ റൈസിംഗ് സുഖം എന്തെന്നു ചോദിച്ചാല്‍ നിസാര്‍ പറയും മനോഹരമായ സന്ധ്യയെ പ്രക്ഷുബ്ദമായ കടലിന്റെ പശ്ചാത്തലത്തില്‍ ക്യാമറയിലാക്കുന്നതുപോലെയെന്ന്.

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson,

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson,


Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson

ഉദുമ നാലാംവാതുക്കല്‍ സ്വദേശിയും എരോല്‍ പാലസിന് സമീപം താമസക്കാരനുമായ നബീല്‍ എന്ന 25 കാരനാണ് കാസര്‍കോട് ജില്ലയില്‍ ആദ്യമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് (KL 60 F 48) സ്വന്തമാക്കിയത്. 2012 നവംബറിലാണ് ഹാര്‍ലിയുടെ സ്‌പോര്‍ട്‌സ്റ്റര്‍ 48 എന്ന മോഡല്‍ ഈ എഞ്ചിനീയറിംങ്ങ് ബിരുദധാരി വാങ്ങിയത്. കൊച്ചിയിലെ എസ്.എസ്.ആര്‍. ഇ.പി.സി. എന്ന കമ്പനിയുടെ ഉടമകൂടിയാണ് നബീല്‍. കൊച്ചിയിലാണ് തമാസമെങ്കിലും കൂടുതലും നാട്ടിലുള്ളപ്പോഴാണ് നബീല്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സനുവേണ്ടി നിരവധി റൈഡുകളിലും പരിപാടികളിലും നബീല്‍ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson, Bike, Motor Cycle, Disc Brake

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson, Bike, Motor Cycle, Disc Brake, Kochi,

Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson, Bike, Motor Cycle, Disc Brake, Kochi,

Also Read:
തേനീച്ചക്കൊമ്പുള്ള പൂമ്പാറ്റ


നന്മയുടെ ഫ്രെയിമുകള്‍

Keywords: Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson, Bike, Motor Cycle, Disc Brake, Kochi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Photographer, Business, Kochi, Udma, Melparamba, Kasaragod.
11:18 pm | 0 comments

അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ പിടികൂടി

ഉദുമ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പോലീസ് പിടികൂടി. പനയാല്‍ കൊണ്ടോളിയിലെ ബഷീറിന്റെ വീട്ടില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടികൂടിയത്. 50 വലിയ പെട്ടികളിലായാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് ആയിരക്കണക്കിനു രൂപ വിലമതിക്കുന്ന അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേലീസ് പരിശോധന നടത്തിയത്.
Kasaragod, Udma, Police, Kerala, Fire Works, Basheer, House, Malayalam News, National News, Kerala News, International News, Sports News

Keywords: Kasaragod, Udma, Police, Kerala, Fire Works, Basheer, House, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
12:00 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍: അ­ബ്ദുല്‍ അ­സീ­സ് അ­ന്ത്യ­യാ­ത്ര­യായി

Written By Kvartha Alpha on 11 Apr 2013 | 11:29 am

ഉ­ദു­മ: ജ­നി­ച്ചുവീ­ണ നി­മി­ഷം മു­തല്‍ രോഗ­ങ്ങ­ളോ­ട് മല്ലി­ട്ട് കി­ട­പ്പി­ലാ­യി­രു­ന്ന അ­ബ്ദുല്‍ അ­സീ­സ്(23) ദു­രി­ത­ങ്ങ­ളില്ലാത്ത ലോ­ക­ത്തേ­ക്ക് യാ­ത്ര­യായി. എ­രോല്‍ ജി­ന്ന് ഹൗ­സി­ലെ കെ.എം. അ­ബ്ദുര്‍ റ­സാ­ഖി­ന്റെയും സ­ഫി­യ­യു­ടെയും മ­ക­നാ­ണ് അ­ബ്ദുല്‍ അ­സീസ്.
ജ­നി­ക്കു­മ്പോള്‍ മു­തല്‍ ശ­രീ­രം ത­ളര്‍­ന്ന അ­ബ്ദുല്‍ അ­സീ­സ് എന്‍­ഡോ­സള്‍­ഫാന്‍ ദുരി­ത ബാ­ധി­ത­രു­ടെ പ­ട്ടി­ക­യില്‍ ഉള്‍­പെ­ട്ടി­രുന്നു. പുല്ലൂര്‍-പെരി­യ പ­ഞ്ചായ­ത്തി­ലെ കു­ണി­യ­യി­ലാ­യി­രു­ന്നു ഇ­വര്‍ നേര­ത്തെ താ­മ­സി­ച്ചി­രു­ന്ന­ത്. 2011 ല്‍ എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത ബാ­ധി­ത­രു­ടെ ലി­സ്റ്റില്‍ പെ­ട്ടി­രു­ന്ന അ­സീ­സി­ന് ചി­കി­ത്സ­യ്­ക്കു­ള്ള കാര്‍­ഡ് ല­ഭി­ച്ചി­രു­ന്നില്ല. അ­ത­ി­നാല്‍ പൂര്‍­ണ­മായും സൗ­ജ­ന്യമാ­യ ചി­കി­ത്സ കി­ട്ടി­യി­രു­ന്നില്ല. സ­ഹോ­ദ­ര­ങ്ങ­ള്‍: ശ­രീഫ്, മു­ഹ­മ്മദ്, ഹാ­രിസ്, റ­സീ­ന.
Endosulfan
Keywords: Udma, kasaragod, Kerala, Obituary, Endosulfan, Abdul Azeez, Safiya, Dies, Victim, Mohamed, Treatment, Government, Brother, Raseena, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Erol, Jinn House, Puullur, Periya
11:29 am | 0 comments

23 കോടിയുടെ ടെക്‌സ്റ്റൈല്‍ അഴിമതി: കരീമിനെ കുഞ്ഞാലിക്കുട്ടി രക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍

Written By Kvartha Alpha on 1 Apr 2013 | 6:22 pm


കാസര്‍കോട്: 23 കോടി രൂപയുടെ ടെക്‌സ്റ്റൈല്‍ അഴിമതിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെ രക്ഷിക്കുന്നത് ഇപ്പോഴത്തെ വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ടെക്‌സ്റ്റൈല്‍ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഉദുമ, പിണറായി, കോമളപുരം എന്നീ സ്പിന്നിംഗ് മില്ലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് 23 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തയത്.


ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം, എം. ഗണേഷ്, ചെയര്‍മാന്‍ പി.എ. ഇസഹാഖ് എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അഴിമതി മൂടിവെക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെ ശ്രമിക്കുകയാണ്. വി.എസ് അച്യുതാനന്ദനെ പോലും വിജിലന്‍സ് അന്വേഷണത്തിനുത്തരവിട്ട യു.ഡി.എഫ് സര്‍ക്കാര്‍ എളമരം കരീമിനെ സഹായിക്കുന്നതിനു പിന്നിലെ താല്‍പര്യം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

March, BJP, Kerala, kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഒരമ്മപെറ്റ മക്കളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി ഇതിനുദാഹരണമാണ്. അഴിമതിക്ക് പരസ്പരം സഹായം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ടെക്‌സ്റ്റൈല്‍ അഴിമതിക്കെതിരെ ബി.ജെ.പി തുടരുന്ന സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെകട്ടറി അഡ്വ. കെ. ശ്രീകാന്ത്, കെ ഗോപാലകൃഷ്ണനന്‍, കുഞ്ഞിക്കണ്ണന്‍, എടപ്പണി ബാലകൃഷ്ണന്‍, നഞ്ചല്‍ കുഞ്ഞിരാമന്‍, പി.കുഞ്ഞിരാമന്‍, ഗംഗാസദാശിവന്‍, എ.വി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് നന്ദി പറഞ്ഞു. പൊയിനാച്ചി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച് ഉദുമ സ്പിന്നിംഗ് മില്ലിന് സമീപം പോലീസ് തടഞ്ഞു. സുജാതാ രാമകൃഷ്ണന്‍, വിനായക പ്രസാദ്, സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

March, BJP, Kerala, kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: March, BJP, Kerala, Kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, 23 crore corruption: K.Surendran against Kunhalikutty
6:22 pm | 0 comments

സി.പി.എം. ബാര ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By kvartha delta on 30 Mar 2013 | 5:20 pm

ഉദുമ: സി.പി.എം. ബാര ബ്രാഞ്ചിനായി പാറക്കടവില്‍ നിര്‍മിച്ച പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക മന്ദിരം പാറക്കടവ് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA,

പാച്ചേനി കുഞ്ഞിരാമന്റെ ഫോട്ടോ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും എം. കുഞ്ഞമ്പു നായരുടെ ഫോട്ടോ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവനും കെ.ടി. അച്യുതന്റെ ഫോട്ടോ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും പാറക്കടവ് ബാലകൃഷ്ണന്റെ ഫോട്ടോ ജില്ലാകമ്മിറ്റി അംഗം എം. ലക്ഷ്മിയും അനാഛാദനം ചെയ്തു.

പൊതുയോഗത്തില്‍ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഹ്മദ് ഷാഫി, കെ. സന്തോഷ്‌കുമാര്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം മധുമുതിയക്കാല്‍, അഡ്വ. എന്‍.വി. രാമകൃഷ്ണന്‍, വി.ആര്‍. ഗംഗാധരന്‍, വി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.  എം.കെ. വിജയന്‍ സ്വാഗതവും പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA,

Keywords: Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA, K.V. Kunhiraman, Photo, Bare, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:20 pm | 0 comments

ഉദുമയില്‍ പള്ളിയില്‍നിന്നിറങ്ങിയ വ്യാപാരിയെ നാലംഗസംഘം കുത്തിപ്പരിക്കേല്‍പിച്ചു

Written By kvartha delta on 22 Mar 2013 | 6:21 pm

Udma, Attack, Injured, Hospital, Kasaragod, Car, Kerala, Police, Complaint, Case, Malayalam news, Kerala News,
ഉദുമ: പള്ളിയില്‍ നിന്ന് ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വ്യാപാരിയെ കാറിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്ന നാലംഗസംഘം അടിച്ചുവീഴ്ത്തിയശേഷം മുഖത്ത് കുത്തിപ്പരിക്കേല്‍പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്താണ് സംഭവം.

ബാംഗ്ലൂരിലെ വ്യാപാരി ഉദുമ കുണ്ടോളംപാറ അല്‍ ഫിര്‍ദൗസ് മന്‍സിലിലെ എം. യൂസഫി(54)നെയാണ് അക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു യൂസഫ്.

കുറച്ച് ദിവസംമുമ്പ് തന്റെ ഭാര്യയെ ഫോണ്‍വിളിച്ച് ശല്യംചെയ്തതിന് യൂസഫ് നല്‍കിയ പരാതിയില്‍ ഹസന്‍ എന്നയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. ആ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  ഹസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് യൂസഫ് പരാതിപ്പെട്ടു. അക്രമികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും ഇദ്ദേഹം പറഞ്ഞു.

Keywords: Udma, Attack, Injured, Hospital, Kasaragod, Car, Kerala, Police, Complaint, Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

6:21 pm | 0 comments

കടം വാങ്ങിയ പണം തിരിച്ചു നല്‍കാനെത്തിയ യുവാവിന് മര്‍ദനം

Written By kvarthaksd on 20 Mar 2013 | 1:50 pm


Attack, Youth, Udma, Hospital, Kasaragod, Treatment, Kerala, Kerala News, International News, National News.കാസര്‍കോട്: കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ പോയ യുവാവിനെ രണ്ടംഗ സംഘം മുറിയില്‍ പിടിച്ചുവെച്ച് മര്‍ദിച്ചു. മരപ്പണിക്കാരനും ഉദുമ ഹരിയടുക്കയിലെ ചാര്‍ത്തന്റെ മകനുമായ ഗോപി (38) ക്കാണ് മര്‍ദനമേറ്റത്.

ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഗോപി ഒരാളില്‍ നിന്ന് ഈയിടെ 2,000 രൂപ കടം വാങ്ങിയിരുന്നു. അത് തിരിച്ചുവേണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഈയിടെ ഫോണ്‍ ചെയ്തിരുന്നു.

അതു പ്രകാരം പണം നല്‍കാന്‍ അയാളുടെ മുറിയില്‍ ചെന്നപ്പോള്‍ മറ്റൊരാളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഗോപി പറഞ്ഞു. മുഖത്ത് അടിയേറ്റ ഗോപി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Attack, Youth, Udma, Hospital, Kasaragod, Treatment, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:50 pm | 0 comments

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ച് കടന്നു കളഞ്ഞു

Written By kvarthaksd on 19 Mar 2013 | 12:54 pm

Attack, Udma, Police, Investigation, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News.
കാസര്‍കോട്: ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ച് കടന്നു കളഞ്ഞു. ഉദുമ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി നാലാവാതുക്കല്‍ കുന്നുമ്മലിലെ കെ.വി നാരായണന്റെ മകന്‍ കെ. സുകുമാരനെ (53) യാണ് പാക്യാരയില്‍ വെച്ച് തിങ്കളാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘം പേരും വീടും ചോദിച്ച് മര്‍ദിച്ച ശേഷം ആതേ ബൈക്കില്‍ കടന്ന് കളഞ്ഞത്.

പാക്യാരയിലെ കുടിവെളള പദ്ധതിയുടെ ഓപറേറ്റര്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ സുകുമാരന്‍. പരിക്കേറ്റ സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ യഥാര്‍ത്ഥ കാരണവും അക്രമിച്ചവരെയും അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബേക്കല്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords: Attack, Udma, Police, Investigation, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:54 pm | 0 comments

ഉദുമയില്‍ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷാവസ്ഥ

Written By kvartha delta on 12 Mar 2013 | 7:01 pm

Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News,

ഉദുമ: പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഉദുമ ടൗണില്‍ സ്ഥാപിച്ച തോരണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. തോരണങ്ങള്‍ നീക്കം ചെയ്യാന്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ രംഗത്തിറങ്ങിയതിനെ ബി.ജെ.പി. പ്രവര്‍ത്തകരും നേതാക്കളും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തോരണങ്ങളുടെ നിറം കാവിയാണെന്നും തോരണങ്ങളൊന്നും വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു സി.പി.എം. നേതൃത്വം. നേരത്തെ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും പൊതുസ്ഥലത്തുള്ള കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ തീരുമാനിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് തോരണങ്ങള്‍ നീക്കാന്‍ സി.പി.എം. നേതൃത്വം രംഗത്തിറങ്ങിയത്.

തോരണങ്ങള്‍ കെട്ടുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാത്രിയും തര്‍ക്കം ഉടലെടുത്തിരുന്നു. പോലീസ് സ്ഥലത്തെത്തി തോരണങ്ങള്‍ നീക്കംചെയ്തിരുന്നു. എന്നാല്‍ ചൊവാഴ്ച രാവിലെ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരുമെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വീണ്ടും തോരണം കെട്ടുകയായിരുന്നു. ഇത് നീക്കംചെയ്യാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News,

Keywords: Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:01 pm | 0 comments

ഉദുമ കാപ്പിലില്‍ ലീഗ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

Written By kvarthaksd on 27 Feb 2013 | 8:03 pm

Attack, Muslim-League, Office, CPM, Udma, Police, Injured, Kasaragod, Kerala, Kerala News, International News,
ഉദുമ: ഉദുമ കാപ്പിലില്‍ മുസ്‌ലിം ലീഗ് ശാഖാ ഓഫീസ് 50 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് അടിച്ചു തകര്‍ത്തു. ഓഫീസിന് കരി ഓയിലും ഒഴിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ലീഗ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് പോയ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് അക്രമം നടത്തിയത്. ഓഫീസിനകത്തുണ്ടായിരുന്ന കസേരകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും തകര്‍ത്തു. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

ഞായറാഴ്ച രാത്രി 12 മണിയോടെ കാഞ്ഞങ്ങാട്ടു നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ കാപ്പിലിലെ ടി.എം യൂസുഫിന്റെ മകന്‍ സിനാനെ (26) ലീഗ് ഓഫീസിന് കരിയോയില്‍ ഒഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന് കാലിന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തെതുടര്‍ന്നാണ് കാപ്പിലില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ സിനാനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Keywords: Attack, Muslim-League, Office, CPM, Udma, Police, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:03 pm | 2 comments

ട്രേഡ് യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം: മന്ത്രി കൊടിക്കുന്നില്‍

Written By kvarthaksd on 16 Feb 2013 | 12:47 pm

Minister, Guest-house, Hospital, Kasaragod, Udma, Poinachi, Water authority, Inaugration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


കാസര്‍കോട്: രാജ്യതാല്‍പര്യം മാനിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 20, 21 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച 48 മണിക്കൂര്‍ ദേശീയപണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

തൊഴില്‍ വകുപ്പിന് മാത്രം ഇടപെട്ട് പരിഹരിക്കാവുന്ന ആവശ്യങ്ങളല്ല ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാരുമായി വിഷയം ചര്‍ച ചെയ്ത് പരിഹഹാരം കണ്ടത്തേണ്ടതുണ്ടെന്നും അതിനാല്‍ പണിമുടക്ക് മാറ്റിവെച്ച് സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കാസര്‍കോട് ജില്ലയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഇ.എസ്.ഐ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. പി.എഫ് ആനുകൂല്യത്തിനായി തൊഴിലാളികളില്‍ നിന്നും വിഹിതം പിരിച്ചെടുക്കുകയും ആനുകൂല്യം നല്‍കാതിരിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൊടിക്കുന്നില്‍ വ്യക്തമാക്കി.


കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനമൈത്രി പോലീസ് പരിശീലന പരിപാടി മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്.പി.എസ്. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഒ.ആര്‍ ശശികുമാര്‍, റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍, കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗസ്റ്റ് ഹൗസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി. ഗംഗാധരന്‍ നായര്‍, പി.എ അഷ്‌റഫലി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം പൊയിനാച്ചിയില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ജന്മശതാബ്ദി ഉദ്ഘാടനവും, 2.30 ന് ബദിയടുക്കയിലെ സായിറാം ഭട്ട് നിര്‍മിച്ചു നല്‍കുന്ന 203,204-മത്തെയും വീടുകളുടെ താക്കോല്‍ദാനവും തയ്യല്‍ മെഷീന്‍ വിതരണവും മന്ത്രി നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് (ഐ.എന്‍.ടി. യു.സി) സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.


 Minister, Guest-house, Hospital, Kasaragod, Udma, Poinachi, Water authority, Inaugration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Minister, Guest-house, Hospital, Kasaragod, Udma, Poinachi, Water authority, Inaugration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:47 pm | 0 comments

റസൂലിന്റെ ദിനചര്യകള്‍ മാതൃകയാക്കണം: ഹൈദര്‍ അലി ശിഹാബ് ത­ങ്ങള്‍

Written By kvarthapressclub on 11 Feb 2013 | 1:30 pm

Society, Prophet, Muhammad Nabi, Life, Pattern, Modern, Melparamba, Udma, Committee, inauguration, District, president, Cherkala, Kottikulam, Mangad, Kerala,
Photo & content: Supplied


മേല്‍പ്പറമ്പ്: അജ്ഞതയുടെയും അന്തകാരത്തിന്റെയും ഇരുണ്ട കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ തന്റെ സഹിഷ്ണുത കൊണ്ട് നന്മയുടെ പാതയിലേക്ക് നയിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ദിനചര്യകള്‍ ജീവിതത്തില്‍ മാതൃകയാക്കാന്‍ ആധുനിക സമൂഹം തയ്യാറാവണമെന്ന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.

സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടന കളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്ഹുല്‍ റസൂല്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അദ്ധ്യകഷത വഹിച്ചു.

ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം. അബ്ദുള്‍ റഹ്മാന്‍ മൗലവി, താജുദ്ധീന്‍ ചെമ്പിരിക്ക, കെ.കെ. അബ്ദുള്ള ഹാജി ഉദുമ, സി.ബി. ബാവ ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, സോളാര്‍ കുഞ്ഞാമ്മദ് ഹാജി, ഇബ്രാഹി ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, അബ്ദുല്‍ ഖാദര്‍ കല്ലട്ര, ഇബ്രാഹിം മുണ്ടത്തടുക്കം, ഇബ്രാഹിം കുണിയ, അബ്ബാസ് കല്ലട്ര, ഹമീദ് ഹാജി കോട്ടിക്കുളം, റഫീഖ് അങ്കകളരി, ഹമീദ് മാങ്ങാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹമീദ് കുണിയ, ഖാലിദ് മൗലവി ചെര്‍ക്കളം, കെ.ബി. അബ്ദുല്‍ ഖാദര്‍ കളനാട്, ഹംസ കട്ടക്കാല്‍, അബൂബക്കര്‍ കടാങ്കോട്, മൊയ്തു കോട്ടിക്കുളം, മഹമൂദ് ദേളി എന്നിവര്‍ സംബന്ധി­ച്ചു. ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരത്തിന്റെ മദ്ഹൂല്‍ റസൂല്‍ പ്രഭാഷണത്തോടെ പൊതു സമ്മേളനം സമാപിച്ചു.

Keywords: Society, Prophet, Muhammad Nabi, Life, Pattern, Modern, Melparamba, Udma, Committee, inauguration, District, president, Cherkala, Kottikulam, Mangad, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:30 pm | 0 comments

തീവെപ്പ്: 62 കാരനെ അറസ്റ്റ് ചെയ്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

Written By kvartha delta on 7 Feb 2013 | 11:38 pm

Complaint, Police, Arrest, Fire, Udma, Kasaragod, Kerala, Nafeesa, Kerala News, International News
ഉദുമ: ഉദുമ പാക്യാരയില്‍ തയ്യല്‍ കടയില്‍ നടന്ന തീവെപ്പുമായി ബന്ധപ്പെട്ട് 62 കാരനെ പോലീസ് അറസ്റ്റുചെയതതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. പാക്യാരയില്‍ തട്ടുകടനടത്തുന്ന അബ്ദുല്‍ ഖാദറിനെയാണ് പോലീസ് അന്യായമായി നാല് ദിവസം സ്‌റ്റേഷനില്‍ പാര്‍പിച്ച് പീഡിപ്പിച്ചതായി അബ്ദുല്‍ ഖാദറിന്റെ ഭാര്യ പാക്യാര കുന്നിലിലെ നഫീസ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഇദ്ദേഹത്തിന്റെ തട്ടുകയ്ക്ക് സമീപം ഒരുവര്‍ഷം മുമ്പാണ് തയ്യല്‍കട തുടങ്ങിയത്. ഇതോടനുബന്ധിച്ച് ഇവര്‍ ഒരു കൂട്പീടികയും തുടങ്ങിയിരുന്നു. തന്റെ കടയ്ക്കുമുന്നില്‍ മറ്റൊരുകട തുടങ്ങരുതെന്നും തങ്ങളുടെ ജീവിതം വഴിമുട്ടുമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞിരുന്നു.

രോഗിയായ അബ്ദുല്‍ ഖാദറും കുടുംബവും ഈ തട്ടുകടയില്‍ നിന്നുള്ള വരുമാനത്തിലാണ് കഴിഞ്ഞുകൂടുന്നത്. രോഗമൂലം വലയുന്ന അബ്ദുല്‍ ഖാദറിന്റെ പെണ്‍മക്കളാണ് പലപ്പോഴും തട്ടുകടയിലുണ്ടാകാറുള്ളത്. പോലീസിന് യഥാര്‍ത്ഥ പ്രതികളെ കിട്ടാതായതോടെയാണ് നിരപരാധിയായ അബ്ദുല്‍ ഖാദറാണ് തീവെച്ചതെന്നാരോപിച്ച് പോലീസ് കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്തതെന്നാണ് പരാതി.

Related News:
ഉദുമയില്‍ തയ്യല്‍കടയ്ക്ക് തീവെച്ചു; കല്യാണ വസ്ത്രങ്ങളടക്കം കത്തിനശിച്ചു

Keywords: Complaint, Police, Arrest, Fire, Udma, Kasaragod, Kerala, Nafeesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:38 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories