Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label SSF. Show all posts
Showing posts with label SSF. Show all posts

രിസാല ക്യാമ്പയിന് തുടക്കമായി

Written By Kvarthakgd on 23 May 2013 | 5:25 pm

മഞ്ചേശ്വരം: 'വായനയുടെ വിചാര വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ്.എസ്.എഫ്. നടത്തിവരുന്ന രിസാല ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ചേര്‍ന്ന് നിര്‍വഹിച്ചു.

വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വരി ചേര്‍ക്കും. നൗഫല്‍ സോങ്കാലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ കള്‍ചറല്‍ സമിതി നേതൃത്വം നല്‍ക്കും.

Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:25 pm | 0 comments

എസ്.എസ്.എഫ് കുമ്പള സെക്ടര്‍ കൊടിയേറ്റം നടന്നു

Written By Kvarthakgd on 8 Apr 2013 | 3:45 pm

കുമ്പള: എപ്രില്‍ 26 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുമ്പള സെക്ടര്‍ തല കൊടിയേറ്റം ആരിക്കാടി കന്നില്‍ ജംഗ്ഷനില്‍ നടന്നു.

പ്രത്യേകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ സെക്ടര്‍ പരിധിയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളും ഐടീം അംഗങ്ങലും എത്തിച്ചു. പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
SSF, Kumbala, Sector, Flag rise, Arikady, State conference, Ernakulam, 40th anniversary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: SSF, Kumbala, Sector, Flag rise, Arikady, State conference, Ernakulam, 40th anniversary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

3:45 pm | 0 comments

എസ്.എസ്.എഫ്. സംസ്ഥാന സമ്മേളന പതാക ജാഥ 10 ന് പ്രയാണം ആരംഭിക്കും

കാസര്‍കോട്: ഏപ്രില്‍ 26 മുതല്‍  28 വരെ എറണാകുളം രിസാല സ്‌ക്വയരില്‍ നടക്കുന്ന എസ്.എസ്.എഫ്. നാല്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാന പതാക ജാഥ 10ന് ബുധനാഴ്ച കാസര്‍കോട് നിന്നും പ്രയാണം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

40-ാം വാര്‍ഷികം അടയാളപ്പെടുത്തി 40 പതാകകളാണ് 40 ചരിത്ര പ്രധാന നഗരികളില്‍ നിന്നും കാല്‍നടയായി എറണാകുളത്ത് എത്തിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ 40 സമുന്നതരാണ് പതാക കൈമാറുന്നത്. അഞ്ഞൂറിലധികം ഗ്രീന്‍, വൈറ്റ്, ബ്ലൂ ഐ, ടീം കേഡറ്റുകള്‍ ജാഥയെ അനുഗമിക്കും.
കാസര്‍കോട് ജില്ലയില്‍ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ അഹ്ദല്‍ തങ്ങള്‍ മഖാം, തളങ്കര മാലിക ദീനാര്‍  മഖാം എന്നിവിടങ്ങളില്‍ നിന്നാണ് പതാക കൈമാറ്റം.

ബുധനാഴ്ച രാവിലെ 8.30 ന് മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് ശേഷം കാല്‍നടജാഥ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം അലികുഞ്ഞി മുസ് ലിയാര്‍ എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജഅ്ഫറിന്  പതാക കൈമാറും. കട്ടത്തടുക്ക ആരിക്കാടി വഴി ദേശീയ പാതയിലൂടെ ജാഥ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തളങ്കരയില്‍ എത്തിച്ചേരും. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് ശേഷം നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫിക്ക് പതാക കൈമാറും. പദയാത്ര വൈകീട്ട് ഏഴ് മണിക്ക് ബേക്കലില്‍ സമാപിക്കും.

രണ്ടാം ദിവസം വൈകീട്ട് അഞ്ച് മണിക്ക് വെള്ളൂരില്‍ വെച്ച് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ പതാകയെ വരവേല്‍ക്കും. സംസ്ഥാനത്തെ നാല്‍പത് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പതാക ജാഥകള്‍ 19 ന് എറണാകുളത്ത് സംഗമിക്കും. 20 ന് എസ്.എസ്.എഫിന്റെ നാല്‍പത് മുന്‍കാല സാരഥികള്‍ ചേര്‍ന്ന് ഓരേ സമയം നാല്‍്പത് പതാക ഉയര്‍ത്തും.

രാഷ്ട്ര സ്വാതന്ത്ര്യത്തിന് പടപൊരുതിയ ധീര ദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാര്‍, മരക്കാര്‍ ശഹിദ്, മമ്പുറം തങ്ങള്‍, മഖ്ദൂമുമാര്‍ തുടങ്ങിയവരുടെ ചരിത്ര ഭൂമികയില്‍ നിന്നും പ്രസ്ഥാനത്തിന്റെ മുന്‍കാല സാരഥികളുടെ അന്ത്യ വിശ്രമ സങ്കേതങ്ങളില്‍ നിന്നുമാണ് പതാകകള്‍ കൊണ്ട് വരുന്നത്.

സമ്മേളനത്തിന്റെ ബഹുമുഖ പദ്ധതികള്‍ വിവിധ ജില്ലകള്‍ ഏറ്റെടുത്ത് നടത്തുന്നു. പതിനായിരം പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷ്യ വിഭവങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് സമാഹരിക്കുന്നത്.

എസ്.എസ്.എഫ്. സംസ്ഥാന സമ്മേളന പ്രചാരണം കാസര്‍കോട് ജില്ലയില്‍ ഏറെ സജീവമായി. ജില്ലയിലെ 350 ലേറെ യൂണിറ്റുകളില്‍ മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, രക്ഷാ കര്‍തൃ സമ്മേളനം, പൊതുയോഗം എന്നിവ നടന്ന് വരുന്നു. സെക്ടര്‍ തലങ്ങളില്‍ കൊടിയേറ്റം, ഐ.ടീം സംഗമങ്ങള്‍, റാലികള്‍ എന്നിവയും ഡിവിഷന്‍ കേന്ദ്രങ്ങളില്‍  സമരഘോഷം, സന്ദേശയാത്ര, കുട്ടികളുടെ സമ്മേളനം, കൊടിയേറ്റം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

ജലയാത്ര, പെട്ടി വരവ് സമ്മേളനം, പഞ്ചസാര ശേഖരണം, ഒറ്റയാള്‍ പ്രകടനം, രണ്ടാള്‍ പ്രകടനം, ഭാരവാഹി പ്രകടനം, ബസ് പ്രസംഗം തുടങ്ങിയവ പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി. എന്റെ ചുമര്‍, സമരപകല്‍ തുടങ്ങിയ പരിപാടികളിലൂടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സ്വയം സമര്‍പ്പിതരായാണ് പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായ് എറണാകുളത്ത് നടക്കുന്ന സമ്മേളനവും വേറിട്ട അനുഭവമായി മാറും. 'വിദ്യാര്‍ഥി യുവജനങ്ങളില്‍  ധാര്‍മികതയുടെ പുതിയ സമരമാണ് ജീവിതം' എന്ന പ്രമേയം വഴി സംഘടന ലക്ഷ്യം വെക്കുന്നത്. അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മാധ്യമ പ്രമുഖര്‍, സാംസ്‌കാരിക നായകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ സാനിധ്യമുണ്ടാകും.

സമാപന ഭാഗമായി ഏപ്രില്‍ 28ന് 40,000 സന്നദ്ധ ഭടന്മാരും ലക്ഷകണക്കിന് പ്രവര്‍ത്തകരും അണിനിരക്കുന്ന പടുകൂറ്റന്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും.

സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍  ഇതിനകം പൂര്‍ത്തിയായി. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍  പ്രതിനിധികള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി നേരത്തെ ഡി.എന്‍.ആര്‍. കോഡ് നല്കും. ആയിരത്തിലേറെ വരുന്ന വളണ്ടിയര്‍ കോറിന്റെ സേവനം സമ്മേളനത്തില്‍ ലഭ്യമാകും.

ഓരോ ജില്ലയിലും പ്രത്യേകം സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍  ബുഖാരി ചെയര്‍മാനും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കണ്‍വീനറുമായി 1001 അംഗ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സി.എല്‍. ജാഫര്‍ സാദിഖ്, അഷ്‌റഫ് കരിപ്പോടി, അബ്ദുര്‍ റഹീം സഖാഫി, സിദ്ദീഖ് പൂത്തപ്പലം എന്നിവര്‍ സംബന്ധിച്ചു.

SSF, Press meet, Kasaragod, Kerala, Conference, Convention, Abdul Khader Madani, Malayalam news, Kerala News, International News.

Keywords: SSF, Press meet, Kasaragod, Kerala, Conference, Convention, Abdul Khader Madani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:47 pm | 0 comments

എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം: മജിര്‍പ്പള്ള സെക്ടര്‍ കൊടിയേറ്റം നടന്നു

Written By Kvarthakgd on 3 Apr 2013 | 1:19 pm

മഞ്ചേശ്വരം: എസ്.എസ്.എഫ് 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി എപ്രില്‍ 26 മുതല്‍ 28 വരെ 'സമരമാണ് ജീവിതം' എന്ന പ്രമേയത്തില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മജിര്‍പ്പള്ള സെക്ടര്‍ തല കൊടിയേറ്റം മജിര്‍പ്പള്ള ടൗണിൽ നടന്നു.

ആദ്യ പതാക ഉയര്‍ത്തി സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. പ്രത്യേകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ സെക്ടര്‍ പരിധിയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളും ഐ.ടീം അംഗങ്ങളും കൊണ്ടുവന്നു. 40 കൊടിമരങ്ങള്‍ പൊയ്യത്തബയല്‍, കോളിയൂര്‍ എന്നീ യൂണിറ്റില്‍ നിന്നുമാണ് എത്തിച്ചത്.

SSF, 40th anniversary, Manjeshwaram, Ernakulam, Conference, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക ഭാഗമായി മജിര്‍പ്പള്ള സെക്ടര്‍ തല കൊടിയേറ്റം മജിര്‍പ്പള്ള സംസ്ഥാന പാതയോരത്ത് നടന്നപ്പോള്‍
മൂസല്‍ മദനി തലക്കി, സ്വാദിഖ് ആവള, ഡി.എം.കെ. മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ സഖാഫി പാറ, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ തോക്കെ, ഉമര്‍ ബോര്‍ക്കള, മുഹമ്മദ് നാഷണല്‍, അബ്ദുല്‍ ലതീഫ് സഅദി താമാര്‍, അബൂബക്കര്‍ പൊയ്യത്തബയല്‍, ഹംസ ഗുവെദപടപ്പു, മൂസ ഹാജി മജിര്‍പ്പള്ള, അലി ധര്‍മനഗര്‍. അബൂബക്കര്‍, എസ്.വൈ.എസ് സോണ്‍, സര്‍കിള്‍, എസ്.എസ്.എഫ് ഡിവിഷന്‍ സെക്ടര്‍ നേതാക്കല്‍ ഐ.ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇഖ്ബാല്‍ പൊയ്യത്തബയല്‍ സ്വാഗതവും, ഉമറുല്‍ ഫാറൂഖ് അമാനി നന്ദിയും പറഞ്ഞു.

Keywords: SSF, 40th anniversary, Manjeshwaram, Ernakulam, Conference, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:19 pm | 0 comments

എസ്.എസ്.എഫ്. സംസ്ഥാന സമര ജാഗരണ യാത്ര ജില്ലാ പര്യടനം പൂര്‍ത്തിയാക്കി

Written By Kvarthakgd on 2 Apr 2013 | 12:36 pm

കാസര്‍കോട്: ധാര്‍മിക വിപ്ലവ സമരഘോഷം മുഴക്കി എസ്.എസ്.എഫ് സംസ്ഥാന സമര ജാഗരണ യാത്ര ജില്ലാ പര്യടനം പൂര്‍ത്തിയാക്കി. സപ്തഭാഷ സംഗമഭൂമിയുടെ സ്‌നേഹാശിസുകള്‍ ഏറ്റുവാങ്ങി യാത്ര ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഉപ്പളയില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ജാഥാ നായകരായ കെ. അബ്ദുല്‍ കാലം മാവൂര്‍, എന്‍. വി. അബ്ദുര്‍ റസാഖ് സഖാഫി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മൂല്യ ശോഷം സംഭവിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ധാര്‍മിക വിമോചനത്തിന് സാമൂഹിക കൂട്ടായ്മകള്‍ ഉണരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് പൊസോട്ട് തങ്ങള്‍ പ്രഖ്യാപിച്ചു.

യാത്രക്ക് മുന്നോടിയായി നടന്ന ഐ. ടീം റാലിക്ക് ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച രാവിലെ 10.30 ന് ചെര്‍ക്കളയില്‍ നടന്ന സ്വീകരണ സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് സഖാഫി കുണ്ടാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന സമിതി അംഗം ബി. ബിസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉളിയത്തടുക്കയില്‍ നടന്ന സംഗമത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മേല്‍പറമ്പില്‍ കണ്ണംകുളം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ്. വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
SSF, State, Samara Jagarana Rally, Kasaragod, Ends, Kerala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എസ്. എസ്. എഫ് സംസ്ഥാന സമ്മേളന ഭാഗമായി നടത്തുന്ന സമര ജാഗരണ യാത്ര ഉദ്ഘാടനം ജാഥാ നായകരായ കെ. അബ്ദുല്‍ കാലം മാവൂര്‍,  എന്‍. വി. അബ്ദുര്‍ റസാഖ് സഖാഫി എന്നിവര്‍ക്ക് പതാക കൈമാറി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വഹിക്കുന്നു. എസ്.എസ്.എഫ്. സംസ്ഥാന നേതാക്കള്‍ സമീപം.
വൈകീട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം സിയാറത്തോടെ സ്വീകരണ സമ്മേളനത്തിന് തുടക്കമായി. അഷ്‌റഫ് അഷ്‌റഫി ആറങ്ങാടിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ധര്‍മവും സദാചാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമര ജാഗരണ യാത്ര. സംസ്ഥാന വ്യാപകമായി 87 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രമേയവിശദീകരണ പ്രഭാഷണങ്ങള്‍ നടത്തും. സുരക്ഷിതമായ സാമൂഹ്യ ജീവിതവും ആനന്ദകരമായ കുടുംബ ജീവിതവും നിലനിര്‍ത്താന്‍ ധര്‍മവും നീതിയും സംരക്ഷിക്കപെടുകയും സാമൂഹ്യതിന്മകള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് സമര ജാഗരണ യാത്രയിലൂടെ എസ്.എസ്.എഫ്. ബോധവത്കരണം നടത്തും.

യാത്ര ഏപ്രില്‍ ഏഴിന് ബ്രിട്ടീഷ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരെ സ്മരിച്ച് കൊണ്ട് തിരൂരങ്ങാടിയില്‍ സമാപിക്കും. സ്വീകരണ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായ് ഐ.ടീം അംഗങ്ങളുടെ പ്രകടനവും നടക്കും. സുന്നീ സംഘടനകളുടെ ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.

സംസ്ഥാന നേതാക്കളായ എന്‍.വി. അബ്ദുര്‍ റസാഖ് സഖാഫി, എ. അബ്ദുര്‍ റഹീം, അബ്ദുര്‍ റഷീദ് നരിക്കോട്, റാഷിദ് ബുഖാരി, റഷീദ് സഖാഫി കുറ്റിയാടി തുടങ്ങിയവര്‍ ജാഥാ അംഗങ്ങളാണ്.

Keywords: SSF, State, Samara Jagarana Rally, Kasaragod, Ends, Kerala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:36 pm | 0 comments

കാസര്‍കോടിന് കൗതുക കാഴ്ച ഒരുക്കി എസ്എസ്എഫ് പെട്ടി വരവ്

Written By irf Kvartha on 30 Mar 2013 | 8:07 pm

SSF Donation box in Kasaragod

കാസര്‍കോട്: മാരിവില്ലഴകും ധര്‍മപതാക വാഹകരുടെ ആവേശവും സംഗമിച്ച എസ് എസ് എഫ് കാസര്‍കോട് ജില്ലാ പെട്ടിവരവ് കാഴ്ചയുടെ പുതിയ സൗന്ദര്യമൊരുക്കി. ചരിത്രത്തെ ഓര്‍മിപ്പിക്കും തരത്തില്‍ രൂപങ്ങള്‍ നഗരത്തില്‍ സ്പീഡ് വേ ശനിയാഴ്ച ഗ്രൗണ്ടില്‍ നിരന്നു. പാഴ് വസതുക്കളും കര കൗശല വസ്തുക്കളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പെട്ടി നിര്‍മിച്ചത്. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളിലെ വേറിട്ട കാഴ്ചയായിരുന്നു സമ്മേളന പെട്ടികള്‍.

ജില്ലയിലെ ആറ് ഡിവിഷനുകളിലെ നാനൂറോളം യൂനിറ്റുകളില്‍ സ്ഥാപിച്ച പെട്ടികളുമായാണ് പ്രവര്‍ത്തകര്‍ കാസര്‍കോട്ടേക്ക് ബൈക്കുകളില്‍ ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കുകളിലായി എത്തിച്ച പെട്ടികളുമായി പ്രവര്‍ത്തകര്‍ നഗരം ചുറ്റിയാണ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. പെട്ടികളുടെ മനോഹാരിത ആസ്വദിക്കാന്‍ നാട്ടുകാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരി നിറഞ്ഞ് കവിഞ്ഞു. ജില്ലയില്‍ ഇദം പ്രഥമായി നടന്ന പെട്ടി വരവ് വീക്ഷീക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. തീര്‍ത്തും അച്ചടക്കത്തോടെയും നിയമങ്ങള്‍ പാലിച്ചും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു.

നഗരത്തില്‍ എത്തിയ പെട്ടി യാത്രയെ നേതാക്കളും പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ് പടുപ്പ, അശ്‌റഫ് കരിപ്പോടി, മുനീര്‍ സഅദി നെല്ലിക്കുന്ന്. നാസിര്‍ ബന്താട്, അബ്ദുര്‍ റഹീം സഖാഫി, ജമാലുദ്ദീന്‍ സഖാഫി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാഗതവും സിദ്ധീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.

ചെരുമ്പ യൂണിറ്റ് ഒരുക്കിയ സൈക്കിള്‍ മാതൃകയിലുള്ള പെട്ടിയും ആവള യൂണിറ്റിലെ ലോറിയും ഏറെ ശ്രദ്ധ പിടിച്ച് പറ്റി. മസ്ജിദുല്‍ അഖ്‌സ, കഅ്ബ, മാലിക്ദീനാര്‍ മഖാം, വാഹനങ്ങള്‍, പുസ്തകം, പോസ്റ്റ് ബോക്‌സ് തുടങ്ങി വ്യത്യസ്ത രൂപഭാവങ്ങളില്‍ നഗരിയിലെത്തിയ പെട്ടികള്‍ പ്രവര്‍ത്തകരുടെ കലാ വിരുത് വിളിച്ചോതുന്നതായിരുന്നു.

സമരമാണ് ജീവിതം എന്ന പ്രമേയവുമായി അടുത്ത മാസം 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് പെട്ടി വരവ് സംഘടിപ്പിച്ചത്.

SSF state conference donation box, Kasaragod

SSF state conference donation box in Kasaragod

SSF state conference donation box in Kasaragod

SSF state conference donation box in Kasaragod

  SSF state conference donation box in Kasaragod

SSF state conference donation box in Kasaragod

Keywords: Kerala, SSF, Kasaragod, New Bus stand, Conference, meet, fund, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:07 pm | 0 comments

ആര്‍.എസ്.സി പ്രവാസി യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

Written By Kvarthakgd on 29 Mar 2013 | 4:52 pm

RSC, Youth, Conference, Dubai, SSF, 40th anniversary, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. 'സമരമാണ് ജീവിതം' എന്ന സന്ദേശത്തില്‍ സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനം ഏപ്രില്‍ 15ന് പൂര്‍ത്തിയാകും. പ്രവാസവും ഒരു സമരമാണെന്ന് വിളംബരം ചെയ്ത് ജീവിതം പരദേശ തൊഴില്‍ വാസത്തിലൂടെ സമരമാക്കി മാറ്റിയെടുത്ത നാടിനോടും കുടംബത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രവാസികളിലെ യുവത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും അഭിമുഖീകരിക്കപ്പെടാതെ പോകുകയും ചെയ്യുന്ന വിടവു നികത്തിക്കൊണ്ടാണ് ആര്‍.എസ്.സിയുടെ യുവജന സമ്മേളനങ്ങള്‍ നടക്കുക. ഗള്‍ഫില്‍ 50 കേന്ദ്രങ്ങളില്‍ പ്രവാസി യുജവന സമ്മേളനങ്ങള്‍ നടത്തും. സംഘടനയുടെ സേവന സന്നദ്ധ വിഭാഗമായ ഐ ടീം രൂപവത്കരണവും വിവിധ സേവന ക്രിയാത്മക പ്രവര്‍ത്തനങ്ങളും യുവജന സമ്മേളനങ്ങളോടനുബന്ധിച്ച് സംഘടപ്പിക്കും.

എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫില്‍ യൂണിറ്റ്, സെക്്ടര്‍, സോണ്‍ ഘടകങ്ങളില്‍ എസ്.എസ്.എഫുകാരുടെ സംഗമവും സംഘടിപ്പിക്കും. മുന്‍കാലങ്ങളില്‍ വിവിധ ഘടകങ്ങളില്‍ എസ്.എസ്.എഫിന് നേതൃത്വം നല്‍കിയവരും പ്രവര്‍ത്തിച്ചവരും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാകും ഇത്. എസ്.എസ്.എഫിന്റെ നാല്‍പതാണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്ന ബഹുജന സംഗമങ്ങള്‍ പാദമുദ്രകള്‍ എന്ന പേരില്‍ യൂണിറ്റില്‍ സംഘടിപ്പിക്കും.

Keywords: RSC, Youth, Conference, Dubai, SSF, 40th anniversary, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:52 pm | 0 comments

എസ്.എസ്.എഫ് ചട്ടഞ്ചാല്‍ ടൗണില്‍ പ്രകടനം നടത്തി

SSF, Chattanchal, Town, March, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ചട്ടഞ്ചാല്‍: കേരളത്തിനകത്തും പുറത്തും അന്യായമായി തടവറകളിലാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തി ഉദുമ ഡിവിഷന്‍ എസ്.എസ്.എഫ് നേതൃനിര കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ ടൗണില്‍ പ്രകടനം നടത്തി.

കുറ്റവാളികള്‍ വിലസി നടക്കുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിന്ദ്യമായ സാഹചര്യത്തെ എസ്.എസ്.എഫ് അപലപിച്ചു. സംസ്ഥാന സമ്മേളന പദ്ധതി വിശദീകരണ 'സമരഘോഷം' പരിപാടിയുടെ ഭാഗമായി നടത്തിയ പ്രകടനത്തിനു ഉദുമ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Keywords: SSF, Chattanchal, Town, March, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:50 pm | 0 comments

എസ്.എസ്.എഫ് സംസ്ഥാന സമ്മേളന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

Written By Kvarthakgd on 28 Mar 2013 | 7:08 pm

SSF, State conference, Flex board, Fire, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുമ്പള: കുമ്പള കണ്ണൂര്‍ മഖാം ഉറൂസിന്റെയും ഏപ്രില്‍ 26 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെയും ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍.

എസ്.എസ് എഫ് ശാന്തിപ്പള്ളം യൂണിറ്റ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡാണ് ഇരുളിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. നാട്ടില്‍ നിലനിന്നിരുന്ന സമാധാനം തകര്‍ക്കാനുള്ള ശ്രമമാണന്ന് ഇതിന് പിന്നിലെന്ന് ശാന്തിപ്പളം യുണിറ്റ് സുന്നീ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. അബ്ദുല്‍ ഖാദര്‍ അമാനി അധ്യക്ഷം വഹിച്ചു. മുനീര്‍ ടി.കെ, ഉമറുല്‍ ഫാറൂഖ്, അലി അന്‍സാര്‍, ഇബ്രാഹിം ഷെഫീഖ്, ഇസ്ഹാഖ്, ജുനൈദ് ഇര്‍ഷാദ്, അബ്ദുൽ സമദ്, നൗഫല്‍ എസ്. എം, അബ്ദുല്‍ നാസര്‍, മുഹമ്മദ് ഫസല്‍, ശാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, State conference, Flex board, Fire, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, SSF flex board destroyed 
7:08 pm | 0 comments

എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ കുട്ടികളുടെ സമ്മേളനം 28ന്

Written By Kvarthakgd on 27 Mar 2013 | 5:53 pm

SSF, State conference, Manjeshwaram, Division, Children conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മഞ്ചേശ്വരം: ഏപ്രിലില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ കുട്ടികളുടെ സമ്മേളനം സംഘടിപ്പിക്കുന്നു. 28ന് വൈകുന്നേരം മൂന്ന് മണിക്ക് മര്‍ഹൂം സമദ് കുഞ്ചത്തൂര്‍ നഗറിലാണ് സമ്മേളനം.

ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ കള്‍ചറല്‍ സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി മുട്ടം മഖാം സിയാറത്തും കുട്ടികളുടെ വര്‍ണശബളമായ റാലിയും നടക്കും. സുന്നി ബാലസംഘം യൂണിറ്റ് വിബ്ജ്യോര്‍, സര്‍ക്കിള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

Keywords: SSF, State conference, Manjeshwaram, Division, Children conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
5:53 pm | 0 comments

SSF സംസ്ഥാന സമ്മേളനം: മഞ്ചേശ്വരം ഡിവിഷന്‍ വാഹന പ്രചരണ ജാഥ തുടങ്ങി

SSF, State conference, Manjeshwaram, Divission, Vehicle rally, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

മഞ്ചേശ്വരം: എറണാകുളത്ത് നടക്കുന്ന എസ്.എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് ഷിറിയ മഖാം സിയാറത്തോടെ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വാഹന പ്രചരണ ജാഥ സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

യൂസുഫ് സഖാഫി പൈവളിഗെ, അസീസ് സഖാഫി മച്ചംപാടി, അലീ സഅദി ദര്‍മ നഗര്‍, നൗഫല്‍ സോങ്കാല്‍, ഹംസ ഗുവെദപടപ്പു, ഫൈസല്‍ ആവള, റഫീഖ് ലത്വീഫി തുടങ്ങി എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കല്‍ സംബന്ധിച്ചു. ജാഥ മൂന്ന് ദിവസങ്ങളിലായി 100ൽ പരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

Keywords: SSF, State conference, Manjeshwaram, Divission, Vehicle rally, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:44 pm | 0 comments

കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍

Written By kvarthaksd on 25 Mar 2013 | 6:05 pm


 Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News.കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് ആണ് കോളജിന് ലഭിച്ചത്. പാഠ്യ- പാഠ്യേത പ്രവര്‍ത്തനങ്ങളിലെ മികവിനാണ് കോളജിന് ആറു വര്‍ഷത്തിന് ശേഷം എ ഗ്രേഡ് ലഭിക്കുന്നത്.

നേരത്തെ കോളജിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അവിടെ നിന്ന് മുന്നോട്ട് പോയി നാകിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് വലിയ അഭിമാനത്തോടെയാണ് കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കാണുന്നത്. നാകിന്റെ അംഗീകാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

അംഗീകാരത്തിന് വേണ്ടി പരിശ്രമിച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. യെയും, പി.ടി.എ കമ്മിറ്റിയെയും എം.എസ്.എഫ് അഭിനന്ദിച്ചു. ഉമര്‍ ആദൂര്‍, ത്വാഹ ചേരൂര്‍, തബ്ഷീര്‍, മുഹമ്മദ് പള്ളിപ്പുഴ, അസ്ഹര്‍ ചെമ്മനാട്, ഹാഷിം, അന്‍സാരി, ഹര്‍ഷാദ്, ഷയ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:05 pm | 0 comments

SSF സംസ്ഥാന സമ്മേളനം: ഒരു കുമ്പിള്‍ പഞ്ചസാര ശേഖരണത്തിന് തുടക്കമായി

Written By Kvarthakgd on 22 Mar 2013 | 7:05 pm

SSF, State conference, Sugar, Collection, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഒരു കുമ്പിള്‍ പഞ്ചസാര ശേഖരിക്കുന്ന പദ്ധതിയില്‍ സമസ്ത മുശാവറ അംഗം എം. ആലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സമസ്ത താലൂക്ക് പ്രസിഡന്റ് എന്‍.എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി എന്നിവര്‍ കണ്ണിചേരുന്നു.
കാസര്‍കോട്: എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിലേക്ക് ഒരു വീട്ടില്‍ നിന്ന് ഒരു കുമ്പിള്‍ പഞ്ചസാര ശേഖരിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ ആവേശകരമായ തുടക്കം. സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പകര്‍ന്ന് സ്‌നേഹ മധുരം കൈമാറുകയാണ് പഞ്ചസാര സംഭാവനയിലൂടെ ഓരോ കുടുംബവും. നാടിളക്കി നടക്കുന്ന സമ്മേളന പ്രചാരണത്തിന് ഒരു തരി മധുരം പകര്‍ന്ന് പങ്കാളികളാവുകയാണ് നാട്ടുകാരൊന്നാകെ.

ജില്ലയില്‍ 350 ലേറെ യൂണിറ്റുകളില്‍ നിന്ന് 37 സെക്ടറുകളിലൂടെയാണ് പഞ്ചസാര ശേഖരിക്കുന്നത്. തുടര്‍ന്ന് ആറ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇവ സമാഹരിച്ച് സമ്മേളന ചിലവിലേക്ക് വിഭവമായി ഉപയോഗിക്കും. പഞ്ചസാര ശേഖരണത്തിന് ഐ.ടീം അംഗങ്ങള്‍ നേതൃത്വം നല്‍കും.

ഇതു സംബന്ധിച്ച് ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി സി.എം., ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം പ്രസംഗിച്ചു. ജാഫര്‍ സി.എന്‍ സ്വാഗതം പറഞ്ഞു.

Keywords: SSF, State conference, Sugar, Collection, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:05 pm | 0 comments

എ­സ്.എ­സ്.എ­ഫ് നാല്‍­പതാം വാര്‍­ഷികം: കൊ­ടി­യേ­റ്റം ശ്ര­ദ്ധേ­യ­മായി

Written By Kvartha Alpha on 21 Mar 2013 | 2:35 pm


 Mulleria, SSF, Flag, Badiyadukka, Kundar, kasaragod, Ernakulam, Anniversary, inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

മു­ള്ളേ­രി­യ: ഏ­പ്രില്‍ 26,27,28 തീ­യ്യ­തി­ക­ളില്‍ എ­റ­ണാ­കുള­ത്ത് ന­ട­ക്കു­ന്ന എ­സ്.എ­സ്.എ­ഫ്. 40-ാം വാര്‍­ഷി­ക­ത്തി­ന്റെ ഭാ­ഗ­മാ­യി ബ­ദി­യ­ഡു­ക്ക ഡി­വി­ഷന്‍ 40 പ­താ­ക­കള്‍ ഉ­യര്‍­ത്തി­യ­ത് ശ്ര­ദ്ധേ­യ­മായി. ഗാ­ളി­മു­ഖം പാ­ത­യോ­ര­ത്താ­ണ് പ­താ­ക­കള്‍ സ്ഥാ­പി­ച്ച­ത്.

എ­സ്.വൈ.എസ്. മേഖ­ലാ സെ­ക്രട്ട­റി ഹാ­രി­സ് സ­ഖാ­ഫി കു­ണ്ടാര്‍ ആ­ദ്യ പ­താ­ക­യേ­റ്റി ഉ­ദ്­ഘാട­നം നിര്‍­വ­ഹിച്ചു. തു­ടര്‍­ന്ന് അ­ഞ്ച് സെ­ക്ട­റു­ക­ളു­ടെ ഭാ­രവാ­ഹി­കളും സ­ന്ന­ദ്ധ സേ­നയാ­യ 'ഐ­ടീം' ചീ­ഫു­മാ­രും ചേര്‍­ന്ന് പ­താ­ക­കള്‍ വാ­നി­ലു­യര്‍­ത്തി.

ഡി­വി­ഷന്‍ പ്ര­സിഡന്റ് ഉ­മര്‍ സ­ഖാ­ഫി പ­ള്ള­ത്തൂര്‍, ഭാ­ര­വാ­ഹി­ക­ളാ­യ ഹാരി­സ് ഹി­മമി സ­ഖാ­ഫി പ­ര­പ്പ, അ­സീ­സ് ഹി­മമി, അ­ബ്ദുര്‍ റ­ഹ്മാന്‍ സ­ഖാ­ഫി പൂ­ത്ത­പ്പാ­ലം, മൂ­സ സ­ഖാ­ഫി മാ­താ­പുരം, അ­ബ്ദുര്‍ റ­ഹ്മാന്‍ കര്‍­ന്നൂര്‍, മു­ഹമ്മ­ദ് ഹാ­ജി സ­റോളി, അ­ഷ്‌റ­ഫ് ന­ഈ­മി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു. റ­ഷീ­ദ് പ­ള്ള­ങ്കോ­ട് സ്വാ­ഗ­ത­വും ഫൈ­സല്‍ നെല്ലി­ക്ക­ട്ട ന­ന്ദിയും പ­റഞ്ഞു.

Keywords: Mulleria, SSF, Flag, Badiyadukka, Kundar, kasaragod, Ernakulam, Anniversary, inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Faisal Nellikatta, Rasheed Pallangod, Abdul Rahman Karnnur
2:35 pm | 0 comments

പേരോടും ജലീല്‍ സഖാഫിയും മരണ വീടുകള്‍ സന്ദര്‍ശിച്ചു

Written By Kvarthakgd on 12 Mar 2013 | 5:35 pm

House, Visit, Accidental death, Kunjathur, Bevinja, SSF, SYS, Abdur Rahman Saqafi, Jaleel Saqafi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Mohammed Anas
കാസര്‍കോട്: ബേവിഞ്ച പുഴയില്‍ വീണ് മരിച്ച അനസിന്റെ വീട് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി.

കുഞ്ചത്തൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട വീടുകള്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം, ട്രഷറര്‍ വി. പി. എം.ഇസ്ഹാഖ് എന്നിവര്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി കുടുംബാംഗങ്ങളെ അശ്വസിപ്പിച്ചു.

House, Visit, Accidental death, Kunjathur, Bevinja, SSF, SYS, Abdur Rahman Saqafi, Jaleel Saqafi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsസഅദിയ്യ: ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി, എസ്. എം.എ ജില്ലാ പ്രസിഡന്റ് ഹമീദ് മൗലവി ആലംപാടി, എസ്. ജെ. എം. ജില്ലാ പ്രസിഡന്‍റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: House, Visit, Accidental death, Kunjathur, Bevinja, SSF, SYS, Abdur Rahman Saqafi, Jaleel Saqafi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:35 pm | 0 comments

എസ്.എസ്. എഫ് 40-ാം വാര്‍ഷികം: സന്ദേശ പ്രയാണം മാര്‍ച്ച് 26 ന് തുടങ്ങും

SSF, 40th anniversary, Message rally, Start, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മഞ്ചേശ്വരം: ഏപ്രില്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഡിവിഷനിലെ 100ല്‍ പരം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. ബായറില്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിവിഷന്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ്  തീരുമാനം.

യൂസുഫ് സഖാഫി പൈവളിഗെ, അസീസ് സഖാഫി മച്ചമ്പാടി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, ഹംസ ഗുവെദപട്പ്പു എന്നിവര്‍ സംബന്ധിച്ചു. സാദിഖ് ആവള സ്വാഗതവും നൗഫല്‍ സോങ്കാല്‍ നന്ദിയും പറഞ്ഞു.

Keywords: SSF, 40th anniversary, Message rally, Start, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:19 pm | 0 comments

എസ്.എസ്.എഫ്. ഉദുമ ഡിവിഷന്‍ നേതൃസഭ 17 ന്

Written By Kvarthakgd on 6 Mar 2013 | 5:47 pm

ഉദുമ: എസ്.എസ്.എഫ്. ഉദുമ ഡിവിഷന്‍ നേതൃസഭ 17 ന് നടക്കും. എസ്.എസ്.എഫിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃസഭ സംഘടിപ്പിക്കുന്നത്. ചെമ്മനാട് സുന്നി സെന്ററില്‍ നടക്കുന്ന നേതൃസഭയില്‍ ഏഴ് സെക്ടറുകളിലെ ഭാരവാഹികള്‍ സംബന്ധിക്കും.

മാക്കോട് ദാറുല്‍ ഇഹ്‌സാനില്‍ ചേര്‍ന്ന യോഗത്തില്‍ ശാഹ്‌നവാസ് മദനി അധ്യക്ഷത വഹിച്ചു. ആബിദ് സഖാഫി, അഷ്‌റഫ് സഖാഫി, കബീര്‍ സഖാഫി, അബ്ദുര്‍ റഹ്മാന്‍ ഏരോല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷക്കീര്‍ കുണിയ സ്വാഗതവും, ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.

Keywords: SSF, Uduma, Division, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


5:47 pm | 0 comments

എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷികം: യു.എ.ഇയില്‍ സംഘാടക സമിതിയായി

Written By Kvarthakgd on 4 Mar 2013 | 4:38 pm

SSF, 40th anniversary, Programme, Dubai, Gulf, UAE, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ദുബൈ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമ്മേളത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ.ഇയില്‍ നേതൃത്വം നല്‍കുന്നതിനായി ദേശീയതല സംഘാടക സമിതി രൂപീകരിച്ചു.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എന്റെ എസ്. എസ്. എഫ് എന്ന പേരില്‍ തലമുറ സംഗമം, സെമിനാര്‍, ചര്‍ചാ സംഗമങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ദുബൈയില്‍ നടന്ന സംഘാടക സമിതി രൂപീകരണ സംഗമത്തില്‍ എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഐ. എ.സി. എഫ് നാഷണല്‍ വൈസ് പ്രസിഡന്റ് പകര അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഐ. സി. എഫ് നാഷണല്‍ സെക്രട്ടറി സി. എം. എ. കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ് - വിസ്ഡം അക്കാഡമി ഡയറക്ടര്‍ ജാഫര്‍ ചേലക്കര പദ്ധതികള്‍ അവതരിപ്പിച്ചു.

ഷെരീഫ് കാരശേരി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ ബസ്വീര്‍ സഖാഫി പ്രസംഗിച്ചു. സയ്യിദ് ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയിദ് ശംസുദ്ദീന്‍ ബാഅലവി, സി. എം. എ ചേരൂര്‍, അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പ്, അബ്ദുല്‍ കരീം ഹാജി തളങ്കര, മുഹമ്മദലി സഖാഫി കാന്തപുരം, അബ്ദുല്‍ഹയ് അഹ്‌സനി, സുലൈമാന്‍ കന്മനം സംബന്ധിച്ചു. ജബ്ബാര്‍ പി. സി. കെ സ്വാഗതവും ഷമീം തിരൂര്‍ നന്ദിയും പറഞ്ഞു.

SSF, 40th anniversary, Programme, Dubai, Gulf, UAE, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ദേശീയ സംഘാടക സമിതി: മുസ്തഫ ദാരിമി വിളയൂര്‍ (ചെയര്‍മാന്‍), അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മുഹമ്മദലി സഖാഫി കാന്തപുരം, അലി അഷ്‌റഫി, നാസിറുദ്ദീന്‍ അന്‍വരി വടുതല (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ബസ്വീര്‍ സഖാഫി (ജനറല്‍ കണ്‍വീനര്‍), ശരീഫ് കാരശേരി, ഹമീദ് ഈശ്വരമംഗലം, വി. പി. എം. ഷാഫി ഹാജി, അഷ്ഫ് പാലക്കോട് (ജോയിന്റ് കണ്‍വീനര്‍), മഹ്മൂദ് ഹാജി കടവത്തൂര്‍ (ട്രഷറര്‍).

സെന്‍ട്രല്‍ സമിതി ഭാരവാഹികള്‍: അബൂദാബി: ഉസ്മാന്‍ സഖാഫി തിരുവത്ര, അബ്ദുല്‍ ഹമീദ് പരപ്പ, സ്വദഖത്തുല്ല പട്ടാമ്പി (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). ദുബൈ: സുലൈമാന്‍ കന്മനം, അബ്ദുല്‍ സലാം സഖാഫി വെള്ളലശേരി, ഷൗക്കത്ത് തുവ്വക്കുന്ന് (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). ഷാര്‍ജ: മുഹമ്മദ് അഹ്‌സനി, പി. കെ. സി. മുഹമ്മദ് സഖാഫി, മൂസ (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). അല്‍ഐന്‍: ഉസ്മാന്‍ മുസ്‌ലിയാര്‍ ടി.എന്‍ പുരം, വി.സി അബ്ദുല്ല സഅദി, അബ്ദുന്നാസര്‍ കൊടിയത്തൂര്‍ (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). മുസ്വഫ: കെ. കെ. എം. സഅദി, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ, മൊയ്തീന്‍ ഹാജി ബനിയാസ് (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). അജ്മാന്‍: അബ്ദുര്‍ റസാഖ് മുസ്‌ലിയാര്‍, അബ്ദുര്‍ റഷീദ് ഹാജി കരുവമ്പൊയില്‍, സുലൈമാന്‍ ഹാജി (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). റാസല്‍ഖൈമ: അഷ്‌റഫ് ഉമരി, സമീര്‍ അവേലം, എം. പി. ഹസന്‍ ഹാജി (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). ഉമ്മുല്‍ ഖുവൈന്‍: എം. കെ. മുനീര്‍, മുബീബ് കെ. കെ. സി, ഉസ്മാന്‍ (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍). ദൈദ്: അബ്ദുല്‍ സലാം ബാഖവി, അബ്ദുര്‍  റഹീം യു. കെ, മുഹമ്മദ് മൗലവി (ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍).

Keywords: SSF, 40th anniversary, Programme, Dubai, Gulf, UAE, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, SSF 40th anniversary celebration national reception committee
4:38 pm | 0 comments

എസ്. എസ്. എഫ് 40-ാം വാര്‍ഷിക ഡിവിഷന്‍ കൊടിയേറ്റം

SSF, 40 anniversary, Division, Programme, Chemnad, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ചെമ്മനാട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്. എസ്. എഫ് 40 -ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ഡിവിഷന്‍ കൊടിയേറ്റം മാര്‍ച്ച് 17 ന് ചെമ്മനാട്ട് നടക്കും.

ഡിവിഷന്‍ കമ്മിറ്റി തയാറാക്കിയ 40 കൊടിമരത്തില്‍ ഏഴ് സെക്ടറുകളില്‍ നിന്നുളള പ്രതിനിധികള്‍ പതാക ഉയര്‍ത്തും എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി കൊടി ഉയര്‍ത്തലിനു നേതൃത്വം വഹിക്കും.

Keywords: SSF, 40 anniversary, Division, Programme, Chemnad, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:00 pm | 0 comments

എസ്. എസ്. എഫ് 40-ാം വാര്‍ഷികം: മഞ്ചേശ്വരം ഡിവിഷന്‍ സംഘാടക സമിതി വെള്ളിയാഴ്ച

Written By Kvarthakgd on 28 Feb 2013 | 3:40 pm

SSF, 40th anniversary, Programme, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മഞ്ചേശ്വരം: എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന വിജയത്തിനായി മഞ്ചേശ്വരം ഡിവിഷന്‍ തല സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മള്ഹറില്‍ നടക്കും.

ഡിവിഷന്‍ പ്രസിഡന്റ് ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തും. മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുര്‍ റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബനുര്‍, സിദ്ദീഖ് സഖാഫി ആവളം, സ്വാദിഖ് ആവളം ഹസന്‍കുഞ്ഞി മള്ഹര്‍ തുടങ്ങിയ സംഘടനയുടെ ജില്ലാ, ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: SSF, 40th anniversary, Programme, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
3:40 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories