Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Seethangoli. Show all posts
Showing posts with label Seethangoli. Show all posts

മരം പൊട്ടി വീണ് പെട്ടിക്കട തകര്‍ന്നു

Written By kvarthaksd on 2 Apr 2013 | 4:21 pm

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ ബസ് സ്‌റ്റോപ്പിന് പിറകു വശത്തെ പെട്ടിക്കട മരം പൊട്ടി വീണ് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് മരം വീണ് കട തകര്‍ന്ന നിലയില്‍ കണ്ടത്.

വിദ്യാനഗര്‍ ചാലയിലെ അബ്ദുര്‍ റഹ്മാനെ ഉടമസ്ഥതയിലുള്ളതാണ് പെട്ടിക്കട. മരത്തിന്റെ അടി വശം ഉണങ്ങി ദ്രവിച്ചിരുന്നുവെങ്കിലും മുകളള്‍ ഭാഗത്ത് മരത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടിക്കട തകര്‍ന്നതോടെ അബ്ദുര്‍ റഹ്മാന്റെ ഉപജീവനമാണ് ഉണ്ടായിരുന്നത്.

Attack, Seethangoli, Road, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Attack, Seethangoli, Road, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:21 pm | 0 comments

ടൈലറിംഗ് അധ്യാപകനെ ഉറക്കത്തില്‍ കാലില്‍ കല്ലിട്ട് പരിക്കേല്‍പിച്ചു

Written By kvarthaksd on 14 Mar 2013 | 11:22 am

Injured, Tailor, Seethangoli, Stone, Hospital, Treatment, Kasaragod, Kerala, Kerala News, International News, National.
Disoosa
കാസര്‍കോട്: ടൈലറിംഗ് അധ്യാപകനെ ഉറക്കത്തില്‍ കാലില്‍ കല്ലിട്ട് പരിക്കേല്‍പിച്ചു. സീതാംഗോളിയിലെ ടൈലറിംഗ് അധ്യാപകന്‍ ഫെലിക്‌സ് ഡിസൂസയെ (59) യാണ് മദ്യപിക്കാന്‍ പണം നല്‍ക്കാത്തതിന് മുഖാരികണ്ടത്തെ ചന്ദ്രനെന്നയാള്‍ കല്ലിട്ട് പരിക്കേല്‍പിച്ചത്.

കാലിന്റെ തള്ള വിരല്‍ ചതഞ്ഞരഞ്ഞ നിലയില്‍ ഫെലിക്‌സ് ഡിസൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയിലെ സ്വകാര്യ ക്വാര്‍ട്ടേഴിസിലാണ് ഫെലിക്‌സ് താമസിക്കുന്നത്. മദ്യം കഴിക്കാന്‍ ചന്ദ്രന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്റെ പേരിലാണ് ക്വാര്‍ട്ടേഴ്‌സിനകത്ത് രാത്രി രഹസ്യമായി കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഫെലിക്‌സിന്റെ കാലില്‍ ചെത്ത് കല്ലിട്ടത്.

ടൈലറിംഗ് അധ്യാപകന്റെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോള്‍ ചന്ദ്രന്‍ കടന്നു കളഞ്ഞു. പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords: Injured, Tailor, Seethangoli, Stone, Hospital, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

11:22 am | 0 comments

പണം ചോദിക്കാന്‍പോയ സഹോദരന്മാരെ രണ്ടംഗസംഘം മര്‍ദിച്ചു

Written By kvarthapressclub on 25 Feb 2013 | 2:41 pm

Cash, Brothers, Attack, Kasaragod, General-hospital, Seethangoli, Kannur, Son, Bike, Police, Complaint, Accident, Kerala, Kerala News,
കാസര്‍കോട്: സഹോദരന്മാരായ രണ്ടുപേരെ രണ്ടംഗസംഘത്തിന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളി പേരാല്‍ കണ്ണൂരിലെ നാരായണപൂജാരിയുടെ മക്കളായ എന്‍. സന്തോഷ് (21), യദുനാഥ് (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ 21ന് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് ബൈക്കിന് കേടുപാട് സംഭവിച്ചിരുന്നു. ബൈക്ക് നന്നാക്കിത്തരാമെന്ന ഉറപ്പില്‍ ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം ബൈക്ക് വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി നന്നാക്കിയതിന് ചിലവായ ബില്ലുമായി പോയപ്പോഴാണ് രണ്ടുപേര്‍ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സന്തോഷും യദുനാഥും പറഞ്ഞു.

സൂരംവയലിലുണ്ടായ അപകടത്തില്‍ കെ.എല്‍. 14 എം. 1337 നമ്പര്‍ ബൈക്കിനാണ് കേടുപറ്റിയത്.

Keywords: Cash, Brothers, Attack, Kasaragod, General-hospital, Seethangoli, Kannur, Son, Bike, Police, Complaint, Accident, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:41 pm | 0 comments

സീതാംഗോളിയില്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടല്‍; 8 പേര്‍ക്ക് പരിക്ക്

Written By kvartha delta on 20 Feb 2013 | 8:10 pm

Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Jafar Sadiq
Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
A.S. Rinas
സീതാംഗോളി: സീതാംഗോളിയില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ മുഖാരികണ്ടത്തെ കെ. നവീന്‍ (26), ദര്‍ബ്ബത്തടുക്കയിലെ അക്ഷയ് (21), കുതിരപ്പാടിയിലെ സത്യരാജ് (19) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സീതാംഗോളിയിലെ സിറ്റി ബേക്കറി ഉടമ മുഹമ്മദ് ഹനീഫ് (24), ജാഫര്‍ സാദിഖ് (19), എ.എസ്. റിനാസ് (16), ഷബീര്‍ അഹ്മദ് (24) എന്നിവരെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Naveen and Akshay
Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Mohammed Haneef
സീതാംഗോളി ടൗണിലെ ഒരു കടയുടെ ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് തങ്ങളെ 40 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജനറല്‍ ആശുപത്രിയിലുള്ളവര്‍ പറയുന്നു. എന്നാല്‍ തന്റെ കടയില്‍ അതിക്രമിച്ചുകയറിയ സംഘം തന്നെയും കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് ഹനീഫ പറയുന്നത്.

കടയിലെ സാധനങ്ങള്‍ നശിപ്പിച്ച് നഷ്ടംവരുത്തിയതായും അദ്ദേഹം പറഞ്ഞു. ശബീറിന്റെ 5300 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. സംഭവത്തില്‍ അക്ഷയിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെയും ഹനീഫയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെയും പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Shabeer

Keywords: Seethangoli, Attack, hospital, Flex board, Badiyadukka, Police, case, Kasaragod, Kerala, Mukarikandam, K. Naveen, Akshay Darbathadukka, A.S. Rinas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 8 injured in Seethangoli clash
8:10 pm | 0 comments

എ.എം. മുഹമ്മദ് ഹാജി സീതാംഗോളി നിര്യാതനായി

Written By kvartha delta on 15 Jan 2013 | 1:22 pm

Kasaragod, Seethangoli, Obituary, Kerala, Malayalam News, A.M. Mohammed Haji, Sunni Leader.
സീതാംഗോളി: പൗര പ്രമുഖനും സുന്നി നേതാവുമായിരുന്ന സീതാംഗോളിയിലെ എ.എം. മുഹമ്മദ് ഹാജി (53) നിര്യാതനായി. സീതാംഗോളി മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി അംഗവും എസ്.വൈ.എസ്. കുമ്പള മേഖലാ ട്രഷററുമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച്ച പുലര്‍ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.

മമ്മി ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഹാജി പ്രമുഖ വ്യവസായി കൂടിയായിരുന്നു. മുഹിമ്മാത്ത് ട്രേഡിംഗ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍, എസ്.വൈ.എസ്. സീതാംഗോളി യൂനിറ്റ് പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

മുഹിമ്മാത്ത് ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡന്റായും മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ ട്രഷററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ അടുത്ത അനുയായിയായിരുന്നു. മുഹിമ്മാത്തിന്  പുറമെ സഅദിയ്യ, മര്‍കസ്, മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

മുകാരികണ്ടം അന്തുഞ്ഞിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: ഖമറുന്നിസ, മാശിത്ത, ശംസീറ, സമീറ, മുഹമ്മദ് ശാഹിദ് (മുഹിമ്മാത്ത് വിദ്യാര്‍ഥി). മരുമക്കള്‍: ഹംസ കിന്നിംഗാര്‍, ഹാഷിം ആലംപാടി, അബ്ദുല്‍ ഖാദിര്‍ ബദിയടുക്ക, അബ്ദുര്‍ റസ്സാഖ് ബദിയടുക്ക. സഹോദരങ്ങള്‍: സുലൈമാന്‍ ഹാജി സീതാംഗോളി, സൂപ്പി.

എ എം മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Kasaragod, Seethangoli, Obituary, Kerala, Malayalam News, A.M. Mohammed Haji, Sunni Leader.
1:22 pm | 0 comments

ബൈക്ക് യാത്രക്കാരനെ അക്രമിച്ച് പരിക്കേല്‍പിച്ചു

Written By kvarthaksd on 14 Jan 2013 | 11:13 am

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗള്‍ഫുകാരനെ 15 അംഗ സംഘം വളഞ്ഞു വെച്ച് മര്‍ദിച്ചു. ബൈക്കും മൊബൈല്‍ ഫോണും തകര്‍ത്തു. സീതാംഗോളിയിലെ എ. ഷബീറിനെ (24) യാണ് ഞായറാഴ്ച രാത്രി അക്രമിച്ചത്. പള്ളിയില്‍ നിസ്‌ക്കരിച്ചതിനു ശേഷം വീട്ടിലേക്കു പോകുമ്പോഴായിരുന്നു അക്രമം. പരിക്കേറ്റ ഷബീറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഷബീര്‍ ഈയിടെയാണ് നാട്ടില്‍ വന്നത്.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമ കാരണമെന്ന് സംശയിക്കുന്നു. ബൈക്ക് അടിച്ചും മൊബൈല്‍ ഫോണ്‍ റോഡിലേക്കു എറിഞ്ഞുമാണ് തകര്‍ത്തതെന്ന് ഷബീര്‍ പറയുന്നു. നേരത്തെയും ഈ സംഘം തനിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷബീര്‍ പരാതിപ്പെട്ടു.

Keywords: Attack, Bike, Injured, Mobile-Phone, Seethangoli, House, General-Hospital, Case, Kasaragod, Kerala, Kerala Vartha, Kerala News.
11:13 am | 0 comments

അബ്ദുല്‍ സലാം സഖാഫിക്ക് ഡോക്ടറേറ്റ്

Written By irf Kvartha on 12 Dec 2012 | 6:30 pm

Kerala, Kasaragod, Seethangoli, Abdul Salam Saqafi, doctorate, Malayalam News, Kerala Vartha, Ideal International school, Colombo university, Islamic.
കാസര്‍കോട്: സീതാംഗോളി 'ദ കോളേജ് ഓഫ് പ്ലഡ്ജ്' പ്രാഫസര്‍ അബ്ദുല്‍ സലാം സഖാഫി അല്‍ കാമിലിക്ക് കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'കുട്ടികളുടെ മനശ്ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു.

 ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലറായും ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ട്രയിനറായും സേവനം ചെയ്തുവരുന്ന ഇദ്ദേഹം ഓമശ്ശേരിയില്‍ സൈക്കോളെജിക്കല്‍ റിസര്‍ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിവരുന്നു. മനശ്ശാസ്ത്രം, ഇസ്ലാമിക്, ജനറല്‍ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിവരുന്നു.

Keywords: Kerala, Kasaragod, Seethangoli, Abdul Salam Saqafi, doctorate, Malayalam News, Kerala Vartha, Ideal International school, Colombo university, Islamic, The college of Pledge.
6:30 pm | 0 comments

എച്ച്.എ.എല്‍ ഉദ്ഘാടനം; കാസര്‍കോട്ട് കനത്ത സുരക്ഷ

Written By kvarthaksd on 17 Nov 2012 | 10:38 am

 HAL, Seethangoli, A.K. Antony, Ummenchandy, Inaguration, Kasaragod, Govt.College, Road, Kannur, Vidya Nagar, Kerala.
കാസര്‍കോട്: സീതാഗോളി കിന്‍ഫ്ര പാര്‍കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി(എച്ച്.എ.എല്‍) ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3.30ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. മംഗലാപുരം വഴി ഹെലികോപ്ടറില്‍ വന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന എ.കെ. ആന്റണി അവിടെ നിന്ന് കാര്‍ മാര്‍ഗമായിരിക്കും സീതാംഗോളിയിലെത്തുക. ഉല്‍പാദന സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്ന മുഖ്യമന്ത്രി കണ്ണൂരിലെ പരിപാടി കഴിഞ്ഞ് അവിടെ നിന്ന് റോഡു മാര്‍ഗം കാസര്‍കോട്ടെത്തും.

പ്രതിരോധ മന്ത്രി ഹെലികോപ്ടറിറങ്ങുന്ന വിദ്യാനഗര്‍ കോളജ് ഗ്രൗണ്ടിലും സീതാംഗോളിയിലെ ഉദ്ഘാടന പരിപാടി സ്ഥലത്തും അതീവ സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇസെഡ് കാറ്റഗറിയില്‍ പെടുത്തിയാണ് സുരക്ഷാ നടപടികള്‍ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിറങ്ങുന്നതിന്റെ ട്രയല്‍ പരിശോധന നടത്തി. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ , ടെപ്യൂട്ടി കലക്ടര്‍ സുധീര്‍ബാബു, എ.ഡി.എം. എച്ച് ദിനേശ്, എ.എസ്.പി. ടി.കെ. ഷിബു. ഡി.വൈ.എസ്.പി. റോക്കി, എച്ച്.എ.എല്‍ ഉദ്യോഗസ്ഥന്‍ പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഗ്രൗണ്ട് പരിശോധിച്ചു.

എച്ച്.എ.എല്‍ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ വ്യവസായ മന്ത്രി എളമരം കരീം, പി.കരുണാകരന്‍ എം.പി., എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി ആര്‍. കെ. മാത്തൂര്‍, എച്ച്.എ.എല്‍ .ചെയര്‍മാന്‍ ആര്‍.കെ. ത്യാഗി പ്രസംഗിക്കും.

2008 ആഗസ്റ്റ് 23ന് അന്നും പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എച്ച്.എ.എല്ലിന് തറക്കല്ലിട്ടത്. നാലു വര്‍ഷം കൊണ്ടാണ് ആവശ്യമുള്ള കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി ഫാക്ടറി യാഥാര്‍ത്യമായാത്. എയര്‍ക്രാഫ്റ്റ്, ഹെലികോപ്ടര്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ആധുനിക ഉപകരണങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 196 ഏക്കറിലായാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

66 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്. ഉല്‍പാദനം, ഭരണ നിര്‍വഹണം, സാങ്കേതിക സേവനം, മെറ്റീരിയില്‍ മാനേജ്‌മെന്റ്, സുരക്ഷ, മരുന്ന്, കാന്റീന്‍, എയര്‍ഫോഴ്‌സ്, പ്രതിരോധ വകുപ്പ് ഓഫീസ് എന്നീ വിഭാഗങ്ങള്‍ക്കായി ഏഴ് കെട്ടിടങ്ങളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. നിലക്കാത്ത വൈദ്യുതി പ്രവാഹം ഉറപ്പ് വരുത്താന്‍ സബ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടാകും.

അഞ്ചാം തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളിലും വിവിധോദ്ദേശ യാത്രാവിമാനങ്ങളിലും ചെറു ഹെലികോപ്ടറുകളിലും യുദ്ധത്തിനുള്ള ഹെലികോപ്ടറുകളിലും ഇടത്തര ഹെലികോപ്ടറുകളിലും ആളില്ലാ വിമാനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങല്‍ ഇവിടെ നിര്‍മിക്കും. ഇലക്ടോണിക്കല്‍ സ്‌കാന്റ് റഡാര്‍, ഇലക്ടോണിക് യുദ്ധത്തിനുള്ള സ്യൂട്ട്, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, സോഫ്റ്റ് നെറ്റ് ഡിഫന്‍സ് റേഡിയോ തുടങ്ങിയവയും എച്ച്.എ.എല്ലില്‍ ഉല്‍പാദിപ്പിക്കും.

Keywords: HAL, Seethangoli, A.K. Antony, Ummenchandy, Inaguration, Kasaragod, Govt.College, Road, Kannur, Vidya Nagar, Kerala.
10:38 am | 0 comments

എ­ച്ച്­.എ­.­എല്‍ ഉ­ദ്­ഘാ­ട­നം 17ന്; പ്ര­തി­പ­ക്ഷ എം.എല്‍­.എ­.മാ­രെ ത­ഴ­ഞ്ഞെ­ന്ന് ആ­ക്ഷേപം

Written By kvarthaksd on 8 Nov 2012 | 1:07 pm

 Inaguration, A.K.Antony, Seethangoli, P.Karunakaran-MP, N.A.Nellikunnu, P.B. Abdul Razak, K.Kunhiraman MLA, Kasaragod, Kerala.
കാസര്‍­കോട്: സീ­താം­ഗോ­ളി­യി­ലെ ഹി­ന്ദു­സ്ഥാന്‍ ഏ­യ്‌റോനോ­ട്ടി­ക്‌­സ് ലി­മി­റ്റഡ് (എ­ച്ച്.എ.എല്‍) ഫാക്ട­റി ന­വം­ബര്‍ 17ന് കേ­ന്ദ്ര പ്ര­തി­രോ­ധ­മന്ത്രി എ.കെ. ആന്റ­ണി ഉ­ദ്­ഘാട­നം ചെ­യ്യും. അ­ടിസ്ഥാ­ന സൗ­ക­ര്യ­ങ്ങ­ളു­ടെ ഉ­ദ്­ഘാട­നം മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടിയും നിര്‍­വ­ഹി­ക്കും.

വ്യ­വസാ­യ മന്ത്രി പി.കെ. കു­ഞ്ഞാ­ലി­ക്കുട്ടി, മുന്‍ വ്യ­വ­സാ­യ­മന്ത്രി എ­ള­മ­രം­ ക­രീം, പി. ക­രു­ണാ­ക­രന്‍ എം.പി, എം.എല്‍­എ­മാരാ­യ എന്‍ .എ നെല്ലി­ക്കുന്ന്, പി.ബി. അ­ബ്ദുര്‍ റ­സാ­ഖ് പ്ര­സം­ഗി­ക്കും.

മു­ഖ്യ മ­ന്ത്രിയും കേ­ന്ദ്ര പ്രതി­രോ­ധ­മ­ന്ത്രിയും പ­ങ്കെ­ടു­ക്കു­ന്ന ച­ട­ങ്ങില്‍ ജില്ല­യി­ലെ പ്ര­തി­പ­ക്ഷ എം.എല്‍.എ­മാരാ­യ കെ.കു­ഞ്ഞി­രാ­മന്‍, ഇ.ച­ന്ദ്രശേ­ഖരന്‍, കെ.കു­ഞ്ഞി­രാമന്‍ (തൃ­ക്ക­രി­പ്പൂര്‍) എ­ന്നിവ­രെ ഒ­ഴി­വാ­ക്കി­യ­താ­യി ആ­ക്ഷേ­പ­മുണ്ട്. അ­തേ­സമ­യം ഇ­വര്‍­ക്ക് സ­ദ­സി­ലി­രി­ക്കാന്‍ പാ­സ് നല്‍­കി­യ­താ­യി പ­റ­യു­ന്നു.

എ­ച്ച്.എ.എലി­ന്റെ ശി­ലാസ്ഥാ­പന ച­ട­ങ്ങി­ല്‍ ജില്ല­യി­ലെ മു­ഴു­വന്‍ എം.എല്‍­എ­മാ­രെയും പ­ങ്കെ­ടു­പ്പി­ച്ചി­രുന്നു. മു­ഖ്യ­മ­ന്ത്രിയും കേ­ന്ദ്ര മ­ന്ത്രിയും പ­ങ്കെ­ടു­ക്കുന്ന പൊ­തു­പ­രി­പാ­ടി­യില്‍ ജില്ല­യി­ലെ മു­ഴു­വന്‍ എം.എല്‍­മാ­രെയും മ­ണ്ഡ­ല­ത്തി­ലെ എം.പി.യെയും പ­ങ്കെ­ടു­പ്പി­ക്ക­ണ­മെ­ന്നാ­ണ് ചട്ടം. അ­ത് ഇ­വി­ടെ പാ­ലി­ച്ചി­ല്ലെ­ന്നാ­ണ് ആ­ക്ഷേപം. പി.ബി. അ­ബ്ദുര്‍  റസാ­ഖ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന മ­ഞ്ചേ­ശ്വ­രം മ­ണ്ഡ­ല­ത്തി­ലാ­ണ് എ­ച്ച്.എ.എല്‍ സ്ഥി­തി ചെ­യ്യു­ന്നത്.

Keywords: Inaguration, A.K.Antony, Seethangoli, P.Karunakaran-MP, N.A.Nellikunnu, P.B. Abdul Razak, K.Kunhiraman MLA, Kasaragod, Kerala.
1:07 pm | 0 comments

പ­ട്ടി­കവര്‍­ഗ വി­ഭാഗ­ത്തെ സ­മൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ കൊണ്ടു­വരും: ചെ­ന്നിത്തല

Written By Kvarthakgd on 4 Nov 2012 | 4:41 pm

SC/ST, KPCC, Colony, President, Ramesh Chennithala, Gandhigramam, Project, Badiyadukka, Seethamgoli, Kasaragod, Kerala, Malayalam news
ബദി­യ­ഡു­ക്ക: പട്ടി­ക വര്‍­ഗ വി­ഭാഗ­ത്തെ സ­മൂ­ഹ­ത്തി­ന്റെ മു­ഖ്യ­ധാ­ര­യില്‍ കൊ­ണ്ടു­വ­രു­മെ­ന്ന് കെ.പി.സി.സി പ്ര­സിഡന്റ് ര­മേ­ശ് ചെ­ന്നി­ത്ത­ല പ­റഞ്ഞു. ബ­ദി­യ­ഡു­ക്ക പ­ഞ്ചാ­യ­ത്തി­ലെ ഗോ­ളി­യ­ഡു­ക്ക പ­ട്ടി­ക­ജാ­തി കോ­ള­നി­യില്‍ ഗാ­ന്ധി­ഗ്രാ­മം ജ­ന­സ­മ്പര്‍­ക്ക പ­രി­പാ­ടി ഉ­ദ്­ഘാ­ട­നം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

കെ.പി.സി.സി, ഗാ­ന്ധി­ഗ്രാ­മം പ­ദ്ധ­തി­യില്‍ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന പ­ട്ടി­ക­ജാ­തി കോ­ള­നി­യെ മോ­ഡല്‍ കോ­ള­നി­ക­ളാ­ക്ക­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു. മോ­ഡല്‍ കോ­ള­നി­കള്‍­ക്ക് ഒ­രു കോ­ടിരൂ­പ സംസ്ഥാ­ന സര്‍­ക്കാര്‍ പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. ഇ­തി­നു­പുറ­മെ വിവി­ധ സം­ഘ­ട­ന­ക­ളു­ടെ സ­ഹാ­യവും തേ­ടും. ആ­രോ­ഗ്യ, വി­ദ്യാ­ഭ്യാ­സ, സാ­മൂ­ഹ്യ മേ­ഖ­ല­ക­ളില്‍ പ­ട്ടി­ക­ജാ­തി­ക്കാ­രെ മു­ന്നോ­ക്കം എ­ത്തി­ക്കു­ന്ന­തി­ന് കെ.പി.സി.സി വിവി­ധ പ­ദ്ധ­തി­കള്‍ ആ­വി­ഷ്­ക്ക­രി­ച്ച­തായും ചെ­ന്നി­ത്ത­ല പ­റ­ഞ്ഞു.
SC/ST, KPCC, Colony, President, Ramesh Chennithala, Gandhigramam, Project, Badiyadukka, Seethamgoli, Kasaragod, Kerala, Malayalam news
കാസര്‍­കോ­ട് ജില്ല­യു­ടെ­യും, ജ­ന­ങ്ങ­ളു­ടെയും പു­രോ­ഗ­തി­ക്ക് കേ­ന്ദ്ര­-സംസ്ഥാ­ന സര്‍­ക്കാ­രു­കള്‍ പ്ര­ഥ­മ പ­രിഗ­ണ­ന നല്‍­കി­യ­തി­ന് തെ­ളി­വാണ് സീ­താം­ഗോ­ളി­യി­ലെ എ­ച്ച്.എ.എല്‍ ക­മ്പ­നി­യും, പെ­രി­യ­യി­ലെ കേ­ന്ദ്ര സര്‍­വ­ക­ലാ­ശാ­ല­യും-ചെ­ന്നി­ത്ത­ല പ­റ­ഞ്ഞു.

ഗാ­ന്ധി­ജ­യ­ന്തി­ ദി­ന­ത്തില്‍ മാ­ള­യി­ലെ കു­ന്ന­ത്ത്­കാ­ട് കോ­ള­നി­യില്‍ നി­ന്നു­മാ­ണ് ചെ­ന്നി­ത്ത­ല­യു­ടെ ഗാ­ന്ധി­ഗ്രാ­മം പ­രി­പാ­ടി ആ­രം­ഭി­ച്ച­ത്. 14 ജില്ല­ക­ളി­ലെയും ഓരോ കോ­ള­നി­ക­ളില്‍ സ­ന്ദര്‍ശ­നം ന­ട­ത്തു­ന്ന ചെ­ന്നി­ത്ത­ല യാ­ത്ര­യില്‍ ല­ഭി­ച്ച വി­വ­ര­ങ്ങള്‍ അ­ധാ­ര­മാ­ക്കി സര്‍­വെ ന­ട­ത്തു­കയും സര്‍­ക്കാ­റി­ന് പ­ദ്ധ­തി­ക­ളു­ടെ രൂ­പ രേ­ഖ സ­മര്‍­പ്പി­ക്കു­കയും ചെ­യ്യും.
SC/ST, KPCC, Colony, President, Ramesh Chennithala, Gandhigramam, Project, Badiyadukka, Seethamgoli, Kasaragod, Kerala, Malayalam news

കോ­ള­നി­യി­ലെത്തി­യ ചെ­ന്നി­ത്ത­ല­യെ കോ­ള­നി­വാ­സി­കളും പ്ര­വര്‍­ത്ത­കരും ഘോ­ഷ­യാത്ര­യോ­ടെ വ­ര­വേറ്റു. ഉ­ദ്­ഘാ­ട­ന ച­ട­ങ്ങില്‍ ഡി.സി.സി പ്ര­സി­ഡ­ന്റ് അ­ധ്യ­ക്ഷ­ത വ­ഹിച്ചു. എം.എ. കു­ട്ടപ്പന്‍, പി.ഗം­ഗാ­ധ­രന്‍ നായര്‍, കെ.പി. കു­ഞ്ഞി­ക്കണ്ണന്‍, സി.കെ. ശ്രീ­ധരന്‍, എം.സി.ജോസ്, ബി. സുബ്ബ­യ്യ­റൈ, കെ.കെ. രാ­ജേ­ന്ദ്രന്‍, ത­ച്ച­ങ്ങാ­ട് ബാ­ല­കൃ­ഷ്ണന്‍, പി.എ. അ­ഷ്‌­റ­ഫലി, എം.എല്‍.എ­മാരാ­യ എന്‍.എ.നെല്ലി­ക്കുന്ന്, പി.ബി. അ­ബ്ദുര്‍ റ­സാ­ഖ് എ­ന്നി­വര്‍ സം­സാ­രിച്ചു.

Keywords: SC/ST, KPCC, Colony, President, Ramesh Chennithala, Gandhigramam, Project, Badiyadukka, Seethamgoli, Kasaragod, Kerala, Malayalam news
4:41 pm | 0 comments

ഷാര്‍­ജ­യില്‍ പൊ­ള്ള­ലേ­റ്റ് കാസര്‍­കോ­ട് സ്വ­ദേ­ശി ഉള്‍­പെ­ടെ നാല് പേര്‍ മ­രിച്ചു

Written By kvartha delta on 31 Oct 2012 | 8:14 pm

Kasaragod, Gulf, Obituary, Seethangoli, Accident, Kerala, Gas, Sharjah, Hospital, Malayalam News
Khalid
കാസര്‍­കോട്: ഷാര്‍­ജ­യില്‍ ഗ്യാ­സ് ബ­ലൂണ്‍ പൊട്ടി­തെ­റി­ച്ചുണ്ടാ­യ തീ­പി­ടുത്ത­ത്തെ തു­ടര്‍ന്ന് കാസര്‍­കോ­ട് സ്വ­ദേ­ശി ഉള്‍­പെ­ടെ നാല് പേര്‍ മ­രി­ച്ചു.

സീ­താം­ഗോ­ളി മു­കാ­രി­ക്കണ്ട­ത്തെ അ­മ്പേ­രി മു­ഹ­മ്മ­ദിന്റെ മ­കന്‍ ഖാ­ലി­ദും(38), കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ര­ണ്ട് ബം­ഗാ­ളി സ്വ­ദേ­ശി­ക­ളും, ഒരു ഈ­ജി­പ്­ത് പൗ­ര­നു­മാണ് മ­രി­ച്ച­തെ­ന്നാ­ണ് നാ­ട്ടില്‍­ല­ഭി­ച്ച വി­വരം.

ബു­ധ­നാഴ്­ച പു­ലര്‍­ചെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ഇ­വ­രു­ടെ താ­മ­സ­സ്ഥ­ല­ത്തുവെച്ച് ഗ്യാ­സ് നി­റ­ച്ച ബ­ലൂണ്‍ പൊ­ട്ടി­ത്തെ­റി­ച്ച് തീ­പി­ടി­ച്ചാ­ണ് അ­പ­ക­ട­മു­ണ്ടാ­യ­തെ­ന്ന് പ­റ­യുന്നു. ഷാര്‍­ജ­യില്‍ ഡ്രൈ­വ­റാ­യി ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ഖാ­ലിദ്. ജ­നു­വ­രി­യില്‍ നാ­ട്ടില്‍ വ­രാ­നി­രി­ക്കു­ക­യാ­യി­ര­ുന്നു. നേര­ത്തെ ഖ­ത്ത­റി­ലാ­യി­രു­ന്നു.

മാ­താവ്: മ­റി­യുമ്മ. ഭാര്യ: പു­ളി­ക്കൂര്‍ സ്വ­ദേ­ശി­നി മൈ­മൂ­ന. മക്കള്‍: ഫാ­ത്വിമ­ത്ത് സൈ­ദ (എട്ട്), സാ­ബി­ത്ത് (അ­ഞ്ച്), ഫാ­ത്വിമ­ത്ത് സ­ഫ (അ­ഞ്ച് മാ­സം). സ­ഹോ­ദ­രങ്ങള്‍: അ­ബ്ദുര്‍ റ­സാഖ്. ആ­രിഫ്, ആഇഷ.

എ­ട്ട് വര്‍­ഷ­മാ­യി വി­ദേശ­ത്ത് ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ഖാ­ലിദ്. ഖാ­ലി­ദി­ന്റെ മ­ര­ണ­വി­വ­ര­മ­റി­ഞ്ഞ് വീ­ട് ശോ­ക­മൂ­ക­മായി. അ­പക­ടം എ­ങ്ങ­നെ­യാ­ണ് സം­ഭ­വി­ച്ച­തെ­ന്ന് വ്യ­ക്തമാ­യ വിവ­രം ഇ­നിയും ല­ഭ്യ­മാ­യി­ട്ടില്ല. നേര­ത്തെ ധര്‍­മ­ത്ത­ടു­ക്ക ച­ള്ളങ്ക­യ­ത്താ­ണ് ഖാ­ലി­ദി­ന്റെ കു­ടും­ബം താ­മ­സി­ച്ചി­രു­ന്ന­ത്.

ഷാര്‍­ജ­യി­ലെ ആ­ശു­പ­ത്രി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന മൃ­ത­ദേ­ഹം ന­ട­പ­ടി­കള്‍ പൂര്‍­ത്തി­യാ­ക്കി നാ­ട്ടി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മം ന­ട­ന്നു­വ­രുന്നു.

Keywords: Kasaragod, Gulf, Obituary, Seethangoli, Accident, Kerala, Gas, Sharjah, Hospital, Malayalam News, Khalid
8:14 pm | 0 comments

സീ­താം­ഗോ­ളി വ്യ­വസാ­യ പാര്‍­ക്കില്‍ പൂര്‍­ണച­ന്ദ്ര പൈ­പ്പ് കമ്പ­നി ഉ­ദ്­ഘാ­ടനം 6ന്

Written By kvartha delta on 4 Sep 2012 | 7:53 pm

Kasaragod, Press meet, Minister, Inauguration, Kerala, Seethangoli, Poornachandra Pipes, Aryadan Mohammed
കാസര്‍കോട് : സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പൂര്‍ണ്ണചന്ദ്ര പൈപ്പ് കമ്പനിയുടെ ഉദ്ഘാട­നം ആറിന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കുമെന്ന് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി­ച്ചു.

വൈകിട്ട് നാലു­മ­ണി­ക്ക് ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അ­ബ്ദുര്‍ റസാഖ് അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്ര­സിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, പുത്തിഗെ പഞ്ചായത്ത് പ്ര­സിഡന്റ് പി.എ. ചെനിയ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, കെ. വെളുത്തമ്പു, പി. ഗംഗാധരന്‍, കെ.പി. സതീശ് ചന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജോമിന്‍ ജോ­യി, എ. പ്രദീപ് കുമാര്‍, എ. പത്മനാഭ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, Minister, Inauguration, Kerala, Seethangoli, Poornachandra Pipes, Aryadan Mohammed
7:53 pm | 0 comments

പരാതിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചു

Written By kvartha delta on 27 Aug 2012 | 9:41 pm

Kasaragod, Police, BJP, Attack, Complaint, Seethangoli, Kerala
ബദിയടുക്ക: കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ സീതാംഗോളിയിലെ കൊറക നായിക്കിന്റെ മകന്‍ നാരായണനായിക്കിനെയാണ്(35) മര്‍ദിച്ചത്.

പഞ്ചായത്ത് വകയിലുള്ള പൈപ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതിനെചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീണ്ടും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പോലീസില്‍ വിവരം നല്‍കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് നാരായണ നായിക്കിനെ പോലീസുകാര്‍ മര്‍ദിച്ചത്.

രാവിലെ എട്ട് മണിക്ക് പരാതിയുമായെത്തിയ നാരായണ നായിക്കിനെ എസ്.ഐ. വരുന്നതും കാത്ത് 11 മണിവരെ നിര്‍ത്തിക്കുകയും എസ്.ഐ വന്നശേഷം കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തതോടെയാണ് പോലീസ് മര്‍ദിച്ചത്. നാരായണ നായിക്കിന്റെ കൂടെ പഞ്ചായത്ത് മെമ്പര്‍ കൃഷ്ണനും ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പറുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസ് നാരായണ നായിക്കിനെ മര്‍ദിച്ചത്.

Keywords: Kasaragod, Police, BJP, Attack, Complaint, Seethangoli, Kerala, Badiyadukka
9:41 pm | 0 comments

SSF മുഗു സെക്ടര്‍ സാഹിത്യോത്സവ്: അപേക്ഷാ ആഗസ്റ്റ് 26 വരെ സ്വീകരിക്കും

Written By Kvarthakgd on 18 Aug 2012 | 11:47 pm

സീതാംഗോളി: സപ്തംബര്‍ രണ്ടിന് ഊജംപദവ് മുഹമ്മദ് നിയാസ് നഗറില്‍ നടക്കുന്ന എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവില്‍ പങ്കെടുക്കാനുള്ള യൂനിറ്റുകളുടെ രജിസ്‌ട്രേഷന്‍ ഫോറം ആഗസ്ത് 26 വരെ സെക്ടര്‍ ഓഫീസില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഖാഫി മുണ്ട്യത്തടുക്ക അറിയിച്ചു.

അപേക്ഷാ ഫോറങ്ങള്‍ നേരിട്ടോ, ദ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്, സെക്ടര്‍ കാര്യാലയം, മുഹിമ്മാത്ത് നഗര്‍, പി ഒ പുത്തിഗെ എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. മത്സരങ്ങള്‍ അടുത്ത മാസം രണ്ടിന് അഞ്ച് വേദികളിലായി നടക്കും. ഡിജിറ്റല്‍ ഡിസൈനിംഗ് മത്സരം നേരത്തെ നടക്കും. പ്രസ്തുത മത്സരത്തിന്റെ സമയം പിന്നീട് ടീം മാനേജര്‍മാരെ അറിയിക്കും.

അഞ്ച് വിഭാഗങ്ങളിലായി 66 മത്സര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗം എസ് എസ് എഫ് മുഗു സെക്ടര്‍ പ്രസിഡണ്ട് അബ്ദുസ്സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, അമീന്‍, സമദ്, ഫാറൂഖ് മുസ്ലിയാര്‍, മുബാറക് പ്രസംഗിച്ചു. കണ്‍വീനര്‍ സാബിത്ത് കര സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

Keywords: SSF-Sahithyolsav, Mugu, Application invited, Seethangoli, Kasaragod
11:47 pm | 0 comments

ബസ് തടഞ്ഞ് ഡ്രൈവറെ കുത്തി

Written By kvarthapressclub on 4 Jun 2012 | 10:55 am

Satheesh, Kasaragod
കാസര്‍കോട്: കാസര്‍കോട് സീതാംഗോളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞ് പുറത്തേക്ക് വലിച്ചിട്ട് കഴുത്തിന് കുത്തി പരിക്കേല്‍പ്പിച്ചു. സീതാംഗോളിയിലെ സാവിത്രി നിവാസില്‍ നാരായണന്റെ മകനും സമീര്‍ ബസിലെ ഡ്രൈവറുമായ സതീഷിനെയാണ്(35) കഴുത്തിന് കുത്തേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മായിപ്പാടി കണ്ണൂര്‍ റോഡില്‍ വെച്ചാണ് മദ്യ വില്‍പ്പനക്കാരയ രഘു പാട്ടാളിയടക്കം മൂന്നു പേര്‍ ചേര്‍ന്ന് ഡ്രൈവറെ കുത്തുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് സീതാംഗോളി റൂട്ടില്‍ ബസോട്ടം തടസ്സപ്പെട്ടു.

Keywords: kasaragod, Driver, Stabbed, Seethangoli, Kerala


10:55 am | 0 comments

കേരളയാത്ര ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍

Written By Kvarthakgd on 27 Jan 2012 | 4:46 pm

സീതാംഗോളി: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ജന:സെക്രട്ടറി കാന്തരപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്ര ആലേകനം ചെയ്ത്
എസ് എസ് എഫ് സ്‌നേഹസംഘം പ്രവര്‍ത്തകര്‍ സീതാംഗോളിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപ
ിച്ച ബോര്‍ഡുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.

സുന്നീ നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ട ചിലര്‍ നടത്തുന്ന ഇത്തരം ഹീനമായ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും പ്രധിഷേധക്കുറിപ്പില്‍ നേതാക്കള്‍ അറിയിച്ചു. എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, മഹ്മൂദ് തൈര, ഹംസ സഖാഫി ഉപ്പിന, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, സലാം സഖാഫി, ഇഖ്ബാല്‍ കര, അമീന്‍ മുഹിമ്മാത്ത് നഗര്‍, അബ്ദുല്‍ ഖാദര്‍ അമാനി, ഇര്‍ഫാന്‍, മന്‍സൂര്‍ കട്ടത്തടുക്ക, കെ.എം കളത്തൂര്‍, ഗഫൂര്‍ അമാനി കന്തല്‍, ജുനൈദ് ഉറുമി, സ്വാദിഖ് ഉറുമി, ലത്തീഫ് സഖാഫി, സമദ് ഊജംപദവ്, സാബിത്ത്, തുടങ്ങിയവര്‍ പ്ര
തിഷേധിച്ചു.

Keywords: kerala-yathra, Flex board, kanthapuram, Seethangoli, Kasaragod
4:46 pm | 0 comments

മദ്യപിച്ചെത്തിയ യുവാവ് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു

Written By kvarthaksd on 23 Jan 2012 | 12:16 pm

Mariyumma
കാസര്‍കോട്: മദ്യപിച്ചെത്തിയ യുവാവ് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സീതാംഗോളി മുഖാരിക്കണ്ടത്തെ അബ്ദുല്‍ റസാഖിന്റെ ഭാര്യ മറിയുമ്മയെ(40) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അയല്‍വാസിയായ കരുണന്‍ എന്നയാളാണ് മറിയുമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രരമിച്ചത്. കരുണന്‍ സ്ഥിരമായി മദ്യപിച്ച് വന്ന് മറിയുമ്മയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സുഖമില്ലാത്ത മകനും മറ്റുമക്കള്‍ക്കുമൊപ്പമാണ് മറിയുമ്മ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആണുങ്ങളാരുമുണ്ടായിരുന്നില്ല. മറിയുമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
Keywords: kasaragod, Liquor-drinking, General-hospital, House-wife, Seethangoli, കാസര്‍കോട്, യുവാവ്,  കഴുത്ത് ഞെരിച്ച്, Murder-attempt, 
12:16 pm | 0 comments

ബൈക്ക് യാത്രക്കാരായ രണ്ടുപേരെ അടിച്ച് പരിക്കേല്‍പ്പിച്ചു

Written By kvarthaksd on 13 Jan 2012 | 12:08 pm

Arshad, Namseer
കാസര്‍കോട്: ബൈക്ക് യാത്രക്കാരായ രണ്ടുപേരെ അടിച്ച് പരിക്കേല്‍പ്പിച്ചു. സീതാംഗോളി നാട്ടക്കല്‍ ഉറുമി ഹൗസിലെ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മകന്‍ ബി.എ അര്‍ഷാദ്(27), അബ്ദുല്ലയുടെ മകന്‍ യു.എം നംശീര്‍(20) (20) എന്നിവരെയാണ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കെ.പി നിസാര്‍ എന്ന യുവാവ് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്ക് തടഞ്ഞ് ഉറുമി റേഷന്‍കട ഇറക്കത്തില്‍ ഇരുമ്പുവടി, പഞ്ച് തുടങ്ങിയ മാരകായുധങ്ങളുമായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അര്‍ഷാദിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. നേരത്തേ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായിരുന്നതായും പരിക്കേറ്റവര്‍ പറയുന്നു.
Keywords: ,Seethangoli, Assault, Youth,  അടിച്ച്,  സീതാംഗോളി,  രണ്ടുപേരെ 
12:08 pm | 0 comments

'കാസര്‍കോട്-വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം'

Written By kvarthaksd on 10 Jan 2012 | 1:53 am

കാസര്‍കോട്: കാസര്‍കോട്-വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
എന്‍.എ സുലൈമാന്‍, ഹമീദ് കളനാട് എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. അബ്ബാസ് മുളകണ്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ് ചൂരി ഉദ്ഘാടനം ചെയ്തു. എസ്. അബ്ദുല്‍ ഖാദര്‍ മീപ്പുഗിരി, എസ്.പി അബ്ദുല്‍ ഖാദര്‍, കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം ഷാഹുല്‍ ഹമീദ്, സി.എം മുഹമ്മദ് കുഞ്ഞി, എസ്. മാഹിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: KSRTC-bus, Kasaragod,  കാസര്‍കോട്, Vidya Nagar, Seethangoli,  കെ.എസ്.ആര്‍.ടി.സി ബസ് 
1:53 am | 0 comments

ഓയിലിന് പകരം വെളിച്ചെണ്ണ; ഇസ്മയില്‍ മാഷിന്റെ ബൈക്ക് സവാരി ഗിരിഗിരി

Written By Kvarthakgd on 1 Jan 2012 | 2:41 pm

ഇസ്മയില്‍ തന്റെ ബൈക്കില്‍ വെളിച്ചെണ്ണ നിറയ്ക്കുന്നു
സീതാംഗോളി: ഇത് കെ.കെ. ഇസ്മയില്‍. സീതാംഗോളി സൂരംബയലിലെ ഗവ. സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകന്‍. കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് എന്നും ഹോണ്ടാ ഷൈന്‍ ബൈക്കോടിച്ച് പോകുന്ന ഇസ്മായിലിന്റെ ബൈക്കില്‍ ഒരു ദിവസം എഞ്ചിന്‍ ഓയില്‍ തീര്‍ന്നുപോയി.

ബൈക്ക് ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിപോകാന്‍ വിഷമമുള്ളതിനാല്‍ തൊട്ടടുത്ത കടയില്‍ നിന്നും ഒരു ലിറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണ വാങ്ങി എഞ്ചിന്‍ ഓയിലിന് പകരം ഒഴിച്ചുകൊടുത്തു. വണ്ടി സാധാരണ പോലെ തന്നെ ഓടിച്ചുപോകാനായി. പുകയും അന്തരീക്ഷ മലിനീകരണവും ഒന്നുമില്ലാതെ വണ്ടിയോടിക്കാനായതിന്റെ സന്തോഷം ഇസ്മയില്‍ മറ്റുള്ളവരെയും പറഞ്ഞറിയിച്ചു. നേരത്തെ ഓട്ടോ ഓടിച്ചിരുന്ന ഇസ്മയില്‍ മാഷ് ഓട്ടോറിക്ഷയില്‍ എഞ്ചിന്‍ ഓയിലിന് പകരം വെളിച്ചെണ്ണ ഒഴിച്ച് വണ്ടിയോടിച്ച പരിചയമാണ് ബൈക്കിലും വെളിച്ചെണ്ണ ശീലമാക്കാന്‍ പ്രേരിപ്പിച്ചത്.
തിരുവനന്തപുരത്തുള്ള നിരവധി സുഹൃത്തുക്കള്‍ ഇസ്മയിലിന്റെ നിര്‍ദ്ദേശ പ്രകാരം എഞ്ചിന്‍ഓയിലിന് പകരം വെളിച്ചെണ്ണ ഒഴിച്ച് വണ്ടിയോടിച്ചുവരുന്നുണ്ട്. വണ്ടിക്ക് യാതൊരു കേടുപാടുമില്ലാതെ സവാരി നടത്താനാകുന്നതിന്റെ സന്തോഷം അവരും മാഷെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. പുതിയ വണ്ടിയില്‍ ഇത്തരത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ഓടിച്ചാല്‍ പിസ്റ്റണ്‍ തകരാറാകുമെന്ന മെക്കാനിക്കുകളുടെ താക്കീതുള്ളതിനാല്‍ പുതിയവണ്ടിക്കാരെ ഇസ്മയില്‍ വെളിച്ചെണ്ണയൊഴിച്ച് വണ്ടിയോടിക്കാന്‍ നിര്‍ബന്ധിക്കാറില്ല. നാല് വര്‍ഷമായി ഇങ്ങനെ വണ്ടിയോടിക്കാന്‍ തുടങ്ങിയ ഇസ്മയിലിന് സാമ്പത്തിക ലാഭമുണ്ട്.
ഒരു പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് 105 രൂപ മുതല്‍ 150 രൂപവരെയാണ് ഷോപ്പിലെ വില. അതേസമയം ഒരു ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ നിറയ്ക്കാന്‍ 250 രൂപ നല്‍കേണ്ടതുണ്ട്. 100 രൂപ ലാഭത്തിന് പുറമെ നല്ല മൈലേജും ലഭിക്കുന്നതോടൊപ്പം പുകയും അന്തരീക്ഷ മലിനീകരണവുമില്ലാ തെയുള്ള സവാരി ഗിരിഗിരി തന്നെ.

-നിയാസ് ചെമ്മനാട്‌

Keywords: Coconut-Oil, Bike, Ismail-Master, Seethangoli, Kasaragod
2:41 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories