Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Student. Show all posts
Showing posts with label Student. Show all posts

കുരുന്നുകള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്ന് കളിക്കൂട്ടം

Written By Kvarthakgd on 20 May 2013 | 11:33 pm

പായം: വേനലവധിക്കാലത്ത് കുരുന്നുകള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്ന് നടത്തിയ അവധിക്കാല കളിക്കൂട്ടം ശ്രദ്ധേയമായി. പായം എം.എന്‍. സ്മാരക വായനശാലയുടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വായനശാലയും ബാലസംഘം ബീംബുങ്കാല്‍ മേഖലാ സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ട്, കളി, നാടകം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ അരങ്ങേറി.

ബാലസംഘം ബേഡകം ഏരിയാ സെക്രട്ടറി വി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബിപിന്‍രാജ് അധ്യക്ഷനായി. ഉദയന്‍ കുണ്ടംകുഴി, പി.കെ. ലോഹിതാക്ഷന്‍, നിര്‍മല്‍കുമാര്‍ കാറഡുക്ക എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി സി. രാമചന്ദ്രന്‍, നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. പ്രശാന്ത് സ്വാഗതവും അനീഷ്‌രാജ് നന്ദിയും പറഞ്ഞു.

Students, Vacation, Programme, Kalikoottam, Payam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Students, Vacation, Programme, Kalikoottam, Payam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:33 pm | 0 comments

ഡി.വൈ.എഫ്.ഐ. വിജയോത്സവം 2013 സംഘടിപ്പിച്ചു

കുണ്ടംകുഴി: എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ വിജയോത്സവം. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് വിജയോത്സവം 2013 എന്ന പേരില്‍ വിജയികളുടെ സംഗമം, അനുമോദന സദസ്, കരിയര്‍-കോഴ്‌സ് ഗൈഡന്‍സ് ക്ലാസ് എന്നിവ സംഘടിപ്പിച്ചത്.

കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബി.സി. പ്രകാശ് അധ്യക്ഷനായി. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിവേദ്യ ബാലകൃഷ്ണന്‍, കെ. കൃഷ്ണപ്രിയ, ഖദീജത്ത് റാഹില, എന്‍. ആര്‍. ബൈജേഷ്, അഞ്ജന നാരായണന്‍, വി. ആതിര, രാധിക എസ്. നായര്‍, എം. രജീഷ്, സി. എന്‍. അമൃത, കെ. കിഷോര്‍കുമാര്‍, മാളവിക, എം. സേതു കൃഷ്ണന്‍, ഇ. കാവ്യ, എ. അശ്വതി യാദവ്, പ്ലസ് ടു വില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സി. ദിവ്യ, ജി. ഗായത്രി എന്നിവര്‍ക്ക് കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി.

DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് എം. സ്വാതി കൃഷ്ണ, എ. ദാമോദരന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ ഉപഹാരം നല്‍കി. നിര്‍മല്‍കുമാര്‍ കാറഡുക്ക ക്ലാസെടുത്തു. ബേഡകം ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും എ. നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:33 pm | 0 comments

തളങ്കരയില്‍ നിന്ന് കാണാതായ 17 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി തെളിഞ്ഞു

Written By kvarthaksd on 17 May 2013 | 1:10 pm

കാസര്‍കോട്: തളങ്കരയില്‍ നിന്നും കാണാതായ 17 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി തെളിഞ്ഞു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ മധൂര്‍ കൂഡലിലെ പെയിന്റിംഗ് തൊഴിലാളി കൊട്ടതേങ്ങ രാജുവെന്ന രാജേഷി (28) നെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളനുസരിച്ച് കേസെടുത്തു.

ഇക്കഴിഞ്ഞ മെയ് ആറിന് രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. പത്താം ക്ലാസ് ജയിച്ച വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പ്ലസ് വണ്‍ അപേക്ഷ ഫോറം വാങ്ങാനെണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് മിസ്സിംഗിന് കേസെടുത്തിരുന്നു.

പോലീസ് അന്വേഷിക്കുന്നതിനിടെ മൂന്ന് ദിവസം കഴിഞ്ഞ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് മാതാവിനോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് പീഡനം തെളിഞ്ഞത്. ആദ്യം പെണ്‍കുട്ടി സംഭവത്തെ കുറിച്ച് ഒന്നും പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കൗണ്‍സിലിംഗിനും മറ്റും വിധേയമാക്കിയപ്പോഴാണ് യുവാവ് തട്ടിക്കൊണ്ടു പോയ സംഭവവും പീഡിപ്പിച്ച സംഭവവും വെളിപ്പെടുത്തിയത്.

Rape, Missing, Student, Police, Case, Police-Station, Kasaragod, Kerala, Kerala News, International News.ഐ.പി.സി 366 വകുപ്പനുസരിച്ച് തട്ടിക്കൊണ്ടു പോയതിനും, പുതിയ നിയമത്തിലെ സെക്ഷന്‍ മൂന്ന് വകുപ്പ് പ്രകാരം ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പും അനുസരിച്ചാണ് രാജേഷിനെതിരെ പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പോലീസ് വെളിപ്പെടുത്തി.

Keywords: Rape, Missing, Student, Police, Case, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

1:10 pm | 0 comments

പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ പതിമൂന്നു പേര്‍ക്കെതിരെ കേസ്

Written By Kvarthakgd on 16 May 2013 | 12:22 pm

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥി പുളിക്കൂര്‍ ശ്രീബാഗിലുവിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സാബിത്തിനെ(18) രണ്ട് ഓട്ടോ റിക്ഷകളിലായി എത്തിയ സംഘം മര്‍ദിച്ച സംഭവത്തില്‍ പതിമൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

സലീം എന്നയാളുടെയും മറ്റൊരാളുടെയും ഓട്ടോയിലെത്തിയ സംഘമാണ് സാബിത്തിനെ ആക്രമിച്ചത്. ഖാദര്‍, ഖലീദ്, ഇസ്മഈയില്‍, സലാം, സുഹൈര്‍, താജുദ്ദീന്‍ തുടങ്ങി പതിമൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ സാബിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News:
ഓട്ടോയിലെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Keywords: Plus two, Student, Assault, Case, Pulikur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:22 pm | 0 comments

കാണാതായ വിദ്യാര്‍ഥിനി പോലീസില്‍ ഹാജരായി; മാതാവിനൊപ്പം വിട്ടയച്ചു

Written By Kvarthakgd on 12 May 2013 | 10:45 am

കാസര്‍കോട്: പ്ലസ് വണ്‍ കോഴ്‌സ് പ്രവേശനത്തിന് സ്‌കൂളില്‍ അപേക്ഷ നല്‍കാന്‍ പോയി കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. തളങ്കര കെ.കെ. പുറത്തെ അബ്ദുര്‍ റഹ്മാന്റെ മകള്‍ ഷഹനാസ് ബാനു (17) വിനെയാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

കഴിഞ്ഞ ആറിന് രാവിലെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനാണെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനി വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനാല്‍ പിതാവ് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ ഒമ്പതിന് വൈകുന്നേരം പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. വിദ്യാര്‍ഥിനിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

Related News:
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി

Keywords: Plus one, Student, Missing, Thalangara, Found, Police station, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:45 am | 0 comments

സംസ്ഥാന ഖുര്‍ആന്‍ പാരായണത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന വിജയം

Written By kvarthaksd on 11 May 2013 | 1:31 am

കാസര്‍കോട്: തൃശൂരില്‍ നടന്ന സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കാസര്‍കോട്ടെ വിദ്യര്‍ത്ഥികള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി മിന്നുന്ന വിജയം കൈയ്യടക്കി.

Winners, Qurhan, Student, Competition, Adkathbail, Cherkala, Kasaragod, Kerala, Kerala News, International News.
Umarul Muqthar
അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീല്‍ ഖുര്‍ആന്‍ ചാരിറ്റബിള്‍ സെന്ററിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഉജ്ജ്വല വിജയം നേടിയത്. ചെര്‍ക്കളയിലെ അലി ഹസന്റെ മകന്‍ ആഫിസ് സയ്യിദ് ഉമറുല്‍ മുക്താറാണ് ഒന്നാം സ്ഥാനം നേടിയത്.

ഷിറിയയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ ആസിഫ് ഉബൈദുല്ല ഖാദിരിയ്ക്കാണ് രണ്ടാം സ്ഥാനം. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ആഫിസ് മുഹമ്മദ് മിസ്ബാഹിനാണ് മൂന്നാം സ്ഥാനം.

75,000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിച്ചത്. തൃശൂര്‍ മാലിക്ദീനാര്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴിലുള്ള അറബിക് കോളജിലാണ് സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം നടന്നത്.

Winners, Qurhan, Student, Competition, Adkathbail, Cherkala, Kasaragod, Kerala, Kerala News, International News.
Ubaidulla Qadiri
80 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സമാപന ചടങ്ങില്‍ മഹിഫ്‌ല ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാഫിസ് അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു.

Winners, Qurhan, Student, Competition, Adkathbail, Cherkala, Kasaragod, Kerala, Kerala News, International News.
Muhammed Misbah
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ ഹുദാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ബാരി മുക്തി അല്‍ മുറൈജ് മിസ്രി, ചെന്നൈ അല്‍ അസ്ഹരി യൂനിവേഴ്‌സിറ്റി ഖിറാഅത്ത് വിഭാഗം മേധാവി ഖാരി ഷിയാഹുല്‍ റഹ്മാന്‍, നാഫിഅ് മൗലവി കരുനാഗപ്പള്ളി, മേയര്‍ മുകേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Winners, Qurhan, Student, Competition, Adkathbail, Cherkala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:31 am | 0 comments

സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി രാജ്യത്തിനാകെ മാതൃകാപരം: തിരുവഞ്ചൂര്‍

Written By Kvarthakgd on 10 May 2013 | 6:34 pm

കാസര്‍കോട്: കേരളത്തിലാരംഭിച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് പദ്ധതിയായ കുട്ടികളുടെ പോലീസ് രാജ്യത്തിനാകെ മാതൃകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 87 ഓളം വരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ചെമ്മനാട് ജമാഅത്തെ സ്‌കൂളില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ വേനല്‍ക്കാല ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്റ്റുഡന്റ്‌സ് പോലീസ് പ്രവര്‍ത്തനങ്ങളും അച്ചടക്കവും പഠിക്കാനായി രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധ പഠന സംഘം കേരളത്തില്‍ വരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ കലാമും സ്റ്റുഡന്റ്‌സ് പോലീസ് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി നിലവില്‍ 270 സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നു. 16,000 കുട്ടി പോലീസുകളാണുളളത്. ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുളളതായി കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു.

പോലീസിനെക്കുറിച്ച് പഴയകാലത്തെ അഭിപ്രായം ഇപ്പോളില്ല. മൈത്രി പോലീസ് ജനസൗഹൃദ പോലീസായി മാറി. എല്ലാ രീതിയിലും പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷ നിലപാടാണ് പോലീസിന് വേണ്ടത്. ഒരു സര്‍വെ അനുസരിച്ച് ഇന്ത്യയില്‍ ഇന്ന് കേരളാ പോലീസ് ഒന്നാം സ്ഥാനത്താണുളളത്. പോലീസിനെക്കുറിച്ച് ഭയം ആവശ്യമില്ല. ബഹുമാനവും സ്‌നേഹവുമാണ് വേണ്ടത്. ആരേയും അധിക്ഷേപിക്കുക എന്നത് പോലീസിന്റെ ഗുണമല്ല. കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കുട്ടികള്‍ സ്വഭാവശുദ്ധിയുളളവരും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും രാജ്യസ്‌നേഹവും ഉളളവരുമായി വളരണം. എന്‍.സി. സികള്‍ക്ക് കൊടുക്കുന്ന ഗ്രേസ് മാര്‍ക്ക് സ്റ്റുഡന്‍സ് പോലീസ് സേനയിലെ കുട്ടികള്‍ക്ക് കൂടി അനുവദിക്കുമെന്ന് മന്ത്രി പ്രസ്താവിച്ചു. കൂടാതെ ലഘുഭക്ഷണത്തിനുളള അലവന്‍സ് വര്‍ധിപ്പിക്കും. സ്റ്റുഡന്റ്‌സ് പോലീസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പോലീസ് നിയമനത്തിലും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.


Students, Police, Minister, Thiruvanchoor Radhakrishnan, Summer camp, Chemnad Jamaath school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌ക്കൂള്‍ പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിശോധിക്കുന്നു.
ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ആശംസകള്‍ അര്‍പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പോലീസ് എന്‍.ശങ്കര്‍റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി. പോലീസ് ഐ.ജി ജോസ്‌ജോര്‍ജ്, ഡി.വൈ.എസ്.പി വി.കെ.പ്രഭാകരന്‍, ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, കണ്‍വീനര്‍ ബദറുല്‍ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, സ്റ്റുഡന്റ് പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ.വി. രഘുരാമന്‍ പ്രസംഗിച്ചു.

Keywords: Students, Police, Minister, Thiruvanchoor Radhakrishnan, Summer camp, Chemnad Jamaath school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:34 pm | 0 comments

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

കാസര്‍കോട്: കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ് തങ്ങളുടെ കഴിവുകള്‍ സ്വായത്തമാക്കി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന സ്റ്റുഡന്റ്‌സ് പോലീസ് ക്യാമ്പിന്റെ ഭാഗമായാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. കരാട്ടെയില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ കാഞ്ഞങ്ങാട്ടെ അബ്ദുല്ലയാണ് മുഖ്യ പരിശീലകന്‍.

അഷ്‌റഫ് ചെമ്മനാട്, യു.വി.മുഹമ്മദ്, ഇല്യാസ് കാഞ്ഞങ്ങാട് എന്നിവരാണ് സഹപരിശീലകര്‍. ഹൊസ്ദുര്‍ഗ്, ഉദിനൂര്‍, കുഞ്ചത്തൂര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായ 84 പേര്‍ക്കാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ അടുത്തകാലത്തായി കൂടിവരുന്ന പീഡനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ ഒരു ചെറുത്തു നില്‍പുണ്ടാക്കാന്‍ കരാട്ടെ പരിശീലത്തിലൂടെ കഴിയുമെന്നാണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നത്.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

ശാരീരികവും മാനസികവുമായ ഉല്ലാസവും കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്ന ആത്മബലവും, കായിക ബലവും, മനോബലവും തങ്ങള്‍ക്ക് കരുത്തേകുമെന്നും അവര്‍ പറയുന്നു.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

ഓരോ പെണ്‍കുട്ടിയും ഇത്തരം ആയോധനമുറകള്‍ പഠിക്കുന്നതിലൂടെ അവര്‍ക്ക് സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരാനുള്ള തന്റേടവും കഴിവും ഉണ്ടാകുമെന്നാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശീലന ക്യാമ്പിന്റെ സമാപനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

Photos: Zubair Pallickal

Keywords: School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:41 am | 0 comments

ശ്രുതിയുടേത് വൈകല്യത്തോട് പൊരുതി നേടിയ വിജയം

Written By kvarthapressclub on 9 May 2013 | 5:35 pm

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ നല്‍കിയ വേദനയ്ക്കും വൈകല്യങ്ങള്‍ക്കുമിടയിലും പ്ലസ് ടൂ പരീക്ഷയില്‍ ശ്രുതി നേടിയത് മധുരിക്കുന്ന വിജയം. പെര്‍ള വാണിനഗറിലെ താരാനാഥ് റാവു-പരേതയായ മീനാക്ഷി ദമ്പതികളുടെ മകളാണ് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്ലസ്ടൂ സയന്‍സ് വിദ്യാര്‍ത്ഥിനി. പത്താംതരത്തിലും ശ്രുതി ഉന്നതവിജയം കൈവരിച്ചിരുന്നു.

മുട്ടിനു താഴെ ശൂന്യമായ വലതുകാലും ക്രമരഹിതമായ കൈവിരലുകളുമാണ് ശ്രുതിക്കുള്ളത്. ഇരു കൈകളിലുമായി എട്ടു വിരലുകള്‍ മാത്രമേ ശ്രുതിക്കുള്ളൂ. ഇടതുകൈ ഉപയോഗിച്ചാണ് ഈ മിടുക്കി എഴുതുന്നത്. ക്രിത്രിമ കാലിന്റെ സഹായത്തോടെയാണ് നടക്കുന്നത്. പത്താംതരം കഴിഞ്ഞപ്പോഴാണ് ശ്രുതിക്ക് ഒരു ക്രിത്രിമ കാല്‍ ലഭിക്കുന്നത്. അത് നടന്ന് തേഞ്ഞ് പൊട്ടല്‍ വീണിരിക്കുന്നു. പുതിയ ഒരു കാലിന് 30,000 രൂപയോളമാണ് വില.
 Shruthi, Plus two,Examination, Doctor, Student

പഠിച്ച ഡോക്ടറായതിനുശേഷം  സ്വന്തം നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരെ ചികിത്സിപ്പിക്കണമെന്നാണ് ശ്രുതിയുടെ ആഗ്രഹം. എന്നാല്‍ കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നു.
പുതിയ ഒരു കൃത്രിമ കാലിനും ഉന്നത പഠനത്തിനുമുള്ള സഹായഹസ്തവുമായി നന്മയുള്ള മനസുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ശ്രുതി.

Keywords: Shruthi, Plus two,Examination, Doctor, Student, Treatment, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:35 pm | 1 comments

ഓണ്‍ലൈനിലൂടെ ബിസ്‌നസ് തട്ടിപ്പ് നടത്തിയ ബി.ബി.എം. വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: ഓണ്‍ലൈനിലൂടെ നിരവധി പേരില്‍ നിന്നും ബിസിനസ് തട്ടിപ്പ് നടത്തിയ മണിപ്പാലിലെ ബി.ബി.എം. വിദ്യാര്‍ത്ഥിയെ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ഉള്ളൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ നീരാളി ലൈനില്‍ സലാഹുദ്ദീന്റെ മകന്‍ ഫാസിലിനെ (21) യാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഹൊസങ്കടി മാഞ്ഞാറിലെ അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് ഫാസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്നത്.

അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഫോര്‍വീലര്‍ ലൈസന്‍സ് നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ കോപ്പി ഫേസ്ബുക്കിലിട്ട് ലൈസന്‍സ് കണ്ട് കിട്ടുന്നവര്‍ തിരിച്ചു നല്‍കണമെന്ന അഭ്യര്‍ത്ഥന സുനൈല്‍ മുനീര്‍ നല്‍കിയിരുന്നു. ഫേസ്ബുക്കിലിട്ട ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പിയെടുത്താണ് ഫാസില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുണ്ടാക്കിയത്. ഈ ലൈസന്‍സില്‍ ഫാസിലിന്റെ ഫോട്ടോയാണ് പതിച്ചത്. ഫാസിലിന്റെ ഫോട്ടോ മുനീറുമായി സാമ്യമുള്ളതാണ്. കോഴിക്കോട്ടെ യു.കെ.ഒ. ബാങ്കിലും, കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ് ഫാസില്‍ സ്റ്റുഡന്‍സ് അക്കൗണ്ട് തുടങ്ങിയത്.

ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിക്കുമെന്ന് പറഞ്ഞാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പലരോടും ആവശ്യപ്പെട്ടത്. എ.ടി.എം. കാര്‍ഡ് വഴി മൂന്ന് ലക്ഷം രൂപയോളം ബാങ്ക് അക്കൗണ്ട് വഴി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്ത മൈസൂരിലെയും ബാഗ്ലൂരിലെയും പോലീസ് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം തേടിയെത്തിയപ്പോഴാണ് ഹൊസങ്കടി സ്വദേശിയായ അബ്ദുല്‍ സുനൈല്‍ മുനീര്‍ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.

Fraud, Student, Arrest, Police, Manjeshwaram, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News.
Fasil
ഇതേ തുടര്‍ന്ന് മുനീര്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി. മോഹന ചന്ദ്രനും ടൗണ്‍ സി.ഐ. സി.കെ. സുനില്‍ കുമാറും നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ഫാസില്‍ അറസ്റ്റിലായത്. രക്ഷിതാക്കള്‍ ലണ്ടനിലാണെന്നാണ് ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവരോട് ഫാസില്‍ അറിയിച്ചത്.

സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗമാണ് ഫാസില്‍. അടിച്ചുപൊളി ജീവിതം ആസ്വദിക്കാനാണ് താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിലേക്കിറങ്ങിയതെന്ന് ഫാസില്‍ പോലീസിന് മൊഴി നല്‍കി. വിദ്യാര്‍ത്ഥിയെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Fraud, Student, Arrest, Police, Manjeshwaram, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:34 pm | 0 comments

ഓട്ടോ റിക്ഷ മറിഞ്ഞ് പരിക്കേറ്റ ആറു വയസുകാരി മരിച്ചു

Written By kvarthaksd on 8 May 2013 | 7:38 pm

കാസര്‍കോട്: മതപഠന ക്ലാസ് കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആറു വയസുകാരി മരിച്ചു.

കല്ലങ്കൈ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനിയും കല്ലങ്കൈയിലെ സക്കറിയയുടെ മകളുമായ ആത്തിഫയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആത്തിഫ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചൗക്കി ആസാദ് നഗറിലാണ് അപകടമുണ്ടായത്.

Accident, Auto-rickshaw, Bike, Student, Hospital, Treatment, Uliyathaduka, Kerala News, International News.ഉളിയത്തടുക്കയില്‍ നിന്നും മതപഠന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നെല്ലിക്കുന്ന് പീസ് സ്‌കൂള്‍ അധ്യാപിക ആഇശയാണ് മാതാവ്. സഹീദ്, ഷുഹൈബ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Accident, Auto-rickshaw, Bike, Student, Hospital, Treatment, Uliyathaduka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


7:38 pm | 0 comments

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: പ്ലസ് വണ്‍ കോഴ്‌സ് പ്രവേശനത്തിന് സ്‌കൂളില്‍ അപേക്ഷ നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി. തളങ്കര കെ.കെ. പുറത്തെ അബ്ദുര്‍ റഹ്മാന്റെ മകള്‍ ഷഹനാസ് ബാനു (17) വിനെയാണ് കാണാതായത്.

കഴിഞ്ഞ ആറിന് രാവിലെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് ഷഹനാസ് ബാനു വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനാല്‍ പിതാവ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Missing, Student, Application, Thalangara, Police, Case, Father, Kasaragod, Kerala, Kerala News, International News, National News.
Shahanas Banu
Keywords: Missing, Student, Application, Thalangara, Police, Case, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:29 am | 0 comments

മഞ്ഞപ്പിത്തം: അഞ്ചാംതരം വിദ്യാര്‍ഥി മരിച്ചു

Written By Kvarthakgd on 5 May 2013 | 3:47 pm

ബദിയഡുക്ക: മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാംതരം വിദ്യാര്‍ഥി മരിച്ചു. നാരമ്പാടിയിലെ മുഹമ്മദ്-റംല ദമ്പതികളുടെ മകന്‍ അഷ്‌റഫ്(11) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. നാരമ്പാടി ഫാത്തിമ എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസം മുമ്പ് പ്രവേശിപ്പിച്ച അഷ്‌റഫിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മംഗലാപുരത്തേക്ക് മാറ്റിയത്. റംഷാദ്, ഇര്‍ഷാദ് എന്നിവര്‍ സഹോദരങ്ങളാണ്.
Fever, Student, Obituary, Badiyaduka, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Fever, Student, Obituary, Badiyaduka, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:47 pm | 0 comments

ഉപ്പളയില്‍ നിന്ന് വീടു വിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി

Written By kvarthaksd on 3 May 2013 | 6:33 pm

ഉപ്പള: ഉപ്പളയില്‍ നിന്ന് ഏപ്രില്‍ 30ന് വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി. ഉപ്പളയിലെ ശശികാന്തിന്റെ മകള്‍ വൈശാലിയേയും (18), ഉപ്പളയിലെ സന്ദേശ് എന്ന യുവാവിനേയുമാണ് തൃശ്ശൂരില്‍ കണ്ടെത്തിയത്.

മംഗലാപുരത്തെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈശാലിയെ ഏപ്രില്‍ 30ന് രാവിലെയാണ് കാണാതായത്. ഇതേതുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സന്ദേശിനേയും കാണാതായതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.

Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News.മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉള്ളതായി വ്യക്തമാവുകയായിരുന്നു. ബന്ധുക്കളോടൊപ്പം തൃശ്ശൂരിലെത്തിയ മഞ്ചേശ്വരം പോലീസ് ഇരുവരെയും കണ്ടെത്തി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:33 pm | 0 comments

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

Written By kvarthapressclub on 2 May 2013 | 7:43 am

പ്രതിഭാ രാജന്‍

റുമാസം ഗര്‍ഭിണിയായ ഇരുപത്തിയഞ്ചുകാരി സജിനിയെ 13 വയസുകാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെ, ഒരുള്‍ക്കിടിലത്തോടെ കേട്ടുനിന്നവരായിരുന്നു നമ്മള്‍  (2012 സെപ്തംബര്‍) .2ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 8 വയസുകാരന്‍ ബലാത്സംഗം ചെയ്ത് കൊന്ന് കാട്ടില്‍ തള്ളിയതും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കുമ്പളയിലെ മിട്ടായിപീടികക്കാരന്‍ മിട്ടായി നല്‍കിയാണ് ഇരുപതില്‍പരം കുട്ടികളെ പാട്ടിലാക്കിയത്. ദില്ലിയിലെ ബീഹാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും, ധര്‍മ്മപുരിയിലെ ദളിത് ബാലികയും തുടങ്ങി ഛത്തീസ്ഗഡിലെ സോണിയ സോറി എന്ന ടീച്ചറടക്കം എത്രയെത്ര പെണ്‍ജീവിതത്തിനുമേല്‍ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നു!

അംഗവൈകല്യവും മാനസികനില തെറ്റിയവര്‍ പോലും കൂട്ടബലാത്സംഗത്തിനിരയാകുന്നു.  മടിയിലിരുത്തി താലോലിക്കേണ്ട മുത്തച്ഛന്മാര്‍ പേരപെണ്‍കിടാങ്ങളെ അവളറിയാതെ വേഴ്ചക്കിരയാക്കുന്നു.  ഭര്‍ത്താവിന്റെ ആത്മശാന്തിക്ക് വേണ്ടി അമ്പലത്തില്‍ ചെന്ന് നിത്യശാന്തി നേര്‍ന്ന് പൂവും പ്രസാദവുമായി തിരിച്ചുവരുന്ന വീട്ടമ്മയുടെ ഉടുവസ്ത്രത്തില്‍ പുരുഷമാലിന്യമൊഴുക്കിയ കഥ പറഞ്ഞത് നമ്മുടെ കൊച്ചു കേരളമാണ്.  വിദ്യ അന്വേഷിച്ചെത്തിയ ശിക്ഷയെ ഗുരു പ്രണയിക്കുന്നു.  അവിഹിത ഗര്‍ഭം സമ്മാനിക്കുന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴിപ്പിച്ചു വിടാന്‍ ബാധ്യസ്ഥനായ അച്ഛന്‍ തന്നെ സ്വന്തം ബീജത്തില്‍ പിറന്ന മകളെ ലൈംഗിക സുഖം ആസ്വദിക്കാന്‍ കിടക്കയിലേക്ക് വലിച്ചിഴക്കുന്നു.

 ഇത്തരത്തില്‍ എണ്ണിയാല്‍ ഓടുങ്ങാത്ത പീഡന കഥകള്‍ നമ്മെ മഥിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാമിപ്പോള്‍. അഴകുള്ള ചിലന്തി വലയൊരുക്കി വഴിയില്‍ കാത്തുനില്‍ക്കുകയാണ് നരാധമന്‍മാര്‍. സ്ത്രീത്വത്തിന്റെ കന്യാചര്‍മത്തില്‍ നഖം താഴ്ത്തി മുറിവേല്‍പിക്കുകയാണ് പൗരുഷം.  പിതാവ്, ഭര്‍തൃപിതാവ്, ഇളയച്ഛന്മാര്‍, കാമുകന്‍, കളിത്തോഴന്‍, കഴുകന്റെ കണ്ണുകള്‍ ഏത് രൂപത്തിലാണ് പറന്ന് വന്ന് റാഞ്ചിക്കൊണ്ടു പോവുകയെന്ന് തിരിച്ചറിയുന്നതിനു, ബൂദ്ധിയുറക്കുന്നതിന് മുമ്പേ തന്നെ, ഭാവിയില്‍ വരാനിരിക്കുന്ന ഭര്‍ത്താവിന് കാഴ്ചവെക്കാന്‍ പ്രകൃതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവ- തന്നെത്തന്നെ - സാത്താന്മാര്‍ സംഘം ചേര്‍ന്ന് കൊത്തി വലിച്ച് കുടഞ്ഞ് മാലയിടുകയാണിവിടെ. നമുക്കാകമാനം നാണിച്ചു തല താഴ്ത്താം. സ്ത്രീത്വത്തിനു മുമ്പില്‍.

 കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ടുണ്ട് നമ്മുടെ കൈയ്യില്‍. ആകെ ജനസംഖ്യയില്‍ 24 ശതമാനം കുട്ടികളും ലൈംഗികവേഴ്ചയ്ക്ക് വിധേയമാകുന്നത് 15 വയസിന് താഴെയുള്ള ബാല്യ- കൗമാരത്തിലാണത്രെ.  സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്, 8നും 18നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കി ഉത്തരമെഴുതിയതില്‍ ലക്ഷത്തില്‍ 25,000 എന്ന തോതില്‍ ബാലികമാര്‍ അവരറിയാതെ ഒന്നില്‍ കൂടുതല്‍ തവണ കാമവെറിക്കിരയായിട്ടുണ്ട്.  ഇത് ഇളം കുട്ടികളുടെ കണക്കെങ്കില്‍ പ്രായമായവരുടെ കാര്യം പിന്നെ പറയണോ?

പ്രേമത്തിന് കണ്ണില്ലെന്നുള്ളത് പഴമൊഴി . അതിപ്പോള്‍ തിരുത്തപ്പെടുന്നു. രതിക്ക് സഹോദര, കുടുംബ ബന്ധം പോലുമില്ല.  ജാതി -മത- സംസ്‌കാരത്തിനെ ഒന്നടങ്കം രതി നിഷ്പ്രഭമാക്കുന്നു. സ്ത്രീ ശരീരത്തില്‍ പുരുഷനെ അപേക്ഷിച്ച് രതിവൈകാരികതയും നഗ്നതയും ഏറെ ആരോപിക്കപ്പെടുന്നതെന്തുകൊണ്ടെന്ന ആലോചനക്ക് സമയമടുത്തിരിക്കുന്നു. വിവാഹത്തിന് മുമ്പും കൗമാരപ്രായത്തിലും, ക്ലാസ് റൂമില്‍ രഹസ്യമായും ആണ്‍കുട്ടികള്‍ രതി വികൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോള്‍ അവ പെണ്‍കുട്ടികളിലും വ്യാപകമായി വരുന്നു.  അബദ്ധധാരണയുടെ പേരില്‍ രതി അതിരുവിടുമ്പോള്‍ ഇവിടെ മരിച്ചു വീഴുന്നത് ഇന്ത്യന്‍ സംസ്‌കാരവും നമ്മുടെ നിയമ വ്യവസ്ഥിതിയുമാണ്.  ലക്കും ലഗാനുമില്ലാത്ത പട്ടണപ്രവശ്യകളില്‍ മാത്രമാണ് ഇത്തരം വൈകൃതങ്ങള്‍ നൃത്തമാടുന്നതെന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ.  ഗ്രാമങ്ങളിലാണ് ഏറെയും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  കുഗ്രാമങ്ങളിലുള്ളവ നാലാള്‍ അറിയാതെ മൂടിവെക്കപ്പെടുന്നുവെന്ന് മാത്രം.

അമിതമദ്യാസക്തിയും പുരുഷാധിപത്യവും പഴകിയ അടിമത്ത സ്വാഭാവവും ഇന്നും നിലനില്‍ക്കുന്നതിനാലാണ് പുരുഷത്വത്തിന്റെ നഖങ്ങളുടെ മൂര്‍ച്ച ഇനിയും വെട്ടി മാറ്റാനാകാതെ തുടരുന്നത്.  അവ നിയമങ്ങള്‍ കൊണ്ട് മാത്രം മാറ്റാനാവില്ലെന്ന് വര്‍ത്തമാന സംഭവ വികാസങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു.  എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ സൂക്ഷിച്ചുകൊള്ളണമെന്ന ദില്ലി സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ ആര്യയുടെ റൂളിംഗ് ഇവിടെ പ്രസിദ്ധമാണ്.

ഏതൊരു സ്ത്രീക്കും തന്റെ ഭാവി വരനെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങള്‍ കാണും.  തനിക്കുള്ളതെല്ലാം സൂക്ഷിക്കുകയും കളങ്കരഹിതമായി ഭര്‍ത്താവിന് സമര്‍പിക്കുകയും ചെയ്യുക എന്നത് സ്ത്രീത്വം മനസില്‍ സൂക്ഷിക്കുന്ന ദൃഢപ്രതിജ്ഞയാണ്.  അതിനെ ചുട്ടുകരിക്കുന്നവര്‍, ബലാല്‍സംഗത്തിന് വിധേയമാക്കുന്ന സ്ത്രീയെ കൊല്ലുന്നത് ഒരു തവണയല്ല ആ സ്ത്രി പലതവണ മരിക്കുന്നു.  ഏഴ് മാസം പ്രായമായ കൈക്കുഞ്ഞ് മുതല്‍ 70 വയസുള്ള വൃദ്ധയ്ക്ക് വരെ ഇവിടെ എവിടെ സുരക്ഷിതത്വം?

സര്‍ക്കാരിന് ഇവിടെ പലതും ചെയ്യാനാവും.  സ്ത്രീ-പുരുഷ വിവേചനം സ്‌ക്കൂള്‍ തലം മുതല്‍ ഇല്ലാതാവണം.  എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അതിന് ശ്രമിച്ചതാണ്.  മതലഹരിയുടെ ഉടുപ്പെടുത്തണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ഇന്നും എന്നും പല തരം വിവേചനം മാത്രം.  അതില്‍ ആണ്‍-പെണ്‍ വിവേചനവും പെടും.

ആണ്‍ - പെണ്‍ അകല്‍ച്ച കൂടുംതോറും മറച്ച് വെച്ചിരിക്കുന്ന സ്ത്രീ ശരീരത്തില്‍ എന്തോ ഗോപ്യമായതുണ്ടെന്ന തോന്നല്‍ കുട്ടികളില്‍ വളരുകയാണ് ചെയ്യുക.  ചെറുക്ലാസ് മുതല്‍  തന്നെ ശാരീരിക വളര്‍ച്ചയും, അതിനപ്പുറത്തെ ലൈംഗീക വിദ്യാഭ്യാസവും ചോദ്യപേപ്പറുകളില്‍ ഇടം പിടിക്കണം.  എന്തായാലും അവര്‍ അറിയേണ്ടത് എന്നായാലും അറിയാനുള്ളതല്ലെ?  പെണ്‍കുട്ടികളില്‍ ഗോപ്യമായത് ഒന്നും തന്നെ ഇല്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ശാരീരിക വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.  അവര്‍ ഒരു ബസില്‍ ഒരേ സീറ്റില്‍ ഇരുന്ന് സഞ്ചരിക്കട്ടെ.  ഒന്നിച്ചു കളിച്ചു രസിക്കട്ടെ, രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഒന്നിക്കേണ്ടവരാണവര്‍.

 സ്ത്രീത്വം അനുഭവിക്കുന്ന സാമൂഹിക അടിമത്വത്തിനും, പുരുഷ മേല്‍കോയ്മക്കും പ്രാചീനയുഗത്തിനപ്പുറത്തെ പഴക്കമുണ്ട്. പുരാണങ്ങളില്‍ വരെ ഇതു തെളിഞ്ഞു കാണാം.  ഇന്ത്യയിലെ സതി വ്യവസ്ഥ ഓര്‍ക്കുന്നില്ലേ.  സുമേറിയയിലും, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ അവസ്ഥയുടെ രൂപവും ഭാവവും മാറി സതിയുണ്ടായിരുന്നു.  ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെയും വെപ്പാട്ടിയെയും ജീവനോടെ ആ ചുടലയില്‍ ദഹിപ്പിക്കും.  സോളമന്‍ രാജാവിന് ഭാര്യമാര്‍ 700 ആയിരുന്നു വെപ്പാട്ടികള്‍ മുന്നൂറും.

യുദ്ധം ചെയ്യുന്ന പോരാളിക്ക് കളിച്ച് ഉല്ലസിക്കാന്‍ എറിഞ്ഞുകൊടുക്കുന്ന എലികുഞ്ഞുങ്ങളായിരുന്നു തോറ്റരാജ്യത്തിലെ കന്യകമാര്‍. അവള്‍ പട്ടാളക്കാരന്റെ അടിമ. യുദ്ധവിജയത്തിന്റെ പാരിതോഷികമാണ് സ്ത്രീ.  പഴകിയ നിയമം പറയുന്നത് ശ്രദ്ധിക്കുക.  നിങ്ങള്‍ രാജ്യം കീഴ്‌പ്പെടുത്തിയാല്‍ ആദ്യം സ്ത്രീകളെ കീഴ്‌പ്പെടുത്തുക. അവര്‍ ആദ്യമൊക്കെ വഴങ്ങിയെന്ന് വരില്ല . ബലാല്‍ക്കാരമായി പ്രാപിക്കുക.  സൈന്യം കടന്ന് പോയ അധിനിവേശ പ്രദേശങ്ങളിലെല്ലാം അനാഥകുട്ടികള്‍ പിറന്ന് വീണത് അങ്ങനെയാണ്. അവര്‍ ദൈവസന്നിധിയിലെ ജാരസന്തതികള്‍ .പഴി അവിടെയും സ്ത്രീക്ക് തന്നെ.  വംശീയ കലാപം ഉണ്ടായാലും വര്‍ഗീയത മുഴച്ച് കിടക്കുമ്പോഴും അപായപ്പെടുന്നത് സ്ത്രീത്വത്തിന്റെ പരിപാവനതയാണ്.

ഒന്ന് പറയാതെ വയ്യ.... ഒരു നാടിന്റെ, സംസ്‌കാരിക സ്ഥിര നിക്ഷേപമാണ് സ്ത്രീ. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യമാണ് ദേശീയതയുടെ സാംസ്‌കാരിക മുല്യങ്ങളെ വിളക്കി ചേര്‍ക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ കണ്ണുകളിലൂടെ സ്ത്രീത്വത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ത്തമാനകാലഘട്ടം അവരെ ഈ മണ്ണിലേക്ക് ജനിച്ച് വീഴാന്‍ അനുവദിക്കുന്നില്ല എന്ന് കാണാം.  നിയമം കൊണ്ടു നിരോധിച്ചിട്ടു പോലും ഓരോ ആശുപത്രികളിലും എത്രയെത്ര ഭ്രൂണങ്ങളാണ് വിഷ സൂചിയാല്‍ മരിച്ചില്ലാതാകുന്നത.്

 ഇതിനിടെ മഹാരാഷ്ട്രയുടെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി ചാപിള്ളകളെ പട്ടി കടിച്ചു വലിക്കുന്നത് വാര്‍ത്തയായിരുന്നു.  ഭൂമിയില്‍ പിറന്നവര്‍ തന്നെ വ്യവസ്ഥിതിയുടെയും മേധാവിത്വത്തിന്റെയും കാമത്തിന്റെയും പീഡനമേറ്റു അപമാനഭാരത്താല്‍ സഹികെട്ട് മരിച്ചു കൊണ്ടിരിക്കുന്നു.

പുതിയ പെണ്‍ഭ്രൂണങ്ങള്‍ക്ക് ഭൂമിയില്‍ വളര്‍ന്നു തളിര്‍ക്കാനുള്ള ഭൗതിക സാഹചര്യം കുറഞ്ഞു വരികയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. എത്രയോ പേര്‍ സ്വയം സഹിച്ചും ശപിച്ചും സ്വന്തം മാളങ്ങളില്‍ പ്രതികരിക്കാനാവാതെ ഉള്‍വലിയുന്നു.  നിയമത്തില്‍ എത്രയൊക്കെ മാറ്റമുണ്ടായിട്ടും പൗരുഷത്തിന് മുന്നില്‍ സ്ത്രീ ഇന്നും കാമം തീര്‍ക്കാനുള്ള ലൈംഗിക ഉപഭോഗവസ്തു മാത്രം.  മാംസക്കച്ചവടത്തില്‍ അവളുടെ കമ്പോളവില കുത്തനെ ഉയരുകയാണ്.

ഇത് സൂചിപ്പിക്കുമ്പോള്‍ സ്ത്രീ സമൂഹം വ്യാപകമായ തോതില്‍ നഗ്നത പ്രസരിപ്പിക്കുകയും, പുരുഷ വിഭാഗത്തെ കൊതിപ്പിക്കുകയും, അവരുടെ വികാരമിളക്കി വിടുകയും ചെയ്യുന്ന വിധത്തില്‍ വസ്ത്രം ധരിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണമെന്ന ചര്‍ച്ച വ്യാപകമായിട്ടുണ്ട്. സ്ത്രീ എന്നാല്‍ നഗ്നതയാണെന്നും അത് വസ്ത്രത്തിനകത്ത് അടച്ചു വെക്കേണ്ടതാണെന്നും അതില്ലാത്തതാണ് പ്രശ്‌നമെന്നും വാദിക്കുന്നവരോട് പറയാനുണ്ട്.

ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശരീര ഭാഗങ്ങള്‍ മറച്ചു വെക്കുന്നതും അവയെ രഹസ്യമായി ഉപയോഗിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ജീവി മനുഷ്യന്‍ മാത്രമാണ് . പെണ്‍ വര്‍ഗജന്തുക്കള്‍ക്ക് പ്രകൃതി മുലകള്‍ നല്‍കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ ഊട്ടാനും കുഞ്ഞിന് വേണ്ടി കരുതി വെച്ച കൊഴുപ്പ് സംഭരിണിയായാണ് പ്രകൃതി മുലകളായി നല്‍കിയിട്ടുള്ളത്. ഭാവി തലമുമുറക്കു വേണ്ടി ദേഹത്തിനു മുന്‍ഭാഗം മാറിടത്തില്‍ ഈ ഭാരം മുലക്കച്ചക്കൊണ്ട് കെട്ടി ഭദ്രമാക്കിയാണ് സ്ത്രീകള്‍ ജീവിത കാലം മുഴുവന്‍ കഴിച്ചു കൂട്ടുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത് തന്റെ കാമകേളിക്കായി ഉപയോഗപ്പെടുത്താറില്ലെന്ന് നോക്കണം. പുരുഷന് ഇത് ഒരു ആസ്വാദനോപാദിയാണ്.

 മൃഗങ്ങളെ പോലെ മനുഷ്യനും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തയാറായാല്‍ പെണ്‍വര്‍ഗത്തില്‍ നഗ്നത ദൃശ്യമാവില്ല.  മനുഷ്യനിര്‍മിത നിയമവും മനുഷ്യന്റെ തന്നെ അത്യാര്‍ത്തിയും അമിതഭോഗ ചിന്തയുമാണ് മനുഷ്യനെ മേലെ വിവരിച്ച ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. മനുഷ്യനെപ്പോലയല്ല, മൃഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചോദന മൂലമാണ് ലൈംഗികാസക്തിയുണ്ടാകുന്നത്.  പക്ഷികളിലടക്കം ഇവ സീസണല്‍ വികാരം മാത്രം.  പെണ്ണിന്റെ അവയവങ്ങള്‍ കണ്ടാല്‍ താല്‍പര്യം ജനിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. എന്തു കൊണ്ടാണിതെന്ന് പരിശോധിക്കേണ്ടതുണ്ട്.

രണ്ട് മനുഷ്യ ശരീരങ്ങള്‍ ബന്ധത്തില്‍ ഏര്‍പെട്ടുകഴിഞ്ഞാല്‍ അടുത്ത  നിമിഷം മുതല്‍ പുരുഷന്‍ സ്വതന്ത്രനാവുകയും സ്ത്രീ വീണ്ടും അടച്ചുവെക്കപ്പെട്ടവളുമാവുന്നു.  അവള്‍ ഒരു ജന്മം മുഴുവന്‍ ലൈംഗികതയുടെയും നഗ്നതയുടേയും ഭാരവും പേറി നടക്കുന്നു.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവള്‍, അവള്‍ പെറ്റിടാനിരിക്കുന്ന കുഞ്ഞിന് മൂലയൂട്ടാന്‍ മാറില്‍ പ്രകൃതി ഒരുക്കിയ കൊഴുപ്പിന്റെ നിറടാങ്കുകളില്‍ പോലും നഗ്നത കാണുന്നവരാണ് പൗരുഷം. കുഞ്ഞിനു മുല കൊടുത്തതിനു ശേഷം കിനിഞ്ഞു വരുന്ന പാല്‍ അവളുടെ മുലക്കച്ചയേയും, ബ്ലൗസിനേയും നനച്ചാല്‍ ആ നനവില്‍ പോലും ലൈംഗികത കാണുന്നവരുണ്ട്.

 സ്ത്രീശരീരം ഭദ്രവും സുരക്ഷിതവുമായി, അടിവസ്ത്രവും മേല്‍ വസ്ത്രവുമായി കെട്ടി ഭദ്രമാക്കണമെന്നാണ് പുരുഷ നിര്‍മിത കീഴ് വഴക്കങ്ങള്‍.  ഈ അലിഖിത നിയമ വ്യവസ്ഥക്ക് യുഗങ്ങളോളം പഴക്കങ്ങളുണ്ട്.  ഇരു ലിംഗങ്ങളില്‍ സ്ത്രീയില്‍ മാത്രം അമിതനഗ്നത ആരോപിച്ച് ഇങ്ങനെ തടവിലിടുന്നത് അടിമത്വത്തിന്റെയും, പൊതുവെ അവര്‍ അബലകളായതിന്റെയും ഫലമായുളവായതിനാലായിരിക്കണം. സ്ത്രീകളില്‍ ഇനിയും വിട്ടു പോകാത്ത അടിമത്വത്തിന്റെ നേര്‍ കാഴ്ചകള്‍ ഈ ഭൂമിയെ നിയന്ത്രിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണിവിടെ. അതിനോടാണ് മഹിളാ സംഘടനകള്‍ പോരടിക്കേണ്ടത്.

ഇംഗ്ലണ്ടിലെ ആദിവാസികളിലും, ആഫ്രിക്കയിലെ ഉള്‍ക്കാടുകളിലും, ഹിമവല്‍സാനുക്കളിലും, ധ്രൂവപ്രദേശത്ത് വസിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ വസ്ത്രമേ ധരിക്കുന്നില്ല.  അവര്‍ക്ക് തമ്മില്‍ എവിടെയാണ് നഗ്നത ആരോപിക്കുന്നത്. നഗ്നത ആരോപിച്ച് സ്ത്രീകളെ സ്വതന്ത്രരാകാന്‍ അനുവദിക്കാത്ത പൊതുസമൂഹത്തോട് സ്ത്രീപക്ഷത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ഈ കുറിപ്പ് പ്രയോജനപ്പെടട്ടെ.

പൊതുസമൂഹം പറയണം പുരുഷ സമൂഹം എന്തിനു വേണ്ടി സ്ത്രീയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നു.  പരസ്യമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന പുരുഷന് എവിടുന്ന് കിട്ടി അതിനുള്ള സര്‍ട്ടിഫിക്കറ്റും അംഗീകാരവും? കീഴ് വഴക്കങ്ങള്‍ സ്ത്രീകളെ മാത്രം എന്തേ ഇങ്ങനെ മറയുടെ തടവറയിലിട്ടു ? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Kerala News, International News,   പുറം ജോലിക്ക് പോകുന്ന പുരുഷന്മാര്‍ കേവലം ഒരു തോര്‍ത്തുമുണ്ടുടുത്ത് വേലചെയ്യുമ്പോള്‍ സ്ത്രീ അടിവസ്ത്രവും, മേല്‍വസ്ത്രവും, അതിനുമേല്‍ മറ്റ് വസ്ത്രങ്ങളുമായി എത്ര മറക്കണം ഈ നഗ്നത.  അവളുടെ ശരീരം പോവട്ടെ ചിരിയിലും സംസ്‌കാരത്തിലും അംഗചലനത്തിലും നഗ്നത ആരോപിക്കപ്പെടുന്നു.  അലക്കി ഉണക്കിയിട്ട സ്ത്രീയുടെ അടിവസ്ത്രമായ പാവാടയോ, മുലക്കച്ചയോ, പാന്റീസില്‍ വരെ പുരുഷന്റെ കണ്ണില്‍ ഉത്തേജക വികാരം പതിയിരിപ്പുണ്ടെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ശാന്തകുമാര്‍ പറയുന്നു.  ലൈംഗിക ഉത്തേജനം ലഭിക്കാന്‍ സ്ത്രീയോടൊപ്പം ശയിക്കുന്നതിനു പകരം അവളുടെ ഏതെങ്കിലും അവയവം കണ്ടാല്‍ മാത്രം മതിയെന്ന നിലയില്‍ ദുര്‍ബലപ്പെടുകയാണ് ഇത് വഴി പൗരുഷം. ഇതൊരു സാമൂഹിക വിപത്താണ്.

 മലര്‍ന്ന് കിടക്കാനോ, കാലുകള്‍ നിവര്‍ത്തിയിട്ട് ആയാസത്തോടെ കിടക്കാനോ സ്ത്രീക്ക് അനുവാദമില്ല.  അമ്പലങ്ങളില്‍ ഭക്തിയുടെ നെറുകയില്‍ പോലും ഇവര്‍ക്ക് വിവേചനങ്ങള്‍.  സ്ത്രീ എവിടെയെങ്കിലും ശയനപ്രദക്ഷിണം നടത്താറുണ്ടോ, അങ്ങനെ ഒരു നേര്‍ച നേര്‍ന്നാല്‍ അതിന് പുരുഷ സമൂഹം അനുവദിക്കുമോ? പരിഹാസ്യ കഥാപാത്രമാവില്ലെ അവള്‍. അവള്‍ക്ക് ശബരിമലയില്‍ തീര്‍ത്ഥാടനം അനുവദനീയമോ . പുരുഷന്റെ കണ്ണിന് വിലക്കേര്‍പെടുത്താന്‍ സമൂഹത്തിന് ധൈര്യമില്ലാതെ വരുമ്പോള്‍ പകരം അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ്. അവിടെ സ്ത്രി വീണ്ടും അടിമയാവുകയും, തന്റെ സ്വാതന്ത്രത്തിന്റെ പണയം വെപ്പുകാരിയുമായി മാറുന്നു. പൊതു സമൂഹത്തില്‍ മാത്രമല്ല. ഇത്തരം പിഡനം ഓരോ കുടുംബത്തിലും സംഭവിക്കുന്നു.

ഒരുവന് തന്റെ ഇണയോട് ലൈംഗികത തോന്നാന്‍ അവളുടെ കണംകാലോ, മൂക്കോ ചെവിയോ കണ്ടാല്‍ മതിയത്രെ. എന്താണിതിനു കാരണം?. സ്ത്രീയെ കാണണം എന്ന ആഗ്രഹം വലിയ തോതില്‍ പുരുഷമനസില്‍ അടച്ചു വെക്കപ്പെടുന്നു എന്നതു തന്നെയാണ് . സുതാര്യമായതിനെ ആര് എന്തിനു അന്വേഷിക്കണം? അടച്ചുവെക്കപ്പെടുന്നിടത്തോളം വര്‍ധിക്കും ലൈംഗിക ഉത്തേജകത്വര.

 യഥാര്‍ത്ഥത്തില്‍ ലൈംഗിക ഉത്തേജനം ദൃശ്യമാവേണ്ടത് അവയവങ്ങളില്ല സ്‌നേഹത്തിലും പ്രണയത്തിലും പരസ്പര വിശ്വാസത്തിലുമായിരിക്കണമെന്ന പാഠം പഠനവിഷയമാക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. മഹിളാ സംഘനകള്‍ ഇതിനായി മുന്നോട്ടു വരണം. ദാമ്പത്യജീവിതത്തില്‍ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന്റെ ശക്തി ഹണിമൂണ്‍ വരെ മാത്രമായി ഒതുങ്ങുന്നതിന് കാരണം പലതുണ്ട്. പുതുമണവാട്ടിയുടെ നഗ്നത ആസ്വദിച്ചു കഴിയുന്നതോടെ ആഗ്രഹങ്ങളുടെ തീവ്രത കുറയുന്നു.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
ലൈംഗികത എന്നത് നഗ്നതയിലല്ല, പ്രണയത്തിലും, സ്‌നേഹത്തിലും അധിഷ്ഠിതമാണെന്ന പാഠം ഇവിടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രണയം ഒരിക്കലും നശിക്കില്ല. സൗന്ദര്യം നൈമിഷികം മാത്രം. ജീവിത കാലാവസാനം വരെ ഭാര്യയും ഭര്‍ത്താവും പ്രണയത്തോടെ കഴിഞ്ഞു കൂടുന്ന കാഴ്ച ദിനം തോറും കുറഞ്ഞു വരുന്നത് കാണാം. ഭാര്യയുടെ നഗ്നത കണ്ട് മടുത്ത ഭര്‍ത്താവിന് അവളോടുള്ള അവാച്യമായ പ്രണയമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും കാണുന്ന കാമുകിയോട് അങ്ങനെയായിരിക്കില്ല.

Part 2:
ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

Keywords: Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:43 am | 0 comments

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Written By kvarthapressclub on 1 May 2013 | 12:18 pm

മംഗലാപുരം: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്കല്‍  മുക്കയിലാണ് അപകടം . ബട്കൽ  സുല്‍ത്താന്‍ സ്ട്രീറ്റില്‍ മോയിന്‍ മോഹ്തിഷമിന്റെ മകന്‍ ഉമര്‍  അമഷ് മോഹ്തിഷം(21) ആണ് മരിച്ചത്.  ബട്കലിലെ അന്‍ജുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മാനേജ്‌മെന്റ്  ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച ഉമര്‍ അമാഷ്.

Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News
കൂട്ടുകാരന്‍ മുഹമ്മദ് ഓണിനോടൊപ്പം ബട്കലില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു  ഉമര്‍. ഇവര്‍ സഞ്ചരിച്ച  ബൈക്കില്‍ അമിതവേഗതയിൽ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു . ഓണിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍
പ്രവേശിപ്പിച്ചു. സൂറത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:18 pm | 0 comments

സഫ്‌വാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Written By Kvartha Alpha on 27 Apr 2013 | 9:46 pm

അണങ്കൂര്‍: അണങ്കൂര്‍ തുരുത്തിയിലെ സഫ്‌വാന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍-സാറ ദമ്പതികളുടെ മകനായ സഫ്‌വാന്‍ വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലാണ് മരണത്തിന് കീഴടങ്ങിയത്.

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എല്‍.സിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് അര്‍ബുദം ബാധിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഭേദമാക്കാനായില്ല. ചികിത്സയ്ക്കായി വലിയൊരു തുകയാണ് കുടുംബം ചെലവഴിച്ചത്. സഫ്‌വാന്റെ കൂട്ടുകാരും മറ്റും ചേര്‍ന്ന് ചികിത്സാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

Anangoor, Kasaragod, Obituary, SSLC, Student, Injured, Deadbody, Brothers, Thiruvananthapuram,മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ചു തുരുത്തി ജുമാ മസ്ജിദ്  ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം വന്‍ജനാവലി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. എന്‍.എസ്.എല്‍. ജില്ലാ സെക്രട്ടറി റഹ്മാന്‍, വിദ്യാര്‍ഥിയായ നിഹാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Anangoor, Kasaragod, Obituary, SSLC, Student, Injured, Deadbody, Brothers, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:46 pm | 1 comments

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി

Written By kvarthakgd1 on 24 Apr 2013 | 7:46 pm

പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. പെരിങ്ങോം സ്വദേശി പാഞ്ചാലന്‍ പുരയില്‍ സുഭാഷ് (36) ആണ് പയ്യന്നൂര്‍ സി.ഐ.ക്ക് മുമ്പാകെ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പെരിങ്ങോം കുണ്ടുവാടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മലപ്പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഭാര്യയും നാല് വയസുള്ള മകനും ഉള്ള സുഭാഷ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും മലപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. മലപ്പുറത്ത് ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയില്‍ നാട്ടില്‍ പോയി വരണമെന്നും പണമില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല ഊരി വാങ്ങിയ ശേഷം നാട്ടിലേക്ക് പോയ സുഭാഷ് പിന്നീട് തിരിച്ചുവന്നില്ല. ദിവസങ്ങളോളം സുഭാഷിനെ കാത്തുനിന്ന പെണ്‍കുട്ടി ഭക്ഷണവും മറ്റും കഴിക്കാന്‍ നിവൃത്തിയില്ലാതെ അവശയായി കണ്ടപ്പോഴാണ് അടുത്ത വീട്ടുകാര്‍ വിവരമറിയുന്നത്.

Payyannur, Accuse, Police, Student, Malappuram, Kerala, Kasaragod, Kerala News, International News, National News, Gulf News
ഇവര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മലപ്പുറം വേങ്ങര പോലീസ് സുഭാഷിനെതിരെ പീഡനത്തിന് കേസെുടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് പെരിങ്ങോം പോലീസിന് കൈമാറി.

Keywords: Payyannur, Accuse, Police, Student, Malappuram, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:46 pm | 0 comments

കവര്‍ച ചെയ്ത മൊബൈല്‍ ഫോണ്‍ ബസ് ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍

കുമ്പള: സ്വകാര്യ ബസില്‍ കവര്‍ച ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പേരാലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റുമൈസിന്റെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം കുമ്പളയില്‍ നിന്നും പേരാലിലേക്കുള്ള യാത്രക്കിടയില്‍ കവര്‍ച ചെയ്യപ്പെട്ടത്.

Kasaragod, Kumbala, Mobile-Phone, Robbery, Bus, Student, Kerala, Kerala News, International News, National News, Gulf News, Health News, റുമൈസിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച ഇതേ ബസില്‍ ഡ്രൈവറുടെ ഇരിപ്പിടത്തിലായി മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

Keywords: Kasaragod, Kumbala, Mobile-Phone, Robbery, Bus, Student, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:33 pm | 0 comments

ഐ.എന്‍.എല്‍. വിദ്യാര്‍ത്ഥി സംഗമം നടന്നു

ഐ.എന്‍.എല്‍. സംഘടിപ്പിച്ച ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു.

 INL, Chalanam, Kasaragod, Kerala, Student, Conference, Meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: INL, Chalanam, Kasaragod, Kerala, Student, Conference, Meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:37 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories