Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label SSF-Sahithyolsav. Show all posts
Showing posts with label SSF-Sahithyolsav. Show all posts

SSF മുഗു സെക്ടര്‍ സാഹിത്യോത്സവ്: അപേക്ഷാ ആഗസ്റ്റ് 26 വരെ സ്വീകരിക്കും

Written By Kvarthakgd on 18 Aug 2012 | 11:47 pm

സീതാംഗോളി: സപ്തംബര്‍ രണ്ടിന് ഊജംപദവ് മുഹമ്മദ് നിയാസ് നഗറില്‍ നടക്കുന്ന എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവില്‍ പങ്കെടുക്കാനുള്ള യൂനിറ്റുകളുടെ രജിസ്‌ട്രേഷന്‍ ഫോറം ആഗസ്ത് 26 വരെ സെക്ടര്‍ ഓഫീസില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഖാഫി മുണ്ട്യത്തടുക്ക അറിയിച്ചു.

അപേക്ഷാ ഫോറങ്ങള്‍ നേരിട്ടോ, ദ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്, സെക്ടര്‍ കാര്യാലയം, മുഹിമ്മാത്ത് നഗര്‍, പി ഒ പുത്തിഗെ എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. മത്സരങ്ങള്‍ അടുത്ത മാസം രണ്ടിന് അഞ്ച് വേദികളിലായി നടക്കും. ഡിജിറ്റല്‍ ഡിസൈനിംഗ് മത്സരം നേരത്തെ നടക്കും. പ്രസ്തുത മത്സരത്തിന്റെ സമയം പിന്നീട് ടീം മാനേജര്‍മാരെ അറിയിക്കും.

അഞ്ച് വിഭാഗങ്ങളിലായി 66 മത്സര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗം എസ് എസ് എഫ് മുഗു സെക്ടര്‍ പ്രസിഡണ്ട് അബ്ദുസ്സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, അമീന്‍, സമദ്, ഫാറൂഖ് മുസ്ലിയാര്‍, മുബാറക് പ്രസംഗിച്ചു. കണ്‍വീനര്‍ സാബിത്ത് കര സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

Keywords: SSF-Sahithyolsav, Mugu, Application invited, Seethangoli, Kasaragod
11:47 pm | 0 comments

പ്രതിഭാ സംഗമം ശനിയാഴ്ച

Written By irf Kvartha on 14 Oct 2011 | 9:26 pm

കാസര്‍കോട്: എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവത്തില്‍ പ്രതിഭായായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ളെ എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ സുന്നീ സെന്ററിലാണ് പരിപാടി.

Keywords: Kasaragod, SSF
9:26 pm | 0 comments

കഥയിലും കവിതയിലും മികവുമായി മുര്‍ശിദ് അഹ്മദ് പുളിക്കൂര്‍

Written By Kvarthakgd on 10 Oct 2011 | 11:50 am

Murshid Ahmed Pulikoor
 കാസര്‍കോട്: കഥ,കവിതാ രചനയില്‍ വേറിട്ട വഴിയുമായി പട്‌ള ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി മുര്‍ശിദ് അഹ്മദ് പുളിക്കൂര്‍. സ്‌കൂള്‍ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള മുര്‍ശിദ് അഹ്മദ് കഴിഞ്ഞ ദിവസം മലപ്പുറത്ത് സമാപിച്ച എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവില്‍ സീനിയര്‍ വിഭാഗം കഥാ-കവിതാ രചനകളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അഭിമാനകരമായ നേട്ടം കൈവരിച്ചു. 

എസ്.ബി.എസ് ഡിവിഷന്‍ കണ്‍വീനറായ മുര്‍ശിദ് അഹ്മദ് പുളിക്കൂറിലെ പള്ളം പി.ബി അബ്ദുല്‍ ലത്തീഫിന്റെയും നഫീസയുടെയും മകനാണ്. എസ്.എഫ് ഉളിയത്തടുക്ക സെക്റ്റര്‍ സെക്രട്ടറി മുഹമ്മദ് റാശിദ് പുളിക്കൂര്‍ സഹോദരനാണ്.
മുര്‍ശിദിനെ എസ്.എസ്.എഫ് ഡിവിഷന്‍ കള്‍ച്ചറല്‍ സെക്രട്ടറി വൈ.എ ഉമര്‍ അന്നടുക്കയും ഉളിയത്തടുക്ക സെക്റ്റര്‍ കമ്മറ്റിയും അഭിനന്ദിച്ചു.

Keywords: SSF-Sahithyolsav, kasaragod
11:50 am | 0 comments

തനിമയും പാരമ്പര്യവും ഇല്ലാത്ത കലകള്‍ പുരോഗമനമല്ല: മന്ത്രി അനില്‍കുമാര്‍

Written By Kvarthakgd on 9 Oct 2011 | 4:40 pm

സ്വലാത്ത് നഗര്‍ (മലപ്പുറം): നാടിന്റെ തനിമയും പാരമ്പര്യവും മാറ്റിവെച്ച്കൊ ണ്ടുള്ളകലകള്‍പുരോഗമനമല്ലെന്ന് ടൂറിസം പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കുന്നതാകണം കലയും സാഹിത്യവും. എസ് എസ് എഫ് സാഹിത്യോത്സവുകള്‍ അത്തരത്തിലുളളതാണ്. ഇവിടെ മാത്രമാണ് ശാന്തമായ അന്തരീക്ഷം കാണാന്‍ കഴിയുന്നത്. ഈ ശാന്തത തന്നെയാണ് സാഹിത്യോത്സവുകളുടെ വിജയവും. വരും കാലങ്ങളില്‍ നാടിന്റെ ധാര്‍മിക ഉത്സവായി സാഹിത്യോത്സവുകള്‍ മാറും. കലാരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഇന്ന് സാധ്യതകള്‍ ഏറെയാണ്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. 

ഇതിന് വേണ്ടിയായിരിക്കണം കലകളെ ഉപയോഗപ്പെടുത്തേണ്ടത് കലകള്‍ വിദ്യാര്‍ഥികളില്‍ ധാര്‍മികബോധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തിലുളളതാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്. എസ്. എഫിലൂടെ കടന്ന് വരുന്നവര്‍ ധാര്‍മിക ബോധമുളളവരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ എസ.് എസ.് എഫിലൂടെ പിറവിയെടുത്തിട്ടുണ്ട് ലഹരിക്കെതിരെയും സാംസ്‌കാരിക അധിനിവേശത്തിനെതിരെയുമെല്ലാം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുദ്രാവാക്യത്തിലൊങ്ങുങ്ങാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇതിന്റെ ദൂഷ്യവശങ്ങള്‍ എത്തിക്കുന്നതില്‍ സംഘടന വിജയിച്ചതായും അദ്ദേഹം പറഞ്ഞു.



എസ്എസ്എഫ് പ്രഥമ സാഹിത്യോത്സവ് അവാര്‍ഡ് ബാലകൃഷ്ണന്‍ വളളിക്കുന്നിന്

സ്വലാത്ത്‌നഗര്‍ (മലപ്പുറം): എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യോത്സവ് അവാര്‍ഡിന് ബാലകൃഷ്ണന്‍ വളളിക്കുന്ന് അര്‍ഹനായി.മാപ്പിള സാഹിത്യ രംഗത്തെ സമഗ്രസംഭാവനയാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.മാപ്പിളകലകളെയും സാഹിത്യത്തെയും കുറിച്ച് ഒട്ടേറെ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വളളിക്കുന്ന് ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ രിസാല വാരിക ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.

22,222 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങിയതാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് നവംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.ഡോ. ഹുസൈന്‍ രണ്ടത്താണി, ഖാസിം ഇരിക്കൂര്‍, എ.കെ. അബ്ദുല്‍ മജീദ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ്. ശറഫുദ്ധീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Keywords: SSF-Sahithyolsav, A.P.Anilkumar-minister, kasaragod
4:40 pm | 0 comments

എസ്.എസ്.എഫ് സാഹിത്യോത്സവ്; ജില്ലയ്ക്ക് മൂന്നാം സ്ഥാനം

കാസര്‍കോട്: പതിനെട്ടാമത് എസ്.എസ്.എഫ് സാഹിത്യോത്സവില്‍ കാസര്‍കോട് ജില്ല 250 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 346, 285 പോയിന്റുകള്‍ കരസ്ഥമാക്കി യഥാക്രമം മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

ജൂനിയര്‍ വിഭാഗം ജലച്ഛായം, സീനിയര്‍ വിഭാഗം കഥാരചന, കവിതാരചന, ഹയര്‍ സെക്കണ്ടറി വിഭാഗം മൗലിദ് പാരായണം തുടങ്ങിയ മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നിരവധി ഇനങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ജില്ല കരസ്ഥമാക്കി.

Keywords: SSF-Sahithyolsav, second-prize, kasaragod
1:38 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories