Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Strike. Show all posts
Showing posts with label Strike. Show all posts

താലൂക്ക് ഓഫീസ് ഉപരോധം; 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By kvarthaksd on 22 May 2013 | 1:13 pm

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുകയും പ്രകടനം നടത്തി റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ബി.കെ. നാരായണന്‍, ബി.എം പ്രദീപ്, ജനാര്‍ദനന്‍, ചന്ദ്രശേഖരന്‍, രാജേന്ദ്രന്‍, അപ്പുക്കുട്ടന്‍, മോഹനന്‍, ജയന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

തിങ്കളാഴ്ച ആരംഭിച്ച ഉപരോധ സമരത്തില്‍ രണ്ടാം ദിവസം പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. സമരം മൂന്നാം ദിവസമായ ബുധനാഴ്ചയും തുടരുകയാണ്. 25 വരെയാണ് ഉപരോധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

Strike, CPM Worker, Case, Police, Kasaragod, Kerala, Kerala News, International News, National News.സമരം മൂലം താലൂക്ക് ഓഫീസിലെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് സി.പി.എം ഉപരോധം നടത്തുന്നത്.

Keywords: Strike, CPM Worker, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:13 pm | 0 comments

മംഗലാപുരം വിമാനദുരന്തത്തിന് കണ്ണീരില്‍ കുതിര്‍ന്ന മൂന്നാണ്ട്; അവഗണനയുടെയും

മംഗലാപുരം: 58 മലയാളികളടക്കം 158 പേരുടെ ജീവന്‍ അപഹരിച്ച മംഗലാപുരം വിമാന ദുരന്തത്തിന് ബുധനാഴ്ച മൂന്നാണ്ട്. കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകളുമായി കഴിയുകയാണ് മരിച്ചവരുടെ ബന്ധുക്കളും ആശ്രിതരും. ദുരന്തം നടന്ന് വര്‍ഷം മൂന്നായിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസധനം ഇനിയും ലഭ്യമായിട്ടില്ല. സഹായം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

2010 മെയ് 22 ന് രാവിലെ ആറു മണിയോടെയായിരുന്നു മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ബോയിംഗ് 737-800 വിമാനം തീ ഗോളമായി കത്തിയമര്‍ന്നത്. 166 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എട്ടു പേര്‍ രക്ഷപ്പെട്ടിരുന്നു. റണ്‍വെയില്‍ നിന്ന് തെന്നി മാറി തൊട്ടടുത്ത കൊക്കയിലേക്ക് പതിച്ച വിമാനം പൂര്‍ണമായി കത്തി ചാരമാവുകയായിരുന്നു.

വിമാനം കത്തുന്നതിനിടെ അതില്‍ നിന്ന് ചാടി ഇറങ്ങിയവര്‍ പൊള്ളലേറ്റതടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ മൃതപ്രായരായി കഴിയുകയാണ്. ലോകത്തെയാകെ നടുക്കിയ വിമാന ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം ആയെങ്കിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിനും 78 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഏജന്‍സിയായ മുല്ല ആന്റ് മുല്ല അസോസിയേറ്റ്‌സ് കുറഞ്ഞ നഷ്ട പരിഹാരം നല്‍കി പ്രശ്‌നം ഒതുക്കാനുള്ള ശ്രമമുണ്ടായി. അതിനെതിരെ കാസര്‍കോട്ടെ അബ്ദുല്‍ സലാമും മംഗലാപുരത്തെ പട്രീഷ്യയും നല്‍കിയ പരാതി സുപ്രീംകോടതയില്‍ നിലവിലുണ്ട്.

2011 ജൂലൈ 20 ന് ഓരോ കുടുംബത്തിനും 78 ലക്ഷം രൂപാ വീതം നല്‍കണമെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതിനെതിരെ എയര്‍ ഇന്ത്യാ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അതിനെതിരെ 40 കുടുംബംഗങ്ങള്‍ ഹൈക്കോടതിയിലും ലഭിച്ച നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് 16 കുടുംബങ്ങള്‍ മംഗലാപുരം സിവില്‍ കോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയാണ്. നീതി പീഠങ്ങളില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍. സര്‍ക്കാരും എയര്‍ ഇന്ത്യയും കൂടി ഇതുവരെയായി നാമമാത്രമായ തുകയാണ് ആശ്രിതര്‍ക്ക് നല്‍കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ദുരന്തം ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. കുടുംബത്തിന്റെ അത്താണിയും താങ്ങും തണലും ആയിരുന്ന ആളുകളാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവരും, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലുള്ളരും ദുരന്തത്തില്‍ മരണപ്പെട്ടു. ദുരന്തമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല.

ഗള്‍ഫിലെ വര്‍ഷങ്ങളായുള്ള ജോലി അവസാനിപ്പിച്ച് ശിഷ്ട കാലം നാട്ടില്‍ വിശ്രമ ജീവിതം നയിക്കാമെന്ന പ്രതീക്ഷയുമായി മടങ്ങിയവരും പിതാവിന്റെ മുഖം അവസാനമായി കാണാന്‍ ആഗ്രഹിച്ച് വിമാനം കയറിയവരും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സഹോദരന്മാരും ആഗ്രഹം നിറവേറാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിന്റെയൊക്കെ നീറുന്ന ഓര്‍മകളുമായി കഴിയുന്നവര്‍ക്ക് ആശ്വാസമായി എത്തേണ്ട സഹായം നല്‍കാതെ അധികൃതര്‍ മലക്കം മറിയുന്നത് വേദനയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സഹായം കിട്ടിയത് തന്നെ നിരന്തരമായ സമരങ്ങളുടെ ഫലമായാണ്.

 Air India, Mangalore Air crash, Airport, Strike, Panchayath, Mangalore, Kerala News, International News, National News, Gulf News.ഉറ്റവരുടെ മരണമുണ്ടാക്കിയ വേദനയ്ക്കിടയിലും ആശ്വാസധനം ലഭിക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന ബന്ധുക്കളുടെ മാനസികാവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂ. ദുരന്ത സ്മാരകം നിര്‍മിക്കാന്‍ മലാവൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ ഉറപ്പും വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞു പോയിരിക്കുകയാണ്. കമ്മ്യൂണിറ്റി
ഹാള്‍ നിര്‍മിക്കുമെന്ന വാഗ്ദാനവും ഇതുവരെയായി നിറവേറിയിട്ടില്ല. ദുരന്ത ദിനത്തില്‍ മരിച്ചര്‍ക്ക് അശ്രുപുഷ്പങ്ങള്‍ അര്‍പിച്ചു കൊണ്ടുള്ള പരിപാടികള്‍ മംഗലാപുരത്തടക്കം നടന്ന് വരികയാണ്.

Keywords: Air India, Mangalore Air crash, Airport, Strike, Panchayath, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:11 am | 0 comments

സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം തുടങ്ങി

Written By Kvarthakgd on 21 May 2013 | 7:26 pm

കാസര്‍കോട്: സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ താലൂക്ക് ഓഫീസ് ഉപരോധം തിങ്കളാഴ്ച ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസും അടഞ്ഞുകിടന്നു. കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പിയും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് സമരം ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഉദുമ, കാഞ്ഞങ്ങാട് ഏരിയകളിലെ പ്രവര്‍ത്തകരാണ് ആദ്യ ദിവസത്തെ സമരത്തില്‍ പങ്കാളികളായത്. രാവിലെ ആറിനുതന്നെ ഉപരോധമാരംഭിച്ചതിനാല്‍ ആര്‍ക്കും ഓഫീസിനുള്ളില്‍ കടക്കാന്‍ സാധിച്ചില്ല.
CPM flag

വിലക്കയറ്റം തടയുക, പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, ചില്ലറ മേഖലയിലെ വിദേശനിക്ഷേപം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് സ്ത്രീകളുള്‍പെടെ ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.

സമരദിവസങ്ങളില്‍ ഓഫീസില്‍ വരില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പിടാന്‍ അടുത്തുള്ള വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും കലക്ടര്‍ സൗകര്യം ഒരുക്കിയിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധത്തില്‍ കാഞ്ഞങ്ങാട് ഏരിയയിലെ ആയിരങ്ങള്‍ അണിനിരന്നു. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ഡി.വി. അമ്പാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, എം.വി. ബാലകൃഷ്ണന്‍, ജില്ലാകമ്മിറ്റി അംഗം പി. അപ്പുക്കുട്ടന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം. പൊക്ലന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച പനത്തടി ഏരിയയിലെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കുക.

കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതിന് നിരവധി വാഹനങ്ങളില്‍ മുദ്രാവാക്യം വിളികളുമായാണ് ഉദുമ ഏരിയയിലെ പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലന്‍ സംസാരിച്ചു. അശോകന്‍ കുന്നൂച്ചിയുടെ നാടന്‍പാട്ടുമുണ്ടായി. ഏരിയാസെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച കാറഡുക്ക ഏരിയയിലെ പ്രവര്‍ത്തകരാണ് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നത്.

Keywords: CPM, Taluk office, Strike, Start, Hosdurg, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:26 pm | 0 comments

സി.പി.എം ഉപരോധം തുടങ്ങി; താലൂക്ക് ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു

Written By kvarthaksd on 20 May 2013 | 11:57 am

കാസര്‍കോട്: വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളള്‍ക്കുമെതിരെ സി.പി.എം മെയ് 20 മുതല്‍ 25 വരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ ഉപരോധത്തെ തുടര്‍ന്ന് കാസര്‍കോട് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

രാവിലെ ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടു നില്‍ക്കും. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ താലൂക്ക് ഓഫീസ് കോംപൗണ്ടിലേക്കുള്ള വഴികളില്‍ നിലയുറപ്പിച്ച് ജീവനക്കാരെയും വിവിധ ആവശ്യങ്ങളുമായി എത്തിയ പൊതു ജനങ്ങളെയും അകത്തേക്ക് കടക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഉപരോധം നടക്കുന്ന വിവരമറിയാതെ വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലേക്കെത്തിയ ആളുകള്‍ക്ക് തിരിച്ചു പോകേണ്ടി വന്നു.

വിലക്കയറ്റവും അഴിമതിയും തടയുക, ഭൂമിക്കും പാര്‍പ്പിടത്തിനുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാമൂഹിക നീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കുക, ചില്ലറ വില്‍പന മേഖലകളിലേക്കുള്ള കുത്തകകളുടെ കടന്നു കയറ്റം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. സമരം പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍, എസ്. ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News

Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Strike, CPM Worker, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:57 am | 0 comments

തിങ്കളാഴ്ച ഹോട്ടല്‍ പണിമുടക്ക്

Written By Kvarthakgd on 28 Apr 2013 | 4:44 pm

കാസര്‍കോട്: തിങ്കളാഴ്ച രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുന്നതോടനുബന്ധിച്ച് കാസര്‍കോട് ജില്ലയിലും ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണത്തിന് സര്‍വീസ് ചാര്‍ജ് ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും
 Hotel, Strike, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അടച്ചിടണമെന്ന് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് പി.സി.ബാവ അധ്യക്ഷത വഹിച്ചു. എന്‍.അബ്ദുല്ല, സത്യന്‍ സി. ഉപ്പള, ബി.അശോക്, ടി.കെ.അയൂബ്, വെങ്കിടേശ്വര ഹെബ്ബാര്‍, കെ.ഉമേശ്, മാധവ, നിത്യാനന്ദ പ്രസംഗിച്ചു.

Keywords: Hotel, Strike, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:44 pm | 0 comments

സുപ്രീംകോടതി നിര്‍ദേശിച്ച വേതനം മുഴുവന്‍ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും നല്‍കണം

Written By kvarthaksd on 3 Apr 2013 | 6:23 pm

കാസര്‍കോട്: പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നത്.

അസോസിയേഷന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ടീച്ചര്‍മാര്‍ക്ക് 5,000 രൂപയും ഹെല്‍പ്പര്‍ക്ക് 3,500 രൂപയും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതിന് പകരം സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ താക്കീത് നല്‍കുകയാണ് സുപ്രീം കോടതി ചെയ്തത്. 

കോടതി ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക സഹായം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കുക, ടീച്ചര്‍മാരെയും ആയമാരെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ജോലി സ്ഥിരത ലഭ്യമാക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള 25 പ്രതിനിധികള്‍ 11, 12 തീയതികളിലെ സമരത്തില്‍ പങ്കെടുക്കും.

അധ്യാപികമാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച വേതനം മുഴുവനും നല്‍കാതെ ചില പി.ടി.എ കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം ഹെഡ്മാസ്റ്റര്‍മാര്‍ തടഞ്ഞ് വെക്കുകയാണെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു. തുച്ഛമായ വേതനത്തില്‍ നിന്നും കൈയ്യിട്ട് വാരുന്ന പി.ടി.എ കമ്മിറ്റികളുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും നടപടിതിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി വി.പി. ജാനകി, ജില്ലാപ്രസിഡന്റ് പി. നിമ്മി, സെക്രട്ടറി കെ.വി ആശ, ട്രഷറര്‍ ഇ.വി. ഗീത എന്നിവര്‍ പങ്കെടുത്തു.

Press Meet, Teachers, Headmaster, Strike, High-Court, Kasaragod, Kerala, Kerala News, International News, National News.

Keywords: Press Meet, Teachers, Headmaster, Strike, High-Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:23 pm | 0 comments

'എന്‍ഡോസള്‍ഫാന്‍ സമരം വിജയിപ്പിച്ചത് ജനങ്ങള്‍'

Written By kvarthakgd1 on 2 Apr 2013 | 8:38 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പിഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഒരുമാസക്കാലം നടത്തിയ നിരാഹാര സമരവും, സമരം അവസാനിപ്പിക്കാന്‍ ഇടയായ സാഹചര്യവും സര്‍ക്കാര്‍ നല്‍കിയ ഉറപ്പും സംബന്ധിച്ച് വിലയിരുത്താന്‍ കാസര്‍കോട്ട് സമരം വിജയിപ്പിച്ചവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍്ഡ് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.


അന്വേഷി പ്രസിഡണ്ട് കെ. അജിത, കാസര്‍കോട്ട് നിരാഹാരമനുഷ്ഠിച്ചവരായ ഡോ. ഡി. സുരേന്ദ്രനാഥ്, ഗ്രോവാസു, മൊയിന്‍ബാപ്പു, സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബ്രഹ്മണ്യന്‍, എം. സുല്‍ഫത്ത്, നാരായണന്‍ പേരിയ, വിജയന്‍ കരിവെള്ളൂര്‍, റഹീം, അബ്ദുല്‍ ലത്വീഫ്, സി.എം.എ. ജലീല്‍, സുബൈര്‍ പടുപ്പ്, ടി.സി. മാധവപണിക്കര്‍, പി. മുരളീധരന്‍, കെ.എച്ച്. മുഹമ്മദ്, സിദ്ദീഖ്, റഹീദ് മൊഗ്രാല്‍, വിനോദ് കുമാര്‍, ഭാസ്‌കരന്‍ മടിക്കൈ, അഷ്‌റഫ്, കൃഷ്ണന്‍ അറുകര, മേരി, വിനോദ് പയ്യന്നൂര്‍, സുഭാഷ് ചീമേനി, ടി. ശോഭന തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ജില്ലാതല ജനകീയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ 19 ന് രാവിലെ 11 മണിക്ക് കാസര്‍കോട് നടക്കും. പ്രശസ്ത കവിയത്രി സുഗതകുമാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.



Kasaragod, Endosulfan, Strike, Kerala, Win, Endosulfan Peeditha Janakeeya Munnaniഎന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിക്ക് ഓഫീസ് തുറക്കാനും യോഗത്തില്‍ ധാരണയായി. അര്‍ഹരായ മുഴുവന്‍ പീഢിതര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സമരത്തിന്റെ വിജയം കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മാധ്യമങ്ങളും സംഘടനകളും അതിന് മതിയായ പിന്തുണ നല്‍കിയെന്നും ചര്‍ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദിയായ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്ന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയത്തിന് വഴിവെച്ചത് പോലെയുള്ള ജനകീയ കൂട്ടായ്മകള്‍ മേലിലും നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Related News: 

എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരം നിര്‍ത്തി; വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം

എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords: Kasaragod, Endosulfan, Strike, Kerala, Win, Endosulfan Peeditha Janakeeya Munnani, Meeting, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:38 pm | 0 comments

ഏപ്രില്‍ ഒന്ന് മുതല്‍ സ്വകാര്യ ബസ് - ലോറി സമരം

Written By kvarthapressclub on 28 Mar 2013 | 9:59 pm

 Kasaragod, Press meet, Bus, Lorry, Strike, District, Committee, Life insurance Company, Kerala,Kerala News, International News,

കാസര്‍കോട്: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും സര്‍വീസ് നിര്‍ത്തിവെക്കുന്നു.മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് ആഹ്വാന പ്രകാരം രാജ്യത്തെ ബസുകളും ചരക്കുവാഹനങ്ങളും നിര്‍ത്തിവെക്കുന്നതിനോടനുബന്ധിച്ചാണ് കേരളത്തിലും സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കിയതിനുശേഷം യാതൊരു മാനദണ്ഡവുമില്ലാതെ തെറ്റായ ആനുകൂല്യങ്ങളുടെ കണക്ക് പ്രചരിപ്പിച്ച് വര്‍ഷാവര്‍ഷം പ്രീമിയത്തില്‍ വന്‍ വര്‍ധനവ് വരുത്തുന്നത് കീഴ്‌വഴക്കമാക്കിയിരിക്കുകയാണ്. ഡീസല്‍ വിലനിയന്ത്രണം നീക്കിയതോടുകൂടി പ്രതിമാസം വിലവര്‍ധനവിന്റെ ഭാരം താങ്ങാനാവാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സ്വകാര്യ ബസ് മേഖല.

 ബസ് സര്‍വീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദൈനംദിന ചെലവുകള്‍ ക്രമാതീതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തില്‍ ഒരു യാത്രക്കാരന് 399 രൂപയായിരുന്ന തേര്‍ഡ് പാര്‍ടി പ്രീമിയം 583 രൂപയായും 6,529 രൂപയായിരുന്ന അടിസ്ഥാന നിരക്ക് 9,532 രൂപയായും വര്‍ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല.17,000 രൂപയുടെ വര്‍ധനവാണ് ഒരു വര്‍ഷത്തേക്ക് ഒരു ബസിന് വരുത്തിയിരിക്കുന്നത്.

അനിയന്ത്രിതമായ അപകട നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കുന്നതുവഴി ഉണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ വാഹന ഉടമകളെ സാമ്പത്തികമായി പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം സംഘടനാതലത്തിലെടുത്തിട്ടുള്ളത്.

 ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഐ.ആര്‍.ഡി.എ യുടെ തീരുമാനം റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും തേര്‍ഡ് പാര്‍ടി ആനുകൂല്യങ്ങള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് പ്രീമിയം വര്‍ധന ഒഴിവാക്കണമെന്നും ഡീസല്‍ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം സമരം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 30 ന് ശനിയാഴ്ച 11 മണിക്ക് കാസര്‍കോട് സ്പീഡ് വെ ഇന്നില്‍ നടക്കുന്ന ബസ് -ലോറി ഉടമകളുടെ സംയുക്ത ജില്ലാ കണ്‍വെന്‍ഷനില്‍ മുഴുവന്‍ വാഹന ഉടമകളും സംബന്ധിക്കണമെന്നും അസോസിയേഷന്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ഗിരീഷ്, ശ്രീധരന്‍ വയലില്‍, ശങ്കര്‍ നായിക്ക്, പി.എ. മുഹമ്മദ് കുഞ്ഞി,ബി.സി.മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Bus, Lorry, Strike, District, Committee, Life insurance Company, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
9:59 pm | 0 comments

പന്തംകൊളുത്തി പ്രകടനം നടത്തിയ 50 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kasaragod, BJP, Strike, case, Police, Budget, Kerala, N. Satheeshan, Venugopal, Malayalam news,
File Photo
കാസര്‍കോട്: നഗരസഭാ ബഡ്ജറ്റില്‍ വാര്‍ഡുകളുടെ വികസനത്തിന് തുക നീക്കിവെക്കാത്തതില്‍ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയ 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ് പോലീസ് കേസെടുത്തു.

ബി.ജെ.പി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എന്‍. സതീശന്‍, വേണു, ഗോപാല്‍, ചന്ദ്രന്‍, സുനില്‍കുമാര്‍, സതീശന്‍ ചേരങ്കൈ തുടങ്ങി 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നഗരസഭാ ബഡ്ജറ്റ് യോഗത്തില്‍ നിന്നും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പന്തംകൊളുത്തി പ്രകടനം നടന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

Keywords: Kasaragod, BJP, Strike, case, Police, Budget, Kerala, N. Satheeshan, Venugopal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:09 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരം; ജനങ്ങളുടെ വിജയമെന്ന് പീഡിത ജനകീയ മുന്നണി

Written By kvarthakgd1 on 27 Mar 2013 | 8:11 pm

Kasaragod, Endosulfan, Strike, Kerala, Peoples, Win, Endosulfan Peeditha Janakeeya Munnani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ ഭരണകൂടം നീതികേട് കാണിക്കുമ്പോള്‍ അത് തിരുത്താന്‍ ഇച്ഛാശക്തിയുള്ള ജനങ്ങള്‍ക്ക് കഴിയുമെന്നാണ് കാസര്‍കോട് 36 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ ഉണ്ടായ തീരുമാനം കാണിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി.

നീതിയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ പ്രത്യയ ശാസ്ത്ര ഭിന്നതകള്‍ തടസമാവില്ലെന്നാണ് കാസര്‍കോട്ടെ പൊതുസമൂഹം കാണിച്ചിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. യുവാക്കളുടെ, സാമൂഹ്യ പ്രവര്‍ത്തകരുടെ, എഴുത്തുകാരുടെ, ശാസ്ത്രജ്ഞരുടെ, വ്യാപാരി വ്യവസായികളുടെ, ജനപ്രതിനിധികളുടെ, തൊഴിലാളികളുടെ കൂടിച്ചേരലുകള്‍ ജനസമുദ്രം തീര്‍ത്തപ്പോള്‍ അതൊരു പുതിയ മുന്നേറ്റത്തിന്റെ നാന്ദിയാവുകയും സര്‍ക്കാരിന് ഇരകളുടെ പ്രാഥമികമായ പൊതു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധമാകേണ്ടി വരികയുമായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

ജനകീയ മുന്നണിയുടെ നേതാക്കളായ പി. കൃഷ്ണനും, സുഭാഷ് ചീമേനിയും തുടങ്ങിവെച്ച അനിശ്ചിതകാല നിരാഹാര സമരം പൊതുസമൂഹത്തിന്റെ പ്രതിനിധികളായ ഡോ. ഡി. സുരേന്ദ്രനാഥും, എ. മോഹന്‍കുമാറും, ഗ്രേവാസുവും, മൊയീന്‍ ബാപ്പുവും ഏറ്റെടുക്കുകയായിരുന്നു. 11 വയസുകാരന്‍ മുഹമ്മദ് ഷഹല്‍, 90 വയസുകാരന്‍ എ.എസ്. നാരായണപിള്ള, കെ. അജിത, ആശാഹരി തുടങ്ങിയവര്‍ സമരത്തില്‍ കണ്ണികളായി.

പി. കരുണാകരന്‍ എം.പി., വി.എസ്. അച്യുതാനന്ദന്‍, വി.എം. സുധീരന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ തുടങ്ങിയവരുടെ ഇടപെടലുകള്‍ സജീവമാക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹ്യ രംഗത്തെ മേധാപട്കറെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രതിഷേധങ്ങളും സമരത്തെ ശക്തിപ്പെടുത്തി.

സമരം വിജയിപ്പിക്കാന്‍ അണിചേര്‍ന്ന യുവജന-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ-ശാസ്ത്ര-തൊഴിലാളി-വ്യാപാര-കലാ രംഗങ്ങളിലെ സംഘടനകളോടും വ്യക്തികളോടുമുള്ള കടപ്പാട് നിസീമമാണ് ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ ടി. ശോഭന അധ്യക്ഷം വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി. മുരളീധരന്‍, എം. സുല്‍ഫത്ത്, അഡ്വ. ടി.വി രാജേന്ദ്രന്‍, സുഭാഷ് ചീമേനി, പി. കൃഷ്ണന്‍ പുല്ലൂര്‍, സി.വി. നളിനി, പവിത്രന്‍ തോയമ്മല്‍, ഹമീദ് സീസണ്‍, സി. രാജലക്ഷ്മി, ബെന്നി കാഞ്ഞിരടുക്കം, മുരളീധരന്‍ കൊല്ലംപാണ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഭാവി പരിപാടികളെകുറിച്ച് ആലോചിക്കുന്നതിന് 2013 ഏപ്രില്‍ രണ്ടാം തീയതി രാവിലെ 10 മണിക്ക് കാസര്‍കോട് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ വിപുലമായ യോഗം ചേരും. യോഗത്തില്‍ സമരത്തില്‍ അണിചേര്‍ന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കും.

Keywords: Kasaragod, Endosulfan, Strike, Kerala, Peoples, Win, Endosulfan Peeditha Janakeeya Munnani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
8:11 pm | 0 comments

ആരും വാതില്‍ തുറന്നിടരുത്

വസാനമായി സൂര്യനെല്ലിയില്‍ വെടി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ് വന്നു. കേസിലെ 31 പ്രതികള്‍ക്കും ജാമ്യം. ജയിലില്‍ കഴിയുന്ന ധര്‍മ്മരാജന്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തില്ല - കിട്ടിയില്ല.  തല്‍ക്കാലത്തേക്കെങ്കിലും ഇത് ഒന്ന് നിര്‍ത്തികിട്ടുമെന്ന് കരുതുന്ന വേളയിലാണ് പാറശാല എം.എല്‍.എ. വീണ്ടും മാളത്തില്‍ നിന്നും തല പൊക്കിയത്. ഒരു അമ്മപെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ മകള്‍ പെണ്‍കുട്ടിയുടെ പരാതി കൈരളി പീപ്പിള്‍ ചാനല്‍ കൈയ്യോടെ പിടികൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. കേരളം ദൈവത്തിന്റെ (തെറ്റി) ബലാല്‍സംഗികളുടെ സ്വന്തം നാട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സഹായ വെടിയുതിര്‍ത്തു. പക്ഷെ ഉണ്ടയില്ലായിരുന്നു. പീഡിതമുന്നണിയുമായി സര്‍ക്കാര്‍ ചര്‍ചക്ക് വിളിച്ചു. അംബികാസുതന്‍ മാങ്ങാടും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഓടിയെത്തി. തിരുവനനന്തപുരത്ത് ചര്‍ച പൊടിച്ചു, പൊരിച്ചു. പക്ഷേ നിരാഹാരമിരിക്കുന്നവന്റെ വായില്‍ പൂഴി വാരിയിട്ട് സര്‍ക്കാര്‍ വീണ്ടും സമരത്തിന് വീര്യം കൂട്ടി.

അഞ്ച് വര്‍ഷ പാക്കേജ് നിര്‍ത്തലാക്കാം, സഹായം വാരികോരി കൊടുക്കാം, കടം എഴുതി തള്ളും, വേണ്ടതൊക്കെ ചെയ്യാം, പക്ഷേ പ്രഖ്യപനം മാത്രം. പ്രഖ്യപനമില്ലാതെ മറ്റൊന്നിനും ഈ സര്‍ക്കാരിനെ കിട്ടില്ലത്രേ.  അത് പുളിക്കുന്ന മുന്തിരിയാണ്. നിങ്ങള്‍ തരാമെന്നു പറയുന്നതു മതി. പക്ഷെ അതിനു ഉത്തരവിടണം. എന്നാല്‍ സമരം തീര്‍ക്കാമെന്ന് പീഡിത മുന്നണി പറഞ്ഞു. അതിനവരെ കിട്ടില്ലത്രെ. സമരം വീണ്ടും തുടര്‍ന്നു.  ഗാന്ധിജിയെ നമുക്ക് ഒപ്പുമരചോട്ടില്‍ കാണാം. നിരാഹാര സത്യാഗ്രഹത്തിലൂടെ. നാട്ടില്‍ നിന്നും കിട്ടാത്ത പിരിവെടുത്ത് എന്തിനു മുഖ്യമന്ത്രി ഇവരെ തിരുവന്തപുരം വരെ വലിച്ചു കൊണ്ടു പോയി… പിഡനം… അല്ലാതെന്തു പറയാന്‍. എന്നാലും ഒടുവില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ആശ്വാസമായി സമരം അവസാനിപ്പിച്ചു.


Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,വൈദ്യുതി ഇല്ലെന്ന് കരുതി കാത്തിരിപ്പിനിടയില്‍ ആരും വാതില്‍ തുറന്നിടരുത്.  മഞ്ചേശ്രരം വോര്‍ക്കോടിയില്‍ അങ്ങനെ വാതില്‍ തുറന്നിട്ട് വൈദ്യുതി വരുന്നതും കാത്തുനില്‍ക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആരോ ഇരുട്ടിന്റെ മറവില്‍ തട്ടികൊണ്ടുപോയി. ടെമ്പോയില്‍ വന്ന മൂന്ന് പേരാണത്രെ ഇതിന് പിന്നില്‍. നാട് മുഴുവനും നാട്ടുകാര്‍ തിരഞ്ഞു. കണ്ടെത്തയില്ല. രാവിലെ വീട്ടിനടുത്തെ കിണര്‍ വക്കില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. കള്ളന്മാരെ മാത്രമല്ല ഇപ്പോള്‍ പേടിക്കേണ്ടത്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ അച്ഛനുറങ്ങാത്ത വീടുകള്‍ പെരുകുന്നു.

ഇ.എം.എസിന് കഥയുടെ കുലപതി ടി. പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. വിക്കുള്ള ഇ.എം.എസിന്റെ മലയാളം ശുദ്ധമാണത്രേ. ഇത്രയും വ്യക്തമായും വൃത്തിയായും മലയാള രചന നടത്തിയ എഴുത്തുകാരനില്ലെന്ന് പത്മനാഭന്‍. പയ്യന്നുര്‍ കുഞ്ഞിരാമന്റെ 'സ്വതാന്ത്ര്യം തന്ന കഥകള്‍' പ്രകാശനം നടത്തവെയാണ് ഇ.എം.എസിനായി പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കണ്ണില്ലാതെ വരുമ്പോഴെ കണ്ണിന്റെ വിലയറിയൂ.

പോലീസ് മന്ത്രി തിരുവഞ്ചൂരിന്റെ പോലീസ് ഭരണം പൊടി പൊടിക്കുന്നു. ശാസ്താംകോട്ടയില്‍ പ്രശ്‌നപരിഹാരത്തിനെത്തിയ പരാതിക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് സബ്ഇന്‍സെപ്ക്ടറെ അടിച്ച് നിലം പരിശാക്കി.  തിരുവഞ്ചൂര്‍ ഏതു പക്ഷക്കാരനെന്നറിയാന്‍ ജനത്തിന് താല്പര്യമുണ്ട്.  തല്ലിയവന്റെ പക്ഷത്തോ അതോ തല്ലു കൊണ്ട പോലീസിന്റെയോ.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍  ഊരിക്കളിക്കുകയാണ് സപ്ലേകോ. ഔട്ട്‌ലറ്റുകളിലെ വാര്‍ഷിക കണക്കെടുപ്പ് ദിവസമായി പ്രഖ്യപിക്കുന്നത് പെസഹവ്യഴവും ദുഃഖവെള്ളിയും. രണ്ടും അവധി ദിവസങ്ങള്‍.  കണക്കെടുപ്പിന്റെ പേരില്‍ ഇത്തവണ പുതിയ സ്റ്റോക്ക് വരില്ല. ജനങ്ങള്‍ക്ക് സാധനവും ലഭിക്കില്ല. അഴിമതിക്ക് ഇത് വഴിവെക്കുമെന്ന് അഴിമതി വകുപ്പ് മന്ത്രിയായി വിലസിക്കുന്ന അനൂപിനെതിരെ പരക്കെ ആരോപണം. പൂച്ച ഏതായാലെന്ത് അനുപിനും കിട്ടണം പണം.

കേരളത്തിലെ യു.ഡി.എഫ്. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കുമോ? സംശയം ഉന്നയിച്ചത് എതിര്‍ പക്ഷമല്ല. മന്ത്രി ഷിബുജോണ്‍. ഒന്നിളകിയാല്‍ തളര്‍ന്ന് വീഴാവുന്നതേ ഉള്ളു യു.ഡി.എഫ്. യു.ഡി.എഫിനെ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. അല്ല.  എല്‍.ഡി.എഫിലെ അച്യുതാനന്ദന്‍. അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറുന്ന അടുത്ത നിമിഷം മന്ത്രിസഭ നിലംപതിക്കും. വി.എസ്. നമഹായെ നമഃ

സാമ്പത്തിക വര്‍ഷം അവസാനിക്കാറായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചിലവഴിച്ചത് പദ്ധതി ചിലവിന്റെ 39 ശതമാനം മാത്രം. അതിന് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണ് കാരണമെന്ന് ഭരണാധികാരികള്‍. കൃത്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും സമയാസമയങ്ങളില്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണത്രേ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നത്. അല്ലേലും പദ്ധതിയല്ലാതെ പണമെവിടെ? ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച പഞ്ചായത്താണ് ഉദുമ.  അവര്‍ 60 ശതമാനം ചിലവഴിച്ചു.  തൊട്ടുപിറകില്‍ തൃക്കരിപ്പുര്‍ 54, മടിക്കൈ 52 ശതമാനം. ഉദുമക്ക് നമോവാകം.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,
-പ്രതിഭാരാജന്‍

Keywords: Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy, V.S Achuthanandan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Surianelli Girl, Udma Panchayath.
9:54 am | 0 comments

സമരത്തിനിടയിലേക്ക് കാറോടിക്കാന്‍ ശ്രമിച്ച എം.എല്‍.എയുടെ 'ബന്ധുവിനെ' പൊക്കി

Written By Kvartha Alpha on 25 Mar 2013 | 8:38 pm

Kasaragod, Endosulfan, MLA, Road, Strike, Car, Police, custody, Kerala, Family, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്കിടയിലൂടെ ആള്‍ട്ടോ കാര്‍ ഓടിച്ച് പോകാന്‍ ശ്രമിച്ച എം.എല്‍.എയുടെ 'ബന്ധു'വിനെ സമരക്കാര്‍ തടയുകയും ഇയാളെ പിന്നീട് പോലീസ് പൊക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് റോഡുപരോധിച്ചവര്‍ക്കിടയിലൂടെ കാര്‍ ഓടിച്ച് കയറ്റാന്‍ യുവാവ് ശ്രമിച്ചത്.

ഇത് സമരക്കാര്‍ തടഞ്ഞപ്പോള്‍ കയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് താന്‍ എം.എല്‍.എയുടെ ബന്ധുവാണെന്നും അത്യാവശ്യമായി പോകാനുണ്ടെന്നും വഴിയൊരുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് മാറുന്നതിന് മുമ്പ് തന്നെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Kasaragod, Endosulfan, MLA, Road, Strike, Car, Police, custody, Kerala, Family, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Related News: എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords: Kasaragod, Endosulfan, MLA, Road, Strike, Car, Police, custody, Kerala, Family, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Trespassing attempt on protesters mob: man in police custody
8:38 pm | 0 comments

എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Kasaragod, Endosulfan, Strike, Kerala, Chief Minister, Road, Government, Leaders, Political Parties, Shop, Vehicles, Students, INL, PDP, DYFI, Kasaragod, Kasargodvartha, Kerala, Kerala News, International News, National News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധം അലയടിച്ചു. തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന് മുന്നോടിയായാണ് ജനങ്ങളാകെ നഗരം കൈയ്യടക്കികൊണ്ടുള്ള പ്രതിഷേധ സമരം അരങ്ങേറിയത്. കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ 36 ദിവസമായി നിരാഹാര സമരം നടത്തി വരുന്ന എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ അഹ്വാന പ്രകാരമായിരുന്നു 'ജനസമുദ്രം' എന്ന പേരില്‍ ഒരു മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കിയ സമരപരിപാടി നടന്നത്.

ഡി.വൈ.എഫ്.ഐയും സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു. കടകളുടെ ഷട്ടര്‍ താഴ്ത്തി വ്യാപാരികളും സമരത്തില്‍ പങ്കാളിയായി. വാഹനങ്ങള്‍ ഒരു മണിക്കൂര്‍ ഓട്ടം നിര്‍ത്തി ഡ്രൈവര്‍മാരും സമരത്തിന് പിന്തുണ നല്‍കി. സോളിഡാരിറ്റി, എം.എസ്.എഫ്, എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, ഐ.എന്‍.എല്‍, ബി.ജെ.പി, വ്യാപാരി വ്യവസായി ഏകോപന സമിതി, എസ്.ഡി.പി.ഐ, പി.ഡി.പി, വിവിധ കോളജുകളിലെയും, ഐ.ടി.ഐ കളിലെയും, സ്‌കൂളുകളിലെയും സോഷ്യല്‍ സംഘനകളില്‍പെട്ട വിദ്യാര്‍ത്ഥികള്‍, യുവ മോര്‍ച, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍, എ.ഐ.വൈ.എഫ്, മുഹിമ്മാത്ത് മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍, പീപ്പിള്‍സ് സോഷ്യല്‍ ജസ്റ്റിസ് ഫോറം, ജില്ലാ പരിസ്ഥിതി സമിതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത വിദ്യാലയം പയ്യന്നൂര്‍ യൂണിറ്റ് തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും നടന്നു.

ജനരോഷം കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ രൂക്ഷമായ പ്രതിഷേധ സമരങ്ങള്‍ക്ക് വരും നാളുകളില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പരിപാടി മുന്നറിയിപ്പ് നല്‍കി. സമരത്തിന് അഭിവാദ്യം നേരാന്‍ 22 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എ. മോഹന്‍കുമാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് വന്നത് സമരത്തിന് ആവേശം പകര്‍ന്നു. സമരപന്തലില്‍ ആറ് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന തൊഴിലാളി നേതാവ് മോയിന്‍ ബാപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു. മറ്റൊരു സത്യാഗ്രഹി ഗ്രോവാസു, അന്വേഷി പ്രസിഡന്റ് കെ.അജിത, ഡി.വൈ.എഫ്.ഐ നേതാവ് സിജി മാത്യു, പി.ഡി.പി നേതാവ് അജിത് കുമാര്‍ ആസാദ്, യുവമോര്‍ച നേതാവ് രഞ്ജിത്ത്, എ.വൈ.എഫ് നേതാവ് അഡ്വ. സുരേഷ് ബാബു, ഐ.എന്‍.എല്‍ നേതാവ് സി.എം.എ ജലീല്‍, പി.പി.കെ പൊതുവാള്‍, അബ്ബാസ് മുതലപ്പാറ, സുബ്രഹ്മണ്യന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തിന് അഭിവാദ്യമര്‍പിച്ചു. ജനകീയ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ രാഷ്ട്രീയ-മത വിഭാഗമില്ലാതെയുള്ള ഒരുമ ഇനിയും ഉണ്ടാകണമെന്ന് സംഘടനാ നേതാക്കളെല്ലാം ഊന്നിപറഞ്ഞു. സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പരിപാടിക്ക് വീറ് പകരാന്‍ ചെണ്ടമേളവും പ്രഛന്ന വേഷവും പി.ഡി.പി. പ്രവര്‍ത്തകരുടെ ശയനപ്രദക്ഷിണവും ഉണ്ടായിരുന്നു. പ്രതിഷേധവും ഐക്യദാര്‍ഢ്യവുമായെത്തിയ ആയിരക്കണക്കിന് ആളുകളെ ഉള്‍കൊള്ളാനാകാതെ നഗരം ഒരുമണിക്കൂറോളം വീര്‍പുമുട്ടുകയായിരുന്നു. സെന്‍ട്രല്‍ ആര്‍ട്‌സ് വെള്ളൂരിലെ ഗിരീഷ് ഗ്രാമികയുടെ നേതൃത്വത്തിലുള്ള വിത്തും കൈക്കോട്ടും എന്ന തെരുവ് നാടകവും ചെറുവത്തൂരിലെ കലാകാരന്‍മാര്‍ ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ ശില്‍പവും പ്രതിഷേധത്തിന് പുതിയ മുഖം പകര്‍ന്നു.

Related News: 
എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

Keywords: Kasaragod, Endosulfan, Strike, Kerala, Chief Minister, Road, Government, Leaders, Political Parties, Shop, Vehicles, Students, INL, PDP, DYFI, Kasaragod, Kasargodvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan stir goes on. 
7:00 pm | 0 comments

പ്രതിഷേധ ജനസമുദ്രം ഉച്ചതിരിഞ്ഞ്; സമരപ്പന്തലിലേക്ക് ആളുകളുടെ ഒഴുക്ക്

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chief Minister,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം നിര്‍ണായകമായിരിക്കെ കാസര്‍കോട്ട് ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രതിഷേധ ജനസമുദ്രത്തിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 

ഇതിനു പുറമെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉച്ചയ്ക്ക് 2.30 മണിക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന റോഡ് തടയലും കൂടിയാവുമ്പോള്‍ സമരത്തിന് പുതിയ രൂപവും ഭാവവും കൈവരുമെന്നാണ് വിലയിരുത്തുന്നത്. ജനസമുദ്രം പരിപാടി സമയത്ത് നഗരത്തിലെ കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളെ പങ്കെടുപ്പിച്ച് മാര്‍ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സരപ്പന്തലില്‍ തിങ്കളാഴ്ച രാവിലെ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. 

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,

മാധ്യമങ്ങളുടെ സജീവ ശ്രദ്ധയും ഇവിടേക്ക് പതിഞ്ഞിരിക്കുകയാണ്. വെള്ളൂരിലെ കലാകാരന്മാര്‍ നാടകവും ചെറുവത്തൂരിലെ കലാകാരന്മാര്‍ ശില്‍പവും നിര്‍മിക്കുകയാണ്. അന്വേഷി പ്രസിഡന്റ് കെ. അജിത രാവിലെ സമരപന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തെ അവഗണിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു. 

സമരസമിതിയുടെ നിരാഹാര സമരം തിങ്കളാഴ്ച 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ. മോഹന്‍ കുമാര്‍ ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നിരാഹാര സമരം തുടരുന്നു. മോഹന്‍ കുമാറിന്റെ സമരം 22ാം ദിവസമാണ്. മോയിന്‍ ബാപ്പുവും ഗ്രോ വാസുവും സമരപ്പന്തലില്‍ ആറാം ദിവസവും നിരാഹാരമനുഷ്ഠിക്കുന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. 

ഉച്ചയോടെ നഗരം കൈയ്യടക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംവിധാനവും കാസര്‍കോട്ടൊരുക്കിയിട്ടുണ്ട്. കരിങ്കൊടി കെട്ടിയും കറുത്ത ബാഡ്ജ് അണിഞ്ഞും ആണ് ആളുകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുക. 

തിരുവനന്തപുരത്ത്  നടക്കുന്ന ചര്‍ചയില്‍ ഇരകളുടെ പ്രതിനിധികളായി സര്‍ക്കാര്‍ ക്ഷണിച്ചത് മന്ത്രി കെ.പി മോഹനന്‍ ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ പനരധിവാസ സെല്ലിനെ മാത്രമാണ്. ഈ സെല്ലാണെങ്കില്‍ രൂപീകരണത്തിന് ശേഷം ഇതുവരെ യോഗം ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. 

2011 ഒക്‌ടോബര്‍ 15 ന് രൂപീകരിച്ച സെല്ലില്‍ ദുരിതബാധിത പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പെടുത്തിയിട്ടില്ല. രാഷ്ട്രീയക്കാരുടെ കൂടാരമായി മാറിയ സെല്ലില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംഘടനകളുടെ നേതാക്കളോ പ്രവര്‍ത്തകരോ ഇല്ല. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സെല്ലിനെയും ചര്‍ചയ്ക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chief Minister, Programme,Kasaragod, Endosulfan, Oommen Chandy, Panchayath, Strike, Busstand, Vehicle, Road, Leader, District, President, Kerala.
1:03 pm | 0 comments

എന്‍ഡോസള്‍ഫാന്‍: തിങ്കളാഴ്ച കാസര്‍കോട്ട് പ്രതിഷേധ ജനസമുദ്രം

Written By kvartha delta on 23 Mar 2013 | 7:50 pm

Endosulfan, Merchant, Strike, Kasaragod, Kerala, P. Karunakaran MP, Hunger Strike, Malayalam news
കാസര്‍കോട്: മാര്‍ച് 21ന് മുഖ്യമന്ത്രി നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ചയിയില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനല്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ജനസമുദ്രം തീര്‍ക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും വിവിധ സംഘടനകളും തീരുമാനിച്ചു.

അന്ന് വൈകിട്ട് മൂന്ന് മണിമുതല്‍ നാല് മണിവരെ കടകളും ഹോട്ടലുകളും അടക്കാനും വാഹന ഗതാഗതം നിര്‍ത്തിവെക്കാനും യോഗം വ്യാപാരികളോടും തൊഴിലാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. നഗരം കൈയടക്കി ആളുകള്‍ വിവിധ പരിപാടികളും സംഗീത-സാംസ്ക്കാരിക-കലാ അവതരണങ്ങളും നടത്തും.

യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ കെ. രവീന്ദ്രന്‍, സിദ്ദീഖ് പൂത്തപ്പലം, കെ. നൗഷാദ്, സി.എം.എ. ജലീല്‍, സഞ്ചീവ പുളിക്കൂര്‍, മാട്ടുമ്മല്‍ ഹസന്‍, പി.കെ. അബ്ദുല്ല, സിദ്ദീഖ് റഹ്മാന്‍, അബ്ദുല്ല പടിഞ്ഞാര്‍ ഹാഷിം കോളിയടുക്കം, സുബൈര്‍ പടുപ്പ്, പി.സി. ജോണി, ഹനീഫ് കടപ്പുറം, കെ.വി. രവീന്ദ്രന്‍, ഹമീദ് മൊഗ്രാല്‍, കെ.കെ. സുരേഷ്, രാധാകൃഷ്ണന്‍ പെരുമ്പള, കെ. ബാലകൃഷ്ണന്‍, വി.പി. ഷക്കീര്‍, അഷ്‌റഫ് കരിപ്പോടി, നാരായണന്‍ പേരിയ, മധു എസ്. നായര്‍ പ്രസംഗിച്ചു. പി. ശോഭന അധ്യക്ഷഥ വഹിച്ചു.

ജനറല്‍ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന എ. മോഹന്‍ കുമാറിനും സമരപന്തലില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന ഗ്രോവാസു, മോയിന്‍ ബാപ്പു എന്നിവര്‍ക്കും അഭിവാദ്യം അര്‍പിച്ച് കൂടുതല്‍ ആളുകള്‍ എത്തുകയാണ്. ശനിയാഴ്ച മോഹന്‍കുമാറിന്റെ സമരം 20-ാം ദിവസവും മറ്റുള്ളവരുടേത് നാലാംദിവസവും പിന്നിട്ടു.

പി. കരുണാകരന്‍ എം.പി. സമരപന്തല്‍ സന്ദര്‍ശിച്ച് സത്യാഗ്രഹികള്‍ക്ക് അഭിവാദ്യം നേര്‍ന്നു.

Keywords: Endosulfan, Merchant, Strike, Kasaragod, Kerala, P. Karunakaran MP, Hunger Strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:50 pm | 0 comments

എന്‍ഡോസള്‍ഫാന്‍: ഒപ്പുമരച്ചുവട്ടില്‍ നിരാഹാരം കിടക്കുമെന്ന് സുരേഷ് ഗോപി

Suresh Gopi, Endosulfan, Strike, Kasaragod, Hospital, Oommen Chandy, Kerala, Malayalam News,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ശക്തിപകരാനും ഇരകള്‍ക്ക് സാന്ത്വനമേകാനും സിനിമാ നടന്‍ സുരേഷ് ഗോപി കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ട് നടന്നുവരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ താന്‍ ഒപ്പുമരച്ചുവട്ടില്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരസമിതി നേതാക്കളെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി തിരവനന്തപുരത്ത് ചര്‍ചക്കെത്തിയ സമര സമിതി നേതാക്കള്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സമരത്തിന് തന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ദുരിതബാധിതര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്നും വ്യക്തമാക്കി. ജനകീയ സമരത്തിന് അന്തിമ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Related News:
എന്‍­ഡോ­സള്‍­ഫാന്‍ സ­മരം: ഐ­ക്യ­ദാര്‍­ഢ്യ­വു­മാ­യി പു­.ക.­സാ­.യു­ടെ ഉ­പ­വാസം

സുരേഷ് ഗോപി ടിക്കറ്റ് നല്‍കും; തനൂജ ബീവിയുടെ രക്ഷിതാവിന് ഹജ്ജിന് പോകാം

Keywords: Suresh Gopi, Endosulfan, Strike, Kasaragod, Hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, Support, Hunger Strike, Raveendran Kodakkad, Vasu Chorod, Endosulfan: Pu.Ka.Sa. conducted fast, Suresh Gopi comes for hunger strike
7:02 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍ സ­മരം: ഐ­ക്യ­ദാര്‍­ഢ്യ­വു­മാ­യി പു­.ക.­സാ­.യു­ടെ ഉ­പ­വാസം

Endosulfan, Strike, kasaragod, hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Suresh Gopi, Pu.Ka.Sa., Support, Hunger Strike

കാസര്‍­കോട്:
എന്‍­ഡോ­സള്‍­ഫാന്‍ പീഡി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തി­ല്‍ കാസര്‍­കോ­ട്ട് ന­ട­ത്തി­വ­രു­ന്ന നി­രാഹാ­ര സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ഖ്യാ­പി­ച്ച് പു­രോഗ­മ­ന ക­ലാ­സാ­ഹി­ത്യ സം­ഘം കാസര്‍­കോ­ട് ജില്ലാ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ശ­നി­യാ­ഴ്­ച ഏ­കദി­ന ഉ­പ­വാ­സം ന­ടത്തി. പ്ര­ശസ്­ത നി­രൂ­പ­കന്‍ ഇ.പി.രാ­ജ­ഗോ­പാ­ലന്‍ ഉ­ദ്­ഘാട­നം ചെ­യ്­തു. ഡോ.സി. ബാ­ലന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. അഡ്വ. പി.അ­പ്പു­ക്കുട്ടന്‍, വാ­സു ചോ­റോട്, പ്രൊ­ഫ. കെ.പി.ജ­യ­രാജന്‍, പി.ദാ­മോ­ദ­രന്‍, അഡ്വ. പി.വി.ജ­യ­രാജന്‍, എം.വി.രാ­ഘവന്‍, ചെര്‍­ക്ക­ള ബാ­ല­കൃ­ഷ്ണന്‍, ഡോ. അം­ബി­കാ സു­തന്‍ മാ­ങ്ങാട്, കൊ­ട്ട­റ വാ­സു­ദേ­വ് തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ച്ചു. ര­വീ­ന്ദ്രന്‍ കൊട­ക്കാ­ട് സ്വാ­ഗതവും പി.വി.രാ­ഘ­വന്‍ ന­ന്ദിയും പ­റഞ്ഞു.

നി­രാഹാ­ര സമ­രം ശ­നി­യാ­ഴ്ച 33-ാം ദി­വ­സ­ത്തേ­ക്ക് ക­ടന്നു. സ­മ­ര­പ്പ­ന്ത­ലില്‍ ഗ്രോ­വാസു, സ്വാ­ത­ന്ത്യസ­മ­ര സേ­നാ­നി എ.എ­സ്.നാ­രാ­യ­ണ പി­ള്ള, മോ­യിന്‍ ബാ­പ്പു എ­ന്നീ വ­ന്ദ്യ വ­യോധി­കര്‍ ഉ­പ­വാ­സം അ­നു­ഷ്ഠി­ക്കു­ക­യാണ്. എ.മോ­ഹന്‍ കു­മാര്‍ ജ­ന­റല്‍ ആ­ശു­പ­ത്രി­യിലും അ­ദ്ദേ­ഹ­ത്തി­ന്റെ നി­രാ­ഹാ­രം തു­ട­രു­ക­യാണ്. സ­മ­ര­ത്തി­ന് ദിവ­സം ചെല്ലും തോ­റും ജ­ന­പിന്തു­ണ ഏ­റി വ­രി­ക­യാണ്. വെ­ള്ളി­യാഴ്­ച കേ­ര­ള ശാ­സ്ത്ര സാ­ഹി­ത്യ പ­രിഷ­ത്ത് പ്ര­വര്‍­ത്ത­കര്‍ അ­നുഭാ­വ ഉ­പ­വാ­സം ന­ട­ത്തി­യി­രു­ന്നു.

എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­ന­ത്തില്‍ സ­മ­ര­സ­മി­തി ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­ങ്ങ­ളെ­ക്കു­റി­ച്ച് 25ന് മു­ഖ്യ­മന്ത്രി വി­ളി­ച്ചു­ചേര്‍ത്ത യോ­ഗ­ത്തില്‍ തീ­രു­മാ­നം കൈ­കൊ­ള്ളും. അ­ന്ന് കാസര്‍­കോ­ട്ട് 'ഒ­ക്കുപ്പൈ കാസര്‍­കോ­ട്' എ­ന്ന പേ­രില്‍ വിവി­ധ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ക്കാന്‍ സ­മ­ര­സ­മി­തി തീ­ര­ു­മാ­നി­ച്ചി­ട്ടുണ്ട്. എന്‍­ഡേ­ാ­സള്‍­ഫാന്‍ സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ക്കു­മെ­ന്ന് സി­നി­മാ ന­ടന്‍ സു­രേ­ഷ് ഗോ­പി അ­റി­യി­ച്ചി­ട്ടുണ്ട്.

Keywords: Endosulfan, Strike, Kasaragod, hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Suresh Gopi, Pu.Ka.Sa., Support, Hunger Strike, Raveendran Kodakkad, Vasu Chorod, Endosulfan: Pu.Ka.Sa. conducted fast
1:32 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ യോഗം ഇരകളോടുള്ള അവഹേളനം-സമരസമിതി

Written By kvarthaksd on 22 Mar 2013 | 1:04 pm

Endosulfan, Strike, Meeting, Hospital, Kasaragod, Kerala,  Kerala News, International News, National News, Gulf News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചര്‍ച ചെയ്യാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ചര്‍ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയും തീരുമാനിച്ചു. 19 ദിവസമായി നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉപവാസ സമരം തുടരുന്നു. 90 കാരനായ മോയിന്‍ ബാപ്പുവിനെ വെള്ളിയാഴ്ച രാവിലെ അവശതയെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം ബുധനാഴ്ച വൈകിട്ട് ഉപവാസം ആരംഭിച്ച സ്വാതന്ത്ര്യ സമര സേനാനി നാരായണപ്പിള്ള പനി ബാധിച്ചതിനെതുടര്‍ന്ന് വ്യാഴാഴ്ച ഉപവാസം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18 ന് ആരംഭിച്ച സമരം വെള്ളിയാഴ്ച 33-ാംനാളിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തനി പ്രഹസനമായിരുന്നുവെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഹേളനമായിരുന്നുവെന്നും സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ കുറ്റപ്പെടുത്തി.

25ന് വീണ്ടും യോഗം ചേരുമെന്നും സര്‍ക്കാരിന്റെ തീരുമാനം അന്ന് അറിയിക്കുമെന്നും പറഞ്ഞ് തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതയും അന്ധയുമായ മുനീസ അമ്പലത്തറ ഉള്‍പെടെ ഒമ്പത് പേരാണ് സമരസമിതിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. 25 ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ അധികൃതര്‍, ദുരിതബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍, എം.പി എന്നിവര്‍ പങ്കെടുക്കും.

സമരസമിതി പ്രധാനപ്പെട്ട ഒമ്പത് ആവശ്യങ്ങളാണ് വ്യാഴാഴ്ചത്തെ യോഗത്തില്‍ ഉന്നയിച്ചതെങ്കിലും ഒന്നിന് മാത്രമാണ് പരിഹാരമുണ്ടായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍ത്തലാക്കുമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന കാര്യത്തില്‍ മാത്രമാണിത്. അതേസമയം തിങ്കളാഴ്ചത്തെ യോഗത്തില്‍ എല്ലാ ആവശ്യങ്ങളിന്‍മേലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യോഗത്തിനെത്തിയ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, എം.കെ മുനീര്‍, കെ.പി മോഹനന്‍, മഞ്ഞളാംകുഴി അലി, കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എം സുധീരന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു, ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വ്യാഴ്ചത്തെ യോഗത്തില്‍ സംബന്ധിച്ചു. സമരസമിതിയെ പ്രതിനിധീകരിച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ. അബികാസുതന്‍ മാങ്ങാട്, എം. സുല്‍ഫത്ത്, മുനീസ അമ്പലത്തറ, കെ.ബി മുഹമ്മദ് കുഞ്ഞി, സുധീര്‍, എം.കെ രാധാകൃഷ്ണന്‍, വി.കെ വിനയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച സമരസമിതി യോഗം ചേരുന്നുണ്ട്.

Keywords: Endosulfan, Strike, Meeting, Hospital, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:04 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരത്തിന് പിന്തുണയുമായി എം.ബി.എ വിദ്യാര്‍ഥികള്‍

Written By Kvarthakgd on 21 Mar 2013 | 4:43 pm

Endosulfan, Strike, Peeditha janakeeya munnani, Uniformation, MBA, Student, Munnad poples college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കുന്നതിനും, ദുരിത ബാധിതരെ സംരക്ഷിക്കുന്നതിനും വേണ്ടി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എം.ബി.എ. വിദ്യാര്‍ഥികള്‍ സമരപന്തലില്‍ അണിനിരന്നു.

രാവിലെ ഒമ്പത് മണി മുതല്‍ വിദ്യാര്‍ഥികള്‍ സമരപന്തലില്‍ നിരാഹാര സമരം നടത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളായ കെ. സഞ്ജയും, എസ്.ബി. ശ്രുതിയും സംസാരിച്ചു. വിദ്യാര്‍ഥി കെ. പ്രതീഷ് കവിത ആലപിച്ചുകൊണ്ട് സമരവീര്യം വര്‍ധിപ്പിച്ചു. ഉച്ചയോട് കൂടി ജനറല്‍ ആശുപത്രിയിലെത്തി നിരാഹാര സമരം തുടരുന്ന എ. മോഹന്‍ കുമാറിനെ സന്ദര്‍ശിച്ച് സമരത്തിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Keywords: Endosulfan, Strike, Peeditha janakeeya munnani, Uniformation, MBA, Student, Munnad poples college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:43 pm | 0 comments

ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കാസര്‍കോട്ട് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുക്കം

Written By kvarthaksd on 19 Mar 2013 | 10:48 pm

Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News.കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരം ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണോദ്ഘാടനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മഞ്ചേശ്വരത്തെയാണ്.

അധികാരം ലക്ഷ്യമാക്കിയുള്ള യാത്രയാണെന്നാണ് മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന സമരപരിപാടിയെയും യാത്രകളെയും നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തരം യാത്രകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും സി.പി.എമ്മും കോണ്‍ഗ്രസുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്ക് നേതൃത്വം നടത്തിയത് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇത്തവണത്തെ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇത്തവണ പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരിക്കുന്നത് കുടുംബയോഗങ്ങളിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ വിശദീകരണ യാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ജാഥ വിജയിപ്പിക്കുന്നതിനെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമുള്ള ചര്‍ചകള്‍ നടത്തി.

കോണ്‍ഗ്രസിനെ കൂടാതെ സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ബി.ജെ.പി എന്നീ എന്നീ പ്രമുഖ പാര്‍ട്ടികളും പരിപാടിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജാഥ നടത്തുന്നതിനേക്കാളും കൂട്ടമായുള്ള ജാഥ നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.

Keywords: Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Parliament election Kasargod getting ready for political war
10:48 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories